book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

നമ്മുടെ ലക്ഷ്യം എത്രമാത്രം ഉന്നതമാണോ, അതനുസരിച്ച് നാം ദൈവത്തിൻ്റെ പക്കലേക്കും സഹോദരങ്ങളുടെ പക്കലേക്കും വളരും. ഈ രണ്ടു വളർച്ചകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടവയാണ്. എന്തെങ്കിലുമൊന്ന് ലക്ഷ്യമാക്കി ജീവിക്കുന്നവനാണ് മനുഷ്യൻ. ചിലർ തനിക്കുവേണ്ടിത്തന്നെ. മറ്റു ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി. വേറെ ചിലയാളുകൾ തത്ത്വസംഹിതകൾക്കും പ്രസ്ഥാ നങ്ങൾക്കും വേണ്ടി ജീവിതം ആർക്കെങ്കിലും വേണ്ടി സമർപ്പിക്കാനുള്ളതാണ്. ഏറ്റവും ഉന്നതനായ വ്യക്തിക്ക് ജീവിതം കൊടുക്കുമ്പോൾ അത് കൂടുതൽ സന്തോഷമുള്ളതും സമാധാനപൂർണ്ണവും അനു ഗൃഹീതവുമായിത്തീരുന്നു. ഏറ്റവും ഉന്നതമായവയ്ക്കുവേണ്ടി ജീവിതം സമർപ്പിക്കുവാൻ വിളി ലഭിച്ച വരാണ് നമ്മളെല്ലാവരും..

  1. രണ്ട് വളർച്ചകൾ says:

    എന്തെങ്കിലുമൊന്ന് ലക്ഷ്യമാക്കി ജീവിക്കുന്നവനാണ് മനുഷ്യൻ. ചിലർ തനിക്കുവേണ്ടിത്തന്നെ. മറ്റു ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി. വേറെ ചിലയാളുകൾ തത്ത്വസംഹിതകൾക്കും പ്രസ്ഥാ നങ്ങൾക്കും വേണ്ടി ജീവിതം ആർക്കെങ്കിലും വേണ്ടി സമർപ്പിക്കാനുള്ളതാണ്. ഏറ്റവും ഉന്നതനായ വ്യക്തിക്ക് ജീവിതം കൊടുക്കുമ്പോൾ അത് കൂടുതൽ സന്തോഷമുള്ളതും സമാധാനപൂർണ്ണവും അനു ഗൃഹീതവുമായിത്തീരുന്നു. ഏറ്റവും ഉന്നതമായവയ്ക്കുവേണ്ടി ജീവിതം സമർപ്പിക്കുവാൻ വിളി ലഭിച്ച വരാണ് നമ്മളെല്ലാവരും. യേശു ഈ ലോകത്തിലേക്കു വന്നത് തൻ്റെ ജീവിതത്തെ സമർപ്പിക്കാനാണ്. അതിനായി പിതാ വായ ദൈവം ഒരു ബലിപീഠത്തെയാണ് യേശുവിന് കൊടുത്തത്. ആ ബലിപീഠം കാൽവരിമലയായി രുന്നു. ആ ബലിപീഠത്തിൽ യേശു തൻ്റെ ജീവിതം സമർപ്പിച്ചു. പിതാവിനെ മഹത്വപ്പെടുത്താൻ മനു ഷ്യകുലത്തിന്റെ നന്മയ്ക്കുവേണ്ടി. അങ്ങനെ ഏറ്റവും ഉന്നതമായവയ്ക്കുവേണ്ടി യേശു തന്നെത്തന്നെ സമർപ്പിച്ചു. അതിലൂടെ അവിടുന്ന് നിത്യതയിലേക്ക് പ്രവേശിച്ചു. സമൂഹത്തിലേക്ക് നോക്കിയാൽ കാണാം, ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുന്നവരെ. കർത്താവ് അവരെ നോക്കി വേദനയോടെ പറഞ്ഞു: ഇടയനില്ലാത്ത ആടുകളെപ്പോലെയാണ് ഈ ജനം. ഇവരെ വിലകുറഞ്ഞ കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതു കാണാം. മറ്റുള്ളവരെ വകവരുത്താൻ, മറ്റു പല പ്രശ്‌നങ്ങളും സൃഷ്ട‌ിക്കാൻ, അങ്ങനെ ദുഷിച്ച പ്രവൃത്തികൾക്കായി ജീവിതത്തെ നല്കു വാൻ പ്രേരിപ്പിക്കുന്ന ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്. അനേകം യുവതീയുവാക്കൾ ഇത്തരം കാര്യങ്ങൾക്ക് കരുക്കളാക്കപ്പെട്ട് അവസാനം നിരാശയിൽ ജീവിതം അവസാനിപ്പിക്കുന്നു. എത്രയോ വ്യക്തികൾ അവരുടെ ജീവിതത്തിന് അർത്ഥമില്ലെന്ന ശൂന്യതയിലേക്കു കടന്നുപോകുന്നു. കുറെ ജീവിച്ചു കഴിയുമ്പോൾ ചിലർ അനുഭവിക്കുന്ന ഒന്നാണ്, ജീവിതത്തിന് ഒരർത്ഥമില്ലായ്മ‌. ഇതിന്റെ പ്രതിഫലനം ആത്മഹത്യയായി, മയക്കുമരുന്നായി, കൊലപാതകമായി, മാറുന്നു. യേശു വ്യക്തമായ ലക്ഷ്യബോധം നമുക്കു നല്‌കിയിരിക്കുന്നു. ദൈവത്തെ മഹത്ത്വപ്പെടുത്തുക; സഹോദരങ്ങൾക്കു നന്മ ചെയ്യുകയും സഹോദരങ്ങളെ സ്നേഹിക്കുകയും ചെയ്യുക. ദൈവത്തെ മഹ ത്ത്വപ്പെടുത്തുന്നതിന്റെ ഭാഗം തന്നെയാണ്. സഹോദരങ്ങൾക്കു നന്മ ചെയ്യുക എന്നത്. ദൈവത്തെ മഹത്ത്വപ്പെടുത്താത്ത വ്യക്തിക്ക് സഹോദരങ്ങൾക്ക് നന്മ ചെയ്യാൻ കഴിയില്ല. യേശു മനുഷ്യകുലത്തിനു വേണ്ടി പ്രാർത്ഥിച്ചു; ശുശ്രൂഷ ചെയ്‌തു. എപ്പോഴെല്ലാം മനുഷ്യനെ സ്നേഹിക്കാനായി, അവന്റെ മഹ ത്വത്തെ പ്രകീർത്തിക്കാനും അംഗീകരിക്കാനുമായി അവസരങ്ങൾ കിട്ടിയോ ആ അവസരമെല്ലാം യേശു ഉപയോഗിച്ചു. ഈ അടിസ്ഥാന ഗുണങ്ങളെല്ലാം യേശു നമ്മുടെ ജീവിതത്തിലേക്ക് നല്‌കിയിരിക്കുകയാണ്. നമ്മുടെ ലക്ഷ്യം എത്രമാത്രം ഉന്നതമാണോ. അതനുസരിച്ച് നാം ദൈവത്തിൻ്റെ പക്കലേക്കും സഹോദരങ്ങ ളുടെ പക്കലേക്കും വളരും. ഈ രണ്ടു വളർച്ചകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടവയാണ്

  2. സഭയുടെ കൂട്ടായ്മയിൽ നിന്ന് ആരും നഷ്ടമാകരുത്: says:

    പുതുനിയോഗം വിനയപൂർവ്വം സ്വീകരിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞതിങ്ങനെയാണ്: “സിനഡിൽ പങ്കെടുക്കാൻ ഷംഷാബാദ് രൂപതയുടെ ആസ്ഥാനത്തു നിന്നും ഒരു ചെറിയ ബാഗുമായാണ് ഞാൻ വന്നത്. 50 ലക്ഷത്തിലേ റെയുള്ള സഭാവിശ്വാസികൾക്ക് അവിസ്‌മരണീ യമായ ഒരു ചരിത്ര ദൗത്യം ദൈവം എന്നെ ഏല്പിച്ചിരിക്കുകയാണ്. ആഗോള കത്തോലിക്കാ സഭയ്ക്കും അതിന്റെ ഭാഗമായ സീറോ മലബാർ സഭയ്ക്കും ഞാനൊരു എളിയ ദാസനായിരിക്കും. കൂടാതെ, സകല മനുഷ്യർക്കും പ്രത്യേകിച്ച് പാവങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും അനാഥർക്കും സമീപസ്ഥനായിരിക്കാൻ ഈ നിയോഗം വഴി ഞാൻ കടപ്പെട്ടവനാണ്.

  3. ദൈവസ്തുതിയുടെ പ്രാധാന്യം says:

    ദൈവതിരുമുമ്പിലേക്ക് കടന്നുവരുന്ന വ്യക്തിയിൽ ഉണ്ടാവേണ്ടത് ആരാധനയു ടെയും നന്ദിയുടെയും സ‌തിയുടെയും ബഹുമാന ത്തിന്റെയും മനോഭാവമാക ണം. നമ്മുടെ തലയിൽ എത്ര മുടികളുണ്ട്. നമുക്കറിയില്ല. നമ്മുടെ ശരീരത്തിൽ എത്ര കോശങ്ങളുണ്ട്.

  4. സഹനത്തിന്റെ പാത says:

    കേരളത്തിലെ ആദ്യത്തെ വിശുദ്ധ എന്നറി യപ്പെടുന്ന അൽഫോ ൻസാമ്മയുടെ ജീവിതം പരി ശോധിച്ചാൽ കാണാൻ സാധിക്കും, വിശുദ്ധ തന്റെ സ്നേഹനാഥനായ യേശുവി നുവേണ്ടി ജീവിതം മുഴു വനും ഒരു സ്നേഹബലി യായി സമർപ്പിച്ചതായി. ഭൂമി യിൽ പിറന്ന നാൾ മുതൽ അന്ത്യം വരെ സഹനത്തി ലൂടെ മാത്രം ജീവിതം നയിച്ച് നിത്യസൗഭാഗ്യം പ്രാപിച്ച വിശുദ്ധയാണല്ലോ

  5. ആത്മീയ മോചനവും ശാരീരിക ശാന്തിയും says:

    അസ്വസ്ഥചിത്തനാണ് ആധുനികമനുഷ്യൻ, ഇന്ന ലെകളിലെ ചരിത്രകഥകളും ഇന്നിന്റെ ചുവരെഴുത്തു കളും ഈ അസ്വസ്ഥതയെക്കുറിച്ചു തന്നെ അസ്വസ്ഥ തയുടെ കാരണം തേടിയലഞ്ഞ ബുദ്ധിജീവികൾ കണ്ട ത്തിയത് മനുഷ്യന്റെ അന്തർദാഹമാണ്. ലോകചരിത ത്തിന്റെ ഗതിവിഗതികൾ തന്നെ നിയന്ത്രിച്ചത് ഈ അന്തർദാഹമാണ്. ലൗകികതയിൽ അടിത്തറയിട്ട ദാഹ ത്തിനു ദൈവികതയുടെ മാനം കൈവരുമ്പോൾ അവിടെ വിമോചനം ആരംഭിക്കുകയായി. ഇന്നത്തെ ഈശ്വര-മ നുഷ്യ സമാഗമത്തിൻ്റെ ഏറ്റവും ഹൃദ്യമായ വേദിയായ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങളുടെ വീക്ഷണത്തിൽ ആത്മീയ വിമോചനത്തിൻ്റെ മുഖം നോക്കിക്കാണുകയാണ് ഈ ലേഖനത്തിൽ ഒരു പിടിവിമർശന ങ്ങൾക്കും അതിലേറെ പ്രോത്സാഹനത്തിനും ഹേതുവായ ആധുനിക കരിസ്‌മാറ്റിക് പ്രസ്ഥാനത്തിന്റെ വിവിധ ഭാവങ്ങൾ ആത്മീയവിമോചനത്തിന്

  6. ആടുകളെ അറിയുന്ന ഇടയൻ says:

    വിശുദ്ധ പത്രോസിനെ സഭയുടെ തലവ നായി ഈശോ നിയമിച്ചത് നീ എന്റെ ആടുകളെ മേയ്ക്കുക എന്ന പ്രസ്ത‌ാവനയിലൂടെയാണ്. ഇന്ന് സീറോ മലബാർ സഭയുടെ സിനഡ് മാർ റാഫേൽ തട്ടിലിനെ സഭയുടെ തലവനായി തിരഞ്ഞെടുത്തത് ഇതേ മനസോടെയാണ്. പ്രാദേശികമോ രാഷ്ട്രീ യമോ മാനുഷികമോ ആയ വ്യത്യസ്‌ത മാനദണ്ഡ ങ്ങളല്ല, പരിശുദ്ധാത്മാവാണ് മേജർ ആർച്ചുബിഷ പ്പിനെ തെരഞ്ഞെടുക്കുന്നതെന്ന് സിനഡിലെ അംഗങ്ങൾ തെളിയിച്ചിരിക്കുന്നു. ആടുകളെ അറിയുന്ന ഒരു ഇടയനെ തെരഞ്ഞെടുക്കുക വഴിയായി സീറോമലബാർ സിനഡിലെ മെത്രാൻമാർ ബഹുമാനിതരായിരിക്കുകയാണ്.

  7. ഉപമയും സാക്ഷ്യവും says:

    ഒരു രാത്രിയിൽ തന്നെ ക്കാണാനെത്തിയ ഫരിസേയ നായ നിക്കദേമോസിനോട് യേശു പറഞ്ഞു: "തിന്മ പ്രവർത്തിക്കുന്നവൻ പ്രകാ ശത്തെ വെറുക്കുന്നു. അവൻ്റെ പ്രവൃത്തികൾ വെളിപ്പെടാതി രിക്കുന്നതിന് അവർ വെളി ച്ചത്തു വരുന്നുമില്ല" (യോഹ. 3:20).

  8. പരിശുദ്ധാത്മാവിലുള്ള ജീവിതം പി.വി. സത്യൻ says:

    "ദൈവം ആദത്തെ ദൈവത്തിൻ്റെ സാദൃശ്യത്തിലും ഛായയിലും സൃഷ്‌ടിച്ചു" (ഉൽപ. 1:27). സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. എന്താണ് ദൈവത്തിൻ്റെ ഛായ? ദൈവത്തിന്റെ സ്വഭാവം തന്നെയാണ് ഛായ ഛായ വിശുദ്ധിയുടെ പൂർണ്ണതയാണ്. സ്നേഹത്തിൻ്റെ കൂട്ടായ്‌മയാണ്. ജീവന്റെ പൂർണ്ണതയാണ്. ദൈവസ്വഭാവം = സ്നേഹം. ഇതു മൂന്നും ആദത്തിനും ഹവ്വായ്ക്കും ഉണ്ടായിരുന്നു. ആദവും ഹവ്വായും ദൈവകല്‌പനകൾ ലംഘിച്ചപ്പോൾ ഇതെല്ലാം അവർക്ക് നഷ്‌ടപ്പെട്ടു. പിന്നീട് ആദ ത്തിൽ നിന്ന് ഈ ഭൂമിയിലുണ്ടായ സന്തതി തലമുറ മുഴുവനും (മനുഷ്യവർഗ്ഗം മുഴുവനും) ദൈവ സ്നേഹവും ദൈവിക ജീവനും ദൈവിക വിശുദ്ധിയും നഷ്‌ടപ്പെട്ട് ജനിച്ചവരാണ്! ഇങ്ങനെ ജനിച്ച മനുഷ്യരിൽ വിശുദ്ധി നഷ്ടപ്പെട്ട സ്ഥാനത്ത് അശുദ്ധിയും ദൈവസ്നേഹം നഷ്‌ടപ്പെട്ട സ്ഥലത്ത് പൈശാചിക സ്നേഹവും ദൈവികജീവൻ നഷ്‌ടപ്പെട്ടപ്പോൾ മരണവും കടന്നു വന്നു. നമ്മുടെ കർത്താ വീശോമിശിഹായുടെ മനുഷ്യാവതാരം സ്നേഹവും ജീവനും വിശുദ്ധിയും പുനഃസ്ഥാപിച്ച് മരണത്തിൽ നിന്ന് ജീവനിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടിയായിരുന്നു. മനുഷ്യൻ ദൈവകല്‌പന ലംഘിച്ചപ്പോൾ അവന്റെ ജീവിതത്തിലേക്ക് പാപം, രോഗം, വേദന, ശാപം, മരണം- എന്നീ ബന്ധനങ്ങൾ കടന്നു വന്നു.

  9. നല്ല ബന്ധങ്ങൾ നല്ല ദിനങ്ങൾ സമ്മാനിക്കും says:

    പാവപ്പെട്ട മനുഷ്യരെ കുറച്ചു കൂടി പല തലങ്ങളിൽ സഹായിക്കാൻ ആഗ്രഹമുണ്ട്. നമ്മുടെ പൊതുസമൂഹത്തിൻ്റെ ഇപ്പോഴത്തെ ചിന്താരീതികളിൽ മാറ്റമുണ്ടായി കാണാൻ ആഗ്രഹിക്കുന്നു. ഇന്ന് സമൂഹങ്ങൾ തമ്മിൽ വളരെ അകന്നുപോവുകയാണ്. സമുദായങ്ങൾ തമ്മിൽ അകലുന്നു. കമ്മ്യൂണിക്കേഷൻ ഗ്യാപ് അല്ല കമ്മ്യൂണിക്കേഷനേ ഇല്ല ഇന്ന് നമ്മുടെ പൊതുസമൂഹം ചുരുങ്ങി ഇല്ലാതാകുകയാണ്. എല്ലാവരും വളരുകയും പൊതുസമൂഹം ഇല്ലാതാകുകയും ചെയ്യുമ്പോൾ പൊതു ഇടം നഷ്ടമാകുന്നു.

  10. കോപവും അസൂയയും says:

    “കോപവും ക്രോധവും ക്ലേച്ഛ മാണ്. അവ ദുഷ്ടനോടു കൂടിയുണ്ട്" (പ്രഭാ. 27:30). കോപം പാപമാണ്. കോപത്തോടെ ഒരാളോട് നാം സംസാ രിച്ചാൽ നമ്മിലും അവരിലും വെറുപ്പ് സൃഷ്ടിക്കും. “സഹോദരനെ വെറുക്കു ന്നവൻ കൊലപാതകിയാണ്. അവനിൽ നിത്യജീവൻ വസിക്കുന്നില്ല" (1യോഹ. 3:15). ഇതായിരുന്നു കായേൻ്റെ ആദ്യ പാപം കോപത്തിന്റെറെ വളർച്ചാ രീതികളാണ് നിരസം, വെറുപ്പ്, വൈരാഗ്യം, പ്രതികാരചിന്ത, ഭയം, നിരാശ, അരിശം. അതി നാൽ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു: “ഭൂമിയേ, സമുദ്രമേ, നിങ്ങൾക്ക് ദുരിതം! ചുരുങ്ങിയ സമയമേ അവശേഷിക്കു ന്നുള്ളൂ എന്നറിഞ്ഞ് അരിശം കൊണ്ട് പിശാച് നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്" (വെളി. 12:12), "കോപിക്കാം, എന്നാൽ പാപം ചെയ്യരുത്"

  11. ആകുലതകളോട് വിടപറയാൻ says:

    ഇന്നത്തെ മനുഷ്യൻ്റെ ഏറ്റവും സവിശേഷമായ മുഖമുദ്ര അവൻ അനുഭവിക്കുന്ന ആകുലത കളാണ്. ആകുലതകളില്ലാത്തവരില്ല. ആകുലതകൾ ഉണ്ടാകുന്നത് ചിന്ത യിൽ നിന്നാണ്. വരാനിരിക്കുന്നവ യെക്കുറിച്ചുള്ള ചിന്തകൾ. ഇങ്ങനെ ആകുലനാകുന്ന മനുഷ്യനോട് ഈശോ ചോദിക്കുന്നു: “എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്നു ശരീരത്തെ പ്പറ്റിയോ നിങ്ങൾ ആകുലരാകേണ്ട. എന്തെന്നാൽ, ജീവൻ ഭക്ഷണ ത്തിനും ശരീരം വസ്ത്രത്തിനും ഉപ രിയാണ്. കാക്കകളെ നോക്കുവിൻ. അത് വിതക്കുന്നില്ല, കൊയ്യുന്നില്ല. അവയ്ക്കു കലവറയോ കളപ്പു രയോ ഇല്ല.

  12. ഇനി എങ്ങനെ പ്രാർത്ഥിക്കും? says:

    ഈ അടുത്ത ദിവസം പ്രാർത്ഥന കൂട്ടായ്മ യിൽ ഒരു സഹോദരൻ വചനം പങ്കുവച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: 'കർത്താവിൻ്റെ അടുത്തു ചെന്ന് നമ്മുടെ ആവശ്യങ്ങളെല്ലാം സമർപ്പിക്കുക, അത് കർത്താവിനെ ഏല്പ്‌പിക്കുക. അതുമായ് തിരിച്ചു പോരരുത്, അത് മറന്നേക്കുക.... പക്ഷേ, പലരും അതുമായി തിരിച്ചു പോരും, എന്നിട്ട് പഴയതു പോലെ വിഷമിച്ചിരിക്കും.' ശരിയാണ്. ഞാനും ചിന്തിച്ചു. അത് തിരിച്ചു കൊണ്ടു വരാൻ പാടില്ല. നമ്മൾ കർത്താവിനെ ഏല്‌പിച്ചതല്ലേ? ബാക്കി കാര്യം കർത്താവ് നോക്കിക്കൊള്ളും. നമുക്കത് മറക്കാം. പക്ഷേ, അപ്പോൾ ഒരു സംശയം. ഇനി അതിനെപ്പറ്റി കർത്താവിനോട് ഒന്നും പ്രാർത്ഥിക്കേ ണ്ടതില്ലേ? അപ്പോൾ, പിന്നെ എന്ത് പ്രാർത്ഥിക്കും

  13. ജപമാല കാലഘട്ടത്തിന്റെ സ്വർഗ്ഗീയ അടയാളം says:

    1917 - ഒക്ടോബർ 13 ഫാത്തിമയിലെ കോവ ദാ ഇറിയായിൽ അവസാനമായി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ കുഞ്ഞ് ലൂസിയോട് പറഞ്ഞു: "നിന്റെ കണ്ണുകൾ നീ സ്വർഗ്ഗത്തിലേക്ക് ഉയർത്തുക." തൻ്റെ ചുറ്റും നിന്ന് അസംഖ്യം ജന ങ്ങളെ അവളോടൊപ്പം സ്വർഗ്ഗത്തിലേക്ക് കണ്ണു കൾ ഉയർത്താൻ അവൾ ക്ഷണിച്ചു. അപ്പോഴാണ് വികാര തീവ്രതയോടെ എല്ലാവരും ദർശിച്ച സൂര്യ നിലെ അത്ഭുതം.. സൂര്യനെ ഉടയാടയാക്കിയ (വെ ളിപാട്. 12:1) സ്വർഗ്ഗീയ അമ്മ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു എന്നതിൻ്റെ വിസ്മയ അടയാളം.

  14. വീണ്ടും ജനനം says:

    ഒരാൾപോലും നശിച്ചു പോകാതെ എല്ലാവരും രക്ഷപ്പെ ടണം. അതാണ് ദൈവം ആഗ്രഹിക്കു ന്നത്. നമുക്ക് നിക്ക ദേ മുസിനെ എടുക്കാം. അതീവബുദ്ധിമാൻ. യേശുക്രിസ്തുവിനോട് രഹസ്യമായി സംസാരിച്ചു പോകാൻ വന്നതാണ്. യേശുക്രിസ്തു‌ ബുദ്ധിമാനെ ബുദ്ധി പരമായിത്തന്നെ കൈകാര്യം ചെയ്തു‌: നിന്റെ ബുദ്ധിയും അറി വിൻ്റെ ഭണ്ഡാരവും കൊണ്ടോ, ഞാൻ ദൈവപുത്രനാണെന്ന് മനസ്സി ലാക്കിയിരുന്നതുകൊണ്ടോ വലിയ പ്രയോജനമൊന്നുമുണ്ടാകാൻ പോകുന്നില്ല.

  15. ഐക്യ ക്രിസ്തീയ നേതൃസംഗമത്തിന്റെ പ്രമേയം says:

    കേരളത്തിലെ ക്രൈസ്‌തവരുടെ പിന്നോക്കാവസ്ഥ യെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാ ക്കാൻ സർക്കാർ സാത്വര നടപടികൾ സ്വീകരിക്കണമെന്ന താണ് ഈ സംഗമത്തിൻ്റെ മുഖ്യമായ അജണ്ട. 2020 നവംബർ 25 നാണ് കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജെ.ബി. കോശി അധ്യക്ഷനായ കമ്മീഷനിൽ മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ അംഗങ്ങളായിരുന്നു.

  16. വാര്‍ത്തകള്‍ says:

    87-ന്റെ കരുത്തിൽ മാർപാപ്പ കത്തോലിക്കാ സഭയെ നവീകരിക്കാനുള്ള ശ്രമങ്ങൾ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും തുടർന്ന സംഭവബ ഹുലമായ ഒരു വർഷം കൂടി പിന്നിട്ട് ഫ്രാൻസിസ് മാർപാപ്പ 87-ാം പിറന്നാൾ മധുരം കുട്ടികൾക്കൊപ്പം പങ്കിട്ടു സന്ദേശം കേൾക്ക ാൻ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചു കൂടിയ ആയിര ങ്ങൾ മാർപാപ്പയ്ക്കു പിറന്നാൾ ആശംസ നേർന്നു. ഹാപ്പി ബർത്ത്ഡേ ബാനറുകൾ എവിടെയും കാണാമായിരുന്നു. കഴിഞ്ഞ വർഷം രണ്ടു തവണ ശ്വാസകോശ അണു ബാധയെത്തുടർന്ന് മാർപാപ്പ ആശുപത്രിയിൽ പ്രവേശി ക്കപ്പെട്ടിരുന്നു.

  17. സാക്ഷ്യങ്ങള്‍ says:

    മദ്യപാനം, പുകവലി എന്നിവയിൽ നിന്നും മോചനം മദ്യത്തിനും പുകവലിക്കും അടിമയായാണ് ഞാൻ ആദ്യമായി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തുന്നത്. 6 മാസമായി മദ്യപാനം മാറുന്നതിനുള്ള മരുന്നു കഴിച്ചിരുന്നു. അപ്പോഴൊന്നും ഇതിലൊരു മാറ്റവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഡിവൈനിൽ ധ്യാനത്തിൽ സംബന്ധിക്കുന്നത്. വിശ്വാ സത്തോടെ പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഈ ദുഃശ്ശീലങ്ങൾ പൂർണ്ണമായും എടുത്തുമാറ്റി ഈശോ എന്നെ അനുഗ്രഹിച്ചു.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;