-
Writen byGOD's Love - PublisherDivine
- Year2023
ബന്ധങ്ങൾകൊണ്ട് എങ്ങനെ ആരാധിക്കാം? ബന്ധം കൊണ്ട് ദൈവത്തെ ആരാധിക്കുന്ന വ്യക്തികളാകണം നമ്മൾ. ഇസഹാക്കിനെ ബലിപീഠ ത്തിൽ കിടത്തിയപ്പോൾ അബ്രാഹത്തിൻ്റെ ഉള്ളിൽ പറ്റിച്ചേർന്നു കിടന്ന ബന്ധത്തെയാണ് ബലിപീഠ ത്തിൽ വച്ചത് (ഉല്പ. 22:9). ഏതു ബന്ധത്തോടും ചേർന്ന് 'എൻ്റെ' എന്ന് നമ്മൾ ഉപയോഗിക്കാറുണ്ട്. എന്റെ മക്കൾ, എൻ്റെ മാതാപിതാക്കൾ, എൻ്റെ സഹോദരങ്ങൾ മുതലായവ ഈ 'എൻ്റെ' ചേർക്കു മ്പോൾ അവിടെ പൊസസ്സീവ് ആയിട്ടുള്ള സ്നേഹമാണ് വളരുന്നത്. ഇത് അപകടകാരിയാണ്. അത് ഒരിക്കലും ഒരാളെ വളർത്തില്ല. തൻ്റെ കൈപ്പിടിയിലെല്ലാം ഒതുക്കാൻ ശ്രമിക്കും. എൻ്റെ അനുവാദമി ല്ലാതെ, എന്നോടു പറയാതെ, എന്നെക്കൂടാതെ നീ ഒരിക്കലും മുന്നോട്ടു പോകാൻ പാടില്ല. ഇതായി രിക്കും മനോഭാവം. ഭാര്യ ഭർത്യബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഇവയിലെല്ലാം പൊസസ്സീവ് സ്നേഹമുണ്ട്. അതിനെ തകർത്താണ് വ്യക്തികൾ വളരേണ്ടത്. അങ്ങനെ, അത് ഭേദിക്ക പ്പെടുന്ന സാഹചര്യം വരുമ്പോൾ പരസ്‌പരം കുറ്റപ്പെടുത്തലുകളുണ്ടാകും. ചില ഭാര്യ ഭർത്യബന്ധ ങ്ങൾ സംശയരോഗത്തിലേക്കു നീങ്ങുകയും ചെയ്യും. അതിനാൽ, ഈ ബന്ധം ശരിയായി വളരണമെ ങ്കിൽ, പരസ്പരം ശുശ്രൂഷ ചെയ്യണമെങ്കിൽ, ഇതിനു നടുവിൽ ബലിപീഠമുണ്ടാകണം. ജോബ് ചെയ്തതും ഇതുതന്നെയാണ്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ബന്ധം കൊണ്ട് ദൈവത്തെ ആരാധിക്കുന്ന വ്യക്തികളാകണം നമ്മൾ. ഇസഹാക്കിനെ ബലിപീഠ ത്തിൽ കിടത്തിയപ്പോൾ അബ്രാഹത്തിൻ്റെ ഉള്ളിൽ പറ്റിച്ചേർന്നു കിടന്ന ബന്ധത്തെയാണ് ബലിപീം ത്തിൽ വച്ചത് (ഉല്പ. 22:9). ഏതു ബന്ധത്തോടും ചേർന്ന് 'എൻ്റെ' എന്ന് നമ്മൾ ഉപയോഗിക്കാറുണ്ട്. എന്റെ മക്കൾ, എന്റെ മാതാപിതാക്കൾ, എൻ്റെ സഹോദരങ്ങൾ മുതലായവ. ഈ 'എന്റെ' ചേർക്കു മ്പോൾ അവിടെ പൊസസ്സീവ് ആയിട്ടുള്ള സ്നേഹമാണ് വളരുന്നത്. ഇത് അപകടകാരിയാണ്. അത് ഒരിക്കലും ഒരാളെ വളർത്തില്ല. തൻ്റെ കൈപ്പിടിയിലെല്ലാം ഒതുക്കാൻ ശ്രമിക്കും. എൻ്റെ അനുവാദമി ല്ലാതെ, എന്നോടു പറയാതെ. എന്നെക്കൂടാതെ നീ ഒരിക്കലും മുന്നോട്ടു പോകാൻ പാടില്ല. ഇതായി രിക്കും മനോഭാവം. ഭാര്യ ഭർത്യബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഇവയിലെല്ലാം പൊസസ്സീവ് സ്നേഹമുണ്ട്. അതിനെ തകർത്താണ് വ്യക്തികൾ വളരേണ്ടത്. അങ്ങനെ, അത് ഭേദിക്ക പ്പെടുന്ന സാഹചര്യം വരുമ്പോൾ പരസ്‌പരം കുറ്റപ്പെടുത്തലുകളുണ്ടാകും. ചില ഭാര്യ ഭർത്യബന്ധ ങ്ങൾ സംശയരോഗത്തിലേക്കു നീങ്ങുകയും ചെയ്യും. അതിനാൽ, ഈ ബന്ധം ശരിയായി വളരണമെ ങ്കിൽ, പരസ്പരം ശുശ്രൂഷ ചെയ്യണമെങ്കിൽ, ഇതിനു നടുവിൽ ബലിപീഠമുണ്ടാകണം. ജോബ് ചെയ്തതും ഇതുതന്നെയാണ്.
ഇത് രണ്ടും തമ്മിൽ എന്താണ് വ്യത്യാസം? അറിയില്ലേ? അല്പം പരുക്കനായി അയാൾ എന്നോടു ചോദിച്ചു. ഡിവൈൻ റിസപ്‌ഷൻ്റെ മുമ്പിലെ കസേരയിൽ ഇരുന്നാണ് ഞങ്ങൾ പരിചയപ്പെട്ടത്. അയാൾ പറയാൻ തുടങ്ങി. ഞാൻ ചാക്കപ്പൻ, മുരിങ്ങാശ്ശേരിക്കാരനാണ്. ധ്യാനത്തിനു ആളുകളെ കൊണ്ടുവര ലാണ് എന്റെ ദൗത്യം. ഈ ആഴ്‌ച എട്ടുപേരെ കൊണ്ടുവന്നു. അവർ ധ്യാനഹോളിലേക്കു പോയി. പറ്റുമെങ്കിൽ ഇനി പനയ്ക്കലച്ചനെ ഒന്നു കാണണം. ഞാൻ ചാക്കപ്പനോട് പറഞ്ഞു: ഇതല്ലേ ഞാൻ നേരത്തേ ചോദിച്ചത് പ്രേഷിതനല്ലേ എന്ന്? അതിന് ആ സഹോദരൻ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി. അഗാധമായ ഒരു ആത്മീയ ചിന്തയ്ക്ക് എനിക്ക് അവസരം തന്നു, ഉറക്കെയാണ് ചാക്കപ്പൻ സംസാരം തുടർന്നത്. ഞാൻ ഈസ്റ്റർ ഈശോ യുടെ പ്രേഷിതനാണ്. ഉയർത്തെഴുന്നേറ്റ ശേഷം യേശു പോയ ഇടങ്ങളും വ്യക്തികളും അയാൾ വിവ രിക്കാൻ തുടങ്ങി. ഉയർത്തെഴുന്നേറ്റതിനു ശേഷം യേശു കണ്ടത് കരയേണ്ടാ എന്നു പറയാൻ സ്ത്രീയെ ആണ്. കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെയും കുടുംബത്തെയും ഞാൻ ഇത്തവണ ധ്യാന ത്തിൽ കൊണ്ടുവന്നു. അവരുടെ മൂത്ത മകൾ ലൗജിഹാദിൽ പെട്ട് എവിടെയോ പോയി. പിന്നെയാരാണ്? കൗതുകത്തോടെ ഞാൻ ചോദിച്ചു. ഉത്തരം പെട്ടെന്നായിരുന്നു. പേടിച്ച രണ്ടു ശിഷ്യന്മാരുടെ പക്കലേക്ക് മാളിക മുകളിൽ വാതിലടച്ച് അവർ ഇരിക്കുകയായിരുന്നു. അങ്ങനെയൊരു കുടുംബത്തെ ഞാൻ കണ്ടുമുട്ടി. പലിശക്കെണിയിൽ പെട്ടുപോയി. പലിശക്കാരുടെ ഗുണ്ടായിസം. പോലീസിനോടൊന്നും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ആ കുടുംബത്തെയും കൂട്ടി ഞാൻ ധ്യാന ത്തിനു വന്നു.
തിരുവചനം നമ്മോടു പറ യുന്നു: ഓരോ പ്രഭാതത്തിലും ദൈവത്തിന്റെ സ്നേഹം പുതു താണ്. ഓരോ പ്രഭാതത്തിലും പുതിയ കാര്യങ്ങൾ നമ്മിൽ ചെയ്‌തു കൊണ്ട് പുതുതായി നമ്മെ വാർത്തെടുക്കുകയാണ് അവിടുന്ന്. പുതിയ രൂപവും ഭാവവും മനുഷ്യജീവിതത്തിന് നല്കുകയാണ്. ദൈവത്തിൻ്റെ പരിശു ദ്ധാത്മശക്തിയിലാണ് ദാമ്പത്യജി വിതവും കുടുംബജീവിതവും പുല രേണ്ടത്. അനേകം കുടുംബങ്ങളി ലേക്ക് യേശു കടന്നുവരുന്നതിൻ്റെ ആനന്ദദായകമായ മുഹൂർത്ത ങ്ങളുണ്ട്. സുവിശേഷത്തിൽ. ഏതൊക്കെ കുടുംബങ്ങളിലേക്ക് അവിടുന്ന് കടന്നു ചെന്നുവോ, അവിടങ്ങളിലൊക്കെ രക്ഷയുടെ അനുഭവമാണ് പകർന്നു കൊടു ത്തത്. ഉദാഹരണമായി സക്കേവൂ സിന്റെ ഭവനമെടുക്കാം. സിക്കമൂർ മരക്കൊമ്പിലിരുന്ന സക്കേവൂ സിനെ യേശു താഴെയിറക്കുന്നത്. നീ വേഗം ഇറങ്ങി വരുക. എനിക്ക് നിന്റെ വീട്ടിലേക്കു വരണം എന്നു പറഞ്ഞിട്ടാണ്. സക്കേവൂസിനോ ടൊപ്പം യേശു അവൻ്റെ വീട്ടി ലേക്കു ചെന്നു. ആ കുടുംബാന്ത രീക്ഷത്തിൽ അരക്ഷിതമായ ഒരനു ഭവം. കാരണം, അവിടെ പാപമാണ് ഭരണം നടത്തുന്നത്. സക്കേവൂസ് ജീവിച്ചതും ജീവിക്കുന്നതും പണത്തിനു വേണ്ടിയാണ്. അനീതിയുടെ മാർഗ്ഗത്തിലൂടെ മറ്റു ള്ളവരെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ പണം കൊണ്ടു വിങ്ങി വീർത്ത ഒരു മനുഷ്യൻ. പണത്തിൻ്റെ ദുർമേദസ്സിൽ നഷ്‌ടപ്പെട്ടു പോയത് കുടുംബത്തിലെ സമാധാനവും സന്തോഷവും. യേശു വിന് ദുഃഖം തോന്നി.
ജറെമിയ പ്രവചനം 31:3-ൽ പറ യുന്നു: “എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്. എനിക്ക് നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും. നമ്മൾ തെറ്റു ചെയ്യുമ്പോഴും ദൈവ ത്തിന്റെ കരുണാർദ്രമായ സ്നേഹം നമ്മെ സംരക്ഷിക്കുന്നുണ്ട്. കായേൻ ആബേലിനെ കൊന്നു. കാരണം എന്താണ് ? ആബേൽ നല്ലവനായതു കൊണ്ടും ദൈവത്തിന് പ്രിയങ്കരമായ രീതിയിൽ പെരുമാറിയതുകൊണ്ടും കായേൻ ഏകസഹോദരനായ ആബേ ലിനെ കൊന്നു. അതിനുശേഷം കായേന് ഭയങ്കരമായ ഭയം പിടികൂടി. അങ്ങോട്ടു മിങ്ങോട്ടും ഓടുന്നു. മറ്റുള്ളവർ എന്നെ ഭയങ്കരമായി ഉപദ്രവിക്കും, പ്രതികാരം ചെയ്യും എന്നുള്ള പീഡ കായേന് അനു ഭവപ്പെട്ടു. ഉടനേ ദൈവം കായേൻ്റെ മേൽ ഒരടയാളം വച്ചു. ആരും ഇവനെ ഉപദ്രവി ക്കരുത്. അതിഭയങ്കരമായ തെറ്റ് ചെയ് കായേനോടു പോലും ദൈവം കരുണ കാണിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ ഈ മകൻ പശ്ചാത്തപിച്ച് മാനസാന്തരപ്പെട്ട് ഒരു നല്ല ജീവിതത്തിലേക്ക് വരണം. അതുകൊണ്ടാണ്. അനേകം തെറ്റുകൾ ചെയ്തിട്ടും ദൈവം നമ്മെ ശിക്ഷിച്ചു നശി പ്പിക്കാത്തത്.
നമ്മുടെ മനഃസാക്ഷി യുടെ പരിശീലനം ജീവിത കാലം മുഴുവൻ നീണ്ടുനി ല്ക്കുന്ന ധർമ്മമാണ്. മനഃസാക്ഷി രൂപീകരണം ഒരു പ്രത്യേക പ്രായത്തിലും സാഹചര്യത്തിലും സംഭവിച്ച താണെന്ന് അവകാശപ്പെടാനാ വില്ല. തുടർച്ചയായ ദൈവവ ചനം, അതിന്റെ പ്രയോഗം, പ്രാർത്ഥനകൾ എന്നിവയി ലൂടെ നാം ദൈവത്തിൽ എത്തുന്നതുവരെ മനഃസാക്ഷി പരിശീലിപ്പിക്കപ്പെടുന്നു. നമ്മുടെ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽത്തന്നെ മനഃസാക്ഷിയിൽ തിരിച്ചറിഞ്ഞ ആത്മിയവും ആന്തരികവുമായ അറിവിലേക്ക് അത് ആന്തരിക ശിശുവിനെ ഉണർത്തുന്നു. വിവേകപൂർണമായ അറിവ് സുകൃതം പഠിപ്പിക്കുന്നു. അത് നമ്മുടെ തെറ്റുകളിൽ നിന്ന് രൂപപ്പെട്ട കോപം, സ്വാർത്ഥത, അഹങ്കാരം, ക്രൂരത തുടങ്ങി മനുഷ്യൻ്റെ ബലഹീനതകളിൽ നിന്നും തെറ്റുകളിൽ നിന്നും ജനിക്കുന്ന എല്ലാ പാപകരമായ വികാരങ്ങ ളെയും തടസ്സപ്പെടുത്തുകയോ സുഖപ്പെടുത്തുകയോ ചെയ്യുന്നു. മനഃസാക്ഷിയുടെ പരിശീലനം മനഃസമാധാനം നല്‌കുകയും സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നു.
“പുറമേ നിന്നും ഉള്ളിലേക്ക് കടന്ന് ഒരുവനെ അശുദ്ധനാക്കാൻ ഒന്നിനും കഴിയുകയില്ല. എന്നാൽ, ഉള്ളിൽ നിന്നും പുറപ്പെടുന്നതാണ് അവനെ അശുദ്ധാനാക്കുന്നത്" (മർക്കോ. 7:15)ഒരു വ്യക്തി തന്റെ്റെ ജീവിതത്തിൽ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ഇതിനോട് ബന്ധപ്പെട്ടതാണ് എന്നാണ് ഈശോ നമ്മോട് പറയുന്നത്. അതായത്, ഹൃദയത്തിൻ്റെ നിറവിൽനിന്നാണ് അധരം സംസാരിക്കുന്നത് എന്നാണ് അതിന്റെ അർത്ഥം
യേശു താൻ വളർന്ന സ്ഥലമായ നസ്രത്തിൽ വന്നു. പതിവുപോലെ ഒരു സാബത്ത് ദിവസം അവൻ അവരുടെ സിന ഗോഗുകളിൽ പ്രവേശിച്ച് വായി ക്കുവാൻ എഴുന്നേറ്റു നിന്നു. ഏശയ്യാ പ്രവാചകൻ്റെ പുസ് തകം അവന് നല്‌കപ്പെട്ടു. പുസ്‌തകം തുറന്നപ്പോൾ ഇപ്ര കാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു. കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവശേഷം അറിയി ക്കുവാൻ അവിടുന്നെന്നെ അഭി ഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്ചയും അടിച്ച മർത്തപ്പെട്ടവർക്ക് സ്വാത ന്ത്ര്യവും കർത്താവിന് സ്വീകാ ര്യമായ വത്സരവും പ്രസംഗിക്കു വാൻ അവിടുന്നെന്നെ അയച്ചി രിക്കുന്നു. പുസ്തകം അടച്ച് ശുശ്രൂഷകനെ ഏല്പ്‌പിച്ചതിന് ശേഷം അവൻ ഇരുന്നു. സിന ഗോഗിൽ ഉണ്ടായിരുന്ന എല്ലാ വരും അവനെ ഉറ്റുനോക്കിക്കൊ ണ്ടിരുന്നു. അവൻ അവരോടു പറയുവാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്ത് നിറവേറ്റിയിരി ക്കുന്നു. നമ്മുടെ ദൈവം, നമ്മെ സ്നേഹിക്കുന്ന ദൈവം. അന ന്തമായ വിധം നമ്മോടു കാരുണ്യം കാണിക്കുന്ന കർ ത്താവ്, ആ ദൈവം ഈ ദിനം നമ്മെ ക്ഷണിക്കുന്നു. അവി ടുത്തെ അടിസ്ഥാന സ്വഭാവങ്ങ ളിലൊന്നായ പ്രേഷിത ചൈത ന്യത്തിലേക്ക് വളരുവാൻ, ഉയ രുവാൻ, മുന്നേറുവാൻ. ദൈവം സ്വർഗ്ഗം തുറന്ന് നമ്മുടെ അടുക്കലേക്ക് വന്നതു തന്നെ അവിടുത്തെ പ്രേഷിത സ്വഭാവത്തിന്റെ പ്രകടനമാണ്. അവിടുത്തെ ആരും അയച്ചതല്ല.
ഒരു വ്യക്തിയുടെ മാനസാന്തരത്തിലൂടെ കർത്താവ് ആഗ്രഹിക്കുന്നത് പൂർണ്ണമായ തിരിച്ചു വരവാണ്, മാനസാന്തരം ഭാഗികമാകരുത്. പൂർണ്ണ മായ മാനസാന്തരത്തിന് ചില തലങ്ങളുണ്ട്. ആദ്ധ്യാത്മിക തലം: മനുഷ്യന് ആത്മാവ്, ശരീരം, മനസ്സ് എന്നീ മൂന്നു ഘടകങ്ങളുണ്ട് ഈ മൂന്നു മേഖലകളിലും ഒരു വ്യക്തിക്ക് മുറിവുണ്ടാകാം. ആ വ്യക്തി ദൈവത്തിനെതിരായി, സഹോദരങ്ങൾക്കെതിരായി. തനിക്കു തന്നെ എതിരായി പാപം ചെയ്യുമ്പോൾ ആത്മാവിൻ്റെ തലത്തിൽ മുറിവു ണ്ടാകുന്നു. അങ്ങനെയുള്ള വ്യക്തിക്ക് സമാധാനമുണ്ടാവുകയില്ല. യുദ്ധമി ല്ലാത്ത അവസ്ഥയിലാണ് ഒരു രാജ്യത്ത് സമാധാനമുണ്ടാവുക എന്നതു പോലെ തന്നെയാണ് മനുഷ്യൻ്റെ സ്ഥിതിയും. ദൈവത്തോടും സഹോദര നോടും തന്നോടു തന്നെയും യുദ്ധം. ദുഷ്‌ടർക്ക് ഒരിക്കലും സമാധാനമു ണ്ടാവുകയില്ല.
എന്റെ ബാല്യത്തിൽ ഞങ്ങളുടെ സുഹൃദ് വലയ ത്തിൽ ജോസഫ് എന്നൊരു കുട്ടിയുണ്ടായിരുന്നു. സാമ്പത്തികമായും ആകാരപരമായും ആരോഗ്യപര മായും പിന്നാക്കം നിന്നിരുന്ന അവനുമായി ചങ്ങാത്തം കൂടാൻ ഞങ്ങൾക്കു താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവൻ കുബേരനും രാഷ്ട്രീയ ത്തിൽ സ്വാധീനമുള്ളവനുമാണ്. അതുകൊണ്ട്. അവനെക്കാണാൻ ഇപ്പോൾ ഞാൻ ഇടയ്ക്കിടയ്ക്ക് പോകാറുണ്ട്. കാരണം, അവനുമായുള്ള സൗഹ്യദ ത്തിൽ എനിക്കു നഷ്ടമില്ല. ലാഭമേയുള്ളു. സ്വന്തം നിലനില്പിനും പൂർണ്ണതയ്ക്കും മറ്റുള്ളവരെ എത്രത്തോളം ആവശ്യമുണ്ടോ അത്രയ്‌ക്കേ ഒരുവൻ അപരനെ സ്നേഹിക്കുന്നുള്ളൂ. ഈ പെരുമാറ്റ രീതി യുള്ള ഞാൻ ദൈവവിശ്വാസിയാണെന്നു പറയുന്നത് കാപട്യമാണ്. കാരണം, സ്നേഹം എന്ന പദത്തിന്റെ അർത്ഥം നീതി എന്ന വാക്കിൻ്റെ അർത്ഥവുമായി അഭേ ദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രസിദ്ധ ചിന്തകനായ പ്ലേറ്റോ തന്റെ വിഖ്യാതമായ 'റിപ്പബ്ലിക്' എന്ന ഗ്രന്ഥ ത്തിൽ നീതിയുടെ പരമ്പരാഗതമായ അർത്ഥം വിശദീ കരിക്കുന്നുണ്ട്. നീതി എന്നാൽ അർഹിക്കുന്നവന് അർഹിക്കുന്നത് കൊടുക്കുക എന്നതാണ്. ഈ ധാര ണയനുസരിച്ച് ഒരാൾ എന്നോടു നന്മ ചെയ്താൽ ഞാൻ അവനോടു നന്മ ചെയ്യണം. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമം പരമ്പരാഗത നീതി സങ്കല്പത്തിന്റെ ഒരു പ്രായോഗിക രൂപമാണ്.
മറിയത്തിന്റെ ജീവിതത്തെയും രക്ഷാചരിത്രത്തിൽ അവൾക്കുള്ള സ്ഥാനത്തെയും കുറിച്ച്, ക്രമേണ ആഴ മേറിയ അവബോധം നേടിയ സഭ പഴ യനിയമത്തിലെ പല പ്രതീകങ്ങളും അവളിൽ പൂർത്തീകരിക്കപ്പെടുന്നതായി കണ്ടു. അവളിൽ നിന്നു ജനിച്ചവൻ സർപ്പത്തിന്റെ തല തകർത്തു (ഇത്. 3:15). പുതിയ ആദമായ ക്രിസ്തുവിന്റെ മാതാവും, ഏറ്റവും അടുത്ത സഹകാരിണിയും, രക്ഷിക്ക പ്പെട്ട മനുഷ്യസമൂഹത്തിൻ്റെ അമ്മയും എന്ന നിലയിൽ മറിയം പുതിയ ഹവ്വയാണ്. അവിശ്വസ്തതയായിത്തീർന്ന സിയോൻ കന്യകയുടെ സ്ഥാനത്ത് കർത്താവിനോടു പരിപൂർണ്ണ വിശ്വസ്തത പുലർത്തിയ സീയോൻ കന്യകയും, ദൈവജനമായ ഇസ്രാ യേലിൽ അവശേഷിച്ച വിശ്വസ്‌തരുടെ പ്രതിനിധിയുമാണ് മറിയം. ദൈവപുത്രനെ സ്വന്തം ഉദരത്തിൽ വഹിച്ചവൾ, ദൈവസാന്നിധ്യത്തിൻ്റെ അടയാളമായിരുന്ന പഴയ ഉടമ്പ ടിയുടെ പേടകത്തിന് പകരം നിൽക്കുന്നു. രക്ഷകനായ ഉദ യസൂര്യന്റെ ആഗമനത്തെ വിളിച്ചറിയിക്കുന്ന പുലർകാല നക്ഷത്രമാണവൾ. ഇങ്ങനെ നിരവധി പ്രതീകങ്ങൾ മറിയ ത്തിന്റെ സ്ഥാനത്തെ വിശദമാക്കാനായി സഭ ഉപയോഗി ക്കുന്നു. ഇവയെല്ലാം രക്ഷകനായ ക്രിസ്തുവുമായി ബന്ധ പ്പെട്ടവയാണ്. ഈ ബന്ധമില്ലാതെ മറിയത്തെക്കുറിച്ച് ചിന്തി ക്കാൻ പോലും സാധിക്കുകയില്ല.
"നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുവിൻ..." ഈ വാക്കുകൾ നമ്മുടെ നാഥനും കർത്താവുമായ യേശുവിൻ്റേതാണ്. ഫലം എന്നതുകൊണ്ട് എന്താണ് അവിടുന്ന് ഉദ്ദേശിക്കുന്നത്? ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ നിറയുമ്പോൾ ലഭിക്കുന്ന അമൂല്യനിധിയാണ് ഫലങ്ങൾ. വരങ്ങളുടെയും ദാനങ്ങളുടെയും നിലയിൽ നിന്ന് ഉയർന്നു നിൽക്കു ന്നവയാണവ. വരങ്ങൾ നമുക്ക് തരുന്നത് ഫലം പുറപ്പെടുവിക്കാനാണ്. അതുകൊണ്ടാണ് ഫലം തരാത്ത വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കാൻ യേശുനാഥൻ കല്‌പിച്ചത് (ലൂക്ക 12:6,7). അവിടുന്ന് പറഞ്ഞു: ഒരു മനുഷ്യൻ തൻ്റെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുപിടി പ്പിച്ചു. അതിൽ പഴങ്ങൾ ഉണ്ടോ എന്നു നോക്കാൻ അയാൾ വന്നു. എന്നാൽ അത്തിവൃക്ഷത്തിൽ ഫലങ്ങൾ കണ്ടില്ല. ഈ ഉപമയിലെ അത്തിവൃക്ഷം നാം ഓരോരുത്തരുമാണ്. കൃഷിക്കാരൻ മരം നട്ട് വെള്ളമൊഴിച്ച് പരിപാലിച്ചു വളർത്തിക്കൊണ്ടുവരുന്നത് അത് ഫലം പുറപ്പെടുവിക്കണമെന്ന ആഗ്ര ഹത്തോടെയാണ്. ആ കൃഷിക്കാരനെപ്പോലെ യേശുവും നമ്മിൽ നിന്ന് ഫലം പ്രതീക്ഷിക്കുന്നു. എന്നാൽ, അവിടുന്ന് നോക്കുമ്പോഴോ, നമ്മിൽ ഫലങ്ങളില്ല. കായ്ക്കാത്ത അത്തിമരങ്ങളായി മാറി പ്പോകുന്നു നാം.
പങ്ക്‌വയ്ക്കുക എന്നത് രണ്ടു ഘടകങ്ങൾ ഉൾച്ചേർന്നതാണ്. ഒന്ന്, നമു ളുളത് മറ്റുള്ളവർക്ക് കൊടുക്കുവാൻ തയ്യാറാകുന്ന മാനസികാവസ്ഥ, രണ്ട്, മറ്റുള്ളവർക്ക് നാം നമ്മെത്തന്നെ കൊടുക്കുന്ന അവസ്ഥ. നമുക്കു ള്ളത് നാം മറ്റുള്ളവർക്ക് കൊടുക്കുന്ന അവസ്ഥയിൽ അധികം വേദന തോന്നണമെന്നില്ല. നമ്മുടെ വസ്ത്രങ്ങൾ, കൈവശമുള്ള പണം ഇവയെല്ലാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന, ഇവയെല്ലാം ഇല്ലാത്തവരുമായി പങ്കിടുന്ന ആ ജീവിത മേഖലയിൽ ചുരുക്കം ചിലർക്കെങ്കിലും സന്തോഷവും സംതൃ പതിയും തോന്നിയെന്നും വരാം. എന്നാൽ, അതിൽ നിന്നൊക്കെ വളരെ ഉയർന്നതും ശ്രേഷ്ഠവുമായ മേഖലയാണ് മറ്റുള്ളവർക്ക് നാം നമ്മെത്തന്നെ കൊടുക്കുക എന്നത്. ഉന്നതമായ ഈ മേഖലയിലാണ് ക്രൂശിതനായ യേശു വിനെ നമ്മൾ കാണുന്നത്.
എന്താണ് കുടുംബം? കൂടുമ്പോൾ ഇമ്പമുള്ളത്. കുടുംബ ത്തിലെ അംഗങ്ങളെല്ലാം ഒന്നിച്ചു കൂടു മ്പോൾ അവിടെ ദൈവികമായ സന്തോ ഷമുണ്ടെങ്കിൽ അതുമാത്രമാണ് കുടുംബം എന്നു പറയുന്നത്. ഇന്ന് പല കുടുംബങ്ങളിലും എല്ലാവരും ഒന്നിച്ചു കൂടുമ്പോൾ ഇമ്പമുണ്ടെങ്കിലും ദുഃഖ ത്തിലേ അവസാനിക്കാറുള്ളു. നിങ്ങ ളുടെ കുടുംബത്തിൽ നിങ്ങൾ എന്താ ഗ്രഹിക്കുന്നു? സമാധാനം വേണം. ആ സമാധാനത്തിനുള്ള മാർഗ്ഗമാണ് ദൈവം നമുക്ക് നല്‌കിയിരിക്കുന്ന തിരു വചനങ്ങൾ.
ജീവിതത്തിന്റെ ദിശ നിയന്ത്രി ക്കുന്നത് പ്രാർത്ഥനയാണ്. പ്രാർത്ഥ നയിലാണ് നമ്മുടെ സ്രഷ്‌ടാവുമായി നമ്മൾ ബന്ധം സ്ഥാപിക്കുന്നത്. ദൈവം തന്റെ മക്കളിൽ നിന്നുള്ള സംഭാഷണങ്ങൾ കേൾക്കാൻ കാതോർത്തു നിൽക്കുന്നു. ദൈവത്തെ എത്രമാത്രം നമ്മൾ സ്നേഹിക്കുന്നുവെന്നതിന്റെ അളവു കോൽ പ്രാർത്ഥനയാണ്. നമ്മൾ എത്രമാത്രം പ്രാർത്ഥിക്കുന്നുവോ അത്രയും തന്നെ ദൈവത്തിൻ്റെ പ്രിയമക്കളായി മാറുന്നു. യോഹ. 6:35-ൽ യേശു പറഞ്ഞു: "എൻ്റെ അടുക്കൽ വരുന്നവനെ ഞാൻ തള്ളിക്കളയുകയില്ല.”
ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട മനു ഷ്യനും അത്തരത്തിൽ പെരുമാറുമ്പോൾ മാത്രമേ നീതിമാനാണെന്ന് വിളിക്കപ്പെടുകയുള്ളു. എനി ക്കുള്ളത് എന്റേതും നിനക്കുള്ളത് നിന്റേതുമെന്ന് പറയുന്ന മനുഷ്യൻ ബൈബിളിൻ്റെ വെളിച്ചത്തിൽ നീതിമാനല്ല. ഒരുവനുള്ളതെല്ലാം ദൈവത്തിന്റെ ദാനമാണെന്നും അവയെല്ലാം സഹസൃഷ്ടികൾക്ക് ഉപാധികൾ കൂടാതെ നല്‌കുമ്പോൾ മാത്രമേ അവൻ നീതിമാനാകുന്നുവെന്നതുമാണ് ബൈബി ളിലെ നീതിയുടെ വ്യതിരക്തത. ഉല്പത്തി പുസ്തകം ഒന്നും രണ്ടും അദ്ധ്യായ ങ്ങളിൽ മനുഷ്യനും ദൈവവും തമ്മിലുള്ള അടുത്ത സ്നേഹബന്ധമാണ് വിവരിക്കുന്നതെ ങ്കിൽ മനുഷ്യൻ ദൈവത്തിൽ നിന്നും, തുടർന്ന് മനുഷ്യൻ മനുഷ്യനിൽ നിന്നും അകലുന്ന ചിത്ര മാണ് മൂന്നാം അദ്ധ്യായത്തിൽ വിവരിക്കുന്നത്. ദൈവത്തെ നിഷേധിക്കുന്നവൻ സഹോദരനെ നിഷേധിക്കുകയും, ശക്തിയുള്ളവനെ ദൈവമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. അത്തരം വ്യക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ സ്വാതന്ത്ര്യം ഭരണാധികാ രികളിൽ പണയം വച്ചു ക്രൂരമായ അടിമത്ത ത്തിനും അനീതിക്കും വിധേയമായ ഒരു സാമൂഹ്യ സംവിധാനം വളർന്നു വരുന്നത് ഉല്‌പത്തി പുസ്തകം അവസാനംവരെയുള്ള അദ്ധ്യായങ്ങ ളിൽ വിവരിക്കുന്നു. മോസസിന്റെ നീതിശാസ്ത്രമനുസരിച്ച് രാജാവും പ്രജകളും തമ്മിൽ സഹോദരബന്ധ മാണ് നിലനിറുത്തേണ്ടത്. ഇസ്രായേൽ അന്ന് ഭൂമി, പ്രജകൾക്കിടയിൽ വിതരണം ചെയ്യപ്പെട്ടി രുന്നു. ഓരോരുത്തരും അവനവൻറെ അത്തിമര ത്തിൽ നിന്ന് പറിച്ച് ഭക്ഷിക്കണമെന്നായിരുന്നു ഇസ്രായേലിലെ പ്രമാണം.
വി. ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ യോഹന്നാൻ സ്‌നാപകന്റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശം കാണുന്നു. സക്കറിയാ എലിസബത്ത് ദമ്പതി കളെ ദൈവം തിരഞ്ഞെടുത്തത് വിശ്വസ്തരായാണ്. സർവ്വശ ക്തന്റെ കല്പനകൾ പാലിക്കുന്നതിൽ അവർ കുറ്റമറ്റവരായിരുന്നു. എങ്കിലും, അവർ മക്കളില്ലാത്തവരായിരുന്നു. അവർ തങ്ങളുടെ ദൈവത്തോട് വളരെ അടുത്തു. തമ്പുരാനെ പരിപാലിക്കുന്നതിൽ സക്കറിയ ഒരിക്കലും പരാജയപ്പെട്ടില്ല. അവൻ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്നപ്പോൾ ഏറെക്കാലം കഴിഞ്ഞ് കർത്താവിന്റെ ദൂതൻ അവനോടു പറഞ്ഞു: ദൈവം പ്രാർത്ഥന കേട്ടു. അവർ വിവാഹിത രായപ്പോൾ മുതൽ, സക്കറിയയും എലിസബത്തും ഒരു കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അവന് വയസ്സായി. ഭാര്യ എലി സബത്ത് വന്ധ്യയായി. അവൻ വർഷങ്ങളായി പ്രാർത്ഥിക്കുന്നു. താൻ പ്രാർത്ഥിച്ചതു ലഭിച്ചില്ലെങ്കിലും; അവൻ പ്രാർത്ഥനയിൽ നിന്ന് പിന്മാറുന്നില്ല.
വടിവാളുമായി ക്രിസ്റ്റ്യൻ പള്ളി ആക്രമിച്ച് ബജ്‌റംഗ്ദൾ വാർത്തകൾ ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ ഒരു കൂട്ടം ബജ്റംഗ്‌ദൾ പ്രവർത്തകർ ക്രിസ്‌ത്യൻ പള്ളി തകർക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ചെയ്തു. വടിവാളുകളുമായി 50-60 പേരടങ്ങുന്ന ബജ്റംഗ്ദൾ സംഘമാണ് ആക്രമണം നട ത്തിയത്. പള്ളിയിൽ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മതപ രിവർത്തനം ചെയ്തുതുവെന്ന് ആരോപിച്ചായിരുന്നു ആക്രമണ മെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പോലീസ്കേസെടുത്തില്ല
നടുവേദന മാറി 5 വർഷമായി ഞാൻ നടുവേദനമൂലം വളരെയധികം കഷ്‌ടപ്പെടുകയായിരുന്നു. ഈ അവസരത്തിലാണ് ഞാൻ ഡിവൈനിൽ വന്ന് ധ്യാനം കൂടുകയും പ്രാർത്ഥിക്കുകയും ചെയ്തത്. ആരാധനാ സമയത്ത് ഈശോ എന്നെ തൊട്ടു സുഖപ്പെടുത്തി. കൂടാതെ ചെവിയുടെ കേൾവിയും തിരിച്ചു കിട്ടി. യേശുവേ നന്ദി, യേശുവേ സ്‌തുതി. ആൽഫി, വട്ടവയലിൽ, മറയൂർ, ഇടുക്കി