-
Writen byGOD's Love - PublisherDivine
- Year2023
ഓർമ്മ മാത്രമായിട്ട് മാറ്റാൻ ശ്രമിക്കുന്തോറും ഓർമ്മ വീണ്ടും വീണ്ടും കടന്നുവരുന്നു. അതിനാൽ, ഓർമ്മ എവിടെയാണോ ഇരിക്കുന്നത്, ആ ഇരിപ്പിടത്തോടു കൂടെയാണ് മാറ്റേണ്ടത്. ജീവിതത്തിലുണ്ടായ ഒരനുഭവത്തിൽ നിന്നാണ് ഓർമ്മ വരുന്നത്. ഓർമ്മയിൽ നിന്നാണ് ചിന്ത ജനിച്ചത്. അപ്പോൾ ഓർമ്മയും അനുഭവവും ശരീരത്തിലും തലയിലും പതിഞ്ഞു കിടപ്പുണ്ട്. അതിനാൽ, ആ ശരീരത്തെത്തന്നെയാണ് മാറ്റേണ്ടത്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ചോദ്യം: ഞാനൊരു യുവതി കത്തോലിക്കാ സഭ യിലെ അംഗം. ഒരിക്കൽ മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയുമായി തെറ്റായ ബന്ധത്തിൽ അകപ്പെട്ടു. ആഗ്രഹിച്ചില്ലെങ്കിലും ഒരു നിമിഷത്തെ ദൗർബല്യ ത്തിൽ ഞാൻ വീണു പോയി അന്നു മുതൽ അതിൻ്റെ ഓർമ്മകൾ എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടി രുന്നു. വീണ്ടും ആ വ്യക്തിയെ കാണണമെന്നും ആ ബന്ധത്തിന്റെ വൈകാരികത അനുഭവിക്കണമെന്നും ആഗ്രഹമുണ്ടായി. ഇത് തെറ്റാണെന്ന് എനിക്കറിയാം. അതിനാൽ, എന്റെറെ ചിന്തകളെ നിയന്ത്രിച്ച് മുൻപോട്ട് പോകാൻ ഞാൻ ശ്രമിക്കുന്നു. ഇത്തരമൊരു സാഹ ചര്യത്തിലാണ് എനിക്കൊരു വിവാഹാലോചന വന്നി രിക്കുന്നത്. ഇപ്പോൾ ശക്തമായ ഒരു സംശയചിന്ത മനസ്സിനെ അലട്ടുന്നുണ്ട്. വിവാഹജീവിതം വിജയി ക്കുമോ? ഒരു നല്ല ജീവിതം നയിക്കാൻ എനിക്കാ കുമോ? എന്റെ തലച്ചോറിൽ മുഴുവൻ പഴയ ബന്ധ ത്തിന്റെ ഓർമ്മകളാണ്. എനിക്കതിൽ നിന്ന് മോചി തയായി ഒരു പുതു വ്യക്തിയായി തീരാൻ ആഗ്രഹ മുണ്ട്. സാധിക്കുമോ എന്നറിയില്ല. ഞാനെന്റെ പേരോ വിവരങ്ങളോ പറയാൻ ആഗ്രഹിക്കുന്നില്ല. എന്നെ മേരി എന്ന് വിളിച്ചു കൊള്ളുക.
ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ സുവിശേഷപ്രവർത്തനങ്ങൾക്കു വേണ്ടി നിങ്ങൾ ഓരോരുത്തരും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് പല ആവർത്തി പനയ്ക്കലച്ചൻ പറയും ഇത്തവണ ധ്യാനം കൂടിയപ്പോൾ ബഹു. തടത്തിലച്ചൻ വിശദമായി ധ്യാനമന്ദിരത്തിൻ്റെ സുവിശേഷപ്രവർത്തനത്തെക്കുറിച്ച് ധ്യാനം കൂടുന്ന വരോട് പങ്കുവച്ചു. അപ്പോൾ, ഞാൻ എന്നോടു തന്നെ ചോദിച്ചു: കേരളത്തിൽ നിരവധി ധ്യാനമന്ദിരങ്ങൾ ഉണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്‌തമായും വ്യതിരിക്തമായും ഡിവൈൻ ധ്യാനകേന്ദ്രത്തിന് എന്താണ് പ്രത്യേകത? ആ ചോദ്യത്തിന് ഒരു മനുഷ്യൻ ഉത്തരം പറഞ്ഞു: സുവിശേഷത്തിൻ്റെ പൂർണ്ണത ഡിവൈൻ കൈവരിച്ചിട്ടുണ്ട്. എനിക്കു കിട്ടിയ ഈ ഉത്തരത്തിൻ്റെ കൂടെ ഞാൻ ഒരു ചോദ്യം കൂടി ചേർത്തു. എങ്ങനെയാണ്, എന്തുകൊ ണ്ടാണ് ഡിവൈൻ ധ്യാനകേന്ദ്രം സുവിശേഷത്തിൻ്റെ പൂർണ്ണത കൈവരിച്ചത്? അന്നത്തെ വേദപുസ്‌തക വായനയിൽ അതിനുള്ള ഉത്തരവുമുണ്ടായിരുന്നു. “നിങ്ങൾ എല്ലാ കാര്യങ്ങളിലും വിശ്വാസത്തിലും പ്രഭാഷണത്തിലും വിജ്ഞാനത്തിലും സമ്പൂർണ്ണമായ ഉത്സാഹത്തിലും ഞങ്ങളോടുള്ള സ്നേഹത്തിലും മികച്ചു നിൽക്കുന്നതുപോലെ കാരുണ്യ പ്രവർത്തന ത്തിലും മികച്ചു നിൽക്കുവിൻ" (2കോറി. 8:7). എയ്ഡ്സ് രോഗികളെ ശുശ്രൂഷിക്കുന്ന പരിപാലനകേന്ദ്രമായ സെൻ്റ് വിൻസെൻ്റ് ഹോമിൻ്റെ മുൻപിൽ ഞാൻ വെറുതെ ചെന്നു നിന്നു. വിനീതനായി അപ്പസ്തോലനോട് ഞാൻ പറയാൻ തുടങ്ങി! വിശുദ്ധനേ, അങ്ങു പറഞ്ഞതുപോലെ തന്നെയാണ് ഡിവൈൻ. വിശ്വാസപ്രഭാഷണങ്ങളുടെ ഉത്സാഹം പോലെ തന്നെ കാരുണ്യപ്രവർത്തനത്തിലും ഡിവൈൻ മികച്ചു നില്ക്കുന്നുണ്ട്. അനാഥരും അഗതികളും വയോജനങ്ങളും മനോരോഗികളും അംഗവൈകല്യം ഉള്ളവരും തുടങ്ങി പന്ത്രണ്ടോളം മേഖലകളിൽ സർക്കാർ അംഗീകാര മുള്ള ശുശ്രൂഷാഭവനങ്ങളുണ്ട്. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ. ഊണുകഴിഞ്ഞ്, പനയ്ക്കലച്ചനെയൊന്ന് കാണാൻ ഞാൻ അച്ചൻ്റെ മുറിയുടെ മുന്നിൽ നിന്നു. നിരത്തി യിട്ട കസേരകളിലും വരാന്തയിലും നിറയെ അച്ചനെക്കാണാൻ വന്നവരുടെ തിരക്കായിരുന്നു. ഒഴിഞ്ഞു കിട്ടിയ കസേരയിൽ ഇരുന്ന് കൈയിലുള്ള ബൈബിൾ തുറന്നപ്പോൾ കണ്ണ് ചെന്നു പെട്ടത് വിശുദ്ധ മത്താ യിയുടെ സുവിശേഷത്തിലായിരുന്നു. "കർത്താവേ, നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങൾ ആഹാരം നല്‌കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാൻ നല്‌കിയതും എപ്പോൾ? നിന്നെ പരദേശിയായി കണ്ട് സ്വീകരിച്ചതും നഗ്നനായി കണ്ട് ഉടുപ്പിച്ചതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗൃഹ ത്തിലോ കണ്ടു സന്ദർശിച്ചത് എപ്പോൾ? രാജാവു മറുപടി പറയും: "സത്യമായി ഞാൻ നിങ്ങളോടു പറ യുന്നു: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തു തന്നത്" (മത്താ. 25:37-40).
ദൈവവചനം പറയുന്നു: "എല്ലാ വർക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥ പ്രാർത്ഥന കളും ഉപകാരസ്‌മരണകളും അർപ്പി ക്കുക. ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കുവാൻ നമുക്ക് ഇട യാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നത സ്ഥാനീയർക്കും വേണ്ടി പ്രാർത്ഥിക്കുക" എല്ലാവർക്കും വേണ്ടി പ്രാർത്ഥി ക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് ഓർമ്മിപ്പിക്കു ന്ന തി നൊപ്പം ശാന്തവും സമാധാനപൂർണ്ണവുമായി ജീവിതം നയിക്കുവാൻ രാജാക്ക ന്മാർക്കും ഉന്നതസ്ഥാനീയർക്കും വേണ്ടി പ്രാർത്ഥിക്കണം എന്നും ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു
"നീ എന്തിന് കരയുന്നു? എന്ത് അന്വേഷിക്കുന്നു?" മരിച്ച യേശുവിന്റെ ശവശരീരത്തിൽ സുഗന്ധതൈലം പൂശാൻ വെളുപ്പിനേ കരഞ്ഞെത്തിയ മഗ്ദലന മറിയ ത്തോട് ഉത്ഥാനം ചെയ്‌ത യേശു ചോദിച്ചു. അന്വേഷണ ത്തിൽ വരുന്ന തെറ്റ് ദുഃഖത്തിലേയ്ക്കാണ് മനുഷ്യനെ കൊണ്ടെത്തിക്കുക. മരണത്തോടെ യേശുവിന്റെ ജീവി തത്തിന്റെ അറുതിയായി എന്നു തെറ്റിദ്ധരിച്ച് ശേഷക്രിയ ചെയ്യാൻ വന്നതായിരുന്നു മറിയം. മരണം യേശുവിൻ്റെ ജീവിതത്തെയും എന്നേക്കുമായി പരാജയപ്പെടുത്തി എന്ന തായിരുന്നു അവളുടെ കണ്ണീരിൻ്റെ കാരണം. എല്ലാ ശിഷ്യ രെയും ദുഃഖത്തിലാഴ്ത്തിയ ദുഃഖചിന്തയും അതു തന്നെ യായിരുന്നു. മരണത്തിൽ യേശുവിന്റെ ജീവനും, വിചാരമായിരുന്നുവല്ലോ, ശിഷ്യന്മാർക്ക്. അതുകൊണ്ടാണ് ശിഷ്യപ്രമുഖനായ പത്രോസ് ഗുരുവിനെ അന്വേഷിച്ച് കല്ല റയിലേക്ക് ഓടിയത്. ഒഴിഞ്ഞ കല്ലറയിൽ നിന്നു കേട്ട് സ്വരം പത്രോസിനെ നടുക്കി. "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്? (ലൂക്കാ 24:5). യേശുവിൻ്റെ മരണത്തിൽ മനസ്സ് നിരാശ യിലേക്ക് മടങ്ങിയതു മൂലം എമ്മാവൂസിലെ സ്വന്തം വീട്ടി ലേക്ക് തിരികെ പൊയ്കൊണ്ടിരുന്ന ശിഷ്യന്മാരോട് ഉയിർത്തെഴുന്നേറ്റ യേശു ഭോഷന്മാരേ എന്ന് വിളിച്ചാ ണല്ലോ സംസാരിച്ചത് (ലൂക്കാ. 24:25). മരണത്തിൽ ജീവൻ അവസാനിച്ച ചരിത്രം മാത്രമാ ണല്ലോ മനുഷ്യവർഗ്ഗത്തിനുള്ളത്.
മാനവചരിത്രത്തിൻ്റെ ഏടുകളിൽ എത്രയോ മഹാ ന്മാരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മരിച്ചു കല്ലറയ്ക്കുള്ളിൽ അടക്കപ്പെട്ട ഒരാൾ പുറത്തു വരാതിരിക്കാൻ ആ കല്ലറയ്ക്കു പട്ടാളം കാവൽ നിന്ന സംഭവം ലോകചരിത്രത്തിൽ ഒന്നേയുള്ളൂ. അതു നസ റായനായ ക്രിസ്തുനാഥൻ്റെ പുനരുത്ഥാനത്തിന്റെ ചരിത്രമാണ്. യേശു പുറത്തു വരാതിരിക്കാനാണ്പട്ടാളം കാവൽ നിന്നതെങ്കിൽ അവിടുത്തെ പുനരു ത്ഥാനത്തിന് അവർക്കു തന്നെ സാക്ഷികളാകേണ്ടി വന്നു.പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ അവ സരത്തിൽ പേർഷ്യക്കാരുടെ ഇടയിൽ നിലവിലുളള ഒരു കഥയോർക്കുകയാണ്. ഒരു മാലാഖ വഴി ദൈവം വിവിധതരത്തിലുള്ള വിത്തുകൾ ഭൂമിയിൽ വിതറി. എന്നാൽ, ദൈവശത്രുവായ സാത്താൻ ദൈവത്തിന്റെ പദ്ധതി തകർക്കാൻ തന്നെ തീരുമാനിച്ചു. അവൻ തന്റെ അനുയായികളെ അയച്ച് ഭൂമിയിൽ വിതറപ്പെട്ട വിത്തെല്ലാം പെറുക്കിയെടുപ്പിച്ച് മണ്ണിനടിയിൽ കുഴി ച്ചിട്ടു. വിത്തുകൾ മണ്ണിനടിയിലായാൽ മുളയ്ക്കാതെ നശിച്ചുപോകുമെന്നാണ് വിഡ്ഢിയായ സാത്താൻ വിചാരിച്ചത്. എന്നാൽ, അവയെല്ലാം പുതുജീവൻ നേടി മണ്ണിൽ നിന്നു മുളച്ചുപൊങ്ങി. ഇതുതന്നെ യാണ് യഹൂദർക്കും സംഭവിച്ചത്.
എല്ലാ കാര്യങ്ങളിലും ദൈവഹിതം അന്വേഷിച്ചു കൊണ്ടിരുന്ന അബ്രാഹം തന്‍റെ ഭാര്യ സാറയുടെ വാക്കിനു ദൈവത്തിന്റെ വാക്കിനെക്കാൾ പ്രാധാന്യം കൊടുക്കുന്നു. ആകാശത്തിലെ നക്ഷത്ര ങ്ങൾ പോലെ തന്റെ സന്ത തികളെ വർദ്ധിപ്പിക്കുമെ ന്നുള്ള, കർത്താവിന്റെ വാഗ്ദാനം നിലനിൽക്കെ (ഉൽപ. 15:5) അബ്രാഹം സാറായുടെ വാക്ക് അനുസരിച്ചു 28. 16:2). തനിക്കു പ്രായമായെന്നുള്ള സാറായുടെ ചിന്തയെ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നിന്ന് അകലുവാനുള്ള തന്ത്ര മായി സാത്താൻ ഒരു ക്കുന്നു. അനേകം വ്യക്തി കളുടെ ജീവിതത്തിലെ ആത്മീയതയുടെ കുറവ് ദൈവ ഹിതത്തെയും വാഗ്ദാനത്തെയും മറികട ക്കാനുള്ള ബന്ധനമായി സാത്താൻ ഉപയോഗി ക്കുന്നു.
ഉയിർപ്പു ഞായറാഴ്ച യേശു വിൻറെ ശവക്കല്ലറയിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. യേശു വിന്റെ മൃതദേഹത്തിൽ സ്നേഹാ ദരങ്ങളുടെ പുഷ്‌പാർച്ചനയ്ക്കെ ത്തിയ സ്ത്രീകളോട് മാലാഖ പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്ക പ്പെട്ടു" (ലൂക്കാ. 24:5). മാലാഖ പറഞ്ഞതിന്റെ അർത്ഥം വ്യക്തമായിരുന്നു. ദൈവത്തെ മനുഷ്യന്റെ പരിധി കൾക്കുള്ളിൽ തളച്ചിടാതിരി ക്കുക. ശൂന്യമായ ആ കല്ലറ ഇന്നും ലോകത്തിനു നൽകുന്ന സന്ദേശം മറ്റൊന്നല്ല. പാപികളോട് ഐക്യദാർഢ്യം പ്രഖ്യാ പിച്ച സംഭവമായിരുന്നു യേശു വിൻ്റെ മരണം. ആ മരണം കണ്ട് മാലാഖ അദ്ഭുതപ്പെട്ടു. എന്നാൽ, ദൈവസ്വഭാവത്തിന്റെ വിളംബര മായ ഉയിർപ്പിൽ മാലാഖയ്ക്ക് അദ്ഭുതമേയില്ല.
യേശു സ്ഥാപിച്ച സഭ സാർവ്വ ലൗകികമാണ്. സഭയ്ക്ക് എന്തെങ്കിലും പക്ഷപാതപരമായ സ്വഭാവ മുണ്ടെന്ന്. ദേശീയമോ രാഷ്ട്രീയമോ ആയ ചായ്‌വുണ്ടെന്ന് പറയുന്നത് ദൈവപുത്രന്റെ ആഗമ നോദ്ദേശ്യത്തെക്കുറിച്ചു തന്നെയുള്ള അറിവില്ലായ്മ വെളിപ്പെടുത്തലാകും. ക്രൈസ്‌തവതയുടെ കാതലായ അംശം തന്നെ നോക്കാം. "അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപി ക്കുന്നതിനു വേണ്ടി തൻ്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16). യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം തന്നെ ലോകത്തെ, മാനവരാശിയെ രക്ഷിക്കുക എന്ന തായിരുന്നു. എല്ലാ മനുഷ്യനും രക്ഷയിലേക്കു വര ണമെന്നും സത്യം ഗ്രഹിക്കണമെന്നും യേശു ആഗ്രഹിക്കുന്നു. "നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗി ക്കുവിൻ" (മർക്കോ. 16:5). എന്നതാണ് ശിഷ്യ ന്മാർക്ക് യേശു നല്കിയ ദൗത്യം. ഇതാ, ദൈവ ത്തിന്റെ കുഞ്ഞാട്! (യോഹ 1:36) എന്നാണ് സ്നാപകയോഹന്നാൻ രക്ഷകനായ യേശുവിനെ പരിചയപ്പെടുത്തിയത്.
ഗിരിപ്രഭാഷണം മുതൽ നിയമലംഘനത്തിനെതിരെ, നിയമങ്ങൾ അനുസരിക്കുവാൻ അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പക്ഷേ, അദ്ദേഹം ഭാഗ്യവാന്മാരായിക്ക ണ്ടത് നീതി നിഷേധിക്കപ്പെട്ടവരെയാണ് എന്നതു ശ്രദ്ധേ യമാണ് (മത്താ. 5:3-12). "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യ വാന്മാർ" -അജ്ഞതയാൽ, അവകാശങ്ങളെക്കുറിച്ചുള്ള ബോധമില്ലാതെ നീതിനിഷേധമറിയാതെ ജീവിക്കുന്ന നിഷ്‌കളങ്കർ ഭാഗ്യവാന്മാർ. "വിലപിക്കുന്നവർ ഭാഗ്യവാ ന്മാർ" - നീതി നിഷേധിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും വില പിക്കുന്നവർ ഭാഗ്യവാന്മാർ. “നീതിക്കുവേണ്ടി വിശക്കു കയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ” ഇവി ടെയും നീതിനിഷേധം തന്നെയാണു പരാമർശിക്കപ്പെടു ന്നത്. “കരുണയും ഹൃദയശുദ്ധിയുമുള്ളവർ ഭാഗ്യവാ ന്മാർ" -നീതി നിഷേധിക്കാതെ ഹൃദയശുദ്ധിയോടെ ജീവി ക്കുന്നവർ ഭാഗ്യവാന്മാർ. "സമാധാനം സ്ഥാപിക്കുന്നവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും." നീതി നിഷേധത്തി നെതിരെ പ്രവർത്തിക്കുന്നവരും നീതി പുനഃസ്ഥാപിച്ചു നല്കുകയും ചെയ്യുന്നവരെ ദൈവപുത്ര പീഠത്തിലവരോ ധിക്കുന്നതിലൂടെ യേശു തൻ്റെ (പുത്ര) നിയോഗം കൂടി വെളിപ്പെടുത്തുന്നു. നീതി പുനഃസ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടിയുള്ള യത്നത്തിൽ പീഡനമേൽക്കുകയും അവ ഹേളിക്കപ്പെടുകയുമൊക്കെ ചെയ്യുന്നവരെ സ്വർഗ്ഗത്തിൽ തന്നോടൊപ്പം യേശുനാഥൻ കാണുന്നു. തുടർന്നുള്ള ഉപ ദേശങ്ങളത്രയും സമൂഹജീവിതത്തിൽ നന്മ മാത്രം ലക്ഷ്യ മാക്കിയുള്ള ജീവിതത്തിനുതകുന്ന നിയമങ്ങളായിരുന്നു. നേരത്തെ കല്പിക്കപ്പെട്ടവയെങ്കിലും, കർശനമായി പാലി ക്കുമ്പോൾ തിന്മയും പീഡനവും ദുഃഖവുമുണ്ടാകുന്ന നിയ മങ്ങളെ പുനഃവ്യാഖ്യാനത്തിലൂടെ നന്മയ്ക്കായി പരിണ മിപ്പിക്കുവാൻ ക്രിസ്തു നാഥനു കഴിയുന്നു. അങ്ങനെ നിയ മാപാലനത്തിലൂടെ സാമൂഹിക നന്മയിലേക്കുള്ള മാറ്റ ത്തിനു കളമൊരുക്കുകയാണ് ക്രിസ്‌തു. അദ്ദേഹം പഠി പ്പിച്ച പ്രാർത്ഥനയിൽ പോലും നീതിപൂർവ്വകവും നന്മക ളാൽ സമൃദ്ധവുമായ ഒരു ദൈവരാജ്യത്തെക്കുറിച്ചുള്ള പ്രത്യാശ ദൃശ്യമാണ് (മത്താ. 6:10). നീതി പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഒരു വലിയ വിപ്ലവത്തിനു ക്രിസ്‌തു ശിഷ്യന്മാരെ സജ്ജരാക്കു കയാണ്. അതോടൊപ്പം ആദ്യമേ തന്നെ എതിർത്തു തോല്‌പിക്കപ്പെട്ടു ഭഗ്നാശരായിത്തീരാതെയിരിക്കുവാനുള്ള കരുതലുമുണ്ട്. തൻ്റെ ഉപദേശങ്ങൾ നിയമത്തിന്റെ തീക്ഷ്‌ണതയിൽ തിരസ്‌കരിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിലേക്കു പോകരുതെന്നദ്ദേഹം അവരെ ഉപദേ ശിച്ചു (മത്താ. 10:5-7). എന്നാൽ, സമാധാന പുനഃസ്ഥാപ കരായി അയയ്ക്കപ്പെടുന്ന ശിഷ്യർ സ്വാർത്ഥതയും ജഡി കമോഹങ്ങളുമില്ലാത്തവരായ സജ്ജനങ്ങളുമായി മാത്രം സമ്പർക്കം പുലർത്തുവാനും യേശു അവരെ ഉദ്ബോധി പ്പിച്ചു (മത്താ 10:9-15) ഇവിടെ നിയമപരിപാലന ശ്രമങ്ങ ളിൽ, യേശു നീതി പുനഃസ്ഥാപിക്കുന്നതിനുള്ള യത്ന ത്തിൻ്റെ ഒരു വലിയ തന്ത്രജ്ഞനായും പക്വമതിയായ ഒരു ഭരണാധികാരിയായും, കരുത്തനായ ഒരു നേതാവായും, നമുക്കു കാണാൻ സാധിക്കും
നാം ബസ്സിൽ യാത്ര ചെയ്തിട്ടുണ്ട്. അപ്പോൾ നാം നിശ്ചലമായി ഇരിക്കുന്നു വെന്നും ചുറ്റുമുള്ള വസ്‌തുക്കൾ ഓടിയ കലുന്നുവെന്നും തോന്നും. പാപം മൂലം നാം ദൈവത്തിൽ നിന്ന് അകലുന്നു. പക്ഷേ, ദൈവം നമ്മിൽ നിന്ന് അകലുന്ന തായേ നമുക്കു തോന്നു. ദൈവം നമ്മെ കൈവിട്ടതായി അനുഭവപ്പെടും. വാസ് വത്തിൽ നാം ദൈവത്തെയാണ് കൈവി ട്ടത്. കത്തി ജ്വലിക്കുന്ന സൂര്യനെ കാർമേഘം മറയ്ക്കുന്നു. അപ്പോൾ സൂര്യനെ കാണാതാകുന്നു. പാപങ്ങളാ കുന്ന കാർമേഘങ്ങൾ നീതിസൂര്യനായ ദൈവത്തെ മറയ്ക്കുന്നു. മാനവരാശി ക്കായി പാപങ്ങൾ ഏറ്റെടുത്ത യേശുവിനെപ്പോലും കുരിശിൽ വച്ച് പിതാവായ ദൈവം തന്നെ കൈവിട്ടതായി തോന്നി. “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേ ക്ഷിച്ചു" (മത്താ. 27:46). തിരുവചനം പറയുന്നു: "നിൻ്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റിയിരിക്കുന്നു. നിൻറെ പാപങ്ങൾ അവിടുത്തെ മുഖം നിന്നിൽ നിന്നു മറച്ചിരിക്കുന്നു" (ഏശ. 59:2). പാപം മൂലം കൃപ നഷ്‌ടപ്പെടുന്നു. കൃപ നഷ്‌ടപ്പെടുമ്പോൾ ദൈവാനുഭവം ഇല്ലാതാകുന്നു. അപ്പോൾ ദൈവം നമുക്ക് അക ലെയാണ്; അന്യനാണ്. രമ്യപ്പെട്ടു തിരിച്ചു ചെല്ലുമ്പോൾ ദൈവാ നുഭവം തിരികെ കിട്ടുന്നു. രണ്ടും നമ്മെ മാത്രം ആശ്രയിച്ചിരി ക്കുന്ന കാര്യങ്ങളാണ്. പാപിയെ ദൈവം കൈവിട്ടു കളയുന്നില്ല. അവന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. ദൈവത്തിന്റെ യഥാർത്ഥ ചിത്രം യേശുനാഥൻ തന്നെ വരച്ചു കാട്ടിയിട്ടുണ്ട്. ധൂർത്തപുത്രന്റെ ഉപമയിലൂടെ പുത്രൻ പിതാവിനെ ധിക്കരിച്ചു. ഉപേക്ഷിച്ചു. അവനു പിതാവിനെയും അദ്ദേഹത്തിൻ്റെ സ്നേഹ ത്തെയും വേണ്ടാ, സമ്പത്തു മതി അതു ചോദിച്ചു വാങ്ങി അവൻ നാടുവിട്ടു. പക്ഷേ, പിതാവ് അവനെ ഉപേക്ഷിച്ചില്ല. തിരിച്ചു വരുന്നതും നോക്കി വഴിക്കണ്ണുമായി കാത്തിരുന്നു. തിരിച്ചു വന്ന മകൻ അപ്പനെ കാണുന്നതിനു മുമ്പു തന്നെ അപ്പൻ മകനെ കണ്ടു. ഓടിച്ചെന്ന് ആലിംഗനം ചെയ്‌തു സ്വീകരിച്ചു. എല്ലാ അവ കാശങ്ങളോടെയും. അകൃത്യം നിമിത്തം അകന്നുപോയ മക്കളെ സ്വർഗ്ഗീയ പിതാവ് കാത്തിരിക്കുന്നു. അവരുടെ അകൃത്യങ്ങൾ പരിഗണിക്കാതെ തന്നെ. അവിടുന്ന് അരുളിച്ചെയ്യുന്നു. "നിന്റെ തെറ്റുകൾ തുടച്ചു മാറ്റുന്ന ദൈവം ഞാൻ തന്നെ. നിൻറെ പാപ ങ്ങൾ ഞാൻ ഓർക്കുകയില്ല" (ഏശയ്യ. 43:25).
രണ്ടായിരം വർഷത്തിനപ്പുറം ജനിച്ച ലോകരക്ഷകന്റെ ഉത്ഥാന ത്തിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ. ഇല്ലായ്‌മക്കാരനെ സഹായി ക്കുക. ശത്രുവിനെ സ്നേഹിക്കുക-ലോകത്തിന് യേശു നൽകുന്ന പ്രബോധനങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും ഉയർന്നു നിൽക്കുന്ന തുമായ രണ്ടു മഹനീയ ശുശ്രൂഷകളാണിവ. ഈ രണ്ടു ശുശ്രൂഷ കളെക്കുറിച്ചും ലോകത്തെ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല, സ്വന്തം ജീവി തത്തിൽ ഇവ പൂർണ്ണ അർത്ഥത്തിൽത്തന്നെ അവിടുന്ന് നിവൃത്തിയാ ക്കിയതായി കാണുന്നുമുണ്ട്. പാവങ്ങളോടും നിരാലംബരോടും അവ ശരോടും കരുണ കാണിച്ചതിലൂടെ, തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തന്നെ നിഷ്കരുണം കൊലമരത്തിലേക്ക് ഏല്‌പിച്ചു കൊടുത്തവരോടു ക്ഷമിക്കുകയും ചെയ്തതിലൂടെ. യേശു നിഷ്കർഷിച്ച ഈ രണ്ടു പ്രബോധനങ്ങളും പ്രാവർത്തിക മാക്കുക വഴി നമുക്ക് ഈ ലോകത്തിൽ പ്രതിഫലം കിട്ടി എന്നു വരി ല്ല, ഒരു പാവപ്പെട്ടവനെ നാം സഹായിച്ചാൽ ഒന്നും തിരിച്ചു തരാൻ അവനാവില്ല. ധനികനായ ഒരു വ്യക്തിയെ അയാൾക്കു നേരിടുന്ന ഏതെങ്കിലുമോരാപത്ഘട്ടത്തിൽ സഹായിച്ചാൽ അയാളിൽ നിന്നു തന്നെ പ്രതിഫലം ലഭിച്ചു എന്നും വരും. യേശു നിർദ്ദേശിച്ച ശുശ്രൂഷ പ്രതിഫലേച്ഛ കൂടാതെയുള്ള ശുശ്രൂഷയാണ്. അതുകൊണ്ടാണ്. ദരിദ്രനെ സഹായിക്കുമ്പോൾ ഈ ലോകത്ത് പ്രതിഫലം ലഭിച്ചില്ലെങ്കിൽ കൂടി സ്വർഗ്ഗലോകത്ത് പ്രതിഫലം ലഭിക്കും എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അവിടുന്ന് വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പട്ടണ ങ്ങളിൽ ഒന്നാണ് ജറീക്കോ. മോശയുടെ നേതൃത്വ ത്തിൽ വാഗ്ദത്തഭൂമിയിൽ കടന്നു ചെന്ന ഇസ്രായേൽ ജനത ആദ്യം പിടിച്ചെടുത്ത നഗരമാണിത്. സമുദ്ര നിരപ്പിൽ നിന്ന് 820 അടി താഴ്‌ചയിൽ ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിൽ ഒന്നായി ജറീക്കോ നിലകൊള്ളുന്നു. ഒരിക്കലും വറ്റാത്ത ശക്തമായ നീരുറവകളുടെ നാടാണിത്. അതിനാൽ, ചെടി കളും ഫലവൃക്ഷങ്ങളും കൊണ്ട് ഹരിതമനോഹരവു മാണീ പട്ടണം. വിശുദ്ധനാടുകളിൽ മറ്റൊരിടത്തും കാണാനാവാത്ത സസ്യസമൃദ്ധി ജറീക്കോയുടെ മാത്രം സവിശേഷതയാണ്. “നഗരവാസികൾ ഏലീഷായോടു പറഞ്ഞു: അങ്ങു കാണുന്നില്ലേ? ഈ പട്ടണം ജീവിക്കാൻ പറ്റിയതാണ്. എന്നാൽ വെള്ളം മലിനവും നാട് ഫലശൂന്യവുമാണ്. ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പിടു വിൻ എന്ന് അവൻ പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അവൻ ഉറവയ്ക്കടുത്തു ചെന്ന് ഉപ്പ് അതി ലിട്ടു കൊണ്ട് പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു. ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനി ഇത് മരണത്തിനോ ഫലശൂന്യതയ്ക്കോ കാരണമാവുക യില്ല. ഏലീഷായുടെ വചനമനുസരിച്ച് ആ വെള്ളം ഇന്നും ശുദ്ധമാണ്" (2രാജ. 2:19-22
യേശു ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചു; ഒത്തിരി (1)(2) ചെയ്തു. ഒത്തിരി അത്ഭുത ങ്ങളും. ആലോചിക്കുന്തോറും അവയ്ക്കു വ്യാപ്തി വർദ്ധിക്കു ന്നതായി കാണാം. കാരണം. അവ ജനങ്ങൾക്കുവേണ്ടി സംഭ വിച്ചവയാണ്. ലൂക്ക 13:10-17-ൽ, മറ്റാരും പറ യാത്ത ഒരു കൊച്ചു വലിയ സംഭവം വിവരിക്കുന്നു. യേശു സിനഗോഗിൽ പഠിപ്പിക്കുകയാ യിരുന്നു. പതിനെട്ടു വർഷമായി ദുരാത്മാവു ബാധിച്ച് നിവർന്നു നിൽക്കാൻ കഴിയാത്തവണ്ണം കൂനിപ്പോയ ഒരുവൾ അവിടെയു ണ്ടായിരുന്നു. യേശു അവളെ അടുത്തുവിളിച്ച് അവളുടെമേൽ കൈകൾ വച്ചു. തൽക്ഷണം അവൾ നിവർന്നു നിൽക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്‌തു. അവൾ ആവശ്യപ്പെ ()() യേശു പ്രവർത്തിച്ച അത്ഭുതമാണിത്.
സൈപ്രസിൽ പോകാനിട യായപ്പോൾ ലാസർ മരിച്ച് അട ക്കപ്പെട്ട കല്ലറ കാണുവാൻ എനിക്കു ഭാഗ്യമുണ്ടായി. അവി ടുത്തെ ലാസറസ് പള്ളിയിൽ ഞാൻ വി. കുർബാന അർപ്പിച്ചു. അപ്പോൾ മുകളിൽ കുറിച്ച തിരു വചനം എന്റെ ഓർമ്മയിൽ വന്നു. പീഡനം സഹിക്കാനാവാതെ യാണു ലാസറിനു സൈപ്രസി ലേക്ക് ഓടിപ്പോകേണ്ടതായി വന്നത്. സൈപ്രസുകാർക്ക് അതു വഴി ദൈവവചനം സ്വീകരിക്കാൻ അവസരമുണ്ടായി.യേശു മരിച്ച ലാസറിനെ ഉയിർപ്പിച്ചു. ഉയിർത്ത ലാസറിനെ കണ്ട അനേകം പേർ യേശുവിൽ വിശ്വസിക്കാനിടയായി. യേശു വിൻ്റെ പുനരുത്ഥാനത്തിനു ശേഷവും, ലാസറിൽ യേശു പ്രവർത്തിച്ച അത്ഭുതം വഴി അനേകർ യേശുവിൽ വിശ്വസി ക്കാൻ തുടങ്ങി. പലസ്‌തീനയിൽ ജീവിക്കാൻ കഴിയാത്ത സാഹച ര്യമുണ്ടായപ്പോൾ അവിടെ നിന്നുകപ്പൽ കയറി ലാസർ സൈപ്രസിലെത്തി സൈപ്രസിൽ സുവിശേമറി യിച്ചു. പിന്നീട്, അവിടത്തെ ആദ്യത്തെ മെത്രാനായി. സൈപ്രസിൽ വച്ചു തന്നെ മരിക്കുകയും ചെയ്തു.
വിശുദ്ധ ഗ്രന്ഥത്തിൽ വി. മർക്കോസിൻ്റെ സുവിശേഷം 4-ാം അദ്ധ്യായം 35 മുതൽ ഉള്ള വചനങ്ങളിൽ കടലിനെ ശാന്ത മാക്കുന്ന യേശുവിനെ നമ്മൾ കാണുന്നുണ്ട്. അവിടെ യേശുവും ശിഷ്യന്മാരും കടലിലൂടെ യാത്ര ചെയ്യുന്നത് കാണു ന്നു. കുറച്ചു കഴിഞ്ഞപ്പോൾ യേശു യാത്ര ചെയ്യുന്ന തോണി യിൽ ഇരുന്ന് ഉറങ്ങിപ്പോയി. ശിഷ്യന്മാരും കൂടെയുണ്ട്. അപ്പോൾ വലിയ കൊടുങ്കാറ്റുണ്ടാകുന്നു. ശിഷ്യന്മാർ ഭയന്നു വിറയ്ക്കുകയാണ്. അവർ ആകപ്പാടെ പേടിച്ചു ഭയന്നു. ഉറങ്ങുന്ന യേശുവിനെ ചെന്ന് വിളിച്ചുണർത്തി. എന്നിട്ടു പറഞ്ഞു: "ഗുരോ, ഞങ്ങൾ നശിക്കാറായി. നീ അതു കാണു ന്നില്ലേ." അപ്പോൾ യേശു ഉണർന്നു. കാറ്റിനെയും കടലി നെയും ശാന്തമാക്കുന്നു.
ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു ന്യൂനപക്ഷ മന്ത്രാലയത്തി നുള്ള ബജറ്റ് വിഹിതം വെട്ടിക്കു റച്ചു. മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്കോളർഷിപ്പ് പദ്ധതി കൾക്ക് അനുവദിച്ചിരുന്ന പണ ത്തിലും കുറവു വരുത്തി. കഴിഞ്ഞ വർഷം മന്ത്രാലയത്തിന് അനുവ ദിച്ചിരുന്നത് 5020.5 കോടി രൂപയാ യിരുന്നു. ഇക്കുറി അത് 3097 കോടി രൂപയായി. ന്യൂനപക്ഷ വിഭാ ഗത്തിലെ വിദ്യാർത്ഥി കൾക്കു പ്രഫഷനൽ പഠന ത്തിനും മറ്റും അനുവദിച്ചിരുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് തുക കഴിഞ്ഞ വർഷം 365 കോടി രൂപയായിരുന്നത് ഇക്കുറി 44 കോടി രൂപയായി കുറച്ചു.
ക്രിസ്ത്യൻ സ്‌കൂളിൽ സരസ്വതിയുടെ ചിത്രം വെക്കണമെന്ന് സരസ്വതി ദേവിയുടെ ചിത്രം വെക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ ക്രിസ്ത്യൻ മാനേജ്‌മെൻ്റ് സ്കൂളിൽ എ ബി.വി.പി-യുടെ പ്രതിഷേധം. വിദ്യാലയത്തിന് പോലീസ് സംരക്ഷണം നല്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അലിയിൽ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞാ ദിവസമാണ് സംഭവം. ഹിന്ദു ദേവീദേവന്മാർക്ക് മതിയായ പ്രാധാന്യം നല്കുന്നില്ലെന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചത്. സരസ്വതീ ദേവിയുടെ ചിത്രം അലമാരയ്ക്കുള്ളിൽ അപ്രധാനമായ സ്ഥാനത്താണ് വച്ചിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. യേശു ക്രിസ്തുവിന്റെ ചിത്രം പോലെ ഓഫീസിലും ക്ലാസ്സുക ളിലും ഹിന്ദുദൈവങ്ങളുടെ പടവും വെക്കണമെന്നും ആവ ശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ജില്ലാ കോ-ഓർഡിനേറ്റർ അറി കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുറത്തു നിന്നുള്ളവർ അനാവശ്യമായി പ്രശ്നങ്ങൾ കുത്തി പ്പൊക്കുകയാണെന്ന് സ്‌കൂളധിക്യതർ പറയുന്നു. സ്ഥാപ നത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഗുജറാത്ത് എജ്യുക്കേഷൻ ബോർഡ് ഓഫ് കാത്തലിക് ഇൻസ്റ്റിറ്റ്യൂ ഷൻസ് സെക്രട്ടറി ഫാ. ടെലസ് ഫെർണാണ്ടസ് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചു
ക്യാൻസർ മാറി എനിക്ക് വയറ്റിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഒരു വലിയ മുഴയുണ്ടായിരുന്നു. 12 പ്രാവശ്യം കീമോ ചെയ്തു. ഓപ്പ റേഷനു ശേഷം കഴിഞ്ഞ ഡിസം ബറിൽ ഡിവൈനിൽ വന്ന് ധ്യാനി ച്ചു. ധ്യാനശേഷം വീണ്ടും ടെസ്റ്റു കൾ നടത്തിയപ്പോൾ ക്യാൻസർ ശരീരത്തിൽ നിന്ന് വിട്ടുപോയിരിക്കുന്നുവെന്ന് ഡോക്ടർ പറ ഞ്ഞു. പൂർണ്ണസൗഖ്യം പ്രാപിച്ചു. ഡേവീസ്, വാഴപ്പിള്ളി, ഗുരുവായൂർ