book
  • book
    Writen byGOD's Love
  • PublisherDivine
  • Year2023

സമരപ്പന്തൽ ചുരുങ്ങിയ വാക്കുകളിൽ ഈ ഉപവാസ പ്രാർത്ഥനാ യജ്ഞം അവസാനിക്കാൻ പോകുകയാണ്. നമുക്കറിയാവുന്നതുപോലെ ജൂൺ മൂന്നാം തീയതിയാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. ആ സമയം തൊട്ടു തന്നെ ഡിവൈൻ ധ്യാനകേന്ദ്രം മണിപ്പൂരിനുവേണ്ടിയുള്ള പ്രാർത്ഥന ആരംഭിച്ചു. ജൂൺ 12-ാം തീയതി ഞായറാഴ്‌ച 9 മണി മുതൽ ജൂൺ 13 രാവിലെ 9 മണി വരെ ഗുഡ്‌നെസ് ടിവിയിലൂടെ ഒരു അഖണ്ഡ ആരാധന ശുശ്രൂഷ ഉണ്ടായിരുന്നു. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും പതിനായിരത്തി ലധികം പേർ ആ ശുശ്രൂഷയിൽ പങ്കു ചേർന്നു. തുടർന്നാണ് ഈ ഉപവാസ പ്രാർത്ഥന ഇവിടെ സംഘ ടിപ്പിക്കപ്പെട്ടത്. നമ്മൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെ എല്ലാ നേതാക്കന്മാരെയും ഇതിനെ ക്കുറിച്ച് അറിയിച്ചിരുന്നു. വളരെ സ്നേഹത്തോടും നല്ല മനസ്സോടും അവരുടെ പ്രതിനിധികളെ ഈ സമരപ്പന്തലിലേക്ക് അവർ അയച്ചിട്ടുണ്ട്. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ സമീ പനം ശരിയല്ലാ എന്ന് ഇവിടെ വന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ആത്മാർത്ഥമായി അവർ ഈ പന്തലിൽ പറഞ്ഞത് നാം ശ്രദ്ധിച്ചു കാണും. പാർട്ടിയുടെ അംഗങ്ങളാണ് അത് പറഞ്ഞത്. എന്നുപറഞ്ഞാൽ അത് പാർട്ടിയുടെ അഭിപ്രായമാണ്..

  1. സമരപ്പന്തൽ says:

    ചുരുങ്ങിയ വാക്കുകളിൽ ഈ ഉപവാസ പ്രാർത്ഥനാ യജ്ഞം അവസാനിക്കാൻ പോകുകയാണ്. നമുക്കറിയാവുന്നതുപോലെ ജൂൺ മൂന്നാം തീയതിയാണ് മണിപ്പൂരിൽ കലാപം ആരംഭിച്ചത്. ആ സമയം തൊട്ടു തന്നെ ഡിവൈൻ ധ്യാനകേന്ദ്രം മണിപ്പൂരിനുവേണ്ടിയുള്ള പ്രാർത്ഥന ആരംഭിച്ചു. ജൂൺ 12-ാം തീയതി ഞായറാഴ്‌ച 9 മണി മുതൽ ജൂൺ 13 രാവിലെ 9 മണി വരെ ഗുഡ്‌നെസ് ടിവിയിലൂടെ ഒരു അഖണ്ഡ്‌ ആരാധന ശുശ്രൂഷ ഉണ്ടായിരുന്നു. ലോകത്തിൻ്റെ നാനാഭാഗത്തു നിന്നും പതിനായിരത്തി ലധികം പേർ ആ ശുശ്രൂഷയിൽ പങ്കു ചേർന്നു. തുടർന്നാണ് ഈ ഉപവാസ പ്രാർത്ഥന ഇവിടെ സംഘ ടിപ്പിക്കപ്പെട്ടത്. നമ്മൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടിയിലെ എല്ലാ നേതാക്കന്മാരെയും ഇതിനെ ക്കുറിച്ച് അറിയിച്ചിരുന്നു. വളരെ സ്നേഹത്തോടും നല്ല മനസ്സോടും അവരുടെ പ്രതിനിധികളെ ഈ സമരപ്പന്തലിലേക്ക് അവർ അയച്ചിട്ടുണ്ട്. മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിൻ്റെ സമീ പനം ശരിയല്ലാ എന്ന് ഇവിടെ വന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ആത്മാർത്ഥമായി അവർ ഈ പന്തലിൽ പറഞ്ഞത് നാം ശ്രദ്ധിച്ചു കാണും. പാർട്ടിയുടെ അംഗങ്ങളാണ് അത് പറഞ്ഞത്. എന്നുപറഞ്ഞാൽ അത് പാർട്ടിയുടെ അഭിപ്രായമാണ്.

  2. പനയ്ക്കലച്ചൻ പുതിയ മോശ; പറഞ്ഞത് വല്ലൂരാനച്ചൻ says:

    മണിപ്പൂർ നിന്നു കത്തുകയാണ്. പക്ഷേ സഭയും സമുദായവും സമൂഹവും പ്രതീക്ഷിച്ച തുപോലെ ഉണരുന്നുമില്ല. അപ്പോഴാണ് പ്രാർത്ഥ നയും ഉത്കണ്ഠയും പ്രതിഷേധവും പ്രകടിപ്പിച്ച് പനയ്ക്കലച്ചൻ ഇറങ്ങിയത്. മെയ് 3 മുതൽ മണി പൂരിൽ വിശ്വാസികളും പള്ളികളും പള്ളിക്കൂട ങ്ങളും കത്തിയെരിഞ്ഞിട്ടും ഇതിനെതിരെ ശബ്ദി ക്കാൻ മടിച്ചു നിൽക്കുന്നവരുടെ മുന്നിലൂടെ അച്ചൻ ഇറങ്ങി. ആദ്യം ധ്യാനകേന്ദ്രത്തിൽ നിന്നും ചാലക്കുടി പട്ടണത്തിലേക്ക് പ്രകടനം നയിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു. പിന്നെ സാംസ്കാ രിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃശ്ശൂരിൽ ജൂലൈ-12ന് ഉപവാസ സമരം. 101 പേർ ഗാന്ധി തൊപ്പിയണിഞ്ഞ് അവിടെ അണിനിരന്നു. എല്ലാ വിഭാഗത്തിലുമുള്ള ക്രിസ്‌തീയ വിശ്വാസികൾ, വൈദിക പ്രമുഖർ, സന്യാസിനികൾ, അൽമായ പ്രമുഖർ ഉപവാസത്തിൽ പങ്കുചേർന്നു. അഭിവന്ദ്യ ബിഷപ് മാർ യോഹന്നാൻ യൂസഫ് ഉദ്ഘാടനം ചെയ്തു. എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും ഹൈന്ദവ മുസ്ലീം പണ്ഡിത ന്മാരുടെയും സാന്നിധ്യവും പ്രഭാഷണവും ശ്രദ്ധേ യമായി. ദ ഹിന്ദു അടക്കമുള്ള പത്രങ്ങളും ടെലി വിഷൻ ചാനലുകളും യുട്യൂബ് ചാനലുകളും വാർത്ത ലോകമാകെയറിയിച്ചു. അങ്ങനെ ജൂൺ 12 കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ ഒരു ചരിത്രമായി. ഞങ്ങളെ അത്ഭുതപ്പെടുത്തിയത് പനയ്ക്കലച്ചന്റെ മിനിട്ടുകൾ മാത്രം നീണ്ടു നിന്ന നന്ദി പ്രസംഗമായിരുന്നു. അച്ചൻ പറഞ്ഞു. നമ്മുടെ പ്രാർത്ഥനയും പ്രവർത്തനവും ജനങ്ങൾ ഏറ്റെടുക്കും. ഭരണാധികാരികളുടെ മനസ്സിൽ ആ ജനകീയ ശബ്ദം പ്രതിഫലിക്കും.

  3. പനയ്ക്കലച്ചന്റെ ഉപവാസ സമരത്തിൽ പങ്കെടുത്ത് അഭിവാദ്യം അർപ്പിച്ച രാഷ്ട്രീയ നേതാക്കളുടെയും മത നേതാക്കളുടെയും സാമൂഹ്യ നേതാക്കളുടെയും പ്രതികരണങ്ങളിൽ ചിലത് says:

    മാർ യോഹന്നാൻ യൂസഫ് തിരുമേനി മണിപ്പൂരിലെ ഗോത്രവർഗ്ഗക്കാർ ഭൂരിഭാഗവും ക്രിസ്‌ത്യാനികളാണ്. നമ്മൾ സ്‌കൂളിൽ പ്രതിജ്ഞ ചെയ്യാറുണ്ട്. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്മാരാണ്. അതുപോലെ ക്രിസ്ത്യാനികൾ യേശുവിൽ ഒന്നാണ് എന്ന ചിന്തയോടെ നാം ഒരുമിച്ചു കൂടുമ്പോൾ അത് സമാ ധാനത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയാണ്. ഇന്നത്തെ ഈ കൂട്ടാ യ്മയിലൂടെ മണിപ്പൂരിലെ സഹോദരങ്ങൾക്ക് ശാന്തിയും പ്രത്യാശയും നൽകു വാൻ ദൈവം ഇടവരുത്തട്ടെ എന്നു പ്രാർത്ഥിക്കാം. ഈ ഉപവാസ സമരം സംഘ ടിപ്പിച്ച പനയ്ക്കലച്ചനും സംഘാടകർക്കും അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ട് ഈ ഉപവാസസമരം ഫലപ്രാപ്‌തിയിലെത്താൻ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഈ സമ്മേളനം ഉദ്ഘാടനം ചെയ്‌തതായി അറിയിക്കുന്നു.

  4. മണിപ്പൂരിനെ അറിയുക, പ്രാർത്ഥിക്കുക says:

    ദൈവജനത്തെ അക്രമിക്കുന്നവർക്കെ തിരെ ദൈവമക്കൾ നിശ്ശബ്ദമായി കണ്ണടച്ചിരു ന്നാൽ, കഷ്‌ടം അനുഭവിക്കുന്ന അവരെ കരു താതെ ഇരുന്നാൽ, അവർക്കായി പ്രാർത്ഥിക്കാതി രുന്നാൽ, ദൈവം തൻ്റെ ജനത്തിന് മറ്റുവഴികളിൽ കൂടി ഉദ്ധാരണവും രക്ഷയും ഒരുക്കും തീർച്ച. എന്നാൽ വെറും കാഴ്‌ചക്കാരായി ഇരിക്കുന്നവരും അവരുടെ പിതൃഭവനവും തലമുറയും നശിച്ചുപോ കും, ഈ സത്യം നാം മറന്നുപോകരുത്. ഏകദേശം ആയിരത്തോളം വർഷങ്ങൾക്കു മുമ്പ് തായ്ലാന്റിൽ നിന്നും മറ്റും കുടിയേറിയ ഹാമിന്റെ ഹാമിറ്റിക് വംശത്തിൽപ്പെട്ട മംഗ്ലോയി ഡുകൾ ആണ് മൈത്തേയ് വംശജർ എന്നു പറ യപ്പെടുന്നു. മൈത്തേയ്ക‌കളും, നാഗാ വംശജരും ജ്യേഷ്ഠാനുജന്മാർ ആണ് എന്നും ഇവർ അവ കാശപ്പെടുന്നു. ഇളയ സഹോദരരായ മൈത്തേ യ്കൾ ഫലഭൂയിഷ്ടമായ താഴ്വര തിരഞ്ഞെടു ത്തപ്പോൾ, ജ്യേഷ്ഠ സഹോദരരായ 'നാഗാ' സിന് മലകൾ തിരഞ്ഞെടുക്കേണ്ടി വന്നു

  5. ഈജിപ്തുകാരുടെ കയ്യിൽ നിന്ന് അവരെ മോചിപ്പിക്കാനും അവിടെ നിന്ന് ക്ഷേമകരവും വിസ്തൃതവും തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക്... അവരെ നയിക്കാനുമാണ് ഞാൻ ഇറങ്ങി വന്നിരിക്കുന്നത്' (പുറ. 3:8). നിലവിളി കേട്ട വൻ ഇറങ്ങി വന്നു. നിലവിളിക്ക് ഉത്തരം നല്കാൻ. മർദ്ദനം അവസാനിപ്പിക്കാനും അടിമകൾക്ക് വിടുതൽ, സ്വന്തം എന്നു പറയാൻ ഒരു രാജ്യം-ഇതാണ് ദൈവം നല്കാൻ പോകുന്നത്. ഇനി ആരും അവരെ അടിമ കളാക്കരുത്. ആത്മാഭിമാനവും സ്വാതന്ത്ര്യവും ഉള്ള ദൈവജനം എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജന തയായി ദൈവം അവരെ രൂപപ്പെടുത്തും. അതാണ് മോശയ്ക്ക് സ്വയം വെളിപ്പെടുത്തുന്ന ദൈവം-വിമോ ചകനായ ദൈവം

  6. മണിപ്പൂർ കലാപം: ഭരണകൂടം നോക്കിനിൽക്കുന്നതിൽ ആശങ്ക- കാതോലിക്ക ബാവ says:

    മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ് കാഴ്ചക്കാരായി നിൽക്കുന്നതെന്ന് മനസ്സിലാകുന്നില്ല, ഭരണ കുടം നോക്കിനിൽക്കുന്നത് ആശങ്കയുണ്ടാ ക്കുന്നു. അടിയന്തിരമായി പ്രധാനമന്ത്രി ഇട പെടണമെന്നും അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനശേഷവും സ്ഥിതി ശാന്തമാകാ ത്തത് ആശങ്കയുണ്ടാക്കുന്നു. മുമ്പ് കലാപ ങ്ങളുണ്ടായപ്പോൾ അടിച്ചമർത്തിയിരുന്നെ ങ്കിൽ മണിപ്പൂരിൽ ആവർത്തിക്കുമായിരുന്നി ല്ല. ശക്തമായ പട്ടാളസാന്നിധ്യം ഏർപ്പെ ടുത്തി കലാപം അവസാനിപ്പിക്കണം. ന്യൂന പക്ഷ മതപീഡനമാണ് മണിപ്പുരിലേതെന്ന് സഭക്ക് അഭിപ്രായമില്ല. കലാപത്തെ പൂർണ മായും വർഗീയവത്കരിക്കരുത്. രണ്ടു ഗോത്ര ങ്ങൾ തമ്മിലുള്ള വംശീയകലാപമാണ് നട ക്കുന്നത്. ഇരുവിഭാഗത്തിനും ജീവഹാനി ഉണ്ടായി. എന്നാൽ, കൂടുതൽ ക്രിസ്‌ത്യാനി കൾ കൊല്ലപ്പെടുകയും നിരവധി പള്ളികൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

  7. ഭരണകൂടം സ്പോൺസർ ചെയ്‌ത മണിപ്പൂർ കലാപം ആഞ്ഞടിച്ച് പാംപ്ലാനി പിതാവ് says:

    ആദ്യം ഗോത്രങ്ങൾ തമ്മിലുള്ള കലാപമായതി നാൽ ഇത് സാവകാശം പരി സമാപിച്ചുകൊള്ളും എന്ന ആശ്വാസത്തിലാണ് കേരള ത്തിലെ ക്രൈസ്‌തവസഭ ഈ കലാപത്തെ നോക്കിക്ക ണ്ടത്. എന്നാൽ, ഈ ഗോത്ര കലാപത്തെ മറയാക്കി ക്കൊണ്ട് ക്രൈസ്തവരെ ഇല്ലായ്മ‌ ചെയ്യാനുള്ള ബോധപൂർവ്വമായ സംഘടിത ഡിവൈൻ വോയ്‌സ് മായ ഒരു ശ്രമത്തിൻ്റെ ഭാഗമായാണ് എന്നത് സാവകാശമാണ് നമുക്ക് വെളിപ്പെട്ടത്. കാരണം 45ശതമാനം ക്രൈസ്‌തവരുള്ള ഒരു സംസ്ഥാ നത്ത് ക്രൈസ്തവരെ ഇല്ലായ്‌മ ചെയ്യാനുള്ള ബോധപൂർവ്വമായ സംഘ ടിതമായ ശ്രമമിതിൻ്റെ ഭാഗത്തുണ്ട്. സംവരണമില്ലാതിരുന്ന മെയ്തെയ് വിഭാഗത്തെ സംവരണത്തിൻ്റെ പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു കോടതി വിധിയാണ് ഈ കലാപത്തിന് കാരണമായത് എന്നു നമു ക്കറിയാം. ഇതിന്റെ ഫലമായി കുക്കി ഗോത്രവും മെയ്തെയ് ഗോത്രവും തമ്മിലുള്ള സംഘർഷമായി പരിണമിച്ചു. എന്നാൽ ഇതുമാറി രണ്ടു ഗോത്രങ്ങളിലും ഉൾപ്പെട്ട ക്രൈസ്‌തവരെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് നിരന്തരമായ, നിഷ്‌ഠൂരമായ ക്രൂരതകളോടെ കൊലപാതക പരമ്പര കൾ അരങ്ങേറുകയാണ്. മുന്നൂറിലധികം ക്രൈസ്‌തവർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിർന്ന മണ്ണായി മണിപ്പൂർ മാറുകയാണ്. 500 ലധികം ക്രൈസ്‌തവദേവാലയ ങ്ങൾ തച്ചുടച്ചു തകർക്കപ്പെട്ടു. അവരുടെ ആരാധനാ രൂപങ്ങളും ദിവ്യ ബലിപീഠവും ഉൾപ്പെടെ സർവ്വതും തകർക്കപ്പെട്ട അവസ്ഥയാണ്. ക്രൈസ്‌തവ ദേവാലയങ്ങളോടനുബന്ധിച്ച് ഏകദേശം 3000 ത്തോളം ക്രൈസ്ത‌വരുടെ ഭവനങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു എന്ന സങ്കടകര മായ വാർത്തയാണ് ഇപ്പോൾ അവിടെ നിന്നും പുറത്തു വന്നുകൊ ണ്ടിരിക്കുന്നത്. ഇത്രയും സംഭവങ്ങൾ ഒക്കെ നടക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി അമേരിക്കൻ കോൺഗ്രസിനെ അഭിവാദ്യം ചെയ്‌തുകൊണ്ട് സംസാരിച്ചപ്പോൾ പറഞ്ഞു: ഈ രാജ്യത്ത് യാതൊരു വിധ വിവേചനവും നടക്കുന്നില്ല എന്ന്.

  8. മണിപ്പൂരിലെ ക്രൈസ്തവവേട്ട: രാഷ്ട്രീയ അജണ്ടയും വ്യാജപ്രചാരണങ്ങളും says:

    മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നുതുടങ്ങി. സമാനതകളില്ലാത്ത അക്രമങ്ങൾ അരങ്ങേറിയിട്ടും സാധാരണ ഗോത്ര സംഘർഷമെന്ന രീതിയിൽ സംസ്ഥാനത്തി ലെയും കേന്ദ്രത്തിലെയും സർക്കാരുകൾ നിസ്സം ഗത പുലർത്തുന്നതിലും കലാപം അവസാനിപ്പി ക്കുന്നതിൽ പരാജയപ്പെടുന്നതിലും സർവത്ര പ്രതിഷേധം ഉയരുന്നുണ്ട്. അക്രമകാരികൾക്ക്ക്രൈസ്‌തവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള മൗനാനുവാദമായി സർക്കാരിൻ്റെ മെല്ലെപ്പോ ക്കിനെ വിലയിരുത്തുന്നു. സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് മണിപ്പൂരിലെ ക്രൈസ്ത വനേതാക്കൾ നിരന്തരം പരാതിപ്പെടുകയാണ്. പിടികൂടിയ മെയ് കലാപകാരികളെ ജന ക്കൂട്ടം മോചിപ്പിച്ചു. സൈന്യം പോലും തോൽക്കുന്ന അവസ്ഥയാണ് അവിടെ

  9. ഇന്ത്യയുടെ രത്നം ‘മണിപ്പൂർ’ വംശഹത്യാ ഭൂമിയാവുമ്പോൾ says:

    കത്തിപ്പുകയുന്ന ശവശരീര ങ്ങൾ നിരത്തിൽ നിറയുന്ന മണി പൂരിൽ വാർമഴവില്ലുകളൊക്കെയും മാഞ്ഞു പോയിരിക്കുന്നു. അവിടെ ശവഗന്ധം കാർമുകിൽ മാത്രം വിഹരിക്കുന്നു. ക്രൂരമായ കാറ്റ്, ആ കാറ്റിനോട് യുദ്ധം ചെയ്യുന്ന കായൽ, വംശഹത്യാ പരീക്ഷണ ത്തിന്റെ പുതിയ അടയാളങ്ങളും അധ്യായങ്ങളുമാണ്. മണിപ്പൂർ 2002 ലെ ഗുജറാത്തിലെ വംശഹത്യാ പരീക്ഷണശാലയുടെ പുതിയ പരീ ക്ഷണ പാഠ്യവേദി ശാലയാണോ? മണിപ്പൂർ എന്ന പേര് അമ്പർത്ഥ മാക്കുന്നത് പോലെ ഇന്ത്യ ഭൂപട ത്തിലെ മണിനാദമുയർത്തുന്നഉത്കർഷ ചിന്താനാദങ്ങളുടെ ഭൂമിയാണ്. ദേശാഭിമാന ബോധവും സ്വാതന്ത്ര്യാഭിനിവേശവും ദേശീയതയും ഉയർത്തിപ്പിടിച്ച വിട്ടുവീ ഴ്‌ചയില്ലാത്ത ജനതയുടെ മണ്ണാണ് മണിപ്പൂർ. സൈനിക സന്നാഹവ്യൂഹങ്ങളിലൂടെ മണിപ്പൂർ മഹനീയ വനിതകളുടെ മാനം കവ രാൻ സൈനിക ഭീകരർ ശ്രമിച്ചപ്പോൾ ഭരണകൂട സൈനിക ഭീക രതയ്ക്കെതിരായി ഉടുവസ്ത്രം ഉപേക്ഷിച്ച് സമരം ചെയ്ത് ചരി ത്രമെഴുതിയ ധീരവനിതകളുടെ വീരോചിത ഭൂമിയാണ് മണിപ്പൂർ.

  10. ആനി മസക്രീൻ, സ്ത്രീകൾക്ക് മാതൃകയും അഭിമാനവും: says:

    സങ്കുചിത മനോഭാവം വെടിഞ്ഞ്, ക്രിസ്‌തുശിഷ്യരെപ്പോലെ മറ്റു ള്ളവരെ ഉൾക്കൊണ്ട് അവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ തയ്യാറാ കണമെന്ന് എമരിറ്റസ് ആർച്ചു ബിഷപ് ഡോ. എം. സുസപാക്യം. സ്വാത ന്ത്ര്യസമര സേനാനിയും കേരളത്തിൽ നിന്നുള്ള ആദ്യ എം.പിയായിരുന്ന ആനി മസ്ക്രീനിൻ്റെ 112-ാം ജന്മവാർഷികവും കേരളാ ലാറ്റിൻ കാത്ത ലിക് വുമൺസ് അസോസിയേഷൻ സ്ഥാപക ദിനാഘോഷവും ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആനിമസ്ക്രീൻ ധീരതയോടെ നടന്നുമുന്നേറിയ വഴികളിലൂടെ സ്ത്രീകൾ മുന്നേറണമെന്നും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ക്രിസ്‌തു ചൈതന്യം ഉദ്ഘോഷിച്ച് സമൂഹ ത്തിന് സ്ത്രീകൾ മാതൃകയാകണമെന്നും ഡോ. സൂസപാക്യം പറഞ്ഞു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ.എച്ച്. പെരേര, കെഎൽസിഡബ്ല്യൂ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷേർലി ജോണി, പ്രസിഡൻ്റ് ജോളി പത്രോസ്, കെ.സി.ബി.സി. വുമൺസ് കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, ഫാ. ജിജു അറക്കത്തറ, ജൂനിയർ ആനിമസ്ക്രീൻ, ഫാ. മൈക്കിൾ തോമസ്, സി. എമ്മ മേരി, അൽഫോൻസ ആൻ്റിൽസ്, പാട്രിക് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

  11. പ്രകൃതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി കൈമാറണം says:

    പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വരുംതല മുറകൾക്കായി സുരക്ഷിതമായി കൈമാറേണ്ടത് ഓരോരു ത്തരുടെയും ചുമതലയാണെന്ന് ആർച്ചു ബിഷപ് ഡോ. തോമസ്. ജെ. നെറ്റോ, ലോക പരിസ്ഥിതി ദിനത്തോടനു ബന്ധിച്ച് ടിഎസ്.എസ്.എസ് പരിസ്ഥിതി കമ്മീഷന്റെ നേത്യ ത്വത്തിൽ വെള്ളയമ്പലം ആർച്ചു ബിഷപ്‌സ് കൊമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നട്ട് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. എല്ലാ കാമ്പസുകളും കാർബൺ ന്യൂട്രൽ കാമ്പ സുകളാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കമ്മീഷൻ ഡയ റക്‌ടർ ഫാ. ആഷ്‌ലിൻ ജോസ്, ആർഡി സ്‌കൂൾസ് കോർപ റേറ്റ് മാനേജർ ഫാ. ഡൈസൺ വൈ, ഫാ. സ്റ്റാലിൻ, ബിബിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡാനിയേൽ, ഫാ. ജോസ്മോൻ, ഫാ. രജീഷ് എന്നിവർക്കൊപ്പം കമ്മീ ഷൻ സ്റ്റാഫ് പ്രതിനിധികളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

  12. മാലിന്യം മുഖ്യശത്രു says:

    സർക്കാരിന്റെ മുൻഗണനാ വിഷയ ങ്ങൾ നടപ്പാക്കാൻ വകുപ്പുകളെ ഏകോ പിപ്പിക്കുകയാണു ചുമതല. എങ്കിലും മാലിന്യസംസ്കരണം സർക്കാരിൻ്റേതു പോലെ എന്റെയും പട്ടികയിൽ പ്രധാന പ്പെട്ടതാണ്. എന്നാൽ ഈ നേട്ടത്തിന്റെ യെല്ലാം ശോഭ കെടുത്തുന്നതു മാലിന്യ പ്രശ്നമാണ്. തദ്ദേശഭരണവകുപ്പിന്റെ മാത്രം ജോലിയല്ല മാലിന്യസംസ്‌കര ണം. എല്ലാവരുടെയും ഉത്തരവാദിത്തമാ ണ്. വലിയൊരു വിപത്ത് നമുക്ക് മുൻപി ലുണ്ട്. ജലസ്രോതസ്സുകളുടെ മലിനീക രണം ശുചിമുറി മാലിന്യം നമ്മൾ കൃത്യ മായി ട്രീറ്റ് ചെയ്യുന്നില്ല. ഇതു നിയമപര മായി പൗരന്റെ ബാധ്യതയാക്കും. കോഴിമാലിന്യം തള്ളുന്ന കച്ചവടക്കാർ, കക്കൂസ് മാലിന്യം റോഡി ലൊഴുക്കുന്ന മാളുകൾ എന്നിവയൊക്കെ കുറച്ചു ദിവസം പ്രവർത്തിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചാൽ എല്ലാ വർക്കും കൃത്യമായ സന്ദേശം കിട്ടും.

  13. ലഹരി വിരുദ്ധ പ്രചരണ സമ്മേളന ഉദ്ഘാടനം ഡിവൈനിൽ says:

    1987 മുതലാണ് ലഹരിവിരുദ്ധ ദിനമായി ജൂൺ 26 ആചരിക്കുന്നത്. നമ്മുടെ സമൂഹത്തെ ലഹരിയിൽ നിന്ന് വിരു ദ്ധമാക്കുന്നതിനുള്ള പൊതുജന അവ ബോധം സൃഷ്ട‌ിക്കുക എന്നതാണ്. ഇന്ന് നമുക്ക് അറിയാം. സമൂഹത്തെ കാർന്നു തിന്നുന്ന നശിപ്പിച്ചു കൊണ്ടി രിക്കുന്ന ഒരു വലിയ വിപത്തായി ലഹ രിയുടെ ഉപയോഗം മാറിക്കൊണ്ടിരിക്കു കയാണ്. ഒരു കാലഘട്ടത്തിൽ മദ്യവും അതുപോലെ വളരെ പരിമിതമായ മയ ക്കുമരുന്നും ഒക്കെയാണ് ഉണ്ടായിരുന്ന തെങ്കിൽ, ഇന്ന് നമ്മൾ ഓരോ ദിവ സവും കേട്ടുകൊണ്ടിരിക്കുന്ന വാർത്ത കൾ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിന്റെ ഒരു ലഹരി വ്യാപാര ത്തിന്റെ കേന്ദ്രമായി നമ്മുടെ നാട് മാറി ക്കൊണ്ടിരിക്കുന്ന അവസ്ഥ, നമ്മളിൽ വളരെ ഭീതിജനകമായ ഒരു കാഴ്‌ചപ്പാ ടാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ന് മയക്കുമരുന്ന് അതിന്റെ ഉപ യോഗം ഏറ്റവും കൂടുതലായി വിദ്യാർത്ഥികളെയാണ് വേട്ടയാടു ന്നതും ദോഷകരമായി ബാധിക്കുന്നതും.

  14. പനയ്ക്കലച്ചൻ സമരപ്പന്തലിൽ പ്രവചിച്ചത് സംഭവിച്ചുകൊണ്ടിരിക്കുന്നു says:

    മണിപ്പൂരിലെ ക്രൈസ്‌തവ വേട്ടക്കെതിരെ പനയ്ക്കലച്ചൻ്റെ നേത്യത്വത്തിൽ തൃശ്ശൂരിൽ ജൂൺ 13ന് നടന്ന കൂട്ടായ്‌മയുടെ സമാപനം ഒരു പ്രവചനത്തോടു കൂടിയാണ് സമാപിച്ചത്. സമാപനത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പനയ്ക്കല ച്ചൻ പറഞ്ഞ വാക്കുകൾ പിന്നീടുള്ള ദിവസങ്ങളിൽ കണ്ണുകൊണ്ടു കാണാനും കാതുകൊണ്ടു കേൾക്കാനും കൈ കൊണ്ട് തൊടാനും നമുക്ക് സാധിച്ചു. അച്ചൻ പറഞ്ഞതിങ്ങനെയാണ്: "നമ്മളെയെല്ലാവരെയും ദൈവത്തിന്റെ ആത്മാവ് യേശു വിന്റെ സ്നേഹത്തിൽ കൂട്ടിയിണക്കി മുന്നോട്ടു നയിക്കുന്നു. ആ സ്നേഹത്തി ലേക്ക് ഈ ഭാരതത്തെ മുഴുവൻ അവിടുന്ന് ചേർക്കും. അതാണ് നാം ഭാവി യിൽ കാണാനിരിക്കുന്നത്. അത് ദൈവത്തിൻ്റെ ആത്മാവിന്റെ പ്രവർത്തനമാ ണ്. അത് നമ്മുടെ ബാഹ്യകണ്ണുകൾക്ക് അപ്രത്യക്ഷമായാണ് നിൽക്കുന്നത്. എന്നാൽ അതിന്റെ്റെ ഫലങ്ങൾ നമുക്ക് ഗ്രഹിക്കാൻ സാധിക്കും." ഇങ്ങനെ പറ ഞ്ഞാണ് പനയ്ക്കലച്ചൻ നന്ദി പ്രകാശനം നടത്തിയത്. ആ ദിവസത്തിനു ശേഷം നടന്ന നിരവധി ഐക്യദാർഢ്യ നീക്കങ്ങളിൽ ശ്രദ്ധേയമായ രണ്ടെണ്ണം ചുവടെ ചേർക്കുന്നു.

  15. മുസ്‌ലിം ലീഗ് സംഘം മണിപ്പൂരിൽ says:

    പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് സംഘം മണിപ്പൂരിലെത്തി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ പി.വി. അബ്‌ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നി വരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച നേതാക്കൾ മണിപ്പൂർ ഗവർണർ അനു സൂയ യുക്കിയുമായും ഇംഫാൽ ആർച് ബിഷപ് ഡൊമിനിക് ലുമോനുമായും കൂടിക്കാഴ്ച നടത്തി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം അഭയാർത്ഥികളുടെ ദുരിതജീവിതം നേരിൽക്കാ ണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അഭയാർത്ഥി ബാഹുല്യം കൊണ്ട് ദുസ്സഹമായ അവസ്ഥയിലാണ് ക്യാമ്പുകൾ നെയ്‌ത് പോലുള്ള ചെറിയ ജോലികൾ ചെയ്‌താണ് അവർ വരുമാന ത്തിനുവേണ്ടി ശ്രമിക്കുന്നത്. ഭക്ഷണം, ശുദ്ധജ ലം, എന്നിവക്കെല്ലാം പ്രയാസപ്പെടുകയാണ്. ക്യാമ്പിലെ ജീവിതം അവസാനിച്ചാലും മടങ്ങിപ്പോ കാൻ വീടും കുടുംബവും ബാക്കിയില്ലാത്തവരു ണ്ട്. ഉറ്റവരെ നഷ്ട‌പ്പെട്ടവർ. വീട് കത്തിച്ചാമ്പലാ യവർ, ജീവിത ദുരന്തങ്ങളെക്കുറിച്ച് പറയുമ്പോൾ അവരിൽ പലരും പൊട്ടിക്കരഞ്ഞു

  16. വാര്‍ത്തകള്‍ says:

    ജൂൺ 26 ലോക ലഹരി വിമുക്ത ദിനത്തിന്റെ ഭാഗമായി കൊല്ലത്ത് ലഹരി വിമുക്തബോധവത്കരണ സമ്മേളനം നടന്നു.

  17. സാക്ഷ്യങ്ങള്‍ says:

    ഈശോ എന്നെ സ്പർശിച്ചു എന്റെ പേര് രാജു. എനിക്ക് 1982-ൽ ഒരു വാഹനാപകടം ഉണ്ടായി. അതിന്റെ്റെ ഫലമായി നടുവിനും ഷോൾഡറിനും നിരന്ത രമായ ഭയങ്കര വേദനയും അസ്വസ്ഥതയും ആയിരുന്നു. 40 വർഷ ത്തിനു ശേഷം അത് ശക്തമായി സഹിക്കാൻ പറ്റാത്ത വേദന കാരണം ഡോക്ടറെ കാണുകയും നട്ടെല്ലിന് അകൽച്ചയാണെന്നും ഒരു അസ്ഥി മറ്റൊരു അസ്ഥിയുമായി പിണഞ്ഞിരിക്കുകയാ ണെന്നും ഓപ്പറേഷൻ വേണമെന്നും ഡോക്ടർ പറഞ്ഞു. മാറി മാറി മൂന്നു ഡോക്ടേഴ്‌സിനെ കാണിച്ചെങ്കിലും അവരെല്ലാം ഓപ്പ റേഷൻ വേണം എന്ന് തന്നെയാണ് പറഞ്ഞത്. ഡിവൈൻ വോയ്സ് പ്രാർത്ഥനാ കൂട്ടായ്‌മക്കാർ വീട്ടിൽ വന്നപ്പോൾ ഞാൻ പ്രാർത്ഥി ക്കാൻ പറഞ്ഞപ്പോൾ പ്രാർത്ഥിക്കുകയും ഒരു ധ്യാനം കൂടാൻ പറ യുകയും ചെയ്തു. അങ്ങനെ ഓപ്പറേഷനു മുമ്പ് ഡിവൈനിൽ ധ്യാനത്തിൽ പങ്കെടുത്തു. ഓപ്പറേഷൻ കൂടാതെ രോഗം സൗഖ്യ മാകാൻ വേണ്ടി പ്രാർത്ഥിച്ചു. ധ്യാനത്തിൻ്റെ രണ്ടാമത്തെ ദിവസം ബഹു. പനയ്ക്കലച്ചൻ പേരു ചൊല്ലി വിളിക്കുകയും ഈശോ തൊട്ട അനുഭവം ഉണ്ടാവുകയും ചെയ്തു. മൂന്നാമത്തെ ദിവസം ഷോൾഡർ വേദന പൂർണ്ണമായി മാറുകയും ചെയ്‌തു. വ്യാഴാ ഴ്ചത്തെ ശുശ്രൂഷയിൽ എൻ്റെ ഷർട്ടിൻ്റെ കളർ പറഞ്ഞ് സ്റ്റേജി ലോട്ടു വിളിക്കുകയും എൻ്റെ നട്ടെല്ലിൻ്റെ അസുഖം പൂർണ്ണമായും മാറുകയും ചെയ്തു. എനിക്ക് സൗഖ്യം തന്ന യേശുവിന് ആയിരം നന്ദി. യേശുവേ സ്തോത്രം, യേശുവേ നന്ദി

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;