-
Writen byGOD's Love - PublisherDivine
- Year2024
ക്രിസ്‌തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്‌ടിയാണ്. പഴയത് കടന്നുപോയി. ഇതാ പുതി യത് വന്നുകഴിഞ്ഞു (2കോറി. 5:17). ഇതാ ഞാൻ സകലതും നവീകരിക്കുന്നു (വെളി 21:5). യേശുക്രി സ്തുവിനെ രക്ഷകനായി സ്വീകരിച്ച ഞാൻ യേശുവിൽ പുതിയ സൃഷ്‌ടിയായിരിക്കുന്നു. പൂർവിക പാരമ്പര്യത്തിലൂടെ എന്നിലേക്ക് കടന്നുവന്ന ശാപപാപബന്ധനങ്ങളും തിന്മകളും മൂലം പാപത്തിലും ബന്ധനത്തിലും ആയിരുന്ന എന്നെ, എനിക്കു വേണ്ടി കുരിശിൽ മരിച്ച യേശുവിന്റെ തിരുരക്തത്താൽ കഴുകി യേശുവിൽ പുതിയ സൃഷ്‌ടിയാക്കി മാറ്റുകയും എന്നിലെ പാപക്കറയും തിന്മകളും കഴുകി മാറ്റി എന്നെ വിശുദ്ധിയുള്ളവളാക്കി മാറ്റി. ഞാൻ നിങ്ങളുടെ മേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽ നിന്നും നിങ്ങളെ ഞാൻ നിർമ്മലമാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നല്‌കും. ഒരു പുതുചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‌കും എൻ്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേ ശിപ്പിക്കും (എസ. 36:25,26). എന്നാൽ, നാം പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവൻ വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കു കയും ചെയ്യും (യോഹ. 1:9). രക്ഷ നല്‌കുന്ന യേശുവിൽ വിശ്വസിച്ചും ആശ്രയിച്ചും എന്റെ അശുദ്ധ പാരമ്പര്യത്തിൽ നിന്നും ശാപബന്ധനത്തിൽ നിന്നും രക്ഷിച്ച് ഹൃദയത്തിലെ അന്ധകാരം നീക്കി. പരി ശുദ്ധാത്മാവിന്റെ നിറവ് നല്‌കി എന്നെ ശക്തനാക്കിയ യേശുവേ അങ്ങയ്ക്ക് സ്‌തുതി സ്തോത്രം ആരാധന. "നിങ്ങൾ എൻ്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്വപ്പെടാൻ വേണ്ടി ഞാൻ പ്രവൃത്തിക്കും എൻ്റെ നാമത്തിൽ നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാനതു ചെയ്തു തരും" (യോഹ. 14:13-14)..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ദൈവത്തിന്റെ ദാസനോ ദാസിയോ ആകുന്ന വ്യക്തിക്കാണ് ദൈവാരൂപിയെ ലഭിക്കുക. യജമാ നന്റെ ഇഷ്‌ടം നിർവഹിക്കുന്നവനാണ് ദാസൻ. ദൈവത്തിൻ്റെ ഇഷ്‌ടം അന്വേഷിക്കുക, അതു നിർവഹി ക്കുക - ഇതാണ് ദൈവത്തിൻ്റെ ദാസൻ ചെയ്യേണ്ടത്. സ്വന്തം ഇഷ്‌ടം അന്വേഷിക്കുകയും അതു നട പ്പാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ദൈവാത്മാവിൻ്റെ ആവശ്യമില്ല. ദൈവതിരുവിഷം അറിയുവാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമല്ലാത്തതിനാൽ, അത് ദൈവം തന്നെ വെളിപ്പെടുത്തി തരേണ്ട തിലേക്ക് ദൈവാരൂപിയുടെ സഹായം ആവശ്യമാണ്. അതുകൊണ്ട്, ആര് ദൈവഹിതമറിയാൻ വേണ്ടി ദൈവസന്നിധിയിലേക്ക് ഹൃദയം ഉയർത്തുന്നുവോ, ദൈവഹിതം അറിയാനുള്ള പ്രാർത്ഥന ചൊല്ലു ന്നുവോ അവർക്കുവേണ്ടി സ്വർഗ്ഗം തുറക്കപ്പെടുകയും അവരിലേക്ക് ദൈവത്തിന്റെ ആത്മാവ് ഇറങ്ങി വരുകയും ചെയ്യും. നമുക്ക് നമ്മോടു തന്നെ ചോദിക്കാം. സ്വന്തം ഇഷ്‌ടത്തിൻ്റെ പ്രാർത്ഥനയുടെ ബന്ധനത്തിൽ നിന്ന് ദൈവ തിരുവിഷ്ടം അന്വേഷിക്കുന്ന പ്രാർത്ഥനയിലേക്ക് ഇതിനോടകം നാം വളർന്നു കഴിഞ്ഞിട്ടുണ്ടോ? ദൈവമേ, അവിടുത്തെ തിരുവിഷ്‌ടമെന്താണ് എന്ന് ഒരു വ്യക്തി ചോദിക്കാൻ തുടങ്ങുന്നതെപ്പോ ഴാണ്? സാധാരണഗതിയിൽ, നമ്മുടെ ആഗ്രഹങ്ങളും താല്‌പര്യങ്ങളുമൊക്കെ പൊട്ടിത്തകർന്ന് അതൊന്നും നടപ്പാവുകയില്ല എന്നു ബോധ്യമാകുമ്പോൾ. അത്തരം സാഹചര്യങ്ങൾ ദൈവതിരുവിഷ്ടം അന്വേഷിക്കുവാനുള്ള പശ്ചാത്തലങ്ങളാണ്. യഥാർത്ഥത്തിൽ, സ്വന്തം ആഗ്രങ്ങൾ തകർന്നതിന്റെ പേരിൽ നാം ദുഃഖിച്ചിരിക്കുകയാണ്. എന്നാൽ, ആത്മാർത്ഥമായി നമുക്കു പറയാൻ കഴിയണം. തകർന്നത് എന്റെ ആഗ്രഹങ്ങളും താല്‌പര്യങ്ങളുമാണ്. ദൈവത്തിന്റെ ആഗ്രഹങ്ങൾ തകർന്നിട്ടില്ല. സാമ്പത്തികത്തകർച്ചയെക്കുറിച്ചോർത്തു ദുഃഖിക്കുന്നവരാണേറെ അബ്രാഹം യുദ്ധത്തിനായി പോയി. യുദ്ധത്തിൽ ജയിച്ചു. രാജാവ് അബ്രാഹത്തോടു പറഞ്ഞു: യുദ്ധത്തിൽ നിനക്കു കിട്ടിയതെല്ലാം നീ എടുത്തു കൊള്ളുക. അപ്പോൾ അബ്രാഹം പ്രതിവചിച്ചു: എനിക്കു വേണ്ട. അതിൻ്റെ കാരണം പഴ യനിയമത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. രാജാവ് കൊടുക്കാമെന്നു വച്ചത് അബ്രാഹം വേണ്ടെന്നു പറഞ്ഞു. എന്തുകൊണ്ട്? രാജാവാണ് തന്നെ സമ്പന്നനാക്കിയതെന്ന് ലോകം അറിയാതിരിക്കാൻ വേണ്ടി, ദൈവമാണ് തന്നെ സമ്പന്നനാക്കിയതെന്ന് ലോകം അറിയുന്നതിനു വേണ്ടി. ഇതുപോലെ, സാമ്പത്തിക മേഖലയിൽ തന്നിൽത്തന്നെയുള്ള നമ്മുടെ ആശ്രയത്തെ പൂർണ്ണമായി ഉപേക്ഷിച്ചുകൊണ്ട് ദൈവത്തെ ആശ്രയിക്കുവാൻ, ശരണപ്പെടുവാൻ, ദൈവസ്വരം കേൾക്കുവാൻ നാം തയ്യാറാകണം. നിലനില്പിനെക്കുറിച്ചുള്ള വേവലാതികൾ മനുഷ്യൻ്റെ ദൈവമായി മാറുന്നു. ഇങ്ങനെയുള്ള കാര്യ ങ്ങൾ ദൈവമായിത്തീരുമ്പോൾ ദൈവത്തിലുള്ള നമ്മുടെ ആശ്രയം പരിപൂർണ്ണമായി നഷ്ടപ്പെടുന്നു. ഇത്തരം തകർച്ചകളിൽ തന്നിൽത്തന്നെയുള്ള ആശ്രയത്തെ പൂർണ്ണമായി ഉപേക്ഷിച്ച് അരൂപിയാൽ വഴിനടത്തപ്പെടുവാൻ നാം പ്രാർത്ഥിക്കണം. മനുഷ്യന്റെ മറ്റൊരു തകർച്ച ധാർമ്മികതയുടേതാണ്. പുതിയ നിയമത്തിലെ പത്രോസിന്റെ കഥ യോർക്കുക. മൂന്നുപ്രാവശ്യം പത്രോസ് തന്നെ തള്ളിപ്പറയുമെന്ന് കർത്താവ് പറഞ്ഞപ്പോൾ പത്രോസ് ശക്തിയായി നിഷേധിച്ചതാണ്. അങ്ങനെ സംഭവിക്കുമെന്നതിനെക്കുറിച്ച് പത്രോസിന് ഓർക്കാൻ കൂടി വയ്യ. ഒടുവിൽ അത് സംഭവിക്കുക തന്നെ ചെയ്‌തു. അപ്പോൾ പത്രോസ് ചിന്തിച്ചു. ഞാൻ വീണു പോയല്ലോ. എനിക്ക് ഈ ശക്തിയേ ഉള്ളല്ലോ. ഇനിയും സാഹചര്യം വന്നാൽ ഞാൻ വീണുപോകു മല്ലോ. അപ്പോൾ പരിശുദ്ധാത്മാവിനെക്കുറിച്ച് യേശു പറഞ്ഞ വചനങ്ങൾ പെട്ടെന്ന് പത്രോസിന്റെ ഓർമ്മയിലെത്തി. ആത്മാവ് കടന്നുവരുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ആത്മാവ് കടന്നുവരുമ്പോൾ നിങ്ങൾ പൂർണ്ണസൗഖ്യത്തിലേക്കു നയിക്കപ്പെടും. അപ്പോൾ പത്രോസിനു മനസ്സിലായി, പരിശുദ്ധാ ത്മാവിനെ സ്വീകരിച്ചാൽ തനിക്കു ശക്തി കിട്ടും. പത്രോസ് സെഹിയോൻ ഊട്ടുശാലയിൽപ്പോയിരുന്ന് പരിശുദ്ധാത്മാവിനെ ലഭിക്കാൻ പ്രാർത്ഥിച്ചു. പത്തുദിവസം ദാഹിച്ചു പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവ് കടന്നുവന്നു. പത്രോസ് ശക്തിയുള്ളവനായി മാറി സ്വന്തം വീഴ്‌ച, തൻ്റെ ശക്തിയില്ലായ്‌മയെക്കുറിച്ചു ബോധവാനാകാനും അരൂപിക്കുവേണ്ടി പ്രാർത്ഥിക്കാനും പത്രോസിനു സഹായകമായി.
ഈ തിരുവചനം ഒരു തലക്കെട്ടായി ഉപ യോഗപ്പെടുത്തുന്ന ഒരു യുവജന കൂട്ടായ്‌മയിൽ അവധിക്കാലത്ത് പങ്കെടുക്കാൻ ഒരവസരം കിട്ടി. യുവതീയുവാക്കൾ അടങ്ങുന്ന ആ കൂട്ടായ്‌മ തുടങ്ങിയത് പതാക ഉയർത്തിക്കൊണ്ടാണ്. ആ പതാക ഉയർത്തുമ്പോൾ അവിടെ ഉയർന്നു കേട്ട അത്യപൂർവ്വമായ ഒരു മുദ്രാവാക്യമാണ് ഈ കുറിപ്പിന്റെ തലക്കെട്ട്, അത് ഒന്നു കൂടി ഞാനിവിടെ കുറിക്കുകയാണ്. "കൈയ്യും മെയ്യും ഈശോയ്ക്ക്, കരളോ നിത്യം റൂഹായ്ക്ക്." പതാക ഉയർത്തിയതിനു ശേഷം യുവജന സംഘത്തിന്റെ തലപ്പത്തിരിക്കുന്ന വൈദികശ്രേ ഷ്ഠന്റെ ഉദ്ഘാടനപ്രസംഗം നടന്നു. ഞാനിന്നു വരെ കേൾക്കാത്ത വിധത്തിൽ ആധുനിക യുവ ജന സമൂഹം നേരിടുന്ന വെല്ലുവിളികളും അതിനെ പരിഹരിക്കാൻ വിശ്വാസികളായ യുവ ജനങ്ങൾ എടുക്കേണ്ട നിലപാടുകളും അഗാധ മായ ആത്മീയ നിറവിൽ ആ പുരോഹിത ശ്രേഷ്ഠൻ വിവരിച്ചു. അച്ചൻ തുടങ്ങിയതും ഈ മുദ്രാവാക്യം ഒന്നുകൂടി ഉറക്കെപ്പറഞ്ഞിട്ടാണ്. "കൈയ്യും മെയ്യും ഈശോയ്ക്ക്, കരളോ നിത്യം റൂഹായ്ക്ക്." മുദ്രാവാക്യം അസലായിട്ടുണ്ട്. മുദ്രാവാ ക്യത്തിൽ പറഞ്ഞതുപോലെ പ്രവർത്തിക്കാ നാണ് വിഷമം. കണ്ണുകൾ സങ്കടപ്പെടുന്ന മനഷ്യരെ കാണാനുള്ളതാണ്. അധരവും നാവും സത്യം വിളിച്ചു പറയാൻ വേണ്ടിയുള്ള താണ്. കരങ്ങൾ മനുഷ്യരെ ചേർത്തുപിടി ക്കുന്ന കരുതലിന്റെ കൈ നീട്ടലാണ്. അങ്ങനെ ശരീരം ദൈവത്തിൻ്റെ വാസസ്ഥലമാണ്.
തന്റെ ശരീരം നമുക്കായി വിഭജിക്കപ്പെടുവാനും രക്തം നമു ക്കായി ചിന്തപ്പെടുവാനും സമർപ്പി ച്ചവൻ എന്ന നിലയിൽ തന്നെക്കു റിച്ച് ഓർമ്മിക്കണം എന്നാണ് നമ്മുടെ കർത്താവായ ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. അന്ത്യ അത്താഴ വേളയിലെ വിട വാങ്ങൽ വാക്കുകളായാണ് അവി ടുന്ന് ഈ ആവശ്യം വെളിപ്പെ ടുത്തുന്നത്. അപ്പം ആശീർവദിച്ചു കൊണ്ട് അവിടുന്നു കൂട്ടുകാരോട് പറഞ്ഞു. 'ഇത് നിങ്ങൾക്കായി വിഭജിക്കപ്പെടുന്ന എൻ്റെ ശരീരമാ കുന്നു. (ലൂക്കാ 22:19-20) തുടർന്നു വീഞ്ഞു നിറഞ്ഞ പാനപാത്രം എടുത്തു കൊണ്ട് പറഞ്ഞു: 'നിങ്ങൾക്കായി ചിന്തപ്പെടുന്ന എന്റെ രക്തമാണിത്.' ഈശോ തുടർന്നു പറഞ്ഞു: 'നിങ്ങൾ എന്റെ നാമത്തിൽ ഒരുമിച്ചു കൂടു മ്പോൾ എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ.
വി. പത്രോസ്ശ്ലീഹ ഉപദേശിക്കുന്നു. “ആകയാൽ, സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പി ക്കുന്നതിൽ കൂടുതൽ ഉത്സാഹമുള്ളവരാകുവിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ വീണുപോവുകയില്ല" (1പത്രോ. 1:10). എന്താണ് നമ്മുടെ വിളി? നാമിപ്പോൾ ഈ വചനം വായിക്കുന്നത് ദൈവം നമ്മെ വിളിക്കുന്നതുകൊണ്ടാണ്. നാം മനുഷ്യരായി രൂപം കൊള്ളുന്നതു തന്നെ ദൈവം വിളി ക്കുന്നതുകൊണ്ടാണ്. ഈ ഭൂമിയിൽ പിറക്കാനോ വളരാനോ ജീവിക്കാനോ ഒന്നും നമുക്കു സ്വന്തമായി ഒരു അർഹതയും ഇല്ല. ദൈവം ഇല്ലായ്മയിൽ നിന്നും നമ്മെ സൃഷ്ടിച്ചു. അമ്മയുടെ ഉദര ത്തിൽ നാം ഉരുവാകുന്നത് ദൈവം തൻ്റെ ആത്മാവിനെ അമ്മയുടെ ഉദരത്തിൽ നിക്ഷേപിച്ചപ്പോഴാണ്. ഭാര്യയോ, ഭർത്താവോ ശാരീരികമായി ബന്ധപ്പെട്ടതുകൊണ്ട് മാത്രം മനുഷ്യശിശു ഉണ്ടാകുന്നില്ല. ദൈവം ഓരോരുത്തർക്കും പ്രത്യേകമായ രീതിയിൽ തന്റെ അനന്തമായ സ്നേഹ ത്തിന്റെ പദ്ധതിയനുസരിച്ച് ജീവൻ നല്‌കി പരിപാലിക്കു കയാണ്. അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ ഇന്നുവരെ ദൈവം നമ്മെ പ്രത്യേകം പ്രത്യേകം വളരെ സ്നേഹത്തോടെ പരിപാലിച്ചിട്ടുണ്ട്. അതിന് ദൈവത്തോട് നന്ദിയും സ്‌തുതിയും ആരാധനയും അർപ്പിക്കാം. അതോ ടൊപ്പം, ദൈവമേ അങ്ങ് എന്താണ് എന്നിൽ നിന്ന് ആഗ്ര ഹിക്കുന്നത്, ഏത് ലക്ഷ്യത്തിലേക്കാണ് ഞാൻ പ്രയാണം ചെയ്യേണ്ടത്, എങ്ങനെയൊക്കെയാണ് ഞാൻ ചിന്തിക്കേ ണ്ടത്, ഏതു വഴികളിലൂടെയാണ് ഞാൻ പോകരുതാത്തത്, ഏതു വഴികളിലൂടെയാണ് ഞാൻ പോകേണ്ടത്, എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ എന്തായിരിക്കണം, ദൈവമേ എന്നോട് സംസാരിക്കണമേ. എന്നെ പഠിപ്പിക്കണമേ എന്നുള്ള പ്രാർത്ഥന ആത്മീയ അന്വേഷണം നമുക്ക് ഉണ്ടാ കണം. കാരണം, നമ്മൾ ആയിരിക്കുന്ന. ദൈവവചനം വായി ക്കുന്ന ഇപ്പോഴത്തെ അവസ്ഥ ഒരു പ്രത്യേക ശ്രേഷ്ഠമായ ദൈവവിളിയിലൂടെയാണ് ഈ വചനം കേൾക്കുന്നത്.
മദ്ധ്യശതകങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒരു നാടകമാണ് 'എവരിമാൻ'. ഇതിലെ മുഖ്യകഥാപാത്രമായ എവരിമാൻ ലോക ത്തിലെ മുഴുവൻ ജനതയുടെയം പ്രതിനിധിയാണ്. സുന്ദരൻ, സുമുഖൻ, ധനാഢ്യൻ. ഈ വ്യക്തി യുടെ മുൻപിൽ, ഒരിക്കൽ മരണദൂതൻ പ്രത്യക്ഷ പ്പെട്ടു പറഞ്ഞു: “നിങ്ങളുടെ ഈ ലോകജീവിതം അവസാനിച്ചു കഴിഞ്ഞു. ഇന്ന് മരണം സംഭവി ക്കുകയാണ്." എവരിമാൻ ഞെട്ടി. ഉടനേ മരണദു തനോടു പറഞ്ഞു: ഞാൻ മരണത്തിനുവേണ്ടി വേണ്ടത് ഒരുങ്ങിയിട്ടില്ല. പല കാര്യങ്ങളും ഇനിയും ചെയ്തു തീർക്കാനുണ്ട്. പെട്ടെന്നങ്ങു പോവുക എന്നത് സാധിക്കാത്ത കാര്യമാണ്. അതുകൊണ്ട്, എങ്ങനെയെങ്കിലും ഒരു മാസം കൂടി നീട്ടിത്തരണം. മരണദൂതൻ പ്രതിവചിച്ചു: 'ഇതു ദൈവത്തിൻ്റെ കല്‌പനയാണ്. യാതൊരുവിധ വ്യത്യാസവും വരുത്താൻ സാധ്യമല്ല.' എവരിമാൻ വീണ്ടും അറിയിച്ചു: 'എങ്കിൽ ഒരാഴ്‌ചക്കാലം എനി ക്കനുവദിച്ചു തരണം. ഒരാഴ്ചയെങ്കിലുമുണ്ടെങ്കിലേ നന്നായൊന്നൊരുങ്ങാൻ സാധിക്കുകയുള്ളൂ." മരണദൂതൻ പറഞ്ഞു: "യാതൊരു നിവൃത്തിയുമില്ല. ഒരു ദിവസം പോലും തരാൻ നിർവ്വാഹമില്ല." ഒടു വിൽ ഒരു മണിക്കൂർ സമയം അനുവദിച്ചു. ഈ ഒരു മണിക്കൂർ സമയം കൊണ്ട് എങ്ങനെ ഒരുങ്ങും? എവരിമാൻ ചിന്തിച്ചു. ഉടനെ അയാൾ അന്നുവരെ നേടിയെടുത്ത സമ്പത്ത്, അധികാരം, സ്ഥാനമാനങ്ങൾ, പദവി ഇവയുടെയൊക്കെ സമീപം ചെന്നിട്ടു പറഞ്ഞു: “എന്നെ എങ്ങനെയെ ങ്കിലും ഒന്നു സഹായിക്കണം. എന്റെ ജീവിതം അവസാനിക്കാറായി." അവ മറുപടി പറഞ്ഞു: താങ്കൾ ഒന്നു കൊണ്ടും വിഷമിക്കണ്ടാ. താങ്കളുടെ ശവസംസ്കാരം, ലോകത്തിൽ ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത വിധം ഏറ്റവും ഭംഗിയായി ഞങ്ങൾ നടത്തിക്കൊള്ളാം. എവരിമാൻ പറഞ്ഞു: എനിക്ക് ഈ സഹായമല്ല ആവശ്യം. ഒന്നുകിൽ മരിക്കാതിരിക്കാനുള്ള സഹായം. അല്ലെങ്കിൽ മര ണശേഷമുള്ള സഹായം അവ കൈമലർത്തി. അയ്യോ! ഇക്കാര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കുകയില്ല. എവിടെയെല്ലാം സഹാ യമഭ്യർത്ഥിക്കാമോ അവിടെയെല്ലാം സഹായത്തി നായി അയാൾ ചെന്നു. എന്നാൽ, എല്ലാവരും കൈയ്യൊഴിഞ്ഞു. ഈ അവസ്ഥയിൽ, പരമദരിദ്ര നായ ഒരു മനുഷ്യൻ പറഞ്ഞു: ഞാൻ താങ്കളെ സഹായിക്കാം; മരണസമയത്തും മരണശേഷവും. എവരിമാൻ സൂക്ഷിച്ചു നോക്കി. ഇന്നുവരെ ഇയാളെ കണ്ടിട്ടില്ല. "നിങ്ങൾ ആരാണ്?" എവരി മാൻ ചോദിച്ചു. അയാൾ പറഞ്ഞു: "താങ്കളുടെ സമ്പത്തിന്റെയും അധികാരത്തിൻ്റെയും സ്ഥാനമാ നങ്ങളുടെയും കാലത്ത്, അങ്ങ് അറിയാതെ ചെയ്തുപോയ നല്ല പ്രവൃത്തികളുടെ ആകെത്തു കയാണ് ഞാൻ." ഇതുകേട്ടപ്പോൾ എവരിമാൻ ചിന്തിച്ചു. ഇഹലോകജീവിതത്തിൽ ഇതുപോ ലുള്ള ഒരു മൂന്നു സുഹൃത്തുക്കളെയെങ്കിലും സമ്പാദിച്ചിരുന്നെങ്കിൽ തൻ്റെ പരലോക ജീവിതം എത്രയോ സന്തോഷപ്രദമായിത്തീരുമായിരുന്നു
യേശു തന്റെ അവസാന സമയങ്ങൾ അടുത്തുവെന്ന് തിരി ച്ചറിഞ്ഞപ്പോൾ മനുഷ്യമക്കൾക്കു വാഗ്ദാനം ചെയ്യുന്നത് പരിശുദ്ധാ ത്മാവിനെയാണ്. ഇതിലും വലിയ ഒരു സമ്മാനം ഇല്ല. ഈ സമ്മാ നത്തിന്റെ പ്രത്യേകത ഇത് സൗജന്യമാണ്. ദാഹിച്ചു ചോദി ക്കുന്നവർക്ക് എല്ലാവർക്കും സ മ്മാനം ലഭിക്കുന്നു. ധാരാളമായി അവരുടെ ആഗ്രഹമനുസരിച്ച് അവിടുന്നു നല്‌കുന്നു. (ലൂക്ക 11:13, അപ്പ 2:17-19, യോഹ 7:37-39) വി. പൗലോസ് കോറിന്തോസ് സഭയ്ക്ക് എഴുതി (1കോറി 2:9-12). "ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല. എന്നാൽ, നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തി തന്നിരിക്കുന്നു. ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാദ്ധ്യ മല്ല. നാം സ്വീകരിച്ചിരിക്കുന്നത് ലോകത്തിൻ്റെ ആത്മാവിനെയല്ല പ്രത്യുത ദൈവം നമുക്കായി വർഷിക്കുന്ന ദാനങ്ങൾ മനസ്സിലാ ക്കാൻ വേണ്ടി ദൈവത്തിൻ്റെ ആത്മാവിനെയാണ്. ദൈവം നമു ക്കായി ഒരുക്കിവച്ചിട്ടുള്ളവയെ നേടിയെടുക്കാൻ ദൈവത്തിന്റെ ദാനങ്ങൾ ആത്മാവ് വഴി നമുക്ക് നല്‌കപ്പെടുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിക്കുന്നത് യേശുവിൻ്റെ വചനം ഓർമ്മി പ്പിച്ചുകൊണ്ടും വ്യഖ്യാനം നല്കി അറിവ് പൂർണ്ണ മാക്കിക്കൊണ്ടുമാണ്. യേശുവിൻ്റെ വചനം ആണ് അത്ഭുതം പ്രവർത്തിക്കുന്നത്. ആ വചനത്തെ അനുസ്മരിപ്പിക്കുകയും ഏറ്റുപറയിക്കുകയും ആണ് പരിശുദ്ധാത്മാവ് എന്ന സഹായകൻ ചെയ്യു ന്നത്. അതിനാൽ, യേശു അരുൾചെയ്‌തു. (യോഹ 11:26, 16:13, 15:26) ഞാൻ പറഞ്ഞിട്ടുള്ളത് അവൻ അനുസ്മരിപ്പിക്കും. എന്നിൽ നിന്നു കേൾക്കുന്നതു മാത്രം അവൻ സംസാരിക്കും. അവൻ എന്നെ മഹ ത്വപ്പെടുത്തും. അവൻ എന്നെക്കുറിച്ചു സാക്ഷ്യം നല്‌കും. വഴിയും സത്യവും ജീവനുമായ യേശുവി ലേക്കു നമ്മെ നയിക്കുകയാണ് ആത്മാവിന്റെ പ്രഥമ ഉദ്ദേശ്യം, യേശുവിൻ്റെ ദൗത്യം പൂർത്തീക രിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. ഇതി നായി അത്ഭുതങ്ങളും അടയാളങ്ങളും യേശുവാ കുന്ന വചനത്തിൻ്റെ സഹായത്താൽ നടത്തിക്കൊ ണ്ടിരിക്കുന്നു. എഫേ 4:30ൽ വചനം ഓർമ്മിപ്പിക്കുന്നു. "രക്ഷ യുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്ക രുത്. ലൂക്ക 12:10ലൂടെ യേശു അരുൾ ചെയ്തു. “മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതി രായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുക യില്ല."ഇതിലൂടെ പരിശുദ്ധാത്മാവിൻറെ പ്രാധാന്യം യേശു വെളിപ്പെടുത്തുകയാണ്. യേശുവിനെ അറിയിക്കാനും യേശു നല്കുന്ന രക്ഷ മനസ്സിലാക്കി കൊടുക്കുവാനുമായി പരിശു ദ്ധാത്മാവ് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരി ക്കുന്നു. ശിമയോൻ പരിശുദ്ധാത്മാവിന്റെ പ്രേരണ യാൽ ജറുസലേം ദേവാലയത്തിലേക്കു പോകു കയും പരിശുദ്ധാത്മനിറവിനാൽ നിറഞ്ഞു യേശു രക്ഷകനെന്നു യേശുവിൻ്റെ മാതാപിതാക്കളോടു പ്രഘോഷിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മ പ്രേരണയാൽ അനനിയാസ് സാവൂളിന്റെ അടുത്തുപോയി യേശുവിനെ അറി യിക്കുന്നു. കാഴ്ച നല്‌കുന്നു. പരിശുദ്ധാത്മ അഭി ഷേകം നല്‌കുന്നു. സാവൂളിനോടും ദർശനത്തിൽ ദൈവം നല്കുന്ന രക്ഷയ്ക്കായും പരിശുദ്ധാത്മാ ഭിഷേകത്തിനായും പ്രാർത്ഥിച്ചു കാത്തിരിക്കുവാൻ പരിശുദ്ധാത്മാവ് പ്രേരിപ്പിക്കുന്നുണ്ട്. (അപ്പ പ്രവ 9:17) എത്യോപ്യാരാജ്ഞിയുടെ ഭണ്ഡാര സൂക്ഷി പ്പുകാരനായ ഷണ്ഡൻ രഥത്തിലിരുന്ന് വേദപു സ്‌തകം വായിക്കുന്നത് പരിശുദ്ധാത്മാവ് കാണു ന്നു. എന്നാൽ, അവന് യാതൊന്നും മനസ്സിലാകു ന്നില്ല. പരിശുദ്ധാത്മാവ് പീലിപ്പോസിനെ ഗാസയി ലേക്കുള്ള പാതയിലേക്കു നയിക്കുന്നു. രഥത്തിലി രിക്കുന്ന ഷണ്‌ഡനുമായി സംസാരിച്ച് വിശ്വാസ ത്തിലേക്ക് എത്തുന്നു. (അ. പ്ര. 8:26-40) നമു ക്കായി മരിച്ചുയിർത്ത യേശുവിനെ പ്രഘോഷിച്ച പ്പോൾ അവനിൽ മാനസാന്തരം ഉണ്ടാകുകയും സ്നാനം സ്വീകരിക്കുകയും ചെയ്തു.
തോമ്മാശ്ലീഹായുടെ കേരളപ്രേഷിതത്വ ത്തെക്കുറിച്ചുള്ള സംശയം ആദ്യമുയർത്തുന്നത് പതിനെട്ടാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ്റ് മിഷണറി യായ മററുമിനുസ്ല ക്രോസിനെപോലുള്ളവരാണ്. പതിനെട്ടാം നൂറ്റാണ്ടു വരെ ഇക്കാര്യം ഒരു ചരി വസ്തുതയായും വിശ്വാസവിഷയമായും കരു തപ്പെട്ടിരുന്നു. പോർച്ചുഗീസുകാരും ഡച്ചുകാരു മെല്ലാം 17,18 നൂറ്റാണ്ടുകളിലെ അവരുടെ രേഖക ളിൽ കേരളത്തിലെ ക്രൈസ്‌തവരെ സെൻ്റ് തോമസ് ക്രൈസ്തവർ എന്നാണു വിശേഷിപ്പിച്ചി രുന്നത്. ആരാധനയ്ക്ക് സുറിയാനി ഭാഷ ഉപയോഗിക്കു ന്നതുകൊണ്ട് സുറിയാനി ക്രൈസ്തവരെന്ന പേരും പിന്നീടു ലഭ്യമായി. ക്രമത്തിൽ സെന്റ് തോമസുമായുള്ള ബന്ധം തമസ്ക്‌കരിക്കുകയും കേരളത്തിലെ ക്രൈസ്‌തവരുടെ ഉത്ഭവം സിറിയ യിൽ നിന്നുള്ള കുടിയേറ്റക്കാരിൽ നിന്നായിരുന്നു വെന്ന വാദം ആംഗ്ലിക്കൻ മിഷനറിമാരും മറ്റും അവ തരിപ്പിക്കുകയും ചെയ്‌തു. കേരളത്തിലേയ്ക്കു ക്രിസ്ത‌്യൻ കുടിയേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അത് വിദൂരസ്ഥമായ സിറിയയിൽ നിന്നല്ല, താര തമ്യേന അടുത്തുള്ള പേർഷ്യൻ ഉൾക്കടലിന്റെയും ചെങ്കടലിന്റെയും തീരത്തു നിന്നായിരുന്നു എന്ന താണു വസ്തുത. തോമാശ്ലീഹാ കേരളത്തിൽ വന്നു എന്ന വാദ ത്തിനടിസ്ഥാനമായി ചരിത്രകാരന്മാർ ആശ്രയി ക്കുന്ന തെളിവുകൾ: അമ്പതുലക്ഷം അംഗങ്ങളുള്ള ഒരു സമൂഹമൊന്നാകെ തലമുറകളായി ഐകകണ്ഠേന ഉന്ന യിച്ചു വരുന്ന അവകാശവാദം തന്നെയാണു പ്രധാ നമായ ഒരു തെളിവ്. തോമാശ്ലീഹായുമായി യാതൊരു ബന്ധവും ഈ സമൂഹത്തിനില്ലെങ്കിൽ പിന്നെങ്ങനെയാണ് ആ നാമം ഈ സമൂഹത്തിൻ്റെ സംഘാതമായ ഓർമ്മയിലേക്കും ബോധത്തി ലേക്കും വരുന്നത്? എന്തുകൊണ്ടാണ് അവർ തങ്ങ ളുടെ ഉത്ഭവം തോമാശ്ലീഹായുടെ പ്രേഷിതത്വ ത്തിൽ നിന്നാണ് എന്നു തലമുറകളായി വിശ്വ സിച്ചു വരുന്നത്? എന്തെങ്കിലും തരത്തിലുള്ള സോഷ്യൽ എൻജിനീയറിംഗിൻ്റെ ഫലമായാണ് ഈ അവബോധം ഈ സമൂഹത്തിലുണ്ടായതെ ങ്കിൽ എന്തുകൊണ്ട് മറ്റ് അപ്പസ്തോലന്മാരെ യെല്ലാം മാറ്റി നിറുത്തി കൃത്യമായി തോമാശ്ലീഹാ യുടെ പേരു മാത്രം പറയുന്നു? ഒരു ജനസമൂഹ ത്തിന്റെ സംഘാതമായ ഓർമ്മയിലും ബോധ ത്തിലും സത്യത്തിന്റെ കണികകളുണ്ടാകാമെന്ന താണു വസ്തുത. പരമ്പരാഗതമട്ടിലുള്ള മറ്റു വിശ്വ സനീയ വിവരസ്രോതസ്സുകളില്ലെങ്കിൽ ചരിത്രപ രമായ വിവരാന്വേഷണങ്ങൾക്ക് ഒരു ജനതയേയും അവരുടെ സമൂഹമനസ്സിലെ വിവരങ്ങളെയും ആശ്രയിക്കാവുന്നതാണ്. സമൂഹത്തിൽ അധികാ രവും സ്വാധീനവുമുള്ള വിഭാഗങ്ങൾ ലിഖിത ചരിത്ര സ്രോതസ്സുകളിൽ തങ്ങളുടെ സാന്നി ദ്ധ്യവും പ്രാമുഖ്യവും രേഖപ്പെടുത്തപ്പെടുവാൻ ശ്രമിക്കും.
ഹൃദയത്തിന് മുകളിൽ മൂന്നു നിറങ്ങളിലുള്ള റോസാപ്പൂക്കളും വഹിച്ച് ശിരസു നമിച്ചാണ് റോസമിസ്റ്റിക്കാ മാതാവ് നിൽക്കുന്നത്. വൈദികർക്കു വേണ്ടി പ്രാർത്ഥിക്കുക, ഉപവസിക്കുക. പരിത്യാഗപ്രവൃത്തികൾ ചെയ്യുക-ആ മൂന്ന് പൂക്കൾ ഓർമ്മിപ്പിക്കുന്നത് അതാണ്. ഇറ്റലിയിലെ ആൽപ്‌സിലുള്ള പോ നദിതടത്തിലുള്ള മോണ്ടിക്യാരിയിൽ പെരിനഗില്ലി എന്ന നേഴ്സിന് 1947 മെയ്, ജൂൺ, ജൂലൈ 13 തിയതികളിൽ പ്രത്യക്ഷപ്പെട്ട് സ്വർഗിയ സന്ദേശങ്ങൾ നല്കിയ പരിശുദ്ധ അമ്മയെയാണ് റോസമിസ്റ്റിക്കാ മാതാവ് എന്ന് വിളിക്കുന്നത്. ജൂലൈ 13 റോസമിസ്റ്റിക്കാ തിരുനാൾ. ജൂലൈ ഒന്നുമുതൽ പ്രാർത്ഥിച്ച് തിരുനാളിന് ഒരുങ്ങാം. പ്രാർത്ഥന ദൈവമാതാവായ മറിയമേ, പരിശുദ്ധയായ അമലോത്ഭവ കന്യകയേ, സഭയുടെ അമ്മേ, മൗതികറോസാപ്പുഷ്‌പമായ രാജ്‌ഞി, മുറിവുകളാലും രക്തത്താലും ദാരുണമായ അവിടുത്തെ തിരുക്കുമാരനെയും അവിടുത്തെ അമൂല്യമായ രക്തത്തെയും.... 1 ദൈവത്തിന്റെ മഹത്വത്തിനും ആരാധനക്കും വേണ്ടിയും, ഞങ്ങൾക്കു ലഭിച്ച എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയായും എൻ്റെയും ലോകം മുഴുവൻ്റെയും പാപങ്ങൾക്ക് പരിഹാരമായും സ്വർഗിയ പിതാവിന് കാഴ്‌ച അർപ്പിക്കണമേ. 2.പരിശുദ്ധപിതാവിനും മെത്രാന്മാർക്കും വൈദികർക്കും വേണ്ടിയും സഭയുടെ എല്ലാ നിയോഗങ്ങൾക്കായും വിശ്വാസത്തിനു വേണ്ടി പീഡനം അനുഭവിക്കുന്നവർക്കു കരുത്തു ലഭിക്കുവാൻ വേണ്ടിയും സ്വർഗിയ പിതാവിന് കാഴ്‌ച അർപ്പിക്കണമേ. 3.ഞാൻ വിശ്വാസത്തിലും ശരണത്തിലും സ്നേഹത്തിലും ആഴപ്പെടുന്നതിനായും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്കു മോചനം ലഭിക്കുവാനും വിശ്വാസികളിൽ പരിശുദ്ധാത്മാവിൻ്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും നിറയുവാൻ വേണ്ടിയും സ്വർഗിയ പിതാവിന് കാഴ്‌ച അർപ്പിക്കണമേ.
പെനുവേലിൽ വച്ചാണ് യാക്കോബ് അവന്റെ യഥാർത്ഥ പേര് ദൈവദൂതനോട് വെളി പ്പെടുത്തുന്നത്. അതോടൊപ്പം യാക്കോബിന്റെ വ്യക്തിത്വവും അവിടെ അനാവരണം ചെയ്യപ്പെടു ന്നു. സഹോദരൻ്റെ കുതികാലിൽ പിടിച്ചവനെന്ന ധ്വനിയുള്ള തൻ്റെ നാമം ഏറ്റുപറയുമ്പോൾ യാക്കോബ് അവനറിയാതെ ഒരു കുമ്പസാരമാണ് നടത്തുക. യാക്കോബ്: വഞ്ചകൻ, നുണയൻ, സൂത്രക്കാരൻ, സ്വാർത്ഥൻ-അങ്ങനെ പോകുന്നു അപ്പോൾ ആ പദം പേറുന്ന പൊരുൾ! ദൈവദൂത നോട് താൻ യാക്കോബാണെന്നു സമ്മതിക്കു മ്പോൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ മുൻപിൽ യാക്കോബ് തന്റെ പാപങ്ങൾ ഏറ്റുപറയുകയാണ് “നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ ആത്മവഞ്ചനയാകും... എന്നാൽ, നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ, അവൻ വിശ്വസ്തനും നീതി മാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും" (1യോഹ. 1:8-9). യാക്കോബ് തന്റെ പേര് വെളിപ്പെടുത്തുമ്പോൾ താൻ ഒരു കാലത്ത് ആരായിരുന്നെന്നും എങ്ങനെ യുള്ള ആളായിരുന്നെന്നും ദൈവതിരുസന്നിധി യിൽ എളിമയോടെ സമ്മതിക്കുകയാണ്. ദൈവം തന്റെ ദൂതനിലൂടെ ഒരു പുതിയ പേരും അതുവഴി ഒരു പുതിയ വ്യക്തിത്വവും യാക്കോബിനപ്പോൾ നല്കുന്നു! "ഇനിമേൽ നീ യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നു വിളിക്കപ്പെടും" (ഉല്പ 32:28). “നീ ആരാണ് മകനേ എന്ന് അവൻ ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞു: അങ്ങയുടെ കടി ഞ്ഞൂൽ പുത്രൻ ഏസാവാണ് ഞാൻ" (ഉല്പ. 27:17 -19). ഏസാവാണെന്നു കരുതി യാക്കോബിനെ അനുഗ്രഹിച്ചതിനു ശേഷം സംശയനിവാരണ ത്തിന്, വാർദ്ധക്യം മൂലം അന്ധനായിരുന്ന ഇസ ഹാക്ക് വീണ്ടും ഉന്നയിക്കുന്ന ഹൃദയഭേദകമായ ഒരു ചോദ്യമുണ്ട്: "സത്യമായും നീ എന്റെ മകൻ ഏസാവു തന്നെയാണോ? ഒരു കൂസലും കൂടാതെ യാക്കോബപ്പോൾ പിതാവിനു കൊടുക്കുന്ന മറു പടി ശ്രദ്ധിക്കുക: "അതേ" എന്നവൻ മറുപടി പറഞ്ഞു. ഏസാ വിനു കിട്ടേണ്ട അനുഗ്രഹം അതിവിദഗ്‌ധമായി അപ്പനെ കബളിപ്പിച്ചെടുക്കുന്നതിനു തൊട്ടുമുമ്പ് ചേട്ടൻ ഏസാവിൻ്റെ കടിഞ്ഞൂൽ അവകാശം വളരെ തന്ത്രപൂർവ്വം ഒരു പാത്രം പയറുപായസം കൊണ്ട് തട്ടിയെടുക്കാനും യാക്കോബിന് കഴി ഞ്ഞു. തന്റെ സഹോദരനെയും അതിലുപരി പിതാ വിനെയും കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തപ്പോൾ യാക്കോബിൻ്റെ ജീവിതത്തിൽ സൂര്യൻ സാവകാശം അസ്തമിക്കുകയായിരുന്നു. ദുരിതങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി യാക്കോബിനെ വേട്ടയാടി. യാക്കോബിന്റെ ജീവി തത്തിൽ പീഡനങ്ങൾ സാധാരണമായിത്തീർന്നു. മനഃസമാധാനം ഒരു മരീചികയായി, യാക്കോബ് വിവിധ കഷ്ടതകളിലൂടെയും പീഡനങ്ങളിലു ടെയും കടന്നു പോകുന്നു. എന്നാലവയെല്ലാം ദൈവഹിതപ്രകാരമുള്ള ദുഃഖങ്ങളായി. തന്മൂലം രക്ഷാകരമായ പശ്ചാത്താപമാണ് യാക്കോബിൽ രൂപം കൊള്ളുക. ഭാര്യാപിതാവായ ലാബാനെ യാക്കോബിന്റെ മാനസാന്തരത്തിനും വിശുദ്ധീക രണത്തിനുമായി ദൈവം ഉപയോഗിക്കുന്നുണ്ട്. അവിടുന്ന് താൻ സ്നേഹിക്കുന്നവരെയാണ് ശാസി ക്കുകയും ശിക്ഷിക്കുകയും ചെയ്യുക. സങ്കീർത്ത കൻ പറയുന്നതുപോലെ ദുരിതങ്ങൾ യാക്കോ ബിനു ഗുണകരമാകുന്നു. കാരണം, ദൈവിക ചട്ട ങ്ങൾ പാലിക്കാൻ പില്ക്കാലത്ത് അതവനെ തുണ യ്ക്കുന്നു.
* സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും" (ലൂക്ക 1:48), നസറേത്തിലെ ഒരു ഗ്രാമീണ പെൺകുട്ടിക്ക് ഇപ്രകാരം ഒരവകാശവാദം ഉന്നയിക്കുവാൻ എങ്ങനെയാണു കഴിയുക? അടുത്ത വാക്യം അത് വ്യക്തമാക്കുന്നു: "ശക്തനായവൻ എനിക്കു വലിയ കാര്യ ങ്ങൾ ചെയ്തിരിക്കുന്നു." സങ്കീർത്തനം 45-ാം അദ്ധ്യായത്തിലെ പത്താം വാക്യം മുതൽ പറയുന്നത് ഒരു സ്ത്രീയെക്കുറിച്ചാണ്. അതിൽ 17-ാം വാക്യം ഇങ്ങനെയാണ്. തലമുറ തോറും നിൻ്റെ നാമം പ്രകീർത്തിക്ക പ്പെടാൻ ഞാൻ ഇടയാക്കും; ജനതകൾ നിന്നെ എന്നേക്കും പ്രകീർത്തിക്കും. ഏശയ്യാ പ്രവാചകൻ്റെ മറ്റൊരു പ്രവചനം: “നിന്റെ സ്രഷ്ടാവാണ് നിൻ്റെ ഭർത്താവ്. സൈന്യ ങ്ങളുടെ കർത്താവ് എന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോച കൻ. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു" (ഏശ. 54:5). എല്ലാ തലമുറകളും മാതാവ് അനുഗൃഹീതയാ ണെന്നു പ്രകീർത്തിക്കണം എന്നുള്ളത് ദൈവനി ശ്ചയമാണെങ്കിൽ ഈ തലമുറയും അപ്രകാരം പ്രവർത്തിച്ചല്ലേ പറ്റൂ. അവിടെയാണ് മാതാവിനെ ക്കുറിച്ചുള്ള കാഴ്ചപ്പാട് ശരിയായ ദിശയിലാവേ ണ്ടത്. മാതാവിനു രക്ഷാകരദൗത്യത്തിലുള്ള സ്ഥാനം മനസ്സിലാക്കണമെങ്കിൽ ഉത്പത്തി രണ്ടാം അധ്യായം 17-ാം വാക്യത്തിലേക്കു പോകണം. “എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; അതു തിന്നുന്ന ദിവസം നീ മരിക്കും" (ഉത്പത്തി 2:17). തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദിമനുഷ്യനോട് ദൈവം പറഞ്ഞതാണിത്. ദൈവം പറഞ്ഞത് അനുസരിച്ചിരുന്നുവെങ്കിൽ ആദം മരിക്കുകയില്ലായിരുന്നു. ഇതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്, ദൈവം മനുഷ്യനെ സൃഷ്ടി ച്ചത് നിത്യജീവനുവേണ്ടിയായിരുന്നു എന്നതാണ്. കൊല്ലാൻ വേണ്ടി ആരെങ്കിലും സന്തതികളെ ജനി പ്പിക്കുമോ, ദൈവം മരണത്തെ സൃഷ്‌ടിച്ചില്ല എന്ന് ജ്ഞാനത്തിൻ്റെ പുസ്‌തകം ഒന്നാമധ്യായം 13-ാം വാക്യം വ്യക്തമാക്കുന്നു. പിന്നെ എവിടെ നിന്നാണ് മരണം വന്നത്? മരണം പാപത്തിൻ്റെ ശമ്പളമാണ്. ആദം പാപം ചെയ്‌തു. അപ്പോൾ നിത്യജീവൻ നഷ്‌ടപ്പെട്ടു. നിത്യജീവൻ നഷ്ടപ്പെട്ട ആദത്തെ എന്നെന്നേക്കുമായി തള്ളിക്കളയുവാൻ ദൈവത്തിനു മനസ്സു വന്നില്ല. കാരുണ്യവാനായ അവിടുന്ന് ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ആ വാഗ്ദാനം പൂർത്തിയാകുന്നത് യോഹന്നാൻ 3:16-ൽ കാണാം. "എന്തെന്നാൽ. അവനിൽ വിശ്വ സിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീ വൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാ തന്നെ നല്കാൻ തക്കവിധം ദൈവം ലോകത്തെഅത്രമാത്രം സ്നേഹിച്ചു."
ദൈവമായ കർത്താവ് അരുളിച്ചെയ്‌തു: മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല. അവനു ചേർന്ന ഇണയെ ഞാൻ നൽകും. (ഇത് 2:18) ദൈവമാതാവായ മറിയത്തിൻ്റെ ജീവിതത്തിലെ ഈ തിരുവചനത്തിൻ്റെ സാക്ഷാത്കാരമായിരുന്നു നീതിമാനായ മാർ യൗസേപ്പ്, മനുഷ്യനുവേണ്ടി ദൈവം ക്രമീകരിച്ച മഹാര ക്ഷാകരപദ്ധതി അനുസരിച്ച് പരിശുദ്ധ ത്രീത്വ ത്തിലെ രണ്ടാമാളായ വചനം മനുഷ്യാവതാരം ചെയ്യേണ്ടിയിരുന്നു. ഗലീലിയിലെ നസ്രത്തിൽ നിന്നുള്ള കന്യകയായ മറിയമാണ് ഈ പദ്ധതി യിൽ ദൈവമാതാവാകുവാൻ നിശ്ചയിക്കപ്പെട്ടത്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്ര മാണം പറയുന്നു; മനുഷ്യരായ നമുക്കു വേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവി ടുന്ന് സ്വർഗ്ഗത്തിൽ നിന്നിറങ്ങി പരിശുദ്ധാത്മാവി നാൽ കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീക രിച്ചു മനുഷ്യനായി തീർന്നു. വി മത്തായി പറ യുന്നു: "യേശുക്രിസ്‌തുവിൻ്റെ ജനനം ഇപ്രകാര മായിരുന്നു; അവൻ്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴി ഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടു." മത്താ 1:18
എല്ലാവർക്കും പ്രകാശത്തെ ഇഷ്ടമാണ്. പ്രകാശം നമ്മുടെ പുറമെ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിലും നാം നമ്മുടെ ഉള്ളിൽ പ്രകാശം നിറഞ്ഞിരിക്കാനാഗ്രഹി ക്കില്ല. ഈശോ പറയുന്നു: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ. 8:12). ലോകത്തിന്റെ മോഹങ്ങളിലകപ്പെട്ട് ഇന്ന് സകലരും അന്ധകാരത്തിലാണ് ജീവിക്കു ന്നത്. അതുകൊണ്ട് ഒരേ സമയം പ്രകാശത്തിലും അന്ധകാരത്തിലും കഴിയുന്ന അവസ്ഥ നമുക്കുണ്ടാകുന്നു. ഭൂമി ഒരു തവണ 24 മണിക്കൂർ കൊണ്ട് തിരിയുന്നതി നാലാണല്ലോ നമുക്ക് രാവും പകലും മാറി മാറി അനുഭവപ്പെടുന്നത്. ഇന്ത്യക്കാർക്ക് പകൽ ആയിരിക്കുമ്പോൾ അമേരിക്കയിൽ രാത്രിയാണ്. ഇതുപോലെ നാമും എപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ലോകമോഹങ്ങളിലേക്കു പോകുമ്പോൾ രാത്രിയും യേശു വിലേക്കു തിരിയുമ്പോൾ പകലും നമ്മിൽ ഉണ്ടാകുന്നു. എന്തുകൊണ്ടാണ് ഈ പ്രകാശത്തിൽ തുടരാൻ നമുക്ക് കഴിയാത്തത്? വി. പൗലോസ് ശ്ലീഹ പറയുന്നു: "എല്ലാക്കാര്യങ്ങളും മുറുമുറുപ്പും തർക്കവും കൂടാതെ ചെയ്യുവിൻ. അങ്ങനെ നിങ്ങൾ നിർദ്ദോഷരും നിഷ്‌കളങ്കരുമായിത്തീർന്ന്, വഴി പിഴ ച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാവട്ടെ, അവ രുടെ മധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ" (ഫിലി. 2:11-15). നമ്മുടെ ജീവിതത്തിൽ തർക്കങ്ങളും മുറുമുറുപ്പുകളും സ്ഥിരമായി ഉള്ള സംഗ തിയാണ്. ആത്മീയരും ലൗകികരും തങ്ങൾക്കിഷ്‌ടപ്പെടാത്തവയെക്കുറിച്ച് മുറുമുറു പ്പുകളിലും തർക്കങ്ങളിലും കലഹങ്ങളിലുമേർപ്പെടുന്നു. അങ്ങനെ സഹോദരങ്ങളെ സ്നേഹിക്കുവാൻ നമുക്കു കഴിയാതെ വരുന്നു. "താൻ പ്രകാശത്തിലാണെന്നു പറ യുകയും, അതേ സമയം തൻ്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്. “സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കു ന്നു. അവന് ഇടർച്ച ഉണ്ടാകുന്നില്ല. എന്നാൽ, തൻ്റെ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്. അവൻ ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവൻ്റെ കണ്ണുകളെ അന്ധമാക്കിയ തിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല് (1യോഹ. 2:9-11). നമ്മുടെ യഥാർത്ഥ അവസ്ഥയെ ഈ വചനത്തിൽ നിന്നു തിരിച്ചറിയാം. വെറുപ്പ് നമ്മിലുള്ള പ്രകാശത്തെ മുഴുവൻ അന്ധകാരമാക്കി മാറ്റുന്നു. അതിനാൽ സഹോദര ങ്ങളോടു ക്ഷമിച്ചുകൊണ്ട് സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നതിലൂടെ നമുക്കും പ്രകാശഗോപുരങ്ങളായി മാറാൻ കഴിയും, വഴിവിളക്കുകൾ രാത്രിയിൽ പ്രകാ ശിക്കുന്നില്ലെങ്കിൽ അവ കൊണ്ട് എന്തു പ്രയോജനം? അനേകർക്കു വഴികാ ട്ടികളാണെന്ന് അവകാശപ്പെടുന്ന നാം പ്രകാശിക്കാതെ നിന്നാൽ പലരും ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീഴ്ചകളിൽ നിന്നു വീഴ്‌ചകളിലേക്കു നീങ്ങുന്ന അനുഭവമുണ്ടാകും. നമുക്കും നീതിസൂര്യനായ ഈശോയോടു പ്രാർത്ഥിക്കാം. നമ്മെ പ്രകാശിപ്പിക്കുവാൻ... മറ്റുള്ളവർക്കു പ്രകാശം നല്‌കുന്നവരായി മാറാൻ ശക്തി ലഭിക്കുവാനായി....
എന്താണ് കാനായിൽ നടന്ന വലിയ കാര്യം? വെള്ളം വീഞ്ഞാക്കി യത് അല്ല, ഉപാധി മാത്രം ലക്ഷ്യം ആകട്ടെ ഒരു കുടുംബത്തെ രക്ഷി ക്കുകയായിരുന്നു. കുടുംബം വിപുലീകരിച്ചാൽ കൂട്ടായ്‌മ; കൂട്ടായ്മ വിപു ലീകരിച്ചാൽ സഭ, സഭ വിപുലീകരിച്ചാൽ ലോകം; യേശു ലോകരക്ഷക നാണെന്ന് ആദ്യമായി വെളിപ്പെട്ടത് കാനായിലാണ്. നസ്രത്തിന് അടു ത്താണ് കാന. യേശുവിൻ്റെ അമ്മയായ മറിയത്തിൻ്റെ ബന്ധുവീട്. കല്യാ ണത്തിന് മറിയത്തേയും ആ ബന്ധം വച്ച് യേശുവിനേയും ആ ബന്ധം വച്ച് ശിഷ്യന്മാരെയും ക്ഷണിച്ചു. യേശുവും അഞ്ചു ശിഷ്യരും (പത്രോസ്.അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലി പ്പോസ്) കല്യാണ വീട്ടിലെത്തി. യോഹന്നാന്റെ തന്നെ കല്യാണമായിരുന്നു അത് എന്നു കരുതു ന്നവരും ഉണ്ട്. വാസ്‌തവത്തിൽ അതു വെറുമൊരു കല്യാണസദ്യയല്ല. യുഗാന്ത്യവിരുന്നിനെയാണ് കുറിക്കുന്നത്. യേശു തനിക്കുള്ളവരെ നിത്യപിതാ വിനു സമർപ്പിക്കുന്ന ആഘോഷം, ആ അവസര ത്തിനുള്ള ഒരുക്കമാണ് അവിടെ അരങ്ങേറിയത്. ശുചീകരണത്തിനുള്ള ആറു കൽഭരണികൾ നിയ മത്തിന്റെ അപൂർണ്ണതയെ കുറിക്കുന്നു. അപൂർണ്ണ മായ നിമയം പൂർണ്ണമായ കൃപയ്ക്കു വഴിമാറുന്നു. ആ സ്ഥലം ഇന്നൊരു ദേവാലയമാണ്. കുഴിച്ചെ ടുത്ത ഒരു കൽഭരണിയും അവിടെക്കാണാം. ആറു കൽഭരണികൾ ഭൗതികമായി ഒന്നുമല്ല. വെറും പാത്രങ്ങൾ. ഭൗതികമായി അവ ഉൾക്കൊ ള്ളുന്നതാകട്ടെ ശുചീകരണത്തിനുള്ള ജലം. ആ ജലം ജീവദായകനായ യേശുവിന്റെ സാന്നിദ്ധ്യ ത്തിൽ വീര്യമുള്ള വീഞ്ഞായി മാറി. ഒരു തര ത്തിൽ പറഞ്ഞാൽ ആറു ഭരണികൾ ഒരാൾ സാധാ രണയായി സ്വീകരിക്കുന്ന ആറു കൂദാശകൾ ആയി കരുതാം. കൂദാശകൾ ബാഹ്യമായി ഒന്നുമല്ല. ജ്ഞാനസ്നാനത്തിനു വേണ്ടത് അല്പം വെള്ളം. കുർബാനയ്ക്കു വേണ്ടത് അല്പം അപ്പക്കഷണം. കുമ്പസാരത്തിനു വേണ്ടത് ഒരു പറച്ചിൽ. എന്നാൽ, ജീവദായകനായ യേശു അവ ആത്മീയ വീര്യമുള്ള വരപ്രസാദമാക്കി മാറ്റാനുള്ള ഉപാധി യാക്കി തീർക്കുന്നു. അങ്ങനെ തിന്മയുടെ സംഖ്യ യായ ആറ് നന്മയുടെ പ്രതീകമായി യേശു മാറ്റുന്നു. ആറ് അതിൽത്തന്നെ അപൂർണ്ണമാണ്. എന്നാൽ, ആറിനോടു കൂടി യേശു ആകുന്ന ഒന്നു കൂടി ചേരുമ്പോൾ അത് പൂർണ്ണതയുടെ നിത്യജീ വന്റെ അടയാളമായി മാറുന്നു. ഭരണിയിലെ വെള്ളം വിവാഹമെന്ന സാമൂഹിക ഉടമ്പടിയെ കുറിക്കുന്നു. ഭരണിയിലെ വീഞ്ഞാകട്ടെ, വരപ്ര സാദദായകമായ വിവാഹം എന്ന കൂദാശയെ കുറി ക്കുന്നു. യേശു ഉണ്ടെങ്കിലേ വിവാഹത്തിന് ആദ്ധ്യാത്മികതയുടെ ലഹരി ഉണ്ടാകൂ. വീഞ്ഞു തീർന്നു എന്ന സത്യം മറിയം കണ്ട ത്തി. അവർ അത് വേണ്ട സമയത്ത് വേണ്ട ആളി നോട് വേണ്ടതുപോലെ പറഞ്ഞു. അവർക്കു വീഞ്ഞില്ല. യുഗാന്ത്യം വരെ എത്തുന്ന മറിയ ത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് അവിടെ തുടക്കമിട്ടു. അതൊരു പരാതിയല്ല. പ്രാർത്ഥനയാണ്. കണ്ട ത്തിയ കുറവിനെ കുറ്റപ്പെടുത്തിക്കൊണ്ടു പറയു ന്നത് പരാതി; പരിഹരിക്കാൻ പറയുന്നത് പ്രാർത്ഥന. ഭരണിയിൽ വെള്ളം നിറയ്ക്കാൻ മനുഷ്യപ്ര കൂദാശകൾ ബാഹ്യമായി ഒന്നുമല്ല. ജ്ഞാനസ്നാനത്തിനു വേണ്ടത് അല്പം വെള്ളം, കുർബാനയ്ക്കു വേണ്ടത് അല്പം അപ്പക്കഷണം, കുമ്പസാരത്തിനു വേണ്ടത് ഒരു പറച്ചിൽ, എന്നാൽ, ജീവദായകനായ യേശു അവ ആത്മീയ വീര്യമുള്ള വരപ്രസാദമാക്കി മാറ്റാനുള്ള ഉപാധിയാക്കി തീർക്കുന്നു. യത്നം വേണം. മനുഷ്യരക്ഷയ്ക്കും ലോകത്തിന്റെ സഹകരണം ആവശ്യമാണ്. മനുഷ്യപ്രയത്നം കൊണ്ടു നിറച്ച വെള്ളം യേശുവിന്റെ പ്രയത്ന ത്തിൽ വീര്യമുള്ള ആത്മീയത ആയി മാറി. ഈ അത്ഭുതത്തിന് ഒരു രണ്ടാം ഭാഗം കൂടി ഉണ്ട്. വീഞ്ഞിനെ പിന്നീട് യേശു സ്വന്തം ജീവരക്തമാക്കി മാറ്റി. വെള്ളം പ്രകൃതിയിൽ നിന്നു നേരിട്ടു കിട്ടു ന്നതും ദൈവത്തിൻ്റെ കരവേലയായ പ്രകൃതിയിൽ നിന്ന് പ്രകൃതിയിലൂടെ കിട്ടുന്നതും തിരുരക്തമായ പ്പോൾ അത് നിത്യജീവൻ നല്‌കുന്നതുമായി. പച്ച യായ മനുഷ്യനിൽ ആത്മീയത നിറയ്ക്കുന്നതും സാധാരണ ഗതിയിൽ ഒരാൾ സ്വീകരിക്കുന്നതുമായ ആറു കൂദാശകളേയും സൂചിപ്പിക്കുന്നതായി കരുതാം. ശുചീകരണത്തിനുള്ള വെള്ളം നിറയ്ക്കാനുള്ള തായിരുന്നു കൽഭരണികൾ. ശരീരത്തിന്റെ വിശു ദ്ധിയേക്കാൾ ആത്മാവിൻ്റെ വിശുദ്ധിയാണു വേണ്ടത് എന്നതും ഇതു സൂചിപ്പിക്കുന്നു. രുചിച്ചു നോക്കുന്നതും പകർന്നു നല്‌കുന്നതും സഭയിലെ പ്രമുഖ ശുശ്രൂഷി തന്നെ. കാനായിലെ കുടുംബ മായ സഭയിൽ മുമ്പൻമാർ പിമ്പൻമാരും പിമ്പന്മാർ മുമ്പന്മാരും ആയേക്കുമെന്ന സൂചനയും അവഗണി ക്കുക വയ്യ. യഥാർത്ഥ വീഞ്ഞ് ആകുന്ന രക്ഷയുടെ സന്ദേശം പലർക്കും കിട്ടുക വൈകിയാവും. യേശു തൊടുന്നതൊക്കെ സമ്യദ്ധിയാണ്. യേശു വന്നത് നമുക്ക് ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനും ആണ്
കർത്താവ് അരുളിച്ചെയ്യുന്നു; “നിങ്ങൾ ഇങ്ങനെ പറയണം: എല്ലാം കർത്താവിന്റെ പ്രവൃത്തിയാണ്. അവയെല്ലാം അത്യുത്തമമാണ്. അവിടുന്ന് കല്പിക്കുന്നതൊക്കെയും അവിടുത്തെ നാമത്തിൽ നിർവഹിക്ക പ്പെടും. ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആർക്കും ചോദിക്കാൻ സാധിക്കുകയില്ല; യഥാകാലം എല്ലാം വെളിവാകും" (പ്രഭാ. 39:16-17). കർത്താവ് കല്പിക്കുന്നതൊ ക്കെയും അവിടുത്തെ നാമത്തിൽ നിറവേറും. എല്ലാ പ്രവൃത്തികളും അത്യുത്തമമാണ്. ലൂക്കാ സുവിശേ ഷത്തിൽ സക്കറിയാ പൗരോഹിത്യ വിധിപ്രകാരം കർത്താവിന്റെ ആല യത്തിൽ ധൂപാർപ്പണം ചെയ്യുമ്പോൾ കർത്താവിൻ്റെ ദൂതൻ പ്രത്യക്ഷപ്പെട്ട് സക്കറിയായ്ക്ക് ഒരു മകൻ ജനിക്കുമെന്ന് വാഗ്ദാനം അറിയിക്കുകയാണ്. എന്നാൽ, സക്കറിയായ്ക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല തന്റെ പ്രായം, ഭാര്യയുടെ പ്രായം ഈ വക ചിന്തകൾ അവനെ അലട്ടുന്നു. സഖറിയ യഥാകാലം പൂർത്തിയാകേണ്ട ദൈവവ ചനത്തെ അവിശ്വസിച്ചു. എന്നാൽ, കർത്താവ് കല്‌പിച്ചവ നിറ വേറാതെ പോവുകയില്ല. ആ വാഗ്ദാനം നിറവേറി. സഖറി യായ്ക്കു മകൻ ജനിക്കുന്നു. ദൈവം കല്പിച്ചവയെല്ലാം നിറ വേറേണ്ടതാണ്. അല്ല- നിറവേറുക തന്നെ ചെയ്യും. പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാ രിച്ചിട്ടുണ്ട്. എന്നാൽ ഈ അവസാനനാളുകളിൽ തന്റെ പുത്രൻ വഴി അവിടുന്ന് നമ്മോടു സംസാരിക്കുന്നു. ഓരോ മനുഷ്യ നോടും സംസാരിച്ചുകൊണ്ടിരിക്കുന്ന ദൈവമാണ് നമ്മുടെ കർത്താവ്. അവിടുന്ന് വചനത്തിലൂടെ സംസാരിക്കുന്നു. കർത്താവിന്റെ ഓരോ പ്രവർത്തനവും അത്യുത്തമവും മനു ഷ്യനു മനസ്സിലാക്കാൻ കഴിയാത്തത്ര നിഗൂഢവുമാണ്. "അവൻ നിലത്തു തുപ്പി തുപ്പൽ കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളിൽ പൂശിയിട്ട്, അവനോടു പറഞ്ഞു: നീ പോയി സീലോഹാ അയയ്ക്കപ്പെട്ടവൻ എന്നർത്ഥം-കുളത്തിൽ കഴു കുക. അവൻ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചു വന്നു" (യോഹ. 9:5). അനേകം അത്ഭുതങ്ങൾ കർത്താവ് ചെയ്തിട്ടുണ്ടെങ്കിലും, തുപ്പൽ കൊണ്ടു ചെളിയുണ്ടാക്കി കണ്ണുകളിൽ പൂശുന്നു. മനു ഷ്യനു മനസ്സിലാക്കാൻ കഴിയാത്ത പ്രവൃത്തി. എന്നാൽ, ആ പ്രവൃത്തി വിലയുള്ളതാണ്, ഓരോ പ്രവൃത്തിയിലും ദൈവ ത്തിന്റെ ശക്തിയാണ് പ്രകടമാകുന്നത്. യോഹ. 9:1-2ൽ ജന്മനാ അന്ധനായ ഒരുവനെ യേശുവിൻ്റെ അടുക്കൽ കൊണ്ടുവന്ന് ചോദിക്കുന്നു. ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമി ത്തമാണ്. ഇവന്റെയോ ഇവൻ്റെ മാതാപിതാക്കളുടെയോ, ഈശോ വ്യക്തമായി മറുപടി നല്‌കുന്നു "ദൈവത്തിൻ്റെ പ്രവ ത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്" (യോഹ. 9:3). ദൈവം സൃഷ്‌ടിച്ച ഓരോ മനുഷ്യനിലും ദൈവകരത്തിന്റെ ശക്തി പ്രകടമാക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം അനു വദിച്ച അവസരങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിശ്വാസം നമ്മിൽ ഓരോരുത്തരിലും ഉണ്ടാകണം. സഹനങ്ങൾ, രോഗപീഡകൾ, ദാരിദ്ര്യം, നിന്ദനങ്ങൾ ഇതെല്ലാം ഉണ്ടാകു മ്പോൾ ദൈവകരത്തിന്റെ ശക്തിയാണ് നമ്മിൽ പ്രകടമാകുന്ന തെന്ന അവബോധം നമുക്കുണ്ടാകണം. പിതാവായ ദൈവം യേശുക്രിസ്‌തുവിനെ കുരിശുമരണ ത്തിന് ഏല്പിച്ചു. മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത പ്രവൃത്തി. കുരിശിൽ കിടക്കുമ്പോൾ പടയാളികൾ വെല്ലുവിളി ക്കുന്നു. അനേകർക്കു സൗഖ്യം നല്‌കിയവന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ശിഷ്യന്മാർ വിട്ടുപോയി. ഒറ്റപ്പെട്ട അനുഭവത്തി ലൂടെ കടന്നുപോകുന്നു. മരണശേഷം മൂന്നാം ദിനം ഉയിർത്തെ ഴുന്നേറ്റ് യഥാകാലം വെളിപ്പെടേണ്ട സത്യത്തെ ലോകത്തിനു മനസ്സിലാക്കി കൊടുക്കുന്നു. യഥാകാലം വെളിപ്പെടേണ്ട കാര്യ ങ്ങൾ മനസ്സിലാക്കി കഴിയണമെങ്കിൽ ശാന്തതയോടെയുള്ള കാത്തിരിപ്പും പ്രാർത്ഥനയും ആവശ്യമാണ്. ശാന്തമായി കാത്തി രിക്കുമ്പോൾ യഥാകാലം വെളിപ്പെടേണ്ടവ നമ്മുടെ ജീവിത ത്തിലൂടെ ദൈവം വെളിപ്പെടുത്തും.
എല്ലാവർക്കും പ്രകാശത്തെ ഇഷ്ടമാണ്. പ്രകാശം നമ്മുടെ പുറമെ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിലും നാം നമ്മുടെ ഉള്ളിൽ പ്രകാശം നിറഞ്ഞിരിക്കാനാഗ്രഹി ക്കില്ല. ഈശോ പറയുന്നു: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ. 8:12). ലോകത്തിന്റെ മോഹങ്ങളിലകപ്പെട്ട് ഇന്ന് സകലരും അന്ധകാരത്തിലാണ് ജീവിക്കു ന്നത്. അതുകൊണ്ട് ഒരേ സമയം പ്രകാശത്തിലും അന്ധകാരത്തിലും കഴിയുന്ന അവസ്ഥ നമുക്കുണ്ടാകുന്നു. ഭൂമി ഒരു തവണ 24 മണിക്കൂർ കൊണ്ട് തിരിയുന്നതി നാലാണല്ലോ നമുക്ക് രാവും പകലും മാറി മാറി അനുഭവപ്പെടുന്നത്. ഇന്ത്യക്കാർക്ക് പകൽ ആയിരിക്കുമ്പോൾ അമേരിക്കയിൽ രാത്രിയാണ്. ഇതുപോലെ നാമും എപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുന്നു. ലോകമോഹങ്ങളിലേക്കു പോകുമ്പോൾ രാത്രിയും യേശു വിലേക്കു തിരിയുമ്പോൾ പകലും നമ്മിൽ ഉണ്ടാകുന്നു. എന്തുകൊണ്ടാണ് ഈ പ്രകാശത്തിൽ തുടരാൻ നമുക്ക് കഴിയാത്തത്? വി. പൗലോസ് ശ്ലീഹ പറയുന്നു: "എല്ലാക്കാര്യങ്ങളും മുറുമുറുപ്പും തർക്കവും കൂടാതെ ചെയ്യുവിൻ. അങ്ങനെ നിങ്ങൾ നിർദ്ദോഷരും നിഷ്‌കളങ്കരുമായിത്തീർന്ന്, വഴി പിഴ ച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാവട്ടെ, അവ രുടെ മധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ" (ഫിലി. 2:11-15). നമ്മുടെ ജീവിതത്തിൽ തർക്കങ്ങളും മുറുമുറുപ്പുകളും സ്ഥിരമായി ഉള്ള സംഗ തിയാണ്. ആത്മീയരും ലൗകികരും തങ്ങൾക്കിഷ്‌ടപ്പെടാത്തവയെക്കുറിച്ച് മുറുമുറു പ്പുകളിലും തർക്കങ്ങളിലും കലഹങ്ങളിലുമേർപ്പെടുന്നു. അങ്ങനെ സഹോദരങ്ങളെ സ്നേഹിക്കുവാൻ നമുക്കു കഴിയാതെ വരുന്നു. "താൻ പ്രകാശത്തിലാണെന്നു പറ യുകയും, അതേ സമയം തൻ്റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവൻ ഇപ്പോഴും അന്ധകാരത്തിലാണ്. “സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കു ന്നു. അവന് ഇടർച്ച ഉണ്ടാകുന്നില്ല. എന്നാൽ, തൻ്റെ സഹോദരനെ വെറുക്കുന്നവൻ ഇരുട്ടിലാണ്. അവൻ ഇരുട്ടിൽ നടക്കുന്നു. ഇരുട്ട് അവൻ്റെ കണ്ണുകളെ അന്ധമാക്കിയ തിനാൽ എവിടേക്കാണ് പോകുന്നതെന്ന് അവൻ അറിയുന്നില്ല് (1യോഹ. 2:9-11). നമ്മുടെ യഥാർത്ഥ അവസ്ഥയെ ഈ വചനത്തിൽ നിന്നു തിരിച്ചറിയാം. വെറുപ്പ് നമ്മിലുള്ള പ്രകാശത്തെ മുഴുവൻ അന്ധകാരമാക്കി മാറ്റുന്നു. അതിനാൽ സഹോദര ങ്ങളോടു ക്ഷമിച്ചുകൊണ്ട് സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നതിലൂടെ നമുക്കും പ്രകാശഗോപുരങ്ങളായി മാറാൻ കഴിയും, വഴിവിളക്കുകൾ രാത്രിയിൽ പ്രകാ ശിക്കുന്നില്ലെങ്കിൽ അവ കൊണ്ട് എന്തു പ്രയോജനം? അനേകർക്കു വഴികാ ട്ടികളാണെന്ന് അവകാശപ്പെടുന്ന നാം പ്രകാശിക്കാതെ നിന്നാൽ പലരും ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീഴ്ചകളിൽ നിന്നു വീഴ്‌ചകളിലേക്കു നീങ്ങുന്ന അനുഭവമുണ്ടാകും. നമുക്കും നീതിസൂര്യനായ ഈശോയോടു പ്രാർത്ഥിക്കാം. നമ്മെ പ്രകാശിപ്പിക്കുവാൻ... മറ്റുള്ളവർക്കു പ്രകാശം നല്‌കുന്നവരായി മാറാൻ ശക്തി ലഭിക്കുവാനായി....
15-ാം വയസ്സിൽ മരിച്ച കംപ്യൂട്ടർ പ്രതിഭയ്ക്ക് വിശുദ്ധ പദവി; ആദ്യ മില്ലേനിയൻ സെയിൻ്റായി കാർലോ അക്യുട്ടിസ് ഫ്രാൻസിസ് മാർപ്പാപ്പയുടെ അധ്യക്ഷത യിൽ ചേർന്ന സമിതിയുടേതാണ് തീരുമാനം. 15-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ കാർലോ അക്യൂട്ടിസ് വിശുദ്ധന്മാരുടെ ഗണത്തിലേക്ക്. 2006-ൽ ലുക്കീമിയ ബാധിച്ചാണ് കാർലോ മരിച്ചത്. ഇതോടെ കുത്തോലിക്കാ സഭയുടെ അദ്യത്തെ മില്ലേനിയൻ സെയിൻ്റ് ആയിരിക്കുക യാണ് കാർലോ. ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയുടേതാണ് തീരുമാനം. കംപ്യൂട്ടർ ജ്ഞാനം കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചാണ് കാർലോ ശ്രദ്ധ നേടുന്നത്. ലാപ്ടോപ്പും സാമൂഹ്യമാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് കാർലോ വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറക്കുകയായിരുന്നു. വിശുദ്ധ പദവിയി ലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ കംപ്യൂട്ടർ പ്രതിഭയുമാണ് കാർലോ. 1991-ൽ ലണ്ടനിലാണ് കാർലോ ജനിക്കുന്നത്. കത്തോലിക് സഭ വിശ്വാസം പഠിപ്പിക്കുന്നത് പ്രചരിപ്പിക്കുന്നതിനായി താൻ മരിക്കുന്നതിന് മുൻപായി വെബ്സൈറ്റ് ആരംഭിച്ചു. അന്നു മുതൽ ദൈവത്തിൻ്റെ ഇൻഫ്‌ലുവൻസർ എന്നാണ് അറിയപ്പെടുന്നത്. ഇറ്റലിയിൽ വച്ച് മരിച്ച കാർലോയുടെ ശരീരം ശവകുടീരത്തിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. നിരവധി വിശ്വാസി കളാണ് കാർലോ അക്യൂട്ടിസിൻ്റെ ശവക്കല്ലറ യിൽ എത്തുന്നത്. കാർലോയുടെ ടീ ഷർട്ട് തൊട്ടതിനു പിന്നാലെ ഏഴ് വയസ്സുകാരനായ ബ്രസീലിയൻ ബാലൻ പാൻക്രിയാസിനെ ബാധിച്ച അപൂർവരോഗത്തിൽ നിന്ന് മുക്തി നേടിയതോടെയാണ് വിശുദ്ധ പദവിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ഫ്ളോറൻസിലെ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയെ രോഗമുക്തമാക്കിയതാണ് രണ്ടാമത്തെ അത്ഭുതമായി പറയുന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെൻ്റിലേറ്ററിലായ മകൾക്കുവേണ്ടി അമ്മ കാർലോയുടെ ശവകുടീര ത്തിൽ വന്ന് പ്രാർത്ഥിക്കുകയായിരുന്നു. പിന്നാ ലെ പരിക്ക് അപ്രത്യക്ഷമായി എന്നാണ് പറയു ന്നത്.
"വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപിക്കും; അവൻ പാപങ്ങൾ ചെയ്തതിട്ടുണ്ടെങ്കിൽ അവിടുന്ന് അവന് മാപ്പു നൽകും" (യാക്കോബ്. 5:15) കഴുത്തു വേദന സുഖപ്പെട്ടു 10 വർഷമായി എനിക്ക് കഴുത്തു വേദന ആയിരുന്നു. ഡിവൈനിൽ വന്ന് ധ്യാനം കൂടുകയും ആരാധനയുടെ സമയത്ത് ഈശോ സുഖ പ്പെടുത്തുകയും ചെയ്‌തു. യേശുവേ നന്ദി, യേശുവേ സ്‌തുതി. പ്രേമലത, തോട്ടത്തടി, ബൽത്തങ്ങാടി