book
  • book
    Writen byGOD's Love
  • PublisherDivine
  • Year2023

ദൈവം വാഗ്ദ‌ാനങ്ങളിൽ വിശ്വസ്തനാണ്.

  1. ദൈവം വാഗ്ദ‌ാനങ്ങളിൽ വിശ്വസ്തനാണ് says:

    ചോദ്യം: ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെയ്യാത്ത കുറ്റത്തിന് ദാരുണമായി ശിക്ഷിക്കപ്പെ ടുകയും കള്ളൻ എന്നു മുദ്രകുത്തപ്പെടുകയും ചെയ്തു. അതിൻ്റെ ഫലമായി എൻ്റെ പഠനം ആറാം ക്ലാസ്സിൽ വച്ച് അവസാനിച്ചു. സമാന്യം നന്നായി പ രിച്ചിരുന്ന എനിക്ക് സ്വപ്‌നങ്ങൾ എല്ലാം തകർന്നു. എന്റെ അവസ്ഥ എൻ്റെ മാതാപിതാക്കന്മാരോട് പറഞ്ഞെങ്കിലും അവർക്കത് മനസ്സിലാക്കാൻ പ റ്റിയില്ല.. അതിനാൽ, ഞാൻ വീട്ടിലും പരിത്യക്ത നായി. മാതാപിതാക്കളിൽ നിന്ന് വളരെ ക്രൂരമായ സമീപനമാണ് എനിക്കു ലഭിച്ചത്. അങ്ങനെ, ഞാൻ സ്വന്തം വീട്ടിൽ നിന്നു തന്നെ ഇറങ്ങേണ്ടി വന്നു. ഇന്നെന്റെ അവസ്ഥ, എൻ്റെ പഠനം തകർത്ത അധ്യാ പകരോടും മാതാപിതാക്കളോടും വീട്ടുകാരോടും ആരോടും ക്ഷമിക്കാനാവുന്നില്ല എന്നതാണ്. ആ വെറുപ്പ് മറക്കാനായി ഞാൻ മദ്യത്തിലും മയക്കുമ രുന്നിലും അഭയം തേടി. തല്‌കാലം എന്നെ മാത്യു എന്നു വിളിച്ചുകൊള്ളുക ഞാൻ ധ്യാനം കൂടി അവിടെ ക്ഷമയുടെ ക്ലാസ്സും കേട്ടു. എനിക്ക് നല്ല കുമ്പസാരം നടത്താൻ ആഗ്രഹമുണ്ട്. പക്ഷേ, ഇവരോടൊക്കെ ക്ഷമിച്ചാലേ അത് ശരിയാകൂ എന്നാണ് ധ്യാനത്തിൽ കേട്ടത്, യഥാർത്ഥത്തിൽ യേശുവിൽ നല്ല വിശ്വാസം എനിക്ക് ഇപ്പോഴുമുണ്ട്. എന്നാൽ, ഞാൻ ഇവരോ ടെല്ലാം ക്ഷമിക്കാൻ തീരുമാനിച്ചുവെങ്കിലും മറ്റൊ രാളായി ഞാൻ മാറുകയാണ്. ഈ ഓർമ്മകൾ ഒന്നു കഴുകാൻ കഴിഞ്ഞിരുന്നെങ്കിൽ. അതിനാണ് ഞാൻ മദ്യം ഉപയോഗിച്ചതും മയക്കുമരുന്ന് ഉപയോഗിച്ച തും ഓർമ്മ മറക്കാൻ ഞാൻ എന്താണ് ചെയ്യേത്? മാത്യു ഹ്യദയത്തിൽ ക്ഷമിക്കാൻ തീരുമാനിച്ചെ ങ്കിലും വേദനിപ്പിക്കുന്ന ഓർമ്മകൾ ഒരിക്കലും മായുന്നില്ല. റീസൺ ലെവലിൽ മാത്യു ക്ഷമിച്ചു. പക്ഷേ, വൈകാരിക ലെവലിൽ മാത്യുവിന് അതു കഴിഞ്ഞിട്ടില്ല. കാരണം, വൈകാരികതലത്തിലുള്ള മുറിവുകൾ സുഖപ്പെടില്ല. മാത്യു വിചാരിക്കുന്നത് ഇതും മറന്നും മായിച്ചുമാണ് സൗഖ്യം സ്വീകരി ക്കേണ്ടത് എന്നാണ്. എന്നാൽ, നമുക്കറിയാം മറന്ന തെല്ലാം സമാനസാഹചര്യം വരുമ്പോൾ വീണ്ടും ഓർമ്മയിലുണരും. ഒരനുഭവമുണ്ടായാൽ തലയിൽ നിന്ന് അതൊരിക്കലും മായുകയില്ലായെന്ന് നമ്മൾ നേരത്തെ കണ്ടല്ലോ. അങ്ങനെയെങ്കിൽ മാത്യുവിന് എങ്ങനെ സൗഖ്യം കിട്ടും? എങ്ങനെയാണ് ദൈവം ഓർമ്മകളെ സുഖമാക്കുന്നത്? വലിയ സ്വപ്നത്തോടെ സ്‌കൂൾ ജീവിതവും പഠനവും ആരംഭിച്ചിട്ട് തന്റേതല്ലാത്ത കാരണത്താൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത വേദന, എല്ലാവരും 'കള്ളൻ' എന്ന് വിളിച്ച് സത്‌പേര് നഷ്ടപ്പെടുത്തിയതിൻ്റെ തീരാനോവ്, മാതാപിതാ ക്കളിൽ നിന്ന് സ്നേഹം പ്രതീക്ഷിച്ചിട്ട് ലഭിക്കാത്ത തിന്റെ വിഷമം... ഇതെല്ലാം എല്ലാവരോടും പകയും വിദ്വേഷവുമായി ഇതുവരെ കൊണ്ടു നടന്ന താങ്കൾ ഇവരോടെല്ലാം ബൗദ്ധികതലത്തിൽ ക്ഷമിക്കാൻ തീരുമാനിച്ചുവെന്നത് ഒരു ദൈവികകൃപ തന്നെ യാണ്. ഈ വിഷമങ്ങളെല്ലാം ഉള്ളിൽ സൂക്ഷിച്ച് ലഹരിക്കടിമയുമായി. ഇതിൽ നിന്നെല്ലാം മോചനം ആത്മാർത്ഥമായി ആഗ്രഹിച്ചാണ് താങ്കൾ ധ്യാന ത്തിന് വന്നത്.

  2. തൊട്ടാവാടി സുവിശേഷം പറയുന്നു says:

    എൻറെ വീട് ഒരു ഗ്രാമത്തിലായിരുന്നു. ഒന്നര കി.മീ. നടന്നാണ് സ്‌കൂളിൽ പോയിരുന്നത്. അന്നൊക്കെ വഴിയരികിൽ കാശിത്തുമ്പയും, മുക്കുറ്റി, കൊങ്ങിണി ചെടികളുമുണ്ടായിരുന്നു. എന്റെ നോട്ടം തൊട്ടാവാടിയിലായിരുന്നു. ഞാൻ അതിനെ ഒന്നു തൊടും. തൊടുന്നപാടെ അതു വാടും. അപ്പോൾ. കൂമ്പിയ തൊട്ടാവാടിച്ചെടിക്ക് ഞാൻ ഒരു കല്ലെടുത്തു വച്ച് അടയാളം ഇടും. സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ ഞാൻ തൊട്ട് വാടിപ്പോയ, തൊട്ടാവാടി ഉഷാറോടെ നിൽക്കുന്നു. എന്താണ് രഹസ്യം. എവിടെ നിന്നാണ് ഇങ്ങനെ, കൂമ്പിപ്പോയ ചെടി സ്വയം ശക്തിപ്പെടുന്നത്. പനയ്ക്കലച്ചൻ ഇംഗ്ലണ്ടിൽ നിന്നു തിരിച്ച് എത്തിയപ്പോൾ ഒരു ധ്യാനത്തിന് ഞാൻ ഡിവൈനിൽ വന്നു. വന്നതല്ല, ദൈവം കൊണ്ടു വന്നു. രാത്രിഭക്ഷണത്തിനു മുൻപുള്ള ഒരു ആരാധനാ ശുശ്രൂഷയിൽ അച്ചൻ പറഞ്ഞത് ഇങ്ങനെയാണ്. "ഇന്ന് ഒരു ആത്മവിചാരത്തിൻ്റെ രാത്രിയാണ്. ഈ രാത്രി യേശുക്രിസ്തു‌ നിങ്ങളോടു സംസാരിക്കും. സംസാരിക്കാനുള്ള യേശുക്രിസ്തു നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുണ്ട്.' എന്നിട്ട്, അല്പം കൂടി ശബ്ദം കുട്ടി അച്ചൻ 2 കോറി 13:5 വിളിച്ചു പ റഞ്ഞു. "നിങ്ങൾ നിങ്ങളുടെ വിശ്വാസത്തിൽ നി ലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിൻ! നിങ്ങളെത്തെന്നെ പരീക്ഷിച്ച് അറിയുവിൻ. യേശു ക്രിസ്തു‌ നിങ്ങളിലുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യ മായിട്ടില്ലേ? ഈ ബോധ്യം അനുഭവത്തിലും യുക്തിയിലും കിട്ടാൻ ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. എന്നിട്ട്, അച്ചൻ യേശുവേ സ്തോത്രം, യേശുവേ നന്ദി എന്നു പറഞ്ഞ് സ് തിക്കാൻ തുടങ്ങി. ഓരോ മനുഷ്യനിലും യേശു ക്രിസ്തു വസിക്കുന്നുണ്ട് എന്ന സത്യബോധം ഏവർക്കും പകർന്നു കൊടുക്കണമേ എന്നു കൂടി അച്ചൻ പറയുന്നുണ്ടായിരുന്നു. 2 കോറി 13:5 ഒരു അഞ്ചാറു തവണ വായിച്ചു. എനിക്ക് ബോധ്യപ്പെടുത്തിത്തരണേ. എൻ്റെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്നൊന്നു ബോധ്യപ്പെടുത്തിത്ത രണേ. ഉറക്കത്തിൽ എപ്പോഴോ ആരോ എന്നെ തൊട്ടുവിളിച്ചതുപോലെ എനിക്ക് തോന്നി. ഒരു ശബ് ദം, അതു സംഗീതം പോലെ തോന്നി." കുഞ്ഞേ, ഒരു പാപത്തിൽ നീ പെടുന്നതിനു മുൻപ് ഞാൻ നി ന്റെയുള്ളിൽ അരുത്, അത് നമുക്ക് വേണ്ടാ എന്ന് ഞാൻ പറയുന്നത് നിനക്ക് ഓർമ്മയില്ലേ. ഒരു തെറ്റു ചെയ്തു പോയാൽ, ഞാൻ അത് ഇനി ചെയ്യില്ല എന്നൊരു മാനസാന്തര തീരുമാനം നിന്നിൽ ഉണ്ടാ കുന്നത് നീ തിരിച്ചറിയുന്നില്ലേ? ഒരു അനീതി കാണു മ്പോൾ അതിനെ എതിർക്കുവാൻ ഒരു ചിന്ത നിന്നിൽ ഉണരുന്നത് നിന്റെ്റെ അനുഭവമല്ലേ ഏതെങ്കിലും ഒരു നിസ്സഹായനെ കണ്ടുമുട്ടുമ്പോൾ ഒരു അനുകമ്പ യുടെ ആർദ്രത നിൻ്റെ ഉള്ളിൽ ഉറവയെടുക്കാറില്ലേ. എത്ര നിരാശയിലായിരിക്കുമ്പോഴും, ഇനിയും ജീവിക്ക് എന്നൊരു പ്രത്യാശ കൊണ്ട് നീ നിറയ പ്പെടാറില്ലേ. ഞാൻ വിളിച്ചു പറഞ്ഞു: ഈ പറഞ്ഞ തെല്ലാം ആയിരം തവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളെല്ലാം തരുന്നത് നിന്റെ ഉള്ളിൽ ഇരിക്കുന്ന ഞാനെന്ന ക്രിസ്‌തുവാണ്. ക്രിസ്തു എന്ന ആന്തരിക മനുഷ്യനാണ് എൻ്റെയുള്ളിൽ ഇന്നുവരെ ഇത്രയും വലിയ ഒരു ശക്തി എൻ്റെ ഉള്ളിലുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു എന്റെ കുമ്പസാരവും മാനസാന്തരവും. ഇനി, എന്റെ മന സ്സും ഇന്ദ്രിയങ്ങളും ചിന്തിക്കുമ്പോഴോ പ്രവർത്തി ക്കുമ്പോഴോ എന്റെ്റെയുള്ളിൽ ഇരിക്കുന്ന ക്രിസ്തുനാ ഥനോട് ഞാൻ ആലോചിക്കും. ആന്തരീക മനുഷ്യ ക്രിസ്തു നാഥനോട് കീഴ്പ്പെട്ടുകൊണ്ടുള്ള ജീവിതത്തിന്റെ പേരാണ് വിശ്വാസജീവിതം നിങ്ങ ളും ഡിവൈനിൽ ധ്യാനത്തിനു വരണം. ഞങ്ങൾ കാത്തിരിപ്പുണ്ട്, പ്രാർത്ഥനയോടെ.

  3. യേശുവിൽ നിന്നു സ്വീകരിക്കാം says:

    ദാമ്പത്യം വഴിമുട്ടുന്നത് പ്രതീക്ഷകൾ തകരുമ്പോ ഴാണ്. ജീവിതപങ്കാളിയെക്കുറിച്ചുള്ള മനസ്സിലെ പ്രതീക്ഷകൾ പലതിലും സഫലമാകുന്നില്ല. സ്നേ ഹിക്കുന്ന ഒരു ഭാര്യയെ പ്രതീക്ഷിച്ചു; പക്ഷേ, കിട്ടി യത് വളരെ കർക്കശ സ്വഭാവമുള്ള ഒരു സ്ത്രീയെ, ഒരു ഡോക്ട‌റെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു; പക്ഷേ, സമ്മർദ്ദം കൊണ്ട് വിവാഹം ചെയ്‌തത് ജോലിയില്ലാത്ത ഒരു പുരുഷനെ. ഇത്തരം നിരവധി പ്രശ്നനങ്ങളാണ് മനുഷ്യമനസ്സിൻ്റെ പ്രതീക്ഷകളെ തകർക്കുന്നത്. ഒരു യുവതിയുടെ കഥ: മദ്യപാനിയായ അവ ളുടെ അപ്പൻ മിക്ക ദിവസങ്ങളിലും അമ്മയെ തല്ലു ന്നതു കുകൊണ്ടാണ് അവൾ വളർന്നത്. അതുകൊ ണ്ട്, ചെറുപ്പം മുതലേ മദ്യപാനികളോട് അവൾക്കു വെറുപ്പായിരുന്നു. വളർന്നു വലുതായപ്പോൾ, വിവാ ഹം കഴിക്കുകയാണെങ്കിൽ, അതൊരു മദ്യപാനി ആകരുതേ എന്നവൾ ആഗ്രഹിച്ചു. ആഗ്രഹം നിർ ബന്ധമായി; പ്രാർത്ഥനയായി. ചില ദിവസങ്ങളിൽ മർദ്ദനമേറ്റ് അവശയാകുമ്പോൾ അവളുടെ അമ്മ പ റയുമായിരുന്നു, നിനക്കെങ്കിലും ഈ ഗതി വരാതി രിക്കട്ടെ. എന്റെ ജീവിതമോ നശിച്ചു. നീയെങ്കിലും രക്ഷപ്പെടണം മോളേ...

  4. പരമപ്രധാനം ആത്മരക്ഷ-നിത്യരക്ഷ says:

    ശരീരത്തിനും ആത്മാവിനും മനസ്സിനും വ്യക്തി ബന്ധങ്ങൾക്കും രക്ഷയും, സൗഖ്യവും ലഭിക്കുന്ന സമ്പൂർണ്ണ മനുഷ്യന്റെ സാകല്യമായ രക്ഷയ്ക്ക വേണ്ടി അദ്ധ്വാനിക്കുക, പരിശ്രമിക്കുക, പ്രാർത്ഥി ക്കുക. ഇത് ഓരോ വിശ്വാസിയുടെയും കടമയാണ്. മധ്യസ്ഥ പ്രാർത്ഥനയുടെ അതിശ്രേഷ്ഠമായ മേന്മകൾ: 1. നിസ്വാർത്ഥമായി മറ്റുള്ളവർക്കു വേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കുന്നവർക്ക് ക്രിസ്‌തു വിൻറെ സ്നേഹവും വ്യക്തിത്വവും കൂടുതൽ വെളി പ്പെട്ടു കിട്ടുന്നു. 2 മാധ്യസ്ഥ്യം വഹിക്കുന്നവർ പരിശുദ്ധാത്മാ വിന്റെ വരദാനങ്ങൾ കൊണ്ട് നിറയുന്നു (ദാനി GOD08 9:21-22). 3. മാധ്യസ്ഥ്യം വഹിക്കുന്നവർ സ്വാർത്ഥതയിൽ നിന്ന് കൂടുതൽ ആഴത്തിൽ വിമോചിതരാകുന്നു. 8 ഡിവൈൻ വോയ്‌സ് 4. മാധ്യസ്ഥ്യം വഹിക്കുന്നവർ യേശുവിനോട് കൂടുതൽ അനുരൂപപ്പെടുന്നു. -രണ്ടായിരം വർഷങ്ങളായി പിതാവിന്റെ വലതു ഭാഗത്തിരുന്ന് യേശു നമുക്കു വേണ്ടിയും ലോകം മുഴുവനു വേണ്ടിയും മാധ്യസ്ഥ്യം വഹിക്കുന്നു

  5. നിയമ പരിപാലന സംവിധാനത്തിൽ ക്രിസ്‌തു ദർശനം says:

    സാമൂഹിക ജീവിയായ മനുഷ്യന്റെ സമാധാന പൂർണ്ണമായ ജീവിതത്തിനുവേണ്ടിയാണ് നിയമങ്ങൾ. നിയമ നിർമ്മാണ സംവിധാനം പോലെ തന്നെ പ്ര ധാനമാണ് നിയമ പാലന സംവിധാനവും സൃഷ്‌ടി ക്കപ്പെട്ട നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ജാഗരൂകതയോടെ ശ്രദ്ധിക്കപ്പെടേണ്ടത് സാമൂഹിക ജീവിതത്തിന് അത്യന്താപേക്ഷിത മാണ്. ഇക്കാര്യത്തിലുള്ള വീഴ്‌ച സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. കാരണം, നിയമ നിർമ്മാണത്തിലുള്ള ഔത്സുക്യവും നിയമങ്ങൾ ലംഘിക്കപ്പെടുവാനുള്ള സാധ്യതയും ഒരു നാണ യത്തിന്റെ രണ്ടു വശങ്ങൾ പോലെ പ്രസക്തമാണ് എന്നതു തന്നെ. ജലം പോലെ ഒഴുകേണ്ട നീതി നിയമ നിർമ്മാണത്തിന് ചരിത്രത്തിന്റെ പഴക്ക മുണ്ട്. വിശുദ്ധ ബൈബിളിൽ സീനായ് മലയെ ലക്ഷ്യമാക്കി നീങ്ങിയ ജനത്തിന് അത്ഭുതകര 20000 സംരക്ഷണവും പരിപാലനയും നല്കി, ഈ അസാധാരണ സംഭവത്തിലൂടെ മനുഷ്യസമു ഹത്തെ തന്റെ സന്നിധിയിലേക്കു നയിച്ച ദൈവം സീനായ് മലയിൽ വച്ച് അവർക്ക് കല്പ‌നകൾ, നി യമങ്ങൾ, നല്കി. മോശ വഴി മനുഷ്യനു കിട്ടിയ നിബന്ധനകളാണ് ആദ്യത്തെ നിയമങ്ങൾ, മോശ ദൈവത്തിനു വസിക്കുവാൻ ഒരു കൂടാരവും ഇരി പ്പിടമായി

  6. ദൈവാലയവും ബലിയർപ്പണവും says:

    ഏതൊരു യഹൂദനെ സംബന്ധിച്ചും ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ജറുസലേം ദൈവാലയവും ആ ദൈവാലയത്തിലെ തിരുനാളുക ളും. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽ ജനത്തെ മോചിപ്പി ച്ചതിന്റെ ഓർമ്മ പുതുക്കലായിരുന്നു പെസഹാത്തിരുനാൾ. ഈ തിരുനാളിൽ പങ്കെടുക്കുക എന്നത് ഓരോ യഹൂദൻ്റെയും കടമയാണ്. ഇതിനുവേണ്ടി ലോകത്തിന്റെ നാനാഭാഗത്തു നിന്നും യഹുദർ എത്തിച്ചേരുക പതിവാണ്. വിദേശത്തു നിന്നു വരുന്നവർക്കു വേണ്ടി നാണയം മാറ്റുന്ന ഏർപ്പാടും, ബ ലിയർപ്പിക്കാനുള്ള ആടുമാടുകളെയും പ്രാവുകളെയും വില്ക്കുന്ന ഏർപ്പാടും ദൈവാലയ പരിസരത്തും ചുറ്റുമുള്ള ഇടങ്ങളിലുമായിട്ടാണ് നടത്തിയിരു ന്നത്. ഇപ്രകാരം, ശബ്‌ദമുഖരിതവും കോലാഹലം നിറഞ്ഞതുമായ ഒരു പെ സഹാ ദിനത്തിലാണ് യേശുനാഥൻ ദൈവാലയത്തിലെത്തുന്നത് അവിടെ ക്കണ്ട കാഴ്‌ച അവിടുത്തെ വളരെയധികം വേദനിപ്പിച്ചു. ദൈവാലയത്തിലെ അനാചാരങ്ങളിൽ രോഷം പൂണ്ട യേശു നാൽക്കാലികളെ ആട്ടിപ്പുറത്താക്കി. നാ ണയമാറ്റക്കാരുടെ മേശകൾ തട്ടിമറിച്ചിട്ടു. പ്രാവു വില്പനക്കാരെ ദൈവാ ലയത്തിൽ നിന്നു പുറത്താക്കി. എന്നിട്ട്, അവർക്ക് കർശനമായ താക്കീതും കൊടുത്തു, "എന്റെ പിതാവിന്റെ ഭവനം എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥ നാലയം എന്നു വിളിക്കപ്പെ ടും." ദൈവാലയം പ്രാർതിക്കാനു ള്ള ഇടമാണ്നിയമകാലത്ത് ധാരാളം ബലിയർപ്പണ ങ്ങളുണ്ടായിരുന്നു. ആ ബ ലിയർപ്പണങ്ങൾക്ക് ഒരു പ്ര ത്യേകതയുമുണ്ടായിരുന്നു.

  7. ശത്രുക്കളെ സ്നേഹിക്കുക says:

    അനുഭവത്തിലൂടെ യേശു പഠിപ്പിച്ച ഒരു ചെറിയ സംഭവം ഇവിടെ ചേർക്കുന്നു. ഞാൻ സ്കൂളിൽ പഠിപ്പിച്ചിരുന്ന സമയത്ത്, കുട്ടികൾക്ക് അസംബ്ലി നടത്തിയപ്പോൾ ചില പൊതുവായ നിർദ്ദേശങ്ങൾ കൊടുക്കേണ്ടി വന്നു. അതിൽ ഒരു കാര്യമായിരുന്നു കുട്ടികൾ സ്‌കൂളിൽ യൂണിഫോം ധരിക്കണമെന്നത്. "യൂണിഫോം ധരിച്ചില്ലെ ങ്കിൽ എന്തു ചെയ്യും" എന്ന ഒരു ചോദ്യം ഒന്നാം ക്ലാസ്സിലെ ഒരു പെൺകുട്ടിയിൽ നിന്നു കേട്ടപ്പോൾ ഞാൻ അല്പം അതിശയിച്ചു പോയി. കുട്ടിയോടു പറഞ്ഞു, അനുസരിച്ചില്ലെങ്കിൽ അടികൊള്ളാൻ ഒരുങ്ങിക്കോ. ഇത്രയും പറഞ്ഞതോടെ കാര്യം അവസാനിപ്പിച്ചു. വൈകിട്ട് കുട്ടിയുടെ പിതാവ് വന്നു. വന്നപാടെ വലിയ ഗൗരവത്തിൽ അറിയിച്ചു. എന്റെ കുട്ടിയെ തല്ലിയതിനു സമാധാനം പറയുക... കുട്ടിയുടെ പിതാവ് അല്പം മദ്യത്തിൻ്റെ ലഹരിയിലായിരു ന്നതിനാൽ, നാളെ കുട്ടിയെയും കൂട്ടിവരാൻ അധി കാരികൾ പറഞ്ഞു. പിറ്റേദിവസം വന്നപ്പോൾ കുട്ടി വളരെ വ്യക്തമായി പറഞ്ഞു: ടീച്ചർ തല്ലി, ഉടുപ്പൂരി, കതക് അടച്ചിട്ടു നാലു തല്ലു തല്ലി. കേട്ട വർക്കാർക്കും മറ്റൊരു സാക്ഷിയും വേണ്ടി വന്നില്ല, ഞാൻ കുറ്റക്കാരിയാണെന്നു പറയാൻ. എനിക്ക് ഉള്ളിൽ അപ്പോൾത്തന്നെ കിട്ടി ഒരു സമാധാനം.. കുട്ടിയുടെ പിതാവ് പറഞ്ഞത് കുട്ടിയെ അസംബ്ലി യിൽ വച്ചു തല്ലിയെന്ന്, കുട്ടി വന്നപ്പോൾ പറഞ്ഞത് കതക് അടച്ചിട്ടു തല്ലിയെന്നും ഇതു തമ്മിൽ പൊരുത്തമില്ലല്ലോ എന്ന് എനിക്കു തോന്നിയെ ങ്കിലും “പിള്ളവായിൽ കള്ളമില്ല" എന്ന ചൊല്ല് ദൈവവാക്യമായി കേട്ടവരെല്ലാം സ്വീകരിച്ചു. ചുരുക്കത്തിൽ, തുടർന്ന് രണ്ടു വർഷവും ആറു മാസവും "നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ" എന്ന വചനത്തിന്റെ അനുഭവ ത്തിലൂടെയായിരുന്നു. ഇതിനിടയിൽ മേല്പറഞ്ഞ കഥയിലെ കുട്ടിയെ മറ്റൊരു സ്കൂ‌ളിലാക്കി

  8. ദൈവത്തിൽ ആശ്രയിക്കാനുള്ള വിളി says:

    സങ്കീർത്തനങ്ങൾ 27:1-ൽ പറയുന്നു: “കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാൻ ആരെ ഭയപ്പെടണം. കർത്താവ് എൻ്റെ ജീവിതത്തിന്റെ കോട്ടയാണ്. ഞാൻ ആരെ പേടിക്കണം" കർത്താവിൽ ആശ്രയം വയ്ക്കുന്ന മനുഷ്യൻ ജീവിതത്തിൽ ഒന്നിനെയും ഭയപ്പെടേണ്ട എന്നാണ് സങ്കീർത്തകൻ നമ്മെ പഠിപ്പിക്കുന്നത്. ദാവീദ് രാജാവ് ഒത്തിരി യുദ്ധങ്ങൾ നയിച്ചിട്ടുണ്ട്. പല കാര്യ ങ്ങളും ചെയ്തിട്ടുണ്ട്. ഒന്നിനെയും ഭയപ്പെടുന്ന വ്യക്തിയായിരുന്നില്ല. അതിനു കാരണം മറ്റൊ ന്നുമല്ല. ദൈവത്തിലുണ്ടായിരുന്ന ആശ്രയമാണ്. നമ്മൾ നാളെയെക്കുറിച്ച് ആകുലപ്പെടാറുണ്ട്. നാ ളെ എന്തു സംഭവിക്കും? സംസാരിക്കാൻ ഭയം. ചില സ്ഥലങ്ങളിൽ പോകുവാൻ ഭയം. ഇങ്ങനെ പല തരത്തിലുള്ള ഭയം നമ്മെ അലട്ടിക്കൊണ്ടിരി ക്കുന്നു. എന്നാൽ, സങ്കീർത്തകൻ പറയുന്നത് ഇങ്ങനെ യാണ്: ഞാൻ കർത്താവിലാണ് ആശ്രയിച്ചിരിക്കു ന്നത്. അതിനാൽ, ഞാൻ ഭയപ്പെടുകയില്ല. അവൻ എന്നെ താങ്ങിനിർത്തുന്നവനാണ്. അവൻ എന്റെ ജീവിതത്തെ ഏറ്റെടുക്കുന്നവനാണ്. സങ്കീർത്തകൻ പ്രാർത്ഥിക്കുന്ന മറ്റൊരു കാര്യ മുണ്ട്. ഒരു കാര്യം മാത്രം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാൻ തേടുന്നു. കർത്താവിന്റെ മാധുര്യം ആസ്വദിക്കുവാനും, അവി ടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ എനിക്കു വസിക്കണം. കർത്താവിൻ്റെ ആലയത്തിൽ വസി ക്കാനുള്ള കൃപയ്ക്കുവേണ്ടിയാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. കർത്താവിൽ ആശ്രയിക്കുക. കർത്താവിന്റെ ആലയത്തിൽ വസിക്കുക, കർത്താ വിനോട് ചേർന്നു നിൽക്കുക. ഇത് അനുഗ്രഹം തരും എന്നുള്ളത് വളരെ വസ്‌തുനിഷ്ടമായിട്ടുള്ള കാര്യമായിട്ടാണ് വചനം നമ്മെ പഠിപ്പിക്കുന്നത്.

  9. കുടുംബ പ്രാർത്ഥന says:

    കുടുംബാംഗങ്ങൾ ഒരുമിച്ച് ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നത് കുടുംബത്തിനു തന്നെ ആവശ്യമായ കെട്ടുറപ്പിനുള്ള അടിസ്ഥാനഘടക മാണ്. അബ്രഹാം ദൈവശബ്ദ‌ം കേട്ടതനുസരിച്ചു ചെന്നെത്തിയ സ്ഥലത്ത് യാഗപീഠം പണിത് യഹോ വയുടെ നാമത്തിൽ ആരാധിച്ചു (ഉൽപ. 13:4), അവിടെ നിന്നു കൂടാരം നീക്കി മറ്റൊരു സ്ഥലത്തു ചെന്നപ്പോഴും അവിടെയും യഹോവയ്ക്കു യാഗ പീഠം പണിതു (ഉൽപ. 13:18). നമ്മെത്തന്നെ ജീവ നും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി അർപ്പിക്കുന്നത് ദൈവകൃപ അനുഭവി ച്ചവരായ നമ്മിൽ നിന്നു ദൈവം ന്യായമായി പ്ര mm) (0002 12:1-2). കുടുംബമായി ആരാധിക്കുന്നതിലൂടെ നമ്മളും നമുക്കുള്ളതും ദൈവത്തിൻ്റെ ഉടമസ്ഥതയിലാ ണെന്നു സമ്മതിക്കുകയാണ്. "എനിക്കുള്ളതെല്ലാം ദൈവത്തിനു തന്നെ" എന്നതാണല്ലോ ഓരോ പ്ര ാവശ്യം യാഗപീഠത്തിൻ്റെ മുമ്പാകെ ദൈവത്തെ ആരാധിച്ചപ്പോൾ അബ്രഹാം വെളിപ്പെടുത്തി യത്. “ഞാനും എൻ്റെ കുടുംബവും കർത്താവിനെ സേവിക്കും" എന്ന് ജോഷ്വാ പറഞ്ഞത് ആരാധന യും സേവനവും കൂടി സമന്വയിപ്പിച്ചാണ്. നമ്മെ ആക്കിയിരിക്കുന്ന സേവന ശുശ്രൂഷകൾ ചെയ്ത് അനുദിനം ജീവിക്കുവാൻ ദൈവസന്നിധിയിൽ വ്യക്തിയായും

  10. ബൈബിളിന്റെ ആഴം says:

    എവിടെയും ദൈവവചനം (പ്രഘോഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. സുവിശേഷ മഹോത്സവങ്ങൾ കേരളത്തിലെമ്പാടും സർവ്വസാധാരണമായിരിക്കുന്നു. അനേകർ സുവിശേഷ പ്രഘോ ഷകരായി പ്രവർത്തിക്കുന്നു. ഈ ഘട്ടത്തിൽ മർമ്മ പ്രധാനമാ യൊരു ചോദ്യം പ്രസക്തമായി ഉയർന്നു നിൽക്കുന്നു. പതിനായി രക്കണക്കിനാളുകൾ സുവിശേഷം പ്രസംഗിച്ചിട്ടും ലക്ഷക്കണക്കിനാ ളുകൾ അത് സ്വീകരിച്ചിട്ടും എന്തുകൊണ്ട് നമ്മുടെ സമൂഹ ത്തിലൊരു മാറ്റമുണ്ടാകുന്നില്ല? മനുഷ്യഹൃദയങ്ങളിലുാകുന്ന രിവർത്തനം എന്തുകൊണ്ട് സാമു ഹ്യപരിവർത്തനമായി മാറുന്നില്ല? ദൈവത്തിന്റെ വചനം തേൻക ട്ടയെക്കാൾ മധുരമുള്ളതാണെന്ന് സങ്കീർത്തനകാരൻ എഴുതിയിരി ക്കുന്നു. പരിക്ഷീണന് ആശ്വാസം നല്‌കുന്ന വചനം ശിശുവിനെ പ്പോലെ ദൈവമെന്നെ അഭ്യസി പ്പിച്ചു എന്ന് ഏശയ്യാ പ്രവാചകൻ പറയുന്നു. ഈ ആശ്വാസത്തിന്റെ വചനമാണ് നാം ആഗ്രഹിക്കുന്നത്. നമുക്കു കിട്ടുന്നതും അതുതന്നെ. പല മാനങ്ങളുള്ള ദൈവവചന ത്തിൽ നിന്ന് ആശ്വാസത്തിന്റേതു മാത്രം കണ്ടെടുക്കുമ്പോൾ അത് പരിവർത്തനത്തിനുതകുന്നില്ല. 73 പുസ്‌തകങ്ങ ളിലായി 1005 പേജിലധികം വരുന്ന പഴയനിയമ ത്തിലും പുതിയ നിയമത്തിലും അടങ്ങിയിരിക്കുന്ന സന്ദേശങ്ങൾ ആശ്വാസത്തിൻ്റേതു മാത്രമല്ല.

  11. ലോകാരോഗ്യസംഘടന പറയുന്നു മദ്യപിച്ചാൽ ഒന്നല്ല ഏഴുതരം കാൻസർ says:

    മദ്യപാനം കാൻസറിന് കാരണമാകും പുകവലി പോലെ മദ്യപിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‌കുന്നത് ലോകാരോഗ്യ സംഘടനയാണ്. ഇൻ്റർ നാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മദ്യത്തെ അർബുദത്തിനിടയാക്കുന്ന അപകടകാരിയായ ഗ്രൂപ്പ് ഒന്ന് പട്ടികയിലാണ് ഉൾപ്പെടുത്തിയത്. പുകവലി, അണുവികിരണം, ആസ്ബസ്റ്റോസ് എന്നിവയാണ് പട്ടികയിൽ മറ്റുള്ളവ. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒയുടെ നിരീക്ഷണങ്ങൾ ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേർണ ലിൽ പ്രസിദ്ധീകരിച്ചു. കുറഞ്ഞ അളവിലെ മദ്യപാനം സുരക്ഷിതമെന്ന് സ്ഥാപിക്കുന്ന പഠനങ്ങളൊന്നുമില്ല. അളവു കൂടിയാലും കുറഞ്ഞാലും അപകടം തന്നെ. മദ്യം ഏഴു കാൻസറുകൾക്ക് പ്രേരകമാവുന്നെന്നാണ് ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പറയുന്നത്. വൻകുടലും, മലാശയവും, കരൾ, കണ്ഠനാളവും, ശബ്ദനാളവും, അന്നനാളം, വായ, പാൻക്രിയാസ്, സനം എന്നിവയെ ബാധിക്കുന്ന അർബുദങ്ങളാണ് ഇതിൽപ്പെടുന്നത്. ലിവർ സിറോസിസ്, ജീവിതശൈലി രോഗങ്ങൾ, മദ്യത്തോടുള്ള വിധേയത്വം, ആത്മഹത്യ എന്നിവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ വേറെയും 20-39 പ്രായക്കാരിൽ 13.5 ശതമാനം മരണത്തിന് വഴിവെക്കുന്നത് മദ്യപാനം. മദ്യപാനം മൂലം വർഷം 1,40,000 പുതിയ അർബുദരോഗികളാണുള്ളത്. ആൽക്കഹോൾ ശരീരത്തിൽ വിഘടിച്ച് ഉണ്ടാകുന്ന അസറ്റാൽ ഡിഹൈഡാണ് കാൻസറിന് കാരണമാകു ന്നത്. അത് കോശങ്ങളിൽ പരിവർത്തനമുണ്ടാക്കും. ഡി.എൻ.എ.ക്കും പ്രോട്ടീനിനും നാശമുണ്ടാക്കും. അവയ വങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്‌തരങ്ങളെ നശിപ്പിക്കും

  12. ഒരു ദുഃഖവെള്ളിയുടെ ഓർമ്മ says:

    1981-ൽ ഞാൻ വൈദിക വിദ്യാർത്ഥിയായിരിക്കെ, വയനാട്ടിലെ മീനങ്ങാടിയിലുള്ള ഞങ്ങളുടെ സഭയുടെ തന്നെ 63002 അനാഥാലയത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അവിടത്തെ അന്തേവാസികൾ അനാഥരല്ലായിരുന്നു. നിർദ്ധ നരായ കുട്ടികളെയായിരുന്നു അവിടെ താമസി പ്പിച്ചിരുന്നത്. അഞ്ചു വയസ്സുമുതൽ പതിനഞ്ചു വയസ്സുവരെ പ്രായമുള്ള കുട്ടികളായിരുന്നു അവി ടെയുണ്ടായിരുന്നത്. ആ സ്ഥാപനത്തിൻ്റെ ഡയറക്‌ടറായ മാത്യു അച്ഛനും ഞാനുമായിരുന്നു അവിടത്തെ ചുമതല ക്കാർ. ആ വർഷത്തെ വിശുദ്ധ വാരത്തിൽ മാത്യു അച്ഛൻ അവിടെയില്ലായിരുന്നു. ആ ഒരാഴ്ചത്തെ മുഴുവൻ ചുമതലയും ഞാൻ തനിച്ച് നിർവ്വഹിക്കേ ണ്ടിയിരുന്നു. ഏകദേശം അറുപതോളം കുട്ടികൾ അന്ന് അവിടെയുണ്ടായിരുന്നു. ദുഃഖവെള്ളിയാഴ്ച‌ ദിവസം, അന്നത്തെ തിരു ക്കർമ്മങ്ങളും കുരിശിൻ്റെ വഴിയും കഴിഞ്ഞ്, ഏറെ ക്ഷീണമുള്ളതിനാൽ, ഞാനും കുട്ടികളും പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു. രാത്രി, സമയം ഏതാണ്ട് പതിനൊന്ന് മണിയോടടുത്ത പ്പോൾ ഞങ്ങളുടെ ഭവനത്തിൻ്റെ മുമ്പിൽ ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു. കുറച്ചു കഴിഞ്ഞപ്പോൾ മണിയൊച്ച. സന്ദർശകരാണെ ന്നുറപ്പായി. ഞാൻ മുറി തുറന്നു പുറത്തിറങ്ങി. പ്രായമായ ഒരു സ്ത്രീയും ഒരു പെൺകുട്ടിയും മൂന്നാലു പുരുഷന്മാരും. പ്രായമായ സ്ത്രീ പെൺകുട്ടിയുടെ അമ്മയാണെന്നു വ്യക്തം. അവരുടെ കൈയിൽ പ്രസവിച്ചിട്ട് അധികദിവസ മാകാത്ത ഒരു കുഞ്ഞ്..

  13. എന്തുകൊണ്ട് പരീക്ഷകളെ ഭയപ്പെടുന്നു? കാരണം - പരിഹാരമാർഗ്ഗങ്ങൾ says:

    ഒരു കഥയോടെ ആരംഭിക്കാം: രണ്ടു കൂട്ടുകാർ ഒരു മുറിയിൽ പഠിക്കാൻ പ്രവേശിച്ചു. മുറിയുടെ മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്ന എന്തോ കണ്ട് "അയ്യോ പാമ്പ്' എന്നു പറഞ്ഞ് രണ്ടുപേരും പേ ടിച്ച് മുറിയിൽ നിന്ന് ഇറങ്ങി ഓടി. എന്നാൽ ഓടി പോയവരിൽ ഒരു കുട്ടി അല്‌പനേരം കഴിഞ്ഞ് വീണ്ടും തിരിച്ചുവന്ന് മുറിയുടെ മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്നത് പാമ്പല്ല, ഒരു കയറിന്റെ കഷണ മാണ് എന്ന് ബോധ്യപ്പെട്ടു. ഭയപ്പെടാനൊന്നുമില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ ആ കുട്ടിയുടെ ഭയം മാറി. ധൈര്യത്തോടെ മുറിയിൽ പ്രവേശിച്ച് പഠനം ആരംഭിക്കുകയും ചെയ്തു‌.മുറിയുടെ മൂലയിൽ കണ്ടത് പാമ്പല്ല കയറാണ്. ഇനി ഭയപ്പെടേണ്ട, ധൈര്യമായി പഠിക്കാം എന്നൊക്കെ കൂട്ടുകാരനോട് ആ കുട്ടി പറഞ്ഞു നോക്കിയെങ്കിലും കൂട്ടുകാരൻ വിശ്വസിച്ചില്ല. ആ മുറിയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ കൂട്ടുകാ രന് ഭയമാണ്. ഇനിയെങ്ങാനും ആ മുറിയിൽ പ ഠിക്കാൻ ഇരുന്നാൽ തന്നെ വളരെ ഭയപ്പെട്ടാണ് അവൻ ആ മുറിയിൽ ചിലവഴിച്ചിരുന്നത്. ഈ കഥയിലൂടെ രണ്ട് വ്യക്തിത്വങ്ങളെയാണ് നിങ്ങൾ പരിചയപ്പെടുന്നത്. ഒന്ന് ഭയപ്പെടാൻ ഒന്നുമില്ലാതിരുന്നിട്ടും ഭയത്തോടെ മുറിയിലിരുന്ന്

  14. കരുതലേകാം വാർധക്യത്തിൽ says:

    പ്രായം വർധിക്കുന്തോറും ആരോഗ്യം നിലനിർത്തുന്നതിനും, രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നാം ദിനവും ഭക്ഷിക്കുന്ന ആഹാരത്തിൻ്റെ അളവിലും വൈവിധ്യത്തിലും വളരെ ബോധപൂർവമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഊർജം അധികം ഉത്പാദിപ്പിക്കുന്ന അന്നജവും പഞ്ചസാരയും കുറയ്ക്കുന്നതോടൊപ്പം കഴിക്കുന്ന ആഹാരത്തിൻ്റെ അളവും കുറയ്ക്കണം. നമ്മൾ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഹാരസാധനങ്ങളെ അഞ്ചായി തിരിക്കാം: 1. പ ഴങ്ങളും പച്ചക്കറികളും 2. അന്നജം നല്‌കുന്ന ആഹാരസാധനങ്ങൾ 3. പാലും അനുബന്ധ ഉൽപന്നങ്ങളും 4. പ്രോട്ടീൻ നല്കുന്ന ആഹാരങ്ങൾ 5 കൊഴുപ്പും എണ്ണയും. ഈ ഘടകങ്ങളെല്ലാം തന്നെ വളരെ മിതമായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തണം. വളരെ കുറഞ്ഞ അളവിലെങ്കിലും താഴെ പറയുന്ന ഘടകങ്ങൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം. *ധാതുക്കളും വൈറ്റമിനുകളും ശരിയായ അളവിൽ പല ധാതുക്കളും വൈറ്റമിനുകളും നമ്മുടെ ഭക്ഷണ ത്തിന്റെ അവിഭാജ്യ ഘടകമാക്കേണ്ടതു പല രോഗങ്ങളും നിയന്ത്രിക്കുന്നതിനും ശമിപ്പിക്കുന്നതിനും അത്യാ വശ്യമാണ്. വളരെ പ്രധാനപ്പെട്ട ചില ധാതുക്കളെയും വൈറ്റമിനുകളേയും പറ്റി താഴെ പ്രതിപാദിക്കുന്നു. *കാത്സ്യം: അസ്ഥിശോഷണം അഥവാ ഓസ്റ്റിയോപൊറോസിസ്, വാർധക്യത്തിലെ വലിയ ആരോഗ്യപ്ര ധനമാണ്. പ്രത്യേകിച്ചും ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ അസ്ഥിയുടെ ബലക്ഷയം ഒടിവുകൾ ഉണ്ടാകുന്നതിനു കാരണമാകും. പാൽ, തൈര്, ചീസ്, മത്തി, അയില, ബ്രോക്‌ലി, കാബേജ്, ചീര, സോയ ഉത്പന്നങ്ങൾ എന്നിവയിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. *ഇരുമ്പ് ഇരുമ്പിന്റെ സാന്നിധ്യം കൂടുതലുള്ള ആഹാരസാധനങ്ങൾ രക്തത്തിലെ ചുവന്ന കോശങ്ങ ളുടെ ഉത്പാദനത്തിനും ആരോഗ്യത്തിനും വളരെ ആവശ്യമാണ്. പയർ, ബീൻസ്, മത്തി, അയല, മുട്ട, പച്ചക്കറികൾ എന്നിവയിൽ ഇരുമ്പിൻ്റെ അംശം ധാരാളമുണ്ട്. വൈറ്റമിനുകൾ പ്രധാനം *വൈറ്റമിൻ സി ശരീരത്തിൻ്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനു വൈറ്റമിൻ സിക്കു വലിയ പങ്കുണ്ട്. ഇരുമ്പിൻ്റെ ആഗിരണവും വൈറ്റമിൻ സിയുടെ അഭാവത്തിൽ നടക്കുകയില്ല. നാരങ്ങയിലും ഓറ ഞ്ചിലും പച്ചക്കറിയിലുമെല്ലാം നമുക്കാവശ്യമായ വൈറ്റമിൻ സി ലഭ്യമാണ്. *വൈറ്റമിൻ എ: കരളിൻ്റെയും ചർമത്തിൻ്റെയും അസ്ഥിയുടെയും ആരോഗ്യത്തിനു വൈറ്റമിൻ എ അത്യാ വശ്യമാണ്. മൃഗങ്ങളുടെ കരൾ വൈറ്റമിൻ എയുടെ വലിയ കലവറയാണ്. *വൈറ്റമിൻ ഡി പ്രായഭേദമെന്യേ എല്ലാവർക്കും വളരെ ആവശ്യമായ വൈറ്റമിനാണ്. പ്രത്യേകിച്ചും ആരോഗ്യമുള്ള പല്ലുകൾക്കും അസ്ഥികൾക്കും മാംസപേശികൾക്കും. വൈറ്റമിൻ ഡി നമുക്കു പ്രധാനമായും ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും സപ്ലിമെൻ്റ് സിൽ നിന്നുമാണ്. * പൊട്ടാസ്യം: പ്രായമാകുന്നതോടൊപ്പം വ്യക്കയുടെ പ്രവർത്തനമാന്ദ്യം സംഭവിക്കുകയും പൊട്ടാസ്യം വിസർജിക്കുന്നതിനുള്ള കഴിവു കുറയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഡോക്‌ടറുടെ നിർദ്ദേശമി ല്ലാതെ കൂടുതൽ പൊട്ടാസ്യം കഴിക്കരുത്. *ഫോളിക് ആസിഡ്: വാർധക്യത്തിൽ നല്ല ആരോഗ്യം നിലനിർത്തുന്നതിനു ഫോളിക് ആസിഡ് അത്യാ വശ്യമാണ്. പച്ചക്കറികൾ, തവിടുള്ള ചോറ് എന്നിവയിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. *ഉപ്പ് ഉപ്പിന്റെ ഉപയോഗം ദിവസേന 6 ഗ്രാമിൽ കൂടാതിരിക്കുവാൻ ബോധപൂർവമായി ശ്രമിക്കണം. *പഞ്ചസാര: പഞ്ചസാര ദിനംപ്രതി 30 ഗ്രാമിൽ കൂടരുത്. പാനീയങ്ങൾ: ആവശ്യത്തിനുള്ള ജലാംശം ഓരോ കോശത്തിൻ്റെയും പ്രവർത്തനത്തിന് അനിവാര്യമാ ണ്. ദിവസേന ആറു മുതൽ എട്ടു ഗ്ലാസ് വരെ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വേനൽക്കാ ലത്ത് കൂടുതൽ വെള്ളം കുടിക്കുവാൻ മറക്കരുത്. പ്രായമാകുമ്പോൾ ദാഹം അനുഭവപ്പെടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ദാഹിക്കുന്നതുവരെ കാത്തിരിക്കാതെ ദിവസവും നിശ്ചിത അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

  15. യേശു ഒരു കവചമാണ് says:

    63 പ്രത്യേക കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നു പൊയ്കൊണ്ടിരിക്കുന്നത്. നമ്മുടെ വസ്ത്രധാരണത്തിൽ തന്നെ ആ മാറ്റം കണ്ടുവരുന്നുമുണ്ട്. മാസ്‌ക് ധരിക്കുന്നു; നമുക്ക് പിടിപെടാവുന്ന വലിയ രോഗത്തിൽ നിന്നു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാ ണിത്. വി. ഗ്രന്ഥത്തിൽ സുഭാഷിതങ്ങളുടെ പുസ്‌തകം 30-ാം അദ്ധ്യായം അഞ്ചാമത്തെ വാക്യം ഇങ്ങനെ പറയുന്നു: “തന്നെ ডোব৫০ പ്രാപിക്കുന്നവർക്ക് അവിടുന്ന് കവചമാണ്." യേശുവിൽ അഭയം പ്രാപിക്കു ന്നവർക്ക് ഒരു കവചമായി സംരക്ഷണമായി യേശു കടന്നുവരുന്നു എന്ന് വചനം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. ജീവിതത്തിൽ ഏതു വലിയ പ്രതിസ ന്ധിയിലൂടെ കടന്നുപോയാലും ഓർക്കുക, നമ്മുടെ ദൈവം നമുക്കൊരു കവചമായി ന മ്മോടു കൂടെയുണ്ട്. അങ്ങനെ, ദൈവം നമുക്കൊരു കവചം നല്‌കുന്നതു കൊണ്ട്, സംരക്ഷണം ന ല്‌കുന്നത് കൊണ്ട്, നമ്മൾ ഒരിക്കലും നിരാശപ്പെ ടരുത്, ഭയപ്പെടരുത്. പ്രഭാഷകൻ്റെ പുസ്ത‌കം രണ്ടാം അദ്ധ്യായം ആറാം വചനം ഇങ്ങനെയാണ് 'കർത്താവിൽ ആശ്രയിക്കുക; അവിടുന്ന് നിന്നെ സഹായിക്കും." നമ്മൾ കർത്താവിൽ ആശ്രയം വയ്ക്കുമ്പോൾ അവിടുന്ന് കവചവും സംരക്ഷണ വുമായി നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. വി. ഗ്രന്ഥത്തിൽ യോഹന്നാൻ്റെ സുവിശേഷ ത്തിൽ 5-ാം അദ്ധ്യായത്തിൽ കാണുന്നുണ്ട്

  16. വാര്‍ത്തകള്‍ says:

    പോപ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും 2024-ൽ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2023 അവസാനം മംഗോ ളിയ സന്ദർശിക്കാനുള്ള പദ്ധതിയുമുണ്ട്. ഞായറാഴ്‌ച ദക്ഷിണ സുഡാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാ ത്രക്കിടെയാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്. ലോക യുവത്വ ദിനാചരണത്തിൻ്റെ ഭാഗമായി ഓഗസ്റ്റ്, ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അറിയിച്ചു. സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെല്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. മംഗോളിയ സന്ദർശിച്ചാൽ, അവിടെയെത്തുന്ന ആദ്യ മാർപാപ്പയാകും പോപ്പ് ഫ്രാൻസിസ്

  17. സാക്ഷ്യങ്ങള്‍ says:

    മൈഗ്രേൻ മാറി എനിക്ക് 50 വർഷമായി മൈഗ്രേൻ്റെ തലവേദന യും തലകറക്കവുമായിരുന്നു. ഏറെ ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂടാതെ 20 വർഷമായിട്ട് ഇരുകൈകൾക്കും നീർക്കെട്ടും വേദ നയുമായിരുന്നു. ഡിവൈനിൽ വന്നു ധ്യാനിക്കു കയും പ്രാർത്ഥിക്കുകയും ചെയ്‌തതിന്റെ ഫലമായി ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;