-
Writen byGOD's Love - PublisherDivine
- Year2023
ആരാധന ദൈവത്തെ ആരാധിക്കണം എന്നതാണ്. യാചന എന്നത് മനുഷ്യൻ ആർക്കും നല്‌കുന്ന ഒന്നാണ്. കുട്ടികൾ മാതാപിതാക്കളോട് യാചിക്കുന്നു. ജനം ഗവൺമെൻ്റിനോട് യാചിക്കുന്നു. തൊഴിലാളി മുത ലാളിയോട് യാചിക്കുന്നു. എന്നാൽ 'ആരാധന' എന്നത് ദൈവത്തിനു മാത്രം കൊടുക്കുന്ന ഒന്നാണ്. ഈ ആരാധന നമ്മുടെ ജീവിതത്തിൽ എത്രമാത്രം നടത്തുന്നുണ്ട്? ആരാധന എന്ന വാക്ക് ബൈബി ളിൽ ആദ്യം കാണുന്നത് ഉല്പത്തി 22-ാം അദ്ധ്യായത്തിലാണ്.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



സാധാരണ നമ്മുടെ പ്രാർത്ഥനകൾ യാചനകൾ നിറഞ്ഞതാണ്. എന്നാൽ, ദൈവത്തിൻ്റെ കല്പന ദൈവത്തെ ആരാധിക്കണം എന്നതാണ്. യാചന എന്നത് മനുഷ്യൻ ആർക്കും നല്‌കുന്ന ഒന്നാണ്. കുട്ടികൾ മാതാപിതാക്കളോട് യാചിക്കുന്നു. ജനം ഗവൺമെൻ്റിനോട് യാചിക്കുന്നു. തൊഴിലാളി മുത ലാളിയോട് യാചിക്കുന്നു. എന്നാൽ 'ആരാധന' എന്നത് ദൈവത്തിനു മാത്രം കൊടുക്കുന്ന ഒന്നാണ്. ഈ ആരാധന നമ്മുടെ ജീവിതത്തിൽ എത്രമാത്രം നടത്തുന്നുണ്ട്? ആരാധന എന്ന വാക്ക് ബൈബി ളിൽ ആദ്യം കാണുന്നത് ഉല്പത്തി 22-ാം അദ്ധ്യായത്തിലാണ് അബ്രാഹത്തോട് ദൈവം ഇസഹാക്കിനെ ബലികഴിക്കാനാവശ്യപ്പെടുമ്പോൾ അബ്രാഹം അത് അനു സരിക്കുകയും അങ്ങനെ അബ്രാഹം ഇസഹാക്കുമായി ബലിയർപ്പിക്കാനായി വേലക്കാരോടൊപ്പം മോറിയാ മലയിലേക്ക് പോകുകയും ചെയ്യുന്നു. മലയുടെ താഴ്വരയിൽ എത്തിയപ്പോൾ അബ്രാഹം വേലക്കാരനോട് പറഞ്ഞു, നിങ്ങൾ ഇവിടെ നിൽക്കുക (ഉല്പ. 22:5). ഞാനും മകനും അവിടെപ്പോയി ആരാധിച്ച് തിരികെ വരാം. ഇവിടെ നമ്മൾ ആരാധന എന്നു പറയുന്നത് ബലിയർപ്പണത്തോടു കൂടിയ ഒന്നാണ്. ബലിയർപ്പണമില്ലാത്ത ആരാധന ആരാധനയല്ല. ദൈവത്തിന് മനുഷ്യർ മൃഗങ്ങളെയും ഫല മൂലാദികളെയും നല്‌കുന്നത് നമ്മൾ കാണുന്നുണ്ട്. പഴയനിയമത്തിൽ വായിക്കുന്നുണ്ട്. ഏശയ്യാ 1:11 -ൽ ദൈവം തന്നെ ചോദിക്കുന്നു. നിങ്ങളുടെ നിരവധി ബലി എനിക്കെന്തിന്? കാളകളുടെയും മുട്ടാടു കളുടെയും അവയുടെ രക്തത്തിലൊന്നും ഞാൻ പ്രസാദിക്കില്ല' (ഏശ. 1:11). എന്നാൽ, ദൈവം പ്രസാ ദിച്ച ഒരു ബലി ചരിത്രത്തിലുണ്ട്. അത് തൻ്റെ ഏകജാതൻ കാലവരിയിൽ അർപ്പിച്ച ബലിയാണ്.
ഊട്ടുശാലയിൽ ഒരു പ്രഭാതത്തിൽ പ്രാത ലിനിരുന്നപ്പോൾ പനയ്ക്കലച്ചൻ ചോദിച്ചു. എന്തായി മണിപ്പൂരിലെ കാര്യങ്ങൾ? മാധ്യമങ്ങളിൽ നിന്ന് വായിച്ചതും കണ്ടതും അച്ചനോട് ചുരുക്കിപ്പറ ഞ്ഞു. 200ലധികം പേർ കൊല്ലപ്പെട്ടു. മണിപ്പൂർ മല മേഖലയിൽ താമസിക്കുന്ന പട്ടികവർഗ്ഗക്കാരായ ക്രിസ്തീയ വിശ്വാസികളാണ് അവർ. 35000 ത്തോളം കുക്കികൾ വീട് വിട്ടോടി. 140ലധികം പള്ളികൾ നശിപ്പിക്കപ്പെട്ടു. ഭവനങ്ങൾ കൊല്ലയടി ക്കപ്പെട്ടു. വിവിധ ക്രിസ്‌തീയ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു. ഈ ക്രൂരത ചെയ്യുന്നവർ മെയ്തെ യ്കൾ എന്ന വിഭാഗക്കാരാണ്. അവരുടെ കൈയ്യി ലാണ് ഭരണവും സ്വാധീനവും. ബിരേന്ദ്സിംഗ് എന്ന വ്യക്തിയാണ് അവിടത്തെ മുഖ്യമന്ത്രി ബിജെപിയാണ് ഭരിക്കുന്നത്. മെയ്കൾ നട ത്തുന്ന എല്ലാ അതിക്രമങ്ങൾക്കും വെള്ള പൂശു കയാണ് ബിരേൻ സിങ് എന്ന മുഖ്യമന്ത്രി. അച്ചൻ എന്നോടു ചോദിച്ചു: ഇങ്ങനെ കലാപം നടത്തി കുക്കി ഗോത്രവിഭാഗത്തെ കൊല്ലാൻ മെയ്തെയ് പ്രമാണി വർഗ്ഗത്തിന് ആയുധങ്ങൾ എവിടെ നിന്നു കിട്ടി? ഞാൻ മറുപടി പറഞ്ഞു. വളരെ എളുപ്പമാണ് അച്ചോ. വിവിധ സുരക്ഷ സേനകളുടെയും റിസർവ് ബറ്റാലിയനുകളുടെയും ആയുധപ്പുരകളിൽ നിന്ന് സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ മെയ്തെയ് വിഭാഗക്കാർ കവർന്നെടുത്തതാണ്. എകെ. 17. എം. 16 റൈഫി ളുകൾ എന്നിവ ഉൾപ്പെടെ 4000ത്തിലേറെ അത്യാ ധുനിക തോക്കുകളും 500000 റൗണ്ട് വെടിയു തിർക്കാവുന്ന ബുള്ളറ്റുകളും കവർച്ച ചെയ്യപ്പെട്ടു. ഒരു കാര്യം കൂടി ഞാൻ കൂട്ടിച്ചേർത്തു. ഇത്രയ ധികം ആയുധങ്ങൾ സേനാവിഭാഗങ്ങളുടെ ആയു ധപ്പുരകളിൽ നിന്നും കവർച്ച ചെയ്യപ്പെട്ടിട്ടും ആ സൈനിക ഓഫീസർമാർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പകരം മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആ സൈനികനെ ബിരേൻ സംരക്ഷിക്കുക മാത്ര മല്ല, ക്രമസമാധാന ചുമതലയുള്ള ഡിജിപി. പി.ദുൻഗലിനെ സ്ഥലം മാറ്റുകയും ചെയ്തു. ആ ഉദ്യോഗസ്ഥൻ കുക്കി വിഭാഗക്കാരനായിരുന്നു.
ജെറിക്കോയിലെ ചന്ത യുടെ കോണിൽ ഇരുന്ന് ബർത്തിമായൂസ് എന്ന അന്ധൻ അന്നും പതിവുപോലെ ഭിക്ഷ യാചിക്കുകയായിരുന്നു. പെട്ടെന്ന്, തന്റെ തൊട്ടടുത്ത് ഒരു ബഹളം. വഴിപോക്കരോട് അവൻ അതെന്താണെന്ന് ചോദിച്ചു. അവർ പറഞ്ഞു: നസ്രായനായയേശു ഇതാ, കടന്നുപോകുന്നു. യേശുവിന്റെ ശ്രദ്ധ ആകർഷിച്ച് സൗഖ്യം തേടാനുള്ള സമയമാണ് ഇതെന്ന് അവന് വെളിപാടുണ്ടാ യി. ദയയ്ക്കു വേണ്ടി അവൻ ഉച്ചത്തിൽ കരഞ്ഞു; ആർത്തു വിളിച്ചു. ആയിരങ്ങളുടെ നടുക്കു നിൽക്കുന്ന യേശു നിൻ്റെ വിളി എവിടെ കേൾക്കാനാണ് എന്നു പറഞ്ഞ് അവൻ്റെ ചുറ്റുമുള്ളവർ അവനെ കളിയാക്കി. ഇത് കേട്ടപ്പോൾ അവൻ കുറെക്കൂടെ ഉച്ചത്തിൽ നില വിളിക്കാൻ തുടങ്ങി. ആ നിലവിളി യേശുവിന്റെ ഹൃദയത്തിലെത്തി. യേശു പെട്ടെന്ന് നിന്നു. നിലവിളിക്കുന്ന ആ മനുഷ്യനോട് തന്റെ അടുക്കൽ വരാൻ പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ച് കുറിക്കാൻ തുട ങ്ങുന്നതിനു മുൻപ് ഒരു സംഭവത്തെക്കുറിച്ചും അതിന്റെ സാഹചര്യത്തെക്കുറിച്ചും വിശദീകരി ക്കട്ടെ അടുത്ത നാളിൽ ഒരു ഭാര്യയും ഭർത്താവും എന്റെ അടുക്കൽ വന്നു. രണ്ടുപേരും റിട്ടയറായി ഇപ്പോൾ കാര്യമായ ജോലിയൊന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്നവരാണ്. ഭർത്താവ് സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ ഗവൺമെന്റ് തല ത്തിൽ നഴ്‌സും. ഇരുവരും സാമ്പത്തികമായി ഒരു വിധത്തിൽ നല്ല നിലയിലാണ്. പക്ഷേ, കാര്യങ്ങൾ ഒന്നും വേണ്ട രീതിയിൽ ശരിയാവുന്നില്ല. മൂത്ത മകൻ നല്ല വിദ്യാസമ്പന്നനായ യുവാവാണ്. പക്ഷേ, അയാളുടെ പഠിച്ചതിനുസരിച്ചുള്ള ജോലി കിട്ടിയിട്ടില്ല. ഇപ്പോൾ ചെറിയൊരു ജോലിയൊക്കെ ചെയ്യുന്നു. മകൾ ജോലിക്കാരിയാണ്. രണ്ടു മൂന്നു വർഷമായി അവൾക്കു വേണ്ടി വിവാഹം നോക്കി ക്കൊണ്ടിരിക്കുന്നു. ഒന്നും ശരിയാകുന്നില്ല. ഇതാണ് ഈ ദമ്പതികളുടെ ജീവിതത്തിലെ ഒരു പ്രശ്നം. എന്തുകൊണ്ടാണ് കാര്യങ്ങൾ ഒന്നും ശരിയാവാത്തത്? എന്തുകൊണ്ടാണ് എത പ്രാർത്ഥിച്ചിട്ടും കാര്യങ്ങൾക്കൊന്നും ഒരു തീരുമാനമുണ്ടാകാത്തത്
വിശുദ്ധ തോമാശ്ലീഹ ക്രിസ്തുവിനെ സംശയിച്ചു. ശിമ യോൻ പത്രോസ് തള്ളിപ്പറഞ്ഞു, യൂദാസ് ഒടുവിൽ ഒറ്റിക്കൊടു ത്തു. ഈ മൂന്ന് സംഭവങ്ങളിലും ശിമയോൻ പത്രോസിൻ്റെ തളളി പ്പറയൽ തികച്ചും നാടകീയമാവു ന്നത്. അതിനു തൊട്ട മണിക്കു റുകൾ മുൻപ് തനിക്ക് ദൈവപു ത്രനോടുള്ള കൂറ് ശക്തമായി പ്രഖ്യാപിച്ചതു കൊണ്ടായിരി ക്കണം. "എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറുക യില്ല" (മത്താ. 26:33). അതുമല്ല. ശിമയോൻ പത്രോസ് ക്രിസ്‌തുവിനെ തള്ളി പ്പറഞ്ഞത് ഒരു പ്രാവശ്യമല്ല മൂന്നു പ്രാവശ്യമാണെന്നോർ ക്കുക. അറസ്റ്റ് ചെയ്യപ്പെടുന്ന തിൽ നിന്നും തടിയൂരാൻ മൂന്നാം പ്രാവശ്യം തള്ളിപ്പറഞ്ഞത്തൊട്ടുമുമ്പെയുള്ള രണ്ടു സംഭവങ്ങളുടെ പ്രതീകാത്മകമായ പരിസമാപ്‌തി ആയിത്തീരു കയും ചെയ്യുന്നു. മത്തായിയുടെ സുവിശേഷത്തിൽ ചിത്രീകരി ക്കുന്നു. യേശു വരാനിരിക്കുന്ന , സഹനങ്ങളും അതിന്റെ അന്ത്യ ത്തിൽ വന്നു ചേരാവുന്ന കുരിശും വിശദീകരിക്കുമ്പോൾ, അങ്ങനെയൊന്നും സംഭവി ക്കാൻ ഇടം കൊടുക്കരുതെന്നു പത്രോസ് യേശുവിനെ ശാസിക്കുന്നുഈ സംഭവങ്ങളിൽ നിന്നും നാം ഗണിക്കേണ്ടത്, ഓരോ പ്രാവശ്യവും സഹനത്തെ നമ്മൾ തള്ളിക്കളയുമ്പോൾ നമ്മൾ യേശുവിനെയാണ്ക്കളയുന്നത് എന്നതാണ്.
ലാസർ മരിച്ചതിൻ്റെ നാലാം ദിവസം, ലാസറിൻ്റെ കുഴിമാടത്തിനരികെ നിന്ന് യേശു പിതാവായ ദൈവത്തെ സ്തുതിച്ചശേഷം പറഞ്ഞു: ലാസറേ, പുറത്തു വരുക. ശരീരം മുഴുവൻ കെട്ടപ്പെട്ടവ നായി ലാസർ പുറത്തു വന്നു. അവൻ്റെ കെട്ടുകളഴിച്ച് അവനെ സ്വതന്ത്രനാക്കുവാൻ യേശു പറഞ്ഞു. മറ്റുള്ളവർ ലാസറിൻ്റെ കെട്ടുകളഴിച്ച് അവനെ സ്വതന്ത്ര നാക്കി. യേശു സംസാരിച്ചപ്പോൾ. ദൈവത്തിന്റെ പരിശുദ്ധാത്മാവ് ലാസറിൻ്റെ ശരീരത്തിന് രൂപഭം ഗിയും ക്രമീകരണവും നല്‌കി ഉയർപ്പിച്ചു. ദുഃഖവെള്ളിയാഴ്ച്‌ച യേശു മരിച്ചു. സാബത്തു ദിവസമായ ശനിയാഴ്ചയാവുന്നതിനു മുമ്പു തന്നെ യേശുവിന്റെ ശരീരത്തെ കല്ലറയ്ക്കകത്താക്കി വലിയൊരു കല്ലുരുട്ടിവച്ച് കല്ലറ മുടി പട്ടാള ക്കാർ കാവൽ നിന്നു.
“ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ: വിശുദ്ധ ലിഖി തത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തു കൊണ്ടെന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദന യാൽ രൂപം കൊണ്ടതല്ല; പരിശു ദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാ രിച്ചവയാണ്" (2പത്രോ. 1:20-21). “ആദ്യം നിങ്ങൾ ഇതു മനസ്സി ലാക്കുവിൻ" എന്നു വി. ഗ്രന്ഥം പറയുമ്പോൾ, അടിസ്ഥാനപര മായതും പ്രാധാന്യമേറിയതു മായ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നതെന്നു വ്യക്തമാകുന്നു. മറ്റൊരു വിധത്തിൽ പറയുമ്പോൾ ദൈവത്തിൻ്റെ വചനം ഒരാളു ടെയും സ്വന്തമായ വ്യാഖ്യാനത്തിലൂടെ മനസ്സിലാക്കപ്പെടേണ്ടതല്ല. അത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ഈ മഹാഗ്രന്ഥം രക്ഷിക്കപ്പെട്ടതെന്നറിയു മ്പോൾ നമുക്കിതിൻ്റെ ഉത്തരം വ്യക്തമാകും. ജറെമിയായുടെ പുസ്കത്തിൽ, 36:2-ൽ നാം വായിക്കുന്നു. "ഞാൻ നിന്നോട് ആദ്യം സംസാരിച്ച ജോസിയായുടെ കാലം മുതൽ ഇന്നുവരെ, ഇസ്രയേ ലിനെയും യൂദായെയും സകല ജനതകളെയും സംബന്ധിച്ചു പറ ഞ്ഞിട്ടുള്ള കാര്യങ്ങൾ ഒരു പുസ്‌തകച്ചുരുളിൽ എഴുതുക." ഇതി നുമുൻപുള്ള വാക്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. കർത്താവാണ് ഈ വാക്കുകളിലൂടെ ജറെമിയായോടു സംസാരിക്കുന്നത്. വെളി പാടു ഗ്രന്ഥം എഴുതപ്പെട്ടതും, കാണുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കുവാൻ അപ്പസ്തോലനോട് ആവശ്യപ്പെട്ടതനുസരിച്ചാണ്. (വെ ളി. 1:11-18). "പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ചോദനയിൽ രൂപം കൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ്" എന്ന് പത്രോസ് ശ്ലീഹ പറയുന്ന തിന്റെ സാരം ഇപ്പോൾ നമുക്ക് മനസ്സിലാവുന്നു. അപ്പോൾപ്പിന്നെ ആരാണ് ദൈവത്തിൻ്റെ വചനം വ്യാഖ്യാനിക്കുക? മലാക്കി 2:7-ൽ ഉത്തരമുണ്ട്. 'പുരോഹിതൻ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം അവൻ സൈന്യ ങ്ങളുടെ കർത്താവിൻ്റെ ദൂതനാണ്." വി.പൗലോസും ഇത് അവ കാശപ്പെടുന്നുണ്ട്.
സംസ്ഥാനം ഭരിക്കു ന്നത് ബിജെപിയാണെങ്കിലും കലാപ വിഷയത്തിൽ ഡൽഹിയും ഇംഫാലും തമ്മിൽ ഭിന്നാഭിപ്രായങ്ങ ളുണ്ട്. അമിത് ഷാ യുടെ സന്ദർശനത്തെ മെയ്തെതെ യകളും കുക്കികളും സ്വാഗതം ചെയ്തെങ്കിലും ആഹ്ലാദം കുക്കി ഗോത്രക്കാർക്കായി രുന്നു. കലാപത്തിനിടെ ആദ്യ മായി അവരെ കേൾക്കാനെ ത്തിയ ഭരണപക്ഷ നേതാ വാണ് അമിത് ഷാകേന്ദ്രനിലപാടുകളോടു മെയ്തെയ് വിഭാഗത്തിനു പൊതുവേ അതൃപ്തിയാണ്.
ഡിവൈൻ വോയ്സ് മീഡിയ കൂട്ടായ്‌മയുടെ ആഭിമുഖ്യ ത്തിൽ കേരളത്തിലെ ഡിവൈൻ വോയ്‌സ് ശുശ്രൂഷകരെയും ഡിവൈൻ വോയ്‌സ് പ്രവർത്തകരെയും ഒന്നു ചേർത്തുള്ള ഡിവൈൻ വോയ്സ് ആത്മജ്വാല ബൈബിൾ കൺവെൻഷനും ഡിജിറ്റൽ മീഡിയ ഉദ്ഘാടനവും ഡിവൈനിൽ നടന്നു. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ മുഖപത്രമായ ഡിവൈൻ വോയ്‌സിൻ്റെ വാർഷികത്തോടനുബന്ധിച്ച് ആത്മജ്വാല ബൈബിൾ കൺവെൻഷൻ 2023 മെയ് 19,20,21 തീയതികളിൽ ഡിവൈനിലെ സെന്റ് പോൾസ് ഹാളിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരുവ നന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നിന്നും നൂറുകണക്കിനാളുകൾ കൺവെൻഷനിൽ പങ്കെടുത്തു. ജോൺ മുതലശ്ശേരി, മാത്യു വെള്ളാപ്ലാക്കൽ, ശ്രീമതി അമ്മിണി, ശ്രീമതി ലീലാമ്മ, തോമസ് അരുവിത്തറ, ശ്രീമതി. റോസ്ലിൻ റ്റോമി, ജോയി പത്തനംതിട്ട, ശ്രീമതി. ജിഷ സിബി ച്ചൻ, ശ്രീമതി എമിലി, ജോർജ്ജ് തുണ്ടത്തിൽ, അപ്പച്ചൻ നസ്രത്ത്, ശ്രീമതി ഏലിക്കുട്ടി പനന്താനത്ത്, സി. റോസിൻ സി.എം.സി, മറിയം ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.
പച്ചപ്പടർപ്പിലെ തീജ്ജ്വാലകളുടെ പ്രകാശ ത്തിൽ മേഘനാദത്തിൻ്റെ അകമ്പടിയോടെ മോസ സ്സിനു സീനായ്‌മലയിൽ വച്ച് രണ്ട് കല്ഫലക ത്തിൽ ആദ്യ ബൈബിൾ ദൈവത്താൽ നല്‌ക പ്പെട്ടു. രണ്ടു കല്‌ഫലകങ്ങളിൽ ദൈവത്താൽ നല്കപ്പെട്ട വിശുദ്ധഗ്രന്ഥം കാലാകാലങ്ങളിലുള്ള ദൈവവെളിപ്പെടുത്തലുകളുടെയും ദൈവനിവേശ ങ്ങളുടെയും കൂടിച്ചേരലുകളിൽ ഇന്നത്തെ ഭാവവും രൂപവും കൈവരിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായ ത്താൽ മനോഹരമായി കൈയിലൊതുങ്ങുന്ന വിശുദ്ധ ഗ്രന്ഥത്തിൻ്റെ പ്രാഗ്‌രൂപം എന്താണെന്നു ഗവേഷണപരമായ ഒരന്വേഷണം നടത്തുമ്പോൾ ഈ വിശുദ്ധ ഗ്രന്ഥത്തിലെ ദൈവനിവേശിത സന്ദേശം തലമുറകൾക്കു കൈമാറാൻ നമ്മുടെ പൂർവ്വികർ എത്രമാത്രം ക്ലേശിച്ചിരുന്നു എന്നു മനമുൻപേ വിശുദ്ധഗ്രന്ഥങ്ങൾ ഓർമ്മയിൽ നിന്നു തെറ്റാതെ ഓർമ്മിച്ചു പറയാവുന്ന ഒരു കൂട്ടം പണ്ഡിതന്മാർ ഓരോ ഗോത്രത്തിലും ഉണ്ടായി രുന്നു. ഇപ്രകാരം, ഓർമ്മയിൽ നിന്നു തലമുറക ളിലേക്ക് പകർന്നു കൊടുത്താണ് പഴയ നിയമഗ്ര ന്ഥങ്ങളെ സംരക്ഷിക്കപ്പെട്ടത്.
ചിലരൊക്കെ ഇങ്ങനെ പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. പ്രാർത്ഥിക്കാൻ ആഗ്രഹം പോലും തോന്നാറില്ല. ഇതാണ് എന്റെ മാനസികാവസ്ഥ. പ്രാർത്ഥിക്കണം എന്ന് എന്നോട് എല്ലാവരും പറയുമെങ്കിലും എനിക്ക് പ്രാർത്ഥിക്കാൻ തോന്നാറില്ല. എനിക്ക് എല്ലാം ഉണ്ട്. ഞാൻ മറ്റുള്ളവരെക്കാളൊക്കെ ഇപ്പോൾ ഭേദമാണ്. എനിക്ക് കുഴപ്പമൊന്നുമില്ല; ഞാൻ എനിക്ക് മതിയായവനാണ്. നമുക്ക് പ്രാർത്ഥിക്കാൻ കഴിയണമെങ്കിൽ നാം എളിമയിലേക്ക് വരേണ്ടിയിരിക്കുന്നു. എനിക്ക് എല്ലാം ഉണ്ട്, ഞാൻ മറ്റുള്ളവരെക്കാളൊക്കെ ഭേദ മാണ് എന്നു പറയുന്ന വ്യക്തിയുടെ ഉള്ളിലുള്ളത് അഹങ്കാരമാണ്. അഹങ്കരിക്കുന്ന വ്യക്തിക്ക് ദൈവ ത്തിന്റെ സന്നിധിയിലേക്ക് വരാൻ കഴിയില്ല. അഹ ങ്കാരം കൊണ്ടു നിറഞ്ഞ 'മാലാഖ' സ്വർഗ്ഗത്തിൻ്റെ ഇടങ്ങളിൽ നിന്ന് താഴേക്ക് വീഴ്ത്തപ്പെട്ടു എന്ന് നമ്മൾ വി. ഗ്രന്ഥത്തിൽ വായിക്കുന്നുണ്ട്. നമ്മളെ അഹങ്കാരത്തിലേക്ക് നയിക്കുന്ന കാര്യ ങ്ങൾ ഒന്ന് ആത്മപരിശോധന ചെയ്യുക. എനിക്ക് എന്റെ ഇഷ്‌ടം നടപ്പിലാക്കണം എന്നു പറയുന്ന വ്യക്തി ഒരിക്കലും ദൈവത്തിൻ്റെ ഇഷ്ടത്തെ അന്വേഷിക്കുകയില്ല. കാരണം, ദൈവത്തിൻ്റെ ഇഷ്ട്‌ടങ്ങൾ അന്വേഷിച്ചു കഴിഞ്ഞാൽ അവരുടെ പല ഇഷ്ടങ്ങളും നടപ്പാകാതെ വരും. അതു കൊണ്ട്, തല്കാലം എന്നെ നയിക്കുവാനോ ഭരി ക്കുവാനോ ഞാൻ ആരേയും അനുവദിക്കുകയില്ല. ദൈവത്തിന്റെ പ്രമാണത്തെ ഞാൻ സ്വീകരിക്കു കയില്ല. എനിക്ക് എൻ്റെ ഇഷ്ടം അനുസരിച്ചു നീങ്ങണം. ഈ അഹങ്കാര ചിന്തയിൽ കഴിയുന്ന വ്യക്തിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുകയില്ല.
പുളിപ്പില്ലാത്ത അപ്പ ത്തിൻ്റെ ഒന്നാം ദിവസം ശിഷ്യന്മാർ യേശുവിൻ്റെ അടുത്തു വന്നു ചോദിച്ചു: നിനക്ക് പെസഹാ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്...? അവൻ പറഞ്ഞു: നിങ്ങൾ പട്ടണ ത്തിൽ പോയി ഇന്നയാളുടെ അടുത്തു ചെന്നു പറയുക. ഗുരു പറയുന്നു. എൻ്റെ സമയം സമാഗതമായി; ഞാൻ എന്റെ ശിഷ്യ ന്മാരോടു കൂടി നിൻ്റെ വീട്ടിൽ പെസഹാ ആചരി ക്കും. യേശു നിർദ്ദേശിച്ചതു പോലെ ശിഷ്യന്മാർ പെസഹ പെസഹാ ഒരുക്കി" (മത്താ. 26:17-19). ജറുസലെം കോട്ടയുടെ തെക്കു പടിഞ്ഞാറേ കോണിൽ സീയോൺ മലയുടെ മുകളിലുള്ള ഒരു വീടിൻ്റെ മട്ടുപ്പാവിൽ പണി യിച്ചിട്ടുള്ള വിശാലമായ ഒരു മുറിയാണ് പത്രോസും യോഹ ന്നാനും കൂടി യേശുവിൻ്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുത്തത്. ഈ മുറിയിലേക്ക് പ്രവേശിക്കുന്നതിനായി പുറത്തു നിന്ന് ഒരു ഗോവണിപ്പടി പണിത്തീർന്നിട്ടുണ്ട്. ക്രിസ്‌ത്യാനികളുടെ ഏറ്റവും പുരാതനമായ മുറി എന്നറിയപ്പെടുന്ന ഇവിടെ യേശുവിന്റെ മര ണത്തോടു ബന്ധപ്പെട്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യേശു കുരിശിൽ തറയ്ക്കപ്പെട്ട ശേഷം ശിഷ്യന്മാർ കൂടിയിരുന്നു ദുഃഖി ച്ചതും ഉയിർപ്പിനുശേഷം അവരുടെ ഇടയിൽ യേശു പ്രത്യക്ഷ പ്പെടുന്നതും ഇവിടെ വച്ചാണ്. അല്‌പ വിശ്വാസിയായ തോമായ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു സംശയനിവാരണം നട ത്തിയതും തോമാ- 'എൻ്റെ കർത്താവേ, എൻ്റെ ദൈവമേ' എന്നു പറഞ്ഞു മുട്ടിന്മേൽ വീണതും ഈ മുറിയിലാണ്
തിന്മ വർദ്ധിച്ചപ്പോൾ, ദൈവവഴികളുപേക്ഷിച്ച് തങ്ങ ളുടെ സ്വാർത്ഥ താല്‌പര്യ ങ്ങൾക്കു പിന്നാലെ പരക്കം പായുകയായിരുന്നു ഇസ്രായേൽ ജനം. കിട്ടാവുന്നിടത്തോളം അവർ വാരിക്കൂട്ടി. എല്ലാവിധ സുഖസൗകര്യങ്ങളിലും തത്പര രായിരുന്നു അവർ. പക്ഷേ, സന്തോഷമോ സമാധാനമോ ഇല്ല, ജീവിതത്തിൽ. അകം നിറയെ ആ നീറ്റൽ. ആ ഘട്ടത്തിലാണ് സമാധാനത്തിന്റെ മാർഗ്ഗം ഏതെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട്, ദൈവികമായ സന്തോഷാനുഭൂതിയിലേക്ക് ഇസ്രായേൽ ജനത്തിനു വാതിൽ തുറന്നിട്ടുകൊണ്ട് മിക്കാ പ്രവാചകൻ അവരുടെ മദ്ധ്യത്തിലെത്തുന്നത്. ദൈവത്തെക്കുറിച്ച് അവരോട് പ്രസം ഗിച്ച പ്രവാചകൻ പാപത്തെക്കുറിച്ചും പാപവഴികളിൽ നിന്നു മനുഷ്യൻ പിന്മാറേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ശക്ത മായ ഭാഷയിൽ അവരെ ഓർമ്മിപ്പിച്ചു. ഇസ്രായേൽ ജന ത്തിൻ്റെ ഹൃദയങ്ങളിൽ ആ വാക്കുകൾ ആഴത്തിൽ പതിച്ചു. മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് തിരിച്ചു വരാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ദൈവം ആരാണെന്ന് അവർക്കറിയില്ലായിരുന്നു. ഇസ്രായേൽ ജനത്തിൻ്റെ മനസ്സിൽ ദൈവത്തെക്കുറിച്ചുണ്ടായിരുന്നത്, വികൃതവും വികലവുമായ ധാരണകളായിരുന്നു. മനുഷ്യരിൽ നിന്നു കാഴ്‌ചദ്രവ്യങ്ങൾ ആഗ്രഹിച്ചു കഴിയുന്ന ഒരു ദൈവം. എപ്പോഴും പ്രീതിപ്പെടു ത്തപ്പെടാൻ ആഗ്രഹിച്ച്, മനുഷ്യരുടെ കുറ്റങ്ങളും കുറവുകളും പരിശോധിച്ച് അവരെ ശിക്ഷിക്കാൻ കാത്തിരിക്കുന്ന ദൈവം. അങ്ങനെയുള്ള ദൈവത്തെ എപ്രകാരമാണ് പ്രസാദിപ്പി ക്കുക?
ചാവുകടൽ! ദൈവകോപത്തിൻ്റെ ഒരു നിത്യസ്‌മാരകം. ജീവിതം നിന്ന രണ്ടു മഹാ നഗരങ്ങൾ. സോദോം-ഗോമോറ. ഉല്‌പത്തി പുസ്‌തകം 18,19 അദ്ധ്യായങ്ങളിൽ ഈ നഗരങ്ങളുടെ അന്ത്യം വിവരിക്കുന്നുണ്ട്. തിന്മ നിറഞ്ഞ ഈ നഗരങ്ങൾക്കെതിരെയുള്ള മുറവിളി ദൈവസന്നിധിയിൽ എത്തി. വെരിഫിക്കേഷനായി ദൈവം വരുന്നു. വഴിക്ക് അബ്രാഹത്തിനെ സന്ദർശിക്കുന്നു. വിവരം ഗ്രഹിച്ച അബ്രാഹം ആ നഗരങ്ങൾക്കുവേണ്ടി തിരുസന്നിധിയിൽ യാചിക്കുന്നു. ആ നഗരത്തിൽ അമ്പത് നീതിമാന്മാരുണ്ടെങ്കിൽ അങ്ങ് അതിനെ നശിപ്പിച്ചു കളയുമോ? "സോദോം നഗരത്തിൽ അമ്പത് നീതിമാന്മാരെ ഞാൻ കണ്ടെത്തുന്ന പക്ഷം അവരെ പ്രതി ഞാൻ ആ സ്ഥലത്തോട് മുഴുവൻ ക്ഷമിക്കും." കർത്താവ് അരുളിച്ചെയ്തു. “അഞ്ചുപേർ കുറവാണെന്നു വന്നാലോ?" “നാല്പത്തിയഞ്ചു പേരെ കണ്ടെത്തിയാൽ ഞാനതിനെ നശിപ്പിക്കുകയില്ല." കർത്താവ് പറഞ്ഞു. അവൻ വീണ്ടും ചോദിച്ചു. "നാല്‌പതു പേരെയുള്ളുവെങ്കിലോ?” അവിടുന്ന് പ്രവചിച്ചു. “നാല്‌പത് പേരെ പ്രതി നഗരം ഞാൻ നശിപ്പിക്കുകയില്ല." അപ്രകാരം അബ്രഹാം കർത്താവിനെ തടഞ്ഞു നിർത്തി പേശി, പേശി പത്തു നീതി മാന്മാരെ കണ്ടെത്തിയാൽ നഗരം നശിപ്പിക്കുകയില്ലെന്ന് ഉറപ്പുവാങ്ങി. എന്നാൽ, പരീ ക്ഷയിൽ നഗരം പരാജയപ്പെട്ടു. ലോത്ത് ഒഴികെ അവിടെ നീതിമാന്മാരായി ആരുമില്ലാ യിരുന്നു. അതിരാവിലെ അബ്രാഹം എഴുന്നേറ്റ് സോദോം ഗോമോറ പ്രദേശത്തേക്കു നോക്കി. “തീച്ചൂളയിൽ നിന്നെന്നപോലെ ആ പ്രദേശത്തു നിന്നെല്ലാം പുക പൊങ്ങു ന്നതു കണ്ടു" (ഉല്പത്തി 19:28). സോദോമിൽ ലോത്തിൻ്റെ കൂടെ നിൽക്കാൻ ഒൻപത് പേർ കൂടി ഉണ്ടായിരുന്നുവെ ങ്കിൽ ഒരു പക്ഷേ, ആ നഗരം ഇന്നും നിലനിൽക്കുമായിരുന്നു. ഇന്ന് എന്റെ നഗര ത്തിന്റെ സ്ഥിതിയും സോദോമിൻ്റേതു പോലെ തന്നെ. എന്റെ്റെ ഗ്രാമം, എൻ്റെ ഇടവക, എന്റെ രാജ്യം-ഇവയുടെ സുരക്ഷ എന്നിൽ അർപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ കർത്താ വിൻ്റെ മുമ്പിൽ നീതിയോടെ വ്യാപരിക്കണം. മറ്റു ഒൻപത് പേരെക്കൂടി അങ്ങനെയു ള്ളവരായി ഞൻ കണ്ടെത്തണം.
തോമാശ്ലീഹായുടെ വിശ്വാസസാക്ഷ്യം ഇന്ത്യക്ക് സുവിശേഷ ദീപമായി: വത്തിക്കാൻ സ്ഥാനപതി
മൈഗ്രേൻ മാറി എനിക്ക് 15 വർഷം പഴക്കമുള്ള മൈഗ്രേൻ്റെ തലവേദനയായിരുന്നു. ചികിത്സക ളൊന്നും ഫലപ്രദമായില്ല. ധ്യാനവേളയിൽ ആരാധനാസമയത്ത് ഈശോ എന്നെ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്‌തുതി. ചിന്നമ്മ, കീയപ്പാട്ട്,
യേശു ആവശ്യപ്പെടുന്നതെന്താണ്? ബഥനിയായിൽ മർത്തയു ടെയും മറിയത്തിൻ്റെയും ഭവനത്തിൽ പ്രവേശിച്ചപ്പോഴും ഒരു കാര്യം മാത്രമേ അവിടുന്ന് ആവശ്യപ്പെട്ടുള്ളൂ. അതുതന്നെയാണ് ഇപ്പോൾ നമ്മോ ടാവശ്യപ്പെടുന്നതും. മറിയം യേശുവിൻ്റെ പാദത്തിനടുത്തിരുന്നുകൊണ്ട് അവിടുത്തെ വചനം ശ്രവിച്ചു. മനുഷ്യർക്ക് ആവശ്യമുള്ള ഒരു കാര്യം വചനമാണെന്ന് യേശു പറഞ്ഞു. അപ്പോൾ, യേശുവിൻ്റെ ലിസ്റ്റിൽ ഏറ്റവും പ്രധാനപ്പെട്ട. ആവശ്യമുള്ള ഒറ്റക്കാര്യം വചനം മാത്രമാണ്.