-
Writen byGOD's Love - PublisherDivine
- Year2024
"ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കർത്താവ് നിന്നോടുകൂടെ!" ലൂക്ക 1:28 ഒരു രാജ്യം നയിക്കാൻ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് തിര ഞ്ഞെടുപ്പ് നടത്തുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, ഒരു പുരോഹിതനെ തിരഞ്ഞെടു ക്കുന്ന കാര്യത്തിൽ, ജനങ്ങളിൽ നിന്ന് സർവ്വജനത്തിനും വേണ്ടി ദൈവമാണ് തിരഞ്ഞെടുപ്പ് നടത്തു ന്നത്. ദൈവവചനം നമ്മളോട് ഇങ്ങനെ പറയുന്നു: "നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്‌തത് (യോഹ. 15:16). ദൈവത്തിൻ്റെ വിളിയിൽ ഒരു നിഗൂഢത യുണ്ട്. അത് ദൈവത്തിൻ്റെ ഹൃദയത്തിൽ മാത്രമാണ് മറുപടി പറയാനാകുക എന്നതാണ്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ഒരു രാജ്യം നയിക്കാൻ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാണ് തിര ഞ്ഞെടുപ്പ് നടത്തുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ, ഒരു പുരോഹിതനെ തിരഞ്ഞെടു ക്കുന്ന കാര്യത്തിൽ, ജനങ്ങളിൽ നിന്ന് സർവ്വജനത്തിനും വേണ്ടി ദൈവമാണ് തിരഞ്ഞെടുപ്പ് നടത്തു ന്നത്. ദൈവവചനം നമ്മളോട് ഇങ്ങനെ പറയുന്നു: "നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്‌തത് (യോഹ. 15:16). ദൈവത്തിൻ്റെ വിളിയിൽ ഒരു നിഗൂഢത യുണ്ട്. അത് ദൈവത്തിൻ്റെ ഹൃദയത്തിൽ മാത്രമാണ് മറുപടി പറയാനാകുക എന്നതാണ്. ഭൂമിയിൽ അവിടുത്തെ വെളിപ്പെടുത്തുന്ന ഒരു സഭയാണ് ദൈവത്തിൻ്റെ പദ്ധതി. തന്റെ ശക്തിയും ലോകത്തോടുള്ള സ്നേഹവും പൂർണ്ണമായും സന്നദ്ധരും അങ്ങേയറ്റം ഫലപ്രാപ്തിയുള്ളവരുമായ ശുശ്രൂഷകരിലൂടെ വെളിപ്പെടുത്താനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അപ്രകാരം ദൈവത്തിന്റെ തിര ഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പിൻ്റെ ഭാഗമാകാൻ വിളിക്കപ്പെട്ടതിൽ അഗസ്റ്റിൻ വല്ലൂരാനച്ചൻ വളരെ അനുഗ്രഹീ തനാണ്. ഒരു പുരോഹിതനായിരിക്കുക എന്നതും വിശ്വസ്തതയിൽ നിലനിൽക്കുക എന്നതും ദൈവ ത്തിന്റെ വലിയ ദാനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കും അതോടൊപ്പം ദൈവജനത്തിനും അതൊരു ദാനമെന്നതിനോടൊപ്പം അതൊരു ഉത്തരവാദിത്വം കൂടിയാണ്. ആ ദാനവും ചുമതലയും വിശ്വസ്തത യോടെ സ്വീകരിച്ച ദൈവത്തിൻ്റെ ശക്തമായ ഒരു ഉപകരണമാണ് വല്ലൂരാനച്ചൻ. ഒരു നാണയത്തിന്റെ മറുവശം പോലെ ദാനത്തോടൊപ്പം തന്നെയുള്ള ഉത്തരവാദിത്വം അമ്പത് സുവർണ്ണ വർഷങ്ങളോളം തിളക്കമാർന്ന അർപ്പണബോധത്തോടെ, നിറവേറ്റപ്പെട്ടിരിക്കുന്നു. അത് ദൈവാനുഗ്രഹങ്ങളാൽ സമ്പ ന്നമായി ദൈവമഹത്ത്വത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി നിറവേറ്റപ്പെട്ടിരിക്കുന്നു. റോമിലെ പഠനം പൂർത്തിയായതിനു ശേഷം വിൻസെൻഷ്യൻ സഭയുടെ വിദ്യാഭവൻ സെമിനാരി യുടെ റെക്ടറായി വല്ലൂരാനച്ചൻ നിയമിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ സെമിനാരി വിദ്യാർത്ഥി കൾക്ക് വചനപ്രഘോഷണത്തിനുള്ള പ്രത്യേക പരിശീലനം നൽകുകയും സുവിശേഷവത്കരണ ത്തിന് അവരെ സന്നദ്ധരാക്കുകയും ചെയ്തു. അക്കാലത്ത് വല്ലൂരാനച്ചൻ്റെ കീഴിൽ പരിശീലിപ്പിക്ക പ്പെട്ട വൈദികർ വിൻസെൻഷ്യൻ സഭയുടെ ധ്യാനശുശ്രൂഷകളെ ശക്തിപ്പെടുത്തി എന്നതും എടുത്തു പറയേണ്ടതാണ്. അച്ചൻ എല്ലാ സെമിനാരി വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർത്ത് ദൈവകൃപയാൽ എണ്ണമറ്റ ഇടവകകളിലെ ജനങ്ങളെ സംഘടിപ്പിച്ച് ധ്യാനപരിപാടികൾ നടത്തുകയും വിശ്വാസം ഉണർത്തു കയും വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും യഥാർത്ഥ ക്രിസ്‌തു സാക്ഷികളായിത്തീരുവാൻ പ്രചോദനമാകുകയും ചെയ്‌തു. ലോകത്തിലെ തന്നെ വലിയ സെമിനാരികളിലൊന്നായ ആലുവ സെമിനാരിയിൽ പഠിപ്പിക്കുമ്പോഴും അവിടുത്തെ ഉത്തരവാദിത്വങ്ങൾക്കു ശേഷം ഡിവൈനിൽ വരികയും വചനപ്രഘോഷണ ദൗത്യം നിർവ ഹിക്കുകയും ചെയ്തിരുന്നു. ഡിവൈൻ ധ്യാനകേന്ദ്രത്തിന് സഭാപരമായ അംഗീകാരം നേടിയെടുക്കു ന്നതിൽ വിൻസെൻഷ്യൻ സഭയുടെ കൗൺസിലർ എന്ന നിലയിൽ വല്ലൂരാനച്ചൻ നിർവ്വഹിച്ച ചുമതല കൾ മറക്കാനാകില്ല. ഡിവൈനിൽ ഇംഗ്ലീഷ് ധ്യാനങ്ങൾ ആരംഭിച്ചതും ഡിവൈൻ ധ്യാനകേന്ദ്രത്തെ വികസിപ്പിച്ച് ലോകമെമ്പാടുമുള്ള ഒരു കരിസ്‌മാറ്റിക് മുന്നേറ്റമായി വികസിപ്പിച്ചതും അച്ചനാണ്.
ഡിവൈൻ ധ്യാനകേന്ദ്രം ഹരിതപക്ഷ ത്താണ്. കാരണം, അത് ദൈവപക്ഷമാണ്. പുഞ്ചി രിമുട്ടത്തെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയും ചൂരൽമലയും ചാലിയാറിലേക്ക് ഒലിച്ചുപോയതിന്റെ രണ്ടാം ദിവസം ഡിവൈൻ ധ്യാനകേന്ദ്രത്തിലെ നൂറുകണക്കിന് പ്രേഷിതരും ധ്യാനത്തിൽ സംബ ന്ധിക്കുന്ന സ്നേഹിതരും ഒരുമിച്ചു കൂടി ഒരു ആരാധന നടത്തി. ധ്യാനകേന്ദ്രത്തിൻ്റെ പ്രമുഖ രായ വൈദിക ശ്രേഷ്‌ഠന്മാർ ആ ആരാധനയ്ക്ക് നേതൃത്വം നല്കി. പനയ്ക്കലച്ചൻ, വല്ലൂരാനച്ചൻ. നായ്ക്കംപറമ്പിലച്ചൻ, ബിനോയ് അച്ചൻ, ഷിജോ അച്ചൻ തുടങ്ങിയവരെല്ലാം ആരാധനയ്ക്ക് നേതൃത്വം നല്കി. ആരാധനാസമൂഹം ഡിവൈൻ ധ്യാനമന്ദിരത്തിൽ ഒന്നിച്ചു കൂടിയപ്പോൾ അത് തത്സമയം ഗുഡ്‌നെസ്സ് ടിവിയിൽ അലക്‌സ് ചാല ങ്ങാടി അച്ചന്റെ നേത്യത്വത്തിൽ ലോകമെമ്പാടും കാണിച്ചു. ആയിരക്കണക്കിനാളുകൾ അതിൽ പങ്കെടുത്തു ഒരു കാര്യം മാത്രമാണ് ഞങ്ങളുടെ പ്രാർത്ഥന യിൽ ഉയർന്നുനിന്നത്. ദൈവമേ, അങ്ങ് ആ ദുര ന്തമനുഭവിക്കുന്നവരുടെ ഹൃദയങ്ങളിൽ, ശേഷിക്കു ന്നവരുടെ ജീവിതങ്ങളിൽ പുതുജീവൻ്റെ നവ ചൈതന്യം പകരണമേ എന്നതായിരുന്നു. ആരാ ധനാ സമൂഹത്തിൻ്റെ നിലവിളികളിൽ, സ്‌തുതിപ്പു കളിൽ വയനാടിനെ പുനർജീവിപ്പിക്കാൻ കടന്നു വരേണ്ട ഭരണാധികാരികളെ ഞങ്ങൾ സമർപ്പിച്ചു. അതിനു വേണ്ടി വരുന്ന നൂറുകണക്കിന് കോടി രൂപയുടെ മൂലധന സ്വരൂപണത്തിന് ജനകീയ പങ്കാളിത്തം ഉണ്ടാകണമേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഭൂമി തന്ന ഒരുപാട് മുന്നറിയിപ്പുകൾ അവഗണിച്ചതിൽ ഞങ്ങൾ അനുതാപം പറഞ്ഞു. ഉരുൾപൊട്ടൽ, ഉഷ്ണതരംഗം, വരൾച്ച, കാട്ടുതീ, ഹിമപാതം, ഹിമതടാകവിസ്ഫോടനം, അതിവ്യ ഷ്ടി, ചുഴലിക്കൊടുങ്കാറ്റ്, കടൽക്ഷോഭം, കർത്താ വേ, അങ്ങ് തന്ന, അങ്ങ് തീർത്ത ഈ ഭൂമിയിൽ ഞങ്ങളുടെ ജീവിതശൈലി കൊണ്ടുണ്ടായ തെറ്റു കളാണ് ഈ ദുരന്തങ്ങൾക്കെല്ലാം കാരണം. ഞങ്ങ ളോട് അങ്ങ് പറഞ്ഞത് നിങ്ങൾ ഇതിൻ്റെ സംരക്ഷ കരാകാനാണ്. ഈ ഭൂമിക്കു ചുറ്റും വേലി കെട്ടുക, ഇതിനെ പരിപോഷിപ്പിക്കുക ഇതിൻ്റെ കാവൽക്കാ രാകുക എന്നിട്ട് വരുന്ന തലമുറയ്ക്ക് ഇതിനേ ക്കാൾ മെച്ചപ്പെട്ട ഒരു ഭൂലോകം കൈമാറുക. കർത്താവേ, ഞങ്ങളതിൽ പരാജയപ്പെട്ടു പോയി. പ്രസംഗവേദിയിൽ ആരാധനാ സമയത്തു കേട്ട ഒരു വാചകം ഞങ്ങളെ പിടിച്ചുലച്ചു. കർത്താവേ, അങ്ങു തന്ന സൗന്ദര്യമുള്ള ഈ ഭൂമി ജീവജാല ങ്ങൾക്കും മനുഷ്യലോകത്തിനും സഹവർത്തിത്ത ത്തോടെ പാർക്കാനുള്ളത് ഞങ്ങളുടെ ചെയ്തി കൾ കൊണ്ട് മാത്രം ഞങ്ങൾ വൃത്തികേടാക്കി. അതിൽ എൻ്റെ പാപവുമുണ്ട്. എന്റെ ജീവിതചര്യ കൊണ്ടും എൻ്റെ ശീലക്കേടുകൊണ്ടും ഞാനും ഈ വലിയ ദുരന്തത്തിൽ ഒരർത്ഥത്തിൽ പങ്കുവ ഹിച്ചിട്ടുണ്ട്. അങ്ങനെ ഓരോ മനുഷ്യരും ചെയ്തു കൂട്ടിയ പാപത്തിൽ നിന്നും ഞാൻ എന്റെ പാപം ഇപ്പോൾ തന്നെ പിൻവലിക്കുന്നു. ഈ വലിയ തിരി ച്ചറിവിൽ നിന്നും ഞങ്ങൾ സ്വന്തം അനുതാപ ത്തിൻ്റെ ഹൃദയ ദുഃഖം കൂടി കർത്താവിനോട് ചേർത്തുവച്ച് പ്രാർത്ഥിച്ച് ഞങ്ങൾ പിരിഞ്ഞു. അതി നുശേഷം അത്ഭുതങ്ങളാണ് ഞങ്ങൾ കണ്ടത്. പ്രധാനമന്ത്രി വന്നു, ശ്രീ. രാഹുൽ ഗാന്ധിയും, കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപിയും, ജോർജ്ജ് കുര്യനും വന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന് അവിടെ താമസിച്ച് പ്രവർത്തിച്ചു. വിദഗ്‌ധന്മാർ വന്നു. വയനാടിനെ വീണ്ടെടുക്കാൻ ജനകീയ പങ്കാളിത്തം ഉണ്ടായി. ലോകത്തിൻ്റെ കരുണ മുഴു വൻ കാശായി വയനാട്ടിലേക്കൊഴുകി, വയനാടിനെ പുനർനിർമ്മിക്കുകയാണ് നമ്മൾ. ആ പുനഃനിർമ്മാണത്തിൻ്റെ കൂടെ ആത്മാവിൽ ചൈതന്യം പകർന്നുകൊണ്ട് ഡിവൈൻധ്യാനകേ ന്ദ്രത്തിൻ്റെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. പ്രാർത്ഥനകൊണ്ട് സാധി ച്ചെടുക്കാൻ കഴിയാത്ത ഒരു ദുരന്തവും ഇന്നുവരെ ഭൂമിയിൽ ഉണ്ടായിട്ടില്ല എന്ന ആത്മവിശ്വാസ ത്തോടെ ഈ കുറിപ്പ് ഇവിടെ അവസാനിക്കുക യാണ്
തൃശ്ശൂർ ജില്ലയിലെ കൊരട്ടിക്കു സമീപമുള്ള തിരുമുടിക്കുന്ന് ഇടവകയിലെ പ്രശസ്‌തമായ വല്ലൂ രാൻ കുടുംബത്തിൽ ദേവസി-റോസ ദമ്പതിക ളുടെ കുഞ്ഞുമകനാണ് ദൈവവചനത്തിലൂടെ ലോകത്തെമ്പാടുമായുള്ള പതിനായിരക്കണക്കിന് ദൈവമക്കളുടെ മുറിവുണക്കുവാൻ ദൈവം ഉപ കരണമാക്കിയ വചനപ്രഘോഷകനായ ഡോ. അഗസ്റ്റിൻ വല്ലുരാൻ. ഇംഗ്ലീഷിലും മലയാളത്തി ലും ഒരേ പാടവത്തോടെ ദൈവവചനം പങ്കുവയ് ക്കുന്ന ദൈവത്തിന്റെ വിസ്‌മയകരമായ അത്ഭുതം. തൃശ്ശൂരിൽ നിന്നും 40 കിലോമീറ്റർ തെക്ക് ചാലക്കുടി ബ്ലോക്കിലെ കൊരട്ടി പഞ്ചായത്തി ലാണ് എറണാകുളം-അങ്കമാലി അതിരൂപത യിൽപെട്ട തിരുമുടിക്കുന്ന് ചെറുപുഷ്‌പ ദേവാലയം. ഇടവകപ്പള്ളിയുടെ മദ്ബഹായുടെ മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുമുടിയിൽ നിന്നുമാണ് ആ നാടിന് തിരുമുടിക്കുന്ന് എന്ന പേരുണ്ടായത് എന്നതു തന്നെ നാട്ടിലെ ക്രൈസ്‌തവ സ്വാധീന ത്തിന്റെ കൂടി അടയാളമാണ്. കാഞ്ഞൂരിൽ നിന്നും തിരുമുടിക്കുന്നിലെത്തിയവരാണ് വല്ലൂരാന്മാർ. അതുകൊണ്ട് അവർക്ക് കാഞ്ഞൂർക്കാരന്മാർ എന്നൊരു കുടുംബപ്പേരു കൂടി ഉണ്ട്. തിരുസഭയ്ക്ക് നിരവധി വൈദികരെയും കന്യാസ്ത്രീകളെയും സമ്മാനിച്ച കുടുംബമാണ് വല്ലൂരാൻ ദേവസി-റോസ ദമ്പതികൾക്ക് ഏഴായിരുന്നു മക്കൾ. പൗലോസ്, മത്തായി, ഏലിയ, ഔസേപ്പ്, ആരാധന സഭയിൽ അംഗമായ സിസ്റ്റർ സിബ്രോ സ് എന്ന മേരി, വർഗ്ഗീസ്, ഏറ്റവും ഇളയവൻ അഗ സ്റ്റിൻ എന്ന ഫാ. അഗസ്റ്റിൻ വല്ലൂരാൻ. 1949 ജനു വരി നാലിനായിരുന്നു കുഞ്ഞാഗ സ്‌തിയുടെ ജനനം. അപ്പൻ 1985 മെയ് 27 നും അമ്മ 1993 മാർച്ച് രണ്ടിനും അന്തരിച്ചു. സഹോദരങ്ങളും നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ തലമുറയിൽ കുഞ്ഞാഗസ്‌തി മാത്രം ബാക്കി.
ദൈവവചനം മാംസമായി മനുഷ്യരൂപമെ ടുത്ത യേശുക്രിസ്‌തുവിനോട് ഏറ്റം ഐക്യപ്പെട്ട വ്യക്തി പരിശുദ്ധ കന്യാമറിയമാണ്. യേശു പിതാ വായ ദൈവത്തിന്റെറെ ഇഷ്‌ടത്തിൻ്റെ ദാസനായിരുന്നു. പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ഞാനിതാ വന്നിരി ക്കുന്നു എന്നു പറഞ്ഞുകൊണ്ട്. മനുഷ്യാവതാര ത്തിനു സമ്മതിച്ച യേശുക്രിസ്‌തുവിന്റെ ചിത്രം ഹെബ്രായലേഖനത്തിൽ നാം കാണുന്നുണ്ട്. ദൈവ ത്തിന്റെ ഇഷ്‌ടം നിറവേറ്റുകയാണ് എന്റെ ഭക്ഷണം എന്ന് യോഹന്നാൻ്റെ സുവിശേഷത്തിലും യേശു പറ യുന്നുണ്ട്. ഈ ദാസഭാവത്തിലായിരുന്നു യേശുക്രി സ്‌വിന്റെ ജനനവും ഈ ലോകജീവിതവും പീഡാ നുഭവവും കുരിശുമരണവും മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പിനുള്ള എല്ലാ പ്രവർത്തനവും. മറ്റാരെവിനെ ഞാൻ വർഷിക്കും." മറിയം കർത്താ വിന്റെ ദാസിയായി. മറിയത്തിൻ്റെ മേൽ പരിശു ദ്ധാത്മാവ് എഴുന്നള്ളി വന്നു. മറിയത്തിന്റെ ഉദര ത്തിൽ യേശുക്രിസ്തു ജാതനായി. യേശുക്രിസ്തുവിൻ്റെ ജീവിതത്തിൻ്റെ ഉദ്ദേ ശ്യമെന്തായിരുന്നുവെന്ന് 'യോഹന്നാൻ 3:8-ൽ പറയുന്നു. 'സാത്താൻ്റെ പ്രവർത്തികളെ നശി പ്പിക്കുക." സാത്താൻ്റെ പ്രവൃത്തികൾ പാപവും പാപത്തിൻ്റെ പരിണതഫലങ്ങളായ ദുഃഖം, നിരാശ, ആകുലത, രോഗപീഡകൾ, പക, കുടും ബത്തകർച്ചകൾ, വ്യക്തിബന്ധങ്ങളിലെ തകർച്ച കൾ ഇവയെല്ലാമാണ്. ഈ പശ്ചാത്തലത്തിൽ, മറിയത്തിനെ യേശുവിന്റെ അമ്മയായി ദൈവം നിയോഗിച്ചതു വഴി മറിയത്തിന് ഔദ്യോഗികമായി വലിയ ഒരാ നുകൂല്യം നല്‌കിയതായി സഭ മനസ്സിലാക്കു കയും ഔദ്യോഗികമായി അതു പഠിപ്പിക്കുകയും ചെയ്യുന്നു. എന്താണ് ആ ആനുകുല്യം? മറിയം ഉത്ഭവത്തിൽത്തന്നെ നിർമ്മലയാകാൻ ദൈവം തിരുമനസ്സായി എന്നുള്ളതാണ്. ഫ്രാൻസിലെ ലൂർദ്ദിൽ ലൂസി, ജസീന്ത, ഫ്രാൻസിസ്, എന്നീ കുട്ടികൾക്കു മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ ഇങ്ങനെ പരിചയപ്പെടുത്തിയതായി നാം വായി ക്കുന്നു. ഞാൻ അമലോത്ഭവയായ മാതാവാണ്. ഇതൊരു വിശ്വാസസത്യമായിട്ടാണ് കുത്തോ ലിക്കാ തിരുസ്സഭ പഠിപ്പിച്ചത്. പിശാചിന്റെ തല തകർക്കുവാൻ-സാ ത്താന്റെ എല്ലാ തന്ത്രങ്ങളും ആലോചനകളും തകർക്കുവാൻ മറിയത്തിനു പ്രത്യേകമായ അധി കാരവും ശക്തിയും ദൈവം കൊടുക്കുന്നുണ്ട്. ദൈവം ആദത്തെയും ഹവ്വായെയും പാപമില്ലാ ത്തവരായാണ് സൃഷ്‌ടിച്ചത് (ഉൽപ.1:26). നിത്യം ജീവിക്കാനായി അനശ്വരമായ ആത്മാവോടുകൂടി പരിപൂർണ്ണതയിൽ അവരെ സൃഷ്‌ടിച്ചു. എന്നാൽ, ഹവ്വാ സാത്താൻ്റെ സ്വരത്തിനു ചെവികൊടു ത്തു. കല്പന ലംഘിച്ചു. അതുവഴി അനുസര ണക്കേട് എന്ന പാപം മനുഷ്യവർഗ്ഗത്തിലേക്ക് കടന്നു വന്നു. ഇതിനു പരിഹാരം ചെയ്യുവാ നായി ദൈവപുത്രൻ അനുസരിക്കുന്ന ദാസ നായി ജന്മമെടുത്തു. യേശുവിൻ്റെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്ത പരി. കന്യാമറിയവും അനുസരിക്കുന്ന ദാസിയായി, പാപമില്ലാത്തവ ളായി പ്രത്യക്ഷപ്പെടുന്നു. മറിയത്തെ സഹരക്ഷ കയായി തിരുസ്സഭ മനസ്സിലാക്കുകയും പഠിപ്പിക്കു കയും ചെയ്യുന്നുണ്ട്. മറിയം മനുഷ്യസ്ത്രീ തന്നെ. എങ്കിലും, യേശുവിൻ്റെ അനുസരണ ത്തിലും സ്വയം ശൂന്യവത്കരണത്തിലും പ്രാർത്ഥനയിലും വിശുദ്ധ ജീവിതത്തിലുമെല്ലാം പങ്കുചേരുന്ന മറിയത്തെ സഹരക്ഷകയായി അവ തരിപ്പിക്കുകയും പിഠിപ്പിക്കുകയും ചെയ്യുമ്പോൾ, മറിയം ദൈവമാണെന്ന് അർത്ഥമില്ല. എന്നാൽ, മറിയത്തിനു മനുഷ്യവർഗ്ഗത്തിന്റെ രക്ഷാകര ചരി ത്രത്തിൽ പ്രമുഖമായി ഒരു പങ്ക് വഹിക്കാനുണ്ട് എന്നു വെളിപ്പെടുത്തിത്തരുന്നതായി മനസ്സിലാ ക്കേണ്ടിയിരിക്കുന്നു.
യേശു തന്റെ പരസ്യജീവി തകാലത്ത് ആദ്യമായി പ്രവർ ത്തിച്ച, കാനായിലെ കല്യാണവീ ട്ടിലെ അത്ഭുതത്തിന് മറിയം മധ്യ സ്ഥയായിരുന്നു. അതൊരു ഭൗതി കാനുഗ്രഹമായിരുന്നു. അവി ടുത്തെ ആത്മീയാനുഗ്രഹമാണ് പരിശുദ്ധാത്മാവ്. ഈ അനു ഗ്രഹം യേശുശിഷ്യർ സ്വീകരിക്കുമ്പോൾ അവിടെയും മറിയം മധ്യസ്ഥയായിരുന്നു. ഭൗതികാനു ഗ്രഹത്തിന്റെയും ആത്മീയാനുഗ്രഹത്തിൻ്റെയും മധ്യസ്ഥയായി, സാക്ഷിയായി മറിയം നമുക്കു മുൻപിൽ നിൽക്കുന്നു. കാനായിലെ കല്യാണവിരുന്ന് നമുക്കൊന്നു ശ്രദ്ധിക്കാം. വിരുന്നു പകുതിയായപ്പോൾത്തന്നെ വിരുന്നിലെ പ്രധാന ഇന മായ വീഞ്ഞു തീർന്നു പോയി. അതിൻ്റെ പേരിൽ വലിയ അപ മാനം ക്ഷണിച്ചു വരുത്താനും വലിയ പരാജയമായിത്തീരാനും ഇടയുണ്ടായിരുന്ന ആ ആഘോഷം ഏറ്റവും വലിയ വിജയവും ഏറ്റവും വലിയ സന്തോഷത്തിൻ്റെ സംഭവവും ആയിത്തീർന്നു.എങ്ങനെ? ആ വീടിൻ്റെ മുറ്റത്ത് യേശുവിനെ അറിയാവുന്ന ഒരു സ്ത്രീ നില്‌പുണ്ടായിരുന്നു. പരി. കന്യകാമറിയം, യേശുവിൻ്റെ അമ്മ. നമ്മുടെ കുടുംബങ്ങളിൽ അപമാനവും തകർച്ചയും സംഭവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം യേശുവിനെ അറിയാവുന്ന ഒരു വ്യക്തി കുടുംബത്തിൽ ഇല്ലാതെ പോയി എന്നതാണ്. യേശുവിനെ അറിയാവുന്ന ഒരു വ്യക്തി കുടും ബത്തിലുണ്ടെങ്കിൽ, നമ്മുടെ കുടുംബത്തിൽ സംഭവിക്കാവുന്ന ഏത് അപമാനവും പ്രസിദ്ധി യായി മാറും; ഏതു പരാജയവും വിജയമായി മാറും. “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറി യുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). യേശുവിനെക്കുറിച്ചുള്ള മറിയത്തിൻ്റെ അറിവ്, ഒരു തകർച്ചയുടെ ഘട്ടത്തിൽ യേശുവിനോട് ആവശ്യം ഉന്നയിക്കാൻ മറിയത്തെ പ്രേരിപ്പിച്ചു. നമ്മുടെ കുടുംബങ്ങളിൽ പരാജയങ്ങളും തകർച്ചകളും ഉണ്ടാകുമ്പോൾ അവയെ മാറ്റിമ റിക്കാൻ തക്കവണ്ണം യേശുവിനെ വിളിക്കാൻ യേശുവിലുള്ള അറിവ് നമ്മെ സഹായിക്കു ന്നുണ്ടോ? എത്രയോ വ്യക്തികളാണ് അനുദിന ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിലും വിഷമാവസ്ഥയിലും പെട്ട് തകർന്നു പോകുന്നത്. ഇതിനെ തരണം ചെയ്യാൻ സാധിക്കുന്ന വിശ്വാ സത്തിലേക്കുയർത്തുന്ന, യേശുവിനെക്കു റിച്ചുള്ള അറിവ് നമുക്കുണ്ടാകണം. മറിയത്തിന് അതുണ്ടായിരുന്നു. വീഞ്ഞു തീർന്നു പോയി. എന്ന വിവരമറിഞ്ഞപ്പോൾ എവിടെ നിന്നു വീഞ്ഞുകിട്ടും എന്ന ചിന്തയിലായിരുന്നു വീട്ടുട മസ്ഥനും പരിചാരകരും. എന്നാൽ, യേശുവിനെ അറിയുന്ന മറിയമാകട്ടെ, അവർക്കു വീഞ്ഞില്ല എന്ന് പുത്രനോടു പറയുന്നു. അതൊരു പ്രാർത്ഥ നയാണ്. വീട്ടുടമസ്ഥനും പരിചാരകരും ആലോ ചനയിലും ചിന്തയിലുമാണ്. ലോകത്തിലെ മനു ഷ്യൻ അങ്ങനെയാണ്. ഏതു തകർച്ചയിലും ചിന്തയും അന്വേഷണവും. എന്നാൽ, ദൈവ ത്തിൽ വിശ്വസിക്കുന്ന വ്യക്തി അത് പ്രാർത്ഥന യുടെ വിഷയമാക്കുന്നു. പ്രാർത്ഥന നമ്മെ ഒര ത്ഭുതത്തിലേക്കും, ആലോചനയും ചിന്തകളും വൈകാരികത്തകർച്ചയിലേക്കും മറ്റു പ്രശ്‌നങ്ങ ളിലേക്കും നയിക്കും. തകർച്ചകളിലും വിഷമാവ സ്ഥകളിലും യേശുവിലേക്കു നോക്കുക. യേശു വിനെ വിളിക്കുക. "സമസ്‌തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല" (യോഹ. 1:3). എല്ലാം സൃഷ്‌ടിച്ചവനിലേക്കു നോക്കുവാൻ മറിയത്തിനു കഴിഞ്ഞു. കാരണം, മറിയം യേശുവിനെ അറിഞ്ഞിരുന്നു. ആര് സ്യഷ്ടാവിലേക്കു നോക്കുന്നുവോ അവിടെ അത്ഭുതം നടക്കുന്നു. അതിന് വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. തകർച്ചകളും വിഷമാവസ്ഥ കളും പ്രാർത്ഥനയായി, യേശുവിലുള്ള ആശ്ര യമായി, അത്ഭുതത്തിനുള്ള ഒരവസരമായി, നമ്മുടെ ജീവിതത്തിൽ മാറണം. പ്രയാസങ്ങ ളിലും കഷ്‌ടതകളിലും യേശുവിനെ അന്വേഷി ക്കുക എന്ന മഹത്തായ ഒരാത്മീയ സത്യം, ആത്മീയ പരിശീലനം മറിയം നല്‌കുകയാണ്. ഈ വേളയിൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നാം ദൈവത്തെ വിളിക്കുന്നത് ആദ്യമാണോ, അവസാ നമാണോ? മറിയം പഠിപ്പിക്കുന്നു. ആദ്യം യേശു വിനോട്
യോഹന്നാൻ്റെ സുവി ശേഷം 6-ാം അദ്ധ്യായത്തിലെ 63 -ാമത്തെ വാക്യം ഇപ്രകാരമാണ്: “ആത്മാവാണ് ജീവൻ നൽകു ന്നത്. ശരീരം ഒന്നിനും ഉപകരിക്കു ന്നില്ല."ഒന്നിനും ഉപകരിക്കാത്ത ശരീ രത്തിൻ്റെ സന്തോഷത്തിനു വേണ്ടി സമയം ചെലവഴിക്കാതെ, ഈ ലോകജീവിതം നിത്യജീവനെ ലക്ഷ്യമാക്കിയുള്ളതായിരിക്കണ മെന് കർത്താവ് പ്രസ്തുത വചന ത്തിലൂടെ ഓർമ്മപ്പെടുത്തുകയാണ് നമ്മെ. യേശുവിനെ ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന ഒരു വ്യക്തി ലോകത്തിന്റെ സുഖത്തിലും സന്തോഷ ത്തിലും ജഡികപ്രവണതകളിലും ആമ ഗ്നനായി തന്റെ ആത്മാവിന്റെ സന്തോ ഷത്തെ നഷ്ടപ്പെടുത്താൻ ഒരുങ്ങുക യില്ല. ഒരു വ്യക്തി ആത്മാവിൽ മുറി വേറ്റ രോഗിയാണെങ്കിൽ, ആ മുറിവു ണങ്ങി രോഗം സുഖപ്പെടാതെ അവന് ഒരിക്കലും ശരീരത്തിലോ മനസ്സിലോ സന്തോഷിക്കാനാവില്ല. മാത്രമല്ല, ആത്മാവിലെ മുറിവും രോഗവും മൂലം ആ വ്യക്തി ശാരീരികമായും രോഗിയാ യിത്തീരാം. അപ്പോൾ, എങ്ങനെയാണ് ഒരാൾ ആത്മാവിൽ മുറിവേറ്റ്. ആത്മാവിൽരോഗിയായിത്തീരുന്നത്? പാപം വഴിപാപം വഴിയായി ആത്മാവിലേറ്റ മുറിവ് സുഖ പ്പെട്ടാൽ മാത്രമേ മനുഷ്യമനസ്സിലെ, ശരീര ത്തിലെ രോഗം സുഖപ്പെടൂ. ശാരീരികമായ എല്ലാ രോഗങ്ങൾക്കും കാരണം പാപമാണ് എന്നു നമുക്ക് തീർത്തു പറയാനാവില്ലെങ്കിലും, പല പ്പോഴും ശാരീരികസൗഖ്യം ലഭിക്കുന്നത് ആദ്യം ആരമാവിന്റെ രോഗം ഭേദമാകുമ്പോഴാണെന്നു കാണാം. 38 വർഷം രോഗപീഡയാൽ കഷ്‌ടപ്പെട്ട് ബേതഥാ കുളക്കരയിൽ രോഗസൗഖ്യം കാത്തു കഴിഞ്ഞ ഒരു വ്യക്തിയെക്കുറിച്ച് യോഹ ന്നാന്റെ സുവിശേഷം 5:15-ൽ പറയുന്നു. യേശു അവന്റെ അവസ്ഥയറിഞ്ഞപ്പോൾ അവനോടു പറഞ്ഞു: നീ നിന്റെ്റെ കിടക്കയുമെടുത്ത് നടക്കുക. രോഗസൗഖ്യം പ്രാപിച്ച അവനെ പിന്നീട് ദേവാ ലയത്തിൽ വച്ച് കാണുമ്പോൾ അവിടുന്ന് ഓർമ്മി പ്പിക്കുന്നു: നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടു തൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്. ഒരു തളർവാതരോഗിയെ, അയാൾ കിടന്ന കട്ടിലോടു കൂടി യേശുവിന്റെ അടുക്കലെത്തിച്ച സംഭവം വിവരിക്കുന്നുണ്ട്, ലൂക്ക. 5:21-ൽ. സൗഖ്യം പ്രതീക്ഷിച്ച് തൻ്റെ സമീപത്ത് കൊണ്ടു വരപ്പെട്ട രോഗിയോട് യേശു പറയുന്നത്. നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നാണ്. കാരണം, അവിടുന്ന് മനസ്സിലാക്കി, ആ വ്യക്തി യുടെ ശാരീരികമായ തളർവാതത്തെക്കാൾ അവന്റെ ആത്മാവിനാണ് രോഗം ബാധിച്ചിരിക്കു ന്നതെന്ന്. ആദ്യം അവൻ്റെ ആത്മാവിനെ ബാധിച്ച തളർവാതത്തെ സൗഖ്യമാക്കിയശേഷ മാണ് കർത്താവ് അവന് ശാരീരിക സൗഖ്യം നല്കുന്നത്. പാപം വഴിയായി ആത്മാവിനേറ്റ മുറിവ് കർത്താവിനാൽ സുഖപ്പെടണമെങ്കിൽ, പാപം വഴി മുറിവേറ്റ വ്യക്തിയാണ് താനെന്ന് ആദ്യം അംഗീകരിക്കാൻ തയ്യാറാകണം. അതംഗീകരി ക്കുകയും ഏറ്റുപറയുകയും ചെയ്യുന്നവന് കർത്താവിന്റെ കരസ്‌പർശത്താൽ ആരമാവിൽ സൗഖ്യം ലഭിക്കും. പാപം വഴി മനുഷ്യന്റെ ആത്മാവിനേറ്റ മുറിവുണക്കാൻ പ്രഥമമായി വേണ്ടത് താൻ പാപിയാണെന്ന ചിന്തയും അതേറ്റു പറയാനുള്ള സന്നദ്ധതയും മനസ്സിലും ഹൃദയത്തിലും ഉണ്ടാവുകയാണ്. എപ്പോഴെല്ലാം തൻ്റെ സ്വാർത്ഥതകളാൽ പ്രേരിതനായി മനുഷ്യൻ ദൈവത്തിൽ നിന്നക ന്നിട്ടുണ്ടോ, അപ്പോഴൊക്കെ അവന് തെറ്റു പറ്റുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താനാണ് ഏറ്റവും വലിയ പാപി എന്ന് ദൈവതിരുമുമ്പിൽ ഏറ്റു പറ യുന്ന നിമിഷമേതാണോ, ആ നിമിഷം ദൈവം മനുഷ്യനിലേക്കിറങ്ങി വരും: "ഉരുകുന്ന മന സ്റ്റാണ് ദൈവത്തിന് സ്വീകാര്യമായ ബലി. നൂറു ങ്ങിയ ഹൃദയത്തെ അവിടുന്നു നിരസിക്കുക യില്ല" (സങ്കീ. 51:17). അനുതാപത്താലും പശ്ചാ ത്താപത്താലും നുറുങ്ങിയ ഹൃദയമുള്ള ഒരു വ്യക്തിയെയും ദൈവം നിരസിക്കുകയില്ല. എപ്പോൾ ദൈവത്തിലേക്ക് മടങ്ങിച്ചെല്ലുവാൻ നാം തീരുമാനിക്കുന്നുവോ, ആ നിമിഷം നമ്മിലേക്ക് ദൈവം കടന്നു വരും. യോഹന്നാന്റെ സുവിശേഷം നാലാം അദ്ധ്യാ യത്തിലെ 28-ാം വചനത്തിൽ സമരിയാക്കാരി സ്ത്രീയെക്കുറിച്ചുംഎട്ടാം അദ്ധ്യായത്തിൽ വ്യഭി ചാരിണിയായ സ്ത്രീയെക്കുറിച്ചും പ്രതിപാദിക്കു ന്നു. യാക്കോബിൻ്റെ കിണറ്റിൻകരയിൽ വച്ച് യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ യേശു നല്കുന്ന ജീവൻ്റെ ജലത്തിനു മാത്രമേ തന്നെ രക്ഷപ്പെടുത്താനാവൂ എന്നു ബോദ്ധ്യമായപ്പോൾ സമരിയാക്കാരിയായ സ്ത്രീ, അതുവരെയുള്ള അവളുടെ പാപത്തിൻ്റെ ജലമടങ്ങിയ മൺകുടം യേശുവിന്റെ പാദത്തിലിറക്കി വച്ചു. കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ട വ്യഭിചാരിണിയായ സ്ത്രീ, ആശ്രയിച്ചാൽ ഉപേക്ഷിക്കാത്തവന്റെ മുമ്പിലാണ് താനെന്ന ബോധത്തോടെ യേശു വിന്റെ ചാരെ നിന്നു. അനുതാപത്താൽ നിറഞ്ഞ അവളുടെ ഹൃദയം അവിടുന്നു കണ്ടു. യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല. മേലിൽ പാപം ചെയ്യരുത്. എത്ര കഠിനമേറിയ പാപമായാലും അതിനെ യോർത്ത് നിരാശപ്പെടുകയോ, കുറ്റബോധ ത്തിന്റെ അടിമയാവുകയോ വേണ്ട. എല്ലാം ദൈവത്തിന്റെ തിരുമുമ്പിൽ സമർപ്പിച്ച്, ഇതാ, ഞാൻ അങ്ങയുടെ ശക്തിയിലാശ്രയിക്കുന്നു. ഇനിമേലിൽ ഞാൻ പാപം ചെയ്യുകയില്ല എന്ന് ഏറ്റു പറയുന്ന മനസ്സ് തുറന്നു കാണിച്ചാൽ നമ്മുടെ പാപത്തിൻ്റെ കാഠിന്യത്തെ അവിടുന്ന് മുദ്ര വച്ച് പാപമോചനത്തിൻ്റെ ആഴങ്ങളിലാ ഴ്ത്തും. “അപ്പോൾ എന്റെ കാലടികൾ അങ്ങ് എണ്ണും. എന്റെ പാപങ്ങളെ അങ്ങ് നിരീക്ഷിച്ചു കൊണ്ടി രിക്കുകയില്ല. എന്റെ്റെ അതിക്രമങ്ങളെ സഞ്ചിയി ലാക്കി മുദ്ര വയ്ക്കും. നിൻ്റെ അകൃത്യങ്ങളെ അങ്ങ് മറയ്ക്കും." (ജോബ്. 14:16,17
തിരുസഭയിലെ മഹാവിശുദ്ധന്മാരിൽ വിശേ ഷിക്കാവുന്ന ഒരാളാണ് വി. വിൻസെന്റ് ഡി പോൾ. പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യ സ്ഥൻ എന്ന വലിയ പദവി തിരുസ്സഭ അദ്ദേഹ ത്തിന് നല്കിയിട്ടുണ്ട്. പാവങ്ങൾക്കുവേണ്ടി നില കൊണ്ട് ഒരാളാണ് വിശുദ്ധൻ. ഫ്രഞ്ച് വിപ്ലവകാ രികൾ അദ്ദേഹത്തെ ഒത്തിരി ബഹുമാനിച്ചു പോന്നു. ഫ്രഞ്ച് വിപ്ലവകാരിയുടെ നേതാവായി രുന്ന ഓൾട്ടയർ വിശുദ്ധന്റെ രൂപത്തിനു മുന്നിൽ നിന്നു പറഞ്ഞു: ഇത് എൻ്റെ വിശുദ്ധനാണ്. 1625 -ൽ വിൻസെന്റ് സഭ സ്ഥാപിച്ചു. ജനമനസ്സുക ളിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ലഭിച്ചു. അദ്ദേഹത്തിന്റെ ചൈതന്യത്തെപ്പറ്റി ഒന്ന് ചിന്തി ക്കുന്നത് നല്ലതാണ്. പഞ്ചസുകൃതങ്ങൾ ഉപദേ ശിച്ചു തന്ന ഒരാളാണ് വിശുദ്ധൻ പഞ്ചസുകൃതങ്ങൾ (ലാളിത്യം, എളിമ, സൗമ്യത, ആത്മസംയമനം, ശരീരശുഷ്കാന്തി) എന്നിവയാണ്. ലാളിത്യം: വിശുദ്ധന്റെ അഭിപ്രായത്തിൽ ലാളിത്യമാണ് സുവിശേഷ പ്രസംഗത്തിന് ഉണ്ടാ യിരിക്കേണ്ട പ്രധമവും പ്രദാനവുമായ ഗുണം. അവതരിപ്പിക്കുന്ന രീതിയിലും ലാളിത്യം വേണം. വാഗ്വിലാസവും ദുർഗ്രഹമായ രീതിയും ഭക്തിപ രമായ ജീവിതത്തെ സ്നേഹിക്കുവാനോ പാപത്തെ വെറുക്കുവാനോ വിശ്വാസികളെ പ്രാപ്തനാക്കുകയില്ലെന്ന് നിശ്ചയം. ലളിതരീ തിയെ ഒരുതരം ഉദാസീനതയായി തെറ്റിദ്ധരിക്ക രുത്. ഗ്രാമ്യവും നീചവുമായ ശൈലിയല്ല ഇവിടെ വിവക്ഷിക്കുന്നത്. ഹൃദ്യവും സമഗ്രവുമായ പ്രതി വാദനം സ്വരത്തിൽ പോലും ലാളിത്യം വേണം. വി. വിൻസെന്റ് വിദഗ്‌ധമായി പ്രയോഗിച്ച ഈ രീതി എന്താണ്. ആദ്യമായി അവതരിപ്പിക്കാൻ പോകുന്ന വിഷയത്തിൽ നിന്ന് ഉളവാകുന്ന സത്ഫലങ്ങൾ വിവരിക്കുന്നു. പിന്നെ വിഷയ ത്തിന്റെ യഥാർത്ഥ സ്വഭാവവും. ഇത്രയും കഴി ഞ്ഞാൽ വിഷയത്തിൻ്റെ ചൈതന്യം പ്രാവർത്തി കമാക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ സുവി ശേഷപ്രസംഗികനിൽ വിളങ്ങേണ്ട മറ്റൊരു ഗുണ പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള പൊരു ത്തമാണ്. "ക്രിസ്തുനാഥൻ ആദ്യം പ്രവൃത്തിച്ചു. പിന്നീടാണ് പ്രസംഗിച്ചത്" ലൂക്കാ സുവിശേഷം 4-ാം അദ്ധ്യായം 23-ാം തിരുവചനം; അവൻ അവ രോട് പറഞ്ഞു: വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട്. തീർച്ചയായും നിങ്ങൾ എന്നോട് കഫർണാമിൽ നീ ചെയ്ത അത്ഭുതങ്ങൾ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നതാണ് പ്രസംഗിക്കു ന്നവ ജീവിതത്തിൽ പകർത്തുവാൻ ആഗ്രഹി ക്കുന്ന ശ്രോതാക്കളുടെ മനോഭാവം.
ജറുസലേമിലെ ബേത്സഥാ കുളത്തിൽ ചില പ്രത്യേക സന്ദർഭത്തിൽ ഇറങ്ങിക്കുളിക്കു ന്നവർക്ക് അത്ഭുതകരമായ രോഗമുക്തി ലഭിച്ചിരുന്നു. ഒരു മാലാഖ വന്ന് വെള്ളം ഇളക്കു മെന്നും തത്സമയം ആദ്യം ഇറ ങ്ങുന്നവർക്കാണ് അത്തരം ഭാഗ്യം ലഭിച്ചിരുന്നതെന്നും കേട്ട റിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നു മുടന്തർ, ചെകിടർ, അന്ധർ തുട ങ്ങിയ മാറാരോഗികൾ അവിടെ തമ്പടിക്കുകയും ദിവസങ്ങ ളോളം കാത്തിരിക്കുകയും ചെയ്യുന്നത് പതിവായി. ദേവാല യത്തിൽ ബലിയർപ്പിക്കാൻ കൊണ്ടുവരുന്ന ആടുകളെ കുളി പ്പിച്ചു ശുദ്ധിവരുത്തുന്നതിന് ഉപ യോഗിച്ചിരുന്നതാണ് കുളം, അതുകൊണ്ടു തന്നെ അത് വൃത്തിഹീനമായിരുന്നു എന്നുവേണം കരുതാൻ. രോഗിയായിരിക്കാൻ നമ്മളാരും ഇഷ്‌ടപ്പെടുന്നില്ല. ഇന്നത്തെ പ്പോലെ ആധുനിക ചികിത്സാരീതികളോ, വേണ്ടത് ഔഷധങ്ങളോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ ചികിത്സിപ്പിക്കുക വിരളം. അന്ന് കൂടുതലും മാറാരോഗങ്ങളായിരുന്നു. അങ്ങനെയെങ്കിൽ അത്ഭുത രോഗശാന്തി നടക്കുന്ന ഇടംതേടി ഓടിയെത്തുക സ്വാഭാവികം മാത്രം. ബൈബിളിൽപ്പറയുന്ന തളർവാതരോഗിയെയും ഇതേ മനോ വികാരത്തോടെ തന്നെയായിരിക്കും ബന്ധുക്കൾ അവിടെ എത്തി ച്ചിരിക്കുക. പക്ഷേ, സൗഖ്യം ലഭിക്കുന്നതുവരെ കാത്തുനിൽക്കാൻ ക്ഷമയില്ലാതിരുന്നതിനാൽ രോഗിയെ അവിടെക്കിടത്തി അവർ സ്ഥലം വിട്ടു. ആധുനിക സുഖസൗകര്യങ്ങളോടെ കമ്പ്യൂട്ടർ യുഗത്തിൽ കഴി യുന്ന നമ്മളും ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്? വൃദ്ധരായ മാതാപിതാക്കൾ നമ്മുടെ പുത്തൻ സംസ്ക്‌കാരങ്ങൾക്കു ശല്യമാ ണെന്നു തോന്നുമ്പോൾ തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കു മാണെന്നു നുണപറഞ്ഞ് ദുരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടു പോയി സ്നേഹത്തോടെ ഇരുത്തിയശേഷം ഉടനെ വരാമെന്നും പറഞ്ഞു സ്ഥലം വിടുന്ന പതിവ്. മണിക്കൂറുകളുടെ കാത്തിരിപ്പിനു ശേഷം തിരിച്ചു വരാത്ത മക്കളെ ഓർത്ത്, അവരുടെ വളർച്ചയ്ക്കു വേണ്ടി ചോരയും നീരും കളഞ്ഞു. തളർന്ന ശരീരവും വിങ്ങുന്ന ഹൃദയവുമായി വിധിയെ പഴിച്ചു കൊണ്ട് ശിഷ്‌ടകാലം ഏതെങ്കിലും വൃദ്ധമന്ദിരത്തിൽ നരകിച്ചു തീർക്കാൻ നിയോഗിക്കപ്പെട്ട ഹതഭാ ഗ്യർ, ഇതേ അവസ്ഥയിലായിരുന്നു
നമ്മുടെ രക്ഷകനായ ഈശോ, ഉയർത്തപ്പെടുന്നതിന് പറഞ്ഞു തന്നിരിക്കുന്ന മാർഗം ഒന്നു മാത്രമാണ്- തന്നെത്താൻ താഴ്ത്തുക. തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും (മത്ത 23.11, ലൂക്ക 14.11). ഈ ദൈവ വചനം ജീവ തത്തിൽ അന്വർത്ഥമാക്കിയവളാണ് അമ്മ മറിയം, സ്തോത്രഗീതത്തിൽ അമ്മ പാടുന്നു. അവിടുന്ന് തൻ്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു (ലൂക്ക 1.48). അതുകൊണ്ട്, മറിയം മാലാഖമാരാൽ ആത്മ ശരീരങ്ങ ളോടെ സ്വർഗ്ഗത്തിലേക്ക് കരേറ്റ പ്പെട്ടത് ഈ തിരുവചനത്തിൻ്റെ നിറവേറൽ കൂടിയായിരുന്നു. സ്വയം താഴ്ത്തുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. അമ്മ മറിയത്തെ ദൈവം എന്തിനാണ് സ്വർഗ്ഗത്തിലേക്ക് കരേറ്റിയത് എന്ന ചോദ്യത്തിന് ഉത്തരം തരുന്ന സംഭവമാണ് കാനാ യിലെ അത്ഭുതം (യോഹ.2:1-12). കാനായിലെ വിവാഹവിരുന്നിൻ്റെ വിവരണം ആരെഭിക്കുന്നത് മറിയം അവിടെ ഉണ്ടായിരുന്നു എന്ന പ്രസ്താവത്തോടെയാണ്. മറിയം അവിടെ ഉണ്ടായിരുന്നു എന്നാൽ അവിടെ നടക്കുന്നവ എല്ലാം അറിഞ്ഞിരുന്നു. ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു എന്നാണർത്ഥം. കാൽവരിയിൽ വച്ച് ഈശോ സ്നേഹിച്ച ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓർക്കുക. ഈശോയുടെ അമ്മയെ നാം അമ്മയായി സ്വീകരിക്കുമ്പോൾ ആ സാന്നിദ്ധ്യം നമ്മുടെ ഭവനങ്ങളിൽ ഉറപ്പാക്കപ്പെടുന്നു. അവൾ അവിടത്തെ എല്ലാം കാണുന്നു. ഇനി നമുക്ക് സ്വർഗാരോപണത്തിലേക്ക് വരാം. പരമോന്നതമായ സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട അമ്മയ്ക്ക് ഇനി ഭൂമിയിലുള്ള എല്ലാവരെയും കാണാം. അതു ദൈവത്തിൻ്റെ ഹിതമാണ്. അമ്മ എല്ലാവരെയും കാണണം. അവരെ സഹായിക്കണം. കാനായിലെ വീട്ടിൽ വിവാഹത്തിൻ്റെ അവിഭാജ്യഘടകമായ വീഞ്ഞു തീർന്നത് അമ്മ കണ്ടു. അക്കാര്യത്തിലേക്ക് ദൈവിക ശക്തി കടത്തിക്കൊണ്ടുവന്നു. അമ്മയ ദൈവം സ്വർഗ്ഗത്തിലേക്ക് ഉയർത്തിയത് ഇതിനു കൂടിയാണ്. അമ്മ എല്ലാം കാണണം. മക്കളുടെ വേദനകളും കുറവുകളും എല്ലാം. അമ്മയ്ക്കുണ്ടാകുന്നതു പോലെ സഹാനുഭൂതി മറ്റാർക്കും ഉണ്ടാവില്ല എന്നത് ജൈവ യഥാർത്ഥ്യമാണ്. പകർച്ചവ്യാധി പിടിപെടുന്ന മകനൊപ്പം പോലും അമ്മ കൂട്ടിരിക്കും. സാന്ത്വനിപ്പിക്കും. വീട്ടുകാരുടെ പ്രശ് നവുമായി അമ്മ ഈശോയെ സമീപിക്കുന്നതാണ് കാനായിലെ മൂന്നാമത്തെ പ്രവൃത്തി. അമ്മ കരേറ്റപ്പെട്ടത് ഇതിനാണ്. നമ്മുടെ ആവശ്യങ്ങളെല്ലാം അപ്പപ്പോൾ ഈശോയെ അറിയിക്കുവാൻ, ഈശോയൊടൊപ്പം ആയിരുന്നു കൊണ്ട് അമ്മ നമുക്കു വേണ്ടി നിരന്തരം മധ്യസ്ഥം വഹിക്കുന്നു. അമ്മയെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ക്രൈസ്തവർ ഈ വചനം മനസ്സിരുത്തി വായിക്കണം. അവർക്കു വേണ്ടിയും അമ്മ മധ്യസ്ഥം പ്രാർത്ഥിക്കയാണ്. അമ്മ ഈശോയോട് പറഞ്ഞതു പോലെ വീട്ടുകാരോടും പറഞ്ഞു. നിങ്ങളുടെ പ്രശ്‌നം പരഹരിക്കപ്പെടണമെങ്കിൽ അവൻ പറയുന്നതുപോലെ ചെയ്യുക. പ്രശ്‌നങ്ങളുടെ വലിപ്പം നിങ്ങളെ പരിഭ്രാന്തരാക്കരുത്. അവൻ പറയുന്നതു ചെയ്യുക. അതിന് അമ്മ പഠിപ്പിക്കുന്ന സംഭവമാണ് കാനായിലേത്. അവൻ പറഞ്ഞത് ശുദ്ധീകരണ കർമ്മത്തിനുള്ള കൽഭരണികളിൽ വെള്ളം നിറയ്ക്കുവാനാണ്. അതും വീഞ്ഞുമായി എന്തു ബന്ധം എന്ന് ചോദിച്ചവർ കാണാം. എന്നാൽ ഒന്നും ചോദിക്കാതെ നിറച്ചവർ അത്ഭുതം കണ്ടു. കാനാ സംഭവം നമുക്കു പറഞ്ഞു തരുന്ന അഞ്ചാമത്തെ പാഠം, മറിയത്തിന്റെ ഇടപെടലിലൂടെ ദുഃഖം മാറുക മാത്രമല്ല അവിടെ മേൽത്തരം വീഞ്ഞു ലഭ്യമാവുകയും ചെയ്‌തു. മേൽത്തരം എന്നത് സമൃദ്ധിയുടെ കൂടി അടയാളമാണ്. അമ്മയുടെ ഇടപെടലിലൂടെ ആ കുടുംബത്തിൽ സമൃദ്ധിയുടെ അടയാളങ്ങളായി.
ന്യൂനപക്ഷ പീഡനം: സിബിസിഐ പ്രധാനമന്ത്രിക്ക് നിവേദനം നല്കി രാജ്യത്ത് ക്രൈസ്‌തവർക്കും ക്രൈസ്തവ സ്ഥാപ നങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ നിയന്ത്രിക്ക ണമെന്നും മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ നട പടിയെടുക്കണമെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വീണ്ടും ആവശ്യപ്പെട്ടു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വൈസ് പ്രസിഡൻ്റ് ജോസഫ് മാർ തോമസ്, സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരോ ഷ്ഗോപിയും സന്നിഹിതനായിരുന്നു. ന്യൂനപക്ഷ പീഡനങ്ങളും അക്രമങ്ങളും ക്രൈസ്‌തവർക്കിടയിൽ ഭയവും ആശങ്കയും ഉണ്ടാ ക്കുന്നുണ്ടെന്ന് സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിലും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ക്രൈസ്‌തവ പ്രാതിനിധ്യം ഉടനെ നികത്തണം, രാജ്യപുരോഗതിയ്ക്ക് വലിയ സംഭാവനകൾ ചെയ്യുന്ന ക്രൈസ്‌തവർക്ക് അർഹമായ പ്രാതി നിത്യം ഉറപ്പാക്കണം. ക്രൈസ്‌തവ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും വിദേശ നാണ്യ വിനിമയത്തിനുള്ള എഫ് സി ആർ എ അനുമതി നിഷേധിക്കുന്നതും പുതുക്കി നൽകൽ വൈകിക്കു ന്നതും പരിഹരിക്കണം. ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം എത്രയും വേഗം പ്രാവർത്തികമാക്കണമെന്നും സിബിസിഐ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. മാർപാപ്പയുടെ സന്ദർശനം യാഥാർത്ഥ്യമാക്കുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സിബി സിഐ നേതാക്കൾ അറിയിച്ചു.