book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

ഓട്ടക്കളത്തിലെ നമ്മള്‍ നമ്മെ പരിഹസിച്ച് ആരെങ്കിലും ഒരു ഇരട്ടപ്പേരു വിളിച്ചു എന്നിരിക്കട്ടെ. പിന്നെ നമുക്കു സദാ അതേക്കുറിച്ചാണു ചിന്ത എന്നാലും അവൻ അങ്ങനെ വിളിച്ചല്ലോ. ഇനി എല്ലാവരും അങ്ങനെയാ വില്ലേ തന്നെക്കാണുക? ഇങ്ങനെ ദിവസം മുഴുവൻ ആ വിഷയത്തെ കേന്ദ്രമാക്കിയാവുന്നു ചിന്ത. അതിന്റെ ഫലമായി, വേണ്ടാത്ത ദുഃഖവും നിരാശയുമൊക്കെ മനസ്സിൽ അടിയാൻ തുടങ്ങും. എന്നാൽ, അറിയുക, മനുഷ്യൻ്റെ വാക്കുകൾക്കു ദീർഘായുസ്സില്ല. അതു നിത്യമല്ല. ഇന്നു പുകഴ്ത്തിപ്പറയുന്നവർ നാളെ ഇകഴ്ത്തിപ്പറഞ്ഞെന്നു വരും നൈമിഷികമാണ് മനുഷ്യവചസ്സുകൾ. നാം അവയെ ഭയപ്പെട രുത് ഒരിക്കലും. നിമിഷങ്ങൾക്കുള്ളിൽ ചിന്തയിൽ നിന്നു വിട്ടുപോകേണ്ട അതിനെ നിത്യതയുടെ പരി വേഷത്തിൽ വച്ചു കൊണ്ടിരിക്കരുത്. അനേകം പേരുടെ ജീവിതം ദുഃഖത്തിന് അടിപ്പെട്ടു പോകുന്ന തിന്റെ പ്രധാന കാരണം നൈമിഷികമായതിനെ നിത്യതയായി മാറ്റി തലയ്ക്കുള്ളിൽ സൂക്ഷിക്കുന്നതു കൊണ്ടാണ്. നിസ്സാരമായി തള്ളിക്കളയേണ്ട അനേകം കാര്യങ്ങൾ പ്രാധാന്യം നല്‌കി സൂക്ഷിച്ചു വയ്ക്കു ന്നു. ചെറുതായി അതിനെ കാണാൻ തയ്യാറായാൽ അതു ചെറുതായിക്കൊള്ളും. മറിച്ച്, വലുതായി കാണാൻ ശ്രമിക്കുമ്പോഴാണ് വലുതായിട്ട് അനുഭവപ്പെടുന്നത്. ദീർഘായുസ്സുള്ളതും നിത്യമായിട്ടുള്ളതും ദൈവത്തിന്റെ വചനം മാത്രമാണ്..

  1. ഓട്ടക്കളത്തിലെ നമ്മള്‍ says:

    നമ്മെ പരിഹസിച്ച് ആരെങ്കിലും ഒരു ഇരട്ടപ്പേരു വിളിച്ചു എന്നിരിക്കട്ടെ. പിന്നെ നമുക്കു സദാ അതേക്കുറിച്ചാണു ചിന്ത എന്നാലും അവൻ അങ്ങനെ വിളിച്ചല്ലോ. ഇനി എല്ലാവരും അങ്ങനെയാ വില്ലേ തന്നെക്കാണുക? ഇങ്ങനെ ദിവസം മുഴുവൻ ആ വിഷയത്തെ കേന്ദ്രമാക്കിയാവുന്നു ചിന്ത. അതിന്റെ ഫലമായി, വേണ്ടാത്ത ദുഃഖവും നിരാശയുമൊക്കെ മനസ്സിൽ അടിയാൻ തുടങ്ങും. എന്നാൽ, അറിയുക, മനുഷ്യൻ്റെ വാക്കുകൾക്കു ദീർഘായുസ്സില്ല. അതു നിത്യമല്ല. ഇന്നു പുകഴ്ത്തിപ്പറയുന്നവർ നാളെ ഇകഴ്ത്തിപ്പറഞ്ഞെന്നു വരും നൈമിഷികമാണ് മനുഷ്യവചസ്സുകൾ. നാം അവയെ ഭയപ്പെട രുത് ഒരിക്കലും. നിമിഷങ്ങൾക്കുള്ളിൽ ചിന്തയിൽ നിന്നു വിട്ടുപോകേണ്ട അതിനെ നിത്യതയുടെ പരി വേഷത്തിൽ വച്ചു കൊണ്ടിരിക്കരുത്. അനേകം പേരുടെ ജീവിതം ദുഃഖത്തിന് അടിപ്പെട്ടു പോകുന്ന തിന്റെ പ്രധാന കാരണം നൈമിഷികമായതിനെ നിത്യതയായി മാറ്റി തലയ്ക്കുള്ളിൽ സൂക്ഷിക്കുന്നതു കൊണ്ടാണ്. നിസ്സാരമായി തള്ളിക്കളയേണ്ട അനേകം കാര്യങ്ങൾ പ്രാധാന്യം നല്‌കി സൂക്ഷിച്ചു വയ്ക്കു ന്നു. ചെറുതായി അതിനെ കാണാൻ തയ്യാറായാൽ അതു ചെറുതായിക്കൊള്ളും. മറിച്ച്, വലുതായി കാണാൻ ശ്രമിക്കുമ്പോഴാണ് വലുതായിട്ട് അനുഭവപ്പെടുന്നത്. ദീർഘായുസ്സുള്ളതും നിത്യമായിട്ടുള്ളതും ദൈവത്തിന്റെ വചനം മാത്രമാണ്.

  2. പള്ളിപ്പരിസരത്ത് പണിശാലകളും വിപണനകേന്ദ്രങ്ങളും ഉയരട്ടെ says:

    ഒരു മനസമ്മതച്ചടങ്ങിൽ പങ്കെടുക്കാൻ പന യ്ക്കലച്ചനോടൊപ്പം പ്രശസ്‌തമായ മുതല ക്കോടം പള്ളിയിൽ പോയപ്പോഴുണ്ടായ ഒരനു ഭവമാണ് ഇത്തവണത്തെ കുറിപ്പിനാധാരം. ചട ങ്ങെല്ലാം കഴിഞ്ഞ് ബഹു. വികാരിയച്ചൻ്റെ മുറി യിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. കൂടെ വികാ രിയച്ചനും വന്നു. അപ്പോൾ പള്ളിമുറ്റത്ത് ഒരു പന്തലൊരുങ്ങുകയാണ്. എന്തിനാണീ പന്തൽ എന്നു ചോദിച്ചപ്പോൾ വികാരിയച്ചൻ പെട്ടെന്ന് പറ ഞ്ഞു. “നാളെ ഞായറാഴ്‌ചയല്ലേ. ആ ദിവസം പള്ളിയിൽ വരുന്ന കുടുംബങ്ങൾക്കു വേണ്ടി യുള്ള ഉത്പന്നച്ചന്തയാണൊരുങ്ങുന്നത്." വളരെ നല്ലത് എന്ന് പറഞ്ഞ് തിരിച്ചു യാത്ര പോരു മ്പോൾ പനയ്ക്കലച്ചൻ അതിൻ്റെ പൂർണ്ണവിവരം പങ്കുവച്ചു. ഓരോ ഞായറാഴ്ച്‌ചയും തങ്ങളുടെ വീടുകളി ലുണ്ടാകുന്ന കാർഷിക ഉത്പന്നങ്ങളും വീട്ടുകാ രുണ്ടാക്കുന്ന കറിപൗഡറുകളും അരിപ്പൊടികളും ഓരോരുത്തരും അവരുടെ പേരും വീട്ടുപേരും എഴുതി ഈ പള്ളിസ്റ്റാളിൽ കൊണ്ടു വയ്ക്കും. കൃഷിക്കാരുടെ ഉത്തമമായ ഉത്പന്നങ്ങളും വീട്ട മ്മമാർ അവരുടെ ഒഴിവുസമയങ്ങളിൽ ഉണ്ടാക്കി യെടുക്കുന്ന അരിപ്പൊടിയും അവലോസുണ്ടയും കറിപൗഡറുകളും അവരവരുടെ പേരെഴുതി ഈ സ്റ്റാളിൽ വയ്ക്കും. നല്ല നാടൻ സാധനങ്ങൾ ഉണ്ടാക്കുന്നവർക്ക് വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും ഒരിടം: ഇതുവഴി ഒരു പുതിയ സ്നേഹത്തിന്റെ പരിസരം രൂപപ്പെടുകയാണ്. ഇതുകേട്ടപ്പോൾ പള്ളിക്കൂടം ആരംഭിക്കാൻ ഇടവകക്കാർക്ക് കല്പന നല്‌കിയ വാഴ്ത്തപ്പെട്ട ചാവറയച്ചനെയാണ് ഓർമ്മ വന്നത്. അക്ഷരം നിഷേധിക്കപ്പെട്ട ഒരു കാലത്ത് എല്ലാ ജാതി യിലും പെട്ട കുഞ്ഞുങ്ങൾക്ക് അക്ഷരം എന്ന ദൈവവെളിച്ചം നല്‌കി വരുന്ന കുഞ്ഞു ങ്ങൾക്കെല്ലാം ഉച്ചയ്ക്ക് കഞ്ഞിയും കൊടുത്ത് പള്ളിക്കൂടങ്ങൾ പണിതുയർത്തിയ വാഴ്ത്തപ്പെട്ട ചാവറയച്ചനെ ഒന്നുകൂടി ഓർത്തു. ഈശോയുടെ സ്നേഹം അങ്ങനെയാണ് കേരളത്തിൽ പ്രവർത്തനമാരംഭിച്ചത്. നമ്മുടെ കൃഷിക്കാരുടെ ഉത്പന്നങ്ങൾ ഇടത്തട്ടുകാർ വില നിശ്ചയിച്ച് തട്ടിയെ ടുക്കുമ്പോൾ നിവർത്തിയില്ലായ്‌മ മൂലം അവരുടെ അധ്വാനത്തിൻ്റെ ഫലം വിൽക്കാൻ വിധിക്കപ്പെടുന്നു. അങ്ങനെയുള്ള കൃഷിക്കാർക്ക് ഇടത്തട്ടുകാരെ ഒഴി വാക്കി അവരുടെ ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് പള്ളിയിൽ വരുന്നവർക്ക് വിൽക്കാൻ കഴിയും. വീട്ട മ്മമാരുണ്ടാക്കുന്ന രാസവസ്‌തുക്കൾ കലരാത്ത അരി പ്പൊടിയും കറിപൗഡറുകളും ന്യായവിലയ്ക്ക് വിറ്റ് ഒരു ചെറിയ വരുമാനമുണ്ടാക്കാൻ കഴിയും. അങ്ങനെ സ്നേഹത്തിൻ്റെ കൂട്ടായ്‌മയിലൂടെ പര സ്‌പരം വളരാൻ കഴിയും. കൃഷിക്കാരുടെ കാർഷിക ഉത്പന്നങ്ങൾ മൂല്യ വർദ്ധന വരുത്തി ഉത്പന്നങ്ങളാക്കുന്ന ചെറിയ ഗ്രാമ വ്യവസായങ്ങളും ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യാൻ പറ്റിയ ചെറിയ വില്പനാ സ്റ്റോളുകളും നമ്മുടെ പള ളിപ്പരിസരങ്ങളിൽ ഉണ്ടായാൽ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും വിശുദ്ധിയുള്ള ഒരു കൂട്ടായ്മ രൂപം എടുക്കും. ആറു ദിവസവും അദ്ധ്വാനിച്ച് ഈ ഭൂമിയെയും ഈ ഭൂമിയിലുള്ള സകലതിനെയും ഉണ്ടാക്കിയ ദൈവത്തിൻ്റെ അദ്ധ്വാനപൈതൃകം ഈ കൂട്ടായ്‌മകൾ വഴി നിലനിർത്താൻ കഴിയും. അപ്പോൾ അവിടം പണിയെടുക്കുന്ന ദൈവത്തിന്റെ സുഗന്ധം കൊണ്ട് നിറയും. ഇത്തരം കൊച്ചുകൂട്ടായ്മ‌കൾക്ക് വൻകിട കമ്പനികൾ ഓൺലൈൻ വഴി തട്ടിയെടു ക്കുന്ന വീട്ടമ്മമാരുടെ വാങ്ങൽ സ്വഭാവത്തെയും കോർപ്പറേറ്റുകളുടെ പിടിയിലകപ്പെടുന്ന പാവപ്പെട്ട കൃഷിക്കാരെയും ഒരുപരിധി വരെ രക്ഷിക്കാൻ കഴി യുന്ന രക്ഷാകര പ്രസ്ഥാനം നാമ്പിടും.

  3. ജീവിത വിശുദ്ധിക്കായി യത്നിക്കുക says:

    ദൈവത്തിന്റെ സൗജന്യദാനമാണ് | വിശുദ്ധി. ആദത്തിനും ഹവ്വയ്ക്കും നല്‌ക| പ്പെട്ട ദാനം. പരിപൂർണ്ണമായ വിശുദ്ധിയിലാ യിരുന്നു അവർ. ആദ്യ പാപത്തോടെ അവർക്ക് അതു നഷ്‌ടമായി. അങ്ങനെ മനുഷ്യവംശം ആകെ പാപികളായി. പാപത്തിന് അടിമകളു മായി രണ്ടാമത്തെ ആദമായ യേശുക്രിസ്‌തുവിൻ്റെ പരി പൂർണ്ണമായ വിശ്വസ്‌തത, അതായത് അനുസരണം വഴി മനുഷ്യവംശത്തിന് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടി. യേശുവിൽ വിശ്വസിക്കുന്നവർക്ക്, അവിടുത്തെ വചനംപാലിക്കുന്നവർക്ക് ആണ് ഈ അനുഗ്രഹം. വചനം പഠിപ്പിക്കുന്നു. "കർത്താവായ യേശു വിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും" (അപ്പ. പ്ര. 16:31). വചനം വീണ്ടും ഉപദേശിക്കുന്നു. "കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷ പ്രാപിക്കും" (റോമ 10:13). "അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരില്ല" യേശുവിൽ വിശ്വക്കുന്ന വർക്ക് ദൈവം പരിശുദ്ധാത്മാവിന്റെ ദാനം നല്കുന്നു. പാപബോധവും പശ്ചാത്താപവും (പാ പത്തോട് വെറുപ്പ്) മാനസാന്തരപ്പെട്ട ജീവിതവും നല്കി പരിശുദ്ധാത്മാവ് അവരെ അനുഗ്രഹിക്കുന്നു

  4. പന്തക്കുസ്‌ത: വാഗ്ദാനത്തിന്റെ പൂർത്തീകരണം says:

    ഒരു വലിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് പന്തക്കുസ്‌താ. ഈ വാഗ്ദാനത്തിനു വേണ്ടി കാത്തിരുന്നു പ്രാർത്ഥിക്കുവാൻ കല്‌പിച്ചുകൊണ്ടാണ് ഉത്ഥിതനായ ഈശോ സ്വർഗ്ഗത്തിലേക്ക് കരേറിയത്. അവിടുന്നു പറഞ്ഞു: 'ഇതാ, എന്റെ പിതാവിൻ്റെ വാഗ്ദാനം ഞാൻ നിങ്ങളുടെ മേൽ അയയ്ക്കുന്നു. ഉന്നത ത്തിൽ നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ തന്നെ വസിക്കുവിൻ' (ലൂക്ക 24:49). ഇത് ഒരു വാഗ്ദാനമാണ്. അവിരാ മമായി നിറവേറിക്കൊണ്ടിരിക്കുന്ന ഒരു വാഗ്ദാനം. കാരണം, ക്രൈസ്‌തവജീവിതം ജീവിച്ചു തീർക്കേണ്ടത് പരിശുദ്ധാത്മാ ശക്തിയിലാണ്. കർത്താവ് തൻ്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു പരിശുദ്ധാത്മ വാഗ്ദാനം സ്വീകരിച്ച ആദ്യ വ്യക്തിയാണ് മറിയം. 'പരിശുദ്ധാ ത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും' (ലൂക്ക. 1:35). അവൾ അതിനോട് പ്രത്യുത്തരിച്ചത് 'ഇതാ കർത്താവിൻ്റെ ദാസി. നിൻ്റെ വാക്ക്എന്നിൽ നിറവേറട്ടെ' (ലൂക്ക 1:38) എന്ന് പറഞ്ഞു കൊണ്ടാണ്. ഈ പ്രത്യുത്തരം ഉണ്ടായതു കൊണ്ട് ദൈവത്തിന് അവളിൽ പ്രവർത്തിക്കുവാ നായി. അവൾ ദൈവമാതാവായി ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ശക്തമായ ഉപകരണവും ആയി. 8300 ഉത്ഥാനത്തിനു Conto ഒരു സെഹിയോൻ മാളികയിൽ അപ്പസ്‌തോലന്മാർ മറിയത്തോ ടൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ (അ.പ്ര.1:14). എങ്ങനെ ദൈവത്തിന്റെ വിശ്വസ്തദാസരാകാമെന്ന് അവൾ അവരെ പഠിപ്പിച്ചു. പരിശുദ്ധാത്മ അഭിഷേകം ലഭിക്കുന്നതിനുള്ള അത്യാവശ്യമായ ഒരു ഉപാധി ദൈവത്തിന്റെ ദാസനോ ദാസിയോ ആകാനുള്ള സന്നദ്ധതയും സമർപ്പണവും ആണെന്ന് ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. കർത്താവിന്റെ ദാസിദാസന്മാരുടെ മേലാണ് പരിശുദ്ധാത്മാവ് വർഷിക്കപ്പെടുക എന്ന് ജോയേൽ പ്രവാചകൻ പറയുന്നു. 'അന്ന് ഇങ്ങനെ സംഭവിക്കും. എല്ലാവരുടെയും മേൽ ഞാൻ എന്റെ ആത്മാവിനെ വർഷിക്കും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. യുവാക്കൾക്ക് ദർശനങ്ങൾ ഉണ്ടാവും. നാളുകളിൽ എന്റെ ദാസന്മാരുടെയും ദാസിമാരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും' (ജോയേൽ. 2:28,29) ദാസൻ എന്നാൽ വിശുദ്ധഗ്രന്ഥം അർത്ഥമാക്കുന്നത് എന്താണ്? ദാസനു രണ്ടു സ്വഭാവ ഗുണങ്ങളാണ് ബൈബിൾ ചൂണ്ടിക്കാണിക്കുന്നത്. അവൻ എപ്പോഴും യജമാനന്റെ ശബ്ദത്തിനായി ചൊവിയോർക്കുന്ന വനാവും. അവൻ യജമാനന്റെ ഇഷ്ട്‌ടം നിറവേറ്റുവാൻ അതീവ ജാഗ്രത ഉള്ളവനുമാവും. യജമാനന്റെ ആഗ്രഹം എന്തെന്ന് അവനറിയില്ല. അതുകൊണ്ട്. യജമാനൻ്റെ വാക്കു കേൾക്ക ത്തക്കവിധം അവൻ യജമാനനോട് വളരെ അടുത്തായിരിക്കണം. അതുപോലെത്തന്നെ, ഒരു ദാസൻ യജമാനൻ്റെ ശബ്ദം കേൾക്കുവാൻ എപ്പോഴും ശ്രദ്ധാലു ആയിരിക്കണം. ശുശ്രൂഷി ക്കുവാൻ കാത്തിരിക്കുന്നവൻ്റെ അവിരാമമായ പ്രാർത്ഥന 'കർത്താവേ അരുളിച്ചെയ്താലും അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു' (1.സാമു.. 3:10) എന്നതായിരിക്കണം.

  5. ഔസേപ്പിതാവ് എന്ന തൊഴിലാളി says:

    മെയ്മാസം തൊഴിലാളി മാസമാണെന്നു പറയാം. അത് യൗസേപ്പിതാവിൽ ആരംഭിക്കുന്നു. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിൽ സാഹിത്യകാരന്മാരെപ്പോലെ, രാഷ്ട്ര മീമാംസകരെപ്പോലെ, നിർണ്ണായക പങ്കുവഹിക്കുന്ന വ്യക്തി കളാണ് തോഴിലാളികൾ ലോകാത്ഭുതങ്ങൾ ഇന്നുള്ളവർക്ക് ആസ്വാദനമാക്കി മാറ്റിയത് തൊഴിലാളികളാണല്ലോ മനു ഷ്യബുദ്ധിയെ വസ്തുവത്കരിച്ചു രൂപഭാവങ്ങൾ നല്കുന്ന വരും തൊഴിലാളികളാണല്ലോ സൃഷ്ടിയെ മുന്നോട്ടു നയി ക്കുന്നതിലും തൊഴിലാളുകളുടെ സംഭാവന നിർണ്ണായകമാണെന്നുള്ളതിൽ സംശയമില്ല. രക്ഷാ കര ചരിത്രവും അതിൻ്റെ പാരമ്യത്തി ലെത്തുക തൊഴിലാളികളിലൂടെയാണ്. അതിൽ പ്രമുഖനായ തൊഴിലാളി വി. യൗസേപ്പാണ്. തൊഴിലാളികളുടെ മദ്ധ്യ സ്ഥനായ വി. യൗസേപ്പിതാവിന്റെ മഹിമ വിവരണാതീതമല്ലേ? അത് സുവി ശേഷകൻ വെളിപ്പെടുത്തുക നീതിമാ നായ യൗസേപ്പ് എന്ന വിശേഷണത്തി ലൂടെയത്രേ. യൗസേപ്പിതാവിനെ വലി യവനാക്കിയത് അദ്ദേഹത്തിന്റെ നീതി ബോധമാണ്.

  6. ദൈവത്തിന്റെ പരമോന്നതദാനം says:

    ദൈവം നമുക്കു നൽകിയ പരമോന്നതമായ സമ്മാനമാണ് പരി ശുദ്ധാത്മാവ്. ദൈവത്തിൻ്റെ ഈ ദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചു ഈശോ പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ദാനം എങ്ങനെ ആർജ്ജി ക്കണമെന്നും പരിശുദ്ധാത്മാവിനെ നമ്മിലും നമ്മോടൊപ്പവും നില നിർത്തണമെന്നും ഈശോ പഠിപ്പിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയും യൗസേപ്പും ഈശോയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരായി രുന്നു എന്നു നമുക്കറിയാം. തനിക്കു പരിശുദ്ധാത്മാവിനാൽ ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന് മറിയം മനസ്സിലാക്കിയപ്പോൾ തന്നെ ആരംഭിച്ചു ഈ നയിക്കപ്പെ ടൽ. (മത്ത 1:18), മറിയത്തിൻ്റെ ഗർഭത്തെക്കുറിച്ച് അറിഞ്ഞപ്പോൾ യൗസേപ്പ് തൻ്റെ നിശ്ചയിക്കപ്പെട്ടിരുന്ന വിവാഹം ഉപേക്ഷിക്കുവാൻ സ്വകാര്യമായി തീരുമാനിക്കുന്നു. അദ്ദേഹം അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ദൈവത്തിൻ്റെ ദൂതൻ അദ്ദേ ഹത്തിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടു പറഞ്ഞു. "ദാവീദിൻ്റെ പുത്രനായ ജോസഫ് മറിയത്തെ ഭാര്യയായി സ്വീകരി ക്കുവാൻ ശങ്കിക്കേണ്ട. അവൾ ഗർഭം ധരി ച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം" (മത്തായി 1. 19:20). സ്വർഗ്ഗസ്ഥനായ പിതാവ് യേശുവിൻ്റെ മേലും പരിശുദ്ധാത്മാവിനെ അയച്ചു. മാമ്മോദീസ സ്വീകരിച്ച ഈശോ നദിയിൽ നിന്നും കയറിയ ഉടനെ ആയിരുന്നു അത്. അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധാ ത്മാവ് പ്രാവിൻ്റെ രൂപത്തിൽ ഇറങ്ങിവന്ന് അവനിൽ വസിച്ചു. അപ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഒരു സ്വരം കേട്ടു. 'ഇവൻ എൻ്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചി രിക്കുന്നു" (മത്താ 3:16-17) സ്നാപകയോഹന്നാൻ ജനങ്ങളോട് യേശുവിന്റെയും പരിശുദ്ധാത്മാവിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. തൻ്റെ പിന്നാലെ വരുന്നവൻ തന്നേക്കാൾ വലിയ വനാണെന്ന് അദ്ദേഹം പറഞ്ഞു. “അവൻ്റെ ചെരിപ്പിന്റെ വള്ളികൾ അഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങൾക്കു ജലം കൊണ്ടു സ്‌നാനം നല്കി. അവനോ നിങ്ങൾക്ക് പരിശുദ്ധാത്മാവിനാൽ സ്ന‌ാനം നല്‌കും" (മർക്കോ 1:7-8) കർത്താവിന്റെ ദൂതൻ സക്കറിയക്കു പ്രത്യക്ഷപ്പെടുകയും യോഹന്നാൻ്റെ പിറവി അറിയിക്കുകയും ചെയ്‌തപ്പോൾ മാലാഖ പറ ഞ്ഞു. യോഹന്നാൻ പരിശുദ്ധാത്മാവ് നിറ ഞ്ഞവനായിരിക്കും, (ലൂക്ക 1:15) യോഹ ന്നാൻ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവ നായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. നമ്മുടെ ജീവിതങ്ങളിൽ പരിശുദ്ധാത്മാ വിനുള്ള പ്രാധാന്യത്തെക്കുറിച്ച് യേശു പല വട്ടം പറഞ്ഞിട്ടുണ്ട്. ഈശോ പറഞ്ഞു: മനു ഷ്യർ ചെയ്യുന്ന ഏതു പാപവും ക്ഷമിക്കപ്പെ ടും, എന്നാൽ, പരിശുദ്ധാത്മാവിനെതിരെ പറ യുന്നവനോട് ക്ഷമിക്കപ്പെടുകയില്ല (മത്ത 12: 31-32

  7. ആശയവിനിമയം കുടുംബബന്ധത്തിൽ says:

    നാം പറയുന്നതൊന്ന്, കേൾക്കു ന്നതും ഗ്രഹിക്കുന്നതും മറ്റൊന്ന്. ഇപ്ര കാരമായാൽ കുടുംബാംഗങ്ങൾ തമ്മി ലുള്ള ആശയവിനിമയം സഫലമാകു ന്നില്ല. കേൾക്കുന്നയാളിനു മനസ്സിലാ കുംവിധം പറഞ്ഞു ഗ്രഹിപ്പിക്കണമെ ങ്കിൽ ഇരുകൂട്ടർക്കും വശമാകുന്ന ഭാഷ മാത്രം കണക്കിലെടുത്തതുകൊണ്ടാ യില്ല. ഒരിക്കൽ ഭവനത്തിൽ നിന്നു ദൂരെ യുള്ള കോളേജ് ഹോസ്റ്റലിൽ താമസി ച്ചിരുന്ന മകനിൽ നിന്നു പിതാവിന് ഒരു കമ്പി സന്ദേശം ലഭിച്ചു. "അത്യാവശ്യ മായി നൂറുരൂപ അയച്ചു തരണം" എന്ന ആവശ്യമായിരുന്നു കമ്പി സന്ദേ ശത്തിൽ. കുഗ്രാമത്തിൽ കൃഷിപ്പണി യിൽ ഏർപ്പെട്ടിരുന്ന പിതാവിന്റെ കൈയിൽ കമ്പി സന്ദേശം അടങ്ങിയ കവർ പട്ടണത്തിലുള്ള കമ്പി ആപ്പി സിൽ നിന്നും വന്ന ആപ്പീസ് ജീവന ക്കാരൻ ഏല്പിച്ചിട്ടു പോയി. കമ്പി സന്ദേശത്തിന്റെ പൊരുൾ ഇംഗ്ലീഷിൽ നിന്നു മലയാളത്തിലാക്കുവാൻ ഒരാളെ കണ്ടുപിടിക്കുന്നതിനായി പിതാവ് പാടത്തു നിന്ന് റോഡരികിൽ വന്നു നിന്നു. ധൃതിയിൽ പാഞ്ഞു വന്ന ഒരു സൈക്കിൾ യാത്രക്കാരനെ തടഞ്ഞു നിർത്തി കമ്പി വാചകം പരിഭാഷപ്പെ ടുത്തുവാൻ അപേക്ഷിച്ചു. "നിങ്ങളുടെ മകനു നൂറുരൂപ ഉടനേ അയച്ചു തരൂ" എന്ന് ഉയർന്ന സ്വരത്തിൽ ദേഷ്യഭാവ ത്തോടു കൂടി പറഞ്ഞിട്ടു, ധൃതിയിൽ അയാൾ കടന്നു പോയി. തന്റെ മകന് മുൻപുണ്ടായിരുന്ന മര്യാദയും ഭവ്യ തയും എല്ലാം നഷ്‌ടപ്പെട്ടു കോപസ്വരത്തിൽ സംസാ രിക്കാനാണല്ലോ കോളേജ് വിദ്യാഭ്യാസം ഇടയാക്കി യതെന്നു തെറ്റിദ്ധരിച്ചു പിതാവ് പണം അയച്ചു കൊടുത്തില്ല. എന്നാൽ മകനിൽ നിന്നു താമസി യാതെ വീണ്ടും ലഭിച്ച കമ്പിസന്ദേശം പരിഭാഷപ്പെ ടുത്തുവാൻ പിതാവിന് അടുത്ത പ്രാവശ്യം കിട്ടിയത് സ്കൂ‌ളിൽ നിന്നു മടക്കയാത്രയിലായിരുന്ന ഒരു അദ്ധ്യാപികയെ ആയിരുന്നു. ആ വനിത ശാന്തസ്വര ത്തിൽ, "നൂറുരൂപ എത്രയും വേഗം ഏതോ അത്യാ വശ്യ കാര്യത്തിനു അയച്ചു തരണമേ" എന്ന് നിങ്ങ ളുടെ മകൻ കമ്പിസന്ദേശത്തിലൂടെ അറിയിച്ചിരി ക്കുന്നു എന്നു പറഞ്ഞു. ഇവിടെ പിതാവിനെ സന്തോ ഷിപ്പിച്ചത് താൻ ഉടനേ പണം അയച്ചു കൊടുക്കാ തിരുന്നിട്ടും പഴയതുപോലെ ഭവ്യതയോടു കൂടി പണം വേണമെന്നാക്ഷേപിക്കാനുള്ള മര്യാദ മകൻ പഠിച്ചു എന്നതാണ്. ഒരു പക്ഷേ, നാം 'എന്തു പറഞ്ഞു' എന്നതിനെക്കാൾ 'എങ്ങനെ പറഞ്ഞു ' എന്നതായിരിക്കും ഭവനാന്തരീക്ഷം മോശമാകുന്ന തിനോ മെച്ചപ്പെടുത്തുന്നതിനോ ഇടവരുത്തുന്നത്. സ്വരത്തിലുള്ള കോപഭാവമോ പുച്ഛഭാവമോ മാത്ര മല്ല, നമ്മുടെ നോട്ടവും നിഷേധഭാവവും എല്ലാം തന്നെ വിനിമയത്തെ സ്വാധീനിക്കുന്നു. കൃപയോടു കൂടിയുള്ള വാക്കുകൾ വായിൽ നിന്നു പുറപ്പെടുകയാണെങ്കിൽ അന്തരീക്ഷം തന്നെ എത്ര അധികം വ്യത്യാസപ്പെടും. 'എനിക്കു വേണ്ടാ' എന്ന പദപ്രയോഗം തന്നെ പല രീതിയിൽ പറഞ്ഞു പിടി പ്പിക്കാമല്ലോ. എന്നാൽ, കേൾവിക്കാരനെ മുറിപ്പെടു ത്തുന്നതിനു പകരം അദ്ദേഹത്തിന്റെ ഉള്ളിൽ സന്തോ ഷവും നല്ല കാര്യം ശ്രമിച്ചതിലുള്ള സംതൃപ്തിയും കെട്ടടങ്ങാത്തവിധം നന്ദിസൂചകമായ വിധത്തിൽ പ്രതികരിക്കുന്നതിനുള്ള വാചകശൈലിയാണു നമ്മിൽ നിന്നു പുറപ്പെടുന്നത് എങ്കിൽ അത് എത്ര ധന്യമായിരിക്കും.

  8. ചോദിക്കേണ്ടതു ചോദിച്ചാൽ says:

    "ആ രാത്രിയിൽ ദൈവം സോളമനു പ്രത്യക്ഷനായി അരുളിച്ചെയ്തു: നിനക്ക് എന്ത് വരമാണ് വേണ്ടത്? ചോദിച്ചു കൊള്ളുക. സോളമൻ പ്രതിവ ചിച്ചു: എന്റെ പിതാവായ ദാവിദിനെ അവിടുന്ന് അത്യധികം സ്നേഹിച്ചു; എന്നെ അവൻന്റെ പിൻഗാ മിയും രാജാവുമായി നിയമിക്കുകയും ചെയ്‌തു. ദൈവമായ കർത്താ വേ, എന്റെ പിതാവിനോടു ചെയ്ത‌ വാഗ്ദാനം നിറവേറ്റണമേ! ഭൂമി യിലെ പൊടിപോലെ അസംഖ്യമായ ഈ ജനത്തെ നയിക്കാൻ ജ്ഞാനവും വിവേകവും എനിക്കു നല്കണമേ! അവയില്ലാതെ, അവി ടുത്തെ ഈ വലിയ ജനതതിയെ ഭരിക്കാൻ ആർക്കു കഴിയുംദൈവം സോളമന് ഉത്തരമരുളി: കൊള്ളാം. സമ്പത്തോ ധനമോ പ്രശസ്‌തിയോ ശത്രു നിഗ്ര ഹമോ ദീർഘായുസ്സു പോലുമോ നീ ചോദിച്ചി ല്ല. ഞാൻ നിന്നെ രാജാവാക്കി, നിനക്ക് അധീന മാക്കിയിരിക്കുന്ന എൻ്റെ ജനത്തെ ഭരിക്കാൻ ജ്ഞാനവും വിവേകവും നീ ചോദിച്ചു. ഞാൻ നിനക്ക് ജ്ഞാനവും വിവേകവും നല്‌കുന്നു. കൂടാതെ, നിന്റെ മുൻഗാമികളോ പിൻഗാമികളോ ആയ രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്ത സമ്പത്തും ധനവും പ്രശസ്‌തിയും ഞാൻ നിനക്കു നല്കും" (2 ദിന: 17:12).

  9. വി. കുർബാന says:

    "വി. കുർബാന സ്വീകരണം നടത്തുമ്പോൾ എല്ലാവരിലും ഇത് ഫലമുളവാകുന്നത് ഒരുപോലെ യല്ല. ഒരുക്കത്തിൻ്റെ ഏറ്റക്കുറവിനനുസൃതമായി ഫലങ്ങൾ പ്രകടമാകുന്നതും വ്യത്യസ്‌ത അളവിലാ യിരിക്കും” (വി. ആൻ്റണി മേരി ക്ലാരറ്റ്). ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി വി. കുർബാ നയിൽ പങ്കെടുക്കണമെന്ന മുന്നറിയിപ്പ് നമുക്ക് വിശുദ്ധ കുർബാനയിൽ ശുശ്രൂഷ വഴി പല പ്രാവശ്യം ലഭിക്കാറുണ്ട്. അതൊക്കെ പാലിച്ചാൽ നമുക്കും വി. കുർബാന വഴി കൂടുതൽ ഫലങ്ങൾ ഉളവാക്കാ നാവും. വി. കോളറ്റിൻ്റെ വാക്കുകൾ നമുക്ക് ഇക്കാര്യത്തിൽ ധ്യാനവിഷയമാക്കാം. “കുർബ്ബാന സമ യത്ത് തിരുവോസ്തി ഉയർത്തിയപ്പോൾ ഞാൻ എന്റെ കണ്ണുകൾ അതിൽ ഉറപ്പിച്ചു. ഈശോയെ ക്കൊണ്ടു അവ നിറച്ചു. ആ സ്ഥാനത്ത് വേറൊരു വസ്‌തുവിൻറെയും പ്രതിഫലനം പുനഃസ്ഥാപിക്കുന്ന തിന് ഞാൻ ആഗ്രഹിക്കുന്നില്ല." എപ്രകാരം നാം കുർബാനയിൽ പങ്കെടുക്കണമെന്ന് കുർബാനയുടെ വലിയൊരു ഭക്തനായ വി. പാദ്രേപിയോ പറയുന്നുണ്ട് "പരി മാതാവും വി. യോഹന്നാനും മറ്റു ഭക്തസ്ത്രീകളും കാൽവരിയിൽ ചെയ്തതുപോലെ ഈശോയെ സ്നേഹിച്ചും ഈശോയോട് സഹതാപം പ്രകടിപ്പിച്ചും വേണം നാം വി. കുർബാനയിൽ പങ്കെടുക്കാൻ." വി. ബർണാദ് ബലിയർപ്പിക്കാൻ ബലിപീഠത്തിലേക്ക് കയറിയിരു ന്നത് ഇപ്രകാരമാണെന്നാണ് പറയുന്നത്. "വി. കുർബാന അർപ്പിക്കാൻ ഞാൻ ബലിപീഠത്തിലേക്ക് തിരിയുമ്പോൾ വി. കുർബാന അർപ്പിക്കുമ്പോൾ ഭൂമിയിലുള്ള എല്ലാത്തിൽ നിന്നും എന്റെ കാഴ്‌ച നഷ്ടപ്പെടുന്നു. ഈയൊരു മനോഭാവത്തിൽ ബലിയർപ്പിച്ചാൽ നമുക്കൊരിക്കലും ബലിയർപ്പണം വിര സമാകുകയില്ല. പല വിചാരം നമ്മുടെ ബലിയർപ്പണത്തെ തടസ്സപ്പെടുത്തുകയുമില്ല." വി. ഫ്രാൻസിസ് സാലസിൻ്റെ ഈ വാക്കുകളിൽ നിന്നും നമുക്കു ലഭിക്കുന്ന സന്ദേശവും ഇതിന് സമാനമാണ്. വി. ഫ്രാൻസിസ് സാലസ് ഒരിക്കൽ ബലിയർപ്പിച്ചിട്ടിറങ്ങിയപ്പോൾ ബലിപീഠം മനോഹര മായി അലങ്കരിച്ച സിസ്റ്റർ തൻ്റെ അലങ്കാരമൊക്കെ എങ്ങനെയുണ്ടെന്നു ചോദിച്ചു. അപ്പോൾ വിശു ദ്ധൻ ഇപ്രകാരം പറഞ്ഞു: “എനിക്കങ്ങോട്ട് നോക്കാൻ സാധിച്ചില്ല." വി. സാലസിനെപ്പോലെ ഇപ കാരം പള്ളിയിലേക്ക് കയറുമ്പോൾ പറയാൻ സാധിച്ചാൽ നമുക്കും കൂടുതൽ ഫലങ്ങൾ ഉളവാക്കാൻ സാധിക്കും. എന്റെ എല്ലാ താത്പര്യങ്ങളും ഉൽക്കണ്ഠകളും എല്ലാ ഭൗതിക ക്ലേശങ്ങളും ഇവിടെ ഇരി ക്കട്ടെ. എന്റെ എല്ലാ ബുദ്ധിയോടും പൂർണ്ണഹൃദയത്തോടും കൂടെ സ്വതന്ത്രനായി ഞാൻ എൻ്റെ ദൈവ ത്തിങ്കലേക്ക് പോകട്ടെ. ഞാൻ ദൈവത്തെ ആരാധിച്ച ശേഷം ഇവിടേക്ക് ഇതിലേക്കൊക്കെ തിരിച്ചു വരാം.

  10. ഭരണഘടനാ അസംബ്ലിയിലെ കത്തോലിക്കാ വൈദികൻ says:

    ഇന്ത്യയിലെ ക്രൈസ്തവരെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാര യിൽ നിന്ന് അകറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ അരങ്ങേ റുന്ന കാലമാണിത്. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാ ലത്തും പിന്നീട് ഭരണഘടനയുടെ രൂപീകരണഘട്ടത്തിലും സ്വാതന ന്ത്യാനന്തര ദശകങ്ങളിലും ദേശീ യതയുടെ ഉജ്ജ്വല ശബ്ദങ്ങളായി നിലകൊണ്ട് ക്രൈസ്‌തവർ കുറ ച്ചൊന്നുമല്ല, രാഷ്ട്രപിതാവായ ഗാന്ധിജിയും സഹപ്രവർത്ത കരും ആദരിക്കുകയും അംഗീക രിക്കുകയും ചെയ്ത് ക്രൈസ്തവ നേതാക്കളുടെ നിര വിസ്മയിപ്പി ക്കുന്നതാണ്. കോൺഗ്രസ് പാർട്ടിയെ ദേശീയ മുന്നേറ്റ ത്തിന്റെ ശക്തിസ്രോതസ്സായി വളർത്തിയ സ്ഥാപകർ എ.ഒ. ഹ്യൂമും ആനി ബസൻ്റും ബാരി സ്റ്റർ ജോർജ്ജ് ജോസഫും തുടങ്ങി നിരവധി മഹാപ്രതിഭകൾ സ്വാതന്ത്യ പ്രസ്ഥാനത്തിന് ജീവിതം കൊണ്ട് ഊർജ്ജം പകർന്നവരാണ്. അവരെയൊക്കെരാഷ്ട്രീയ തിമിരം ബാധിച്ച ചിലരൊക്കെ മറന്നാലും ചരിത്രമോ ഇന്ത്യയുടെ ആത്മാവോ മറക്കില്ല. ഈ നിരയിൽ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന വടവൃക്ഷം പോലെയുള്ള വ്യക്തിയാണ് ക്രൈസ്‌തവനായിരുന്ന ഫാ. ജെറോം ഡിസൂസ. ഇന്ത്യയുടെ ഭരണഘടനാ ശിൽപികളിൽ മുൻനിരയി ലാണ് ജസ്യൂട്ട് വൈദികനായിരുന്ന അദ്ദേഹം. പ്രഗത്ഭ പണ്ഡി തനും ദേശീയവാദിയും എഴുത്തുകാരനും വിദ്യാഭ്യാസ വിദഗ്‌ധനുമാ യിരുന്ന അദ്ദേഹം ഭരണഘടനാ അസംബ്ലിയിൽ 1946 മുതൽ 1949 വരെ സജീവമായി പ്രവർത്തിച്ചു. ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട അദ്ദേഹം ക്രൈസ്‌തവർക്ക് പ്രത്യേക ന്യൂന പക്ഷാവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട് അദ്ദേഹം ക്രൈസ്‌ത വർക്ക് പ്രത്യേക ന്യൂനപക്ഷാവകാശങ്ങൾ വേണ്ടെന്ന് നിലപാടെ ടുത്തത് അവരെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ നിന്നു വേറിട്ടു കാണ രുതെന്ന ചിന്തയോടെയായിരുന്നു. ഭരണഘടന പൗരന് ഉറപ്പു നല്‌കുന്ന മൗലികാവകാശങ്ങളിൽ ന്യൂനപക്ഷങ്ങളുടെ മതപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഉൾച്ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം വാദിച്ചു. അതേസമയം സ്വന്തം മതത്തിൽ വിശ്വസി ക്കാനും അതു പ്രഘോഷിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്ന ഭരണഘടനയിലെ 25-ാം വകുപ്പിനുവേണ്ടി ശക്തമായി വാദിച്ചു.

  11. എല്ലാ മുട്ടുകളും മടങ്ങുന്നയിടം says:

    ഒരു രഹസ്യം പുറത്താക്കാതിരിക്കുവാൻ നമുക്കു കഴിയാത്തതിനുള്ളതുപോലെയൊരു കാരണമാണ് സൃഷ്‌ടികർമ്മത്തിനു ദൈവത്തെ പ്രേരിപ്പിച്ചത്. നല്ലതൊന്നും മറഞ്ഞിരിക്കുന്നില്ല. റോസാപുഷ്പത്തിനു സൗരഭ്യം പരത്താതിരിക്കാ നാവില്ല. സൂര്യനു ചൂടും പ്രകാശവും നല്കാതി രിക്കാനാവില്ല. മനുഷ്യൻ അവനിലെ നന്മ ചിന്ത യുടെ ഭാഷയിൽ പ്രകടിപ്പിക്കുന്നു. ദൈവമാകട്ടെ അനന്തമായ നന്മയായതിനാൽ അനന്തമായി സ്നേഹിക്കുന്നു. അതിനാൽ, ഒരു സ്വതന്ത പ്രേരണ വഴി അവിടുത്തെ സ്നേഹം കവിഞ്ഞൊ ഴുകിയപ്പോൾ പുതിയ ലോകങ്ങൾ സൃഷ്ടിക്കപ്പെ ടുന്നതിൽ അത്ഭുതത്തിനവകാശമില്ല. സ്നേഹം കരകവിഞ്ഞൊഴുകി. നിത്യത കാല ത്തോടു പറഞ്ഞു: സൃഷ്‌ടിക്കുക. സർവശക്തൻ ഒന്നുമില്ലായ്‌മയോടു പറഞ്ഞു: ഉണ്ടാകട്ടെ. പ്രകാശം ചലിക്കുകയും അന്ധകാരത്തോടു അരു ളിച്ചെയ്യുകയും ചെയ്‌തു: പ്രകാശമുണ്ടാകട്ടെ. അവിടുത്തെ വിരൽത്തുമ്പുകളിൽ നിന്നു ലോകവും ആകാശഗോളങ്ങളുമുണ്ടായി. താരപ ഥങ്ങളിൽ നക്ഷത്രങ്ങൾ വിതറപ്പെട്ടു. ലോക ത്തിന്റെ പ്രയാണം തുടങ്ങി. ആകാശവിതാനങ്ങ ളിൽ സൂര്യചന്ദ്രാദികളും ഗ്രഹങ്ങളും നിരന്തരമായ പ്രയാണമാരംഭിച്ചു. ദൈവത്തിൻ്റെ സൃഷ്ടികർമ്മ ശക്തി ചുരുളഴിച്ചു. ജീവജാലങ്ങൾ പ്രത്യക്ഷ പ്പെട്ടു. അവസാനം സ്ത്രീയും പുരുഷനും സൃഷ്ടിക്കപ്പെട്ടു. സദാചാരവും ധാർമ്മികതയും നിലനിൽക്കുന്നത് തിരസ്‌കരിക്കാനും നിരോധി ക്കാനുമുള്ള അവകാശത്തിൻ്റെ നിബന്ധനയിലാ ണ്. ഭീരുക്കളുടെ ലോകത്തിലാണ് ധൈര്യശാ ലിക്കു പ്രാധാന്യം. ദുഷ്‌ടത ചെയ്യാൻ സാധിക്കു ന്നിടത്താണ് പുണ്യം വിളങ്ങുക. സ്വാർത്ഥത യുടെ പ്രാന്തങ്ങളിലാണ് പരിത്യാഗം തിളങ്ങു ന്നത്. സ്നേഹിക്കാതിരിക്കാൻ സ്വാതന്ത്ര്യമുള്ള പ്പോഴാണ് സ്നേഹത്തിനു പ്രസക്തി. ആവില്ല എന്നു പറയാൻ കഴിയുന്ന സാഹചര്യത്തിലാണ് ആവും എന്നു പറഞ്ഞാൽ ഹൃദയം ത്രസിക്കുന്ന ത്. ധാർമ്മികനായി മനുഷ്യനെ സൃഷ്‌ടിച്ച് സ്വാഭാ വികമായി ലഭിക്കേണ്ട ധാർമ്മിക സമ്മാനം അവനു നല്‌കുവാനല്ല ദൈവം തിരുമനസ്സായത്. ശരീരത്തിനും ആത്മാവിനും ചില പ്രത്യേക കഴി വുകൾ നല്കിയാണ് ദൈവം മനുഷ്യനെ സൃഷ്ട‌ി ച്ചത്. സ്വാതന്ത്ര്യം നല്‌കിയത് നന്മ ചെയ്യുവാ നാണ്. നല്ല യുദ്ധം ചെയ്യുവാൻ നല്‌കപ്പെട്ട സമ്മാ നമാണത്. നന്നായി ജീവിച്ചാൽ പ്രായപൂർത്തിയാ കുമ്പോൾ അവകാശമായി ലഭിക്കുമെന്ന നിബ ന്ധനയിൽ ഒരു ധനികനായ മനുഷ്യൻ തന്റെ മക നു വേണ്ടി ബാങ്കിൽ നിക്ഷേപിക്കുന്ന വൻ തുകയ്ക്കു സമാനമായി ദൈവം ആദ്യമനുഷ്യനു വേണ്ടി നിക്ഷേപിച്ച സമ്മാനത്തുകയായിരുന്നു അവനു നല്കിയ മരണമില്ലായ്‌മ, രോഗവിമുക്തി, ജഡമോഹത്തിൽ നിന്നുള്ള മോചനം എന്നിവ. അറിവിന്റെ വരവും നല്കപ്പെട്ടിരുന്നു. ഈ അറിവു വഴി ദൈവികസത്യം മനസ്സിലാക്കാനുള്ള കഴിവുംനല്കപ്പെട്ടപ്പോൾ, സർവസ്യഷ്‌ടിജാലങ്ങളിൽ നിന്നും മനുഷ്യൻ തുലോം വ്യതിരിക്തനായിരു ന്നു. ആദിമനുഷ്യർക്ക് ദൈവത്തിൻ്റെ മകനും മക ളുമെന്ന വലിയ പദവി നല്കപ്പെട്ടിരുന്നു

  12. ലഹരി എന്ന വിപത്ത് says:

    ലഹരി ഉപയോഗത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലഹരി ഉപയോഗത്തെ മതങ്ങളും മനുഷ്യസ്നേഹികളും ചരിത്രാതീതകാലം മുതൽ വിലക്കിയിട്ടുമുണ്ട്. എന്നിട്ടും, ലഹരി ഉപയോഗം നാൾക്കു നാൾ വർദ്ധിച്ചു വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ലഹരി ഉപയോഗം തന്നെയാണ്. ലഹരിയുടെ വർദ്ധിച്ചു വരുന്ന ഉപയോഗം നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനം മയക്കുമരുന്ന് വ്യാപാരത്തിനാണ്. ലഹരിക്ക് ഉപയോഗിക്കുന്ന തുക ഉണ്ട ങ്കിൽ മാനവജനതയ്ക്ക് ഇന്നുള്ളതിനേക്കാൾ പത്തിരട്ടി ആഹാരവും വസ്ത്രവും പാർപ്പിടവും നല്കു വാൻ സാധിക്കും. ആസ്വാദനം, അനുകരണം, ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശയ്ക്കുവേണ്ടി, ഉന്മാ ദത്തിനായി, മാനസിക-സാമൂഹിക പ്രശ്‌നത്തിൽ നിന്നുള്ള മോചനം, വീട്ടിലെ പ്രശ്‌നങ്ങൾ, പ്രേമപരാ ജയങ്ങൾ, പാനബുദ്ധിമുട്ട്, സമൂഹത്തിൽ മാന്യത കിട്ടാൻ, പണലഭ്യത, മിഥ്യാധാരണകൾ, ലഹരി ദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത, മാനസിക സംഘർഷം, ജീവിതസാഹചര്യം, നെഗറ്റീവ് പിയർഗ്രൂപ്പ് സ്വാധീനം, വിവേചനം തുടങ്ങി നിരവധി കാരണങ്ങൾ ഒരുവനെ ലഹരിയിലേക്ക് നയിക്കുന്നുണ്ട്. ലഹരിയാസക്തി ഒരു രോഗമാണ്. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് മയക്കുമ രുന്ന് ആസക്തി ചിന്തകളെ, പെരുമാറ്റത്തെ, ഇന്ദ്രിയാനുഭൂതികളെ വികാരങ്ങളെ എല്ലാം ലഹരിയാ സക്തി ബാധിക്കുന്നു. ശാരീരിക-മാനസിക-കുടുംബ-സാമൂഹ്യ തലങ്ങളിലെല്ലാം ലഹരിയാസക്തി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും. വളരെ ചെറുപ്പത്തിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ, ബുദ്ധിപരമായി പിന്നിൽ നില്ക്കുന്നവർ, കുടുംബത്തിൽ മാനസിക-ആസക്തി രോഗമുള്ളവർ, പഠനവൈകല്യമുള്ളവർ, വ്യക്തിത്വ വൈകല്യമു ള്ളവർ, കുട്ടിക്കാല-കൗമാര പ്രശ്‌നങ്ങളുള്ളവർ, തകർന്ന കുടുംബങ്ങളിൽ നിന്ന് വരുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ടവർ ലഹരിയാസക്തിയിലേക്ക് പെട്ടെന്ന് വഴുതി വീഴാനിടയുണ്ട്. കൗമാരത്തിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ ലഹരിയാസക്തരാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല് മട ങ്ങാണ്. മാനസിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്ന തെറ്റിദ്ധാരണയും യുവതലമുറയെ ലഹരിയിലേക്ക് നയിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ വലിയ കാരണവും മദ്യ-മയക്കുമരുന്ന് ഉപയോഗമാണ്. വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തുടങ്ങിയിരിക്കുന്നത് പുക യില ഉത്പന്നങ്ങളിലൂടെയായിരുന്നു. ഇന്ന് ഏതു മാർഗ്ഗവും പരീക്ഷിച്ചു നോക്കാനുള്ള വ്യഗ്രതയാണ വർ കാട്ടുന്നത്. ചുവന്ന കണ്ണുകൾ, മുഷിഞ്ഞ വസ്ത്രം, നടക്കാൻ പ്രയാസം, അമിത സംസാരം. അലക്ഷ്യമായ നോട്ടം, ഉറക്കക്കുറവ്, വിശപ്പ് കുറവ്, അമിത ഭക്ഷണം, ഭയം, അമിതാഹ്ലാദം, ഉത്സാഹക്കൂടുതൽ, നുണപറ യൽ തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയാം. ലഹരിയാസക്തി ഒരു രോഗമായതിനാൽ ചികിത്സയിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ. മെഡിക്കൽ ചികിത്സ, മാന സിക ചികിത്സ, കൗൺസലിംഗ്, വിവിധതരം തെറാപ്പികൾ എല്ലാം ലഹരി വിമുക്തിക്കായി വേണ്ടിവ രും. ജനിതക സിദ്ധാന്തമനുസരിച്ച് ലഹരിക്കടിമയായ ഒരു വ്യക്തിയുടെ മക്കളോ പേരക്കിടാങ്ങളോ എളുപ്പത്തിൽ ലഹരി പദാർത്ഥങ്ങളിലേക്ക് വഴുതി വീഴാം. മദ്യപരുടെ മക്കളുടെ ബ്രയിൻ കെമിസ്ട്രി യിൽ മദ്യാസക്തിയുടെ പ്രേരകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പത്തുപേരിൽ രണ്ടുപേർ മദ്യാസക്തരാ കുന്നുവെങ്കിൽ ആ രണ്ടുപേർ മദ്യപരുടെ മക്കളാകും. മദ്യപരുടെ മക്കൾ മദ്യപരാകാനുള്ള സാധ്യത 60 ശതമാനമാണ്. പാരമ്പര്യ ഘടന കഴിഞ്ഞാൽ കുടുംബസംഘർഷങ്ങളാണ് ഒരുവനെ ലഹരിയുടെ വഴി തെരെഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ലഹരിശീലം മൂലം മനോരോഗികളായിത്തീരുന്നവരുടെ എണ്ണം ഇന്ത്യയിലും കേരളത്തിലും വർദ്ധിച്ചു വരികയാണ്. ലഹരിയാസക്തി വ്യക്തി-കുടുംബ-സാമൂഹ്യതലങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കു ന്നുവെന്ന് തിരിച്ചറിയുക. ഒരു നന്മയും ലഹരികൾ പ്രദാനം ചെയ്യുന്നില്ല. സന്തോഷം തേടിയാണ് ലഹ രിവഴികൾ തേടുന്നത്. അവസാനം ലഹരിജീവിതം ദുരന്തമാണ് സമ്മാനിക്കുക. ജീവിതത്തിൽ സന്തോഷ വഴികൾ ഒട്ടേറെയുണ്ട്. കുടുംബം, വ്യക്തിബന്ധങ്ങൾ, വിനോദങ്ങൾ, നല്ല ഭക്ഷണം, നല്ല ജോലി, വ്യായാമം, സൗഹൃദങ്ങൾ എല്ലാം സന്തോഷം പ്രദാനം ചെയ്യും. സ്വന്തം സന്തോഷവഴികൾ സ്വയം കണ്ടെത്തുക. ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയുക, സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെ തിരെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലർത്ത ണം. ലഹരിക്കടിമയായവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളുണ്ടാകണം. ഇനിയാരും ലഹരിവഴി കൾ തേടാതിരിക്കാനുള്ള നിതാന്ത പരിശ്രമങ്ങൾ സർക്കാരിന്റെയും മറ്റുള്ളവരുടെയും ഭാഗത്തു നിന്നു ണ്ടാകണം. അങ്ങനെ ലഹരിക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാം.

  13. പരിശുദ്ധാത്മശക്തി says:

    വളരെയധികം ജീവിതപ്രശ്ന ങ്ങളുള്ളവരായിരുന്നു യേശുവിന്റെ ശിഷ്യന്മാർ. സാമ്പത്തിക പ്രശ്‌ന ങ്ങൾ, യഹൂദരെ ഭയന്നു കഴിയേണ്ട അവസ്ഥ, വിവിധതരം പ്രയാസ ങ്ങളും വിഷമങ്ങളും, അറിയാവുന്ന കാര്യങ്ങൾ ഉറക്കെപ്പറയാൻ കരു ത്തില്ലായ്മ. ഇങ്ങനെ പലതരം സംഘർഷങ്ങൾ കൊണ്ടു നിറഞ്ഞ ജീവിതത്തിനുടമകളായിരുന്ന ഈ ശിഷ്യന്മാർ. അവർ സെഹിയോൻ ഊട്ടുശാലയിലിരുന്ന് പരിശുദ്ധാ ത്മാവ് നിറയാനായി പ്രാർത്ഥിച്ചു. ഒരുനാൾ അഭിഷേകമായി പരിശുദ്ധാ ത്മാവ് കടന്നു വന്നു. അവരെല്ലാം അരൂപി കൊണ്ടു നിറഞ്ഞു. അവ രുടെ ജീവിതം ഒരു പുതിയ ജീവിത മായി മാറി. പരിശുദ്ധാത്മാവ് നിറയു ന്നതിനു മുമ്പുള്ള ജീവിതവും ശേഷ മുള്ള ജീവിതവും തമ്മിലുള്ള പ്രക ടമായ വ്യത്യാസം ശിഷ്യന്മാരിൽ കാണാൻ കഴിയും. പഴയതും പുതി യതും തമ്മിലുള്ള വ്യക്തമായ വ്യത്യാസം. പഴയതു കടന്നു പോകുകയും ഒപ്പം പുതിയതു പ്രത്യക്ഷമാവുകയും അത് ജീവി തത്തിന്റെ എല്ലാ മേഖലകളിലും അനുഭവിച്ചറിയാൻ സാധി ക്കുന്നു. പരിശുദ്ധാത്മാവു കടന്നുവന്നപ്പോൾ ഈ ശിഷ്യന്മാരെ അല ട്ടിയിരുന്ന എല്ലാ പ്രശ്‌നങ്ങളും നീങ്ങിപ്പോയി. ഭയം, അസ്വസ്ഥ തകൾ... അതിൽ നിന്നെല്ലാം വിടുതൽ കിട്ടി. പൂർണ്ണമായ അർത്ഥത്തിലുള്ള മാറ്റമെന്നാൽ പരിശുദ്ധാത്മാഭിഷേകം പ്രാപി ക്കലാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ശുശ്രൂഷകളായിരുന്നു യേശുവിന്റേത്. അവിടുന്ന് ശിഷ്യന്മാർക്കു പരിശുദ്ധാരമാവിനെ വാഗ്ദാനം ചെയ്യുകയും ചെയ്‌തു. എല്ലാവർക്കുമായി ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പരിശുദ്ധാത്മാവിനെയാണ്. ഈ വാഗ്ദാനം നമുക്കും നമ്മുടെ സന്താനങ്ങൾക്കും ദൈവമായ കർത്താവ് തന്റെ പക്കലേക്കു വിളിക്കുന്ന എല്ലാവർക്കുമുള്ള താണ്. ഈ പരിശുദ്ധാത്മശക്തിയുപയോഗിച്ചാണ് യേശു തന്റെ പര സ്യജീവിതകാലത്തെ എല്ലാ ശുശ്രൂഷകളും ചെയ്‌തത്‌. അവി ടുത്തെ ഓരോ വചനവും ആത്മാവു നിറഞ്ഞതായിരുന്നു. യേശു ദൈവരാജ്യപ്രഘോഷണം ആരംഭിക്കുന്നതു തന്നെ സാത്താനെ പരാജയപ്പെടുത്തിക്കൊണ്ടാണ്. സാത്താനെ പരാജയപ്പെടു ത്താൻ കഴിയുക പരിശുദ്ധാത്മശക്തിക്കാണെന്ന് ഇവിടെ വ്യക്ത മാവുന്നു. ഈ സംഭവങ്ങൾ വി. ഗ്രന്ഥത്തിൽ പരാമർശിക്കു ന്നുണ്ട്. സാത്താനെ പരാജയപ്പെടുത്തേണ്ടത് അവനെ പ്രസാ ദിപ്പിച്ചു കൊണ്ടാണെന്നു പറയുന്നതു മാനുഷിക ബുദ്ധി മാത്ര മാണ്. ബൈബിൾ പറയുന്നു: സാത്താനെ പ്രസാദിപ്പിക്കുന്ന വർ സാത്താന്റെ അടിമയാണ്. നശിപ്പിക്കുക എന്നതാണ് സാത്താന്റെ സ്വഭാവം. അതിനാൽ സാത്താൻ്റെ അടിമയായി ത്തീരുന്നവർ നശിക്കുക തന്നെ ചെയ്യും. സാത്താന്റെ വ്യത്യ സ്‌തങ്ങളായ ആക്രമണങ്ങൾ കൊണ്ടു വിവിധതരം പീഡയ നുഭവിക്കുന്നവരാണ് മനുഷ്യർ ഒരു തളർവാതരോഗിയോടു യേശു പറഞ്ഞു: നിൻ്റെ പാപം ക്ഷമിച്ചിരിക്കുന്നു. തൽക്ഷണം ആ രോഗി സുഖപ്പെട്ടു. പാപത്തിൽ ഒരു പൈശാചിക ശക്തി യുണ്ട്. പാപത്തിലായിരിക്കുന്ന വ്യക്തി സാത്താൻ്റെ അടിമയാണ്. യേശു പാപം മോചിച്ചപ്പോൾ സാത്താൻ്റെ ശക്തി വിട്ടുപോയി. രോഗസൗഖ്യം കിട്ടി. സാത്താന്റെ ശക്തി നമ്മിൽ വിവിധതര ത്തിൽ ഭരണം നടത്തുന്നുണ്ട്. സാത്താനെ ജീവിതത്തിൽ നിന്നു നീക്കിക്കളയുവാൻ നാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചേ പറ്റൂ, അനേകർക്കു ജീവിതത്തിൽ സന്തോഷവും സമാധാനവും സ്നേഹവും നഷ്ട്‌ടപ്പെടുന്നു. സ്നേഹിക്കാനും സന്തോഷി ക്കാനും സാധിക്കുന്നില്ല. സമാധാനം തീരെയില്ല. ഒരു പൈശാ ചിക പീഡപോലെ ഹൃദയം ചിന്തകളാൽ കലുഷിതമായിരി ക്കുന്നു. ഈ തിന്മയുടെ ശക്തികളെ നീക്കിക്കളയുവാൻ പരി ശുദ്ധാത്മശക്തിയാൽ മനുഷ്യനു കഴിയും. "ആത്മാവിൻ്റെ ഫല ങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വ സ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്" (ഗലാത്തി. 5:22

  14. വാര്‍ത്തകള്‍ says:

    ക്രിസ്ത്യൻ പ്രതിനിധിയില്ലാതെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രതിനിധി ഇല്ലാതായിട്ട് നാലുവർഷമായി 2020 മാർച്ച് 31 നു ശേഷം ക്രിസ്‌ത്യൻ പ്രതിനിധിയി ല്ലാതെയാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കൊക്കെ പ്രതിനിധി യുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്ത വർക്കെതിരെ ആക്രമണം വർദ്ധിക്കുകയാണ്. ആ വിവേചനം ന്യൂനപക്ഷ കമ്മീഷനിലും തുടരുന്നു. 1978 മുതൽ കമ്മീഷൻ നിലവിലുണ്ട്. 1992 ലാണ് ജുഡീഷ്യൽ അധികാരമുള്ള കമ്മീഷൻ നിലവിൽ വന്നത്. ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി എന്നീ മതങ്ങളുടെ പ്രതിനിധിക ളെയാണ് ആദ്യം ഉൾപ്പെടുത്തിയത്. 2014-ൽ ജൈനവിഭാഗത്തെക്കൂടി ഉൾപ്പെടുത്തി. സിഖ് മത പ്രതിനിധി ഇക്ബാൽ സിംഗ് ലാൽപുരയാണ് ഇപ്പോഴത്തെ കമ്മീഷൻ ചെയർമാൻ. ക്രിസ്ത്യൻ വിഭാഗം ഒഴികെ മറ്റെല്ലാവർക്കും ഇപ്പോൾ കമ്മീ ഷനിൽ പ്രതിനിധികളുണ്ട്. മൂന്നു വർഷമാണ് കമ്മീഷന്റെ കാലാവധി ക്രിസ്‌ത്യൻ പ്രതിനിധിക്ക് ഒരു ടേം തന്നെ നഷ്ട‌മായി. ഇപ്പോഴത്തെ ടേമിൽ ഒരു വർഷം കഴിഞ്ഞിട്ടും ക്രിസ്‌ത്യൻ പ്രതിനിധി യുടെ ഒഴിവു നികത്താൻ നടപടി ആയിട്ടില്ല. 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയ മത്തിനു കീഴിലാണു കേന്ദ്രസർക്കാർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചത്. ചെയർപേ ഴ്സൺ ഉൾപ്പെടെ അഞ്ചംഗങ്ങൾ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാകണം എന്ന് മാത്ര മാണ് വ്യവസ്ഥ ഓരോ സമുദായത്തിന്റെയും പ്രതിനിധി വേണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. ഇതു മൂലമാണ് ഇപ്പോൾ ഒരു ഒഴിവ് നികത്താതെ കിടക്കുന്നത്. വി.വി. ജോൺ, എസ് എ ദുരൈ സെബാസ്റ്റ്യൻ, തങ്കമ്മ സെബാസ്റ്റ്യൻ, ആനി തയ്യിൽ എന്നിവർ 1992 വരെയുള്ള കമ്മീഷനിൽ വിവിധ കാലയളവിൽ അംഗങ്ങളായിരുന്നു. 1992 -നു ശേഷം ജോൺ ജോസഫ്, വി.വി. അഗസ്റ്റിൻ എന്നിവർ അംഗങ്ങളായി. ഏറ്റവും ഒടുവിൽ ജോർജ്ജ് കുര്യൻ അംഗവും പിന്നീട് വൈസ് ചെയർമാനുമായി. 2020 മാർച്ച് 31-ന് ജോർജ് കുര്യനെ രാജിവെപ്പിച്ചിരുന്നു. സംസ്ഥാനത്ത് പാർട്ടി ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചതിനാലാണ് രാജിവെപ്പിച്ചത്. ഇതിനു ശേഷം ക്രിസ്ത്യൻ പ്രതിനിധിയുടെ ഒഴിവ് നിക ത്താതെ കിടക്കുകയാണ്

  15. സാക്ഷ്യങ്ങള്‍ says:

    കൈവിരലുകളുടെ പഴുപ്പ് സുഖപ്പെട്ടു എൻ്റെ കഴുത്തിൻ്റെ പുറകിലായി ഒരു മുഴയുണ്ടായിരുന്നു. കഴുത്ത് തീരെ ചലിപ്പിക്കാൻ പറ്റില്ലായിരുന്നു. വേദനയുമുണ്ടായിരുന്നു. കൂടാതെ കൈവിരലുകൾ പഴുത്ത് ദ്രവിച്ചു പോകുന്ന അസുഖമായിരുന്നു. ഭയ ങ്കര ദുർഗന്ധവുമുണ്ടായിരുന്നു. ചികിത്സകൾ കൊണ്ടൊന്നും സുഖ പ്പെട്ടില്ല. ഈയവസ്ഥയിൽ ഡിവൈനിൽ വന്നു ധ്യാനം കൂടുകയും വിശ്വാസത്തോടെ പ്രാർത്ഥിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഈശോ എന്നെ സുഖപ്പെടുത്തി. മുഴവിട്ടുമാറി. കഴുത്ത് തിരിക്കാൻ സാധിക്കു ന്നു. കൈവിരലുകളുടെ പഴുപ്പെല്ലാം മാറിക്കിട്ടി. യേശുവേ നന്ദി, യേശുവേ സ്‌തുതി തോമസ്, കുരിയീക്കൽ, പഴങ്ങനാട്

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;