-
Writen byGOD's Love - PublisherDivine
- Year2024
ഹൃദയം തുറന്ന പ്രാർത്ഥന വിളിച്ചപേക്ഷ പ്രത്യാശയുള്ളവൻ്റെ ഹൃദയം തുറന്ന പ്രാർത്ഥനയാണ്. ചുറ്റുപാടുകളുടെയും ചുറ്റുമുള്ളവരുടെയും പ്രതികരണങ്ങളേക്കാൾ ഉള്ളിലുള്ള വന്റെ, മുകളിലുള്ളവൻ്റെ നേരെ നോക്കി പ്രാർത്ഥിക്കുമ്പോൾ വിളിച്ചപേക്ഷ നടക്കും. അതിനുത്തരം കിട്ടും. അന്ധയാചകനെ ശകാരിച്ച 'മുമ്പേ പോയവരുടെ' ഗണത്തിൽപ്പെട്ടവരെ എക്കാലത്തും നമുക്ക് കാണാനാവും. അധികാരത്തിൻ്റെ ദണ്ഡുപയോഗിച്ചോ, നേതൃത്വത്തിന്റെ വരമുപയോഗിച്ചോ, കഴിവിൻ്റെ മികവുപയോഗിച്ചോ ദൈവത്തിൽ നിന്നകറ്റാൻ പാടി ല്ലെന്ന സന്ദേശവും ഈ വേദപുസ്‌തകഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. അഥവാ മുമ്പേ പോകുന്ന വർക്കു തെറ്റു സംഭവിച്ചാലും നാം വഴിപിഴയ്ക്കരുത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഒരു കരിസ്മാറ്റിക് പ്രാർത്ഥനാ സമൂഹം എന്നെ സമീപിച്ച് അവർ നേരിടുന്ന ഒരു പ്രശ്‌നം പങ്കുവച്ചു. വരദാ നസമൃദ്ധിയുള്ള, അഭിഷേകമുള്ള അവരുടെ പ്രാർത്ഥനാ സമൂഹത്തിൻ്റെ നേതാവ് ഏതാണ്ട് ഒരു വർഷ ത്തോളമായി സമൂഹപ്രാർത്ഥന ഉപേക്ഷിച്ച് വ്യക്തിപരമായ പ്രാർത്ഥനയുമായി മുന്നോട്ടുപോകുന്ന തിന്റെ ഫലമായി, പ്രാർത്ഥനാ സമൂഹം നേതൃത്വമില്ലാതെ ക്ലേശിക്കുകയാണ്. എനിക്ക് പരിചയമുണ്ടാ യിരുന്ന ആ വ്യക്തിയെ വിളിച്ച് ഞാൻ സംസാരിച്ചു. ച്ചു. ആ വ്യക്തിയുടെ പരിദേവനങ്ങൾ ഇങ്ങനെയായി രുന്നു. “അച്ചന്മാർക്കും അധികാരികൾക്കും വേണ്ടെങ്കിൽ ഞാൻ എന്തിനാണ് ഈ കഷ്‌ടപ്പാടുകൾ സഹിക്കുന്നത്?" കൂടുതൽ ചോദിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി വികാരിയച്ചൻ നല്കിയ ചില നിർദ്ദേശങ്ങൾ അവരുടെ പ്രാർത്ഥനാ സമൂഹത്തിന് സ്വീകാര്യമല്ലായിരുന്നു. എന്നു മാത്രമല്ല, ഈ പ്രാർത്ഥനാഗ്രൂപ്പിനെയും നേതൃത്വത്തിലുള്ളവരെയും വേദനിപ്പിക്കുന്ന രീതിയിൽ അച്ചൻ വിമര്ശിക്കു കയും ചെയ്തു. അതിനോടുള്ള പ്രതികരണം അഭിഷേകമില്ലാത്തതായിരുന്നു. തുടർന്നുള്ള ചില സംഭ വങ്ങൾ ഈ സഹോദരനെ പ്രാർത്ഥനാജീവിതത്തിൽ നിന്ന് അകറ്റി നിറുത്തിയിരിക്കുകയാണ്. ഞാൻ അയാളോടു ചോദിച്ചു: "വികാരിയച്ചനോട് പ്രതികരിച്ചപ്പോൾ നിങ്ങളുടെ മനോഭാവം എന്തായിരുന്നു? പ്രാർത്ഥിച്ച് അഭിഷേകം സ്വീകരിച്ചതിന് ശേഷമാണോ പ്രതികരിച്ചത്?" അപ്പോൾ എന്റെ മനസ്സിൽ തോന്നിച്ച അന്ധയാചകൻ്റെ മനോഭാവം ഞാനയാളോടു പറഞ്ഞു. "മുമ്പേ പൊയ്ക്കൊണ്ടിരുന്നവർ ശകാരിച്ചപ്പോഴും വിലക്കിയപ്പോഴും അന്ധയാപകൻ അവരോട് തർക്കിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്തില്ല. കാരണം, അവൻ്റെ ശ്രദ്ധ മുഴുവനും സൗഖ്യദായകനായ യേശുവിലായിരുന്നു. അവൻ തന്റെ വിളിച്ചപേക്ഷ തുടർന്നപ്പോൾ യേശു അവനു നേരെയുള്ള സ്വർഗ്ഗവാതിലും, മുമ്പേ പോയവരുടെ മനസ്സും തുറന്നുകൊടുത്തു. അന്ധയാചകനു സൗഖ്യം കിട്ടുന്നതിനു മുമ്പു തന്നെ മുമ്പേ പൊയ്കൊണ്ടിരിക്കു ന്നവരുടെ മനോഭാവം മാറി. പിന്നീട് അവർ അവനോട് പറയുന്നത് ശ്രദ്ധിക്കുക. "ധൈര്യമായിരിക്കുക്, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു" (മർക്കോ 10:49). നിഷേധാത്മകമായി എതിർത്തവരോട് വഴക്കുണ്ടാക്കാതെ യേശുവിന് നേരെ നോക്കി കൃപ സ്വീകരിച്ചു പ്രതികരിച്ചപ്പോൾ അന്ധയാചകനായ ബെർത്തിമയൂസിനോട് ഈശോ പറയുന്നു "നീ പോയ്ക്കൊള്ളുക, നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചി രിക്കുന്നു" (മർക്കോ 10:52). അവന് സൗഖ്യം മാത്രമല്ല, രക്ഷയും ലഭിച്ചുവെന്ന് വചനം പറയുന്നു. നിലവിളിച്ചപേക്ഷ രക്ഷയിലേക്കുള്ള വാതിൽ തുറക്കാൻ കാരണമാകും. "തൽക്ഷണം അവന് കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു. സൗഖ്യത്തിലേക്കും രക്ഷയിലേക്കും വന്നതിനാൽ അവന് യേശുവിനെ അനുഗമിക്കാനുള്ള, ശിഷ്യനാകാനുള്ള വിളി ലഭിച്ചു. എൻ്റെ മുമ്പിൽ നിന്നിരുന്ന പ്രാർത്ഥ നാഗ്രൂപ്പ് ലീഡറോട് ഞാൻ പറഞ്ഞു: “താങ്കളും പ്രാർത്ഥനാഗ്രൂപ്പും മുഴുവൻ ഇന്നു മുതൽ മൂന്നു മാസ ത്തേക്കു വികാരിയച്ചനോടുള്ള വെറുപ്പും അകൽച്ചയും പിറുപിറുപ്പും ഉപേക്ഷിച്ച് കർത്താവിനെ നോക്കി നിലവിളിച്ച് അപേക്ഷിക്കുക, തീർച്ചയായും കർത്താവ് അത്ഭുതം പ്രവർത്തിക്കും. "പറഞ്ഞതുപോലെ അവർ പ്രവർത്തിച്ചു. അവരുടെ മനോഭാവത്തിലും ശൈലിയിലും മാറ്റം വന്നു. പിന്നീടുള്ള ഇവരുടെ പെരുമാറ്റവും പ്രതികരണവും, ജീവിതശൈലിയും നിരീക്ഷിച്ച ഇടവക വികാരിയച്ചൻ അവരുടെ പ്രാർത്ഥ നാഗ്രൂപ്പിന് ആത്മീയനേതൃത്വം കൊടുക്കാൻ തുടങ്ങി. മേല്പറഞ്ഞ ചെറുപ്പക്കാരൻ ഇപ്പോൾ വചനപ്ര ഘോഷണവേളയിൽ വളർന്നു വരുന്ന ആളാണ്. മുമ്പേ പോയവരുടെയോ, പിമ്പിലുള്ളവരുടെയോ പ്രതികരണം നോക്കി നമ്മുടെ ആത്മീയജീ വിതം പണിതുയർത്തിയാൽ ചിലപ്പോൾ ലോകം നമ്മെ നിരുത്സാഹപ്പെടുത്തും, നമ്മുടെ മനസ്സിടിഞ്ഞു പോയെന്നും, ആത്മീയജീവിതത്തിൽ നിന്നും അകന്നുപോയെന്നും വരാം സഭയിലെ ആദ്യത്തെ രക്ത സാക്ഷിയായ സ്തേഫാനോസ് കല്ലിലേക്കും, കല്ലെറിയാൻ വരുന്നവരിലേക്കും നോക്കാതെ പരിശുദ്ധാ ത്മാവിനാൽ നിറഞ്ഞ് സ്വർഗ്ഗത്തിലേക്കു നോക്കി, ദൈവത്തിൻ്റെ മഹത്വം ദർശിച്ചു. ദൈവത്തിന്റെ വല ത്തുഭാഗത്ത് യേശു നില്ക്കുന്നതു കണ്ടു. സ്തേഫാനോസ് പറഞ്ഞു "ഇതാ സ്വർഗ്ഗം തുറന്നിരിക്കു ന്നതും മനുഷ്യപുത്രൻ ദൈവത്തിൻ്റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു" (അപ്പ.പ്. 7:54-56), സ്വർഗ്ഗത്തിൻ്റെ വാതിൽ തുറപ്പിക്കുന്ന, സ്വർഗ്ഗീയദർശനം സമ്മാനിക്കുന്ന ഈ മനോഭാവമാണ് നമ്മെയും നയിക്കേണ്ടത്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



വിളിച്ചപേക്ഷ പ്രത്യാശയുള്ളവൻ്റെ ഹൃദയം തുറന്ന പ്രാർത്ഥനയാണ്. ചുറ്റുപാടുകളുടെയും ചുറ്റുമുള്ളവരുടെയും പ്രതികരണങ്ങളേക്കാൾ ഉള്ളിലുള്ള വന്റെ, മുകളിലുള്ളവൻ്റെ നേരെ നോക്കി പ്രാർത്ഥിക്കുമ്പോൾ വിളിച്ചപേക്ഷ നടക്കും. അതിനുത്തരം കിട്ടും. അന്ധയാചകനെ ശകാരിച്ച 'മുമ്പേ പോയവരുടെ' ഗണത്തിൽപ്പെട്ടവരെ എക്കാലത്തും നമുക്ക് കാണാനാവും. അധികാരത്തിൻ്റെ ദണ്ഡുപയോഗിച്ചോ, നേതൃത്വത്തിന്റെ വരമുപയോഗിച്ചോ, കഴിവിൻ്റെ മികവുപയോഗിച്ചോ ദൈവത്തിൽ നിന്നകറ്റാൻ പാടി ല്ലെന്ന സന്ദേശവും ഈ വേദപുസ്‌തകഭാഗം നമ്മെ ഓർമ്മപ്പെടുത്തുന്നു. അഥവാ മുമ്പേ പോകുന്ന വർക്കു തെറ്റു സംഭവിച്ചാലും നാം വഴിപിഴയ്ക്കരുത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഒരു കരിസ്മാറ്റിക് പ്രാർത്ഥനാ സമൂഹം എന്നെ സമീപിച്ച് അവർ നേരിടുന്ന ഒരു പ്രശ്‌നം പങ്കുവച്ചു. വരദാ നസമൃദ്ധിയുള്ള, അഭിഷേകമുള്ള അവരുടെ പ്രാർത്ഥനാ സമൂഹത്തിൻ്റെ നേതാവ് ഏതാണ്ട് ഒരു വർഷ ത്തോളമായി സമൂഹപ്രാർത്ഥന ഉപേക്ഷിച്ച് വ്യക്തിപരമായ പ്രാർത്ഥനയുമായി മുന്നോട്ടുപോകുന്ന തിന്റെ ഫലമായി, പ്രാർത്ഥനാ സമൂഹം നേതൃത്വമില്ലാതെ ക്ലേശിക്കുകയാണ്. എനിക്ക് പരിചയമുണ്ടാ യിരുന്ന ആ വ്യക്തിയെ വിളിച്ച് ഞാൻ സംസാരിച്ചു. ച്ചു. ആ വ്യക്തിയുടെ പരിദേവനങ്ങൾ ഇങ്ങനെയായി രുന്നു. “അച്ചന്മാർക്കും അധികാരികൾക്കും വേണ്ടെങ്കിൽ ഞാൻ എന്തിനാണ് ഈ കഷ്‌ടപ്പാടുകൾ സഹിക്കുന്നത്?" കൂടുതൽ ചോദിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി വികാരിയച്ചൻ നല്കിയ ചില നിർദ്ദേശങ്ങൾ അവരുടെ പ്രാർത്ഥനാ സമൂഹത്തിന് സ്വീകാര്യമല്ലായിരുന്നു. എന്നു മാത്രമല്ല, ഈ പ്രാർത്ഥനാഗ്രൂപ്പിനെയും നേതൃത്വത്തിലുള്ളവരെയും വേദനിപ്പിക്കുന്ന രീതിയിൽ അച്ചൻ വിമര്ശിക്കു കയും ചെയ്തു. അതിനോടുള്ള പ്രതികരണം അഭിഷേകമില്ലാത്തതായിരുന്നു. തുടർന്നുള്ള ചില സംഭ വങ്ങൾ ഈ സഹോദരനെ പ്രാർത്ഥനാജീവിതത്തിൽ നിന്ന് അകറ്റി നിറുത്തിയിരിക്കുകയാണ്. ഞാൻ അയാളോടു ചോദിച്ചു: "വികാരിയച്ചനോട് പ്രതികരിച്ചപ്പോൾ നിങ്ങളുടെ മനോഭാവം എന്തായിരുന്നു? പ്രാർത്ഥിച്ച് അഭിഷേകം സ്വീകരിച്ചതിന് ശേഷമാണോ പ്രതികരിച്ചത്?" അപ്പോൾ എന്റെ മനസ്സിൽ തോന്നിച്ച അന്ധയാചകൻ്റെ മനോഭാവം ഞാനയാളോടു പറഞ്ഞു. "മുമ്പേ പൊയ്ക്കൊണ്ടിരുന്നവർ ശകാരിച്ചപ്പോഴും വിലക്കിയപ്പോഴും അന്ധയാപകൻ അവരോട് തർക്കിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്തില്ല. കാരണം, അവൻ്റെ ശ്രദ്ധ മുഴുവനും സൗഖ്യദായകനായ യേശുവിലായിരുന്നു. അവൻ തന്റെ വിളിച്ചപേക്ഷ തുടർന്നപ്പോൾ യേശു അവനു നേരെയുള്ള സ്വർഗ്ഗവാതിലും, മുമ്പേ പോയവരുടെ മനസ്സും തുറന്നുകൊടുത്തു. അന്ധയാചകനു സൗഖ്യം കിട്ടുന്നതിനു മുമ്പു തന്നെ മുമ്പേ പൊയ്കൊണ്ടിരിക്കു ന്നവരുടെ മനോഭാവം മാറി. പിന്നീട് അവർ അവനോട് പറയുന്നത് ശ്രദ്ധിക്കുക. "ധൈര്യമായിരിക്കുക്, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു" (മർക്കോ 10:49). നിഷേധാത്മകമായി എതിർത്തവരോട് വഴക്കുണ്ടാക്കാതെ യേശുവിന് നേരെ നോക്കി കൃപ സ്വീകരിച്ചു പ്രതികരിച്ചപ്പോൾ അന്ധയാചകനായ ബെർത്തിമയൂസിനോട് ഈശോ പറയുന്നു "നീ പോയ്ക്കൊള്ളുക, നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചി രിക്കുന്നു" (മർക്കോ 10:52). അവന് സൗഖ്യം മാത്രമല്ല, രക്ഷയും ലഭിച്ചുവെന്ന് വചനം പറയുന്നു. നിലവിളിച്ചപേക്ഷ രക്ഷയിലേക്കുള്ള വാതിൽ തുറക്കാൻ കാരണമാകും. "തൽക്ഷണം അവന് കാഴ്ച ലഭിച്ചു. അവൻ യേശുവിനെ അനുഗമിച്ചു. സൗഖ്യത്തിലേക്കും രക്ഷയിലേക്കും വന്നതിനാൽ അവന് യേശുവിനെ അനുഗമിക്കാനുള്ള, ശിഷ്യനാകാനുള്ള വിളി ലഭിച്ചു. എൻ്റെ മുമ്പിൽ നിന്നിരുന്ന പ്രാർത്ഥ നാഗ്രൂപ്പ് ലീഡറോട് ഞാൻ പറഞ്ഞു: “താങ്കളും പ്രാർത്ഥനാഗ്രൂപ്പും മുഴുവൻ ഇന്നു മുതൽ മൂന്നു മാസ ത്തേക്കു വികാരിയച്ചനോടുള്ള വെറുപ്പും അകൽച്ചയും പിറുപിറുപ്പും ഉപേക്ഷിച്ച് കർത്താവിനെ നോക്കി നിലവിളിച്ച് അപേക്ഷിക്കുക, തീർച്ചയായും കർത്താവ് അത്ഭുതം പ്രവർത്തിക്കും. "പറഞ്ഞതുപോലെ അവർ പ്രവർത്തിച്ചു. അവരുടെ മനോഭാവത്തിലും ശൈലിയിലും മാറ്റം വന്നു. പിന്നീടുള്ള ഇവരുടെ പെരുമാറ്റവും പ്രതികരണവും, ജീവിതശൈലിയും നിരീക്ഷിച്ച ഇടവക വികാരിയച്ചൻ അവരുടെ പ്രാർത്ഥ നാഗ്രൂപ്പിന് ആത്മീയനേതൃത്വം കൊടുക്കാൻ തുടങ്ങി. മേല്പറഞ്ഞ ചെറുപ്പക്കാരൻ ഇപ്പോൾ വചനപ്ര ഘോഷണവേളയിൽ വളർന്നു വരുന്ന ആളാണ്
പനയ്ക്കലച്ചന്റെ പ്രഭാഷണം തീർന്ന് ധ്യാന ക്കാർ പ്രഭാതഭക്ഷണത്തിന് പിരിഞ്ഞ സമയം. ഡിവൈൻ വോയ്സ് ഓഫീസിൽ ധ്യാനത്തിൽ പങ്കെടുക്കുന്ന ഒരു സഹോദരൻ വന്നു. ആമുഖ മൊന്നുമില്ലാതെ അദ്ദേഹം പറഞ്ഞു തുടങ്ങി. ഞാൻ ഒരു ചെറിയ സൂപ്പർ മാർക്കറ്റ് നട ത്തിയിരുന്ന ആളാണ്. നല്ല ലാഭമായിരുന്നു. പക്ഷേ, രണ്ട് തവണ ഉണ്ടായ വെള്ളപ്പൊക്കവും, തുടർന്നുണ്ടായ കോവിഡും എന്നെ തകർത്തു. ബിസിനസ്സൊക്കെ പൊളിഞ്ഞു. ഞാൻ കടക്കാര നായി. വീട് ജാമ്യം വച്ചെടുത്ത ബിസിനസ് ലോൺ കുടിശിഖയായി. ബാങ്ക് ജപ്‌തി നോട്ടീസും അയച്ചു. വലിയ ഞെരുക്കത്തിൻ്റെ വേദനയിൽ ഞാൻ തകർന്നു. വീട്ടിലെ സന്തോ ഷവും സമാധാനവും പോയി. ആ സമയത്താണ് ഞാനും ഭാര്യയും കൂടി ഇവിടെ ധ്യാനത്തിനു വന്നത്. രണ്ടാഴ്ച കൂടാൻ പനയ്ക്കലച്ചൻ പറ ചെയ്തു. ഞ്ഞു. അങ്ങനെ തന്നെ ഞാൻ ധ്യാനത്തിന്റെ അവസാന ദിവസം പനയ്ക്ക ലച്ചന്റെ പ്രസംഗത്തിൽ നിന്ന് എനിക്ക് സൗഭാ ഗ്യപ്പെട്ട വാക്കുകൾ കിട്ടി. “പരാജയത്തിൽ ജയം കിടപ്പുണ്ട്” അതായിരുന്നു അച്ചന്റെ വാക്കുകൾ. അതായിരുന്നു എൻ്റെ വിജയത്തിൻ്റെ തുടക്കം. വചനം എഴുതി എടുക്കുന്ന എൻ്റെ നോട്ടുപുസ്തക ത്തിൽ ഞാൻ പരാജയം എന്ന വാക്ക് എഴുതി. ആ വാക്കിലേക്ക് ഒന്നു കൂടി ഞാൻ നോക്കി. അവ സാനത്തെ വാക്ക് ജയം എന്ന രണ്ടക്ഷരമാണ്. പുതിയ ഒരു ഉന്മേഷത്തിൽ ഞാൻ ധ്യാനം കഴിഞ്ഞു പോയി. പല തവണ നോട്ടു ബുക്കിലെഴുതി വച്ച പരാ ജയം എന്ന വാക്കിലേക്കു നോക്കി ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി. ഇതിലെ ജയത്തിൻ്റെ രഹസ്യങ്ങൾ എനിക്കു വെളിപ്പെടുത്തി തരണമേ എന്നതായിരുന്നു എൻ്റെ പ്രാർത്ഥന. അപ്പോൾ ഒരു കാര്യം എനിക്കു ബോധ്യപ്പെട്ടു. പരാജയ ത്തിലെ ആദ്യത്തെ രണ്ടു വാക്കുകൾ പരൻ എന്നാണ്. യേശു പരൻ അല്ലാതെ മറ്റാരും എനിക്ക് പരനായിട്ടില്ല. അങ്ങനെയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു വചനത്തിൽ ഞാൻ ഉറച്ചത്
കുഞ്ഞാടിൻ്റെ രക്തം കൊണ്ടാണ് അവർ ശത്രുവിനെ കീഴ്പ്പെടുത്തുന്നത് (വെളി. 12:11). സാക്ഷാൽ ശത്രു നമ്മൾ വിചാ രിക്കുന്ന ഏതെങ്കിലും മനുഷ്യരല്ല. അവരുടെ അജ്ഞതയിലു ടെയും സ്വാർത്ഥതയിലൂടെയും അവരുടെ പാപത്തിലൂടെയും അവരിൽ ഒളിഞ്ഞിരിക്കുന്ന തിന്മയുടെ ശക്തിയാണ്. ആ സാത്താ നികശക്തിയെ നിർവീര്യമാക്കുവാൻ യേശുക്രിസ്‌തുവിൻ്റെ രക്ത ത്തിനു മാത്രമേ കഴിയൂ. നമ്മളെ എതിർക്കുന്ന വ്യക്തികളുടെ പാപം പ്രാർത്ഥനയിലൂടെ നാം കഴുകി കളയണം.ദൈവപുത്രനായ യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും നമ്മെ കഴുകി ശുദ്ധ മാക്കും. നമ്മുടെ ശത്രുക്കളെ കഴുകി ശുദ്ധ മാക്കും. തിരുരക്തം കൊണ്ട് ആയിരങ്ങളെ പതിനായിരങ്ങളെ ജനലക്ഷങ്ങളെ കഴുകണ മേ, തിരുരക്തം കൊണ്ട് പൊതിയണമേ, പരി ശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമേ, എന്ന് പ്രാർത്ഥിക്കുക. ചില സമുഹങ്ങളിൽ ചെന്നാൽ, ചിലരെ നോക്കിയാൽ കുറേപ്പേർ മരിച്ചവിശ്വാസികളുടെ കൂട്ടത്തിലായിരിക്കും. അവർക്ക് പ്രശ് നങ്ങളുണ്ട്. ഓർത്തോർത്തുള്ള ദുഃഖം. ഈ ദുഃഖം ആവർത്തിച്ച് ഓർപ്പിച്ചു കൊടുക്കുന്നത് സാത്താനാണ്. അവൻ്റെ പണി അതാണ്. നമ്മളെ ദുഃഖിപ്പിക്കുക, നിരാശയ്ക്ക് അടിമപ്പെ ടുത്തുക, ആകുലപ്പെടുത്തുക, ഉത്കണ്ഠയ്ക്ക് അടിമയാക്കുക. നമ്മൾ വിചാരിക്കും അത് നമ്മുടെ സ്വന്തം ചിന്തയാണെന്ന്. എന്നാൽ, അത് സാത്താൻ്റെ പണിയാണ്. ഇതെല്ലാം സാത്താൻ കുത്തിവയ്ക്കുന്നതാണ്. പെട്ടെ എന്നെങ്ങാനും ഒന്നു മരിച്ചു കിട്ടിയാൽ വേണ്ടി യില്ലായിരുന്നു എന്ന് സങ്കടപ്പെടുന്നവരുണ്ട്. നമ്മുടെ തലയ്ക്കകത്ത് ഈ നുണകളെല്ലാം വച്ച് നിറയ്ക്കുന്ന നമ്മുടെ ശത്രുവായ സാത്താ നാണ് ഈ ചിന്ത ഉണ്ടാക്കുന്നത്. ആത്മഹ ത്യയ്ക്കും ദുർമരണത്തിനും ഒക്കെ കെണി ഒരുക്കുന്ന പരിപാടി സാത്താൻ്റേതാണ്
വിശുദ്ധ ഗ്രന്ഥത്തിൽ ആകമാനം ആഹ്വാനം ചെയ്യുന്ന വലിയൊരു സന്ദേശമാണ് തിരിഞ്ഞു നോക്കുക എന്നത്. പാപസങ്കീർണ്ണത യിൽ കഴിയുന്ന മനുഷ്യനെ രക്ഷിക്കുവാൻ ദൈവം സദാ ആഗ്രഹിക്കുന്നു. അവിടുത്തെ തിരു മുഖത്തേക്കും തിരുവചനത്തിലേക്കും തിരിഞ്ഞു നോക്കിയാൽ ഏതു പാപാവസ്ഥയിൽ കഴിയുന്ന ധൂർത്തപുത്രി-പുത്രന്മാരുടെയും മുഖം തേജോ മയമാകും, വാക്കുകൾ പവിത്രമാകും. ചെയ്തി കൾ രക്ഷാകരമാകും. ഈ തിരിഞ്ഞു നോട്ടത്തി നായി തിരുസഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന സമയമാണ് നോമ്പുകാലം നമ്മെ ഈ ലോക ത്തിലേക്ക് അയച്ചവനിലേക്കു തിരിഞ്ഞു നോക്കു മ്പോൾ അവന്റെ കൃപയേറ്റ് കണ്ണുകൾ പ്രകാ ശിക്കും. മുഖത്ത് പുഞ്ചിരി വിടരും. നോമ്പുകാലം തിരിഞ്ഞുനോട്ടത്തിന്റെ കാലമാണ് മരക്കുരിശു വഹിക്കാൻ പറ്റാത്തതു കൊണ്ട് തണുത്തു വിറങ്ങലിപ്പിക്കുന്ന മഞ്ഞുതുള്ളികളേ റ്റുള്ള യാത്ര (മത്താ. 2:13-18). അവിടുന്ന് ഈജി പതിലേക്കുള്ള യാത്രയിൽ മരവിച്ചും മരിച്ചു മൊക്കെ പോകേണ്ടതാണ്. എന്നാൽ, യേശു തന്റെ കുടിയിറക്കിൽ ഇറങ്ങിപ്പോന്ന സ്ഥലത്തെ ക്കുറിച്ചോ, ഇറക്കിവിട്ടവരെക്കുറിച്ചോ ചിന്തിച്ചില്ല. മറിച്ച്, തന്നെ അയച്ച പിതാവിൽ ജ്വലിക്കുന്ന സ്നേഹം ധ്യാനിച്ചു. "നീ എവിടെപ്പോയാലും ഞാൻ നിന്നോടുകൂടെയുണ്ടാകും, ശക്തനായിരി ക്കുക, ധീരനായിരിക്കുക, ഞാൻ നിനക്കു വിജയം നല്കും" (ജോഷ്വാ 1:5-9) എന്നാണല്ലോ പിതാ വിന്റെ വാഗ്ദാനം. പിതാവിൻ്റെ കൂടെ സഞ്ചരി ക്കുന്ന സ്നേഹത്തിലേക്കു തിരിഞ്ഞുനോക്കിയ പ്പോൾ കുടിയിറക്കിനെ അതിജീവിച്ച് വളരാൻ യേശുവിനെ പ്രാപ്തനാക്കി. ജീവിതത്തിന്റെ കുടി യിറക്കിൽ പിതാവായ ദൈവത്തിലേക്കു തിരിഞ്ഞു നോക്കുവാൻ പ്രാപ്‌തി പകരുന്നതാണ്
യേശുക്രിസ്തുവിൻ്റെ ഈ ലോകജീവിതം കാൽവരിക്കുരിശിലെ മരണത്തിലൂടെ കടന്ന് ഉത്ഥാനത്തിലൂടെ നിത്യജീവൻ്റെ മഹിമയിലേക്ക് പ്രവേശിക്കുന്നു. ഈ ലോകജീവിതകാലത്ത് തന്റെ സഹനത്തെയും പീഡാനുഭവത്തെയും മരണത്തെയും കുറിച്ച് ഈശോ മൂന്നുവട്ടം പ്രവചിച്ചിരുന്നതായി രേഖപ്പെടുത്തുന്ന സുവിശേഷങ്ങൾ 80000 പ്രാവശ്യവും ഉപസംഹരിച്ചിരുന്നത് അവയിലൂടെ എത്തി ച്ചേരുന്ന തിരുവുത്ഥാനത്തെക്കുറിച്ച് പരാമർശിച്ചു കൊണ്ടായിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. ഈശോ മരണത്തിന് കീഴടങ്ങിയത് വെറുതെ യായിരുന്നില്ല. മരണം അവിടുത്തെ ജീവിത ത്തിന്റെ അവസാനവും ആയിരുന്നില്ല. ആ ജീവിതത്തിന്റെ പരമോന്നതലക്ഷ്യം അവിടു ത്തെയും അവിടുത്തെ ജീവനിൽ പങ്കാളികളാ വുന്ന നാം ഓരോരുത്തരുടെയും മഹത്വപൂർ ണ്ണമായ ഉത്ഥാനമായിരുന്നു. വാസ്തവത്തിൽ ഈ അന്തിമ സഫലീകരണമാണ് ഈ ലോകജീവിത ത്തിനാകെ അർത്ഥം കൊടുക്കുന്നത്
ലോകത്തിലുള്ള ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. തന്നെക്കുറിച്ച് മറ്റുള്ളവർ നല്ലതു പറയണം. സ്വന്തം പേരിൻ്റെ മുമ്പിൽ നല്ല എന്ന വിശേഷണം ചേർത്തു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ എല്ലാവരും ആഗ്ര ഹിക്കുന്നുണ്ട്. ഈ ആഗ്രഹം എങ്ങനെ പൂർത്തിയാകും. ഭർത്താവായ ഒരാൾ ഭർത്താവായാൽ മാത്രം പോരാ, നല്ല ഭർത്താവാകണം. നീ ഭാര്യയാണെങ്കിൽ, ഭാര്യയായാൽപ്പോരാ, നല്ല ഭാര്യയാകണം. മാതാവാണെങ്കിൽ, മാതാവാ യാൽപ്പോരാ, നല്ല മാതാവാകണം. നീയൊരു പിതാവെങ്കിൽ, പിതാവായാൽ മാത്രം പോരാ, നല്ല പിതാവാകണം. ഡോക്‌ടറാണെങ്കിൽ, ഡോക്‌ടറായാൽപ്പോരാ നല്ല ഡോക്ടറാകണം. നീ വൈദികനെങ്കിൽ, വൈദികനായാൽപ്പോരാ, നല്ല വൈദി കനാകണം. നീയൊരു കന്യാസ്ത്രീയാണെങ്കിൽ, കന്യാസ്ത്രീയായാൽപ്പോരാ, നല്ല കന്യാസ്ത്രീയാകണം. ലൂക്കാ 10:33 മുതലുള്ള വചനത്തിൽ യേശു നല്ല സമരിയാക്കാരൻ്റെ ഉപമ പറയുക വഴി ഈ കാര്യമാണ് വ്യക്തമാക്കിത്തരുന്നത്. സമരിയാക്കാരൻ്റെ പേരിനു മുൻപിൽ നല്ല എന്ന വിശേഷണം എങ്ങനെ വന്നു. അവൻ ജറുസലേമിൽ നിന്നു ജറീക്കോയിലേക്കു യാത്ര പോവുകയാണ്, മാർഗ്ഗമധ്യേ ഒരുവൻ മുറിവേറ്റ് അർദ്ധ പ്രാണനായിക്കിടക്കുന്നു. മുറിവേറ്റു കിടക്കുന്ന മനുഷ്യനെ സഞ്ചാരി കഴുതപ്പുറ ത്തിരുന്നു കണ്ടു. കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി തൻ്റെ കാൽച്ചുവട്ടിൽ കിടക്കുന്ന വ്യക്തി തൻ്റെ ശത്രുവാണ്. താനപ്പോൾ ശത്രുതാ മനോഭാവത്തിലു മാണ്. ഈ രണ്ടു കാര്യവും മനസ്സിലേക്കു കടന്നു വന്നപ്പോൾ അവൻ ഒരു കാര്യം ഓർമ്മിച്ചു: താൻ ഇപ്പോൾ ശത്രുതാ മനോഭാവത്തിലിരിക്കേണ്ട വ്യക്തിയല്ല. അവനു സഹതാപം തോന്നി സഹതാപം എന്ന വാക്കിൻ്റെയർത്ഥം, സഹ+താപം കൂടെ ദുഃഖിക്കുക. എന്നാണ്. സഹോദരൻ മുറിവേറ്റ് വേദനിച്ചു വഴിയരികിൽ കിടക്കുന്നു. അപ്പോൾ താൻ ഇവിടെയിരുന്നാൽ പോരാ. യാത്ര . ക്കാരൻ തൻ്റെ സുരക്ഷിത സ്ഥാനം ഉപേക്ഷിക്കുവാൻ തയ്യാറായി. ലൂക്ക, 10:34 തിരുവചനത്തിൽപ്പറയുന്നു: അവനെക്കണ്ടപ്പോൾ മനസ്സലിഞ്ഞു എന്ന്. മുറിവേറ്റു വേദനിച്ചു കിടക്കുന്ന സഹോദരൻ്റെ അവസ്ഥയിൽ സുരക്ഷിത സ്ഥാനത്തിരി ക്കുന്നവന്റെ മനസ്സലിഞ്ഞു. ഈ മനസ്സലിവ് ആ സമരിയാക്കാരനിൽ ഉണ്ടാക്കിയ പ്രധാനകാര്യം അവൻ സുരക്ഷിത സ്ഥാനത്തു നിന്ന് ഇറങ്ങാൻ തയ്യാറായി
ദൈവത്തെയും അവി ടുത്തെ പ്രവർത്തനങ്ങളെയും ബുദ്ധിയുടെ അളവുകോലിൽ ഒതുക്കാൻ ശ്രമിക്കുന്നവ രാണ് പലപ്പോഴും നമ്മളിൽ പലരും. "ദൈവത്തിന്റെ ജ്ഞാന ത്തിൽ ലൗകിക വിജ്ഞാനത്താൽ അവിടുത്തെ അറിഞ്ഞില്ല. തൻമൂലം വിശ്വസിക്കുന്നവരെ സുവിശേഷ പ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാൻ അവിടുന്നു തിരുമനസ്സായി" (1 കൊറി. 1:21). ലൗകിക വിജ്ഞാനമുള്ള ഒരു വ്യക്തി എപ്പോഴും സുവി ശേഷവചനങ്ങൾ ഭോഷത്ത മായേ കാണുകയുള്ളൂ. “നാശ ത്തിലൂടെ ചരിക്കുന്നവർക്കു കുരിശിന്റെ വചനം ഭോഷത്തമാണ് രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിൻ്റെ ശക്തിയത്രേ" (1കൊറി. 1:18). പഴയനിയമത്തിൽ 2 രാജാക്കന്മാർ 5-ാം അദ്ധ്യായത്തിൽ ഒരു സംഭ വമുണ്ട്. അതിൽ നാമാൻ എന്നൊരു കുഷ്‌ഠരോഗിയെ നാം കാണു ന്നു. സിറിയാ രാജാവിൻ്റെ സൈന്യാധിപനായിരുന്നു നാമാൻ, ധൈര്യ ശാലിയും പരാക്രമിയും. സിറിയാരാജാവിനും രാജ്യത്തിനും നാമാ നിലൂടെ വളരെയേറെ നേട്ടങ്ങളുണ്ടായി. രാജാവിൻ്റെ പ്രീതിപാത്രവു മായിരുന്നു. നാമാൻ രോഗബാധിതനായ കാലത്ത് അദ്ദേഹത്തിന്റെ പത്നിയെ പരിചരിക്കാൻ ഒരു പെൺകുട്ടിയുണ്ടായിരുന്നു. സിറിയയും ഇസ്രായേലും തമ്മിൽ യുദ്ധം നടന്നപ്പോൾ സിറിയക്കാർ പിടിച്ചു കൊണ്ടുപോന്ന ഇസ്രായേലി പെൺകുട്ടിയാണവൾ. ദൈവത്തിന്റെ ദാസിയായ അവൾ പറഞ്ഞു: യജമാനൻ ഇസ്രായേലിൽ ദൈവപുരു ഷനായ ഏലീഷാ പ്രവാചകൻ്റെ അടുത്തായിരുന്നെങ്കിൽ ഇപ്പോൾ രോഗവിമുക്തനായേനേ. ഒരടിമപ്പെൺകുട്ടിയിലൂടെ അവിടെ ദൈവം പ്രവർത്തിക്കുകയാണ്. അവളുടെ വാക്കുകൾ നാമാൻ സ്വീകരിച്ചു. ആരുടെയും വാക്കു കൾ സ്വീകരിക്കുന്നിടത്തേക്ക് മനുഷ്യൻ എത്തിച്ചേരുന്ന ഒരവസ്ഥ യുണ്ട്. ആ അവസ്ഥയായിരുന്നു നാമാൻറേത്. രോഗമില്ലായിരുന്നെങ്കിൽ നാമാൻ ഈ പെൺകുട്ടിയുടെ വാക്കുകൾക്കു വില കല്‌പിക്കുമായി രുന്നോ, കുതിരകളുടെയും രഥങ്ങളുടെയും അകമ്പടിയോടെ നാമാൻ ഇസ്രായേലിലേക്കു പോയി. അകലെ നിന്നുതന്നെ പ്രവാചകൻ നാമാന്റെ വരവും ഉദ്ദേശ്യവും അറിഞ്ഞു. അദ്ദേഹം ഭൃത്യനെ വിളിച്ചു പറഞ്ഞു. നാമാനോടു തിരിച്ചു പൊയ്‌കൊള്ളാൻ പറയുക. പോകും വഴി ജോർദ്ദാൻ നദിയിലിറങ്ങി ഏഴു പ്രാവശ്യം മുങ്ങാനും പറയുക. ഭൃത്യൻ അപ്രകാരം അറിയിച്ചു. പക്ഷേ, നാമാൻ കുപിതനായി. പ്രവാ ചകൻ ദൈവനാമത്തിൽ ശിരസ്സിൽ കൈവച്ചു പ്രാർത്ഥിക്കും, അപ്പോൾ സൗഖ്യം ലഭിക്കും -ഇതാണ് നാമാൻ കരുതിയത്. നാമാൻ ആഗ്രഹി ച്ചതല്ല ദൈവം പ്രവർത്തിച്ചത്. പ്രവാചകൻ ഇറങ്ങി വരണമെന്ന് നാമാൻ ആഗ്രഹിച്ചു
നിറപുഞ്ചിരി, ആരെയും ആകർഷിക്കുന്ന സമീപനം, ആത്മാർത്ഥത തുളുമ്പുന്ന വാക്കു കൾ, വർഷങ്ങളോളം വിദേശരാജ്യത്തു പഠിച്ചു ജീവിച്ചതിന്റെ തെളിമ, തൻ്റെ സമുദായം നേരി ടുന്ന വിഷയങ്ങളെക്കുറിച്ചുള്ള പൂർണബോധ്യം -കോട്ടപ്പുറം രൂപതയുടെ മൂന്നാമത്തെ ഇടയനായി അഭിഷിക്ത നായ മോൺ. അംബ്രോസ് പുത്തൻവീട്ടിൽ പക്ഷേ, ആഗ്രഹിക്കുന്നത് തന്നെ സമീപിക്കുന്നവർക്കു സ്നേഹസാന്ത്വനമാകാ നാണ്. "തന്റെ ജനത്തെ സ്നേഹിക്കുവാനും അവർക്കു സാന്ത്വനമേകാനും" എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് തൻ്റെ ആപ്തവാക്യ മായി മോൺ. അംബ്രോസ് തെരഞ്ഞെടുത്തത്. തന്റെ അജപാലന ദൗത്യത്തിൽ വഴിവിളക്കാ കേണ്ട വചനമിതാണെന്നും അദ്ദേഹം ഉറപ്പി ക്കുന്നു. തന്റെ ആടുകൾക്കു പ്രതീക്ഷ നല്‌കുന്ന ആദർശവാക്യത്തെക്കുറിച്ച് ഇടയവിശദീകരണം ഇങ്ങനെ: അജപാലന അനുഭവങ്ങളിൽ ആശ്വാസം തേടിയെത്തുന്ന ഒരുപാടു പേരെ കണ്ടുമുട്ടിയിട്ടുണ്ട്. പ്രത്യേകിച്ച്, ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുമ്പോൾ എല്ലാ ദിവസവും രോഗവും കട ബാധ്യതയുമൊക്കെയായി നിസഹായാവസ്ഥ യിൽ ആയിരിക്കുന്ന വളരെപ്പേരെ കാണാനും സംസാരിക്കാനുമെല്ലാം സാധിച്ചു. അതൊക്കെ യാണ് ആശ്വസിപ്പിക്കാനുള്ള ദൗത്യത്തെക്കുറി ച്ചുള്ള ചിന്ത മനസ്സിലുദിപ്പിച്ചത്. ഒന്നും കൊടുത്തി ല്ലെങ്കിൽ പോലും കേൾക്കാനുള്ള മനസ്സുണ്ടെ ങ്കിൽ അത് വലിയ ആശ്വാസം നല്കുമെന്ന് പല പ്പോഴും അനുഭവം പഠിപ്പിച്ചിട്ടുണ്ട്.
ദേ-വാസോ എന്ന പോർച്ചുഗീസ് വാക്കിന് ശപഥം ചെയ്യുക. സമർപ്പിക്കുക എന്നൊക്കെയാണ് അർത്ഥം. ഈസ്റ്റർ നോമ്പിന്റെ ആചാരാനുഷ്‌ഠാനങ്ങളാണ് വെള്ളിയാഴ്ച തോറും നടത്തുന്ന സ്ലീവാ പ്പാതയും ദേവാസ്തവിളിയും. സുറിയാനി കത്തോലിക്കർക്കിടയിൽ കുരിശിൻ്റെ വഴി ഇടവകകൾ തോറും കുടുംബയൂണിറ്റു കൾ നടത്തുന്നുണ്ട്. കുരിശേന്തിയ ഒരാളെ അനുഗമിച്ച് 'ഈശോയെ ക്രൂശും താങ്ങി' എന്ന സ്ലീവാപ്പാത ഗാനം ആലപിച്ച് പതി നാലു സ്ഥലങ്ങൾ വണങ്ങുന്ന ഈ ആചാ രത്തിന് ഏറെ പഴക്കമില്ല. ലത്തീൻ ഗാന ത്തിന്റെ ചുവടുപിടിച്ചാണ് കുരിശിൻ്റെ വഴി യിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കു ന്നത്. ക്രിസ്‌തുവിനെയോ മാതാവിനെയോ സ്തുതിക്കുന്ന പ്രാർത്ഥനകൾ തമിഴ് കലർന്ന മലയാളത്തിലാണ്. കൊടു ങ്ങല്ലൂർ മുതൽ കന്യാകുമാരി വരെയുള്ള തീരദേശങ്ങളിൽ ലത്തീൻ കത്തോലിക്കർക്കിടയിലാണ് ഇതിനു പ്രചാരം. ആദ്യം ഈ ആചാരം ലത്തീൻ പ്രാർത്ഥനകളോടെയായി രുന്നു. പിന്നീടാണ് തമിഴിലേക്കും മലയാളത്തിലേക്കും ഗാന ങ്ങൾ കടന്നു വന്നത്. മിത്തുകളുടെയും നാടൻപാട്ടുകളു ടെയും ഭാവമാറ്റമാണ് ദേവാസ്തവിളി. തമിഴ്‌നാട്ടിലെ ചാവു പാട്ടായ ഒപ്പാരിയിൽ നിന്നും കടന്നുവന്ന ആചാരമാണി തെന്ന് വാദിക്കുന്നവരുമുണ്ട്. മരക്കുരിശുമേന്തി രാത്രിയിൽ തീവെട്ടി വെളിച്ചത്തിലാണ് ഇത് അരങ്ങേറുന്നത്. ദുഷ്ടശ ക്തികളെ ആട്ടിയോടിക്കാനുള്ള നിയോഗമാണ് വിളിക്കാർ ഏറ്റെടുത്തിരിക്കുന്നത്. 1552-ൽ സെന്റ് ഫ്രാൻസിസ് സേവ്യറാണ് ഇത് പ്രചരി പ്പിച്ചതത്രേ. ഭക്തി എന്ന അർത്ഥം വരുന്ന 'ദേവോ ഓസിയോ' എന്ന പോർച്ചുഗീസ് വാക്ക് ദേവാസ്ത്യാ യെന്നും ഒരു പക്ഷമുണ്ട്. പ്രാർത്ഥനയും ധ്യാനരീതിയും ദേവാസ്തവിളിക്ക് ക്രിസ്‌തുവിൻ്റെ പീഡാനുഭവമായി ബന്ധമുണ്ടെങ്കിലും
അമേരിക്കയിലെ ബ്ലൂഫീൽഡ് എന്ന സ്ഥലത്ത് ജീവിച്ചിരിക്കുന്ന ലിലിയൻ വ ലെൻസിയ എന്ന വ്യക്തി അയാളുടെ ജീവി തത്തിലെ ഒരു സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് അദ്ദേഹത്തിന്റെ മകൻ ഒരു ഗുസ്‌തി ടീമിലെ അംഗമായിരുന്നു. മകൻ് ഗുസ്തി ടീം അമേരിക്കയിൽ ധാരാളം സ്ഥലങ്ങളിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനായി പോകുമായിരുന്നു. വലെൻസിയക്ക് മകന്റെ മത്സരങ്ങൾ നേരിട്ടു കാണുന്നത് വലിയ താല്‌പര്യമായിരുന്നു. എന്നാൽ, അദ്ദേഹം താമസിച്ചിരുന്ന പട്ടണത്തിൽ നിന്നും അമേ രിക്കയുടെ ഒരു വലിയ ഭൂവിഭാഗത്തേക്കും യാത്ര ചെയ്യണമെങ്കിൽ സാൻ ജുവാൻ മല കളിലെ വോൾഫ് ഗ്രീക്ക് ചുരത്തിലൂടെ കടന്ന് പോകണമായിരുന്നു. ഈ ചുരം 10850 അടി ഉയരത്തിലാണ്. എങ്കിലും ഇതിന് മുകളിലൂടെ കടന്ന് പോകുന്ന റോഡ് വളരെ ഉന്നത നിലവാര ത്തിലുള്ളതാണ്. വലെൻസിയക്ക് ഉയരത്തെ വളരെയധികം ഭയം ഉള്ള ആളാണ്. അതു കൊണ്ട് അദ്ദേഹം ജീവിതത്തിൽ ഇത് വരെ ഉയരത്തെപ്പേടിച്ച് വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. സാൻ ജുവാൻ മലകളിലെ വോൾഫ് ഗ്രീക്ക് ചുരത്തിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോളെല്ലാം അദ്ദേഹം മൂടി പ്പുതച്ച് പുറകിലെ സീറ്റിൽ കൂനിക്കൂടി ഇരി ക്കുമായിരുന്നു. ചുരത്തിലൂടെ യാത്ര ചെയ്യുന്ന സമയത്ത് ആരെങ്കിലും സംസാരി ക്കുന്നതോ അദ്ദേഹത്തിന്റെ ദേഹത്ത് തൊടു ന്നതോ സഹിക്കാവുന്നതിനും അപ്പുറത്താ യിരുന്നു. അങ്ങനെ ചുരത്തിലൂടെ യാത്ര ചെയ്യുന്നതിന് മുമ്പുള്ള ഒരാഴ്‌ച. യാത്ര ചെയ്തു കഴിഞ്ഞാൽ ശേഷമുള്ള ഒരാഴ്‌ച അദ്ദേഹത്തിന് പർവ്വതത്തിൽ നിന്ന് താഴോട്ട് പതിക്കുന്ന പേടി സ്വപ്നങ്ങൾ ഉണ്ടാകുമാ യിരുന്നു. ഉയരത്തോടുള്ള ഈ ഭയത്തെ അതിജീ വിക്കാനായി അദ്ദേഹം പല വഴികളും പരീ ക്ഷിച്ചു, മദ്യപിച്ചു. പക്ഷേ, എത്ര മദ്യപി ച്ചാലും ബോധം നഷ്‌ടപ്പെടില്ല. ഉറക്കഗുളി കകൾ കഴിച്ചു നോക്കി. പക്ഷേ, അല്പം പോലും ഉറങ്ങാനായില്ല. പ്രാർത്ഥിക്കാൻ ശ്രമിച്ചു, ഒരു വാക്കുപോലും കിട്ടുന്നുണ്ടാ യിരുന്നില്ല. ഗാനമാലപിക്കാൻ ശ്രമിച്ചു, ഒരു വരി പോലും നാവിലെത്തിയില്ല.
അത്ഭുതത്തോടെ മാത്രമേ പനയ്ക്കല ച്ചനെ നോക്കി കാണാൻ കഴിയൂ. കാരണം, ഈ 75-ാം വയസ്സിലും യുവസഹജമായ ചുറു ചുറുക്കോടെ, മടുപ്പു കൂടാതെ, അർപ്പണ ബോധത്തോടെയും ആത്മാർത്ഥതയോ ടെയും വചനം ജീവിതമാക്കാൻ അച്ചനു മാത്രം കഴിയുന്ന സവിശേഷതയാണ്. തൊടുന്ന തെല്ലാം പൊന്നാക്കുന്ന ആത്മീയശ്രേഷ്ഠൻ! പോപ്പുലർ മിഷൻ ധ്യാനത്തിലാരംഭിച്ച്, പോട്ട ആശ്രമം, ഡിവൈൻ ധ്യാനകേന്ദ്രം എന്ന സ്ഥാപനങ്ങളിലെത്തി നിൽക്കുന്ന അച്ചന്റെ പ്രവർത്തനങ്ങൾ ഒരു പുരുഷായുസ്സിനു ചെയ്യാവുന്നതിലേറെയാണ്. മികച്ച സംഘാ ടകൻ, കാര്യശേഷിയും ദീർഘവീക്ഷണവും കഠിനാദ്ധ്വാനവും കൈമുതലായ വ്യക്തിത്വ മാണ് അച്ചന്റേതെന്ന്, അച്ചനെ നേരിട്ട് അറി യുന്നവരെല്ലാം സമ്മതിക്കും. അതിനേക്കാ ളേറെ, എന്നെ ആകർഷിച്ചത് അച്ചൻ്റെ വ്യക്തി പരമായ സ്വഭാവത്തിൻ്റെ സവിശേഷതകളാണ്. യഥാർത്ഥ ദൈവസ്നേഹത്തിൽ ജീവിക്കു ന്നവൻ. ദൈവത്തിൻ്റെ സ്നേഹവും കരു ണയും അച്ഛനിൽ മാംസം ധരിച്ചിരിക്കുന്നു വെന്ന് അച്ചൻ ദീർഘവീക്ഷണത്തോടെ ധ്യാനകേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ചി ട്ടുള്ള വിവിധ സാമൂഹ്യ സേവന ഉപവി
മനുഷ്യൻ ദൈവത്തെ തേടു ന്നതുപോലെ മനുഷ്യനെ തേടിവ രുന്ന ഒരു ദൈവത്തെ ബൈബിൾ നമുക്കു കാണിച്ചു തരുന്നു. ബൈബിളിലെ ദൈവം നിരന്തരം വെളിപ്പെടുത്തുന്നു. മനുഷ്യനുമായി സംസാരിക്കുന്ന ദൈവമാണ്. ഏശ യ്യാപ്രവാചകൻ പറയുന്നു: അന്ധകാ രത്തിലിരുന്ന ജനം ഒരു വലിയ പ്രകാശം ദർശിച്ചു. കുരിരുട്ടിൽ വസി ച്ചിരുന്നവരിലേക്കു മഹാപ്രകാശം കടന്നു വന്നു (9:2). വി. യോഹ ന്നാൻ്റെ സുവിശേഷത്തിലും ഈ വെളിച്ചത്തെക്കുറിച്ച് പറയുന്നു: സ്‌നാപകൻ ആ വെളിച്ചത്തിന് സാക്ഷ്യം നൽകാൻ വന്നവനാ ണെന്നും യഥാർത്ഥ വെളിച്ചം ഈശോയാണെന്നും വി. യോഹ ന്നാന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു (1:6-8).താനാ രെന്ന് ദൈവം നിരന്തരമായി നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും ദൈവത്തെ അറിയുവാനും നിത്യജീവൻ പ്രാപി ക്കുവാനുമാണ്. നിരന്തരമായി ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യനെ അന്വേഷിച്ചിറങ്ങി വരുന്ന ദൈവം, അവന്റെ മധ്യ ത്തിൽ വന്നു നിന്നുകൊണ്ടു പറയുന്നു. ഞാൻ ഇമ്മാനുവേ ലാണ്. അതായത് ദൈവം നമ്മോടു കൂടെ ഈ യേശുക്രിസ്ത വിൽ നിന്നും അകന്നു പോകാതിരിക്കുവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. യേശുവിൻ്റെ മാമ്മോദീസാവേളയിൽ ദൈവം വെളിപ്പെടുത്തുന്നു. ഇവൻ എൻ്റെ പ്രിയപുത്രനാണ്. ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു. ഈ പ്രിയപുത്രനെ ശ്രവിക്കു വാനാണ് സ്വർഗ്ഗം മനുഷ്യരെ ഉപദേശിക്കുന്നത്. ആ പുത്രൻ നമ്മോടു പറയുന്നു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്ന വരും എന്റെ പക്കൽ വരുവിൻ. നിങ്ങളെ ഞാൻ ആശ്വസി പ്പിക്കാം. ഇമ്മാനുവേലായി നമ്മോടുകൂടെ ദൈവം വസിക്കുന്നത് നമ്മെ നിത്യജീവൻ്റെ ഭാഗമാക്കാനാണ്. ഈ പ്രപഞ്ചം കൊണ്ട് നാം അവസാനിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അവി ടുന്ന് മനുഷ്യനായി അവതരിക്കേണ്ടതില്ലായിരുന്നു. അവനിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകരുത്. എല്ലാവരും നിത്യ ജീവൻ പ്രാപിക്കണം. അതിനാണ് ദൈവം നമ്മോടു കൂടെ വന്നത്. ദൈവം കൂടെ ഇല്ലാതെ വന്നാൽ നാം ആരുമല്ലാതാവും എന്നു ഓർമ്മിക്കുക. ദൈവത്തിന്റെ അമ്മയാകുവാൻ ഭാഗ്യം ലഭിച്ച പരിശുദ്ധ മറിയം പറയുന്നത് ഓർമ്മയില്ലേ? ശക്തനായ വൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്‌തിരിക്കുന്നു. തൻ്റെ ഭക്തരുടെ മേൽ അവിടുന്ന് തലമുറകൾ തോറും കരുണ വർഷിക്കുന്നു. എന്നിലും നിന്നിലും പ്രവർത്തിക്കുന്ന അവിടുന്ന് ശക്തനാണ്. അവൻറെ കാരുണ്യം തലമുറകളോളം നിലനിൽക്കുന്നതാണ്. മനുഷ്യനോട് ഇത്ര കരുണ കാണിക്കുന്ന ദൈവം, തൻ്റെ ദൈവത്വം തടസ്സമാക്കാതെ അവനോടൊപ്പം ഇറങ്ങിവന്ന ദൈവം, പരിഹാസത്തിൻ്റെ അടയാളമായ കുരിശിനെ തന്റെ ആയുധമാക്കിയവൻ, തൻ്റെ മഹത്ത്വത്തിൽ പങ്കുകാരാക്കുവാൻ പിതാവിന്റെ ഭവനത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുവാൻ, വീണ്ടും വരാനിരിക്കുന്നവൻ... അവിടുന്നു പറഞ്ഞു: എന്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഞാൻ നിങ്ങൾക്കു മുമ്പേ പോയി വാസസ്ഥലം ഒരുക്കിയ ശേഷം നിങ്ങളെ കൂട്ടിക്കൊണ്ടുപോകുവാൻ തിരികെ വരും. എന്തു മാത്രം കരുതുന്നവനാണ്, കാത്തിരിക്കുന്നവനാണ് നമ്മുടെ ദൈവം.
"കർത്താവിനെ സ്‌തുതിക്കുവിൻ, നീതിമാന്മാരുടെ സംഘത്തിലും, സഭ യിലും പൂർണ്ണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദി പറയും" (സങ്കീ. 111:1). സ്നേഹ ബഹുമാനപ്പെട്ട പനയ്ക്ക ലച്ചൻ്റെ 75-ാം ജന്മദിനം ആഘോഷിക്കു മ്പോൾ, തനിക്ക് ഒന്നും വേണ്ട എന്നും പറഞ്ഞ് എല്ലാം മറ്റുള്ളവർക്കു വേണ്ടി നൽകി, വിൻസെൻ ഷ്യൻ സഭയ്ക്കും, കത്തോലിക്കാ തിരുസഭയ്ക്കും, രാഷ്ട്രത്തിനും, ദേശത്തിനും തൻ്റേതായ രീതിയിൽ കൊടുക്കേണ്ടതെല്ലാം നൽകി എളിമയോടെ ജീവിച്ചുകൊണ്ടിരിക്കുന്ന അച്ചൻ എല്ലാ വർക്കും അഭിമാനമാണ്. പിതൃസഹജമായ സ്നേഹത്തോടെ എല്ലാവരെയും സ്വീകരി ക്കുന്ന, ചേർത്തു നിർത്തുന്ന വ്യക്തിത്വമാണ് അച്ചന്റേത്. വി. വിൻസെൻ്റ് ഡിപോളിന്റെ അനുകമ്പയും ദൈവാശ്രയത്വവും അച്ചനിൽ പ്രകടമാണ്. ദൈവികപദ്ധതികളോടു ചേർന്നു നിന്ന് മനുഷ്യൻ്റെ സർവോന്മുഖമായ വളർച്ച യ്ക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഒരു ദൈവമനുഷ്യനെ നമുക്ക് പനയ്ക്കലച്ചനിൽ കാണാൻ സാധിക്കും. ആധ്യാത്മിക, സാംസ്ക്‌കാരിക, സാമൂഹിക രംഗങ്ങളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു ത്യാഗിയെ നമുക്ക് അച്ചനിൽ കാണാം. കർത്താവിന് നന്ദി പറയുകയും കൂടു തൽ കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്കട്ടെ എന്നും ആയുസ്സും ആരോഗ്യവും നല്‌കി വഴി നടത്തട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ട് ജന്മദി നത്തിന്റെ എല്ലാ ആശംസകളും നേരുന്നു.
ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ നാമകരണ നടപടിക്ക് റോമിൽ തുടക്കം റമ്പിൽ തൊമ്മച്ചൻ്റെ നാമകരണ നടപടിക്ക് റോമിൽ തുടക്ക മായി. വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാൻ കാര്യാ ലയത്തിൽ നടന്ന ചടങ്ങിലാണ് തുടക്കം കുറിച്ചത്. കാര്യാലയ പ്രതിനിധി ഫെദറിക്കോ ഫവറോ, നാമകരണ നട പടിയുടെ പോസ്റ്റുലേറ്റർ ഫാ. ജോസഫ് ആലഞ്ചേരി, ദൈവദാസൻ്റെ സുകൃത ജീവിതത്തെക്കുറിച്ചുള്ള പ്രബന്ധം തയാറാക്കാൻ നിയോഗിക്കപ്പെട്ട ഫാ. സിബി പുതിയിടം എന്നിവരുടെ സാന്നിധ്യത്തിലായി രുന്നു നടപടികളുടെ തുടക്കം. ചങ്ങനാശ്ശേരി അതിരൂപതയെയും എടത്വ സെന്റ് ജോർജ് പള്ളിയെയും പ്രതിനിധീകരിച്ച് മോൺ ജോർജ് കൂവക്കാട്, ഫാ. ജേക്കബ് കറുകയിൽ, സിസ്റ്റർ റോസ് ചിറയ്ക്ക പുറം, ഫാ. ജോസഫ് ഈറ്റോലിൽ എന്നിവരും പങ്കെടുത്തു. 1836-ൽ എടത്വയിൽ ജനിച്ച പുത്തൻപറമ്പിൽ തൊമ്മച്ചൻ വിശുദ്ധൻ ഫ്രാൻസീസ് അസീസി തുടക്കം കുറിച്ച ഫ്രാൻസിസ്‌കൻ മൂന്നാം സഭയുടെ സന്ദേശം കേരളത്തിൽ ഉടനീളം പ്രചരിപ്പിച്ചു. 1908 നവംബർ 1ന് അന്തരിച്ച അദ്ദേഹത്തെ എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ പ്രത്യേകം തയ്യാ റാക്കിയ കബറിടത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്.
24 വർഷം പഴക്കം ചെന്ന നട്ടെല്ല് വേദന ഈശോ സുഖപ്പെടുത്തി 0091 രോഗപീഢമൂലമാണ് ഞാൻ ഡിവൈനിൽ ധ്യാനത്തിനു വന്നത്. എനിക്ക് 24 വർഷമായി നട്ടെല്ലിനു വേദനയായിരുന്നു. കൂടാതെ കഴുത്തിൽ അസ ഹ്യമായ വേദനയും ഉണ്ടായിരുന്നു. ഡിവൈനിൽ വന്നു ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഈശോ എന്നെ അത്ഭുതകര മായി സുഖപ്പെടുത്തി അനുഗ്രഹിച്ചു. അതിനേക്കാളുപരി എനിക്ക് ഈ ധ്യാന ത്തിലൂടെ പരിശുദ്ധാത്മാവിൻ്റെ അഭിഷേകവും നൽകി. യേശുവേ നന്ദി, യേശുവേ സ്‌തുതി. സി. സുനിത, ഹോളി ഫെയ്‌സ് കോൺവെൻൻ്റ്, തങ്കശ്ശേരി, കൊല്ലം