book
  • book
    Writen byGOD's Love
  • PublisherDivine
  • Year2023

മിഷണറിയുടെ ജീവിതം ധന്യമാകുന്നത് ക്രിസ്‌തു ഒരു മിഷനറിയെ ശിഷ്യനായി വിളിച്ചിരിക്കുന്നത് രണ്ടുവിധ ആവശ്യങ്ങൾക്കാണ്. “തന്നോടൊത്ത് ആയിരിക്കുന്നതിനും അയയ്ക്കപ്പെടുന്നതിനും" (മാർക്കോ 3:15). യേശുവിനോടൊത്ത് ആയിരിക്കുക എന്നു പറഞ്ഞാൽ യേശുവിനെ 'അറിയുക' എന്നാണ്. അറിയാത്ത ഒരു വ്യക്തിയുടെകൂടെ ആയിരിക്കാൻ ആരും ഇഷ്‌ട്പ്പെടാറില്ല. അത് വളരെ ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. സന്തോഷമി ല്ലാത്ത അവസ്ഥയാണ്. ഒരു വ്യക്തിയുടെ അടുത്ത് ആയിരിക്കണമെങ്കിൽ ആ വ്യക്തിയെ നല്ലവണ്ണം അറിയണം. ഈ അറിവിൻ്റെ ആഴമനുസരിച്ചായിരിക്കും ആ വ്യക്തിയോടുള്ള അടുപ്പവും. യേശുവിനോ ടൊത്ത് 'ആയിരിക്കുക' എന്നു പറഞ്ഞാൽ യേശുവിനെ അറിയുക എന്നാണർത്ഥം. നിത്യജീവൻ പ്രാപി ക്കണമെങ്കിൽ ദൈവത്തെയും അവിടുത്തെ പുത്രനെയും അറിയണമെന്ന് യോഹന്നാൻ തന്റെ സുവി ശേഷത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. "ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തു‌വിനേയും 'അറിയുക' എന്നതാണ് നിത്യജീവൻ" (യോഹ. 17:3). യേശുവിനെ അറി യുക എന്നു പറഞ്ഞാൽ യേശുവുമായി ആഴമായി വ്യക്തിപരമായി ബന്ധപ്പെടുക. യേശുവും നമ്മളും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴമുള്ളതാണോ, എത്രമാത്രം വ്യക്തിപരമാണോ, അത്രമാത്രം നാം അവിടുത്തെ അറിഞ്ഞിട്ടുണ്ട്. ഈ അറിവിൻ്റെ ആഴമാണ് യേശുവിനോടൊത്ത് ആയിരിക്കാൻ നമ്മ പ്രേരിപ്പിക്കുന്നതും. തൻ്റെ പിതാവിനെക്കുറിച്ചുള്ള അറിവിൻ്റെ ആഴമാണ് രാത്രിയുടെ നീണ്ട യാമങ്ങൾ അവിടുത്തോടൊത്ത് ആയിരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്..

  1. മിഷണറിയുടെ ജീവിതം ധന്യമാകുന്നത് says:

    ക്രിസ്‌തു ഒരു മിഷനറിയെ ശിഷ്യനായി വിളിച്ചിരിക്കുന്നത് രണ്ടുവിധ ആവശ്യങ്ങൾക്കാണ്. “തന്നോടൊത്ത് ആയിരിക്കുന്നതിനും അയയ്ക്കപ്പെടുന്നതിനും" (മാർക്കോ 3:15). യേശുവിനോടൊത്ത് ആയിരിക്കുക എന്നു പറഞ്ഞാൽ യേശുവിനെ 'അറിയുക' എന്നാണ്. അറിയാത്ത ഒരു വ്യക്തിയുടെകൂടെ ആയിരിക്കാൻ ആരും ഇഷ്‌ട്പ്പെടാറില്ല. അത് വളരെ ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. സന്തോഷമി ല്ലാത്ത അവസ്ഥയാണ്. ഒരു വ്യക്തിയുടെ അടുത്ത് ആയിരിക്കണമെങ്കിൽ ആ വ്യക്തിയെ നല്ലവണ്ണം അറിയണം. ഈ അറിവിൻ്റെ ആഴമനുസരിച്ചായിരിക്കും ആ വ്യക്തിയോടുള്ള അടുപ്പവും. യേശുവിനോ ടൊത്ത് 'ആയിരിക്കുക' എന്നു പറഞ്ഞാൽ യേശുവിനെ അറിയുക എന്നാണർത്ഥം. നിത്യജീവൻ പ്രാപി ക്കണമെങ്കിൽ ദൈവത്തെയും അവിടുത്തെ പുത്രനെയും അറിയണമെന്ന് യോഹന്നാൻ തന്റെ സുവി ശേഷത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. "ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തു‌വിനേയും 'അറിയുക' എന്നതാണ് നിത്യജീവൻ" (യോഹ. 17:3). യേശുവിനെ അറി യുക എന്നു പറഞ്ഞാൽ യേശുവുമായി ആഴമായി വ്യക്തിപരമായി ബന്ധപ്പെടുക. യേശുവും നമ്മളും തമ്മിലുള്ള ബന്ധം എത്രമാത്രം ആഴമുള്ളതാണോ, എത്രമാത്രം വ്യക്തിപരമാണോ, അത്രമാത്രം നാം അവിടുത്തെ അറിഞ്ഞിട്ടുണ്ട്. ഈ അറിവിൻ്റെ ആഴമാണ് യേശുവിനോടൊത്ത് ആയിരിക്കാൻ നമ്മ പ്രേരിപ്പിക്കുന്നതും. തൻ്റെ പിതാവിനെക്കുറിച്ചുള്ള അറിവിൻ്റെ ആഴമാണ് രാത്രിയുടെ നീണ്ട യാമങ്ങൾ അവിടുത്തോടൊത്ത് ആയിരിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്.

  2. കർത്താവ് ഉയർത്തിയ മൂന്ന് തിരുവോസ്ത‌ികൾ says:

    വിശുദ്ധനായ വിൻസെന്റ് ഡിപോളിന്റെ തിരുനാൾ ദിവസം ഡിവൈനിൽ തിരുനാൾ കുർബ്ബാനയർപ്പണം നടക്കുകയാണ്. വിശുദ്ധ കുർബ്ബാന സ്വീകരിക്കുവാൻ അൾത്താരയ്ക്കടു ത്തേക്കു നടക്കുമ്പോൾ ഞാനൊന്നു ബലിവേദി യിലേക്ക് നോക്കി. ആ വേദിയിലെ ശുശ്രൂഷകളും ആരാധനകളിലും പ്രഘോഷണങ്ങളിലും കഴിഞ്ഞു പോയ 30 വർഷങ്ങളിൽ, ഒരു കോടിയിൽ താഴെ പേർ പങ്കാളികളായിട്ടുണ്ട്. ലോകത്തിലെ എല്ലാ ഭൂഖണ്‌ഡങ്ങളിലുമുള്ള മനു ഷ്യരെ ദൈവം ഈ ധ്യാനമന്ദിരത്തിലേക്കു വിളിച്ചു വരുത്തിയിട്ടുണ്ട്. വിൻസെൻ്റ് ഡിപോ ളിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ട വിൻസെ ൻഷ്യൻ കോൺഗ്രിഗേഷന് ഇത്രയും വലിയ ഒരു സ്ഥാപനം ലോകത്തെവിടെയും ഇല്ല

  3. ഒരു വിശുദ്ധകുർബ്ബാനയുടെ അഭിഷേകത്തിൽ നിന്ന് says:

    ഞാൻ സ്വയം പരിചയപ്പെടുത്തട്ടെ. എൻ്റെ പേര് മാത്യു നായ്ക്കംപറമ്പിൽ ഇന്ത്യയിലെ കേരളത്തിൽ സ്ഥാപിതമായ വിൻസെൻഷ്യൻ സഭാംഗമാണ്. 1976 ഡിസംബർ 21-ന് കത്തോലിക്കാസഭയിലെ വൈദികനായി അഭിഷേകം ചെയ്യ പ്പെട്ടു. 1984-ൽ ലോകത്തെമ്പാടുമുള്ള വൈദികർക്കായി റോമിൽ നടന്ന ധ്യാനത്തിൽ ഞാനും സംബന്ധിച്ചു. വൈദി കനായി എട്ടുവർഷം പിന്നിട്ട എൻ്റെ ജീവിതം ആ ധ്യാനത്തിൽ വച്ച് പാടെ മാറ്റിമറിക്കപ്പെട്ടു. വൈദികർക്കായി നടന്ന ധ്യാനത്തിന്റെ നാലാം ദിവസം വിശുദ്ധകുർബ്ബാനമദ്ധ്യേ എനിക്കു വലിയ അഭിഷേകം ലഭി ച്ചു. ഒന്നരമണിക്കൂറോളം ദീർഘിച്ച ഈ ബലിസമയത്തുള്ള ദൈവകൃപകളുടെ അതിശക്തമായ ഒരു പ്രവാഹം മനോഹ രമായ ഒരു വെള്ളച്ചാട്ടം പോലെ ഞാൻ അനുഭവിച്ചു. ഏതാണ്ട് 12 വർഷമായി നിരവധി സന്ദേഹങ്ങളും ആശയക്കുഴപ്പ ങ്ങളുമായി ഉഴലുകയായിരുന്നു ഞാൻ. കത്തോലിക്കാസഭ യുടെ വിശ്വാസ്യത, കൂദാശകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം സംശയങ്ങളുണ്ടായിരുന്നു. അവ ഇടയ്ക്കിടെ പൊന്തിവന്ന് എന്നെ അസ്വസ്ഥനാക്കിയിരുന്നു.

  4. നീ സമ്പന്നനാവുക says:

    രണ്ടായിരത്തി അഞ്ഞൂറു വർഷം മുമ്പ് ജറുസലേമിലെ ബേത്‌ലേഹെം എന്ന ചെറുഗ്രാമത്തെക്കുറിച്ച് മിക്കാ പ്രവാചകൻ ഇങ്ങനെ പ്രവചിച്ചു: "... ഇസ്രയേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽ നിന്നു പുറപ്പെടും" (മിക്കാ. 5:2). മഞ്ഞുറഞ്ഞ ഒരു രാത്രിയിൽ ബേത്ലഹേമിലെ ഒരു കാലി ത്തൊഴുത്തിൽ യേശു പിറന്നു. ദൈവത്വം പ്രത്യക്ഷപ്പെടുന്നത് മനുഷ്യന് ഒരിക്കലും സങ്കല്പ‌ിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാണ്. ആ നിമിഷത്തിൽ മനുഷ്യവംശത്തിൻ്റെ ചരിത്രം രണ്ടായി വിഭജിക്കപ്പെട്ടു. ബേത്ലഹേമിൽ നിന്നു കാൽവരിയിലേക്കുള്ള മുപ്പത്തിമൂന്നു വർഷത്തെ ഹ്രസ്വമായ യാത്ര യ്ക്കിടയിൽ ഈ യഹൂദ റബ്ബി പ്രഖ്യാപിച്ചു: "ദരിദ്രരെ സുവിശേഷം അറി യിക്കാൻ എന്നെ അഭിഷേകം ചെയ്ത‌ിരിക്കുന്നു" ഇരുപത് നൂറ്റാണ്ടുകൾക്കു ശേഷം ഇന്ന് ലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു വശത്ത്. ഉപ ഭോക്ത്യ സംസ്കാരത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സമ്പ ന്നത്. മറുവശത്ത് ദാരിദ്ര്യവും പട്ടിണിയും. ധനസമ്പാദനത്തിനുള്ള വ്യഗ്രത ആധുനിക മനുഷ്യൻ്റെ മനസ്സിനെ ഗ്രസിച്ചിരിക്കുന്നു.

  5. ദൈവം നിന്നോട് സംസാരിക്കുമോ? says:

    ദൈവം ഇന്ന് എന്നോട് സംസാ രിക്കുമോ? ഒരിക്കൽ എനിക്കും ഉണ്ടായി പലരെയും അലട്ടുന്ന ഈ സംശയം, സെമിനാരി പരിശീലനം അവസാനിക്കുന്ന കാലം. തിരുപ്പട്ട ത്തിന് രണ്ടു മാസമാണ് ബാക്കി. റെക്ടർ അച്ചൻ എന്നെ വിളിച്ചു പറഞ്ഞു: അഗസ്റ്റിൻ, വൈദികനായി അഭിഷേകം ചെയ്യപ്പെടാൻ ആഗ്രഹമു ണ്ടെങ്കിൽ അക്കാര്യം കാണിച്ച് ഒരു അ പേക്ഷ തരണം. എന്താണ് എഴുതേ ണ്ടത്? ഞാൻ ചോദിച്ചു:. റെക്‌ടർ അച്ചൻ പറഞ്ഞു: "ദൈവം എന്നെ വിളിച്ചിട്ടുണ്ടെന്നും ആ വിളിയോട് പ്രത്യുത്തരിച്ച് കത്തോലിക്കാസഭയിൽ വൈദികനായി ജീവിതകാലം മുഴുവൻ ശുശ്രൂഷ ചെയ്യാൻ ദൈവകൃപയിൽ ആശ്രയിച്ചു തീരുമാനിക്കുന്നു എന്നുമാണ് എഴുതേണ്ടത്." മുറി യിലെത്തിയ ഞാൻ എഴുതി തുടങ്ങി. ദൈവം എന്നെ വിളിച്ചു പെട്ടെന്ന് കൈ വിറയ്ക്കുന്നതുപോലെ. ഒരു സംശയം.

  6. മാർപാപ്പ വീഡിയോകോളിൽ വിളിച്ച ആഹ്ലാദത്തിൽ കല്ലുകളം ശോശാമ്മ says:

    അപ്രതീക്ഷിത നിമിഷ ത്തിൽ ഫ്രാൻസിസ് മാർപാപ്പ വീഡിയോ കോളിൽ വിളിച്ചു സംസാരിക്കുകയും പ്രാർത്ഥിക്കു കയും ചെയ്‌തതിന്റെ ആഹ്ലാദത്തി ലാണ് ചങ്ങനാശ്ശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി. മംഗോളിയ യാത്രയ്ക്കിടയിലാണ് മാർപാപ്പ വടക്കേക്കരയിലുള്ള കല്ലു കുളം വീട്ടിലേക്ക് വിളിച്ച് 93 കാരി യായ ശോശാമ്മ ചേച്ചിയോട് സ്നേഹാന്വേഷണം അറിയിക്കു കയും ആശീർ വാദം നല്കുകയും ചെയ്തത്. തന്റെ ഭാരിച്ച ഉത്തരവാ ദിത്വം നിറവേറ്റാൻ തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ വിനയപൂർവ്വം സംസാരിച്ചത്. ഏറ്റവും വലിയ സന്തോഷവും ദൈവാനുഗ്രഹത്തിന്റെ നിമിഷവു മായി ശോശാമ്മ ഓർക്കുന്നു. മാർപാപ്പയ്ക്കുവേണ്ടി പ്രാർത്ഥി ക്കുന്നുണ്ടെന്നും പാപ്പായ്ക്കു ടാറ്റാ നല്കിയെന്നും ശോശാമ്മ കൂട്ടി ച്ചേർത്തു.

  7. കുഞ്ഞു ചക്രവർത്തിമാർ says:

    കുടുംബങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാ ണ്. ഒരു ശരാശരി കുടുംബത്തിൽ രണ്ട് കുട്ടിക ളുണ്ടാകും. ചിലപ്പോൾ ഒന്ന്. ഇത് ഒരു പ്രത്യേക രീതിയിൽ വഷളാക്കപ്പെട്ട കുഞ്ഞുങ്ങളുടെ ഉത്ഭ വത്തിന് കാരണമാകുന്നു. ചൈനയിലാണ് ഈ പ്രതിഭാസം കൂടുതലായി കണ്ടു വരുന്നത്. അവിടെ ഒരു കുടുംബത്തിൽ ഒരു കുഞ്ഞിനെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോൾ ഇത് ഇന്ത്യയിലും സാധാരണമായിക്കൊണ്ടിരിക്കുന്നു 'കുഞ്ഞു ചക്രവർത്തിമാർ." മൂന്നാം തലമുറയിലെ ഒരു പേരക്കുട്ടിയെ ഓമ നിക്കാനായി നാലു മുത്തശ്ശനും മുത്തശ്ശിയും ഉള്ളത് ഒന്നു വിഭാവനം ചെയ്‌തു നോക്കൂ. മാതാ പിതാക്കൾ രണ്ടുപേരും ഉദ്യോഗസ്ഥർ, ധാരാളം വരുമാനം. ചെറുപ്പകാലത്തു തങ്ങൾക്ക് അനുഭ വിക്കേണ്ടി വന്ന ഇല്ലായ്‌മകൾ കുട്ടിക്കുണ്ടാകരുത് എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ഫലമോ, കുഞ്ഞിന് ഏറ്റവും നല്ല ഉടുപ്പുകൾ... എന്ത് ആവ ശ്യപ്പെട്ടാലും ആ നിമിഷം അത് കിട്ടിയിരിക്കും. എന്നാൽ, കുട്ടിയെപ്പറ്റി മാതാപിതാക്കൾക്ക് അമിത പ്രതീക്ഷകളും ഉണ്ട്. അതിനാൽ പഠന ത്തിൽ മികവു പുലർത്താൻ ആവശ്യത്തിലേറെ സമ്മർദ്ദവും.

  8. വിശുദ്ധ വിൻസെന്റ് ഡി പോൾ says:

    വിശുദ്ധ വിൻസെന്റ് ഡി പോൾ തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതും പഠിപ്പി ച്ചതും എപ്രകാരമാണ് സ്നേഹിക്കേണ്ടത് എന്നാ യിരുന്നു. എപ്രകാരമാണ് ദൈവത്തെ സ്നേഹി ക്കേണ്ടത് എപ്രകാരമാണ് മനുഷ്യനെ സ്നേഹി ക്കേണ്ടത് എന്നതാണ്. അത് ഒരു കൃപയായി അനുഗ്രഹമായി സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടു. എല്ലാവരാലും ആദരിക്കപ്പെടുന്നതും സ്നേഹിക്ക പ്പെടുന്നതുമായ ഒരു വിശുദ്ധനായിത്തീർന്നു. ദൈവസ്നേഹത്തിൽ നിന്നും ഉരുത്തിരി യുന്നതെന്തും അനുഗ്രഹമായിത്തീരും എന്ന് വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണ്. പരസ്നേഹപ്രവർത്ത നങ്ങളും ഒരു മധ്യസ്ഥൻ എന്ന നിലയിൽ സ്വർഗ ത്തിൽ ഉയർത്തപ്പെടുമ്പോൾ സ്നേഹത്തിൽ ഇരു ത്തിരിഞ്ഞ ഒരു പ്രവർത്തനം മാത്രമായിരുന്നു വിശുദ്ധനിൽ ഉണ്ടായിരുന്നതെന്ന് നമുക്ക് മനസ്സി ലാക്കുവാൻ സാധിക്കും.

  9. ദൈവം മറക്കുന്നു, ക്ഷമിക്കുന്നു says:

    ദൈവം പാപം ഓർമ്മിപ്പിച്ചു തരുന്നത് പാപ മോചനത്തിനു വേണ്ടിയാണ്. മനുഷ്യനെ നിരാശ യിലാഴ്ത്താനല്ല, സുഖപ്പെടുത്താനാണ്. പാപം ഓർമ്മിപ്പിച്ചുകൊണ്ട്, പശ്ചാത്തപിക്കാൻ, അതു വഴി പാപമോചനം നേടാൻ, ദൈവം മനുഷ്യനു ഭാഗ്യം നല്‌കുന്നു. അനുതപിച്ച്, ഇനിമേലിൽ പാപം ചെയ്യുകയില്ല എന്നു ദൈവത്തോടു ഏറ്റു പറഞ്ഞാൽ മതി. പാപമോചനം ലഭിച്ചോ, ഇല്ലയോ എന്ന് നാം ചിന്തിക്കേണ്ടതില്ല. കർത്താവാണ് പ്രവർത്തിക്കുന്നത്. അതിനാൽ, നമ്മുടെ മുമ്പിൽഒരു ചോദ്യം മാത്രമേയുള്ളൂ. നാം അനുതപിച്ച് പാപത്തെ ഉപേക്ഷിച്ച് യേശുവിൻ്റെ കരങ്ങളിൽ സമർപ്പിച്ചോ? നമ്മുടെ ഭാഗത്തു നിന്നു ചെയ്യേ ണ്ടത് ഇത്രമാത്രം. വാഗ്ദ‌ാനങ്ങളിൽ വിശ്വസ്ത നായ ദൈവത്തെക്കുറിച്ചു നാം സംശയിക്കേണ്ടതില്ല

  10. രണ്ടാൾ രണ്ടുവഴി says:

    ദൈവത്തോടു വെറുപ്പ് ഉള വാകുന്നത് എല്ലായ്പ്പോഴും അവി ശ്വാസം മൂലമായിരിക്കുകയില്ല. എതിർ വിശ്വാസവും അതിനു കാര ണമാകാം. ക്രിസ്തു‌വിനെ ഉപേ ക്ഷിക്കുന്നവർ അതുവഴി അവർക്കു നഷ്ടപ്പെട്ട മാന്യത തിരിച്ചു പിടി ക്കാൻ ഏറ്റം വലിയ അധാർമ്മികത പ്രവർത്തിക്കും. ഒറ്റുകാരനായ യൂദാസിന്റെ പ്രവൃത്തി അത്തര ത്തിലൊന്നായിരുന്നു. ക്രിസ്തു‌വി ന്റെയും അവിടുത്തെ സഭയുടെയുംമടിയിലുറങ്ങിയിട്ടുള്ളവരായിരിക്കും ഏറ്റം വലിയ വഞ്ചന കാട്ടു വാൻ കെല്‌പുള്ളവർ. രാത്രിയിൽ ക്രിസ്‌തു എവിടെയുണ്ടായി രിക്കുമെന്ന് അവർക്ക് നിശ്ചയമുണ്ട്. ആ രാത്രിയിൽ യേശു ഗതസെമനിലുണ്ടായിരിക്കുമെന്ന് യൂദാ സിനറിയാമായിരുന്നു. അയാൾ, “പുരോഹിത പ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കൽ നിന്നു സേവകരെയും കൂട്ടി, പന്ത ങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി" (യോഹ. 18:3). ശത്രുക്കളുടെ വിളക്കുകളുടെ പ്രകാശം തന്നെ കണ്ടെത്തും മുൻപ് ലോകത്തിൻ്റെ പ്രകാശമായവൻ അവരുടെ മുൻപിലെത്തി. "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?

  11. വിശ്വാസ പരിശീലനം says:

    ഇനി എന്താണ് ചെയ്യേണ്ടത്? “വിശ്വാസത്തിൽ നിന്നല്ലാതെ ഉത്ഭവിക്കു ന്നതെന്തും പാപമാണ്" (റോമ 14:23) ദൈവസന്നിധിയിൽ തനിച്ചിരുന്ന് കർത്താ വിനോട് ഇങ്ങനെ പറയാം കർത്താവേ, ശരിയായ വിശ്വാസപരിശീ ലനം ലഭിക്കാത്ത ഒരു ശിശുവാണ് ഞാൻ. എന്റെ മാതാപിതാക്കളുടെയും പൂർവ്വികരുടെയും അജ്ഞതയാൽ തലമുറകളോളം നഷ്‌ടപ്പെട്ടു കിട ക്കുന്ന വിശ്വാസക്കുറവിനെ കർത്താവേ,അങ്ങേക്ക് പരിഹരിച്ച് സഹായിക്കാൻ സാധിക്കു മെന്ന് ഞാൻ വിശ്വസിക്കുന്നു. വചനമാകുന്ന ദൈവം തരുന്ന മറുപടി വചനമാകുന്ന ദൈവം തരുന്ന മറുപടി നമുക്ക് ശ്രദ്ധിക്കാം. "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാൽ, ഇപ്പോൾ എല്ലാ യിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്ക ണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു" (അപ്പ. 17:30). ഈ തിരുവചനത്തിൻ്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ആജ്ഞ പ്രകാരം പശ്ചാത്തപിക്കു കയും നമ്മുടെ മാതാപിതാക്കൾക്കും പൂർവ്വി കർക്കും വേണ്ടി മാപ്പു ചോദിച്ചുകൊണ്ടും അവ രോട് നാം ക്ഷമിച്ചു കൊണ്ടും കർത്താവിനോട് പ്രാർത്ഥിക്കുകയും ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുകയും ചെയ്യാം. അമ്മയുടെ ഉദര ത്തിൽ ഉരുവായ നിമിഷം മുതൽ ഈ നിമിഷം വരെയുള്ള വിശ്വാസത്തിൻ്റെ കുറവ് പരിഹരിച്ച അനുഭവം ഓരോരുത്തർക്കും അനുഭവവേദ്യമാ കുമെന്നത് അനുഭവിച്ചറിയാൻ സാധിക്കും.

  12. അവഗണിക്കപ്പെടുന്ന ദളിത് ക്രൈസ്തവ സംവരണം says:

    നമ്മുടെ പ്രധാനമന്ത്രി ബ്രിട്ടീഷ് പാർല മെൻറിൽ പറഞ്ഞത് ഇന്ത്യയിൽ മതത്തിൻ്റെ പേരിൽ ഒരു പൗരനും വിവേചനം അനുഭവിക്കു ന്നില്ല എന്നാണ്. എന്നാൽ, സ്വതന്ത്രഭാരതത്തിൽ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലേറെയായി ക്രൈസ്തവമതം വിശ്വസിച്ചു എന്ന ഒറ്റക്കാരണ ത്താൽ മതവിവേചനം അനുഭവിക്കുന്നവരാണ് ഭാരതത്തിലെ പട്ടികജാതിയിൽ നിന്ന് ക്രൈസ്ത വമതം സ്വീകരിച്ച ദളിത് ക്രൈസ്‌തവർ. മതേത രത്വം മുഖമുദ്രയായി ഭരണം നടത്തുന്ന ഇന്ത്യ യിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു എന്ന കാരണത്താൽ അവർക്ക് ഭരണഘടന ഉറപ്പു നല്‌കുന്ന അവകാശങ്ങൾ നിഷേധിക്കുന്നു. ദേശ ത്തിന്റെയോ ലിംഗത്തിന്റെയോ ഭാഷയുടെയോ വർണത്തിന്റെയോ പേരിൽ ഒരു പൗരന്റെയും അവകാശങ്ങൾ നിഷേധിക്കപ്പെടുവാൻ പാടില്ല എന്നു ഭരണഘടന വ്യക്തമാക്കുന്നു. വകുപ്പ് 25 (1) ഏതൊരു പൗരനും ഏതു മതം വിശ്വസിക്കു വാനും പ്രചരിപ്പിക്കുവാനും സ്വാതന്ത്ര്യം നല്‌കുന്നു. അതിൻ്റെ പേരിൽ ഒരു അവകാശവും നിഷേധിക്കപ്പെടുവാൻ പാടില്ല എന്ന് വ്യക്തമാ ക്കുന്നു. 1950 ഓഗസ്റ്റ് 10-ന് ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ഉത്തരവിൻ്റെ മൂന്നാം ഖണ്ഡികയിൽ പട്ടികജാതി സംവരണം ഹിന്ദുമത വിശ്വാസി കൾക്കായി പരിമിതപ്പെടുത്തുകയും ഭരണഘടന യുടെ 341-ാം വകുപ്പായി ചേർക്കുകയും ചെയ്തു. ഭരണഘടനയുടെ മതേതരത്വം എന്ന സങ്കല്പ‌ം അട്ടിമറിക്കപ്പെട്ടു. ഈ വകുപ്പു ഭേദഗതി ചെയ്തു കൊണ്ട് 1956-ൽ സിക്കുമതവിശ്വാസകളായ ദളി തർക്കും 1990-ൽ ബുദ്ധമതവിശ്വാസികളായ ദളി തർക്കും പട്ടികജാതി സംവരണം നല്‌കി.

  13. ദൈവത്തിനുള്ളതെല്ലാം നമ്മുടേതാണ് says:

    കത്തിജ്ജ്വലിക്കുക എന്നത് സൂര്യന്റെ സ്വഭാവമാണ്. അതങ്ങനെ കത്തിജ്ജ്വലിച്ചു കൊണ്ടേയിരിക്കും. ദൈവം സ്നേഹമാണ്. അതു കൊണ്ട് അവിടുത്തേക്ക് സ്നേഹി ക്കാതിരിക്കാൻ സാദ്ധ്യമല്ല. ദൈവനി ഷേധം കാണിക്കുന്നവരോട് അവി ടുന്ന് നന്മ കാണിക്കുന്നു. അവി ടുത്തെ പിത്യതുല്യമായ സ്നേഹം എല്ലാ ദൈവമക്കളുടെ മേലും ചൊരി യപ്പെടുന്നു. നിങ്ങൾ ചോദിച്ചേക്കാം: എന്റെ കാര്യത്തിലും അങ്ങനെ യാണോ? എല്ലായ്പ്പോഴും സന്തോ ഷവാനായിരിക്കുവാനും ദൈവത്തോടു ചേർന്നിരിക്കുവാനും സാദ്ധ്യമാണോ? സാദ്ധ്യമാണ്. തിരുവെഴുത്തുകളിൽ ഇതിനുള്ള ധാരാളം വാഗ്ദാനങ്ങളുണ്ട്. ധൂർത്തപുത്രനു നല്‌കിയ ആർഭാടപൂർണ്ണമായ വരവേല്പിൽ മൂത്തമകൻ പരിഭവിച്ചു. അവൻ തിരിച്ചു വന്നപ്പോൾ വിരുന്ന് ആഘോഷങ്ങളുണ്ടായി. എന്നാൽ, മൂത്തമകന് ഒരിക്കലും തന്റെ സുഹൃത്തുക്കളോടൊപ്പം വിനോദിക്കുവാൻ പോലും അവസരം കിട്ടിയിരുന്നില്ല. അപ്പോൾ സ്നേഹമയനായ പിതാവ് അവനെ ആശ്വസിപ്പിച്ചു. "മകനേ നീ എപ്പോഴും എന്നോടു കൂടെ ഉണ്ട ല്ലോ. എനിക്കുള്ളതെല്ലാം നിന്റേതാണ്" (ലൂക്ക 15:31). ഇതുത ന്നെയാണ് പിതാവായ ദൈവം നമ്മോടെല്ലാവരോടും പറയുന്ന ത്. എന്നാൽ, നാം പറയുന്നതോ? 'ഞാൻ ദുർബ്ബലനാണ്, എനി ക്കെന്റെ പാപങ്ങളെ കീഴടക്കുവാൻ കഴിയുന്നില്ല; എനി ക്കൊന്നും ശരിയായി ചെയ്യുവാൻ കഴിയുന്നില്ല. എനിക്കൊ ന്നിനും കഴിവില്ല." എന്നാൽ ദൈവത്തിന് എല്ലാം സാദ്ധ്യമാ ണ്. അവിടുന്ന് എപ്പോഴും നമ്മോടു പറയുന്നത് ഇതാണ്. “എനി ക്കുള്ളതെല്ലാം നിന്റേതാണ്. എന്തുകൊണ്ടെന്നാൽ, ക്രിസ്ത വിൽ ഞാൻ എല്ലാം നിങ്ങൾക്കു നല്‌കിയിരിക്കുന്നു. പരിശു ദ്ധാത്മാവിന്റെ ശക്തിയും അറിവും ക്രിസ്‌തുവിൻ്റെ എല്ലാ സമ്പത്തും പിതാവിൻ്റെ സ്നേഹം മുഴുവനും നിനക്കു തരാ ത്തതായി എന്റെ കൈവശം ഒന്നുമില്ല. ദൈവമാകുന്ന ഞാൻ പറയുന്നു: "ഞാൻ നിന്നെ സ്നേഹിക്കുകയും പരിപാലിക്കു കയും അനുഗ്രഹിക്കുകയും ചെയ്യും."

  14. വാര്‍ത്തകള്‍ says:

    സിനഡ് സമ്മേളനം വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്ത, ലോകം മുഴുവ നുമുള്ള കത്തോലിക്കാ വിശ്വാസി കളുടെ പ്രതിനിധികൾ പങ്കെടു ക്കുന്ന അസാധാരണ സിനഡ് സമ്മേളനം വത്തിക്കാനിൽ നടന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് (പ്രാദേശിക സമയം രാവിലെ 9 വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് സമ്മേളന ത്തിന് തുടക്കം കുറിച്ചത്. ഫ്രാൻസിസ് മാർപ്പാപ്പയോടൊപ്പം പ്രത്യേക സിനഡിലെ 370 അംഗ ങ്ങളും ലോകത്തിന്റെ വിവിധ ാഗ ങ്ങളിൽ നിന്ന് എത്തിയിട്ടുള്ള വിശ്വാസി സമൂഹവും ഈ ദിവ്യ ബലിയിൽ സംബന്ധിച്ചുവെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറി യിച്ചു

  15. സാക്ഷ്യങ്ങള്‍ says:

    അപ്പോയിമെന്റ് അംഗീകരിച്ചു ഞാൻ Bae TTC Bed യോഗ്യതയുള്ള അദ്ധ്യാപികയാണ്. 2017-ൽ എനിക്ക് സിസ്റ്റേഴ്‌സിന്റെ മാനേജ്‌മെൻ്റ് കീഴിലുള്ള ഒരു സ്‌കൂളിൽ പെർമനന്റ് ടീച്ചർ ആയി ജോലി കിട്ടി. പക്ഷേ, 6 കൊല്ലമായിട്ടും ഓരോ കാരണങ്ങളായി ആരുടെയും അപ്പോയ്ന്റ് മെന്റ്റ്, ഗവൺമെൻ്റ് അംഗീകരിക്കുകയോ പാസ്സാ ക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ സാലറി ഒന്നും തന്നെ കിട്ടിയിരു ന്നില്ല. പ്രാർത്ഥനകളിലും വചനത്തിലും ആശ്രയിച്ചു മുന്നോട്ടു പോകു ന്നു. ഇതിനിടയിൽ 2023 മാർച്ച് മാസം ഡിവൈൻ പ്രാർത്ഥനാ കൂട്ടായ്മ യിൽ വന്ന് പ്രാർത്ഥിക്കാൻ അവസരം കിട്ടി. അവിടെ ഈ നിയോഗം പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. പയ്തു‌. അതിൻ്റെ ഫലമായി 2023 മെയ് മാസത്തിൽ അപ്പോയ്ന്റ് മെന്റ് പാസാകുകയും കൂടാതെ ആ മാനേ ജ്മെന്റിൽ തന്നെ ഉണ്ടായ ഹൈസ്‌കൂൾ വേക്കൻസിയിൽ എനിക്ക് ഹൈസ്‌കൂൾ ടീച്ചറായി പ്രൊമോഷൻ ലഭിക്കുകയും ചെയ്തു. ഇത്രയും വലിയ അനുഗ്രഹങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ചതിന് ഞാൻ ഈശോ യോട് നന്ദി പറയുന്നു. കൂടാതെ സാലറി എത്രയും വേഗം ശരിയായി കിട്ടുന്നതിനും ഞാൻ പ്രാർത്ഥനാ സഹായം യാചിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;