book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

Jesus I Trust In You.

  1. മാറ്റമില്ലാത്ത അവസ്ഥ says:

    നമ്മുടെ ആത്മീയ അനുഭവങ്ങളെ രണ്ട് തരമായി തിരിക്കാം. ഒന്നാമത്തേത് ബാഹ്യമായവ, അല്ലെ ങ്കിൽ ഉപരിതലത്തിലുള്ളവ. രണ്ടാമത്തേത്, ആന്തരികമായ. ബാഹ്യമായവ പുറത്ത് കാണപ്പെടുന്ന വയാണ്. ഏതാണ്ട് അധികവും ഭൗതിക വസ്‌തുക്കളോടും കാര്യങ്ങളോടും ബന്ധപ്പെട്ടവയാണ്. നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ബാഹ്യമായവയിൽ യഥാർത്ഥമായ ഒരു നന്മയുമില്ല എന്ന താണ്. അവയുടെ ഫലമായി ആരമീയ വളർച്ച ഉണ്ടാകുന്നില്ല. യേശു അനുഭവം ഉണ്ടാകുന്നില്ല. എന്നാൽ, ഇതിനൊരു അപവാദം ഉണ്ട്. ഈ ബാഹ്യപ്രവൃത്തി നിങ്ങളിൽ ആഴത്തിൽ സംഭവിച്ച എന്തിന്റെയെങ്കിലും ഉപോത്പന്നമാണെങ്കിൽ, ഈ ബാഹ്യപ്രവൃത്തികൾക്ക് ആത്മീയമൂല്യം ലഭിക്കു ന്നു. അവയിൽ നിന്ന് യഥാർത്ഥ നന്മ ഉണ്ടാകുന്നു. എങ്കിലും അവയുടെ സ്രോതസ്സിനുള്ള ആത്മീയമൂല്യം മാത്രമേ ഈ ബാഹ്യപ്രവർത്തികൾക്കും ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് നാം ചരിക്കേണ്ട വഴികൾ സുവ്യക്തമാണ്. നമ്മുടെ ശ്രദ്ധ മുഴുവൻ ആഴങ്ങളിൽ സംഭവിക്കുന്ന പ്രവർത്തികളിലായിരിക്കണം. അവയാണ് ആത്മാവിന്റെ പ്രവൃത്തികൾ. നാം അകത്തുള്ള ആത്മാവിലേക്ക് തിരിയുക. അങ്ങനെ ചെയ്യുമ്പോൾ ബാഹ്യപ്രവർത്തികളിൽ നിന്നും നാം ഉൾവലിയ ണം. ദൈവം നമ്മുടെ ആത്മാവിലാണ്. അതുകൊണ്ട് അകത്ത് യേശുവിലേക്ക് തിരിയുമ്പോഴാണ് ആന്ത രിക പ്രവൃത്തികൾ തുടങ്ങുന്നത്. അകത്ത് നിരന്തരമായി ദൈവവുമായുള്ള ബന്ധത്തിലായിരിക്കണം. ബാഹ്യമായ എന്തെങ്കിലും നേട്ടങ്ങളെ കേന്ദ്രമാക്കി ജീവിതത്തെ ക്രമീകരിക്കുന്നതിനു പകരം ഹൃദ യത്തിന്റെ ആഴങ്ങളിൽ വസിക്കുന്ന യേശുവിനെ കേന്ദ്രമാക്കി ജീവിതത്തെ ക്രമീകരിക്കുക. കേന്ദ്ര സ്ഥാനം ഹൃദയത്തിൽ വസിക്കുന്ന യേശുവിലായിരിക്കണം. അപ്പോൾ അതുവരെയും നമ്മൾ താല്‌പ ര്യപൂർവ്വം ചെയ്തുകൊണ്ടിരുന്ന പല ബാഹ്യപ്രവൃത്തികളും അപ്രധാനവും ആവശ്യമില്ലാത്തവയുമാ ണെന്ന ബോധ്യത്തിലേക്കു വരും.. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി മുഴുകിയിരുന്ന ഒരു സഹോദരനെ എനിക്കറിയാം. അതി രാവിലെ മുതൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ അവരെ സഹായിക്കാനായി അദ്ദേഹം അവരോടൊപ്പം പോകുമായിരുന്നു. എല്ലാവർക്കും വലിയ ഉപകാരി ചിലരെ സാമ്പത്തികമായും സഹായിക്കുമായിരു ന്നു. നാട്ടുകാരുടെ കൈയ്യടി ധാരാളം ലഭിക്കുമായിരുന്നു. ഇതിനിടയിൽ ഇദ്ദേഹം സഹായിച്ച ഒരു വ്യക്തി യോട് വിരോധമുണ്ടായിരുന്നു. ഒരാൾക്ക് ഇദ്ദേഹത്തോട് വെറുപ്പായി. അയാൾ ചില അപവാദങ്ങൾ പറഞ്ഞു പരത്തി. അതോടുകൂടി ഇദ്ദേഹം മാനസികമായി തളർന്നു. കടുത്ത നിരാശയിലായി. കുടും ബകാര്യങ്ങളേക്കാൾ ശ്രദ്ധ നാട്ടുകാരുടെ കാര്യത്തിലായിരുന്നുകൊണ്ട്, നേരത്തെ തന്നെ ഭാര്യയും മകളും ഇദ്ദേഹത്തെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞായറാഴ്‌ചകളിലെ ബലിയർപ്പണത്തിലും സഭാപരമായ ആചാരങ്ങളിലും ഇദ്ദേഹം ഒരു മുടക്കവും വരുത്താറില്ല. പ്രശ്‌ന ങ്ങളേറിയപ്പോൾ അദ്ദേഹം ഇങ്ങനെ ചിന്തിച്ചു ഞാൻ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ലല്ലോ? എല്ലാം നല്ല കാര്യങ്ങളാണല്ലോ ചെയ്‌തു കൊണ്ടിരുന്നത്. പിന്നെ എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിച്ചു? ദൈവം എന്തുകൊണ്ട് ഇതെല്ലാം അനുവദിച്ചു? ആത്മീയതയിലുള്ള വിശ്വാസം പോലും നഷ്ടപ്പെട്ടു. ബാഹ്യകാര്യങ്ങളിലെല്ലാം താൻ ശരിയാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ സമാധാനമില്ല. ഒരു ധ്യാനത്തിൽ പങ്കെടുത്ത് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചപ്പോഴാണ് ഒരു വെളിപ്പെടുത്തൽ പോലെ തന്റെ തെറ്റ് മനസ്സിലായത്. നല്ല കാര്യങ്ങളെല്ലാം ചെയ്‌തു കൊണ്ടിരുന്നത് തന്നിലെ അഹം എന്ന് മനസ്സിലായി. അവ ദൈവഹിതമായിരുന്നില്ല എന്ന് മനസ്സിലായി. തന്നിലെ യേശുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് “എല്ലാം യേശുവിൽ, എല്ലാം അവിടുന്നു വഴി" എന്ന ഒരു ആത്മീയതയിലേക്ക് അദ്ദേഹം പ്രവേശിച്ചു. വചനവായനയിലും പ്രാർത്ഥനയിലും ധാരാളം സമയം ചിലവഴിക്കാൻ തുടങ്ങി മറ്റുള്ളവ രുടെ പ്രേരണയാൽ ചെയ്‌തു കൊണ്ടിരുന്ന കാര്യങ്ങൾ അദ്ദേഹം അവസാനിപ്പിച്ചു. എന്ത് ചെയ്യുമ്പോഴും “എന്റെ ഉള്ളിലുള്ള ഈശോയുടെ സ്നേഹം എന്നെ നിർബന്ധിക്കുന്നു" എന്നത് കൊണ്ടായി,

  2. ജപ്തി നോട്ടീസ് കിട്ടിയവർ ഡിവൈൻ ധ്യാനകേന്ദ്രത്തിലേക്ക് വരട്ടെ says:

    അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക ശാന്തമാവുക. കാറ്റു ശമിച്ചു. പ്രശാന്തത ഉണ്ടായി" (മർക്കോ. 4:39). വളരെ അപ്രതീക്ഷിതമായിട്ടാണ് ധ്യാനഹോ ളിൽ പനയ്ക്കലച്ചൻ ഉറച്ചശബ്ദത്തിൽ പറഞ്ഞത്. “നിങ്ങളിലാർക്കെങ്കിലും ജപ്‌തി ഭീഷണിയുടെ നോട്ടീസോ നടപടികളോ നേരിട്ടവരുണ്ടോ? നിങ്ങ ളുടെ പരിചയത്തിലോ കുടുംബബന്ധങ്ങളിലോ ആരെങ്കിലും ഈ തീരാക്കടത്തിൻ്റെ വേദനയിൽ അകപ്പെട്ടവരുണ്ടോ? ഉണ്ടെങ്കിൽ അവരാരും നിരാ ശപ്പെടരുത്. കഴിഞ്ഞ കുറേ ആഴ്‌ചകളായി പത മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പല വാർത്തകളിലും ആത്മഹത്യാ കാരണം ജപ്തി ഭീഷണിയും കടക്കെണിയും ആണ് എന്ന് മന സ്സിലാക്കാൻ കഴിയും. ആത്മഹത്യ ഒരു പരിഹാ രമല്ലെന്ന് പരിഹാരത്തിന് കർത്താവ് അനേകം കൈവഴികൾ തുറക്കുമെന്നും എനിക്ക് ധൈര്യ മായി പറയാൻ കഴിയും. നിരവധി വർഷങ്ങളിലെ ധ്യാനവേളകളിൽ ഞാൻ കണ്ടുമുട്ടിയ ലക്ഷക്ക ണക്കിന് മനുഷ്യരും അവരുടെ കുടുംബങ്ങളും കടക്കെണിക്ക് പരിഹാരമായി ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ച് വന്നവരാണ് ഞങ്ങൾ എന്ന് കേട്ടിട്ടുണ്ട്. അവരെല്ലാവരും യേശു നാമത്തിൽ പ്രാർത്ഥിച്ചപ്പോൾ ആ പ്രാർത്ഥനയിൽ ആരമാർത്ഥമായി പങ്കുചേർന്നപ്പോൾ അവരുടെ മുമ്പിൽ അടഞ്ഞവാതിലുകളിൽ ചിലത് തുറക്കു കയും പുതിയ വാതിലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു

  3. വി. കുർബ്ബാന സ്ഥാപനം: ദൈവിക പദ്ധതി says:

    വിശുദ്ധ കുർബ്ബാന സ്ഥാപിക്കപ്പെ ട്ടത് മനുഷ്യന്റെ പദ്ധതിയുടെ ഭാഗമായല്ല അതു ദൈവിക പദ്ധതിയാണ്. ഈ ബോധ്യം ചോർത്തിക്കളയും വിധം തെറ്റായ പ്രബോ ധനം നല്‌കുന്നവരുണ്ട്. അവർക്കെല്ലാം ദൈവകരുണ ലഭിക്കുവാൻ നാം പ്രാർത്ഥിക്കണം കുർബ്ബാനയിൽ കർത്താവില്ല, അതു വെറും ഓർമ്മ മാത്രമാണ് - എന്നൊക്കെ വിശുദ്ധകുർബ്ബാനയെക്കുറിച്ച് കൊറിന്ത്യർക്കെഴു തിയ ലേഖനത്തിൽ വി. പൗലോസ് ശ്ലീഹ നല്‌കുന്ന പ്രബോധനം ശ്രദ്ധിക്കുക. (അദ്ധ്യായം 11). ഈശോ വി. കുർബ്ബാന സ്ഥാപിക്കുമ്പോൾ വി. പൗലോസ് അവി ടുത്തെ ശിഷ്യനായിരുന്നില്ല. ഒരു യഹൂദ തീവ്രവാദിയാ യിരുന്നു. മാനസാന്തരത്തിനു ശേഷമാണ് വി. കുർബ്ബാനയെക്കുറിച്ചുള്ള വെളിപാടുകൾ ദൈവം വി. പൗലോസിന് സവിശേഷമായ വിധത്തിൽ നല്‌കുന്നത്. ഇതേക്കുറിച്ച് വി. പൗലോസ് പറയുന്നു. “കർത്താവിൽ നിന്ന് എനിക്ക് ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്പിച്ച തുമായ കാര്യം ഇതാണ്: കർത്താവായ യേശു താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ അപ്പമെടുത്ത് കൃത ജ്ഞത അർപ്പിച്ചതിനു ശേഷം അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്‌തു. ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എൻ്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യു വിൻ" (1കോറി 11:23,24).

  4. തിരുവുത്ഥാനത്തിന്റെ മഹാസമ്മാനം says:

    ഒരു അടിമയ്ക്കും സ്വന്തം പ്രയത്നം കൊണ്ട് അടിമത്തത്തിൽ നിന്നും രക്ഷ പ്പെടാനാവില്ല. അക്കാരണം കൊണ്ടാണ് ദൈവപിതാവ്മനുഷ്യരെ വീണ്ടെടുക്കുവാൻ സ്വന്തം പുത്രനെ ലോകത്തി ലേക്ക് അയച്ചത്. തന്റെ മരണ ത്തിലൂടെയും ഉത്ഥാനത്തിലൂ ടെയും ഈശോ പാപത്തിന്മേൽ വിജയം നേടി. കുമ്പ സാരം എന്ന കൂദാശയിലൂടെ വിജയത്തിന്റെ ആ കൃപ നമു ക്കായി നൽകപ്പെടുന്നു. ഉത്ഥി തനായ കർത്താവിന്റെ തന്നെ പദ്ധതിയാണിത്.പാപം ചെയ്ത ഓരോ വ്യക്തിയും അടിമയാണ്. പാപം ചെയ്യുമ്പോൾ ഒരു വ്യക്തി അതിന് അടിമയാക്ക പ്പെടുന്നു. കാരണം ഈശോപറഞ്ഞു: സത്യം സത്യമായും ഞാൻ നിങ്ങളോട് പറയുന്നു: പാപം ചെയ്യുന്നവൻ പാപത്തിനടിമയാവുകയാണ് (യോഹ. 8:34).അവന്റെ ഹൃദയം തനിക്കായി കാത്തിരിക്കുന്ന ദൈവത്തിന്റെ പുരോഹിതന്റെ പക്കൽ എത്തുവാനും ഹൃദയത്തിന്റെ പൂട്ടുകൾ പൊളിച്ച് അതു ദൈവസന്നിധിയിൽ ഇറക്കുവാനും ആഴമാർന്നതും സ്വാഭാവികവുമായ ദാഹം ഉണ്ടാവും. പാപം മനുഷ്യമനസ്സിനെ വലിയ ഭാരമായി വിഷമിപ്പിച്ചുകൊണ്ടിരിക്കും. ഒരു വ്യക്തി തന്റെ വീഴ്ച്‌ചകൾ ഏറ്റു പറയുകയും നിസഹായത പ്രകടമാക്കുകയും ചെയ്യുമ്പോൾ സഭ യുടെ പുരോഹിതൻ ദൈവത്തിൻ്റെ അധികാരം ഉപയോഗിച്ച് അവനെ സ്വീകരിക്കുകയും പാപങ്ങൾ പൊറുക്കുകയും ചെയ്യുന്നു. കുമ്പസാ രത്തിന്റെയും മാനസാന്തരത്തിന്റെയും ക്ഷമയുടെയും ഈ ചടുലത സങ്കീർത്തകൻ വിവരിക്കുന്നു. (സങ്കീ. 32)

  5. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്താൽ വിശുദ്ധരാകും says:

    നമുക്ക് ഒരു ശത്രുവുണ്ട്. സാത്താൻ. സാത്താൻ നമ്മുടെ ഉള്ളി ലേക്കു കടന്നു വരാതിരിക്കുവാൻ എപ്പോഴും ജാഗ്രത പുലർത്തണം. 'വിശുദ്ധ കുരിശിന്റെ അടയാള ത്താൽ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനേ, പിതാ വിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ' എന്ന് കുരിശടയാളം വരച്ച് പ്രാർത്ഥിക്കുന്നത് നമുക്ക് ശത്രുവായ സാത്താനിൽ നിന്നും രക്ഷ നേടുന്നതിനും ദൈവ ത്തിന്റെ സംരക്ഷണം ലഭിക്കുന്നതിനും വളരെ നല്ലതാണ്. സാത്താൻ ഉപയോഗിക്കുന്ന നമ്മുടെ അവയവങ്ങളിൽസുപ്രധാനമാണ് നാവ്. ദൈവത്തിന്റെ വചനം ഓർമ്മിപ്പിക്കുന്നു. "നിങ്ങളുടെ വാക്ക് അതേ അതേ എന്നോ, അല്ല, അല്ല എന്നോ ആയിരി ക്കട്ടെ" (മത്താ 5:37).

  6. ബൈബിൾ ഒരു ഗ്രന്ഥസമാഹാരം says:

    ബൈബിൾപോലെ വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തെ മാത്രമല്ല, മാന വചരിത്രത്തെത്തന്നെ ഇത്രമാത്രം സ്വാധ്വീനിച്ചി ട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ബൈബിൾ എന്താണ്? ബൈബിൾ എങ്ങനെയാണ് രൂപം കൊണ്ടത്? ബൈബിളിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാ ന്യമെന്താണ്? എല്ലാവർക്കും പരിചിതമാണ് ബൈബിൾ എന്ന പേര്. എന്നാൽ, എങ്ങനെയാണ് ഈ പേര് ഉണ്ടായത് എന്ന് അധികം പേർക്കും അറിയില്ല. ബൈബിൾ എന്ന വാക്ക് മലയാളത്തിലേക്കു വന്നത് ഇംഗ്ലീഷിൽ നിന്നാണ്. ഇംഗ്ലീഷിലേക്കു വന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും. ഗ്രീക്കുഭാഷ യിൽ ഏകവചനം 'ബിബ്ലിയോൺ' എന്നു പറയും. ബിബ്ലിയോണിന്റെ ബഹുവചനം ബിബ്ലിയ. അത് ഇംഗ്ലീഷിലേക്കു വന്നപ്പോൾ ബൈബിളായി. ബൈബിൾ അതേപടി മലയാളത്തിലേക്കും കടന്നു വന്നു. ഗ്രീക്കിൽ ബിബ്ലിയോൺ എന്ന പദം വന്നതിനു പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. അത് ഒരു പട്ട ണവുമായി ബന്ധപ്പെട്ട ചരിത്രമാണ്. മദ്ധ്യധര ണ്യാഴിയുടെ കിഴക്കേത്തീരത്ത് ലെബനോണിന്റെ തീരപ്രദേശത്ത് പണ്ടുണ്ടായിരുന്ന ഒരു പ്രധാന തുറമുഖനഗരമായിരുന്നു ബിബ്ലോസ്. ബിബ്ലോസ് നഗരത്തിൽ നിന്നു കയറ്റുമതി ചെയ്യപ്പെട്ട ഒരു പ്രധാന ഇനമായിരുന്നു പപ്പിയറസ് അഥവാ പേപ്പർ. പപ്പിയാസ് ചെടികളുടെ തണ്ടുകീറി പായ പോലെ നെയ്ത് ഉണക്കിയെടുത്താണ് പേപ്പർ- കടലാസ് ഉണ്ടാക്കുന്നത്. പേപ്പർ എന്ന പദം തന്നെ പപ്പിയറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കടലാസിൽ എഴുതി പല കടലാസുകൾ കൂട്ടി ക്കെട്ടി പുസ്ത‌കമുണ്ടാക്കുമായിരുന്നു. ബിബ്ലോ സിൽ നിന്നു കയറ്റുമതി ചെയ്‌ത കടലാസ് പുസ്ത‌ കമാക്കിയപ്പോൾ ബിബ്ലോസ് നഗരവുമായി ബന്ധ പ്പെടുത്തി ആ പുസ്‌തകത്തിനു ബിബ്ലിയോൺ എന്നു പേരു വന്നു. ബിബ്ലിയോൺ എന്നാൽ പുസ്‌തകം എന്നേ അർത്ഥമുള്ളൂ. പക്ഷേ, ഇന്ന് ഏതു പുസ്ത‌കത്തെയും ബിബ്ലിയോൺ എന്നു വിളിക്കുകയില്ല. പുസ്‌തകങ്ങളിൽ ഏറ്റവും പ്രധാ നപ്പെട്ട പുസ്‌തകം, ഗ്രന്ഥങ്ങളുടെ ഗ്രന്ഥം, ഏറ്റവും മുഖ്യമായ പ്രധാനപ്പെട്ട വി. ഗ്രന്ഥം എന്ന അർത്ഥത്തിലാണ് ബിബ്ലിയോൺ എന്ന പദം ഉപ യോഗിക്കപ്പെട്ടത്. അതേ അർത്ഥത്തിലാണ് ഇന്നു നമ്മളും ബൈബിൾ എന്ന പദം ഉപയോഗിക്കുക. വി. ഗ്രന്ഥം എന്നാണ് ഇതിനർത്ഥം. ലോകത്തിലെ രണ്ടു പ്രധാന മതങ്ങൾ തങ്ങ ളുടെ വിശ്വാ സത്തിനടിസ്ഥാനമായി വി. ഗ്രന്ഥത്തെ സ്വീകരിക്കുന്നുണ്ട്. യഹൂദരാണ് ആദ്യത്തേത്. അവർ വി ഗ്രന്ഥമായി ഉപയോഗി ക്കുന്ന ആ ഗ്രന്ഥത്തെ ക്രൈസ്‌തവരും വി ഗ്രന്ഥ മായി സ്വീകരിക്കുന്നു. അതിന് പഴയനിയമം അഥവാ പഴയ ഉടമ്പടി എന്നു പറയും. യേശുവി ലേക്കു നയിക്കുന്ന രക്ഷാചരിത്രത്തിന്റെ വിവര ണമാണ് ഈ പഴയ ഉടമ്പടിയിൽ കാണുക. ക്രൈസ്തവർ അതോടൊപ്പം ഒരു പുതിയ ഉടമ്പ ടിയിലും വിശ്വസിക്കുന്നുണ്ട്. യേശുവിൽ പൂർത്തി യായ രക്ഷാചരിത്രം.

  7. ഉയർപ്പ് തിരുനാൾ ചിന്തകൾ says:

    യേശു മനുഷ്യനായ് ജനി ച്ചു. മനുഷ്യൻ്റെ പാപങ്ങൾക്ക് പരിഹാര ബലിയായ് മാറ്റപ്പെടു കയും, പാപം ചെയ്ത് ആത്മാവി നാൽ മരിക്കപ്പെട്ട മനുഷ്യന്, മനു ഷ്യന്റെ ആത്മാവിന് നിത്യജീ വൻ കൊടുക്കുന്നതിന് ക്രിസ്തു നമുക്കുവേണ്ടി ഉയർത്തെഴുന്നേ ല്ക്കുന്നു. ആ ഉത്ഥാനം ചെയ്ത ദിവസത്തിന് മഹത്വം നല്കുന്ന തിനും ഉത്ഥാനത്തിന്റെ മഹത്വ ത്തിൽ പങ്കാളിയാകുന്നതിനും വേണ്ടിയും ഉയർപ്പു തിരുനാൾ നാമെല്ലാവരും ആഘോഷിക്കു ന്നു. ആ ഉയർപ്പ് തിരുനാൾ ആഘോഷിക്കുമ്പോൾ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം. ഏദൻ തോട്ടത്തിൽ വച്ച് ആദവും ഹവ്വായും പാപം ചെയ്തപ്പോൾ അവരുടെ ജീവിത ത്തിലേക്ക് അഞ്ചു ബന്ധനങ്ങൾ കടന്നുവന്നു. ഉത്പ. 3:14-19 വരെ യുള്ള തിരുവചനത്തിൽ ഈ ബന്ധനങ്ങൾ കാണാൻ സാധി ക്കും. പാപം ചെയ്‌ത മനുഷ്യനി ലേക്ക് ദൈവം പറഞ്ഞ കാര്യ ങ്ങൾ അനുസരിക്കാതിരിക്കുക- ദൈവലംഘനമാണ് പാപം). ആദവും ഹവ്വായും അനുസ രണക്കേട് നടത്തിയപ്പോൾ അവ രിലേക്ക് കടന്നുവന്ന ബന്ധ നങ്ങൾ പാപം, രോഗം, വേദന, ശാപം, മരണം എന്നിവയാണ്. ആദത്തിലൂടെയും ഹവ്വായിലൂ ടെയും കടന്നുവന്ന അഞ്ചു ബന്ധ നങ്ങൾക്ക് മോചനം നല്‌കുന്ന തിനു വേണ്ടി യേശുക്രിസ്‌തു മനുഷ്യനായി ഭൂമിയിൽ അവത രിച്ചു. “യേശുക്രിസ്തു ഭൂമിയി ലേക്ക് വന്നത് പാപികളെ രക്ഷി ക്കാനാണ് എന്ന പ്രസ്‌താവം

  8. രക്ഷ അനുതാപത്തിലൂടെ says:

    ഒടുക്കത്തെ അത്താഴ സമ യത്ത്, നിങ്ങളെല്ലാവരും എന്നെ ഉപേക്ഷിച്ചു പോകും എന്ന് യേശു പറഞ്ഞപ്പോൾ ശിഷ്യരൊക്കെ അതു നിഷേ ധിച്ചു. ഇല്ല, ഇല്ല, ഞങ്ങൾ പോവുകയില്ല എന്നൊക്കെ മറ്റു ശിഷ്യർ പറഞ്ഞപ്പോൾ ശിഷ്യ പ്രമുഖനായ പത്രോസ് പറ ഞ്ഞത്, ഗുരുവേ, ആരൊക്കെ നിന്നെ ഉപേക്ഷിച്ചാലും ഞാൻ, ഞാൻ മാത്രം അങ്ങയെ ഉപേ ക്ഷിച്ചു പോവുകയില്ല എന്നാ ണ്. കൂട്ടത്തിലുള്ള യോഹ ന്നാനും മത്തായിയും യാക്കോ ബുമൊക്കെ ഗുരുവിനെ ഉപേ ക്ഷിച്ചു പോയാലും ഞാൻ അങ്ങയോടൊപ്പം അന്ത്യം വരെ, മരിക്കാൻ പോലും തയ്യാ റായി കൂടെയുണ്ടാവും എന്നുസംശയലേശമെന്യേ വ്യക്തമാ ക്കുകയായിരുന്നു പത്രോസ്തീർത്തും ആത്മാർത്ഥത യോടെ ഇങ്ങനെ പ്രഖ്യാപനം നടത്തി മണിക്കൂറുകൾ കഴിയു ന്നതിനു മുമ്പ് ആണയിട്ട് മൂന്നു വട്ടം യേശുവിനെ പത്രോസ് തള്ളിപ്പറഞ്ഞു. ശിഷ്യരിൽ പ്രധാനി. എല്ലരവരെക്കാളും യേശുവിന്റെ സ്നേഹം നേടിയ വൻ. എപ്പോഴും ഒപ്പം നടന്ന യാൾ. എന്നിട്ടും ദൈവത്തിൽആണയിട്ട് കള്ളസത്യം പറയുന്നു. എന്തൊരു വലിയ പാപമാണത്. പിന്നീട് ഉത്ഥാനശേഷം പുലർകാലേ കടലിൽ വലവീശിക്കൊണ്ടി രുന്ന ശിഷ്യരുടെ സമീപമെത്തി, എവിടെയാണ് വലയെറിയേണ്ട തെന്ന് നിർദ്ദേശം നല്‌കി, അവർക്കു ലഭിച്ച മത്സ്യത്തിൽ ചിലതെ ടുത്ത് ചുട്ടു പ്രഭാതഭക്ഷണമൊരുക്കി ഒരമ്മയെപ്പോലെ ശിഷ്യർക്കു വിളമ്പിക്കൊടുക്കവേ, യേശു പത്രോസിനോടു ചോദിച്ചു. നിനക്കെ ന്നോടു സ്നേഹമുണ്ടോ? ആ ചോദ്യം മൂന്നു വിധത്തിൽ ആവർത്തി ച്ചു. ചോദ്യങ്ങൾ കേൾക്കേ പത്രോസിൻ്റെ ഹൃദയം നുറുങ്ങി. തുടർന്നു നാം കാണുന്നത്, തൻ്റെ കുഞ്ഞാടുകളെ മേയ്ക്കാൻ യേശു പത്രോ സിനെ ചുമതലപ്പെടുത്തുന്നതാണ്. പത്രോസാകുന്ന പാറമേൽ സഭ യാകുന്ന പള്ളി പണിയാനുള്ള അടിസ്ഥാനശിലയിടേണ്ട സമയം ഇതാണെന്നു യേശു കണ്ടു സമയം കാത്തിരിക്കുകയായിരുന്നു കർത്താവ്

  9. ചാവറയച്ചൻ: നവോത്ഥാന നായകരുടെ വഴികാട്ടി says:

    കേരളസമൂഹം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഴ്ന്നു കിടന്ന കാലത്ത് അവർക്കിടയിലേക്ക് പ്രകാശമായി കടന്നുവന്ന ക്രാന്തദർശിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, 19-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകർക്കു സഞ്ചരിക്കാനുള്ള പന്ഥാവിലേക്കു വെളിച്ചം വീശിയതു പാവറയച്ചൻ്റെ ദീർഘവീക്ഷ ണവും പ്രവർത്തനങ്ങളുമാണ്. വർത്തമാനകാ ലത്തു നവോത്ഥാന മൂല്യങ്ങളെ പ്രഘോഷിക്കു ന്നവർ ചാവറയച്ചനെ വിട്ടുപോകുന്നത് ചരിത്ര ത്തോടുള്ള അവഹേളനമാണ്. 1805 ഫെബ്രുവരി പത്തിന് കൈനകരിയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ജനിച്ചത്. 65 വർഷത്തെ കർമ്മോജ്വലമായ ജീവിതത്തിനു ശേഷം 1871 ജനുവരി മൂന്നിന് നിത്യത പുല്കി. 2014-ൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടു. പല സാമൂഹിക പരിഷ്‌കർത്താക്കളും ജനി ക്കുന്നതിനും പതിറ്റാണ്ടുകൾ മുമ്പേ, 1830-ക ളിൽത്തന്നെ ചാവറയച്ചൻ സാമൂഹിക പരിഷ്ക രണ രംഗത്ത് ശ്രദ്ധേയനായിരുന്നു. ആ നിലയ്ക്ക് കേരള നവോത്ഥാന നായകർക്കും ചാവറയച്ചൻ മാർഗദീപമായി. ആ ക്രാന്തദർശികൾ സാമൂഹിക പരിഷ്കര ണത്തിന് ആദ്യതട്ടകമായി കണ്ടത് സ്വസമുദായ ങ്ങളെത്തന്നെയാണ്. ചാവറയച്ചനും സുറിയാനി ക്രൈസ്‌തവരുടെ ആത്മീയ പരിപോഷണത്തിന്

  10. പരിശുദ്ധാത്മാവ് says:

    പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾ ദാനങ്ങൾ വര ങ്ങൾ എന്നിവയെക്കുറിച്ച് ആഴമേറിയ പഠനത്തിലേക്ക് കടന്നുവരാം. പരിശുദ്ധാ ത്മാവ് വ്യക്തികളെ നയി ക്കുന്ന രീതികളക്കുറിച്ച് യേശു വിവരിക്കുന്നുണ്ട്. "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എൻ്റെ ശുശ്രൂഷകനും ആയിരിക്കും. എന്നെ ശുശ്രൂ ഷിക്കുന്നവനെ പിതാവു ബഹുമാനിക്കും" (യോഹ. 12:26), നമ്മുടെ ക്രൈസ്ത വജീവിതത്തിൽ പരിശുദ്ധാ ത്മാവിനെക്കുറിച്ച് ആഴമേ റിയ അവബോധം ലഭിക്കു ന്നു. ഒരിക്കൽ യേശു ശിഷ്യ ന്മാരോടു പറഞ്ഞു: “ഞാൻ പിതാവിനോട് അപേക്ഷി ക്കുകയും എന്നേക്കും നിങ്ങ ളോടു കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ നിങ്ങൾക്കു തരികയും ചെയ്യും" (യോഹ. 14:16). ഹല്ലേലൂയ, ഹല്ലേലൂയ. പരി ശുദ്ധാത്മാവിന്റെ അനുഭവം 1999-08 ഞങ്ങൾക്ക് ഡിവൈനിൽ വച്ചു കിട്ടി. ആ സമയം പരിശുദ്ധാത്മാ വിനാലും അഗ്നിയാലും ഞങ്ങളെ സ്നാനപ്പെടുത്തി. വിശുമുറം അവന്റെ കൈയി ലുണ്ട് (മത്താ. 3:11). സ്നാനം കഴിഞ്ഞ ഉടൻ യേശു വെള്ളത്തിൽ നിന്നു കയറി. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിൻ്റെ രൂപത്തിൽ ഇറങ്ങി വരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയ പുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം സ്വർഗ്ഗത്തിൽ നിന്ന് കേട്ടു (മത്താ. 3:16,17

  11. അന്ധയാചകനും കുഷ്ഠരോഗികളും says:

    യേശുവിൽ നിന്നും അത്ഭുതകരമായ സൗഖ്യം നേടിയ ജറീക്കോയിലെ പിറവിക്കുരു ടൻ ബർത്തിമേയൂസിന് യേശുവിലുള്ള വിശ്വാസം എങ്ങനെയാവും ലഭിച്ചത്? ആരവങ്ങൾ കേട്ട അവൻ വഴിപോക്കരോട് ചോദിച്ചറിഞ്ഞതാവാം വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്‌തുവിനെക്കുറിച്ചുള്ള പ്രസംഗത്തിൽ നിന്നുമാണല്ലോ ഉണ്ടാവുക. (റോമ 10:17) അവനിൽ വിശ്വാസം ജ്വലിച്ചുയർന്നു. അവൻ ഉച്ചത്തിൽ നിലവിളിച്ചു. ദാവീദിന്റെ പുത്രാ, എന്നിൽ കനിയേണമേ. ഈശോ കേവലം തച്ച നല്ലെന്ന് പരിശുദ്ധാത്മാവ് അവനെ ബോധ്യപ്പെ ടുത്തിയിരിക്കാം. വിജ്ഞാനികളെ ലജ്ജിപ്പി ക്കുവാൻ ലോകദൃഷ്‌ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തിയായവയെ ലജ്ജിപ്പിക്കുവാൻ ലോകദൃഷ്‌ടിയിൽ അശക്തമാ യവയെയും. (1കോറി 1:27-28) അവൻ ഹൃദയം പിളർന്ന് വിലപിക്കുന്നു. പാപിയായ എന്നോട് കരു ണയായിരിക്കണമേ എന്ന്. ഈ പ്രാർത്ഥനയോട് ഈശോയ്ക്കുള്ള താത്പര്യം അവന് തിരിച്ചറിവു ണ്ടായി. ആരവങ്ങൾക്കിടയിലും ഹൃദയം തകർന്ന വൻ്റെ വിളി യേശു ശ്രവിച്ചു. സങ്കീർത്തകൻ പറ യുന്നു: 'ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. മനം ഉരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. ബർതേമിയൂസിൻ്റെ വേദനയുടെ സ്വരം എല്ലാ ആരവങ്ങളിൽ നിന്നും വേർതിരിക്ക പ്പെട്ടു യേശുവിന്റെ കാതുകളിൽ എത്തിയെങ്കിൽ നമ്മുടെ ഹൃദയം നുറുങ്ങിയുള്ള കണ്ണുനീരും, കര ച്ചിലും യേശുവിൻ്റെ സന്നിധിയിൽ എത്തും. സങ്കീർത്തകൻ വിവരിക്കുന്നു: നിന്ദനമേറ്റ് മടുത്ത വരും സഹിച്ച് തളർന്നവരും ആയ ഞങ്ങളുടെ മേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണു കൾ ദൈവമായ കർത്താവിനെ തന്നെ നോക്കി യിരിക്കുന്നു (സങ്കീ. 123:3), സങ്കീർത്തകൻ സാക്ഷ്യപ്പെടുത്തുന്നു "ഇതാ തന്നെ ഭയപ്പെടുന്ന വരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വക്കു ന്നവരേയും കർത്താവ് കടാക്ഷിക്കുന്നു (38:18) അതിനാൽ ബർതേമിയൂസിനെപ്പോലെ നെഞ്ചു പൊട്ടി നമുക്ക് കർത്താവിനെ വിളിക്കാം. കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ.

  12. ദൈവമാതാവായ കന്യകാമറിയം സി says:

    പരിശുദ്ധ കന്യകാമറിയം ദൈവ മാതാവാണ് എന്ന സത്യം നിഷേധി ക്കാനാവാത്ത വ്യക്തമായ തെളിവു കൾ ദൈവവചനത്തിൽ നിന്നു തന്നെ വ്യക്തമാക്കാം.. പരി. അമ്മ ദൈവത്തിന്റെ അമ്മ വചനമാകുന്ന ആദിയിൽ വചനമുണ്ടായിരുന്നു.വചനം ദൈവത്തോടു കൂടെയായി രുന്നു. വചനം ദൈവമായിരുന്നു. 2. പരിശുദ്ധ അമ്മ - യേശുവിന്റെഅമ്മ (മത്താ. 2:13) ശിശുവായ യേശുവിനെ ഹേറോദേസ് വധിക്കാൻ ആലോ ചിച്ചപ്പോൾ, ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: "ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തി ലേക്കു പലായനം ചെയ്യുക" 3. പരി അമ്മ - ക്രിസ്‌തുവിൻ്റെ അമ്മ (മത്താ. 16:16) ശിശുവായ യേശുവിനെത്തന്നെയാണ്. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണെന്ന് സ്വർഗ്ഗസ്ഥനായ പിതാവ് പത്രോസിന് വെളിപ്പെടുത്തിക്കൊടുത്തത്. അതിനാൽ, യേശു തന്നെയാണ് ക്രിസ്‌തു. മാതാവ് ക്രിസ്‌തുവിൻ്റെ അമ്മ യുമാണ്. 4. പരി. അമ്മ കർത്താവിൻ്റെ അമ്മയാണ്. യേശുവിൽ വിശ്വസിക്കുന്ന ഏവരും അവൻ കർത്താവാണ് എന്ന് പറയണമെങ്കിൽ പരിശുദ്ധാത്മാവില്ലാതെ ആർക്കും വിശ്വ സിക്കാനോ ഏറ്റുപറയാനോ സാധ്യമല്ലെന്ന് 1.കോറി, 12:3-ലൂടെ വി. പൗലോസ് വ്യക്തമാക്കുന്നു. മാത്രമല്ല, പരിശുദ്ധാത്മാവ് നിറഞ്ഞ പരിശുദ്ധ അമ്മ വി എലിസബത്തിനെ അഭിവാദനം ചെയ്തപ്പോൾ എലിസബത്തിൽ പരിശുദ്ധാത്മാവ് നിറഞ്ഞ് അവൾ ഉദ്ഘോഷിച്ചു: "എൻ്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് (๑๑๖ 1:43)

  13. ഉയിർപ്പ് നൽകുന്ന പ്രത്യാശ says:

    മാനവചരിത്രത്തിലേക്ക് നോക്കി യാൽ, അനേകം മഹദ്വ്യക്തികൾ ജീവിച്ച് മരിച്ച് അവരെ കല്ലറയിൽ അടക്കിയിട്ടുണ്ട്. എന്നാൽ, ഇന്നു വരെ ലോകചരിത്രത്തിൽ ഒരു വ്യക്തിയെ കല്ലറയിൽ അടക്കിയ തിനു ശേഷം ആ കല്ലറയ്ക്ക് കാവൽ നിർത്തിയ ഒരേ ഒരു സംഭവം യേശുക്രിസ്തു‌വിന്റേത് മാത്രമാണ്. എന്തുകൊണ്ടാണ് യേശുക്രിസ്തു‌വിന്റെ കല്ലറയ്ക്ക് യഹൂദന്മാർ കാവൽ നിർത്തിയത്? കുരിശിൽ തൂക്കിക്കൊന്ന, കല്ലറയിൽ അടക്കിയ യേശു ഉയിർത്തെഴു ന്നേൽക്കാൻ സാധ്യതയുണ്ട് എന്ന് അവർക്ക് അറിയാമായിരുന്നു. ആ സാധ്യതയെ തടയാൻ വേണ്ടിയാണ് യഹൂദന്മാർ പട്ടാളക്കാരെ യേശു വിനെ അടക്കിയ കല്ലറയ്ക്ക് കാവൽ നിർത്തിയത്. എന്നാൽ, കാവൽ നിന്ന പട്ടാളക്കാർ തന്നെ യേശുക്രി സ്‌തുവിൻ്റെ ഉയിർപ്പിനു സാക്ഷ്യം നൽകുന്നവരായി മാറി. യേശുക്രിസ്തു‌വിനെ ചെയ്യാത്ത കുറ്റത്തിന് ആരോപണം നടത്തി തെറ്റായ രീതിയിൽ തൂക്കിക്കൊല്ലാനായി വിധിച്ച് അങ്ങനെ കഴുമരത്തിൽ തൂക്കിക്കൊല്ലുകയും കല്ലറയിൽ അട ക്കുകയും അടക്കിയ കല്ലറയുടെ മുകളിൽ ഒരു വലിയ കല്ല് ഉരുട്ടിവക്കുകയും ചെയ്‌തപ്പോൾ യഹൂദന്മാർ കരുതിയത്, പട്ടാ ളക്കാർ കരുതിയത്, ഇതോടെ എല്ലാം അവസാനിച്ചുവെന്നാണ്. ഇതിലൂടെ എനിക്കും നിനക്കും ലോകത്തിനും മുമ്പിൽ ഒരു വലിയ സത്യം ദൈവം മനസ്സിലാക്കിത്തരുന്നു. എവിടെ മനു ഷ്യർ അവസാനിച്ചു എന്നു കരുതുന്നുവോ അവിടെയാണ് ദൈവം ആരംഭിക്കുന്നത്. യേശുക്രിസ്തുവിൽ വിശ്വസിച്ചിട്ട്, അവനെ പ്രഘോഷിച്ചിട്ട്, അവന് സാക്ഷ്യം വഹിച്ചിട്ട് മനുഷ്യർ ഏതെല്ലാം വിധത്തിലുള്ള ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും നൊമ്പരങ്ങളും തന്നാലും അതിലൂടെ അവൻ്റെ കഥ കഴിഞ്ഞു' എന്നു കരു തുന്ന ആ വ്യക്തികളുടെ മുമ്പിലാണ് യേശുക്രിസ്തു‌വിന്റെ ഉയിർപ്പിന്റെ സാക്ഷ്യം നമുക്കോരോരുത്തർക്കും സ്വീകരിക്കാനും സ്വന്തമാക്കാനും തക്കവിധത്തിൽ ദൈവത്തിൻ്റെ പരിശുദ്ധാ ത്മാവ് നൽകുന്നത്. ഒരു ക്രിസ്‌തു ശിഷ്യൻ്റെ ജീവിതത്തിൽ സഹനത്തിന്റെ ദുഃഖവെള്ളി ഉണ്ടാകാം. രോഗത്തിന്റെ ദുഃഖവെള്ളി ഉണ്ടാകാം. തകർച്ചയുടെ ദുഃഖവെള്ളി ഉണ്ടാകാം. കുറ്റപ്പെടുത്തലിന്റെയും ആരോപണത്തിൻ്റെയും ദുഃഖവെള്ളി ഉണ്ടാകാം. ആരും ഈ ദുഃഖവെള്ളിയിലേക്കു നോക്കി നിരാശ പ്പെട്ടിരിക്കരുത്. എല്ലാം അവസാനിച്ചുവെന്ന് കരുതി. ഓരോ ദുഃഖവെള്ളിയ്ക്കുമപ്പുറം ഉയിർപ്പിൻ്റെ ഒരനുഭവം നിന്നെ കാത്തു നില്പുണ്ട്. ഈ ഉയിർപ്പിൻ്റെ പ്രത്യാശ, ഈ ഉയിർപ്പിന്റെ ആനന്ദം നീ അനുഭവിക്കണം. സഹനം, രോഗം, കുറ്റപ്പെടുത്തൽ, അപമാനം ഇങ്ങനെയുള്ള ദുഃഖവെള്ളിയാഴ്ചകൾക്കുമപ്പുറം ദൈവം നിനക്ക് നൽകുന്ന അനുഗ്രഹമാണ് ഉയിർപ്പ്, ഈ പ്രത്യാശയിലാണ് നീ ജീവിക്കേണ്ടത്. യേശുക്രിസ്‌തുവിൻ്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പൗലോസും, സീലാസും ഉത്ഥിതനായ കർത്താവിനെ തങ്ങ ളുടെ ജീവിതത്തിലൂടെ പ്രഘോഷിച്ചു (അപ്പ. 16:22-34). കർത്താ വിനെ പ്രഘോഷിച്ചു എന്ന കാരണത്താൽ അവരെ ജയിലിൽ ചങ്ങലക്കിട്ടെങ്കിലും കൈകാലുകളിലെ ചങ്ങലകളെ ഓർത്ത്, തടവറയെ ഓർത്ത് ഉത്ഥിതനായ കർത്താവിനെ സ്തു‌തിച്ചപ്പോൾ അവരുടെ കൈകാലുകളിലെ ചങ്ങലകൾ താനെ അഴിഞ്ഞു വീഴുകയും ജയിലിൻ്റെ വാതിലുകൾ താനെ തുറക്കപ്പെടുകയും ചെയ്‌തു (അപ്പ. 10:25-27). എന്നാൽ പൗലോ സും, സീലാസും ജയിലറയിൽ കർത്താവിനെ സ്‌തുതിച്ച് പാടിയ പ്പോൾ ജയിലിനു പുറത്ത് കാവൽ നിന്നവർ ചോദിച്ചു: "സഹോ ദരങ്ങളേ, രക്ഷ പ്രാപിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?" പൗലോസും സീലാസും മറുപടി പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും" (അപ്പ 16:31). യേശുക്രിസ്‌തുവിന്റെ ഉയിർപ്പിൽ വിശ്വ സിച്ച് ഏറ്റു പറഞ്ഞാൽ നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും.

  14. വാര്‍ത്തകള്‍ says:

    മണിപ്പൂർ: സമാധാന ഉടമ്പടി ലംഘിച്ച് യു.എൻ. എൽ.എഫ് മണിപ്പൂരിൽ സമാധാന ഉടമ്പടി ലംഘിച്ച് യൂണൈറ്റഡ് നാഷ ണൽ ലിബറേഷൻ ഫ്രണ്ട് (യു.എൻ.എൽ.എഫ്) അക്രമം അഴിച്ചു വിടുന്നതായി അധികൃതർ. നവംബർ 29-നാണ് പാംപൈയുടെ നേതൃത്വത്തിലുള്ള മണിപ്പൂരിലെ ഏറ്റവും പഴ ക്കമുള്ള തീവ്രസംഘടനയായ യു.എൻ.എൽ.എഫ്. കേന്ദ്ര സർക്കാരുമായി സമാധാനക്കരാറിലെത്തിയത്. മണിപ്പൂരിൽ ആദ്യമായാണ് ഒരു നിരോധിത തീവ്രസംഘടന രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ച് സർക്കാരുമായി കരാ റിലെത്തിയത്. എന്നാൽ, മെയ്തി വിഭാഗങ്ങളോട് അനുഭാവം പുലർത്തുന്ന സംഘടനയിലെ അംഗ ങ്ങൾ കീഴടങ്ങുകയോ ആയുധങ്ങൾ കൈമാറുകയോ ചെയ്‌തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കുക്കി വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളോടു ചേർന്ന് ഇവർ ക്യാമ്പ് ചെയ്യുന്നതായും സുരക്ഷാ സേനയ്ക്കു നേരെയുള്ള ആക്രമണങ്ങളിലടക്കം പങ്കാളികളാകുന്നുണ്ടെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ 13-ന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ്റെ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങൾ കവർന്നതും യു.എൻ. എൽ.എഫ്. അംഗങ്ങളാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സംഘടനയിലെ രണ്ട് അംഗങ്ങളടക്കം അറസ്റ്റിലായിട്ടുണ്ട്. 1964-ൽ സ്ഥാപിതമായ യു.എൻ.എൽ.എഫ്. സമാധാന ഉടമ്പടിയിൽ ഒപ്പിട്ടതോടെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് തുടക്കമായെന്നായിരുന്നു കേന്ദ്രസർക്കാരിൻ്റെയടക്കം വിലയിരുത്തൽ.

  15. സാക്ഷ്യങ്ങള്‍ says:

    ആൺകുഞ്ഞിനെ നല്‌കി അനുഗ്രഹിച്ചു എന്റെ പേര് ലിവിൻ തോമസ്. എൻ്റെ കല്യാണം കഴിഞ്ഞ് 2 വർഷമായിട്ടും കുട്ടികൾ ഇല്ലായിരുന്നു. ഞങ്ങളുടെ ഇടവകുപ്പള്ളിയിൽ ഡിവൈൻ ടീം അംഗങ്ങൾ വന്ന് ധ്യാനം നടത്തിയിരുന്നു. അതിൽ പങ്കെടുക്കുകയും വചനം ശ്രവിച്ച് പ്രാർത്ഥിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഒരു ആൺകുഞ്ഞിനെ നല്കി ഞങ്ങളെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ലിവിൻ തോമസ്, കുനംമറവി, ഇരിങ്ങാലക്കുട, തൃശ്ശൂർ

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;