book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

അത്ഭുത കൃപയിലേക്കുള്ള ക്ഷണം നാം ഓരോരുത്തരുടെയും ഹൃദയത്തിൽ ക്രിസ്‌തു ജനിക്കണം. അതിന് എന്താണ് ദൈവം നിശ്ചയിച്ച വഴി. ദൈവവചനം കേട്ടുകൊണ്ടിരിക്കുന്നവരുടെ മേൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. പരിശുദ്ധാത്മാവ് പാപബോധവും പശ്ചാത്താപവും മാനസാന്തരവും നല്‌കുന്നു. 'മാന സാന്തരപ്പെട്ട് യേശുവിൽ പുതിയ സൃഷ്‌ടിയാകാനുള്ള കൃപ നല്‌കുന്നു' (2കോറി 5:17). ക്രിസ്ത വിൽ ആയിരിക്കുന്ന ഏതൊരാളും ഒരു പുതിയ സൃഷ്‌ടിയാണ്. "പഴയതു കടന്നുപോയി. ഇതാ, പുതിയത് വന്നുകഴിഞ്ഞു." ദൈവവചനം കേൾക്കുവാൻ വിളിക്കപ്പെട്ട എല്ലാവർക്കും ഈ അത്ഭുത കൃപയിലേക്കുള്ള ദൈവിക ക്ഷണമുണ്ട്..

  1. അത്ഭുത കൃപയിലേക്കുള്ള ക്ഷണം says:

    നാം ഓരോരുത്തരുടെയും ഹൃദയത്തിൽ ക്രിസ്‌തു ജനിക്കണം. അതിന് എന്താണ് ദൈവം നിശ്ചയിച്ച വഴി. ദൈവവചനം കേട്ടുകൊണ്ടിരിക്കുന്നവരുടെ മേൽ പരിശുദ്ധാത്മാവ് എഴുന്നള്ളി വരും. പരിശുദ്ധാത്മാവ് പാപബോധവും പശ്ചാത്താപവും മാനസാന്തരവും നല്‌കുന്നു. 'മാന സാന്തരപ്പെട്ട് യേശുവിൽ പുതിയ സൃഷ്‌ടിയാകാനുള്ള കൃപ നല്‌കുന്നു' (2കോറി 5:17). ക്രിസ്ത വിൽ ആയിരിക്കുന്ന ഏതൊരാളും ഒരു പുതിയ സൃഷ്‌ടിയാണ്. "പഴയതു കടന്നുപോയി. ഇതാ, പുതിയത് വന്നുകഴിഞ്ഞു." ദൈവവചനം കേൾക്കുവാൻ വിളിക്കപ്പെട്ട എല്ലാവർക്കും ഈ അത്ഭുത കൃപയിലേക്കുള്ള ദൈവിക ക്ഷണമുണ്ട്. എന്നാൽ, ഇപ്രകാരം ദൈവവചനം കേൾക്കാൻ സാധിക്കാത്തവരുടെ കാര്യം എന്ത്? വിശ്വാസികൾ യേശുവിന്റെ നാമത്തിൽ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ അകലെയും അടുത്തുമുള്ള അനേകായിര ങ്ങളുടെ മേൽ ദൈവം പരിശുദ്ധാത്മാവിനെ വർഷിക്കും. ഓരോ ക്രിസ്തീയ വിശ്വാസിക്കുമുള്ള പ്രത്യേ കമായ വിളിയും ക്രമവും ദൗത്യവുമാണ് അനേകർക്കുവേണ്ടി മദ്ധ്യസ്ഥം വഹിച്ച്, കരുണയ്ക്ക് വേണ്ടിയും പരിശുദ്ധാത്മാവിനു വേണ്ടിയും പ്രാർത്ഥിക്കുക എന്നുള്ളത്. മരിച്ചുയർത്ത കർത്താവിനോട് പിതാവായ ദൈവം ഇപ്രകാരം പറഞ്ഞു: സങ്കീ 110:1 "നിൻ്റെ ശത്രുക്കളെ ഞാൻ നിൻ്റെ പാദപീഠമാക്കു വോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക." ഇതേ കല്‌പന ഓരോ വിശ്വാസിക്കും വേണ്ടി കൂടിയാണ് എഴുതപ്പെട്ടിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ പ്രാർത്ഥിക്കുക? (ലൂക്ക 3:6) "എല്ലാവരും രക്ഷ പ്രാപിക്കണം" എന്ന ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടിയാണ് ഇപ്രകാരം പ്രാർത്ഥിക്കുന്നത്. നമ്മുടെ മദ്ധ്യസ്ഥ പ്രാർത്ഥന, നമ്മുടെ അഭിഷേക ശക്തി ലോകാതിർത്തികൾ വരെ എത്തണമെന്നുള്ളത് ദൈവതിരുമന സ്സാണ്. “ദൈവമേ, അങ്ങയുടെ നാമം എന്നതുപോലെ തന്നെ, അങ്ങയുടെ സ്‌തുതികളും ഭൂമിയുടെ അതിരുകളോളം എത്തുന്നു" (സങ്കീ 48:10). ദൈവത്തിൻ്റെ പരിപാലനയിൽ അനേകം ധ്യാനമന്ദിരങ്ങൾ ഒരുക്കിക്കൊണ്ട് സുവിശേഷവചനങ്ങൾ ഇന്ന് ലോകത്തിന് ദൈവം നല്‌കുന്നു. ആയിരക്കണക്കിന് പുതിയ ധ്യാനമന്ദിരങ്ങളും ലക്ഷക്കണക്കിന് പ്രേഷിത പ്രവർത്തകരും ലോകത്തിൽ എല്ലാ രാജ്യങ്ങ ളിലും ഉയർത്തപ്പെടട്ടെ. ഇതിനകം ലോകമെമ്പാടും ഈ പ്രേഷിതധ്യാനങ്ങളിൽ സംബന്ധിച്ചവർ തീക്ഷ്‌ണതയോടെ ഈ ശുശ്രൂഷ വളരുവാൻ പ്രാർത്ഥിക്കണം. “അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിൻ്റെ നാമത്തിൽ രോഗശാന്തിയും അത്ഭുതങ്ങളും അട യാളങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ" (അപ്പ 4:29-30). ലോകം മുഴു വൻ സുവിശേഷം എത്തിക്കുക എന്ന ദൈവകല്പ്‌പനയുടെ പൂർത്തീകരണത്തിനായി ഏവരും ഉണർവ്വോടെ പ്രവർത്തിക്കുക. ഡിവൈൻ വോയ്‌സിൻ്റെ എല്ലാ വായനക്കാർക്കും ആയിരമായിരം മംഗ ളങ്ങൾ ആശംസിക്കുന്നു. ദൈവം ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പരിശുദ്ധാത്മാവിനാൽ വഴി നടത്തട്ടെ ആമ്മേൻ.

  2. കുട്ടികൾ നഷ്ടപ്പെടാതിരിക്കാൻ says:

    കൊല്ലം ജില്ലയിലെ ഓയൂരു നിന്നും 6 വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടി ക്കൊണ്ടുപോയി എന്നറിഞ്ഞ നിമിഷം മുതൽ, ആ പിഞ്ചു ബാലികയെ സുരക്ഷിതമായി തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള മധ്യസ്ഥപ്രാർത്ഥന ഡിവൈൻ ധ്യാനമന്ദിരത്തിൽ ആരംഭിച്ചു. ഈ കുട്ടിയെ സുരക്ഷിതമായി അമ്മയ്ക്ക് തിരികെ കിട്ടിയപ്പോൾ ഈശോയുടെ മുന്നിൽ നിന്ന് ഞങ്ങൾ നന്ദിയും സ്‌തുതിയും അർപ്പിച്ചു. തോത്രവും വിശുദ്ധ ബൈബിളിൽ ലൂക്കായുടെ സുവി ശേഷം 2-ാം അധ്യായത്തിൽ 41 മുതലുള്ള തിരു വചനങ്ങളിൽ കാണാതായ യേശുവിനെ അമ്പേ ഷിക്കുന്ന സാഹചര്യം 48-ാം തിരുവചനത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. “നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു." അബിഗേൽ സാറയെ നഷ്ടപ്പെട്ട നിമിഷം മുതൽ ഈ വചന ഭാഗം വായിച്ചാണ് ഞങ്ങളുടെ മധ്യസ്ഥപ്രാർത്ഥന സമാരംഭിച്ചത്. കുഞ്ഞുമക്കളെ തട്ടിക്കൊണ്ടുപോ കുന്ന സംഭവങ്ങൾ ഇനിയൊരിക്കലും ഉണ്ടാക രുത് എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.

  3. കുരിശിലേക്കു നോക്കി പുതുവർഷം തുടങ്ങാം says:

    പഴമ അടർന്നു വീണെങ്കിലേ പുതുമ കിളിർത്തു വരൂ. അത് വളർച്ചയുടെ നിയമമാണ്. പഴയത് അടർന്നു പോകാതെ അള്ളിപ്പിടിച്ചി രിക്കുന്നിടത്ത് വളർച്ചയില്ല, ഉയർച്ചയുമില്ല. ഒരു വർഷം കഴിഞ്ഞു പോവുകയാണ്. പോകുന്ന വർഷത്തെ പോകാൻ അനുവദിക്കണം. കഴിഞ്ഞ വർഷം ഏറെ മുറിവുകളും ക്ഷത ങ്ങളും മനസ്സിൽ ഏല്‌പിച്ചിട്ടുണ്ടാകാം. കലണ്ടറിൻ്റെ പേജ് മറിക്കുന്ന കൂട്ടത്തിൽ അതെല്ലാം മനസ്സിൽ നിന്നു മാഞ്ഞു പോകണം. മാഞ്ഞു പോകണമെന്നുള്ളത് ബോധപൂർവ്വകമായ, നിർബന്ധമായ തീരുമാന മാകണം. കാലം മുറിവുകളെ ഉണക്കും എന്ന ഒരു ചൊല്ലുണ്ട്.

  4. പരിശുദ്ധാത്മാവിലൂടെ വീണ്ടും ജനനം says:

    ദൈവമേ, അങ്ങേ പരി ശുദ്ധാരാവിനാൽ ഞങ്ങളെ നിറ ക്കണമേ. പരിശുദ്ധാത്മാവിനാൽ ഞങ്ങളെ പഠിപ്പിക്കണമേ. പരിശു ദ്ധാത്മാവിനാൽ ഞങ്ങളെ നയി ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ. പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നവീകരിക്കണമേ. ഞങ്ങളെ ബലപ്പെടുത്തണമേ. നമ്മളോരോരുത്തരും ദൈവത്തിൻ്റെ അത്ഭുത കരവേല യാണ്. എന്നാൽ, നമ്മളത് തിരിച്ചറിയുന്നില്ല. നമ്മുടെയുള്ളിലും പുറത്തും സംഭവിക്കുന്ന ദൈവത്തിൻ്റെ അത്ഭുതങ്ങൾ തിരിച്ചറി യണമെങ്കിൽ പരിശുദ്ധാത്മാവിൻറെ പ്രത്യേകമായ പ്രവർത്തനം നമ്മിലുണ്ടാകണം. പരിശുദ്ധാത്മാവിൻ്റെ ഈ പ്രവർത്തനം ആരം ഭിക്കുന്നത് ഒരു മാനസാന്തരാനുഭവത്തോടു കൂടിയാണ്.

  5. വ്യക്തിസാന്നിദ്ധ്യമായി മാറിയ സത്യം says:

    മനുഷ്യൻ ദാരിദ്ര്യം, രോഗം, നിയമലംഘനം, അസ്വസ്ഥത, പരാജയം, അപകടം ഇതിലൂടെയെല്ലാം കടന്നു പോകുമ്പോൾ മുറുകെപ്പിടിക്കേണ്ട സത്യം ഏതാണ്? വിപരീതമായ ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യനു നഷ്ട്‌ടപ്പെട്ടു പോകുന്ന ഒരു കാഴ്ചപ്പാ ടാണ് ദൈവത്തിന്റെ നിത്യ മായ സ്നേഹം. ഈ നിത്യ മായ സ്നേഹമാണ് നിത്യ മായ സത്യം. സത്യം പഠി ക്കേണ്ട ഒരാശയല്ല, സത്യം ഒരു വ്യക്തിയാണ്. യേശുവെന്ന വ്യക്തിയാണ്. "ഞാൻ നിന്നെ സത്യം പഠി പ്പിക്കാം" എന്ന് യേശു പറ 1. അവിടുന്നു പറഞ്ഞു: "ഞാൻ സത്യ )" (0. 14:6). ഈ സത്യം നമ്മെ ഒരു ചിന്തയിലേക്കല്ല, പിന്നെയോ ഒരു ബന്ധത്തി ലേക്കാണു നയിക്കുന്നത്. അത് ഒരു കൂട്ടായ്മയുടെ അനുഭവവേദിയാണ്. ഒരു ക്രിസ്ത്യാനിയാകുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വസ്‌തുക്കൾ തരാമെന്നല്ല, തന്നെത്തന്നെ തരാമെ ന്നാണ് അവിടുന്ന് വാഗ് ദാനം ചെയ്തിരിക്കുന്നത്.

  6. കുടുംബത്തിന്റെ കേന്ദ്രം ദിവ്യബലി says:

    ഒരു കുടുംബം. അവർ പൊതുവേ ഞായറാഴ്‌ചകളിൽ മാത്രമേ വി. കുർബാനയ്ക്ക് പോകാറുള്ളൂ. കുർബാന ആരംഭിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റു കഴിഞ്ഞു വീട്ടിൽ നിന്നിറങ്ങു മ്പോഴും അവർ തിടുക്കം കൂട്ടാറില്ല. വളരെ സാവകാശത്തിൽ, വൈകു ന്നതിനെക്കുറിച്ച് പരിഭവമില്ലാതെ യാണ് അവർ പള്ളിയിലേക്ക് പോകുക. ഒരിക്കൽ ഞാൻ അവ രുടെ വീടിനു മുന്നിലൂടെ പോകു മ്പോൾ അവിടുത്തെ കുഞ്ഞ് ഉച്ച ത്തിൽ നിലവിളിക്കുന്നത് കേട്ടു. കാര്യം തിരക്കിയപ്പോഴാണ് അറി യുന്നത് ആ കുഞ്ഞിനു വി. കുർബാനയ്ക്ക് പോകാൻ ഇഷ്‌ട മില്ലത്രെ. കുർബാനയ്ക്കായി കൊണ്ടുപോകാൻ മാതാപിതാക്കൾ ശ്രമിച്ചതിനാണ് ആ കുഞ്ഞ് വലിയ വായിൽ നിലവിളിക്കുന്നത്. പ്രിയമുള്ളവരേ, ക്രിസ്‌തീയ ജീവിതത്തിന്റെ കേന്ദ്രമാണ് വി. കുർബാന. (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1343). കേന്ദ്രം എന്നാൽ, മറ്റെല്ലാം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, എല്ലാം അതുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു എന്നർത്ഥം. അങ്ങനെ നോക്കിയാൽ നമ്മുടെയൊക്കെ കുടുംബങ്ങളുടെ കേന്ദ്രം ഇന്നു വി. കുർബാനയാണോ? അത് അങ്ങനെയല്ലെങ്കിൽ എത്രയും വേഗം അങ്ങനെ ആകേണ്ടതല്ലേ.

  7. കാണ്ഡമാൽ: രക്തസാക്ഷികളുടെ നാമകരണനടപടികൾക്ക് തുടക്കം says:

    ഇന്ത്യയിലെ 760 ജില്ലക ളിൽ ഏറ്റവും അവികസിതമായ ജില്ലകളിലൊന്നായ ഒഡീഷ യിലെ കാണ്ഡമാൽ എന്ന വന പ്രദേശം ഇന്ന് ലോകമെങ്ങും വാർത്തയായിരിക്കുന്നു. എങ്ങനെ? ക്രിസ്തുവി ലുള്ള വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ മരണം എന്ന ഭീഷണിയെ അവഗണിച്ചു രക്തസാക്ഷിത്വം പുൽകിയ പാവങ്ങളായ, എന്നാൽ ധീരരായ ക്രൈസ്‌തവർ മൂലം. ആഗോളസഭയുടെ തന്നെ ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവമെന്ന സ്ഥാനം കാണ്ഡമാ ലിനു ലഭിച്ചതെങ്ങനെയാണ്? ഭുവനേശ്വറിനു പടി ഞ്ഞാറായി കിടക്കുന്ന കാണ്‌ഡമാലിൽ 2008 ആഗ സ്റ്റിൽ അരങ്ങേറിയ ക്രൂരമായ ക്രിസ്ത‌്യൻ വിരു ദ്ധകലാപം ആധുനിക ഇന്ത്യൻ ചരിത്രത്തിൽ സമാനകളില്ലാത്തതാണ്. 81കാരനായ സ്വാമി ലക്ഷ്മണാനന്ദ കാണ്ഡമാലിലെ തന്റെ ആശ്രമ ത്തിൽ വച്ചു നിഗൂഡമായ വിധത്തിൽ കൊല്ലപ്പെട്ട താണ് ഈ സംഭവങ്ങളുടെ തുടക്കം. സ്വാമി കൊല്ലപ്പെട്ടത് ജലസ്പേട്ടയിലെ തൻ്റെ ആശ്രമത്തിലായിരുന്നെങ്കിലും ജില്ലയുടെ മറുഭാ ഗത്തുള്ള ചക്കപ്പാഡിയിലേക്ക് മൃതശരീരം വിലാ പയാത്രയായി കൊണ്ടുപോയപ്പോഴാണ് കാണ മാലിൽ അക്രമം നടമാടിയത്.

  8. രോഗകാരണങ്ങളും നിവാരണ മാർഗ്ഗങ്ങളും says:

    "നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനില്ക്കുമെ ങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ എൻ്റെ ശിഷ്യ ท้” (0. 8:31-32). മനുഷ്യനിലെ സകല രോഗങ്ങളും കഷ്ട‌ത കളും തകർച്ചകളും കാരണം നമ്മിലെ അടിസ്ഥാന പാപങ്ങളാണ്. അതായത് നാം പഠിച്ചറിഞ്ഞിട്ടുള്ള മൂലപാപങ്ങളാണെന്ന് സ്വയം അംഗീകരിച്ച് ദൈവത്തെ കുറ്റപ്പെടുത്താതിരുന്നാൽ എല്ലാ രോഗി കളിലും ദൈവം ഇടപെടുന്നതും സൗഖ്യം പ്രാപി ക്കുന്നതും അനുഭവിക്കാൻ സാധിക്കും. കാരണം ദൈവം പറഞ്ഞിരിക്കുന്നു: "നീ നിൻ്റെ ദൈവമായ കർത്താവിന്റെ സ്വരം ശ്രദ്ധാപൂർവ്വം ശ്രവിക്കു കയും അവിടുത്തെ ദൃഷ്‌ടിയിൽ ശരിയായത് പ്രവർത്തിക്കുകയും അവിടുത്തെ കല്പ‌നകൾ അനുസരിക്കുകയും ചട്ടങ്ങൾ പാലിക്കുകയും ചെയ്താൽ ഞാൻ ഈജിപ്‌തുകാരുടെ മേൽ വരുത്തിയ മഹാമാരികളിലൊന്നും നിൻ്റെ മേൽ വരു ത്തുകയില്ല; ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്” (പുറ. 15:26). ഇതാണ് ദൈവം നല്‌കിയിരിക്കുന്ന വ്യവസ്ഥ.

  9. സ്വർഗ്ഗവാഴ്ചയുടെ പുലരിയിലേക്ക് says:

    അന്ന് നിങ്ങൾ ക്രിസ്തു വിനെ അറിയാത്തവരും... പ്രത്യാശ യില്ലാത്തവരും ലോകത്തിൽ ദൈവ വിശ്വാസമില്ലാത്തവരുമായിരുന്നു..." (എഫേ. 2:12) എന്ന് ബൈബിൾ പറ യുന്നു. ഇന്നും ലോകത്ത് യാതൊരു പ്രതീക്ഷയുമില്ലാതെ, വെറുതെ ജീവിതം തള്ളി നീക്കുന്ന കോടിക്ക ണക്കിനാളുകളുണ്ട്. പക്ഷേ, യേശു വിന്റെ തിരിച്ചു വരവോടെ നമുക്കെല്ലാം ശോഭനമായ ഒരു ഭാവിയുണ്ടെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, യേശു നമ്മുടെ ഹൃദയത്തിൽ വസിക്കുന്നില്ലെങ്കിൽ ആ ശോഭനമായ ഭാവിക്കു നമ്മൾ അവ കാശികളല്ല നിതാന്തമായ ശാന്തിയും സമാധാനവും ഈ ലോകത്തു നില നില്ക്കാൻ ഇനിയങ്ങോട്ടു സാധ്യതകൾ കുറവാണ്. യുദ്ധവും സംഘട്ടനങ്ങളും നമ്മുടെ കാലത്തിൻ്റെ മുഖമുദ്രകളായിത്തീർന്നി ട്ടുണ്ട്. പരിഹാരങ്ങളില്ലാത്ത പ്രശ്‌നങ്ങളാണ് എല്ലായിടത്തും. ജന സംഖ്യാവർദ്ധനവിനു പോലും പ്രത്യാശയറ്റു പോയി. ഒരുപാടു കാലമായി മാനവരാശി കെട്ടിപ്പടുത്ത സംസ്‌കാരങ്ങൾക്കൊ ന്നിനും രക്ഷിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് അധഃപതിച്ചു പോയിരിക്കുന്നു കാര്യങ്ങൾ. പട്ടാളച്ചിട്ടയ്ക്കു തുല്യമായ ഒരു അച്ചടക്കം സ്വായത്തമാക്കണം ലോകജനത. എന്നാൽ മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ.

  10. ദൈവപുത്രാ, വന്നാലും says:

    മനുഷ്യചരിത്രത്തിലെ അവ സാന വാക്കും വാചകവും കുറിക്ക പ്പെട്ടു കഴിയുമ്പോൾ ഏറ്റവും ദുഃഖ കരമായ ഒരു വാചകം തിരഞ്ഞെ ടുക്കപ്പെടുകയാണെങ്കിൽ അത് ലൂക്കാ 2:7-ൽ നാം കാണുന്നതായി രിക്കും. “കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല." ദൈവപുത്രനു ജനിക്കാനിടമില്ല! അവനു പിറക്കാനിടം ലഭിച്ചതു കാലിത്തൊഴുത്തിലായിരുന്നു. കാലിത്തൊഴുത്തിൽ മിശിഹായെ ആരും പ്രതീക്ഷിച്ചില്ലഅപ്രതീക്ഷിതയിടങ്ങളിലാണു നാം ദൈവത്തെ കണ്ടുമുട്ടുക. അവിടെ പ്രവേശിച്ചതു രണ്ടുവിഭാഗം ജനങ്ങളായിരുന്നു: തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് അംഗീകരിച്ച ആട്ടിടയന്മാരും, തങ്ങൾക്ക് എല്ലാം അറിയില്ലെന്ന് ഏറ്റുപറഞ്ഞ ജ്ഞാനികളും ദൈവകൃപ സ്വീകരിച്ച ഇവർ പിള്ളക്കച്ചകളാൽ പൊതിയപ്പെട്ട ദൈവത്തെ കണ്ടു. ആ ദൈവം മരണശേഷം സംസ്‌കരിക്കപ്പെട്ടതും കച്ചകളാൽ പൊതിയപ്പെട്ടവനായിട്ടായിരുന്നല്ലോ.

  11. ദാവീദും ഗോലിയാത്തും says:

    ദൈവത്തെ ആരാധിക്കുമ്പോ ഴാണ് ദൈവത്തെ നമുക്ക് അനുഭവി ക്കാൻ കഴിയുന്നത്. ഈ അനുഭവ ത്തിന്റെ മുമ്പിൽ നമ്മെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന, ഭയപ്പെടുത്തിക്കൊ ണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉരുകി ഇല്ലാതായിത്തീരും. അതു കൊണ്ട്, നമ്മുടെ തലയ്ക്കുള്ളിൽ പ്രശ്ന‌ങ്ങളെക്കുറിച്ച് ചിന്തിച്ചു നിരാ ശപ്പെടാതെ ദൈവത്തെ സ്തു‌തിച്ച് അവിടുത്തെ മഹത്ത്വം അനുഭവിച്ച് കരുത്ത് നേടുക. വെളിപാടിന്റെ പുസ്‌തക ത്തിലാകട്ടെ ആരാധിക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ വിവരി ക്കുന്നു. "ഇവരാണ് വലിയ ഞെരു കത്തിൽ നിന്നു വന്നവർ. കുഞ്ഞാ ടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്ര ങ്ങൾ കഴുകി വെളുപ്പിച്ചവർ, അതു കൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽനിൽക്കുകയും അവിടുത്തെ ആലയത്തിൽ രാപ്പകൽ അവി ടുത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നല്‌കും. ഇനി യൊരിക്കലും അവർക്ക് വിശക്കുകയോ, ദാഹിക്കുകയോ ഇല്ല. വെയിലോ, ചൂടോ അവരുടെമേൽ പതിക്കുകയില്ല. എന്തെന്നാൽ സിംഹാസനമദ്ധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയ്ക്കു കയും ജീവജലത്തിൻ്റെ ഉറവകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളിൽ നിന്നു കണ്ണുനീർ തുടച്ചു മാറ്റും" (थी 7:14-15).

  12. സാക്ഷ്യങ്ങള്‍ says:

    പലവട്ടം ജീവിതം തിരിച്ചു തന്നു അപ്പസ്തോലപ്രവർത്തനം 4-ാം അദ്ധ്യായം 12-ാം തിരുവചനം: "ആകാശത്തിനു കീഴെ മനു ഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല.” പേര് മണിക്കുട്ടൻ. എൻ്റെ വീട് എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് പാണിയേലി എന്ന കൊച്ചുഗ്രാമത്തിലാണ്. ഞാനും, ഭാര്യയും, അമ്മയും അടങ്ങുന്നതാണ് എൻ്റെ കുടുംബം. ഞങ്ങൾക്ക് കുട്ടികളില്ല. ഒരു രാഷ്ട്രീയ പ്രവർത്ത കനായിരുന്ന ഞാൻ മദ്യപാനത്തിന് അടിമയുമാ യിരുന്നു. മദ്യപിച്ച് ഭാര്യയുമായി നിരന്തരം വഴക്കി ടുമായിരുന്നു. ഈ അവസ്ഥയിലാണ് പൗലോസ് കാളാംപറമ്പിൽ എന്ന ആള് ആദ്യമായി ഞങ്ങളെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിനായി കൊണ്ടുവന്നത്. ധ്യാനം കൂടുകയും എനിക്ക് മാന സാന്തരം ഉണ്ടാകുകയും ചെയ്തു‌. തുടർന്ന് 1997 -ൽ ഞങ്ങളുടെ ഇടവകയിൽപ്പെട്ട അനേകം ആളു കളെ പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിലേയ്ക്ക് ധ്യാനത്തിനായി കൊണ്ടുവരുന്ന ശുശ്രൂഷ ഏറ്റെ ടുത്തു. അതിനു ശേഷം, പനയ്ക്ക‌ലച്ചന്റെയും തടത്തി ലച്ചന്റെയും നിർദ്ദേശപ്രകാരം ബൈബിൾ കോളേ ജിൽ ചേർന്ന് പഠിക്കുകയും ചെയ്‌തു. ഞാനൊരു അക്രൈസ്തവനായിരുന്നു. ജീവിതപങ്കാളി പ്രൊട്ട സ്റ്റന്റ് സഭാംഗമായിരുന്നു. ബൈബിൾ കോളേ ജിലെ പഠനത്തിനു ശേഷം ഞങ്ങൾ മാമ്മോദീസ സ്വീകരിച്ചു.

  13. വാര്‍ത്തകള്‍ says:

    മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രറ്റർ സീറോ മലബാർ സഭയുടെ അഡ്മിനി സ്ട്രേറ്ററായി കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ചുമതലയേറ്റു. പുതിയ മേജർ ആർച്ചു ബിഷപിൻ്റെ തെരഞ്ഞെടുപ്പു നടക്കുന്ന സിന ഡിന്റെ നടത്തിപ്പും സ്ഥാനാരോഹണവുമുൾപ്പെടെ സഭയുടെ ഭരണപരമായ ഉത്തരവാദിത്വങ്ങൾ അഡ്മി നിസ്ട്രേറ്റർ എന്ന നിലയിൽ മാർ വാണിയപ്പുര യ്ക്കൽ നിർവഹിക്കും. സീറോ മലബാർ സഭയുടെ രണ്ടാമത്തെ കൂരിയ മെത്രാനാണ്. റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സഭാനിയമത്തിൽ ഡോക്‌ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം കാഞ്ഞി രപ്പള്ളി രൂപതയിലെ വിവിധ ശുശ്രൂഷകൾക്കു ശേഷം 2014-ൽ മേജർ ആർക്കി എപ്പിസ്കോ പ്പൽ കൂരിയയിൽ വൈസ് ചാൻസലറായി നിയമിതനായി. 2017 നവംബർ 12നാണ് മെത്രാനായി അഭിഷിക്തനായത്.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;