-
Writen byGOD's Love - PublisherDivine
- Year2024
"ഈ സുവിശേഷത്തിൻ്റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാൻ നിയമിതനായിരിക്കുന്നു." 2 തിമോത്തി 1:11.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers
"ഈ സുവിശേഷത്തിൻ്റെ പ്രഘോഷകനും അപ്പസ്തോലനും പ്രബോധകനുമായി ഞാൻ നിയമിതനായിരിക്കുന്നു." 2 തിമോത്തി 1:11.
Happy Customers
Book Collections
Our Stores
Famous Writers
സ്വർഗീയപിതാവ് നടാത്തതെല്ലാം പിഴുതെറിയേണ്ടവതനെ
ലോകപ്രശസ്തനായ സുവിശേഷപ്ര ഘോഷകൻ, ആത്മീയകൃപയുള്ള വാഗ്മി, സംഘാടന മികവിന്റെ മികച്ച വ്യക്തിത്വം, ആഗോളസുവിശേഷവത്കരണത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വൈദികശ്രേഷ്ഠൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി മുൻറെക്ടർ, ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ മുൻനിരക്കാരൻ. വല്ലൂരാനച്ചന്റെ പൗരോഹിത്യ ശുശ്രൂഷക ളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നട ക്കുകയാണ്. അച്ചൻ്റെ പൗരോഹിത്യ സിൽവർ ജൂബിലി സമയത്തെ ഒരു ചരിത്ര നിമിഷമാണ് ഞങ്ങൾ പങ്കുവയ്ക്കുന്നത്. അന്ന് ഒരു ചെറിയ മീറ്റിംഗ് കൂടി പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ ദൈവനാമത്തിൽ എക്കാലത്തും നിസ്സഹായ രായ മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഒരു കരു ണാലയമാണ് അജണ്ടയിൽ വന്നത്. ആ അജണ്ടയാണ് യേശുവിൻ്റെ കൃപയും മേലൂർ പഞ്ചായത്തിൽ ശാന്തിപുരം എന്ന സേവനകേന്ദ്രത്തിൽ സജീവമായത്. അവിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പുനരധിവാസ കേന്ദ്രം ഉണ്ടായി. മാനസിക വെല്ലുവിളി നേരി ടുന്ന നിസ്സഹായരായ മനുഷ്യർക്ക് മരണം വരെ പരിചരണം കൊടുക്കുന്ന ഡിവൈൻ കെയർ സെന്റർ ഉയർന്നു. സ്ത്രീകൾക്കും പുരുഷ ന്മാർക്കുമായി രണ്ട് ഇടങ്ങളായി ആ കേന്ദ്രം സജ്ജീകരിക്കപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാ രുകളുടെ അംഗീകാരവും ലഭിച്ചു. സൗജന്യ മായി 500 പേർക്ക് മരുന്നും വൈദ്യസഹായവും അടക്കമുള്ള സേവനത്തിൻ്റെ അതുല്യ ശോഭ യോടെ വല്ലൂരാനച്ചൻ്റെ സിൽവർ ജൂബിലി ഇന്നും എന്നും അവിടെ കാണാം. ഈ കാര്യം അന്നത്തെ മുഖ്യമന്ത്രിയായി രുന്ന ഇ.കെ. നായനാർ സാറിനെ ഞങ്ങൾ നേരിൽ കണ്ട് അറിയിച്ചു. അതിരറ്റ ആനന്ദ ത്തോടു കൂടിയാണ് അദ്ദേഹം വന്ന് അച്ചൻ്റെ സിൽവർ ജൂബിലി സ്വപ്നം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മേജർ ആർച്ച് ബിഷപ് വർക്കി വിതയത്തിൽ പിതാവും ഒപ്പമുണ്ടായി രുന്നു.
വി. പൗലോസ് ശ്ലീഹാ പറയുന്നു: “അവൻ അദൃശ്യനായ ദൈവ ത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്‌ടികൾക്കും മുമ്പുള്ള ആദ്യജാത നുമാണ്. കാരണം അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്‌തുക്കളും സൃഷ്‌ടിക്കപ്പെട്ടു. സിംഹാസന ങ്ങളോ ആധിപത്യങ്ങളോ, ശക്തികളോ അധികാരങ്ങളോ എന്തുമാ കട്ടെ എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണ് സൃഷ്ട്‌ടി ക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ അവനിൽ സമ സവും സ്ഥിതി ചെയ്യുന്നു" (കൊളോ 1.16). ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്‌ടിച്ചത് (ഉത് 1.28). ഈ മനുഷ്യനെ ദൈവം പറുദീസായിലാക്കി. ഈ ലോക ജീവിതത്തിൻ്റെ സുഖ സന്തോഷങ്ങളിൽ മുഴുകിയപ്പോൾ അവർ ദൈവത്തെ മറന്നു. ദൈവകല്‌പന മറന്നു. ദൈവമല്ലെങ്കിലും ദൈവത്തെപ്പോലെ ആയിരുന്ന അവരോട്, ദൈവത്തെപ്പോലെയാകാൻ ദൈവകല്പന ലംഘിച്ചാൽ മതി എന്ന നുണ വിശ്വസനീയമായി പറഞ്ഞ് സാത്താൻ അവരെ കെണിയിൽ വീഴ്ത്തി. അവിടെ മനുഷ്യന്റെ ദൈവസാദൃശ്യം നഷ്‌ടമായി. ആ സാദൃശ്യം പിന്നീട് പ്രകടമായത് യേശുവിലാണ്. ഇതാണ് പൗലോസ് ശ്ലീഹ പറയുന്നത്.
*തിമോത്തിയോസിനെ ഴുതിയ രണ്ടാം ലേഖനത്തിൽ വി. പൗലോസ് പറയുന്നു. "നാം ഉറച്ചു നില്ക്കുന്നെങ്കിൽ അവനോടൊപ്പം വാഴും" (2:12). യേശു ഒരു സ്ത്രീയുടെ വിശ്വാ സത്തെ പ്രശം സി ക്കുന്ന സംഭവം സുവിശേഷ ങ്ങളിൽ നാം വായിക്കുന്നുണ്ട്. ഒരു വിജാതീയ സ്ത്രീയാണ്അവർ. അവളുടെ മകൾ പിശാചിനാൽ പീഡിപ്പിക്കപ്പെടുകയാണ്. തന്റെ മകളെ സുഖപ്പെടുത്തണേ എന്ന പ്രാർത്ഥനയുമായാണ് അവൾ വന്നത്. അവളുടെ ഹൃദയസ്‌പൃക്കായ പ്രാർത്ഥനയോട് ഈശോ ഒരു തരം നിസംഗതയാണ് പുലർത്തുന്നത്. എന്നു തുടക്കത്തിൽ തോന്നി പ്പോകും. അവളുടെ ദയനീയാവസ്ഥയിൽ ശിഷ്യന്മാർക്കു പോലും സങ്ക ടമുണ്ട്. അവർ അവൾക്കുവേണ്ടി ശുപാർശ ചെയ്യുന്നു. 'അവളെ പറ ഞ്ഞയച്ചാലും അവൾ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നു വല്ലോ?" (മത്താ 15:23) അവർ ഈശോയോട് പറയുന്നുഈശോയുടെ മറുപടി ഒട്ടും പ്രോത്സാഹനജനകമായിരുന്നില്ല. ഇസ്രായേൽ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ പക്കലേക്കു മാത്ര മാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. മക്കളുടെ അപ്പമെടുത്ത് നായ്ക്കൾക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല. (15: 24-27) ഈശോ യുടെ ഇത് പരുഷമായ വാക്കുപോലും അവളെ നിരുത്സാഹപ്പെടു ത്തുന്നില്ല. യേശുവിൽ നിന്നും കരുണ ലഭിക്കുവാനുള്ള ഒരു ന്യായവും തനിക്കില്ലെന്ന് അവൾക്കറിയാം. കാരണം, താൻ ഒരു വിജാതിയ സ്ത്രീയാണ്. എങ്കിലും, അവൾ ശ്രമത്തിൽ നിന്നും ഒരു ചുവടു പോലും പിൻവാങ്ങുന്നില്ല. കാരണം, അവൾ ക്രിസ്തുവിൽ രക്ഷ കണ്ടെത്തിക്കഴിഞ്ഞു. അവൾ കർത്താവിനെ നിർബന്ധിക്കുന്നു. "അതേ കർത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നുന്നുണ്ടല്ലോ" (മത്താ 15:27). ഈ നിമി ഷമാണ് യേശു കാത്തിരുന്നത്. അവിടുന്നു പറയുന്നു. 'സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ' (മത്താ 15:28)
യേശുവിൻ്റെ ഉപമ യിൽ പ്രമുഖമാണ് ധൂർത്ത പുത്രന്റേതും സമറിയാക്കാ രന്റേതും. ആദ്യത്തേതിൽ ദൈവസ്നേഹവും രണ്ടാമ ത്തേതിൽ പരസ്നേഹവും തുടിച്ചു നിൽക്കുന്നു. സ്നേഹത്തിന്റെ രണ്ടുമുഖ സമറിയാക്കാരന്റെ ഉപമ യിൽ രണ്ടുനായകന്മാർ ഉണ്ട്. മുറിവേറ്റയാളും ശുശ്രൂഷിയും, ആവശ്യ ത്തിൽ അകപ്പെട്ടവനും ആവശ്യത്തിൽ ഉപകരിക്കു ന്നവനും. ഒരു നിയമജ്ഞൻ്റെ ചോദ്യത്തിന് ഉത്തരമായി ട്ടാണ് ഈ ഉപമ പറഞ്ഞത്. അതൊരു ഫരിസേയൻ ആണെന്നു മത്തായിയുംനിയമലിഖിതാവ് ആണെന്ന് മർക്കോസും ഒരു വക്കീലാണെന്ന് ലൂക്കായും പറയുന്നു. ആരായാലും നിയമത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നവൻ തന്നെ. തെല്ലൊരു പാണ്‌ഡിത്യഗർവോടെയാണു ചോദ്യം. "നിത്യജീവൻ അവകാശമാക്കാൻ ഞങ്ങൾക്കു നിയമങ്ങൾ നല്കപ്പെട്ടിരിക്കുന്നു. അതിലപ്പുറം നിനക്കെന്തുണ്ടു പറയാൻ എന്ന ഭാവം. അനുദിനം ഷേമാ പ്രാർത്ഥനയിൽ അയാളത് അനുസ്മരിക്കു ന്നുമുണ്ട്. പക്ഷേ, നിയമത്തിൻ്റെ കുരുക്കിലാണു താൻ എന്ന സത്യം അയാൾ അറിയുന്നില്ല. "വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ" അയാൾ വേണ്ടപോലെ അറിഞ്ഞിട്ടില്ല. മനുഷ്യത്വമാണ് നിയമത്തെക്കാൾ ശ്രേഷ്‌ഠം എന്ന് അയാൾക്ക് അറിഞ്ഞുകൂടാ. ദൈവരാജ്യത്തിൻ്റെ രഹസ്യങ്ങൾ അറിയാൻ ബുദ്ധിമാത്രം പോരാ, ഹ്യദയം കൂടി വേണം. ബുദ്ധിമാന്മാരിൽ നിന്ന് മറച്ചു വച്ച് ശിശുക്കൾക്ക്
യേശുവിനോടൊപ്പമായിരിക്കാന്‍ പ്രാര്‍ത്ഥന
തോമാശ്ളീഹായുടെ കേരള സന്ദര്‍ശനം
സകലതും നന്മയ്ക്കാക്കുന്ന ദൈവപദ്ധതി
അവസരം തിരിച്ചറിഞ്ഞ് രക്ഷ കണ്ടെത്തുക
കണ്ണീര്‍ തുടയ്ക്കു നിൻറെ യാതനകൾക്കു പ്രതിഫലം ലഭിക്കും
കുടുംബം ഒരു നിതി
മറിയം മാധൃകയും സഹായകയും
വാര്‍ത്തകള്‍
സാക്ഷ്യങ്ങള്‍