book
  • book
    Writen byGOD's Love
  • PublisherDivine
  • Year2023

മനുഷ്യാവതാരത്തിലെ രക്ഷാകര ശക്തി യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പുമായി ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷ പ്പെടുന്നതിന്റെ വിവരണം ലൂക്കായുടെ സുവിശേഷം 1-ാം അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്. "ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയി രിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം" (ലൂക്കാ 1: 30-31). മറിയം ഈ വചനത്തിൽ വിശ്വസിച്ചു. അങ്ങനെ വിശ്വാസം വഴി യേശു മറിയത്തിൻ്റെ ഹൃദയ ത്തിൽ ജനിച്ചു..

  1. മനുഷ്യാവതാരത്തിലെ രക്ഷാകര ശക്തി says:

    യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പുമായി ഗബ്രിയേൽ ദൂതൻ മറിയത്തിനു പ്രത്യക്ഷ പ്പെടുന്നതിന്റെ വിവരണം ലൂക്കായുടെ സുവിശേഷം 1-ാം അധ്യായത്തിൽ നമ്മൾ വായിക്കുന്നുണ്ട്. "ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട, ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയി രിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം" (ലൂക്കാ 1: 30-31). മറിയം ഈ വചനത്തിൽ വിശ്വസിച്ചു. അങ്ങനെ വിശ്വാസം വഴി യേശു മറിയത്തിൻ്റെ ഹൃദയ ത്തിൽ ജനിച്ചു. വിശ്വാസത്തിലൂടെ എന്ത് കണ്ടോ അതാണ് പിന്നീട് യാഥാർത്ഥ്യമായിത്തീർന്നത്. ജറുസലേമിൽ ശിമയോൻ എന്നൊരുവൻ ജീവിച്ചിരുന്നു. കർത്താവിന്റെ അഭിഷിക്തനെ കാണുന്ന തുവരെ അവൻ മരിക്കുകയില്ലെന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. ശിമയോൻ ഇത് വിശ്വസിച്ചു. ഈ വിശ്വാസമാണ് പിന്നീട് ശിമയോന് യേശുവിനെ സ്വന്തം കൈകളിൽ എടുക്കുവാ നുള്ള ഭാഗ്യമായി തീർന്നത്. അന്നാ എന്ന പ്രവാചികയുടെ കാര്യത്തിലും ഇതു തന്നെ നമുക്ക് കാണാൻ സാധിക്കും. അന്നും ഇന്നും യേശുവിനെ നാം നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കേണ്ടത് വിശ്വാസം വഴിയാണ്. ഇതിന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ക്രിസ്‌തു രഹസ്യങ്ങൾ, നമ്മുടെ സ്വാഭാവിക ബുദ്ധിയി ലൂടെ മാത്രം മനസ്സിലാക്കാൻ നമുക്കു സാധിക്കുകയില്ല. ഇതിന് പരിശുദ്ധാത്മാവിന്റെ സഹായം ആവ ശ്യമായിരിക്കുന്നു. യേശുവിൻ്റെ മനുഷ്യാവതാര രഹസ്യം ബുദ്ധി കൊണ്ടു മാത്രം മനസ്സിലാക്കാൻ ശ്രമിച്ചാൽ അവിടുത്തെ ത്യാഗം, എളിമ, സഹനം എന്നിങ്ങനെയുള്ള കുറെ പുണ്യപ്രവൃത്തികളായി രിക്കും നമ്മുടെ മനസ്സിലേക്കു കടന്നു വരിക. എന്നാൽ, പരിശുദ്ധാത്മാവിൻ്റെ സഹായത്തോടെ, വിശ്വാ സത്തിന്റെ കണ്ണുകൾ കൊണ്ട് ആ മനുഷ്യാവതാരത്തിലേക്കു നോക്കിയാൽ നമ്മിലേക്കു കടന്നു വരു ന്നത് ദൈവത്തിൻ്റെ രക്ഷാകര ശക്തിയാണ്.

  2. ഉടുപ്പിട്ടവർ ഉണ്ടാക്കിയെടുത്ത കേരളം says:

    വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ ജീവിതം പകർത്തിയ 'മുഖമില്ലാത്തവരുടെ മുഖം' (Face of the Faceless) സിനിമ കണ്ടതിനു ശേഷം കുറിക്കുന്നതാണ് ഈ വരികൾ. 1995 ഫെബ്രുവരി 25-ന് ഇൻഡോറിലെ ഉദയനഗറിൽ വധിക്കപ്പെട്ട ധീരരക്തസാക്ഷിയാണ് സി. റാണി മരിയ. ആദിവാസികളുടെ അടിമ തുല്യമായ ജീവിതം മാറ്റിയെടുക്കുന്നതിൽ വിജയം നേടിയതുകൊണ്ട് ജന്മി വർഗം ആ ധീര സന്ന്യാസിനി വിപ്ലവകാ രിയെ പട്ടാപ്പകൽ കുത്തിക്കൊന്നു. കൊല്ലപ്പെട്ടു കിടക്കുന്ന റാണി മരിയയുടെ ചിത്രത്തിലേക്ക് ഒന്നു നോക്കിയാൽ യേശുക്രിസ്‌തുവിനെ കാണാം, മദർ തെരേസയെ കാണാം, എണ്ണമറ്റ മിഷനറിമാരെയും പുരോഹിതരെയും സന്ന്യാസി നികളെയും ദൈവദാസന്മാരെയും കാണാം. ഒരു പള്ളി മണിയുടെ മുഴക്കം എൻ്റെ കാതിലെത്തി. അശരീരി പോലെ ഒരു കവിതാശകലം "കറുത്ത ചിറകുമായ് താണു പറന്നീ കനലിനെ ചെപ്പിൽ നിന്നെടുത്തു കൊള്ളു. നാളത്തെ പ്രഭാത ത്തിൽ ഈ കനലൂതിയതി കാലമൊരു കത്തുന്ന പന്തമാക്കും, തീപ്പന്തമാക്കും." നീതി തേടി ഒരു ആദിവാസിക്കൂട്ടത്തൊടൊപ്പം ഒരു പോലീസ് സ്റ്റേഷന്റെ മുൻപിൽ തീപ്പന്തമേന്തി നിൽക്കുന്ന ഒരു വിശുദ്ധ വിപ്ലവകാരിയുടെ ചിത്രം ഓർക്കുമ്പോഴെല്ലാം ഈ വരികളാണെൻ്റെ മനസ്സു നിറയെ.

  3. സ്വർഗ്ഗീയ സൗരഭം പകരുന്ന മഹാസംഭവം says:

    ബത്ലഹേമിലെ പുൽക്കൂടിനെ നോക്കി വിശ്വപ്രസിദ്ധനായ നോവലിസ്റ്റ് ഹെമിംഗ് വേ അത്ഭുതത്തോടെ ചോദിക്കുന്നു. ബ ഹേമിൽ സംഭവിച്ചത് മരണമോ പിറവിയോ? ജനനമായിരുന്നു എങ്കിൽ, ജീവിതം പൂർണ്ണ വളർച്ചയുടെ മഹത്ത്വത്തിലേക്ക് വള രുന്നതിനുള്ള തുടക്കമായിരുന്നു. എന്നാൽ, പുൽക്കൂട്ടിൽ സംഭ വിച്ചത് ദൈവിക മഹത്ത്വത്തിൻ്റെ സമ്പൂർണ്ണമായ ശൂന്യവത്കര ണമായിരുന്നു. വാസ്തവത്തിൽ അതു സൂചിപ്പിക്കുന്നത് ജീവിത ത്തിന്റെ അവസാനമല്ലേ? ദൈവപുത്രൻ മനുഷ്യരൂപം സ്വീകരിക്കുന്നതിനു തൻ്റെ സർവ്വ മഹത്ത്വവും ഉപേക്ഷിക്കുന്നു. സർവ്വശക്തൻ അതീവ നിസ്സ ഹായനായ ഒരു ശിശുവാകുന്നു. നിത്യനായ ദൈവം കാലത്തിന്റെ പരിമിതികളിലേക്ക് ചുരുങ്ങുന്നു. സ്രഷ്‌ടാവ്, സൃഷ്‌ടിയാകുവാൻ തീരുമാനിക്കുന്നു. ഈ തീരുമാനത്തെ വിശുദ്ധ യോഹന്നാൻ വിളി ക്കുന്നത് 'സ്നേഹം' എന്നാണ്. "അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16).

  4. യേശു ഏല്പിച്ച ദൗത്യം says:

    മാണെന്ന് യേശു പ്രവൃത്തി കളിലൂടെ തെളിയിച്ചു. യേശു വിന്റെ വാക്കാൽ കുഷ്‌ഠരോ ഗികൾ ശുദ്ധരാക്കപ്പെട്ടു. തളർവാതരോഗികൾ നടന്നു. കുരുടർക്കു കാഴ്‌ചയും ചെകിടർക്കു കേൾവിയും ഊമകൾക്കു സംസാരശ ക്തിയും ലഭിച്ചു. പിശാചു ബാധിതർക്കു പരിപൂർണ്ണ വിടുതൽ കിട്ടി. മരിച്ചവർ ഉയിർപ്പിക്കപ്പെട്ടു. പ്രപഞ്ചശക്തികൾ യേശുവിന്റെ ആജ്ഞയനുസരിച്ചു. യേശുവിന്റെ വാക്കാൽ വെള്ളം വീഞ്ഞായി മാറി, അപ്പം വർദ്ധിപ്പിച്ച് ആയിരങ്ങളെ തൃപ്‌തരാക്കി. കാറ്റും, കടലും ശാന്തമായി അത്ര അധി കാരപൂർണ്ണമായിരുന്നു യേശുവിൻ്റെ വാക്കുകൾ. രക്ഷ ആവശ്യമാ ണെന്നു ബോദ്ധ്യമുണ്ടായിരുന്നവർ യേശുവിനെ അംഗീകരിക്കാനും അനുഗമിക്കാനും തയ്യാറായി. എന്നാൽ തങ്ങൾ വിശുദ്ധരാണെന്നു കരു തിയിരുന്നവർക്ക് യേശുവിനെ മനസ്സിലാക്കാനും സ്വീകരിക്കാനും കഴി ഞ്ഞില്ല. യഹൂദമതാധികാരികളായിരുന്നു ഇക്കൂട്ടരുടെ മുൻപന്തിയിൽ യേശുവിന്റെ പല പ്രവർത്തനങ്ങളും മതനിയമങ്ങളുടെ ലംഘനമായി അവർ വ്യാഖ്യാനിച്ചു.

  5. കുടുംബനാഥയായ പരിശുദ്ധ കന്യക says:

    സികൈക്യവും വിശ്വാസജീവിതത്തിൻ്റെ ആദ്യപാ ഠശാലയുമാണ്. വ്യക്തിത്വവികസനത്തിന്റെ ആരംഭം കുറിക്കുന്ന ഇടവും മാനസിക ആരോ ഗ്യത്തിന്റെ പർണ്ണശാലയും കുടുംബമാണ്. ത്യാഗ ത്തിന്റെയും പങ്കുവയ്ക്കലിൻ്റെയും പാഠങ്ങൾ കുടുംബത്തിൽ നിന്ന് സ്വായത്തമാക്കപ്പെടുന്നു.

  6. പ്രാർത്ഥിച്ച് മടുത്തുവോ says:

    പ്രാർത്ഥിച്ച് മടുത്തവ രെയും ഉത്തരം കിട്ടാതെ പ്രാർത്ഥന അവസാനിപ്പിച്ച് നിരാ ശരായ അനേകരെയും കണ്ടി ട്ടുള്ള അനുഭവം വച്ച്, ഞാൻ ദൈവതിരുമുമ്പിൽ പ്രാർത്ഥിക്കു കയായിരുന്നു. എന്തുകൊണ്ടാ ണിവർ മടുത്തത്? ഭഗ്നാശരാ ജീവിതത്തെ ചുറ്റി നി ല്ക്കുന്ന, അനേകം പ്രശ‌നങ്ങൾ നമ്മെ ഭാരപ്പെടുത്തിക്കൊണ്ടിരി ക്കുന്നു. ലോകം ഒരുക്കിയ പ്രശ്‌ന ങ്ങളാണവ. അവ നമ്മെ നിരു ത്സാഹപ്പെടുത്തുകയും മനം മടു പ്പിക്കുകയും വഴി പിഴപ്പിക്കു കയും ചെയ്തെന്നു വരാം.

  7. പുൽക്കൂടുകൾ ഓർമ്മപ്പെടുത്തുന്നത് ! says:

    പുൽക്കൂട് വെളിപ്പെടുത്തുന്നത് ക്രിസ്‌ വിന്റെ ദാരിദ്ര്യമല്ല, സമ്പന്നതയെയാണ്. “എത്ര വള രേണം ഇത്ര ചെറുതാകാൻ" എന്ന അർത്ഥവ ത്തായ ഗാനം ഈ സമ്പന്നതയിലേക്കാണല്ലോ വിരൽ ചൂണ്ടുന്നത്. ഭൗതികനേട്ടങ്ങളെ മാത്രം സമ്പത്തിന്റെ പര്യായമായി കാണുന്ന മനസ്സു കൾക്ക് പുൽക്കൂട്ടിലെ സമ്പന്നതയുടെ നിറവ് ഉൾക്കൊള്ളുവാനാവില്ല. വാക്കാൽ പ്രപഞ്ചത്തിൻ്റെ രൂപകല്പന നിർവ്വഹിച്ചവൻ (ഉല്പത്തി 1) ध ചക്രങ്ങളെയും, ഭ്രമണപഥങ്ങളെയും, ഋതുക്ക ളെയും മനസ്സിൽ ഗണിച്ചവൻ, ഒരു പുൽക്കൂട്ടി ലേക്കു തന്റെ സർവ്വദൈവങ്ങളെയും മഹത്ത്വ ത്തെയും ഏകോപിപ്പിക്കുമ്പോൾ, പുൽക്കൂടിന് ലഭിക്കുന്ന സമ്പന്നത മനുഷ്യമനസ്സിൻ്റെ മാനദ ണ്ഡങ്ങൾക്കും അളവുകോലുകൾക്കും അതീത ആദ്യത്തെ ക്രിസ്തുമസ്സ് ഗാനം ആലപിച്ച മാലാഖമാരും പൊന്നും മീറയും കുന്തിരിക്കവും കാഴ്ച‌വച്ച് സാഷ്ട‌ാംഗം പ്രണമിച്ച പൂജരാജാക്ക ന്മാരും ദൈവസാന്നിധ്യത്താൽ സമ്പന്നമാക്കപ്പെട്ട പുൽക്കൂടിന്റെ മഹത്ത്വം തിരിച്ചറിഞ്ഞവരാണ്.

  8. മനുഷ്യാവതാരത്തിന് നിദാനമായത് says:

    "സീയോൻ പുത്രീ, അതിയായി ആനന്ദി ക്കുക. ജറുസലേം പുത്രീ, ആർപ്പു വിളിക്കുക. ഇതാ, നിന്റെ രാജാവ് നിൻ്റെ അടുക്കലേക്കു വരുന്നു" (സഖി 9:9). പാപത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ, പാപത്തിന്റെ ശിക്ഷയിൽ നിന്നു മനുഷ്യനു രക്ഷയും മോചനവും നല്കാൻ ദൈവപുത്രൻ ഒരു മനുഷ്യശിശുവായി ലോകത്തിലവതരിച്ചു."അവിടുന്നു സമ്പന്നനായിരുന്നിട്ടും നമ്മെ പ്രതി ദരിദ്രനായി" (2കോറി. 8:9), “അന്ധർക്കു കാഴ്ച‌ നല്‌കുന്നതിനും, തടവുകാരെ കാരാഗ ഹത്തിൽ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കുന്നതിനും" (ഏശ. 47:2) വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വ സിപ്പിക്കുവാനും അദ്ധ്വാനിക്കുന്നവരുടെയും ഭാരം വഹിക്കുന്നവരുടെയും ചുമടു ലഘൂകരിക്കു

  9. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ says:

    വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറി യാമല്ലോ (യാക്കോ. 1:3). അബ്രാഹം വിശ്വാസി കളുടെ പിതാവായി അറിയപ്പെട്ടത് ഇസഹാ ക്കിനെ യാഗപീഠത്തിൽ കിടത്താൻ തയ്യാറായ പ്പോഴാണ്. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്ന ദൈവീക ദാനങ്ങളാണ്. എന്നാൽ, വിശ്വാസം തെളിയിക്കപ്പെടുന്നത് ദൈവം നമ്മെ പരീക്ഷിക്കുമ്പോഴാണ്. ദൈവം തന്നെ പേരിട്ട് വാർദ്ധക്യത്തിൽ കൊടുത്ത ഇസ ഹാക്കിനെ തനിക്കായി ബലി അർപ്പിക്കുക എന്ന ദൈവിക നിർദ്ദേശം അബ്രഹാം ചോദ്യം ചെയ്യാതെ അനുസരിക്കാൻ തയ്യാറായി (ഉൽ 22:1-8). അങ്ങനെ അബ്രാഹം അനുസരണത്തി ലൂടെ ദൈവത്തിന് തൻ്റെ സ്നേഹവും വിശ്വാ സവും തെളിയിച്ചു. അപ്പോഴാണ് ദൂതൻ പറ ഞ്ഞത്: “നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനി ക്കിപ്പോൾ ഉറപ്പായി" (ഉൽ. 22:12

  10. യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ says:

    പലരുടെയും ജീവിതത്തിൽ ദൈവ ത്തോടുള്ള ബന്ധം ശക്തിപ്പെടുമ്പോൾ യേശുവു മായുള്ള സൗഹൃദത്തിന് കേന്ദ്രസ്ഥാനം ലഭിക്കും. യേശുവിനെ, തങ്ങളുടെ പാപങ്ങളെ പ്രതി മരിച്ച വനും, തങ്ങളുടെ അതിക്രമങ്ങൾക്കെല്ലാം ഉപരി യായി തങ്ങളെ സ്നേഹിക്കുന്നവനും, തങ്ങളുടെ രക്ഷകനുമായി അവർക്ക് അനുഭവമാകുന്നു. അവിടുത്തെ സ്നേഹം അവരെ രൂപാന്തരപ്പെടുത്തുന്നു. ജീവിതത്തിൽ പുതിയൊരു അദ്ധ്യായം വിരചിക്കു ന്നതിന് അവരെ പ്രാപ്‌തരാക്കുന്നു. യേശുവിനെ കൂടുതൽ അറിയാൻ, കൂടുതൽ സ്നേഹിക്കാൻ, അവിടുത്തെ പിന്തുടരാൻ അവർ ഒരുക്കമുള്ളവരായിതീരുന്നു.

  11. പരിശുദ്ധ പരമദിവ്യകാരുണ്യം says:

    'എമ്മാനുവേൽ' എന്ന വാക്കി ന്റെ അർത്ഥം ദൈവം നമ്മോടു കൂടെ എന്നാണെങ്കിൽ ദിവ്യകാരു ണ്യഭക്തി ലോകം മുഴുവൻ പ്രചരി ക്കണം എന്നത് ദൈവത്തിൻറെ തിരു ഹിതം തന്നെയാണ്. കാരണം, ദൈവം നമ്മോടുകൂടെ ആയിരിക്കു ന്നതാണ് വി. കുർബ്ബാന, നാം വിളി ച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കർത്താവ് നമുക്ക് സമീ പസ്ഥനായിരിക്കുന്നതു പോലെ ദൈവം ഇത്രയടുത്തുള്ള വേറെ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്. (നിയമാ. 4:7). ഇതു കത്തോലിക്കാ സഭയുടെ മഹാഭാഗ്യമാണ്. നമുക്കു നമ്മുടെ ദൈവത്തെ നമ്മുടെ കണ്ണുകൾകൊണ്ടു കാണു വാനും മുഖത്തോടു മുഖം സംസാരിക്കുവാനും സാധിക്കുന്നു. അവിടുന്നു പറയുന്നു: "യുഗാന്തം വരെ ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരിക്കും" (മത്താ 28:20), കാലാകാലങ്ങളിൽ വ്യത്യസ്ത മായ രീതികളിൽ ദൈവം ഇടപെടുകയും സഭയെ ശക്തിപ്പെടു ത്തുകയും ചെയ്യുന്നു. ദിവ്യകാരുണ്യഭക്തി സഭയിൽ തുടക്കം മുതലേ ഉണ്ടാവുകയും സാവകാശത്തിൽ ശക്തമാവുകയും ചെയ്‌തു. ദിവ്യകാരുണ്യഭക്തിക്ക് ഇന്നുള്ള തീക്ഷ്‌ണത തുടക്ക ത്തിൽ സഭയിൽ ഉണ്ടായിരുന്നില്ല. ചിലരെങ്കിലും സംശയത്തോ ടെയാണ് വീക്ഷിച്ചിരുന്നതും. 'ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്ത‌ത ഉന്നതമാണ്' (വിലാപ 3:23) എന്ന തിരുവചനത്തെ അവഗണിക്കുന്ന ഒന്നാണ് ആ മനോഭാവം. സഭയിൽ ഇന്നുള്ള പല ആചാരങ്ങളും, പാരമ്പര്യ ങ്ങളും മധ്യകാലഘട്ടത്തിൽ ഉണ്ടായവയാണ്.

  12. ദൈവത്തെ പ്രണയിച്ച ദൈവദൂതൻ says:

    വർത്തമാനങ്ങൾക്കിടയിലെ ചരിതങ്ങളിൽ അസീസിയിലെ ഫ്രാൻസീസിനോളം മനുഷ്യ നെയും അവന്റെ ചുറ്റുപാടുകളെയും സ്വാധീനി ക്കുന്ന മറ്റൊരാൾ ഉണ്ടോ എന്നറിയില്ല. മനുഷ്യ നെയും പ്രകൃതിയെയും സഹോദരരായിക്കണ്ട് ഓരോ പുൽനാമ്പിലും ദൈവത്തെ കണ്ടെത്തിയ മനുഷ്യനായിരുന്നല്ലോ അസീസിയിലെ ഫ്രാൻസിസ് പുണ്യവാൻ. അനന്തര തലമുറ കൾക്കു വെളിച്ചം പകർന്നു കടന്നു പോയ പുണ്യ വാൻ ഭൂമിക്കൊരു ജീവഗീതമാണ് നല്‌കിയത്. സത്യാനന്തര കാലഘട്ടങ്ങളുടെ കപടശാസ്ത്ര ങ്ങൾക്കുള്ള മറുപടികളിന്നും ഫ്രാൻസീസിൻ്റെ ചുണ്ടുകളിൽ നിന്നാണ് നാമൊക്കെ കേൾക്കേണ്ടത്.

  13. നിക്ഷേപ പാത്രങ്ങൾ തുറക്കേണ്ട സമയം says:

    “ഇതാ, സകല ജനങ്ങൾക്കും വേണ്ടിയുള്ള വലിയ സന്തോഷ ത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു" (ലൂക്ക 2:1) വീണ്ടും ഇതാ, ഒരു ക്രിസ്തു‌മസ് ആഗതമാ യിരിക്കുന്നു. ക്രിസ്തുമസ് അനുഭവ ത്തിലേക്ക് നമുക്ക് കടന്നുവരാം. ക്രിസ്തു‌മസ് അനുഭവത്തിലേക്ക് കടന്നുവന്ന ജ്ഞാനികൾ, ആട്ടിടയ ന്മാർ എന്നിവരെപ്പോലെ നമുക്കും ധന്യരായിത്തീരാം. യേശു അനുഭവത്തിൽ ധന്യരായവരാണ് വിശുദ്ധാത്മാക്കൾ. അവരുടെ പാത പിൻതുടരുന്ന നമുക്കും ഉണ്ണിയേശു നമ്മിൽ നിറയുന്ന അനുഭവത്തിൽ ധന്യരാകാം. ഉണ്ണിയേശു നിറ യുമ്പോഴാണ് ജീവിതത്തിൽ നിറവിൻ്റെ അനുഭവത്തിലേക്ക് നമ്മൾ കടന്നു വരുക.

  14. വാര്‍ത്തകള്‍ says:

    ഡോ. ലിനസ് നേലി ഇംഫാൽ ആർച്ച് ബിഷപ് ഇംഫാൽ അതിരൂപത ആർച്ച് ബിഷപ്പായി ഫാ. ഡോ. ലിനസ് നേലിയെ ഫ്രാൻസിസ് മാർപാപ്പ നിയ മിച്ചു. നിലവിൽ അതിരൂപതയുടെ ജുഡീഷ്യൽ വികാ രിയാണ്. ആർച്ച് ബിഷപ് ഡൊമിനിക് ലൂമോൺ വിര മിച്ച ഒഴിവിലേക്കാണു നിയമനം. വാർത്തകൾ ഷില്ലോങ് ക്രൈസ്റ്റ് കിങ് കോളേജ്, പൂണെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നു വൈദിക പഠനം പൂർത്തിയാക്കിയ ഫാ. ലിനസ് നേലി 1984 ഡിസംബർ 20-ന് ആണു പൗരോഹിത്യം സ്വീകരിച്ചത്. കാനോൻ നിയമത്തിൽ റോമിലെ ഉർബാനിയാന സർവകലാശാലയിൽ നിന്നു ഡോക്ട റേറ്റ് നേടി. ഇംഫാൽ മൈനർ സെമിനാരിയിൽ സേവനമനുഷ്‌ഠിച്ച ശേഷം ആർച്ച് ബിഷപിന്റെ സെക്ര ട്ടറിയായി. കാരിത്താസ് ഇന്ത്യ ഡയറക്‌ടർ, ബാംഗ്ളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളേജ് അസി. ഡയറക്ട‌ർ, ഷില്ലോങ് ഓറിയൻസ് തിയോളജിക്കൽ കോളേജ് റെക്‌ടർ, സാൻ പീത്രോ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇംഫാൽ ധ്യാനകേന്ദ്രം ഡയറക്ടറുമാണ്.

  15. സാക്ഷ്യങ്ങള്‍ says:

    കുറച്ചു നാളുകളായി എൻ്റെ കൈയ്ക്ക് വേദന ആയിരുന്നു. പലവിധത്തിലുള്ള മരുന്നുകൾ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. ഡിവൈൻ മീഡിയ കൂട്ടായ്മ്‌മയിൽ വന്ന് പങ്കെടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി എൻ്റെ വേദന പൂർണ്ണമായും മാറി. യേശുവേ നന്ദി, യേശുവേ സ്തു‌തി. ജെസ്സി അബ്രഹാം

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;