-
Writen byGOD's Love - PublisherDivine
- Year2023
ശരീരംകൊണ്ട്ആരാധിക്കേണ്ടത് എങ്ങനെ? മനുഷ്യശരീരം ദൈവാലയമാണ്. ഈ ശരീരം നമ്മുടേതല്ല (റോമ. 12:1-2) ദൈവത്തിന്റേതാണെന്ന് വചനം പറയുന്നു (1കോറി, 3:16). എന്നാൽ ശരീരത്തിലെ ഏത് അവയവത്തെക്കുറിച്ചും പരാമർശി ക്കേണ്ടി വരുമ്പോൾ എൻ്റെ എന്ന് ചേർത്താണ് പറയുക. എൻ്റെ കൈ, എൻ്റെ തല, എന്റെ കൈയ്ക്ക് വേദന, എന്റെ തലയ്ക്ക് വേദന മുതലായവ. അത്രമാത്രം 'എൻ്റെ' ചാലിച്ച ഒന്നാണ് ശരീരം. എത്ര നമ്മൾ 'എന്റെ' എന്നു ചേർത്താലും ഇത് ഞാനല്ല, എൻ്റേതുമല്ല. ശരീരത്തിൽ നിന്ന് കയ്യോ കാലോ മുറിച്ചു മാറ്റിയാൽ അവയിലേക്ക് നോക്കി അതിൽ ഞാൻ ജീവിക്കുന്നു എന്ന് ആരും പറയില്ല. വ്യക്തിക്കു വസിക്കാനുള്ള ഭൗമികയിടം മാത്രമാണ് ശരീരം. മരിച്ച ജഡത്തിലേക്ക് നോക്കി ആരേലും പറയുമോ അതിനകത്ത് അവൻ അല്ലെങ്കിൽ അവൾ ജീവിക്കുന്നുണ്ടെന്ന്. അതിനാൽ ശരീരം കൊണ്ട് ദൈവത്തെ ആരാധിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ശരീരം കൊണ്ട് ബലിയർപ്പിച്ചവനാണ് യേശു. ജീവൻ ബലിയായി അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലായെന്നു പറയുമ്പോൾ ശരീരം കൊണ്ടുള്ള ബലിയർപ്പണം ഏറ്റവും വലിയ ബലിയായി വരുന്നു. ശരീരത്തിൻ്റെ ഉടമസ്ഥത നമ്മൾ വച്ചുകൊണ്ടിരി ക്കുന്തോറും, ബലിപീഠത്തിൽ വച്ച് ഉപേക്ഷിക്കാത്തിടത്തോളം കാലം ഈ ശരീരത്തിനു മേൽ സാത്താ നൊരു മേൽക്കൈ ഉണ്ടാകുന്നുണ്ട്. അങ്ങനെയാണ് ശരീരത്തിൻ്റെ പാപങ്ങൾ ഉണ്ടാകുന്നത്. ജഡിക പാപത്തിൽ നിന്ന് മോചനം നേടണമെങ്കിൽ ശരീരത്തിനുമേലുള്ള ഉടമസ്ഥാവകാശം ബലിയായി അർപ്പിച്ച് ആരാധിക്കാൻ നമുക്ക് കഴിയണം..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



മനുഷ്യശരീരം ദൈവാലയമാണ്. ഈ ശരീരം നമ്മുടേതല്ല (റോമ. 12:1-2) ദൈവത്തിന്റേതാണെന്ന് വചനം പറയുന്നു (1കോറി, 3:16). എന്നാൽ ശരീരത്തിലെ ഏത് അവയവത്തെക്കുറിച്ചും പരാമർശി ക്കേണ്ടി വരുമ്പോൾ എൻ്റെ എന്ന് ചേർത്താണ് പറയുക. എൻ്റെ കൈ, എൻ്റെ തല, എന്റെ കൈയ്ക്ക് വേദന, എന്റെ തലയ്ക്ക് വേദന മുതലായവ. അത്രമാത്രം 'എൻ്റെ' ചാലിച്ച ഒന്നാണ് ശരീരം. എത്ര നമ്മൾ 'എന്റെ' എന്നു ചേർത്താലും ഇത് ഞാനല്ല, എൻ്റേതുമല്ല. ശരീരത്തിൽ നിന്ന് കയ്യോ കാലോ മുറിച്ചു മാറ്റിയാൽ അവയിലേക്ക് നോക്കി അതിൽ ഞാൻ ജീവിക്കുന്നു എന്ന് ആരും പറയില്ല. വ്യക്തിക്കു വസിക്കാനുള്ള ഭൗമികയിടം മാത്രമാണ് ശരീരം. മരിച്ച ജഡത്തിലേക്ക് നോക്കി ആരേലും പറയുമോ അതിനകത്ത് അവൻ അല്ലെങ്കിൽ അവൾ ജീവിക്കുന്നുണ്ടെന്ന്. അതിനാൽ ശരീരം കൊണ്ട് ദൈവത്തെ ആരാധിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ശരീരം കൊണ്ട് ബലിയർപ്പിച്ചവനാണ് യേശു. ജീവൻ ബലിയായി അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലായെന്നു പറയുമ്പോൾ ശരീരം കൊണ്ടുള്ള ബലിയർപ്പണം ഏറ്റവും വലിയ ബലിയായി വരുന്നു. ശരീരത്തിൻ്റെ ഉടമസ്ഥത നമ്മൾ വച്ചുകൊണ്ടിരി ക്കുന്തോറും, ബലിപീഠത്തിൽ വച്ച് ഉപേക്ഷിക്കാത്തിടത്തോളം കാലം ഈ ശരീരത്തിനു മേൽ സാത്താ നൊരു മേൽക്കൈ ഉണ്ടാകുന്നുണ്ട്. അങ്ങനെയാണ് ശരീരത്തിൻ്റെ പാപങ്ങൾ ഉണ്ടാകുന്നത്. ജഡിക പാപത്തിൽ നിന്ന് മോചനം നേടണമെങ്കിൽ ശരീരത്തിനുമേലുള്ള ഉടമസ്ഥാവകാശം ബലിയായി അർപ്പിച്ച് ആരാധിക്കാൻ നമുക്ക് കഴിയണം.
തിരുവനന്തപുരം വെട്ടുകാട് പള്ളിയിൽ മാത്യു നായ്ക്കം പറമ്പിലച്ചൻ നേതൃത്വം നൽകുന്ന വലിയ ഒരു ബൈബിൾ കൺവെൻഷൻ നടക്കുകയാണ്. പതിനായിരക്കണക്കിന് വിശ്വാസി കൾ ആ ശുശ്രൂഷയിൽ പങ്കെടുക്കുകയാണ്. അതിൽ ഇപ്പോഴത്തെ ഗതാഗതവകുപ്പു മന്ത്രി അഡ്വ. ആന്റണി രാജുവും സഹധർമ്മിണിയും ഉണ്ടായിരുന്നു. അവർ ധ്യാനത്തിന് ശേഷം ബഹു. മാത്യു അച്ചനെ കണ്ടു. അച്ഛൻ ഒന്ന് വ്യക്തിപരമായി പ്രാർത്ഥിക്കണം. ആ ആഗ്രഹം സാധിച്ചു. അവർ അച്ഛനെ കണ്ടു. അച്ചന് അവരെ വ്യക്തിപരമായി അറിഞ്ഞുകൂടാ. അവർ അച്ചനോട് ഒരു സങ്കടം പറഞ്ഞു: “ഞങ്ങൾക്ക് കുട്ടികളില്ല. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും പ്രശസ്‌തമായ ഹിന്ദുജ ആശുപത്രി അടക്കം ഞങ്ങൾ പോയി. ഇനി ടെസ്റ്റ്യൂബ് ശിശു മാത്രമാണ് പരിഹാരം എന്നാണ് വലിയ ഡോക്‌ടർമാരൊക്കെ ഞങ്ങ ളോടു പറയുന്നത്." ഇതു പറഞ്ഞു കഴിഞ്ഞ പ്പോൾ ബഹു. മാത്യു അച്ചൻ രണ്ടുപേരുടെയും തലയിൽ കൈകൾ വച്ച് അൽപനേരം പ്രാർത്ഥി ച്ചു. പ്രാർത്ഥന കഴിഞ്ഞ് അച്ചൻ അവരോട് പറഞ്ഞു: "വിഷമിക്കണ്ട, ഒറ്റക്കാര്യം ചെയ്‌താൽ മതി. ദമ്പതികളായിട്ടും കുഞ്ഞുങ്ങളില്ലാത്ത നിര വധി പേരെ നിങ്ങൾക്കറിയാമല്ലോ? ഞങ്ങൾക്ക് കുഞ്ഞിനെ തരണമേ എന്ന പ്രാർത്ഥനയ്ക്ക് പകരം കുഞ്ഞുങ്ങളില്ലാത്തവർക്കുവേണ്ടി നിങ്ങ ളിന്നു മുതൽ മദ്ധ്യസ്ഥം പ്രാർത്ഥിക്കുക. അപ്പോൾ നിങ്ങൾക്ക് സന്താനസൗഭാഗ്യം ഉണ്ടാകും." ഈ മറുപടിയിൽ അല്പം അസം തൃപ്തി ഞങ്ങൾക്ക് തോന്നാതിരുന്നില്ല. എങ്കിലും മാത്യു അച്ചന്റെ വാക്കുകൾ തള്ളിക്കളയാവുന്ന തല്ലല്ലോ. അന്നുമുതൽ ഞങ്ങൾക്ക് കുഞ്ഞിനെ വേണം എന്ന പ്രാർത്ഥനയ്ക്ക് പകരം ഞങ്ങൾക്ക് അറിയാവുന്ന മക്കളില്ലാത്ത ദമ്പതിമാർക്കുവേണ്ടി യുള്ള മദ്ധ്യസ്ഥ പ്രാർത്ഥന ആരംഭിച്ചു.
വിവാഹജീവിതം ദൈവം ജീവിക്കുന്നതുപോലെ ജീവിക്കാനുള്ള താണ്. ദൈവം ഒരു സമൂഹമാണ്. മൂന്നു പങ്കാളികളുടെ ഒരു സ്നേഹക്കൂ ട്ടായ്മ്മ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും. ദൈവിക സ്നേഹത്തിൽ ബന്ധിതമായ പരിശുദ്ധ ത്വീത്വം. വിവാഹമെന്ന വിശുദ്ധ കൂദാശ യഥാർത്ഥ സ്നേഹത്തിൻറെ ഈ പ്രതിരൂപത്തിൽ അധിഷ്ഠിത മാണ്. എല്ലാറ്റിന്റെയും സമമ്പയത്തോടെയുള്ള പരസ്‌പരം പങ്കുവയ്ക്ക ലിന്റെ ഒരു സംഗമം. അവിടെ പരസ്‌പരം സംസാരിക്കുവാനും മനസ്സിലാ ക്കുവാനും ധാരണയിലെത്തുവാനുമുള്ള സമയമുണ്ട് യേശുവിന്റെ സാന്നി ദ്ധ്യത്തിൽ രണ്ടു വ്യക്തികൾ ഒന്നായിച്ചേരുമ്പോൾ, അനുഗ്രഹീതമായ ഒരു കുടുംബജീവിതം ഉരുത്തിരിയുന്നുവൈവാഹിക ജീവിതത്തിൽ ബന്ധങ്ങളെ നിയന്ത്രിക്കുന്നതു വികാര ങ്ങളല്ല. വികാരങ്ങൾ ഒരു തീരുമാനത്തെ പിന്തുടരുക മാത്രമാണു ചെയ്യു ന്നത്. വിവാഹമെന്നത് സൗകര്യപ്രദമായ വികാരങ്ങളെ അടിസ്ഥാനമാക്കി യുള്ള ഒരു സുഹൃദ്‌ബന്ധമല്ല. അതു ദൈവത്താൽ നല്കപ്പെടുന്ന ഉടമ്പ ടിയുടെ ബന്ധമാണ്. അവിടുന്നാണ് ഒരു പുരുഷനെയും സ്ത്രീയെയും വിശുദ്ധമായ വൈവാഹിക ബന്ധത്തിൽ ഒത്തുചേർക്കുന്നത്. എങ്ങനെ യാണ് സാറാ തോബിയാസിന്റെ സഖിയായിത്തീർന്നതെന്നു തോബി ത്തിന്റെ പുസ്‌തകം പറയുന്നു. മാലാഖ തോബിയാസിനെ സമാശ്വസി പ്പിച്ചു. “നീ പേടിക്കേണ്ടാ, അനാദിമുതലേ അവൾ നിനക്കായി നിശ്ചയി ക്കപ്പെട്ടവളാണ്.
വിശ്വസിക്കുന്നവർക്കു ദൈവം എല്ലാ തകർച്ചയും നന്മയ്ക്കായി മാറ്റും. ദൈവ ത്തിന്റെ സ്വരം ശ്രവിക്കാനും അവിടുത്തെ പദ്ധതി വെളി പ്പെട്ടു കിട്ടാനുമായിരിക്കണം നാം പ്രാർത്ഥിക്കേണ്ടത്. അധികംപേരും പ്രാർത്ഥിക്കുന്നത് തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു കിട്ടുന്നതിനു വേണ്ടിയാണ്. അതു കൊണ്ടാണ് പ്രാർത്ഥന പലപ്പോഴും ഫലം പുറപ്പെടുവിക്കാതെ പോകു ന്നത്. ഉദ്ദേശ്യപ്രാപ്ത്‌തിക്കുവേണ്ടി നൊവേനയ്ക്കു പോയെന്നിരിക്കും; നേർച്ചകാഴ്ചകൾ നേർന്നെന്നിരിക്കും. ദൈവത്തിനു കൈക്കൂലി കൊടു ക്കുന്നതുപോലെ ഒരു പ്രാർത്ഥന. യഥാർത്ഥ പ്രാർത്ഥന തന്നെക്കുറി ച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയറിയാനായിരിക്കണം. താൻ എവിടെ യായിരിക്കണം? എന്തു ചെയ്യണം? എങ്ങോട്ടു പോകണം? ഈ അവ സ്ഥയിൽ ഇങ്ങനെ തന്നെ തുടർന്നാൽ മതിയോ? ദൈവത്തോട് ആലോ ചന ചോദിക്കണം: സ്വരം ശ്രവിക്കാൻ കാത്തിരിക്കണം. ദൈവിക വെളി പാടിനുവേണ്ടി ദാഹിക്കണം. നമ്മുടെ ദൈവം സ്നേഹിക്കുന്ന ദൈവ മാണ്. അവിടുന്നു നമ്മളോടു സംസാരിക്കും. ഒരു പക്ഷേ, ഉടനെ ഉത്തരം കിട്ടിയില്ല എന്നു വരും. പ്രാർത്ഥന നിർത്തിക്കളയരുത്. ദൈവം വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്.
ഏതാനും ദിവസം മുമ്പാണ്, സമൂഹമനഃ സാക്ഷിയെ ഞെട്ടിച്ചു കൊണ്ട് കേവലം അഞ്ചുവയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെ ട്ടത്. ആലുവാ നഗര ത്തിന്റെ ആളൊഴിഞ്ഞ ഒരു കോണിൽ വച്ച് ക്രൂരമായ ലൈംഗികപീഡനത്തിന് വിധേയരാക്കിയശേഷം ആ കുട്ടിയെ കൊലപ്പെടുത്തുകയാ യിരുന്നു. കൊല്ലപ്പെട്ടത് ബീഹാർ സ്വദേശികളായ അന്യസംസ്ഥാന തൊഴി ലാളികളുടെ മകൾ. കുറ്റവാളിയായ അഷ്‌ഫാക് ആലം എന്നയാളും ബീഹാർ സ്വദേശി തന്നെ. അഷ്ഫാക് എന്ന വാക്കിൻ്റെ അർത്ഥമോ ദയ, കാരുണ്യം എന്നൊക്കെയാണ്. എന്തൊരു വിരോധാഭാസം! കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ വേളയിൽ, ഏതാനും ദിവസം മുമ്പു മാത്രം അടുത്ത വീട്ടിൽ താമസക്കാരനായി എത്തിയ അഷ്ഫാക് ആലം, കുട്ടിയെ ജ്യൂസ് വാങ്ങിത്തരാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിനു സമീപത്തു നിന്നും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
എന്നാൽ, ജപമാല മറിയത്തോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന എന്നതിനേക്കാൾ ഉപരി ക്രിസ്തു കേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. ലോകരക്ഷകനായ ഈശോയുടെയും അവിടുത്തെ പരിശുദ്ധ മാതാവിൻ്റെയും ജീവിതത്തിൽ നിറവേറിയ രക്ഷാകരരഹ സ്യങ്ങളും കർതൃപ്രാർത്ഥനയും മാതൃസ്‌തുതി അപേക്ഷകളും ത്രീത്വസ്തുതിയു മെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള മനോഹരവും ധന്യാത്മകവുമായ പ്രാർത്ഥനയാണല്ലോ ജപമാല. ഈശോ എകമദ്ധ്യസ്ഥനായിരിക്കെ മാതാവിന്റെ മാധ്യസ്ഥം എന്തിന് എന്ന് ചോദിക്കുന്നവരുണ്ട്. എന്നാൽ, അവർക്കുള്ള മറുപടി ഇതാ: ദൈവപിതാവിനും മനുഷ്യർക്കും ഇടയിൽ ഏറ്റം ശക്തമായ മദ്ധ്യസ്ഥം വഹിക്കാൻപരിശുദ്ധ അമ്മയ്ക്കും കഴി യും. ഈശോയുടെ പരസ്യജി വിതകാലത്ത് കാനായിലെ കല്യാണ വിരുന്നിൽ കന്യാമ റിയം അത് തെളിയിച്ചിട്ടുണ്ട്. തന്റെ ദൈവികശക്തി വെളി പ്പെടുത്താനുള്ള സമയം സമാ ഗതമായിരുന്നില്ലെങ്കിലും മാതാ വിന്റെ മാദ്ധ്യസ്ഥ്യം വഴിയല്ലേ ഈശോ ഈശോയിലേക്കും ഈശോ വഴി ദൈവപിതാവി ലേക്ക് എത്തുകയുമാണ് ഏറ്റം പ്രായോഗികവും എളുപ്പവു മായ മാർഗ്ഗം
മനുഷ്യനോട്, അടുത്ത ബന്ധം പുലർത്തുന്ന ഒന്നാണ് മദ്യം. മനുഷ്യന്റെ ഉദ്ഭ വവും വളർച്ചയും ഒരു ഘട്ടമെങ്കിൽ അടുത്ത ഘട്ട ത്തിൽ തന്നെ അവനു കൂട്ടായി മദ്യവും ചേരു ന്നുണ്ട്. മനുഷ്യചരിത്രത്തിൽ മദ്യലഹരിയുടെ സ്ഥാനം പിന്നിലല്ല. പ്രാകൃത കാലത്തു തന്നെ മദ്യ ഉൽപാദനവും വിപണനവും നടന്നിരുന്നു. ആധുനിക കാലഘട്ടത്തിൽ പല രംഗങ്ങളിലും ഒഴിവാക്കപ്പെടുവാൻ കഴിയാത്ത സ്ഥാനമാണ് മദ്യത്തിനുള്ളത്. മതപരമായ ചടങ്ങുകളിൽ, സംഘടനാതലങ്ങളിൽ, സമ്മേളനങ്ങളിൽ, വിവാ ഹം, ശവസംസ്കാരം, തുടങ്ങിയ സാമൂഹ്യരംഗ ങ്ങളിൽ, കുടുംബക്കൂട്ടായ്‌മകളിൽ മദ്യം പ്രധാന ഇടം നേടിയിരിക്കുന്നു.
കുട്ടികളാണ് നമ്മുടെ സമ്പത്ത്. ആ കുട്ടി കളെ ലഹരിയുടെ ദൂക്ഷിതവലയത്തിലേക്ക് എത്തിക്കുവാൻ തിന്മയുടെ ശക്തികൾ സർവ്വവിധ സന്നാഹങ്ങളുമായി നമ്മുടെ സമൂഹത്തിൽ സജീ വമാണ്. ഈ സാഹചര്യത്തിൽ ലഹരിമരുന്നുക ളുടെ മാരകശക്തി നമ്മൾ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യണം. ഏതൊരു ലഹരി പദാർത്ഥവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തുമ്പോൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾ താറുമാറാകും. തുടർന്ന് ഓർമ്മ ക്കുറവ്, ഉത്കണ്‌ഠ തുടങ്ങിയ മാനസിക സംഘർഷങ്ങൾ ഉടലെടുക്കും. അതിനാൽ നമ്മുടെ കുട്ടികളുടെ ഏറ്റവും ചെറിയ പ്രശ്നം പോലും തിരിച്ചറിയേണ്ടത് രക്ഷി താക്കൾ തന്നെയാണ്. ഒരർത്ഥത്തിൽ, കുഞ്ഞു ങ്ങളോടുള്ള നമ്മുടെ ശ്രദ്ധക്കുറവ് അവരെ പ്രയാ സങ്ങളിൽ എത്തിച്ചേക്കാം.
സെന്റ് തോമസ് എ.ഡി. 52-ൽ കൊടുങ്ങ ല്ലൂരിലെത്തി സുവിശേഷ പ്രചരണം നടത്തിയപ്പോൾ, ആദ്യമായി ക്രിസ്തുമതം സ്വീകരിച്ചത്, പാലയു രിലെ 32 ബ്രാഹ്മണ കുടുംബങ്ങളിൽപ്പെട്ടവ രാണ്. ഇവർ ജൂത്രബാഹ്മ ണരായിരുന്നു. അക്കാ ലത്ത് ആര്യ ബ്രാഹ്മണ രായ നമ്പൂതിരിമാർ കേര ളത്തിൽ എത്തിച്ചേർന്നി രുന്നില്ല. ഇന്ത്യയിൽ ജൂതബ്രാഹ്മണരും ആര്യബ്രാഹ്മണരും എന്ന രണ്ടു വിഭാഗം ബ്രാഹ്മണരുണ്ടെന്ന വസ്തുത, ഇതുവ രെയും രേഖപ്പെടുത്തിയിട്ടില്ല. മുൻപ് പറഞ്ഞ ബ്രാഹ്മണരിലെ നമ്പൂതിരി, പോറ്റി, സാരസ്വതർ, മിശ്ര, പാണ്ഡെ, ദ്വിവേദി, ത്രിവേദി, ചതുർവേദി, മൈഥി ലി, ഉത്കൽ ബ്രാഹ്മണരെല്ലാം ആര്യ ബ്രാഹ്മണരാണ്. പ്രാചീനചരിത്രത്തിലെ ശ്രീരാമഗോത്രവും ഋഗ്‌വേദിക് ഗോത്രങ്ങളും ആര്യന്മാരാണ്. എന്നാൽ, അയ്യർ, ഗൗഢസാരസ്വതർ, റാവൂ, ദസ്, ഭട്ട്, ഭട്ടാചാര്യ, പത്ര മഹാപത്ര, പട്ടർ എന്നി വരെല്ലാം ജൂതബ്രാഹ്മണരാണ്. മഹാശിലാ സംസ്ക്‌കാരത്തിൻന്റെ അന്ത്യം കുറി ക്കുന്ന ഒന്നാം നൂറ്റാണ്ടു കാലത്ത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ കടലോരവാണിജ്യ നഗരമായിരുന്നു കൊടുങ്ങല്ലൂർ. ചേരന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്ന കോയമ്പത്തൂരിന്നടുത്ത് കരുവൂരും, കൊടുങ്ങല്ലൂരും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വാണിജ്യ പാതയുണ്ടായിരുന്നു. വയനാട്ടിലെ കുരുമുളകും, നിലമ്പൂരിലെ സ്വർണ്ണവും, പടിയൂരിലെ രത്നങ്ങളും, മറയൂ രിലെ ചന്ദനവും, ഇടുക്കിയിലെ ഏലവും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൊടു ങ്ങല്ലൂരിൽ എത്തിച്ചിരുന്ന യഹൂദ വ്യാപാരികൾ മുൻകാലത്ത് മൗര്യ സാമ്രാ ജ്യത്തിലൂടെ പശ്ചിമേഷ്യയിലേക്കും, സുഗന്ധവ്യഞ്ജനങ്ങളും മുത്തും പവി ഴവും കച്ചവടം ചെയ്തിരുന്ന വ്യാപാരികളുടെ പിൻമുറക്കാർ തന്നെയായി രുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടോടുകൂടി മൗര്യ സാമ്രാജ്യം തകരുകയും, ദക്ഷിണമഹാപഥത്തിലൂടെയുള്ള വ്യാപാരം നിലയ്ക്കുകയും ചെയ്തതോടെ, കടൽ വഴിയുള്ള വാണിജ്യം തന്നെയായിരുന്നു ഏക ആശ്രയം. കൂടാതെ, യവനവ്യാപാരികൾ ദക്ഷിണേന്ത്യയിലെ നേത്രാവതി, കണ്ണൂർ, തിണ്ടിസ്, മുസിരിസ്, ബൊക്കാറെ തുറമുഖങ്ങളിൽ സ്ഥിരമായി വന്നുചേരാൻ തുട ങ്ങിയതും, ജൂതവ്യാപാരികൾക്ക് പ്രചോദനം നൽകി. തുറമുഖങ്ങളിലെ പ്രധാന വ്യാപാരികളും മലയോരങ്ങളിലെ ചരക്കുല്പ്‌പാദകരും ജൂതന്മാരായി മാറി. നാവിക വാണിജ്യം ചേരനാട്ടിൻ്റെ പ്രധാന വരുമാനസ്രോതസായ തോടെ, വ്യാപാരികളുടെ സാമൂഹ്യപദവിയും വർദ്ധിച്ചിരിക്കണം. ദക്ഷിണ മഹാപഥത്തിലൂടെയെത്തി, വനവിഭവങ്ങൾ ശേഖരിച്ചു.
ലോകത്തിൽ നന്മയും തിന്മയും ഉണ്ട്. നന്മ ദൈവത്തിൽ നിന്നു വരുന്നു. തിന്മ സാത്താനിൽ നിന്നു വരുന്നു. വളരെ ലളിതമായി പറ ഞ്ഞാൽ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരക ശക്തിയാണ് സാത്താൻ എന്നു പറയാം. മനുഷ്യൻ്റെ ചിന്തകളെയും പ്രവൃത്തികളെയും പൂർണ്ണമായും ദൈവത്തിനെതിരാക്കി മാറ്റുകയാണ്. ഈ പ്രേരക ശക്തി യുടെ ലക്ഷ്യം. ദൈവത്തിന് എതിരാകുന്നവർ സ്വാഭാവികമായും സ്വന്തം സഹോദരനും സമൂഹത്തിനും തനിക്കു തന്നെയും എതിരാകും. ദൈവ ത്തിനെതിരെ നിലകൊള്ളാൻ ശ്രമിക്കുകയും മറ്റുള്ളവരെ തിന്മയിലേക്ക് ആനയിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രേരണാ ശക്തിയുടെ ഉത്ഭവം ബൈബിളിൽ ഉത്‌പത്തി മൂന്നാം അദ്ധ്യായത്തിൽ നമുക്കു കാണാം. “എന്നാൽ, സർപ്പം ഹവ്വയെ തന്ത്രപൂർവ്വം ചതിച്ചതുപോലെ നിങ്ങളുടെ ചിന്തകൾ ക്രിസ്‌തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിൽ നിന്ന് വ്യതി ചലിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു" (2കോറി. 11:3).
എന്നെ അനുഗമിക്കുക എന്നതായിരുന്നു യേശുവിന്റെ വലിയ കല്‌പന. മനുഷ്യന്റെ മേൽ മനുഷ്യന് അധികാരം നല്‌കിക്കൊണ്ട് മനുഷ്യാ വതാര രഹസ്യത്തിന്റെ തത്ത്വം ഭൂമിയിൽ തുടരു കയെന്നതായിരുന്നു അതുവഴി അവിടുന്ന് ചെയ്തത്. മറിയത്തിൽ നിന്നു സ്വീകരിച്ച ശരീരം വഴി ദൈവമായ യേശു മനുഷ്യനെ പഠിപ്പിക്കു കയും ഉദ്ധരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. തന്റെ തെരഞ്ഞെടുക്കപ്പെട്ട അപ്പസ്തോ ലന്മാർ വഴി ഈ ദൗത്യം തുടരേണ്ടതാണെന്ന് അവിടുന്ന് തിരുവുള്ളമായി. പിതാവായ ദൈവ ത്തിന്റെ ഭരണം മനുഷ്യമക്കളിലൂടെ നിറവേറണ മെന്നതാണ് അപ്പസ്‌തോലിക വിളിയുടെ അർത്ഥം ലോകത്തിൽ വെളിച്ചവും ഉപ്പുമാകേണ്ടവരും മറഞ്ഞിരിക്കാൻ സാദ്ധ്യമല്ലാത്ത പട്ടണമായി മാറേണ്ടവരുമായ ഈ അപ്പസ്തോലന്മാർ വെറും സാധാരണ മനുഷ്യരാണെന്നത് അത്ഭുതകരമാ ണ്. യേശു തൻറെ രാജ്യം സ്ഥാപിക്കുന്നത് അവ രിലായിരിക്കും. ഭൂമിയിലെ എല്ലാ ജനപഥങ്ങളു ടെയും മേലും പ്രകാശരശ്‌മി വീശേണ്ട തെര ഞ്ഞെടുക്കപ്പെട്ട പ്രകാശഗോളങ്ങളാണവർ. 'പന്ത ണ്ടുപേർ' എന്ന തൻ്റെ ഉപന്യാസത്തിൽ ജി.കെ. ചെസ്റ്റർട്ടൺ എന്ന പ്രതിഭ ഇങ്ങനെ എഴുതി: "ഏറ്റും നിസ്സാരകാര്യങ്ങൾക്ക് നമ്മുടെ സംസ്കാരം ഉപയോഗിക്കുന്നത് വിദഗ്ധന്മാരെയാ ണ്. എന്നാൽ, ഗൗരവാവഹമായ ദൗത്യനിർവ്വഹ ണത്തിനാകട്ടെ അടുത്തെങ്ങാനും കണ്ട പന്ത്രണ്ടു സാധാരണ മനുഷ്യരെയാണ് തെര ഞ്ഞെടുക്കുക. ക്രിസ്‌തുമതസ്ഥാപകനും അങ്ങനെ തന്നെ ചെയ്തു
അസത്യത്തിൽ നിന്ന് സത്യത്തി ലേക്കും അന്ധകാരത്തിൽ നിന്ന് പ്രകാശ ത്തിലേക്കും മരണത്തിൽ നിന്ന് ജീവനി ലേക്കും എന്നെ നയിക്കേണമേ. നൂറ്റാണ്ടു കളായി ആർഷഭാരതത്തിൽ ഈ പ്രാർത്ഥന ഉയർന്നിരുന്നു. ഈ മണ്ണിലേക്ക് സത്യവും പ്രകാശവും ജീവനുമായ യേശു വിനെ പകർന്നു കൊടുത്തത് ക്രിസ്തുശി ഷ്യനായ തോമാശ്ലീഹയായിരുന്നു. എ.ഡി. 52-ൽ തോമാശ്ലീഹാ കേരളത്തി ലെത്തി. കുരുമുളക്, ഏലം, കറുകപ്പട്ട മുത ലായ സുഗന്ധവസ്‌തുക്കളുടെ വ്യാപാര ത്തിലൂടെ പൂർവേഷ്യൻ രാജ്യങ്ങളും മദ്ധ്യ പൗരസ്ത്യദേശങ്ങളുമായി ഇന്ത്യയ്ക്കു മികച്ച കച്ചവടബന്ധമുണ്ടായിരുന്നു. കച്ച വടത്തിനായി എത്തിയ യഹൂദന്മാരുടെ സാന്നിദ്ധ്യമാണ് തോമാശ്ലീഹായെ ഭാരത ത്തിലേക്കാനയിച്ച മുന്നൊരുക്കങ്ങളിൽ ഒന്ന്. മൺസൂൺ കാറ്റിന്റെ ഗതി അനുസ രിച്ച് വളരെക്കുറഞ്ഞ സമയം കൊണ്ട് അറേബ്യയിൽ നിന്ന് ഭാരതത്തിൽ എത്താ നുളള മാർഗ്ഗം 'ഹിപ്പാലസ്സ്' കണ്ടുപിടിച്ചി രുന്നു. ഇതും ഭാരതസുവിശേഷവത്കരണ ത്തിനുള്ള ദൈവത്തിന്റെ പൂർവോപാധിയാ യിരുന്നു. അങ്ങനെയാണ്. സെഹിയോൻ ഊട്ടുശാലയിൽ നിന്നുള്ള പരിശുദ്ധാത്മശക്തിയുടെ നിറവ് എ.ഡി. 52-ൽ തോമാശ്ലീഹായെ ഇന്ത്യയിൽ, കേരളത്തിൽ എത്തിച്ചത്. എ.ഡി. 72- ജൂലൈ 3-ന് മൈലാപ്പൂരിലെ ചിന്നമല യിൽ തോമാശ്ലീഹ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ശത്രു ക്കൾ അദ്ദേഹത്തെ കുന്തം കൊണ്ടു കുത്തി.
"യേശു തോണിയിൽക്ക യറി കടൽ കടന്ന് സ്വന്തം പട്ട ണത്തിലെത്തി" (മത്താ. 9:1), ഈശോയുടെ പട്ടണം ഈശോയുടെ പട്ടണം എന്നാണ് കഫർണാം അറിയ പ്പെടുന്നത്. തന്റെ പരസ്യജീവിതത്തിനു തുടക്കം കുറിച്ചു കൊണ്ട് നസ്രത്തിനെ ഉപേ ക്ഷിച്ചു പോരുന്ന ക്രിസ്‌തു ഗലി ലിയാക്കടൽ കടന്നെത്തുന്നത് കഫർണാം പട്ടണത്തിലാണ്. തിബേരിയാസ് പട്ടണത്തിൽ നിന്നു ഗലീലിക്കടൽ വഴി വട ക്കോട്ടു യാത്ര ചെയ്താൽ കഫർണാമിലെത്താ.. കടൽത്തീരം വഴിയും കഫർണാ മിലെത്തിച്ചേരാൻ മാർഗ്ഗമുണ്ട്. കൃഷി, കച്ചവടം, മത്സ്യബന്ധനം, വ്യവസായം തുടങ്ങിയ രംഗങ്ങ ളിലെല്ലാം പുരാതനകാലം മുതൽക്കേ മികവു കാട്ടിയിരുന്ന കഫർണാം. യേശുവിന്റെ കാലത്ത് ഗലീലിയ കടൽത്തീര ത്തുണ്ടായിരുന്ന ഏറ്റവും പ്രധാ നപ്പെട്ട ഒരു പട്ടണമായിരുന്നു
മതങ്ങൾക്ക് തുല്യപ്രാ ധാന്യവും അവകാശങ്ങളും നൽകുന്നതോടൊപ്പം മതവി ശ്വാസങ്ങളെ അങ്ങേയറ്റം വിലമതിച്ചുകൊണ്ടുമാണ് ഭരണഘടനയുടെ സ്രഷ്ടാ ക്കൾ മതസ്വാതന്ത്ര്യം എന്ന ആശയത്തെ അവതരിപ്പിച്ചി രിക്കുന്നത്. ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും മതനിര പേക്ഷതയും ലോകരാജ്യങ്ങൾക്ക് മുഴുവൻ മാതൃകയാണ്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനയെ വ്യത്യ സ്തമാക്കുന്ന പ്രധാന മൂല്യങ്ങളിലൊന്ന്.
"ഇത് ശരീരത്തിന്റെ പ്രവണ തകൾക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്റെ പ്രചോദനമനുസ രിച്ചു ജീവിക്കുന്ന നമ്മിൽ നിയമ ത്തിന്റെ അനുശാസനം സഫലമാ കുന്നതിനു വേണ്ടിയാണ്” (റോ 2. 8:4) ഞാൻ പോപ്പുലർ മിഷൻ ധ്യാന ത്തിന്റെ ചുമതലക്കാരൻ ആയി പ്രവർത്തിക്കുന്ന കാലം. മലബാ റിലെ ഒരു പള്ളി കേന്ദ്രീകരിച്ച് പോപ്പുലർ മിഷൻ ധ്യാനം നടക്കുക യാണ്. ധ്യാനം നടക്കുന്ന ഒരു ചെറിയ ഗ്രൗണ്ടിനടുത്ത് താമസക്കാ രായ ഒരു കുടുംബം ഉണ്ട്. ആ കുടും ബത്തിന്റെ നാഥൻ സിക്സ് പാക്ക് ശരീരഘടനയുള്ള ഒരു കരാട്ടെ മാസ്റ്റർ ആണ്
ഒരു മനസ്സോടെ ലോകയുവത ലിസ്ബണിൽ ഏറ്റവും വലിയ യുവജന ആഘോഷത്തിന് കൊടിയിറങ്ങി. ആറുനാൾ ക്രിസ്‌തുവിനോടൊപ്പം സംഗീതവും നൃത്തവും പ്രാർത്ഥനയുമായി ലോക മെമ്പാടുമുള്ള യുവജനങ്ങൾ ലിസ്ബൺ ലോക യുവജനസംഗമത്തെ അവിസ്‌മരണീയമാക്കി.
മണിപ്പൂർ കലാപം: വിദ്യാർത്ഥികൾക്ക് ഉപരിപഠനമൊരുക്കി കണ്ണൂർ സർവകലാശാല വംശീയകലാപത്തിൻ്റെ സാഹചര്യത്തിൽ ഉന്നത വിദ്യാ ഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവക ലാശാലയുടെ കൈത്താങ്ങ്. ഉപരിപഠനം സാധ്യമാക്കാൻ കണ്ണൂർ സർവകലാശാല സൗകര്യമൊരുക്കും. ഇതിനായി പ്രത്യേകം സീറ്റുകൾ അനുവദിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം സീറ്റുകളുമായി മുന്നോട്ടു വരുന്നത്. തിങ്കളാഴ്ച്‌ച ചേർന്ന അടി യന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം മണിപ്പൂരിലെ വിദ്യാർത്ഥിസം ഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തുടർ വിദ്യാഭ്യാസത്തിന് അർഹ തയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദി ക്കുന്നത്.
ഈശോ എന്നെ സ്പർശിച്ചു എനിക്ക് അഞ്ച് വർഷമായിട്ട് തൈറോയ്‌ഡിൻ്റെ അസുഖം മൂലവും, ഹോർമോ ണിന്റെ കൂടുതലും മൂലം ശരീരമാസകലം വേദനയും തലയ്ക്ക് പെരുപ്പും, തലകറക്കവും കഠിനമായ ക്ഷീണവും മൂലം 3 വർഷമായിട്ട് ജോലിയ്ക്ക് പോകാൻ സാധിച്ചില്ല. അലോപ്പതി, ആയുർവേദ, ഹോമിയോ ചികിത്സകൾ ഏറെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നടക്കുമ്പോൾ ബാലൻസ് നഷ്ട പ്പെടുമായിരുന്നു. ഡിവൈനിൽ വന്നു ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി ഈശോ എന്നെ സുഖപ്പെടുത്തി. രോഗപീഡക ളെല്ലാം മാറി, നല്ല ബലം കിട്ടി യേശുവേ സ്തോത്രം, യേശുവേ നന്ദി