book
  • book
    Writen byGOD's Love
  • PublisherDivine
  • Year2023

വിദ്വേഷവും വെറുപ്പും സൂക്ഷിക്കുന്നതെന്തിന് നമ്മുടെയുള്ളിൽ യേശു വസിക്കുന്നു. ആ യേശുവിൻ്റെ സ്നേഹമൊഴുക്കുക. അതിനു തയ്യാറാകു മ്പോൾ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. വെറുപ്പും വൈരാഗ്യവും പകയും ഉള്ളിലി രിക്കുമ്പോൾ എന്തു മരുന്നു കഴിച്ചാലും പ്രയോജനപ്പെടില്ല. സ്നേഹവിരുദ്ധമായ എല്ലാ പ്രവൃത്തി കളും നമ്മുടെയുള്ളിൽ വിഷമായിട്ടാണ് പ്രവർത്തിക്കുക. നീ ആരോട് സ്നേഹവിരുദ്ധ പ്രവർത്തന ങ്ങൾ നടത്തുന്നുവോ അപ്പോൾ നീയാണ് നശിക്കുന്നത്. നീ വിഷം കഴിച്ചാൽ നീയാണ് ഇല്ലാതാവു ന്നത്. ഏറ്റവും വലിയ അനുഗ്രഹമാണ് സ്നേഹിക്കുകയെന്നത്. അതുകൊണ്ട്, സാത്താൻ ഏറ്റവും കൂടു തൽ പ്രവർത്തിക്കുന്ന മേഖലയാണിത്. സ്നേഹത്തിൽ വളരാനായി നിന്നെ അനുവദിക്കില്ല. നിന്റെ നെറുകയിൽ തെറ്റായ ആശയങ്ങൾ കുത്തിവച്ച് നിനക്ക് നിന്നെക്കുറിച്ചുള്ള ധാരണയിൽ വെള്ളം ചേർത്ത് സാത്താൻ നിന്നിൽ പ്രവർത്തിക്കും..

  1. വിദ്വേഷവും വെറുപ്പും സൂക്ഷിക്കുന്നതെന്തിന് says:

    നമ്മുടെയുള്ളിൽ യേശു വസിക്കുന്നു. ആ യേശുവിൻ്റെ സ്നേഹമൊഴുക്കുക. അതിനു തയ്യാറാകു മ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും. വെറുപ്പും വൈരാഗ്യവും പകയും ഉള്ളിലി രിക്കുമ്പോൾ എന്തു മരുന്നു കഴിച്ചാലും പ്രയോജനപ്പെടില്ല. സ്നേഹവിരുദ്ധമായ എല്ലാ പ്രവൃത്തി കളും നമ്മുടെയുള്ളിൽ വിഷമായിട്ടാണ് പ്രവർത്തിക്കുക. നീ ആരോട് സ്നേഹവിരുദ്ധ പ്രവർത്തന ങ്ങൾ നടത്തുന്നുവോ അപ്പോൾ നീയാണ് നശിക്കുന്നത്. നീ വിഷം കഴിച്ചാൽ നീയാണ് ഇല്ലാതാവു ന്നത്. ഏറ്റവും വലിയ അനുഗ്രഹമാണ് സ്നേഹിക്കുകയെന്നത്. അതുകൊണ്ട്, സാത്താൻ ഏറ്റവും കൂടു തൽ പ്രവർത്തിക്കുന്ന മേഖലയാണിത്. സ്നേഹത്തിൽ വളരാനായി നിന്നെ അനുവദിക്കില്ല. നിന്റെ നെറുകയിൽ തെറ്റായ ആശയങ്ങൾ കുത്തിവച്ച് നിനക്ക് നിന്നെക്കുറിച്ചുള്ള ധാരണയിൽ വെള്ളം ചേർത്ത് സാത്താൻ നിന്നിൽ പ്രവർത്തിക്കും. പലയാളുകൾക്കും സ്നേഹത്തിൽ വളരാൻ സാധിക്കാത്തവിധം സാത്താൻ ഇടപെട്ടിരിക്കും. എന്നിൽ വസിക്കുന്ന ദൈവത്തെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. പകരം എന്നിലെ കുറവുകളെക്കുറിച്ച് വേവ ലാതിപ്പെടും. എല്ലാ വിജയവും തരുന്ന യേശു എൻ്റെ ഉള്ളിലുണ്ടെന്നു ഞാൻ ചിന്തിക്കുകയില്ല. ദൈവ വചനം ശ്രേഷ്ഠമായ ഈ രഹസ്യം ഇങ്ങനെ വെളിപ്പെടുത്തുന്നു. "ഈ രഹസ്യമാകട്ടെ, മഹത്വത്തെ ക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്‌തു നിങ്ങളിലുണ്ട് എന്നതു തന്നെ" (കൊളൊ. 1:27).

  2. അരിക്കൊമ്പനും കുങ്കിയാനയും’ ഡിവൈനിൽ says:

    ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ പ്രവേശനക വാടത്തിൽ ഒരു ചെറിയ ബഹളം. ഞാനൊന്ന് എത്തിനോക്കി. ഒരു ഓട്ടോറിക്ഷയിൽ പിടിവലി നട ക്കുന്നു. ഒരു ചേട്ടനെ ഭാര്യ ഓട്ടോയിൽ നിന്ന് പിടി ച്ചിറക്കാൻ നോക്കുകയാണ്. ഓട്ടോക്കാരൻ ഉറക്കെ പറയുന്നുണ്ടായിരുന്നു. 'ചേച്ചീ, ഇയാൾ അരിക്കൊ മ്പനാ'. ഓട്ടോയുടെ സീറ്റ് കമ്പിയിൽ പിടിച്ചിരിക്കു കയാണ്. ഓട്ടോക്കാരൻ ചേട്ടനോടു പറഞ്ഞു: ചേട്ടാ, ചേച്ചി ചേട്ടനെ ഇറക്കിക്കൊണ്ടുപോകും. ചേച്ചിയൊരു കുങ്കിയാനയാ. വേഗം ഓട്ടോ കാലി യാക്ക് എനിക്ക് പോകണം. ചേട്ടനും ചേച്ചിയും ഇറങ്ങി. രജിസ്ട്രേഷൻ കൗണ്ടറിലായി പിന്നെത്തെ ബഹളം. ചേട്ടൻ പറയുന്നുണ്ടായിരുന്നു, ഞാൻ മൂന്നാലു ധ്യാനം കൂടി മാനസാന്തരപ്പെട്ടതാ. നന്നാ യാലും ഇവളത് അംഗീകരിക്കത്തില്ല. പഴയകാ ലത്തെ എന്റെ കൂടിയും കൂട്ടും എപ്പോഴും ഇങ്ങനെ വിളിച്ചു പറയും. വീട്ടിൽ വരുന്ന ബന്ധുക്കളോടും അടുപ്പക്കാരോടും ഇത് പറഞ്ഞുകൊണ്ടേയിരിക്കും. ഇവള് എന്റെ മാനസാന്തരം അംഗീകരിക്കുന്നില്ല.

  3. ദൈവവഴിയിലെ യാത്രക്കാർ says:

    വലിയ കാര്യങ്ങൾ ചെയ്യുവാൻ വി. പൗലോസിനെ ദൈവം നിയോ ഗിച്ചു; പല സ്ഥലങ്ങളിലേക്കയച്ചു. പൗലോസ് ആ നിയോഗം തിരിച്ച റിഞ്ഞു; അനുസരിച്ചു. എന്തുകൊണ്ട്? പൗലോസ് ദൈവദാസനായിരു ന്നു. നാം ദൈവദാസരാണെങ്കിൽ, മനുഷ്യർ എന്തു വിചാരിക്കും എന്നു ചിന്തിച്ചു സമയം കളയുകയില്ല. കർത്താവ് എന്താഗ്രഹിക്കുന്നു, അവി ടുത്തെ ഇഷ്ടമെന്താണ്, എന്നു കണ്ടെത്തുകയാണ് പ്രധാനം. “എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതു പോലെയുമല്ല ആകാശം ഭൂമിയേക്കാൾ ഉയർന്നു നിൽക്കുന്നു. അതു പോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നത മത്രേ" (ഏശയ്യ, 55:9). ഒരു നിസ്സാരപ്രശ്നമെങ്ങാൻ കിട്ടിപ്പോയാൽ അത് തലയ്ക്കകത്തിട്ട് ചിന്തിച്ചു ചിന്തിച്ചു നൂറാക്കി, നൂറ് മുന്നൂറാക്കി, മുന്നൂറ് അറുന്നൂറും ആറാ യിരവുമാക്കി വർദ്ധിപ്പിച്ച്, പുറംവേദനയായി, തലവേദനയായി, കാൽമുട്ടു വേദനയും ശരീരമാകെ വേദനയുമായി, രോഗപീഡയായി ആശുപത്രി യിലെ സ്ഥിരം അന്തേവാസിയായി മാറുന്നു, നാം. കർത്താവ് ചിന്തി ക്കുന്ന വഴി മനസ്സിലാക്കിയിരുന്നെങ്കിൽ നമുക്കെല്ലാം എളുപ്പമായി

  4. സമർപ്പണം സമ്പൂർണ്ണം says:

    യേശുവിനു ശേഷം, ക്രൈസ്തവവിശ്വാ സത്തിന്റെ ഭാഗമായും അല്ലാതെയും ലോക ത്തിൽ ഏറ്റവും കൂടുതൽ സ്‌മരിക്കപ്പെട്ടിട്ടുള്ള, ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെട്ടിട്ടുള്ള നാമം വിശുദ്ധ ജോസഫിൻ്റേതാണ്. ലോകച രിത്രത്തിലെ ഏറ്റവും പ്രധാന സംഭവമായ ക്രിസ്തുവിന്റെ ജനന ജീവിതങ്ങളിൽ ഒരു പിതാവിന്റെ ഭാഗം അഭിനയിക്കുക മാത്രമായി രുന്നു ജോസഫിൻ്റെ നിയോഗം. പുൽത്തൊ ഴുത്തു മുതൽ, വിശുദ്ധ വേദപുസ്‌തകത്തിൽ ഏറെ വിസ്മ‌രിക്കപ്പെട്ട കഥാപാത്രമാണു ജോസഫ്. അദ്ദേഹം സംസാരിച്ചതായി ഒരു വാക്കു പോലും വേദപുസ്‌തകത്തിലില്ല. ദൈവം അദ്ദേഹത്തിനൊരു ദൗത്യം നല്‌കി. ഭർത്താവായി, പിതാവായി, ദാതാവായി, സംര ക്ഷകനായി അഭിനയിക്കുവാൻ. അന്നത്തെ രീതിക്കനുസരിച്ച വലിയ വിദ്യാഭ്യാസമൊന്നും ജോസഫിനുണ്ടായിരുന്നില്ല. നവജാത ശിശു വിന്റെ ജീവൻ സംരക്ഷിക്കുവാനായി ഈജി പ്തിലേക്കു പോയതാണ് അദ്ദേഹം നടത്തിയഒരേയൊരു വിദേശയാത്ര. ആശാരിപ്പണി ചെയ്ത് അദ്ദേഹം ജീവിച്ചു. മേരിയെയും യേശു വിനെയും പോറ്റി. വളരെ വളരെ എളിയ ഒരു ജീവിതം! യേശുവിന് പന്ത്രണ്ടു വയസ്സായപ്പോ ഴേക്കും ജോസഫ് വിസ്‌മൃതനാവുകയും ചെയ്തു. പിന്നീടൊരിക്കലും ബൈബിളിൽ ജോസഫിൻ്റെ നാമം പരാമർശിക്കപ്പെടുന്നതേ യില്ല. എന്നാൽ, ക്രിസ്‌തുവിനു ശേഷം ദൈവ ത്തിന്റെ വിശുദ്ധന്മാരിൽ ഏറ്റവുമധികം സ്‌മരി ക്കപ്പെടുന്ന നാമം ജോസഫിൻ്റേതാണ് എന്നത് അത്ഭുതകരമായ ദൈവിക പദ്ധതിയുടെ വലിയ നിദാനമാണ്

  5. വിസ്മയം വിടർത്തുന്ന നന്മകളുടെ വ്യക്തിത്വം says:

    എല്ലാ ബുധനാഴ്ച‌യും മൂന്നുമണിയാവുമ്പോഴേക്കും ഡിവൈൻ ധ്യാനകേന്ദ്ര ത്തിൻ്റെ മണ്ണിൽ സാക്ഷ്യം പറയുവാനായി അരവിന്ദാക്ഷമേനോൻ എത്താറുണ്ട്. ഒരിക്കലും ആ പതിവ് തെറ്റിച്ചിട്ടില്ല. എന്നാൽ, ഈ ബുധനാഴ ദൈവത്തെ നിത്യ മായി മഹത്വപ്പെടുത്തുവാൻ അരവിന്ദാക്ഷമേനോൻ സ്വർഗ്ഗീയ ഡിവൈനിൽ എന്നെ ന്നേക്കുമായി കാലുകുത്തിയിരിക്കുന്നു എന്ന വാർത്തയാണ് എനിക്ക് കേൾക്കു വാൻ ഇടയായത്. തന്റെ മക്കളുമായി സന്തോഷിച്ച് വർത്തമാനം പറഞ്ഞ് ഒരു ആഘോഷം തന്നെ നടത്തിയതിനു ശേഷമാണ് അരവിന്ദാക്ഷമേനോൻ മരിച്ചത്. മരണത്തെ ഒരു ആഘോഷമാക്കി മാറ്റിയ സാക്ഷ്യവും കൂടി നല്‌കിക്കൊണ്ടാണ് അരവിന്ദാക്ഷമേ നോൻ ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞത്. അരവിന്ദാക്ഷമേനോനെക്കുറിച്ച് ചിന്തിക്കുന്തോറും ഓർക്കുന്തോറും അറിയുന്തോറും, നമ്മിൽ ഒത്തിരി വിസ്‌മയം വിടർത്തുന്ന നന്മകളുടെ ഒരു വിശുദ്ധ വ്യക്തിത്വമായാണ് അദ്ദേഹം നിറയുന്നത്. വർഷങ്ങൾക്കു മുമ്പ് അരവിന്ദാക്ഷമേനോൻ ഡിവൈൻ ധ്യാനകന്ദ്രത്തിൽ ധ്യാനി ക്കാനായി വന്നു. ഞായറാഴ്‌ച ആരംഭിച്ച ധ്യാനത്തിൽ വളരെ സജീവമായി പങ്കു ചേർന്നു. വെള്ളിയാഴ്‌ച വൈകുന്നേരം ധ്യാനത്തിൽ പങ്കെടുത്ത ആളുകൾ സാക്ഷ്യം പറയുന്ന സമയത്ത് അദ്ദേഹം സ്റ്റേജിൽ കയറി വന്നു. തനിക്ക് ധ്യാന ത്തിലൂടെ ലഭിച്ച ദൈവാനുഭവത്തെക്കുറിച്ച് മലയാളം ഓഡിറ്റോറിയത്തിൽ അനേ കായിരം ആളുകളുടെ മുമ്പിൽ അദ്ദേഹം സാക്ഷ്യം പറഞ്ഞു. ആ സമയം ഞാൻ സ്റ്റേജിൽ ഇരിപ്പുണ്ട്. അദ്ദേഹത്തിൻ്റെ സാക്ഷ്യം കേട്ടപ്പോൾ എനിക്ക് തന്നെ വലിയ ഇൻസ്പിരേഷൻ ഉണ്ടായി. സാക്ഷ്യം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അന്ന് ആരംഭിച്ച സൗഹൃദമാണ് ഞങ്ങൾ തമ്മിൽ ഇന്നും ഉള്ളത്.

  6. മാനസാന്തരത്തിനുള്ള സമ്മാനം says:

    കമ്പ്യൂട്ടറുകളുമായി അടുത്തു പരിചയമുള്ളവർക്ക് അറിയാം. അത് പ്രവർത്തിക്കുന്നത് ഒരു കുട്ടം നിർദ്ദേശങ്ങൾക്കോ, കല്പ നകൾക്കോ അനുസൃതമായാണ്. കമ്പ്യൂട്ടറുകളിൽ നമുക്കാവശ്യ മായ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നത് ഫയലുകളുടെ രൂപ ത്തിലാണ്. ഇവ പിന്നീട് ഉപയോ ഗത്തിനായി തുറന്നെടുക്കാനും, ആവശ്യമനുസരിച്ച് പരിഷ്കരി ക്കാനും സാധ്യമാണ്. "പഴയതെല്ലാം കടന്നു പോയി... ഇതാ സകലവും ഞാൻ നവീകരിക്കുന്നു" മാനസാ ന്തരപ്പെട്ട് ദൈവത്തിലേക്ക് തിരി യുമ്പോൾ നമ്മുടെ ഹൃദയ ത്തിന്റെ അഗാധതയിൽ സംഭവി ക്കുന്ന രൂപാന്തരീകരണവും ഇതു തന്നെയാണ്. പാപത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന് പിന്തി രിഞ്ഞ് പരമാർത്ഥമായ ആഗ്രഹ ത്തോടെ പഴയ വഴികൾ ഉപേ ക്ഷിക്കുന്നതാണ് യഥാർത്ഥ മാനസാന്തരം

  7. ഇതാണ് സമയം says:

    മനുഷ്യൻ തന്റെ അസ്വ സ്ഥതകൾക്ക് കാരണക്കാ രായി മറ്റുള്ളവരെ ചൂണ്ടിക്കാ ണിക്കുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്. അവരാരും തന്നെ സ്നേഹിക്കുകയോ അംഗീക രിക്കുകയോ ചെയ്യുന്നില്ലെന്ന് സദാ വിലപിക്കുന്നു. എന്നാൽ, ദൈവസന്നിധി യിലിരുന്ന് ഈ അവസ്ഥകളെ ചിന്തയ്ക്ക് വിഷയമാക്കു ന്നൊരു വ്യക്തിക്ക് ഒരു കാര്യം ബോധ്യമാവും. ലോക ത്തിലെ ഒരു മനുഷ്യവ്യ ക്തിക്കും സ്നേഹം എന്നത് അതിന്റെ പൂർണ്ണരൂപത്തിൽ നല്കാനോ, തന്റെ ആഗ്രഹ ത്തിനനുസരിച്ച് തന്നെ അംഗീകരിക്കാനോ പ്രോത്സാ ഹിപ്പിക്കാനോ കഴിയില്ല. ഇവ യെല്ലാം അതിന്റെ പൂർണ്ണത യിൽ നല്‌കാൻ ഒരു ശക്തി യ്ക്കേ കഴിയൂ-പിതാവായ ദൈവത്തിന്.

  8. മക്കൾക്ക് യേശുവിനെ കൊടുക്കാം says:

    "മകനെ ശിക്ഷണത്തിൽ വളർത്തുന്നവന് അവൻമൂലം നന്മയുണ്ടാകും" (പ്രഭാ. 30:2), കുഞ്ഞുങ്ങളെ നല്ല പൗരന്മാ രാക്കി വളർത്തേണ്ടതെങ്ങനെ എന്നു ചൂണ്ടിക്കാണിക്കുക യാണ് പ്രസ്തുത ബൈബിൾ വാക്യം. അവനെ ശിക്ഷണ ത്തിൽ വളർത്തണം. ശിക്ഷണ ത്തെക്കുറിച്ച് ഇന്നത്തെ മാതാപി താക്കളോട് പ്രത്യേകിച്ച് പറയേ ണ്ടതില്ല. പക്ഷേ, പരിപാവനമാ യിക്കരുതേണ്ട ഈ തപസ്യ ഇന്ന് സമൂഹത്തിൽ ഒരു വെല്ലു വിളിയായി തീർന്നിരിക്കുകയാണ്

  9. പരിശുദ്ധാത്മാവ് വരുമ്പോൾ says:

    “എന്നാൽ, എൻ്റെ നാമത്തിൽ പിതാവ് അയ യ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനു സ്‌മരിപ്പിക്കുകയും ചെയ്യും" (യോഹ 14:26). പഴ യനിയമത്തിൽ നല്ലവനും ദൈവഭയമുള്ളവനുമാ യിരുന്ന തോബിത്തിന്റെ കഥയുണ്ട്. സ്വത്തെല്ലാം നഷ്ടപ്പെട്ട് ഗതികേടിലായ തോബിത്ത് അന്ധനു മായിത്തീർന്നു. കഷ്ട‌തയുടെ ആ നാളുകളിൽ, പണ്ട് തന്നോട് പണം വായ്‌പ വാങ്ങിയിരുന്ന ഒരു സ്നേഹിതനെ തോബിത്തിനോർമ്മ വന്നു. ആ പണം വാങ്ങാൻ വിദൂരദേശത്തുള്ള സ്നേഹി തന്റെ വീട്ടിലേക്ക് തോബിത് നിയോഗിക്കുന്നത് മകനായ കൊച്ചു തോബിയാസിനെയാണ്. ഇത്ര വിദുരത്തേക്ക് കൊച്ചു തോബിയാസ് എങ്ങനെ പോകാൻ? എങ്കിലും കൊച്ചു തോബിയാസ് പോയി. എങ്ങനെ? അവന് കൂട്ടായി ദൈവമയച്ച കാവൽമാലാഖയുണ്ടായിരുന്നു. പിന്നീട് കൊച്ചു തോബിയാസിന്റെയും കുടുംബത്തിന്റെയുമൊക്കെ ജീവിതത്തിൽ അത്ഭുതകരമായ പരിണാമമു ണ്ടാക്കി ആ ദൈവദൂതന്റെ ചങ്ങാത്തം. കൊച്ചു തോബിയാസിൻ്റെ എല്ലാ വിജയ ങ്ങൾക്കും കാരണമായത് മാലാഖ ഒപ്പം നടന്ന താണ്. ഒരു മാലാഖ ഒപ്പം നടന്നപ്പോൾ ഇത്ര യൊക്കെ കൊച്ചു തോബിയാസിന് സാധ്യമാക്കി കിട്ടിയെങ്കിൽ മാലാഖമാരുടെ സ്രഷ്‌ടാവായ ദൈവം തന്നെ പരിശുദ്ധാത്മാവിൻ്റെ രൂപത്തിൽ നമ്മിൽ അഭിഷേകം ചൊരിയുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങൾ എത്രയോ മഹത്തരമായിരിക്കും. അതുകൊണ്ട്, യേശു പറഞ്ഞു: നിങ്ങളുടെ കൂടെ യായിരിക്കുവാൻ, നിങ്ങളോടൊപ്പമായിരിക്കുവാൻ ഞാനിതാ ആത്മാവിനെ തരുന്നു. പരിശുദ്ധാത്മാവ് വരുമ്പോൾ പുതിയ വ്യക്തി യായി കരുത്തു നേടുന്നതിൻ്റെ ആദ്യ ഉദാഹരണ മാണ് കന്യകാമറിയം. പതിനാലു വയസ്സ് പ്രായ മുള്ള ഒരു നാടൻ പെൺകിടാവ്. മാലാഖ പറ ഞ്ഞത് നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസിവി ക്കുമെന്ന്. മംഗളവാർത്ത എന്നൊക്കെ ഇന്നു നമ്മൾ പറയുന്ന ആ സന്ദേശത്തിനു മുമ്പിൽ ആ പെൺകിടാവ് പകച്ചു പോവുകയാണ്. ഭയം, സംശയം, പ്രയാസം. പക്ഷേ, മാലാഖ കുട്ടി ച്ചേർക്കുന്നു: നിൻ്റെ മേൽ പരിശുദ്ധാത്മാവ് വരും.

  10. ദൈവാനുഭവം തേടുന്നവരോട് says:

    ദൈവാനുഭവം തേടുന്ന വരെ എവിടെയും കാണാം. ദൈവാനുഭവം എന്നു പറയു ന്നത് സുസ്ഥിതിയാണ്. മനു ഷ്യന് എന്തുണ്ടാകണമെന്നു ദൈവം ആഗ്രഹിച്ചുവോ, ആ സുസ്ഥിരത, സുസ്ഥിതിയിൽ ഇരിക്കാനാണ് ദൈവം നമ്മെ സൃഷ്ട്‌ടിച്ചത്എന്താണ് സുസ്ഥിതി? ദൈവം നമുക്കു തന്നെ ആത്മാവും ശരീരവും സ്വാസ്ഥ്യം അനുഭവിക്കുന്ന സ്ഥിതി. ശരീരത്തിന് ശരീര ത്തിന്റെ ജീവനും ആത്മാ വിന്റെ ജീവനുമുണ്ട്. രണ്ടും പൂർണ്ണതയിലായിരിക്കുക എന്നതാണ് സുസ്ഥിതി. രണ്ടി ന്റെയും ശേഷികൾ, സിദ്ധി കൾ ശക്തിവിശേഷങ്ങൾ അവയുടെ പൂർണ്ണതയിൽ പ്രവർത്തനക്ഷമമായിരിക്കുക. യഥാസ്ഥാനപ്പെട്ട് ഇരിക്കുക. ഇരിക്കേണ്ടിടത്ത് ഇരിക്കുക. രണ്ടും പ്രവർത്തിക്കേണ്ടതു പോലെ പ്രവർത്തിക്കുകഅതാണ് സുസ്ഥിതി.

  11. അത്യുന്നതന്റെ മക്കളാകാൻ says:

    വിശ്വാസജീവിതം ഒരു വെല്ലുവിളിയാണ്. യേശു അരുളിച്ചെയ്യുന്നു: “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തൻ്റെ കുരിശുമെടുത്ത് എന്നെ അനുഗ മിക്കട്ടെ" (മത്തായി. 16:24). ഒരർത്ഥത്തിൽ യേശു നമ്മെ വെല്ലുവിളി ക്കുകയാണ്. നമ്മുടെ അനുദിനജീവിതത്തിൽ നമ്മെത്തന്നെ വിസ്മ രിച്ചുകൊണ്ട്. പ്രശ്ന‌നങ്ങളും ബുദ്ധിമുട്ടുകളും വേദനകളും ആകുലത കളുമെല്ലാമടങ്ങുന്ന നമ്മുടെ കുരിശുകളുമെടുത്തുകൊണ്ട് അവിടുന്ന് കാണിച്ചു തന്ന വഴിയിലൂടെ തന്നെ അനുഗമിക്കാനുള്ള സ്നേഹം നിറഞ്ഞ ഒരു വെല്ലുവിളിയാണിത്. ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് കടന്നു ചെല്ലുന്നവർക്കായി അവിടുത്തെ വാഗ്ദ‌ാനമാണിത്. “ലോകസ്ഥാപനം മുതൽ നിങ്ങൾക്കായ് സജ്ജമാക്കി യിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ" (മത്തായി 25:34). ഒരു ക്രിസ്തുവിശ്വാസിയുടെ ജീവിതം ക്രിസ്തു നല്കിയ മൂല്യങ്ങളിൽ നിന്നും ഉരു ത്തിരിയുന്നതാകണം. നമ്മുടെ ഏതു പ്രവൃ്യ ത്തികളിലും ക്രൈസ്‌തവമൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു അർത്ഥം കണ്ട ത്താൻ നമുക്കു കഴിയണം.

  12. ഭാരം കർത്താവിനെ ഏല്പിക്കുക says:

    മനുഷ്യജീവിതത്തിൻ്റെ ഏറ്റവും വേദനാജനകവും പൈശാചി കവുമായ ഒരു അവസ്ഥയാണ് നിരാശയിൽ ജീവിക്കുക എന്നത്. വിശുദ്ധഗ്രന്ഥത്തിൽ ഏറെ തവണ കർത്താവ് നമ്മെ ബോധ്യപ്പെ ടുത്തുന്ന ഒരു വചനമാണ് - ഭയപ്പെടേണ്ടാ, ഞാൻ നിന്നോടു കൂടെയുണ്ട്

  13. അധികം വിതച്ച് അധികം കൊയ്യാം says:

    ദൈവത്തോടുള്ള സമാനതപോലും ഉപേക്ഷിച്ച്, മനുഷ്യരെ സേവിക്കുവാൻ ദാസൻ്റെ രൂപം സ്വീകരിച്ച ക്രിസ്‌തുവിന്റെ മാതൃക സ്വീകരിക്കേണ്ട ക്രൈസ്‌തവർ ഇന്ന് കൂടുതൽ മാതൃ കയാക്കുന്നത് ലൂക്കായുടെ സുവിശേഷം 12-ാം അദ്ധ്യായ ത്തിൽ പരാമർശിക്കുന്ന ഭോഷനായ ധനികനെയല്ലേ? യേശു വിനെ വിശേഷിപ്പിക്കാൻ ഒറ്റ വാക്യം മതിയാവും. 'സേവിക്കാ നായി ജനിച്ചവൻ, സേവിച്ചു മരിച്ചവൻ.' വ്യക്തിയെയോ, വ്യക്തികളെയോ അല്ല, മനുഷ്യവർഗ്ഗത്തെ മുഴുവൻ സേവിക്കുവാനാണ് ഈശോ മനുഷ്യനായിപ്പിറന്നത്. യേശുവിന്റെ സേവനം ഇടവേളകളിൽ ചെയ്ത ഒറ്റപ്പെട്ട നന്മ പ്രവൃത്തികളായിരുന്നില്ല. അവിടുന്നു പറഞ്ഞു: “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷി ക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീ വൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരി ക്കുന്നു" (മത്തായി. 20:28)

  14. ഉത്തരം കിട്ടിയ പ്രാർത്ഥന says:

    വളരെ പെട്ടെന്ന് ഉത്തരം കിട്ടിയ ഒരു പ്രാർത്ഥനയെക്കുറിച്ചുള്ള വിശദീകരണമുണ്ട്. ബൈബിളിൽ, ആരാണ് ഈ പ്രാർത്ഥന നടത്തി യതെന്നോ? ഒരു പെരും കള്ളൻ. ഒരിക്കലും തൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാൻ അവകാശമോ അർഹതയോ ഇല്ലാത്തവൻ. അവൻ ഒരു പ്രാവശ്യം ഒന്നേ പ്രാർത്ഥിച്ചുള്ളൂ. അതിനുത്തരം കിട്ടി. യേശു വിന് ഏറ്റവും ഇഷ്‌ടപ്പെട്ട പ്രാർത്ഥനയായിരുന്നു അത്. യേശുവിന്റെ വലതുവശത്ത് കുരിശിൽക്കിടന്ന കള്ളൻ. അവൻ പ്രാർത്ഥിച്ചതി ങ്ങനെ നീ പറുദീസയിലായിരിക്കുമ്പോൾ എന്നെക്കൂടി ഓർക്കേണമേ, ഉടനടി അതിനുത്തരമുണ്ടായി. യേശു പ്രതിവചിച്ചു: നീ ഇന്ന് എന്നോ ടുകൂടി പറുദീസയിലായിരിക്കും. ദൈവരാജ്യം ലക്ഷ്യം വച്ചുള്ള പ്രാർത്ഥനയായിരുന്നു ആ പെരുങ്ക ള്ളന്റേത്. കർത്താവിന് ഏറ്റവും ഇഷ്‌ടപ്പെട്ട പ്രാർത്ഥന. അതുകൊ ണ്ടാണ് പ്രാർത്ഥനയുടെ ആ നിമിഷത്തിൽ തന്നെ അതിനുത്തരം ലഭി ച്ചതും.

  15. വാര്‍ത്തകള്‍ says:

    ക്രൈസ്‌തവർക്കെതിരെ ആക്രമണം: വാർത്തകൾ റിപ്പോർട്ട് തേടി സുപ്രീം കോടതി

  16. സാക്ഷ്യങ്ങള്‍ says:

    കേൾവിശക്തി തിരിച്ചുകിട്ടി എനിക്ക് മൂന്ന് വർഷമായിട്ട് ഇടതുചെ വിക്ക് ദ്വാരവും കേൾവിക്കുറവുമായി രുന്നു; ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഈ അവ സ്ഥയിലാണ് ഞാൻ ഡിവൈനിൽ വന്ന് ധ്യാനത്തിൽ സംബന്ധിക്കുന്ന ത്. 19 വർഷമായിട്ട് ഭർത്താവിന്റെ അപ്പ നോടും അമ്മയോടും സംസാരിക്കാറി ല്ലായിരുന്നു. ഡിവൈനിൽ വന്ന് ധ്യാനം കൂടുകയും വചനം പ്രാർത്ഥി ക്കുകയും ചെയ്തതിന്റെ ഫലമായി ക്ഷമിച്ചു പ്രാർത്ഥിച്ചപ്പോൾ എന്റെ രോഗപീഡകളെല്ലാം ഈശോ സുഖ പ്പെടുത്തി. യേശുവേ നന്ദി

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;