-
Writen byGOD's Love - PublisherDivine
- Year2023
അവിടുത്തേതെല്ലാം നമ്മുടേതാണ് നമുക്ക് സമ്പന്നനായ ഒരു പിതാവുണ്ട്. ഈ ലോകത്തിൽ ഏതൊരു പിതാവും സ്വന്തം മക്കളെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളണിഞ്ഞു കാണുവാൻ ആഗ്രഹിക്കാത്തതുപോലെ ദൈവവും നമ്മെ അങ്ങനെ ഒരവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. അവിടുന്ന് നമ്മുടെ ജീവിതത്തെ ഏറ്റവും വില പ്പെട്ട, സമൃദ്ധമായ അനുഗ്രഹങ്ങളാൽ നിറയ്ക്കുവാൻ ആഗ്രഹിക്കുന്നു. ധൂർത്തപുത്രൻ്റെ ഉപമയിൽ രണ്ടു മക്കളും രണ്ടു വ്യത്യസ്‌ത വിഭാഗങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. സമ്പൂർണ്ണമായി കൂട്ടാ യ്മയിൽ നിന്ന് അകന്നു മാറിയ മൂത്തമകൻ, തെറ്റിലേക്കു വഴുതി വീണ ധൂർത്തപുത്രൻ. അവർ രണ്ടു പേരും ഒരുപോലെ ദരിദ്രരായിരുന്നു. തന്നെയുമല്ല, മൂത്തമകനു ധൂർത്തപുത്രനേക്കാൾ മാറ്റം ആവശ്യ വുമായിരുന്നു. അവൻ അനുതപിക്കുകയും, സ്വയം ഏറ്റുപറയുകയും തനിക്കവകാശപ്പെട്ട പൂർണ്ണസൗ ഭാഗ്യങ്ങൾ അവകാശമാക്കുകയും വേണമായിരുന്നു. അതുപോലെ, അധമത്വത്തിൽ കഴിയുന്ന നാം ഓരോരുത്തരും അനുതപിക്കുകയും കുമ്പസാരിക്കുകയും പൂർണ്ണരക്ഷ അവകാശപ്പെടുകയും വേണം. “പിതാവേ, ഞാൻ തെറ്റു ചെയ്‌തു പോയി' എന്ന് രണ്ടു പുത്രന്മാരും പറയേണ്ടതാണ്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



നമുക്ക് സമ്പന്നനായ ഒരു പിതാവുണ്ട്. ഈ ലോകത്തിൽ ഏതൊരു പിതാവും സ്വന്തം മക്കളെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളണിഞ്ഞു കാണുവാൻ ആഗ്രഹിക്കാത്തതുപോലെ ദൈവവും നമ്മെ അങ്ങനെ ഒരവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ല. അവിടുന്ന് നമ്മുടെ ജീവിതത്തെ ഏറ്റവും വില പ്പെട്ട, സമൃദ്ധമായ അനുഗ്രഹങ്ങളാൽ നിറയ്ക്കുവാൻ ആഗ്രഹിക്കുന്നു. ധൂർത്തപുത്രൻ്റെ ഉപമയിൽ രണ്ടു മക്കളും രണ്ടു വ്യത്യസ്‌ത വിഭാഗങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. സമ്പൂർണ്ണമായി കൂട്ടാ യ്മയിൽ നിന്ന് അകന്നു മാറിയ മൂത്തമകൻ, തെറ്റിലേക്കു വഴുതി വീണ ധൂർത്തപുത്രൻ. അവർ രണ്ടു പേരും ഒരുപോലെ ദരിദ്രരായിരുന്നു. തന്നെയുമല്ല, മൂത്തമകനു ധൂർത്തപുത്രനേക്കാൾ മാറ്റം ആവശ്യ വുമായിരുന്നു. അവൻ അനുതപിക്കുകയും, സ്വയം ഏറ്റുപറയുകയും തനിക്കവകാശപ്പെട്ട പൂർണ്ണസൗ ഭാഗ്യങ്ങൾ അവകാശമാക്കുകയും വേണമായിരുന്നു. അതുപോലെ, അധമത്വത്തിൽ കഴിയുന്ന നാം ഓരോരുത്തരും അനുതപിക്കുകയും കുമ്പസാരിക്കുകയും പൂർണ്ണരക്ഷ അവകാശപ്പെടുകയും വേണം. “പിതാവേ, ഞാൻ തെറ്റു ചെയ്‌തു പോയി' എന്ന് രണ്ടു പുത്രന്മാരും പറയേണ്ടതാണ്.
വളരെ യാദൃശ്ചികമായാണ് ഞാൻ ആ സഹോ ദരനെ കണ്ടുമുട്ടിയത്. ഡിവൈൻ വോയ്‌സ് മാസി കയിൽ സാക്ഷ്യം എഴുതിപ്പിക്കാൻ വന്നതാണ്. പേര് ആന്റണി. തൃശ്ശൂർ ജില്ലയിലെ ഒല്ലൂരാണ് വീട്. പാറയ്ക്കൽ എന്നാണ് വീട്ടുപേര്. കാലിലും മലദ്വാരത്തിലും 2 വൃഷണങ്ങളിലും ക്യാൻസർ ആണ്. ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറയുന്നത്. നല്ല പണച്ചിലവാണ്. സാമ്പത്തിക മായി ഞെരുക്കമുണ്ട്. ഓപ്പറേഷനു മുമ്പ് ഒരു ധ്യാനം കൂടാൻ വന്നതാണ്. ധ്യാനത്തിനിടയിൽ പനയ്ക്കലച്ചൻ്റെ കുർബ്ബാ നയിൽ അച്ചൻ എടുത്തു വായിച്ച വചനം വി. മത്തായിയുടെ സുവിശേഷം 15:32-37 വരെയുള്ള ഭാഗമായിരുന്നു. എന്നിട്ട് അച്ചൻ പറഞ്ഞു: ജീവി തത്തിൽ ഇന്നുവരെ ഉണ്ടായ എല്ലാ അനുഭവ ങ്ങൾക്കും കർത്താവിൻ്റെ ഹിതമാണ് എന്ന് വിശ്വ സിച്ച് ഈശോയ്ക്ക് കൃതജ്ഞതയർപ്പിച്ച് വിശ്വാ സത്തോടെ നന്ദി പറയുന്നു. ആ കൃതജ്ഞത യാണ് ഈ ബലിവേദിയിൽ നിങ്ങൾ സമർപ്പിക്കേ ണ്ടത്. ഞാൻ അങ്ങനെ തന്നെ ചെയ്‌തു. ധ്യാനം കഴിഞ്ഞ് ഡോക്ടറെ ചെന്നു കണ്ട് വീണ്ടും ചില ടെസ്റ്റുകൾക്ക് എഴുതി.
ഒരു തെക്കെ ഇന്ത്യൻ പട്ടണ ത്തിൽ ധ്യാനപരിപാടിക്കു ചെന്നതായി രുന്നു ഞാൻ. ഒരു കുടുംബം എന്നെ കാണാനെത്തി. അവരുടെ മുഖങ്ങളിൽ സന്തോഷം ഓളം വെട്ടുന്നുണ്ടായി രുന്നു. ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരി. അഞ്ചു വർഷം മുമ്പ് അവിടെ നടത്തപ്പെട്ട ധ്യാനത്തിലൂടെ ലഭിച്ച ദൈവകൃപയ്ക്കു നന്ദി പറയുവാൻ വന്നതായിരുന്നു അവർ. ഭർത്താവ് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ. ഭാര്യ അധ്യാപിക. രണ്ടു മക്കൾ. സന്തോഷ ത്തോടെ ജീവിച്ചു വരവെ ഭർത്താവിനു ഗൾഫിൽ ഒരു ജോലി വാഗ്ദാനം വന്നു. കൊഴുത്ത ശമ്പളം കുടുംബത്തിനാകെ സന്തോഷമായി. ഇത് ഭർത്താവിൻ്റെ കരിയറിനും കുടുംബ ത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്കും വിപ്ലവകരമായ മാറ്റം വരുത്തും എന്ന് അവർക്ക് തീർച്ചയായിരുന്നു. ഭർത്താവ് പോയി തൊഴിലും, താമസസൗകര്യവും ശരിയാക്കിയ ശേഷം എല്ലാവർക്കും കൂടി പോകാം എന്ന് അവർ തീരുമാനിച്ചു. സ്‌കൂൾ വർഷം അവസാനിക്കുന്നതു വരെ താനും കുട്ടികളും നാട്ടിൽ നിൽക്കാം എന്ന് നിർദ്ദേശിച്ചത് ഭാര്യയാണ്.
കുട്ടിക്കാലത്തുണ്ടാ യിരുന്ന ജപമാല ഭക്തി നഷ്ട പ്പെട്ട ഒരാളായിരുന്നു ഞാൻ. മൂന്നുവർഷത്തോളം ജപമാല ചൊല്ലിയതേ ഇല്ല. എന്നാൽ ഇന്ന് ദിവസം രണ്ടും മൂന്നും തവണ ജപമാല ചൊല്ലും. ഓരോ നന്മനിറഞ്ഞ മറിയവും ഓരോ നിയോഗം പറഞ്ഞ് പ്രാർത്ഥിക്കും. കാരണം ജപമാല പ്രാർത്ഥിക്കുമ്പോൾ നാം പരിശുദ്ധാത്മാവു കൊണ്ട് നിറയുന്നു എന്ന് ഇന്ന് ഞാനറിയുന്നു. അനുഭവിക്കുന്നു. നാം ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവർക്കെല്ലാം ഒരാൾക്കും രണ്ടാൾക്കുമല്ല പതിനായിരങ്ങൾക്ക് പരിശുദ്ധാത്മ നിറവു കൊടുക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്.
നാലു സുവിശേഷകന്മാരും എഴുതിച്ചേർത്തിരിക്കുന്ന വിരുന്നു സത്കാരമാണിത് (യോഹ. 6:1-15, മർക്കോ 6:30, മത്താ. 14:13, ലൂക്കാ 9:10), കൗതുകപരമായ ഒരു പരാമർശത്തോടെ ഈ വചനവിചിന്തനം ആരംഭി ക്കാം. യോഹന്നാൻ്റെ സുവിശേഷം നാലാം അധ്യായത്തിൽ നാം ഈശോയെ കണ്ടുമുട്ടുന്നത് ഗലീലിയിൽ വച്ചാണെങ്കിൽ അഞ്ചാം അധ്യാ യത്തിൽ ഈശോ ജറുസലേമിൽ ആണ്. ആറാമധ്യായത്തിൽ വീണ്ടും ഗലീലിയിൽ തിരികെവരുന്ന ഈശോ ഏഴാം അധ്യായത്തിൽ വീണ്ടും ജറുസലേമിലേക്ക് മടങ്ങിപ്പോകുന്നു. 2 രാജാ. 4:42-44: "ദീർഘകാല ക്ഷാമത്തിൽ നിന്നും കരകയറ്റിയ യഹോവയ്ക്ക് നന്ദിയർപ്പിക്കാൻ വിളവെടുപ്പിൻ്റെ ആദ്യഫലങ്ങളുമായി ബാൽഷാലിഷായിൽ നിന്ന് ഒരു മനുഷ്യൻ പ്രവാചകൻ്റെ അടുത്തെത്തി. അപ്പോൾ ദൈവമനുഷ്യൻ പറഞ്ഞു: അത് ഇവർക്ക് കൊടുക്കുക. ഇവർ ഭക്ഷിക്കട്ടെ. അപ്പോൾ ഭൃത്യൻ ചോദിച്ചു: നൂറ് ആളുകൾക്കായി ഇത് ഞാൻ എങ്ങനെ പങ്കുവയ്ക്കും? അവൻ ആവർത്തിച്ചു. അവർക്ക് കൊടുക്കുക. അവർ ഭക്ഷിക്കട്ടെ. എന്തെന്നാൽ, കർത്താവ് അരുൾച്ചെയ്യുന്നു: അവർ ഭക്ഷിക്കുകയും മിച്ചം വരുകയും ചെയ്യും. ഭ്യത്യൻ അത് അവർക്ക് വിള മ്പി. കർത്താവ് അരുൾച്ചെയ്‌തതു പോലെ അവർ ഭക്ഷിച്ചു.
വിശ്വാസപഠനവും പരിശീലനവും നമ്മൾ പഠിക്കേണ്ടത് വി. ഗ്രന്ഥത്തിൽ നിന്നും വി.ഗ്രന്ഥ ത്തിലൂടെയുമാണ്. വിശ്വാസം ദൈവികപുണ്യമാ യതിനാൽ, പഠിപ്പിക്കേണ്ടത് കർത്താവും പഠിക്കേ ണ്ടത് കർത്താവിൽ നിന്നുമാണ്. അതിന് നാം ചോദിക്കേണ്ടത് കർത്താവിനോടാണ്. കർത്താവ് ഉത്തരം നൽകിയിരിക്കുന്നത് വി. ഗ്രന്ഥത്തിലൂടെ യുമാണ്. ഉദാഹരണത്തിന്, പീലാത്തോസ് യേശുവി നോട് ചോദിച്ചു: എന്താണ് സത്യം? (യോഹ. 18:38). അതിന്റെ ഉത്തരം കർത്താവ് തന്നെ പറഞ്ഞിട്ടു ണ്ട്. അത് കണ്ടെത്തി പഠിച്ച്, മക്കളെ പഠിപ്പിക്കാ നുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. ദൈവവചനം പ്രഖ്യാപിക്കുമ്പോൾ അതിനെ നിഷേധിക്കാൻ ആർക്കും സാധ്യമല്ല. ഏതാനും ചോദ്യങ്ങളും അതിൻ്റെ ഉത്തര ങ്ങളും വി.ഗ്രന്ഥത്തിലൂടെ കണ്ടെത്തി വിശ്വാസ സംരക്ഷണവും വിശ്വാസപരിശീലനവും സ്വായത്ത മാക്കാം. 1. എന്താണ് സത്യം? യോഹ. 18:38 അവിടുത്തെ വചനമാണ് സത്യം. 2. വിശ്വാസം എത്രവിധമുണ്ട്? ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി മുതലായവ "ഒരു വിശ്വാസവും ഒരു കർത്താവും ഒരു ജ്ഞാനസ്നാനവുമേ ഉള്ളൂ" (എഫേ. 4:5). ഇന്ന് കുട്ടികളും മുതിർന്നവരും വഴിതെറ്റിപ്പോകുന്നത് സത്യം അറിയേണ്ടത് അറിയേണ്ട വിധത്തിൽ അറിയേണ്ട സമയത്ത് അറിയാത്തതുകൊണ്ടല്ലേ? അതുകൊണ്ട് യേശു പറഞ്ഞു: "നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹ. 8:32). ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേ ഉള്ളൂ എന്ന് ശൈശവം മുതൽ പഠിച്ചറിഞ്ഞ് വിശ്വാസ ത്തിൽ വളരുന്ന ഒരു വ്യക്തി പിന്നീട് സഭ ഉപേ ക്ഷിച്ച് മറ്റൊരു വിശ്വാസം സ്വീകരിക്കില്ല. കാരണം, വിശ്വാസം അവരെ പിടിച്ചു നിർത്താൻ ദൈവം സഹായിക്കും. "സംശയമനസ്‌കനും എല്ലാ കാര്യ ങ്ങളിലും ചഞ്ചല പ്രകൃതിയുമായ ഒരുവന് എന്തെ ങ്കിലും കർത്താവിൽ നിന്ന് ലഭിക്കുമെന്ന് കരുത ” (200. 1:8)
മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ ശില്പികളിലൊ രാളായ മംഗലാപുരം സ്വദേശിയായിരുന്ന ജെസ്യൂട്ട് വൈദികൻ ഫാ. ജെറോം ഡിസൂസ (1897-1977) യുടെ ഓർമ്മയിൽ മംഗളൂരുവിലെ കത്തോലിക്കാ വിശ്വാസികൾ. 1950-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ നിർമ്മിതിക്കായി 1946-1950 വരെ കൂടിയ ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവെന്റ് അസം ബ്ലിയിൽ അംഗമായിരുന്നു ഫാ. ഡിസൂസ. ഫാ. ഡിസൂസ തീക്ഷ്‌ണമതിയായ രാജ്യസ്നേ ഹിയും മതവും രാഷ്ട്രീയവും സമജ്ഞസമായി സമ്മേളിക്കുന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്നു വെന്ന് മംഗളൂരു ബിഷപ് പീറ്റർ പോൾ സൽദാന പറഞ്ഞു. ഫാ. ജെറോം ഡിസൂസയെക്കുറിച്ച് പ്രഫ. എഡ്‌മണ്ട് ഫ്രാങ്ക് തയ്യാറാക്കിയ പ്രൈഡ് ഓഫ് കാനറ; ടൂ സൺ ഓഫ് ഇന്ത്യ, ഫാ. ജെറോം ഡിസൂസ' എന്ന പുസ്‌തകത്തിൻ്റെ പ്രസാധനവേ ളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കു ന്നത് ആ ദേശത്തിൻ്റെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ ഫാ. ഡിസൂസയുടെ നേട്ട ങ്ങളെക്കുറിച്ച് നാം അനുസ്‌മരിക്കുമ്പോൾ നമ്മുടെ ദേശം തന്നെയാണ് ആദരിക്കപ്പെടുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. അദ്ദേഹം ദേശസ്നേ ഹിയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ വ്യക്തിയുമായിരുന്നു. ഫാ. ഡിസൂസയുടെ ചിത്രം ബിഷപ് സൽദാന അനാ ഛാദനം ചെയ്തു.
"കുട്ടികളേ, കർത്താവിൽ നിങ്ങൾ മാതാപി താക്കളെ അനുസരിക്കുവിൻ. അതു ന്യായയുക്തമാ ണ്. നിങ്ങൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവി നെയും പിതാവിനെയും ബഹുമാനിക്കുക." മനുഷ്യ ജീവിതത്തിൽ നന്മ നിലനിൽക്കുന്നതിനു ദൈവം ഒരു ക്കിയ വഴികളിൽ ഒന്നാണിത്. പ്രഭാഷകന്റെ പുസ്തകം മൂന്നാം അദ്ധ്യായം രണ്ട്, മൂന്ന് വാക്യ ങ്ങളിൽ ഇങ്ങനെ പറയുന്നു: “മക്കൾ പിതാവിനെ ബഹുമാനിക്കണമെന്നു കർത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെ മേൽ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു."
ദൈവത്തിന്റെ വചനം ഇന്ത്യയിലും ലോകത്തും ഉള്ള മനുഷ്യ ഹൃദയങ്ങളിലെത്തിക്കാൻ അഗാധമായ പ്രാർത്ഥനാ ചൈതന്യത്തിൽ പ്രവർത്തനം നടത്തി വരുന്ന വിൻസെൻഷ്യൻ കോൺഗ്രിഗേഷന്റെ മേരി മാതാ പ്രൊവിൻസിനു കീഴിലുള്ള ഇന്ത്യയിലെ എല്ലാ ധ്യാനമന്ദിരങ്ങ ളിലെയും പ്രധാനപ്പെട്ട ആത്മീയ ശുശ്രൂഷകരുടെ നേതൃസംഗമം ഡിവൈൻ ധ്യാനമന്ദിരത്തിൽ വച്ച് നടക്കുകയുണ്ടായി. 209 അത്മായ ശുശ്രൂഷകർ ഈ സംഗമത്തിൽ പങ്കെടുത്തു. വിൻസെൻഷ്യൻ സഭ യുടെ മേരിമാതാ പ്രൊവിൻസ് അസിസ്റ്റൻ്റ് പ്രൊവിൻഷ്യലും ധ്യാന കേന്ദ്രങ്ങളുടെ ചുമതലക്കാരനുമായ എനിക്കാണ് പ്രസ്തുത സംഗമം കോഡിനേറ്റ് ചെയ്യാനുള്ള ആരമീയ സൗഭാഗ്യം ഉണ്ടായത്.
അപകടത്തിലും പീഡന പരമായ കാലങ്ങളിലും അഭയത്തി നായി മറിയത്തിലേക്ക് ഓടുകയും അവളുടെ മാതൃസഹജമായ നന്മയിൽ സമാധാനം അന്വേഷിക്കുകയും ചെയ്യുക എന്നത് എല്ലായ്പ്‌പോഴും ക്രൈസ്തവരുടെ ശീലമാണ്. കുത്തോലിക്കാ സഭ പ്രത്യാശയും വിശ്വാസവും ദൈവമാതാവിൽ ന്യായപൂർവം സമർപ്പിക്കുന്നു. അമലോത്ഭവയായ കന്യക ദൈവമാതാവാകുവാൻ തെരഞ്ഞെടുക്കപ്പെടുകയും അതു വഴി മനുഷ്യരക്ഷയ്ക്കുള്ള പ്രവർത്തനത്തിൽ സഹകരിക്കുകയും ചെയ്തവളാണ്.
ദൈവവചനം കേൾക്കുന്നത് വചനം ഹൃദയത്തിൽ സൂക്ഷിച്ച് വച നത്തിലധിഷ്ഠിതമായ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണ്. വചനം ദൈവമാണ്. വചനം മാംസ മായതാണ് യേശു. യേശുവിനെ പ്പോലെ ഒരു ജീവിതം നയിച്ചെങ്കിലേ ദൈവത്തിൽ എത്തിച്ചേരാൻ സാധി ക്കുകയുള്ളൂ. ദൈവവചനം ശ്രവി ക്കുന്ന മനുഷ്യർ കുറെക്കഴിഞ്ഞു ലൗകികചിന്തകളിൽ മുഴുകുമ്പോൾ പലപ്പോഴും വചനം മറന്നുപോകു ന്നു. അത് വീണ്ടും മനുഷ്യനെ ഓർമ്മപ്പെടുത്തുന്നതി നാണു ബൈബിൾ കൺവെൻഷനുകളും മറ്റും സംഘടിപ്പിക്കുന്നത്. മറന്നുപോ യവ വീണ്ടും ഓർമ്മയിൽ വരണം. അവ ഹൃദിസ്ഥമാക്കണം, അവയനു സരിച്ചു ജീവിക്കണം
കുട്ടികളുടെ ഇന്റർനെറ്റ് ആസക്തി നേരിടാൻ ചട്ടങ്ങളുമായി ചൈന കുട്ടികളുടെയും കൗമാരക്കാരുടെയും ഇന്റർനെറ്റ് ആസക്തിക്കു തടയിടാൻ പുതിയ ചട്ടങ്ങളുമായി ചൈന. അതനുസരിച്ച് 18-ൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ഇൻ്റർനെറ്റ് നിഷേധിക്കും. ഈ സമയം മൊബൈൽ ഫോണുകളിൽ ഇവർക്ക് ഇന്റർനെറ്റ് ലഭി ക്കുന്നത് തടയും. സ്‌മാർട്ട്ഫോൺ ഉപയോഗത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്. എട്ടുവയസ്സിൽ താഴെ യുള്ളവർക്ക് ദിവസം പരമാവധി 40 മിനിറ്റേ സ്മാർട്ട് ഫോൺ നൽകാവൂ. എട്ടിനും 17നുമിടയിൽ പ്രായമുള്ള വർക്ക് രണ്ടു മണിക്കൂർ നൽകാം. എങ്കിലും രക്ഷിതാക്കൾക്ക് ഈ സമയത്തിൽ ഇളവനുവദിക്കാൻ അനുമതിയുണ്ട്. സൈബർസ്പെയ്‌സ് അഡ്‌മിനിസ്ട്രേഷൻ ഓഫ് ചൈനയുടേതാണ് (സി.സി) ഈ ശുപാർശകൾ. പൊതുജനങ്ങളുടെ അഭിപ്രായം കൂടി കേട്ടശേഷം സെപ്റ്റംബർ രണ്ടിന് ഇവ നടപ്പാക്കും. ലോകത്തെ ഏറ്റവും കർക്കശമായ ചട്ടങ്ങളാണ് ഇവയിൽ ചിലത്. ഓൺലൈൻ ഗെയിമുകളോടുള്ള കുട്ടികളുടെ അമിതാസക്തി തടയാൻ 2021-ൽ സമാനമായ ചട്ടം ചൈന കൊണ്ടുവന്നിരുന്നു. പുതിയ ഓൺലൈൻ ഗെയിമുകൾക്ക് അനുമതി നൽകുന്നത് ഒമ്പതുമാസം മരവിപ്പിക്കുകയും ചെയ്തു.
ഈശോ എന്നെ സ്‌പർശിച്ചു പത്ത് മാസത്തോളമായി എനിക്ക് കൈ പൊക്കുവാൻ ബുദ്ധിമുട്ടും, കഴുത്ത് വേദ നയും, തരിപ്പും കഴുത്ത് തിരിക്കുവാൻ ബുദ്ധിമുട്ടും കാലിന് തരിപ്പും വേദനയുമായിരുന്നു. പല തവണ ആശുപത്രിയിൽ പോയി ഫിസിയോതെറാപ്പി നടത്തിയിരുന്നു. മരുന്നു കഴി ക്കുകയും കൂടാതെ ജോലി ചെയ്യുമ്പോഴും ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും എല്ലാം കോളർ ഉപയോഗിക്കുകയും ചെയ്‌തിരുന്നു. എല്ലുകളുടെ ബലക്കുറവു കാരണം എനിക്ക് അധികനേരം നിൽക്കുവാനോ, മുട്ടുകുത്തുവാനോ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഡിവൈനിൽ ധ്യാനം കൂടുകയും ധ്യാനത്തിൽ വച്ച് ബഹു. തടത്തിലച്ചന്റെ കുർബ്ബാ നക്കിടയിലും, ആന്തരിക സൗഖ്യാരാധന സമയത്തും എന്റെ ശരീരത്തിൽ വല്ലാത്തൊരു കുളിരനുഭവപ്പെടുകയും ഇടതുകൈ യുടെ ഉള്ളം കൈയ്യിൽ ഒരു കുഴിപോലെ അനുഭവപ്പെടുകയും ചെയ്തു. ഇത് ധ്യാനം തുടങ്ങി രണ്ടാം ദിവസം മുതൽ എനിക്ക നുഭവപ്പെടുന്നുണ്ടായിരുന്നു. കൂടാതെ കഴുത്തിനും ഷോൾഡ റിനും വല്ലാത്ത വേദനയായിരുന്നു. രോഗസൗഖ്യങ്ങൾ നടക്കുന്ന സമയത്ത് എനിക്കു മാത്രം എന്താ സൗഖ്യം തരാത്തത് എന്നു ഞാൻ പല തവണ യേശുവിനോടു ചോദിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സർവ്വശക്തിയുമെടുത്ത് കൈ ഉയർത്തി ഈശോയെ സ്തുതിക്കാൻ തുടങ്ങി. വർഷങ്ങളായി മുട്ടുകു ത്താൻ സാധിക്കാതിരുന്ന എനിക്ക് ആരാധനയുടെ സമയത്ത് മുഴുവനും മുട്ടിന്മേൽ ആയിരിക്കുവാനുള്ള കൃപ നൽകി അനു ഗ്രഹിച്ചു. ഈ സമയം ഈശോയുടെ സ്‌പർശനം ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ കഴു ത്തിന് ബലം ലഭിക്കുന്നതു പോലെ, കാലുകൾക്ക് ശക്തി ലഭിക്കുന്നതുപോലെ. ഇത്രയും വലിയ അനുഗ്രഹം എന്നിലേക്കു ചൊരിഞ്ഞതിനും എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിച്ചതിനും യേശുവിന് ഒരായിരം നന്ദി. യേശുവേ സ്‌തുതി, യേശുവേ ആരാധന