book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

എല്ലാവരും ദൈവത്തിന് പ്രിയപ്പെട്ടവർ അനുഗ്രഹത്തിന്റെ്റെയും ഐശ്വര്യത്തിൻ്റെയും ഉറവിടം ഏതാണ്? ദൈവം തന്നെയാണ്. ദൈവ ത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിലാണ് അനുഗ്രഹവും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്നത്. ഏതെങ്കിലും വ്യക്തിബന്ധം നാം തകർക്കുമ്പോൾ ദൈവത്തിൻ്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകാതാ വും. വ്യക്തികൾ പരസ്‌പരം വെറുപ്പിലും വൈരാഗ്യത്തിലുമാണെങ്കിൽ അവിടെ ദൈവസാന്നിധ്യം ഉണ്ടാ വുകയില്ല. ഐക്യത്തിലും ഏകമനസ്സോടെയുള്ള പ്രാർത്ഥനയിലും ഏറ്റവും വലിയ അനുഗ്രഹമായി പരിശുദ്ധാത്മാവു കടന്നുവരുന്നുവെങ്കിൽ, ഭിന്നതയിലും വെറുപ്പിലും ആ ആത്മാവു വസിക്കുകയില്ല. ഏതെങ്കിലും വ്യക്തിബന്ധം നാം തകർത്താൽ അതുവഴി അനുഗ്രഹവും ഐശ്വര്യവും തടസ്സപ്പെടു ത്തുകയാണ് ചെയ്യുന്നത്. ചിലർ പറയും, ഇവിടെ താമസമാക്കിയതോടെ വലിയ അനുഗ്രഹമായി. ഈ വീടു വച്ചതോടെ അനു ഗ്രഹമായി. ഈ കൊച്ചു ജനിച്ചതോടെ അനുഗ്രഹമായി. ആ പശുവിനെ വാങ്ങിച്ച അന്നുമുതൽ ഇവിടെ അനുഗ്രഹമുണ്ടായി, അതു ചത്തതോടെ എല്ലാം പോയി ഇവിടെ വന്നു താമസമാക്കിയതോടെ എല്ലാം നശിച്ചു. ഈ കടയിൽ കയറിയ സമയം നല്ലതായതുകൊണ്ട്, കുറച്ച് അനുഗ്രഹമുണ്ടായി. ഇവിടെ യാണ് അനുഗ്രഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഉറവിടം ഏത് എന്ന ചോദ്യമുയരുന്നത്. അബ്രാഹത്തിന്റെ സഹോദരപുത്രനാണ് ലോത്ത്. അബ്രാഹം സ്നേഹം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം തിരഞ്ഞെടുക്കാം. ലോത്ത് തിരഞ്ഞെടുത്തത് സമ്പൽ സമൃദ്ധമായ സോദോം ഗൊമോറയായിരുന്നു. അതിൻ്റെ ഫലമായി അബ്രാഹത്തിനു കിട്ടിയത് തരിശു ഭൂമിയും. എന്നാൽ, ഏതാനും നാൾ കഴിഞ്ഞപ്പോൾ എല്ലാം നഷ്‌ടപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി, ലോത്തും കുടുംബവും തിരിച്ചു വരികയാണ്. തരിശുഭൂമിയിൽ താമസിച്ച അബ്രാഹമാകട്ടെ. ദൈവ ത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. നമുക്ക് എന്തെല്ലാം ഉണ്ടെങ്കിലും ഇല്ലെങ്കിലും, നാം ഏതു കാഴ്‌ചപ്പാടിലും സംവിധാനത്തിലുമിരി ക്കുന്ന വ്യക്തിയായാലും നാമോരോരുത്തരും ക്രിസ്‌തുവിനു പ്രിയപ്പെട്ട വ്യക്തികളാണ്. ദൈവത്തിനു പ്രധാനപ്പെട്ടവരാണ്. ഇതു പറയുമ്പോൾ ഇതിനോടു ചേർന്ന് മറ്റൊരു വശവും കൂടിയുണ്ട്. ഞാൻ ദൈവത്തിനു പ്രധാനപ്പെട്ട വ്യക്തിയാണെങ്കിൽ ചുറ്റുമുള്ള ഓരോ വ്യക്തിയും അതുപോലെതന്നെ ദൈവ ത്തിനു പ്രധാനപ്പെട്ട വ്യക്തിയാണ്. ഒരു വ്യക്തിക്കെതിരെ ദൈവം മറ്റൊരു വ്യക്തിയെ സൃഷ്ടിച്ചിട്ടില്ല. ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്ക് എതിരല്ല. അതുകൊണ്ട്, ഒരിക്കലും മറ്റൊരു വ്യക്തിയെ നമുക്കെ തിരായി കാണാൻ പാടില്ല. അങ്ങനെ കണ്ടാൽ അതു ദൈവത്തിൽ നിന്നുള്ള ചിന്തയല്ല. ഹൃദയം തമ്പു രാന്റെ പക്കലേക്ക് ഉയരാത്തതുകൊണ്ട്, ദൈവത്തിൻ്റെ പദ്ധതി മനസ്സിലാക്കാത്തതുകൊണ്ട്, ദൈവ ത്തിന്റെ അരൂപിയെ സ്വീകരിക്കാത്തതുകൊണ്ട്, നമ്മുടെ മനസ്സ് വളരെയധികം മത്സരവേദികളിൽ കുടു ങ്ങിക്കിടക്കുകയാണ്. ലക്ഷ്യബോധം തന്നെ വ്യതിചലിച്ചു. മറ്റുള്ളവരേക്കാൾ കേമനാകുക, അവരെ പരാജയപ്പെടുത്തുക. അവരുടെ മേൽ ആധിപത്യം പുലർത്തുക, അവരെ പീഡിപ്പിക്കുക, അവരെക്കൊണ്ട് അംഗീകരിപ്പിക്കുക, അവരുടെ ശ്രദ്ധ പിടിച്ചു പറ്റുക -ഇവയാണ് പലരുടെയും മനസ്സിൽക്കിടക്കുന്നത്. എന്നാൽ, നാമറിയണം ഒരു വ്യക്തിയെയും മറ്റൊരു വ്യക്തിക്കെതിരായിട്ടല്ല ദൈവം സൃഷ്ടിച്ചിരിക്കു ന്നത്. ഓരോ വ്യക്തിയും ദൈവത്തിൻ്റെ ദാനമാണ്, അനുഗ്രഹമാണ്. ദൈവസാന്നിധ്യം നിറഞ്ഞു നില്ക്കു ന്നതാണ്. അതുകൊണ്ട്, വ്യക്തികൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുന്നിടത്ത് ദൈവാനുഗ്രഹം ഒഴുകും..

  1. എല്ലാവരും ദൈവത്തിന് പ്രിയപ്പെട്ടവർ says:

    അനുഗ്രഹത്തിന്റെ്റെയും ഐശ്വര്യത്തിൻ്റെയും ഉറവിടം ഏതാണ്? ദൈവം തന്നെയാണ്. ദൈവ ത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിലാണ് അനുഗ്രഹവും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്നത്. ഏതെങ്കിലും വ്യക്തിബന്ധം നാം തകർക്കുമ്പോൾ ദൈവത്തിൻ്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകാതാ വും. വ്യക്തികൾ പരസ്‌പരം വെറുപ്പിലും വൈരാഗ്യത്തിലുമാണെങ്കിൽ അവിടെ ദൈവസാന്നിധ്യം ഉണ്ടാ വുകയില്ല. ഐക്യത്തിലും ഏകമനസ്സോടെയുള്ള പ്രാർത്ഥനയിലും ഏറ്റവും വലിയ അനുഗ്രഹമായി പരിശുദ്ധാത്മാവു കടന്നുവരുന്നുവെങ്കിൽ, ഭിന്നതയിലും വെറുപ്പിലും ആ ആത്മാവു വസിക്കുകയില്ല. ഏതെങ്കിലും വ്യക്തിബന്ധം നാം തകർത്താൽ അതുവഴി അനുഗ്രഹവും ഐശ്വര്യവും തടസ്സപ്പെടു ത്തുകയാണ് ചെയ്യുന്നത്. ചിലർ പറയും, ഇവിടെ താമസമാക്കിയതോടെ വലിയ അനുഗ്രഹമായി. ഈ വീടു വച്ചതോടെ അനു ഗ്രഹമായി. ഈ കൊച്ചു ജനിച്ചതോടെ അനുഗ്രഹമായി. ആ പശുവിനെ വാങ്ങിച്ച അന്നുമുതൽ ഇവിടെ അനുഗ്രഹമുണ്ടായി, അതു ചത്തതോടെ എല്ലാം പോയി ഇവിടെ വന്നു താമസമാക്കിയതോടെ എല്ലാം നശിച്ചു. ഈ കടയിൽ കയറിയ സമയം നല്ലതായതുകൊണ്ട്, കുറച്ച് അനുഗ്രഹമുണ്ടായി. ഇവിടെ യാണ് അനുഗ്രഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഉറവിടം ഏത് എന്ന ചോദ്യമുയരുന്നത്. അബ്രാഹത്തിന്റെ സഹോദരപുത്രനാണ് ലോത്ത്. അബ്രാഹം സ്നേഹം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ലോത്തിനോടു പറഞ്ഞു: നിനക്കിഷ്ടമുള്ള പ്രദേശം തിരഞ്ഞെടുക്കാം. ലോത്ത് തിരഞ്ഞെടുത്തത് സമ്പൽ സമൃദ്ധമായ സോദോം ഗൊമോറയായിരുന്നു. അതിൻ്റെ ഫലമായി അബ്രാഹത്തിനു കിട്ടിയത് തരിശു ഭൂമിയും. എന്നാൽ, ഏതാനും നാൾ കഴിഞ്ഞപ്പോൾ എല്ലാം നഷ്‌ടപ്പെട്ടവരായി, ഒന്നുമില്ലാത്തവരായി, ലോത്തും കുടുംബവും തിരിച്ചു വരികയാണ്. തരിശുഭൂമിയിൽ താമസിച്ച അബ്രാഹമാകട്ടെ. ദൈവ ത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. നമുക്ക് എന്തെല്ലാം ഉണ്ടെങ്കിലും ഇല്ലെങ്കിലും, നാം ഏതു കാഴ്‌ചപ്പാടിലും സംവിധാനത്തിലുമിരി ക്കുന്ന വ്യക്തിയായാലും നാമോരോരുത്തരും ക്രിസ്‌തുവിനു പ്രിയപ്പെട്ട വ്യക്തികളാണ്. ദൈവത്തിനു പ്രധാനപ്പെട്ടവരാണ്. ഇതു പറയുമ്പോൾ ഇതിനോടു ചേർന്ന് മറ്റൊരു വശവും കൂടിയുണ്ട്. ഞാൻ ദൈവത്തിനു പ്രധാനപ്പെട്ട വ്യക്തിയാണെങ്കിൽ ചുറ്റുമുള്ള ഓരോ വ്യക്തിയും അതുപോലെതന്നെ ദൈവ ത്തിനു പ്രധാനപ്പെട്ട വ്യക്തിയാണ്. ഒരു വ്യക്തിക്കെതിരെ ദൈവം മറ്റൊരു വ്യക്തിയെ സൃഷ്ടിച്ചിട്ടില്ല. ഒരു വ്യക്തിയും മറ്റൊരു വ്യക്തിക്ക് എതിരല്ല. അതുകൊണ്ട്, ഒരിക്കലും മറ്റൊരു വ്യക്തിയെ നമുക്കെ തിരായി കാണാൻ പാടില്ല. അങ്ങനെ കണ്ടാൽ അതു ദൈവത്തിൽ നിന്നുള്ള ചിന്തയല്ല. ഹൃദയം തമ്പു രാന്റെ പക്കലേക്ക് ഉയരാത്തതുകൊണ്ട്, ദൈവത്തിൻ്റെ പദ്ധതി മനസ്സിലാക്കാത്തതുകൊണ്ട്, ദൈവ ത്തിന്റെ അരൂപിയെ സ്വീകരിക്കാത്തതുകൊണ്ട്, നമ്മുടെ മനസ്സ് വളരെയധികം മത്സരവേദികളിൽ കുടു ങ്ങിക്കിടക്കുകയാണ്. ലക്ഷ്യബോധം തന്നെ വ്യതിചലിച്ചു. മറ്റുള്ളവരേക്കാൾ കേമനാകുക, അവരെ പരാജയപ്പെടുത്തുക. അവരുടെ മേൽ ആധിപത്യം പുലർത്തുക, അവരെ പീഡിപ്പിക്കുക, അവരെക്കൊണ്ട് അംഗീകരിപ്പിക്കുക, അവരുടെ ശ്രദ്ധ പിടിച്ചു പറ്റുക -ഇവയാണ് പലരുടെയും മനസ്സിൽക്കിടക്കുന്നത്. എന്നാൽ, നാമറിയണം ഒരു വ്യക്തിയെയും മറ്റൊരു വ്യക്തിക്കെതിരായിട്ടല്ല ദൈവം സൃഷ്ടിച്ചിരിക്കു ന്നത്. ഓരോ വ്യക്തിയും ദൈവത്തിൻ്റെ ദാനമാണ്, അനുഗ്രഹമാണ്. ദൈവസാന്നിധ്യം നിറഞ്ഞു നില്ക്കു ന്നതാണ്. അതുകൊണ്ട്, വ്യക്തികൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കുന്നിടത്ത് ദൈവാനുഗ്രഹം ഒഴുകും.

  2. തടത്തിലച്ചൻ പറഞ്ഞ മോതിരത്തിന്റെ കഥ says:

    ഡിവൈൻ ധ്യാനമന്ദിരത്തിലെ വർഷങ്ങളാ യുള്ള ശുശ്രൂഷകരാണ് ദമ്പതികളായ പ്രദീപും ജോളിയും അവരുടെ മകൾ അമലയുടെ വിവാ ഹകർമ്മങ്ങൾക്ക് നേതൃത്വം നല്‌കിയത് ബഹു. തടത്തിലച്ചനാണ്. വളരെ ഹ്രസ്വമായ ഒരു പ്രസം ഗത്തിലൂടെ വിവാഹമെന്ന കൂദാശയുടെ മഹത്വ ത്തെക്കുറിച്ച് അച്ചൻ പറഞ്ഞതിങ്ങനെയാണ്: നിങ്ങളുടെ കല്യാണ മോതിരം നിങ്ങൾ സൂക്ഷിച്ചു ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ അതുണ്ടാക്കിയ തട്ടാ നോടു അതിന്റെ അറ്റം എവിടെയാണെന്നു കാണിച്ചു തരാൻ പറഞ്ഞാൽ അദ്ദേഹത്തിനു പോലും അത് വേർതിരിച്ചറിയാനാവില്ല. കാരണം, ദാമ്പത്യം രണ്ടു വ്യക്തികളെ ഒറ്റ ശരീരമാക്കിത്ത രുന്ന ഏറ്റവും അനുഗ്രഹപ്രദമായ കൂദാശയാണ്. ഇനി മുതൽ നിങ്ങൾ രണ്ടല്ല, ഒന്നാണ് എന്ന കൂദാ ശാവചനത്തിൽ ദാമ്പത്യജീവിതത്തിൻ്റെ സാഫല്യം അടയാളപ്പെടുത്തിയിട്ടുണ്ട്. അപ്പോഴാണ് ഞാൻ എൻ്റെ കല്യാണ മോതിരം ശ്രദ്ധിച്ചത്. മൂന്നുവട്ടം മുന്നോട്ടും പിന്നോട്ടും തിരിച്ചു. അതിന്റെ അറ്റം കണ്ടുപിടി ക്കാനായില്ല. അപ്പോഴാണ് അച്ചൻ്റെ അടുത്ത വരി കൾ. “സ്നേഹം ദീർഘക്ഷമയും ദയയുമുള്ള താണ്. സസ്നേഹം അസൂയപ്പെടുന്നില്ല ആത്മപ്ര ശംസ ചെയ്യുന്നില്ല. അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല. സ്വാർത്ഥം അന്വേഷിക്കുന്നില്ല. കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല, അത് അനീതിയിൽ സന്തോഷി ക്കുന്നില്ല. സത്യത്തിൽ ആഹ്ലാദം കൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരി ക്കലും അവസാനിക്കുന്നില്ല." (1കോറി. 13:4-8), അച്ചൻ തുടർന്നു പറഞ്ഞു: പരസ്‌പരം അണിയി ക്കുന്ന മോതിരത്തിൻ്റെ അറ്റം കണ്ടുപിടിക്കാൻ പറ്റാത്തതുപോലെ ഒരിക്കലും അവസാനി ക്കാത്തതാണ് ദാമ്പത്യസ്നേഹത്തിൻ്റെ പ്രത്യേ കത. വിശുദ്ധ ബൈബിളിൽ പൗലോസ് അപ്പ സ്തോലൻ എഴുതിയ പ്രകാരമുള്ള സ്നേഹം സാധ്യമാക്കാനുള്ള ശക്തി കൃപയിലൂടെ ലഭി ക്കുന്ന നിമിഷമാണ് ഈ കൂദാശയുടെ നിമിഷ ങ്ങൾ. ഇന്നത്തെ വിശുദ്ധ കുർബാനയിൽ നിന്ന് ദമ്പതികൾക്കും ഇവിടെ കൂടിയവർക്കും ഈ ക്യപ പ്രത്യേകമായി ലഭിക്കും. ഇങ്ങനെ സ്നേഹി ക്കുമ്പോഴാണ് യേശുനാഥൻ സഭയെ സ്നേഹിച്ചതു പോലെ നമുക്ക് പരസ്‌പരം സ്നേഹിക്കാൻ കഴിയുക. സ്നേഹം, ത്യാഗം, സമർപ്പണം, സഹനം, രക്ഷ തുട ങ്ങിയ അനുഭവങ്ങളിലൂടെ ദാമ്പത്യം ആസ്വദിക്കാ നുള്ള അസുലഭമായ ജീവിതസൗഭാഗ്യം ദൈവക പയിൽ ഈ ദമ്പതിമാർക്ക് സംലഭ്യമാകും.

  3. ദൈവത്തിൻ്റെ തെരഞ്ഞെടുപ്പ് says:

    യേശുക്രിസ്തു‌ ഈ ലോകത്തിലേക്കു വന്നത്, ദൈവം മനുഷ്യനായി അവതരിച്ചത്, അടി ച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യം നല്കാനാണ്. ബന്ധിതർക്ക് മോചനം നല്കാനാണ്, ദുഃഖിതർക്ക് ആശ്വാസം നല്കാനാണ്. യേശു മരിച്ചുയർത്ത് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് ശിഷ്യന്മാ രോട് പറഞ്ഞു: യോഹന്നാൻ നിങ്ങൾക്ക് വെള്ളം കൊണ്ട് സ്നാനം നല്കി. പശ്ചാത്തപിക്കുവാൻ ആഹ്വാനം ചെയ്ത‌തുകൊണ്ട് അനുതാപത്തിന്റെ ജ്ഞാനസ്നാനം നല്‌കി. എന്നാൽ, അധികം കഴി യുന്നതിനു മുമ്പ് നിങ്ങളെല്ലാവരും പരിശുദ്ധാത്മാ വിനാൽ സ്നാനപ്പെടും. പരിശുദ്ധാത്മാവിനാൽ പൂരിതരാകും. പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയാ യിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. (അപ്പ 1:8)

  4. പ്രലോഭനങ്ങളെ നേരിടേണ്ട വഴി says:

    പ്രീലോഭനങ്ങളെ നേരിടുന്നതിന് യേശു സ്വജീവിതാനുഭവങ്ങളിലൂടെ നമുക്കു കൃത്യമായ പാത കാണിച്ചു തരുന്നു. പിശാചിന്റെ പ്രേരണയുടെ ലക്ഷ്യം മനസ്സിലാക്കിയ ഉടനെ യേശു തീക്ഷ്‌ണവും അടിയന്തരവുമായി ഉണർന്നു. പ്രവർത്തിച്ചു, അവിടുന്ന് തീർത്തു പറഞ്ഞു. സാത്താനേ ദൂരെ പ്പോവുക (മത്താ 4:16) പാപകരമായ പ്രവണതകളോട് സംവാദം നടത്തുന്നതും സാത്താനു മായി സമരസപ്പെടുന്നതും ഭീകരവും ദാരുണവും ആയ ദുരന്തത്തിന് ഇട യാകും. അവൻ ഏറെ ബുദ്ധിമാനാണ്. അവൻ വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ്. (യോഹ 10:10) അതുകൊണ്ട് പത്രോസ്ശ്ലീഹാ മുന്നറിയിപ്പ് തരുന്നു. നിങ്ങൾ സമചിത്ത തയോടെ ഉണർന്നിരിക്കുവിൻ നിങ്ങളുടെ ശത്രു വായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റി നടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ (1പത്രോ 5:7-9) യേശുവിന്റെ കാലത്തെ സമൂഹം എല്ലാ ത്തിനും ന്യായീകരണം നല്‌കുന്നതും സാമൂ ഹിക അംഗീകാരമുള്ള ബാഹ്യാചാരങ്ങൾ നോക്കി ധാർമ്മികത അളക്കുന്നതും മതപരമായ ചിന്ത ആചാരാനുഷ്‌ഠാനങ്ങളിൽ ഒതുങ്ങിപ്പോയ തുമായിരുന്നു. അതിനെ നോക്കി ഇടിവെട്ടും പോലെ യേശു പറഞ്ഞു: "ഞാൻ നിങ്ങളോട് പറ യുന്നു. ഇതല്ല വഴി. തുടർന്നു അവിടുന്നു പറ ഞ്ഞത് ആന്തരികമനോഭാവങ്ങളെയും മനസ്സിന്റെ അടിസ്ഥാനപരമായ ചായ്‌വുകളെയും ശ്രദ്ധിക്കു വാനായിരുന്നു. തൻ്റെ കാലത്തെ ധാർമ്മിക അള വുകോലുകളെക്കുറിച്ച് ഈശോ പറഞ്ഞു: കൊല്ല രുത്, കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവ്വികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. അക്കാലത്തെ മതനേതാക്കൾ ദൈവത്തിന്റെ പുരാതനമായ കല്പനകളെ വ്യാഖ്യാനിച്ചിരുന്നത് കേവലം ബാഹ്യമായാണ്. കൊലപാതകവും വ്യഭിചാരവും എല്ലാം ബാഹ്യ പ്രവൃത്തി മാത്രമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ വൻ വീഴ്ചയെക്കുറിച്ച് ഈശോ നമുക്കു മുന്നറി യിപ്പു നല്കുന്നു. ഒന്നാമതായി ശ്രദ്ധിക്കപ്പെടേ ണ്ടത് ആത്മാവിൻ്റെ ചലനങ്ങളാണ്. ഈശോ പറ യുന്നു. 'നിങ്ങൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതി രിക്കുവാൻ പ്രാർത്ഥിക്കുവിൻ (ലൂക്ക 22:40) ജാഗ്രതയോടെ പ്രാർത്ഥിക്കുന്നവന് മനസ്സിന്റെ പാപകരമായ ചായ്‌വിനെക്കുറിച്ച് ഏറ്റവും വേഗം അറിവു ലഭിക്കും. ഏറ്റവും ആദ്യത്തെ അപകട സൂചനകളെ അവഗണിക്കുന്നതിൻറെ ഒന്നാമത്തെ അപകടം. ഇപ്പോഴുള്ളതൊന്നും കുഴപ്പമില്ല എന്ന മനോഭാവമാണ്. നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (മത്താ 5:48) എന്ന ഈശോയുടെ വെല്ലുവിളി ഏറ്റെടുക്കുവാൻ മനസ്സ് മടിക്കുന്നു. ഒരു ക്രിസ്‌തു ശിഷ്യൻ അതിൽ കുറഞ്ഞ ഒന്നുകൊണ്ടും സംതൃപ്തനാകരുത്. സാത്താന്റെ ഒന്നാമത്തെ പരിശ്രമം ഒരു വ്യക്തിയെ ശരാശരിക്കാരനായി നിലനിർത്തുവാ നാണ്. അവനെ ഇപ്പോഴത്തെ അവസ്ഥയിൽ സംതൃപ്തനാക്കി നിർത്തുക. ശരിയായതിനേ ക്കാൾ എളുപ്പമുള്ളതിനെ സാഹസികമായതിനേ ക്കാൾ അനായാസകരമായതിനെ തെരഞ്ഞെടു ക്കുവാൻ പ്രലോഭിപ്പിക്കുക. ഈ പ്രക്രിയയിൽ സാത്താൻ വലിയ പാപങ്ങൾക്കുള്ള പ്രേരണ തന്ത്രപൂർവ്വം ഒഴിവാക്കും. അതേസമയം, ശരാശ രിക്കാരനായി നിലനില്ക്കുന്നതിൽ സംതൃപ്തിയും കൊടുക്കും. ആത്മാവിൻ്റെ ഈ മന്ദോഷ്ണാവസ്ഥ ശപിക്കപ്പെട്ടതാണ്. (വെളി 3:15), ഇവിടെ വ്യക്ത മായ മുന്നറിയിപ്പുണ്ട്. താഴ്ന്ന ജീവിതത്തിനുള്ള എല്ലാ യത്നത്തിനും വലിയ വിലകൊടുക്കേണ്ടി വരും. നിത്യമായ സ്നേഹത്താൽ നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് മന്ദോഷമോ, നിസംഗമോ ആയ സ്നേഹം മതിയാവില്ല. ഒരു യുവാവ് പറഞ്ഞത് ഓർക്കുന്നു. എനിക്കു ഒരു ശരാശരിക്കാരനായാൽ പോരാ, കാരണം ഞാൻ സേവിക്കുന്നത് ഒരു ശരാശരി ദൈവത്തെ അല്ല. പ്രലോഭനങ്ങളെ മനസ്സിലാക്കുന്നതിലൂടെയും, അവയെ ശക്തമായി എതിർക്കുന്നതിലൂടെയും നാം ദൈവത്തിനുള്ള സമ്പൂർണ്ണസമർപ്പണത്തിൽ പുരോഗമിക്കും. വി. യാക്കോബ് പറയുന്നു. "ദൈവത്തിനു വിധേയരായിരിക്കുവിൻ, പിശാ ചിനെ ചെറുത്തു നില്ക്കുവിൻ. അവൻ നിങ്ങളിൽ നിന്നു ഓടിയകന്നു കൊള്ളും." ദൈവത്തിനു പൂർണ്ണമായും വിധേയരാകാതെ ആർക്കും പിശാ ചിനെ എതിർക്കാനാവില്ല. പാപത്തിൻ് ഓരോ തിരസ്ക‌രണവും ദൈവത്തോടുള്ള സ്നേഹ ത്തിന്റെ പ്രഖ്യാപനമാണ്.

  5. കൂട്ടം തെറ്റുന്നവർ says:

    ലൂക്കായുടെ സുവിശേഷം 15-ാം അദ്ധ്യായത്തിൽ 1 മുതൽ 10 വരെയുള്ള വാക്യങ്ങളിൽ കുറെ ചുങ്കക്കാരെയും പാപികളെയും കണ്ടുമുട്ടുന്നു. ഫരിസേ യരുടെയും മതമേലാളന്മാരുടെയും കാഴ്ച പ്പാടിൽ ആത്മീയമായി അയിത്തമുള്ള ഇവർ യേശുവിൻ്റെ പ്രബോധനങ്ങൾ കേൾക്കാൻ സ്ഥിരമായി വന്നെത്തുന്നത് ഇവിടെക്കാണാം. മതനേതാക്കന്മാരുടെ കണ്ണിൽ അയോഗ്യത കല്പിക്കപ്പെട്ട ഈ മനുഷ്യർ അത്തരം വേർതിരിവുകളും പരിഹാസ്യങ്ങളും വേദനയോടെ ഏറ്റുവാ ങ്ങുന്നവരായിരുന്നു. മതപരമായ നിഷ്കർഷകളൊന്നും ഇവർ പാലിച്ചിരു ന്നില്ല. മറ്റു പലവിധത്തിലും ഇവർ അശു ദ്ധരുമായിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ ഈ കൂട്ടർ സമൂഹ ത്തിന്റെ അവജ്ഞയും വെറുപ്പും ധാരാള മായി നേടിയെടുക്കുകയും ചെയ്‌തിരുന്നു. അവനവന്റെ ഉള്ളിലെ ശൂന്യതയും സ്വീക രിക്കപ്പെടാനുള്ള ഉൽക്കടമായ ദാഹവും പ്രത്യേകിച്ചും ദൈവത്തിൽ നിന്ന് ഇവർക്ക് യേശുവിൻ്റെ പ്രഭാഷണങ്ങളി ലേക്ക് കൃത്യമായി എത്തിച്ചേരാനുള്ള പ്രചോദനങ്ങളായിത്തീർന്നു. മറ്റാരെയും കാൾ ദൈവം തങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണെന്ന് അറിയാൻ തുടങ്ങിയ നിമിഷം മുതൽ കൂടുതൽ തീവ്രതയോടെ തന്നെ. ഈ പാപികളോടൊത്തു മേശയ്ക്കു ചുറ്റുമുള്ള കൂട്ടാ യയിൽ ഈ നസറായൻ സംതൃപ്‌തിയോടെ പങ്കുകൊ ള്ളുന്നു എന്ന് മുറുമുറുത്ത് ഫരിസേയരും നിയമജ്ഞരും പല്ലിറുമ്മാൻ തുടങ്ങി. ഈ പുറംതള്ളപ്പെട്ടവരോടു യേശു കാണിക്കുന്ന ചങ്ങാത്തംതന്നെ അവൻ്റെ മതപരമായ പ്രതി ജ്ഞാബദ്ധതയില്ലായ്‌മയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അകറ്റി നിർത്തേണ്ട ഈ കുട്ടരോടുള്ള അടുപ്പംതന്നെ അശു ദ്ധിയാണല്ലോ. അപ്പോൾപ്പിന്നെ അവരുമായി തീൻമേശ പങ്കിടുകയെന്നത് ദൈവനിയമത്തിന്റെ ലംഘനമല്ലാതെമറ്റെന്താണ്

  6. എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം says:

    കമ്മീഷന് ഇടപെടാം. ഇതിനിടയിൽ മൈനോറിറ്റി വിഭാഗങ്ങളുടെ നിർണയം സംസ്ഥാന തലത്തിൽ വേണമെന്ന വാദവും ശക്തമാണ്. 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം സ്ഥാപിതമായ ഒരു നിയമസ്ഥാ പനമാണ് നാഷണൽ കമ്മീഷൻ ഫോർ മൈനോ റിറ്റീസ്. ന്യൂനപക്ഷ സമുദായങ്ങളുടെ താത്പര്യ ങ്ങൾ സംരക്ഷിക്കുകയും ഭരണഘടന, നിയമ നിർമ്മാണം എന്നിവയിലൂടെ ലഭ്യമാക്കിയ അവ കാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ചുമതല. ഒരു ചെയർമാൻ, വൈസ് ചെയർമാൻ, അഞ്ച് അംഗങ്ങൾ എന്നിവ രടങ്ങുന്നതാണ് കമ്മീഷൻ. ന്യൂനപക്ഷ സമുദാ യങ്ങളിൽ നിന്നുള്ള ദുരിതബാധിതർക്ക് അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന ന്യൂന പക്ഷ കമ്മീഷനെ സമീപിക്കാം. ഈ സംവിധാ നങ്ങൾ പരാജയപ്പെട്ടാൽ, ദേശീയ ന്യൂനപക്ഷ രാഷ്ട്രങ്ങൾ ന്യൂനപക്ഷങ്ങളുടെ അവകാശ ങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഭൂരിപ ക്ഷത്തിൽ നിന്നു വ്യത്യസ്‌തമായ ദേശീയ, വംശീയ, സാംസ്‌കാരിക, മത, ഭാഷാപരമായ സവിശേഷതകൾ പേറുന്ന വിഭാഗങ്ങളാണ് ന്യൂന പക്ഷങ്ങൾ. ഐക്യരാഷ്ട്രസഭയുടെയും അന്താ രാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെയും അടി സ്ഥാനത്തിൽ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വത്വം സംരക്ഷിക്കാനും പൊതുജീവിതത്തിൽ പങ്കാളികളാകാനും അവകാശമുണ്ട്. ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ലീഗ് ഓഫ്നേഷൻസിൽ നിന്ന് ആരംഭിച്ച് യുഎന്നിന്റെ നേതൃത്വത്തിൽ 1966-ലെ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്സ് അന്താരാഷ്ട്ര ഉടമ്പടിയിലും 1992ലെ ഐക്യരാഷ്ട്ര ന്യൂനപക്ഷ പ്രഖ്യാപനത്തിലും എത്തിനിൽക്കുന്നു. 2010 ഡിസംബറിൽ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സാണ് ഈ സുപ്രധാന രേഖ പ്രസിദ്ധീകരിച്ചത്. ദേശീ യ, വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളിൽപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സമഗ്രമായ മാർഗനിർദ്ദേ ശങ്ങളും ചട്ടക്കൂടുകളും നല്‌കുന്ന ഒരു പ്രധാന രേഖയാണിത്. ഈ രേഖ പൂർണ്ണമായും നാം അറി ഞ്ഞിരിക്കണം. മുമ്പേ പ്രതിപാദിച്ച മുഴുവൻ വിഷ യങ്ങളും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. പകുതി യോളം വരുന്ന ആശയങ്ങൾ അഞ്ച്, ആറ് അധ്യാ യങ്ങളിലായി മർമ പ്രധാനമായ ചോദ്യാവലി യാണ്. നിലവിലെ സ്ഥിതി അറിയാൻ നാല് ഉപ വിഭാഗങ്ങളിലായി 80 ചോദ്യങ്ങളും പരിഹാര നട പടിക്കായി നൂറോളം ചോദ്യങ്ങളും നടപടി ക്രമ ങ്ങളും നിയമരേഖയിലുണ്ട്. ഈ ചോദ്യങ്ങൾ മന സ്സിലാക്കുന്നതാണ് ഏറ്റവും വലിയ ന്യൂനപക്ഷാ വകാശ സംരക്ഷണം. ഇവയിൽ ചിലതു താഴെ കൊടുക്കുന്നു. സാഹചര്യം മെച്ചപ്പെടുത്താൻ ക്രമീകരണം രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടി തമാണോ? ന്യൂനപക്ഷ അവകാശങ്ങൾക്കായി പ്രവർത്തി ക്കുന്ന സംഘടനകളിൽ സ്ത്രീകൾക്കും പുരുഷ ന്മാർക്കും തുല്യ പരിഗണന ഉണ്ടോ? ന്യൂനപക്ഷ പ്രതിനിധികളും കേന്ദ്ര/സംസ്ഥാ നതല ഗവൺമെൻ്റ് ഉദ്യോഗസ്ഥരും തമ്മിൽ സംവാദത്തിനായി ഏതെങ്കിലും നിഷ്‌പക്ഷ സംവി ധാനം നിലവിലുണ്ടോ? അത്തരം സംവാദങ്ങൾ ശക്തിപ്പെടുത്താൻ യുഎന്നിന് വേദികളുണ്ടോ? രാജ്യത്തു ന്യൂനപക്ഷ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി പ്രധാന സംവിധാനങ്ങൾ ഏതൊക്കെ? ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെക്കു റിച്ചു വിവരശേഖരണം നടത്താൻ പ്രത്യേക സംവിധാനം രാജ്യത്തു നിലവിലുണ്ടോ? രാജ്യത്തെ യുഎൻ പ്രതിനിധികൾക്ക് ന്യൂന പക്ഷങ്ങളുമായി കൂടിയാലോചിക്കാനും ആശങ്ക പരിഹരിക്കുന്നതിനുമായി ഒരു സംവിധാന മുണ്ടോ? ദേശീയ സ്ഥിതി വിലയിരുത്തൽ രാജ്യത്തു ന്യൂനപക്ഷങ്ങളെ അംഗീകരിക്കു ന്നുണ്ടോ? രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏറ്റവും പ്രസക്തമായ ആശങ്കകൾ ഏതൊക്കെ യാണ്? ഈ ആശങ്കകൾ ന്യൂനപക്ഷങ്ങൾക്കു മാത്ര മുള്ളതാണോ അതോ മറ്റു വിഭാഗങ്ങളും ഇതേ ആശങ്കകൾ പങ്കിടുന്നുണ്ടോ? ന്യൂനപക്ഷ സമൂഹത്തിലും പൊതുവേ സ്ത്രീകളെയും പുരുഷന്മാരെയും ഈ ആശങ്ക കൾ ഒരുപോലെ ബാധിക്കുന്നുണ്ടോ? ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്ന‌ങ്ങളിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സന്നദ്ധ സംഘടന കൾ ഉണ്ടോ? ദേശീയ/വംശീയ, മത, ഭാഷാടിസ്ഥാനത്തി ലുള്ള ഡാറ്റ നിലവിലുണ്ടോ? അവസ്ഥ മെച്ചപ്പെടുത്താനുള്ള മുൻഗണന ചരിത്രപരമായി, ന്യൂനപക്ഷങ്ങൾക്കെതിരേ പീഡനം, വ്യാപകമായ അക്രമം, ക്രൂരതകൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ നടന്നി ട്ടുണ്ടോ? ന്യൂനപക്ഷ ഗ്രൂപ്പുകളിലെ അംഗങ്ങളെ രാജ്യത്തു നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താ ക്കുന്ന സംഭവങ്ങൾ നിലവിലുണ്ടോ? ന്യൂനപക്ഷ ഗ്രൂപ്പുകളെയും അംഗങ്ങളെയും പ്രത്യേകിച്ച് ഒഴിവാക്കുകയോ ലക്ഷ്യം വയ്ക്കു കയോ ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങൾ നില വിലുണ്ടോ? ചരിത്രപരമായ സംഭവങ്ങളുടെ നേരിട്ടോ അല്ലാതെയോ ഫലമായി ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ടോ? ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ കേസുകൾ ക്രമാനുഗതമായി അന്വേഷിക്കു ന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ന്യൂനപക്ഷ ങ്ങൾക്കെതിരായ അക്രമത്തിൻ്റെ പ്രധാന കാര ണങ്ങൾ എന്തൊക്കെയാണ്? മതസ്വാതന്ത്ര്യവും സ്വന്തം സംസ്കാരം ആസ്വദിക്കാനും നിലനിർത്താനുമുള്ള അവകാ ശവും മാനിക്കപ്പെടുന്നുണ്ടോ? ന്യൂന പക്ഷങ്ങളിൽപ്പെട്ട സ്ത്രീകൾ ദുരുപയോഗ ത്തിനും സാമൂഹിക ഒഴിവാക്കലിനും പ്രത്യേകിച്ച് ഇരയാകുന്നുണ്ടോ? അവരുടെ പ്രശ്‌നങ്ങൾ പരി ഹരിക്കാനുള്ള പ്രതിരോധ നടപടി എന്തൊക്കെ? ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്ക‌ാരം, ഭാഷ, മതം, പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവ വികസിപ്പിക്കാനുള്ള അനുകൂല സാഹ ചര്യങ്ങൾ നിലവിലുണ്ടോ? ന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷ പഠി ക്കാനും/ പഠിപ്പിക്കാനുമുള്ള അവസരങ്ങൾ എങ്ങനെ ഉറപ്പാക്കാം? സംസ്ഥാനം ന്യൂനപക്ഷ വിവേചനം തടയുന്ന തിനുള്ള സമഗ്രമായ ഭരണഘടനാ വ്യവസ്ഥ

  7. ഡിവൈൻ വോയ്‌സ് മീഡിയ കൂട്ടായ്മയ‌ െബൈബിൾ കൺവെൻഷൻ ഡിവൈനിൽ says:

    ഭരണഘടനയും ന്യൂനപക്ഷങ്ങളും: ഡിവൈനിൽ നടന്ന സെമിനാർ ഇന്ത്യയിൽ നിലവിലുള്ള ഭരണഘടന ലോകത്തിന് ഒരു ഉത്തമമാതൃകയാണെന്നും അത് നിലനിർത്തേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയും ഉത്തരവാദിത്വവും ആണെന്ന് സനീഷ് കുമാർ എംഎൽഎ പ്രസ്‌താവിച്ചു. ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ മുഖമാസിക യായ ഡിവൈൻ വോയ്‌സ് മീഡിയ കൂട്ടായ്‌മ സംഘടിപ്പിച്ച ഭരണഘടനയും ന്യൂനപക്ഷ ങ്ങളുമെന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് എംഎൽഎ ഇപ്രകാരം ചൂണ്ടിക്കാണിച്ചത്. മുൻ തലമുറ ജീവൻ പണയം വച്ചു പോലും നടത്തിയ ത്യാഗസമരങ്ങളിൽ നിന്നാണ് ലോകജനതയ്ക്കു തന്നെ മാതൃകയായ ഭാരതത്തിന്റെ ഭരണഘടന രൂപീകരിക്കാനായത് ഈ ഭരണഘടന നിലനിർത്തി പരിപോഷിപ്പിച്ച് വരും തലമുറയ്ക്ക് കൈമാറുകയാണ് ഇന്നത്തെ തലമുറയുടെ കടമ. ഈ കടമ നിർവഹിക്കുന്നതിൽ വലിയ പങ്ക് പനയ്ക്കല ച്ചന്റെ നേതൃത്വത്തിലുള്ള ഡിവൈൻ ധ്യാനകേന്ദ്രവും അതിൻ്റെ മുഖപത്രമായ ഡിവൈൻ വോയ്‌സും നടത്തുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാണിച്ചു. മീഡിയ കൂട്ടായ്മയുടെ ഡിവൈ നിൽ നടന്ന സെമിനാറിൽ ശ്രീ. ജയിംസ് വി. ജോർജ്ജ് (ഭാരതമാതാ കോളേജ് അദ്ധ്യാപ കൻ) വിഷയം അവതരിപ്പിച്ചു. ഡിവൈൻ ധ്യാനകേന്ദ്രം സുപ്പീരിയർ ഫാ. ഫിലിപ്പ് നെടും തുരുത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ര. പി.ജെ ആൻ്റണി സ്വാഗതവും, വൈ. ഔസേപ്പച്ചൻ നന്ദിയും രേഖപ്പെടുത്തി. ശ്രീ. ജോൺ മുതലശ്ശേരി, ശ്രീ. മാത്യു വെള്ളാപ്ലാക്കൽ എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു.

  8. വാതിലിൽ മുട്ടുന്ന യേശു says:

    പഴയനിയമകാലത്ത് ദാരിദ്ര്യത്തെ ഒരു ദൗർഭാ ഗ്യമാക്കി കരുതിയിരുന്നു. ആദിമാതാപിതാക്കൾക്കു നേരിട്ട ദൗർഭാഗ്യം വർണ്ണിക്കപ്പെട്ടിരിക്കുന്നത് അവർ അനുഭവിച്ച ഭൗതികാരക്ഷിതാവസ്ഥയിലൂടെയാണ്. ഇസ്രാ യേൽ ജനത ദൈവത്തോട് അവിശ്വസ്‌തത കാണിച്ചപ്പോഴെല്ലാം അവർക്ക് ദൈവം കൈവിട്ട അനുഭവം ഉണ്ടായി. ഭൗതികൈശ്വര്യം ദൈവത്തോടുള്ള വിശ്വസ്‌തതയ്ക്കു സമ്മാനമായും ദാരിദ്ര്യം അതിന്റെ മറുവശമായും വിലയിരുത്തപ്പെട്ടു. ജീവിതാനുഭവങ്ങളെ സ്വാർത്ഥ മനുഷ്യൻ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭൗതിക സുസ്ഥിതിയെ ദൈവം കൂടെയുള്ളതി ന്റെയും ആത്മീയ സുസ്ഥിതിയുടെയും പര്യായമാക്കി. ദൈവ ത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതിയെ ഭൗതിക സുസ്ഥിതിയോടു ബന്ധപ്പെടുത്തി ചിന്തിക്കുവാനും പ്രവൃത്തികളുടെ യോഗ്യത യാൽ മാത്രം നീതീകരിക്കപ്പെടാമെന്നും ദൈവത്തെ നേടാമെന്നു മുള്ള ധാരണയിലെത്താനും ഇടയായി.ദൈവിക അസ്തിത്വം, മനുഷ്യനെ സംബന്ധിച്ച ദൈവിക പദ്ധതി, മനുഷ്യൻ്റെ യഥാർത്ഥമായ സുസ്ഥിതി ഇവയെയെല്ലാംകുറിച്ച് പൂർണ്ണമായ അറിവുള്ളത് ദൈവത്തിനു മാത്രമാണ്. ആദിമ ക്രൈസ്‌തവർ യേശുവിനോടു സംയോജിക്കുകയും അങ്ങനെ അവർക്ക് ദൈവി കജീവനിൽ ഭാഗഭാഗിത്വം ലഭിക്കുക മൂലം ഈ മേഖലകളിൽ സവിശേഷമായ ഉൾക്കാഴ്ച കിട്ടു കയും ചെയ്തു. അവർക്കു സ്യഷ്‌ടവസ്തുക്ക ളോടു സത്യാസ്‌പദമായ മനോഭാവം ഉണ്ടായി വസ്‌തു വകകളെ ദൈവിക നിയന്ത്രണത്തിൽ അവർ വിനിയോഗിച്ചപ്പോൾ അവ ദൈവസ്നേഹം പകരുവാനും ദൈവികജീവൻ വളർത്തുവാനും സഹായകമായി. അവർക്കു ജീവിതത്തിലാക മാനം ലഭിച്ച പുതിയ പ്രകൃതം ഒരു ഗുണമായി രുന്നു. അത് അവരുടെ സത്തയല്ലായിരുന്നു. ഈ ഗുണം അവരെ നിയന്ത്രിക്കുകയാണു ചെയ്തത്. എന്നാൽ, അവർക്കു ലഭിച്ച ഈ പുതിയ പ്രകൃത ത്തിനും മനോഭാവത്തിനും ഉറവിടമായി നിന്ന കൃപ കേവലം ശക്തിയോ അറിവോ ആയിരുന്നി ല്ല. ജീവൻ തന്നെയായിരുന്നു. അത് യേശുവായി രുന്നു. ദൈവം തന്നോടു നമ്മെ സംയോജിപ്പിച്ചു വളർത്തുമ്പോൾ നമ്മിലുണ്ടാകുന്ന നന്മകളി ലൂടെയാണ് ആ സൃഷ്‌ടകൃപയായ ദൈവത്തെ നമുക്ക് നല്‌കുന്നത്. "വിശ്വാസം വഴി കൃപയാ ലാണ് നിങ്ങൾ രക്ഷ പ്രാപിച്ചത്. അത് നിങ്ങൾ നേടിയെടുത്തതല്ല. ദൈവത്തിൻ്റെ ദാനമാണ്. അത് പ്രവൃത്തികളുടെ ഫലമല്ല. തന്മൂലം ആരും അതിൽ അഹങ്കരിക്കേണ്ടതില്ല" (എഫേ. 2:5-10). നാം എപ്രകാരം കൃപ നിറഞ്ഞവരായി ജീവിത ത്തിൽ പുരോഗമിക്കണം എന്ന് ദൈവം ആഗ്രഹി ക്കുന്നുവോ അത് അവഗണിച്ച് സ്വയം നമ്മ ത്തന്നെ രൂപപ്പെടുത്തുവാനും ജീവിതം ക്രമപ്പെ ടുത്തുവാനും ശ്രമിക്കുമ്പോൾ അറിയാതെ തന്നെ തിന്മയ്‌ക്കോ ഏതെങ്കിലും വിലകുറഞ്ഞ കാര്യ ങ്ങൾക്കോ സമർപ്പിച്ചു പോകുന്ന സ്വഭാവം മനു ഷ്യപ്രകൃതത്തിനുണ്ട്. "മോശ മലയിൽ നിന്നി റങ്ങി വരുവാൻ താമസിക്കുന്നുവെന്നു കണ്ട പ്പോൾ ജനം അഹറോൻ്റെ ചുറ്റും കൂടിപ്പറഞ്ഞു: ഞങ്ങളെ നയിക്കാൻ വേഗം ദേവന്മാരെ ഉണ്ടാ ക്കിത്തരുക. ഞങ്ങളെ ഈജിപ്തിൽ നിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചു എന്നു ഞങ്ങൾക്കറിയില്ല" (പുറ. 32:1-2), നാം അറിയേണ്ട സത്യവും അനുഭവി ക്കേണ്ട ജീവനും ചരിക്കേണ്ട പാതയും യേശു വാണ്. അതുകൊണ്ടാണ് "ക്രിസ്‌തുവിനു യോജി ക്കാത്തതും പ്രപഞ്ചത്തിൻ്റെ മൂലഭൂതങ്ങൾക്കും മാനുഷിക പാരമ്പര്യത്തിനും മാത്രം ചേർന്നതു മായ വ്യർത്ഥ പ്രലോഭനത്തിനും തത്ത്വചി ന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരി ക്കുവാൻ ശ്രദ്ധിക്കണം" (കൊളോ. 2:8) എന്ന് പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്. യേശു വ്യക്തിയാണ്; വ്യക്തിത്വമാണ്; ജീവദാതാവായ ആത്മാവാണ്. നമ്മുടെ അന്തഃരംഗം ദൈവ ത്തോടു ചേർന്നിരുന്നാൽ നമ്മുടെ വ്യക്തിത്വ ത്തിന്റെ കേന്ദ്രഭാഗത്ത് നിരന്തര നന്മയുടെ അനു ഭവം ഉറവിടമായി സ്ഥാപിച്ചു തരുവാൻ യേശു വിനു കഴിയും.

  9. ദൈവത്തെ പരീക്ഷിക്കരുത് says:

    ആരും പരീക്ഷിക്കപ്പെടുവാൻ ആഗ്രഹി ക്കുന്നില്ല. കാരണം, പരീക്ഷകളെ അതിജീവി ക്കുക എളുപ്പമുള്ള കാര്യമല്ല എന്നു നമുക്കറി യാം. അതിനാൽത്തന്നെ പിതാവിനോട് അപേക്ഷിക്കുന്നു 'പരീക്ഷയിൽ ഞങ്ങളെ ഉൾപ്പെടുത്തരുതേ' എന്ന്. എന്നാൽ, ദൈവത്തെ പരീക്ഷിക്കുന്നതിൽ നാം ഒട്ടും പിന്നോക്കമല്ല. സമയത്തിനും സന്ദർഭത്തിനും അനുസരിച്ചു വാക്കും പ്രവൃത്തികളും മാറ്റി ദൈവത്തെ പരീക്ഷിക്കുന്നതിൽ നാം പര സ്പ‌രം മത്സരിക്കുന്നു. ജ്ഞാനത്തിന്റെ പുസ്‌തകത്തിൽ വ്യക്തമാക്കുന്നു: "ദൈവത്തെ പരീക്ഷിക്കാത്തവർ അവിടുത്തെ കണ്ടെത്തുന്നു. ദുർമ്മോഹം കൊണ്ടോ പാപസാഹചര്യ ങ്ങൾ കൊണ്ടോ അനുഭവിക്കുന്ന കഷ്ട‌നഷ്ട ങ്ങൾക്കും രോഗങ്ങൾക്കും ദൈവത്തെ നാം പ്രതിക്കൂട്ടിലാക്കാറുണ്ട്. ദൈവമാണ് എല്ലാ കഷ്ടങ്ങളും വരുത്തിവച്ചത്. ദൈവം തന്നത് സ്വീകരിക്കാതെ പറ്റുമോ-ഇതായിരിക്കും ഭാഷ്യം. എന്നാൽ, ജീവിതത്തിൽ ഉയർച്ചയോ വിജയമോ വരുമ്പോൾ അതിൻ്റെ അവകാശി നാം മാത്രമായിത്തീരുന്നു. സ്വന്തം അദ്ധ്വാ നവും കഴിവും ആണ് വിജയം സമ്മാനിച്ച തെന്ന് അവകാശപ്പെടും. ജീവിതത്തിലെ നഷ്ട‌ങ്ങളെല്ലാം ദൈവത്തിന്, ലാഭമെല്ലാം സ്വന്തം-ഇതാണ് മനുഷ്യൻ്റെ നീതിശാസ്ത്രം. ദൈവത്തെ ചില്ലുകൂട്ടിൽ അടച്ചുവച്ചിരിക്കുന്ന തിനാൽ ദൈവം പ്രതികരിക്കില്ല എന്ന ഉറപ്പി ലാണ് പ്രയോഗം. നാം ദൈവത്തെ ബന്ദി യാക്കി വച്ചിരിക്കുകയാണ്. നമ്മുടെ സമയ ത്തിനും സന്ദർഭത്തിനും അനുസരിച്ചു ദൈവത്തെ പുറത്തുവിടുന്നു. ദൈവത്തെ പരി ക്ഷിക്കുമ്പോൾ സോദോം ഗോമോറാ അനുഭ വങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ദൈവത്തെ പഴിക്കുന്നതിൽ അർത്ഥമുണ്ടോ? ദൈവത്തിന്റെ ദീർഘക്ഷമയെ നാം പരീക്ഷി ക്കരുത്. പലരും ധ്യാനങ്ങളിലോ പ്രാർത്ഥനാനി യോഗങ്ങളിലോ സംബന്ധിക്കു മ്പോൾ ദൈവാത്മാവിൽ ജ്വലിച്ച് ദൈവത്തോടു പല പ്രതിജ്ഞയും ചെയ്യാറുണ്ട്; ദാനധർമ്മം ചെയ്യുമെന്നും നന്മപ്രവൃത്തികളിലൂടെ ജീവിക്കു മെന്നും ശത്രുക്കളെ സ്നേഹിക്കുമെന്നും എല്ലാം ഏറ്റുപറയാറുണ്ട്. പഴയജീവിതത്തിൽ വന്നുപോയ തെറ്റുകുറ്റങ്ങളെല്ലാം നിരത്തി മാപ്പ് അപേക്ഷിച്ച് പുതിയ ജീവിതം നയിക്കു ന്നതിനെപ്പറ്റിയും വീമ്പിളക്കാറുണ്ട്. എന്നാൽ, അധികം താമസിയാതെ ദൈവത്തോടുള്ള പ്രതിജ്ഞ ലാഘവപ്പെടുത്തി പീന്നീട് ഒന്നും പ്രവർത്തിക്കാത്തവരായി നാം മാറുന്നു. കട മകളും ദൈവത്തോടു ചെയ്‌ത പ്രതിജ്ഞകളും പൂർണ്ണമായും മറക്കുന്നു. ഏതാണ്ട് തലമുടി ഡൈ ചെയ്യുന്നതു പോലെയാണ് ഈ ശുദ്ധീ കരണം. ദിവസങ്ങൾ കഴിയുന്തോറും മുടി യുടെ കറുപ്പുനിറം മാറി ചുവപ്പും വെള്ളയും ആകുന്നതു പോലെ മനസ്സിൻ്റെ നിറവും മാറുന്നു. സമയത്തിനും സൗകര്യത്തിനും അനുസരിച്ചു കാര്യങ്ങൾ വളച്ചൊടിക്കുന്ന തിലും വ്യാഖ്യാനിക്കുന്നതിലും നമ്മൾ സമർത്ഥരാണ്

  10. മദ്യപാനത്തിൽ നിന്ന് പിൻമാറാം ഇന്നുതന്നെ.... says:

    മദ്യപനായ മനുഷ്യൻ്റെ നാശത്തിലേ ക്കുള്ള പ്രയാണത്തിൻ്റെ ഒരു ഘട്ടത്തിൽ അയാ ളുടെ മസ്തിഷ്കം അയാൾക്കു ചില മുന്നറിയു പ്പുകൾ നല്‌കും. ഓർമ്മക്കുറവ്, ദുഃസ്വപ്നം കാണൽ, മദ്യപിച്ചാൽ ബഹളമുണ്ടാക്കൽ,കൈകാലുകൾക്കു വിറയൽ... ഇതെല്ലാമാണ് മസ്തിഷ്കം മദ്യപനു കൊടുക്കുന്ന മുന്നറിയിപ്പു കൾ. തലയ്ക്കകത്തെ കോശങ്ങൾ നശിക്കുന്ന തിലൂടെയാണ് ഈ സ്ഥിതിയുണ്ടാവുക. എപ്പോൾ മദ്യപിച്ചാലും ബഹളമുണ്ടാക്കുന്നത് ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട മനുഷ്യരാണ്. കുടിച്ച് കുടിച്ച് തലയിലെ കോശങ്ങൾ നശിച്ചവർ ഒരു വിഭാഗം. മറ്റൊരു കൂട്ടർ ഏതെങ്കിലും വിധത്തി ലുള്ള വീഴ്ചയിലോ അടിയേറ്റിട്ടോ തലയ്ക്കു ക്ഷതമേറ്റവർ. ഈ രണ്ടു കൂട്ടരും മദ്യപിച്ചു കഴി ഞ്ഞാൽ ബഹളമുണ്ടാക്കും. ആരോടെങ്കിലുമുള്ള വെറുപ്പോ വൈരാഗ്യമോ ഉള്ളവരിൽ മദ്യപിച്ചു കഴിഞ്ഞാൽ ബോധമനസ്സു നഷ്‌ടപ്പെടുക വഴി ഉപ ബോധ മനസ്സിലുള്ള ചിന്തകൾ പൊന്തിവരും. അതോടെ അവർ നിയന്ത്രണമില്ലാത്ത പ്രവൃത്തി കളിലേക്കു നീങ്ങും. ഒരാളുടെ കാഴ്ച്ചശക്തി തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തലച്ചോറിലെ കോശ ങ്ങൾ നശിക്കുക വഴി കാഴ്‌ച തകരാറിലാവും. മറ്റാരും കാണാത്തത് അയാൾ കാണാൻ തുട ങ്ങും. ശ്രവണശക്തി ക്ഷയിക്കും. ആരും കേൾക്കാത്ത സ്വരങ്ങൾ കേൾക്കാൻ തുടങ്ങും. അതു തന്നെക്കുറിച്ചാണോ എന്നാവും പിന്നത്തെ ചിന്ത. ഘ്രാണശക്തി അപകടത്തിലാവും. ചില പ്രത്യേക ഗന്ധമനുഭവപ്പെടാൻ തുടങ്ങും, വികാ രവിചാരങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രം മസ്തി ഷ്കമായതിനാൽ മദ്യപൻ്റെ വൈകാരിക തല ത്തിൽ പ്രശ്നങ്ങളുണ്ടാകുന്നു. ഭയം, നിരാശ, അപകർഷതാ ബോധം, വിഷാദാത്മകത, കുറ്റ ബോധം ഇവയൊക്കെ ഒരു മദ്യപാനിക്കുണ്ടാകുന്ന വൈകാരികത്തകർച്ചകളാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭയം. അതുകൊണ്ട് ധൈര്യം ആവശ്യമായി വരുന്ന ഏതു സാഹചര്യത്തിലും മദ്യപന് അല്പം കുടിച്ചേ പറ്റൂ. ഒരാളോടൊന്നു സംസാരിക്കണമെങ്കിൽ, ഒരു ഒപ്പ് ഇടണമെന്നു വന്നാൽ... ഇവിടെയൊക്കെ മദ്യം വേണം. മദ്യം കൂടാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥാ വിശേഷം. ഇങ്ങനെ മദ്യത്തിലൂടെ ധൈര്യം സംഭ രിക്കുന്നവർക്ക് ലഹരി വിട്ടുകഴിഞ്ഞാൽ നേരത്തേ യുണ്ടായിരുന്നതിൻ്റെ ഇരട്ടിയാവും ഭയം. ഈ വ്യക്തിയിൽ നിന്നു പിന്നീട് ആത്മഹത്യയെക്കു റിച്ചുള്ള സംസാരം കേൾക്കാറാവും. ഞാൻ ഒരു ദിവസം ആത്മഹത്യ ചെയ്യും; കെട്ടിത്തൂങ്ങി ച്ചാവും കുടിച്ചാലും കുടിച്ചില്ലെങ്കിലും നിരാശയും ആകുലതയും. അങ്ങനെയുള്ളവരിൽ നിന്നാണ് ഇത്തരം സംസാരം കേൾക്കാനാവുക. കുറെക്കഴിയുമ്പോൾ ആ വ്യക്തി അങ്ങനെ തന്നെചെയ്തെന്നു വരും

  11. സുവിശേഷമായി മാറാം says:

    താൻ ലോകത്തിന്റെ പ്രകാ ശമാകുന്നു എന്നരുളിച്ചെയ്തു കൊണ്ട് ഈ ലോകത്തിൽ മനു ഷ്യനായി അവഹതരിച്ച ക്രിസ്‌തു വിൻ്റെ പ്രസക്തി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ലോകത്തിലെ മനുഷ്യൻ ദൈവപ മാണങ്ങളെ ലംഘിച്ചുകൊണ്ട് മന സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ആദ്ധ്യാത്മികമായ അന്ധകാരത്തിൽ കഴിയുകയായി രുന്നു അവൻ: പ്രമാണങ്ങളുടെ ലംഘനം സർവശക്തനും സർവ്വ നന്മസ്വരൂപനുമായ ദൈവത്തിനെ തിരായതുകൊണ്ട് ആ ലംഘന ത്തിന്റെ മാലിന്യം കഠിനതരമാണ്. ആ മാലിന്യത്തെ കഴുകിക്കളയു വാൻ അപാരമായ ഒരു ശക്തി ആവശ്യമായിരുന്നു. അതുകൊ ണ്ടാണ്, ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത്. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കു മുഴുവൻ പരിഹാരം ചെയ്യാൻ വേണ്ടിയാണ് യേശു മനു ഷ്യനായിപ്പിറന്നത്. മനുഷ്യനായി അവതരിക്കുക മാത്രമല്ല, മനുഷ്യൻ അന്ധ കാരത്തിൽ നിന്നകന്ന് പ്രകാശത്തിൽ ജീവിക്കേണ്ടതെങ്ങ നെയാണെന്ന് വ്യക്തമായി മനുഷ്യവർഗ്ഗത്തെ അറിയിക്കു ന്നതിനു വേണ്ടി അവിടുന്ന് സുവിശേഷം പ്രസംഗിച്ചു. ആ സുവിശേഷമാണിന്ന് ലോകത്തിൻ്റെ രക്ഷയായി നിലകൊ ള്ളുന്നത്. ലോകത്ത് പടർന്നു പിടിക്കുന്ന അന്ധകാരം മാറ്റി ക്കളയണമെങ്കിൽ സുവിശേഷത്തിൻ്റെ പ്രകാശത്തെ അംഗീ കരിച്ചേ മതിയാകൂ. ലോകത്തിൽ മനുഷ്യനായി പിറന്ന ക്രിസ്തു‌നാഥൻ 'ഉണ്ടാകട്ടെ' എന്ന ഒരു വാക്കുകൊണ്ട് ലോകത്തെ സൃഷ്ട‌ിക്കാൻ കഴിവുള്ളവനായിരുന്നിട്ടും, കിട ക്കാനിടം കിട്ടാതെ കന്നുകാലികൾക്കിടയിൽ പിറന്ന ചരിത്രം നമുക്കറിയാം. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റുന്ന തിനു കഴിവുണ്ടായിരുന്ന ക്രിസ്‌തുനാഥൻ ഉപജീവനത്തി നായി ആശാരിപ്പണിയെടുക്കുന്നവനായി അങ്ങനെ മുപ്പ തുവർഷം ജീവിച്ചശേഷം മനുഷ്യവർഗ്ഗത്തിന് സ്വർഗ്ഗത്തി ലിടം നേടിക്കൊടുക്കാൻ സുവിശേഷം പ്രസംഗിക്കാനാ രംഭിച്ചു. മനുഷ്യന് സ്വന്തമായി അവൻ്റെ പാപത്തിന് പരി ഹാരം ചെയ്യാനുള്ള കഴിവില്ല എന്നവിടുത്തേക്കറിയാമാ യിരുന്നു. അതിനാൽ, മനുഷ്യരുടെ പാപത്തിന്റെ ഭാരം ഏറ്റെ ടുത്തുകൊണ്ട്, പീഡകൾ സഹിച്ച് അവിടുന്ന് കാൽവരി യിൽ സ്വന്തം ജീവൻ ബലികൊടുക്കുന്നു. മാത്രമല്ല, അവി ടുന്ന് മരിച്ചവരിൽ നിന്നുയർത്തുകൊണ്ട് മനുഷ്യഗണത്തി നാകെ ഉയർപ്പിൻ്റെ പ്രതീക്ഷ നൽകുകയും ചെയ്യുന്നു. ഈ ലോകത്തിൽ നാം എത്ര തന്നെ കഷ്‌ടപ്പെട്ടാലും നമുക്ക് രക്ഷയുടെ മാർഗ്ഗമുണ്ട് എന്ന് അവിടുന്ന് തെളിയിച്ചു തരി കയായിരുന്നു തന്റെ ഉയർപ്പിലൂടെ യേശു ഉപദേശിക്കുന്നു: ഞാൻ നിങ്ങളെ സ്നേഹിച്ച തുപോലെ നിങ്ങളും സ്നേഹിക്കണം. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാതെ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നവൻ കള്ള മാണ് പറയുന്നത്. ആവശ്യത്തിന് ഞെരുങ്ങുന്നവനെ കാണുകയും, സഹായിക്കാൻ കഴിവുണ്ടായിട്ടും സഹായി ക്കാതെ അവനെ കടന്നുപോവുകയും ചെയ്യുന്നവനിൽ ദൈവസ്നേഹമില്ല. ഈ സനാതന സത്യങ്ങൾ, തത്വങ്ങൾ മനുഷ്യൻ അംഗീകരിച്ചു ജീവിക്കാൻ തയ്യാറായിരുന്നെങ്കിൽ ഇന്നു ലോകത്തു കാണുന്ന അസമാധാനത്തെ തരണം ചെയ്യാൻ നമുക്കു കഴിയുമായിരുന്നു. ഉത്ഥിതനായ ക്രിസ‌ നമുക്ക് പ്രതീക്ഷ പ്രദാനം ചെയ്യുന്നു. അവിടുത്തെ സുവി ശേഷമായി മാറാൻ നമുക്ക് യത്നിക്കാം.

  12. വാര്‍ത്തകള്‍ says:

    മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കിയ സംഭവം പോലീസിന് ഗുരുതരവീഴ്‌ച പറ്റിയെന്ന് സി.ബി.ഐ. കുറ്റപത്രം

  13. സാക്ഷ്യങ്ങള്‍ says:

    മദ്യത്തിൽ നിന്നകന്നപ്പോൾ പുതിയ ജീവിതം കിട്ടി; കുടുംബവും എന്റെ പേര് റോബിൻ ആൻ്റണി. ഞാൻ എറണാകുളം ജില്ലയിലെ ചെറിയ കടവ് സെന്റ് ജോസഫ് ഇടവകയിലാണ്. നവീകരണത്തിനു മുമ്പ് എൻ്റെ ജീവിതം ദൈവത്തെ അറിയാത്ത ഒരു വഴിയിലൂടെ ആയിരുന്നു. 14 വയസ്സു തുടങ്ങി മദ്യപാ നത്തിനും, പലവിധ ലഹരി വസ്‌തുക്കൾക്കും തിന്മയ്ക്കും അടിമയായിരുന്നു. എൻ്റെ ഈ മദ്യപാനം കാരണം തന്നെ നിരവധി പോലീസ് കേസുകളിൽ ഞാൻ പ്രതി ആയിരുന്നു. ദൈവത്തെക്കുറിച്ചോ നന്മ എന്തെന്നോ അറിയാൻ കഴിയാത്ത ഈ നാളുകളിൽ സ്വന്തം കുടുംബത്തിൽത്തന്നെ സമാധാനം നല്‌കാൻ എനിക്ക് സാധിച്ചിരുന്നില്ല. ആ നാളുകളിൽ മദ്യത്തിൻ്റെ ലഹരിയിൽ എൻ്റെ അമ്മയെ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിക്കുകയും അപ്പനെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. നാട്ടു കാരാലും വീട്ടുകാരാലും വെറുക്കപ്പെട്ട ഒരു ജീവിതമായിരുന്നു ആ കാലഘട്ടത്തിൽ എന്റേത്. അങ്ങനെയിരിക്കെ ഒരു ദിവസം എൻ്റെ അമ്മ എന്നോടു പറഞ്ഞു. നീ ഈ രീതിയിൽത്തന്നെ ജീവിക്കുകയാണെങ്കിൽ ഞാൻ ജീവിച്ചിരിക്കുകയില്ല. ആത്മഹത്യ ചെയ്യും. കാരണം, അപ്പനും സഹോ ദരനും മദ്യത്തിന് അടിമകളായിരുന്നു. അതുമൂലം അമ്മയുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. അമ്മയുടെ ഈ വാക്കുകൾക്കൊന്നും എന്നിൽ മാറ്റം വരുത്താൻ സാധിച്ചില്ല. എന്തെന്നാൽ, അത് മന സ്സിലാക്കുവാൻ ഉള്ള കഴിവ് അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, നിങ്ങൾ മരിക്കുന്ന താണ് നല്ലത് എന്നാണ് ഞാൻ അമ്മയ്ക്ക് കൊടുത്ത മറുപടി.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;