book
  • book
    Writen byGOD's Love
  • PublisherDivine
  • Year2024

"അവസാനമായി കർത്താവിലും അവിടുത്തെ ശക്‌തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരാകുവിൻ" - എഫേസോസ് 6 : 10.

  1. സ്വർഗ്ഗീയ പിതാവ് നടാത്തതെല്ലാം പിഴുതുകളയാം says:

    “എന്റെ സ്വർഗ്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളൊക്കെയും പിഴു തുമാറ്റപ്പെടും" (മത്താ. 15:13). പിതാവിൻ്റേതല്ലാത്തതെല്ലാം പിഴുതു കളയും - ഇതായിരുന്നു യേശുവിൻ്റെ മനോഭാവം. യേശു ജോർദ്ദാ നിൽ വച്ച് സ്നാപകനിൽ നിന്നു മാമ്മോദീസ സ്വീകരിക്കുന്ന രംഗം ഓർക്കുക. യേശുവിനെക്കുറിച്ച് ആ കാലം വരെ പല അഭിപ്രായപ്ര കടനങ്ങളും നിലനിന്നിരുന്നു. അതൊക്കെ യേശു ജോർദ്ദാനിലെ വെള്ളത്തിൽ മുങ്ങിയപ്പോൾ അലിഞ്ഞില്ലാതായി. മുങ്ങി നിവർന്ന പ്പോൾ, ഇവനെന്റെ പ്രിയ‌പുത്രനാകുന്നു എന്ന പിതാവിന്റെ തിരുവ ചനം യേശുവിന്റെ ശിരസ്സിൽ എഴുതപ്പെട്ടു. അഭിഷേകമായി പകർന്നു. ഈ അഭിഷേകമാണ് അവിടുത്തെ പ്രവർത്തനങ്ങൾക്കു പിന്നിൽ ഓരോ നിമിഷവും നിറഞ്ഞു നിന്നിരുന്ന ശക്തി. രാത്രിയിൽ പ്രാർത്ഥിക്കുവാനായി മലമുകളിലേക്കു പോകുമ്പോഴും, പ്രാർത്ഥി ക്കുവാനായി എപ്പോഴൊക്കെ കണ്ണുകളടയ്ക്കുന്നോ അപ്പോഴൊ ക്കെയും പിതാവിൻ്റെ ആ തിരുവചനമാണ് യേശുവിൻ്റെ ഉള്ളിൽ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നത്-നീ എൻ്റെ പ്രിയപുത്രനാകുന്നു; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. പുത്രനോട് അരുളിച്ചെയ്ത ഈ വചനം യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കുമായി ദൈവം നല്‌കിയിരിക്കുകയാണ്. നാം ഓരോരുത്തരും യേശുവിലൂടെ ദൈവത്തിന്റെ മക്കളാണ്. മഹത്തായ ഈ വിളി ലഭിച്ച നമ്മുടെമസ്തിഷ്കത്തിൽ, നമ്മെ മനസ്സിലാക്കാൻ കഴിയാത്ത ആരുടെയെ ങ്കിലും പ്രസ്താവങ്ങൾ കിടപ്പുണ്ടെങ്കിൽ, നിൻ്റെ രാജ്യം വരണമേഎന്നു പ്രാർത്ഥിച്ചുകൊണ്ട് അവയെ നീക്കിക്കളയാം

  2. വിശ്വാസം പ്രാവർത്തികമാക്കിയാൽ വിസ്‌മയമുണ്ടാകും says:

    കഫർണാമിലെ ചെറിയ വീട്ടിൽ യേശുവുണ്ട് എന്നു കേട്ടപ്പോൾ, വാതിൽക്കൽ നിൽക്കാൻ പോലും സ്ഥലം തികയാത്ത വണ്ണം നിര വധി ആളുകൾ തടിച്ചുകൂടി, അപ്പോൾ, നാലുപേർ ഒരു തളർവാത രോഗിയെ എടുത്തു കൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം യേശുവിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, കർത്താവിരുന്ന വീടിൻ്റെ മേൽക്കൂര പൊളിച്ച് തളർവാത രോഗിയെ അവർ കിടക്കയോടെ താഴേക്കിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു, തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിൻ്റെ കിട ക്കയും എടുത്ത് വീട്ടിലേക്കു പോകുക. തത്ക്ഷണം, അവൻ എഴു ന്നേറ്റ് കിടക്കയുമെടുത്ത് എല്ലാവരും കാൺകെ പുറത്തേക്കു പോയി. വി മത്തായിയുടെ സുവിശേഷം രണ്ടാം അദ്ധ്യായം ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള തിരുവചന ഭാഗത്തിൻ്റെ ഉള്ളടക്ക മാണിത്.

  3. ഉറപ്പായി ആശ്രയിക്കാവുന്ന മധ്യസ്ഥത says:

    യേശു യഥാർത്ഥ ത്തിൽ ആഗ്രഹിച്ചത് അതാണ്. എല്ലാ കുടുംബ ങ്ങളിലും തന്റെ അമ്മയുടെ ആരമീയ സാന്നിധ്യം സ്നേഹത്തോടെ നിറയു വാൻ. അതുകൊണ്ടാണ്, അവിടുന്ന് തന്റെ ആദ്യത്തെ അത്ഭുതം, മാതാവിൻ്റെ സ്നേഹപൂർവ്വമായ നിർബ ന്ധത്തിനും കാരുണ്യപൂർവ്വ あつ മധ്യസ്ഥത്തിനും വഴങ്ങി ഒരു കുടുംബത്തിൽ പ്രവർത്തിച്ചത്. കുരിശിലെ മരണത്തിനു മുമ്പ് അവിടുന്ന് മാതാവിനെ യോഹന്നാനേല്‌പിച്ചു. "അവൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു." (യോഹ. 19:27) യേശു അങ്ങനെ തന്റെ അമ്മയെ മനുഷ്യരാശിക്കു മുഴുവൻ വേണ്ടി മധ്യസ്ഥം വഹിക്കുന്ന മാതാവായി നല്കി. യഥാർത്ഥത്തിൽ കാനായിൽ ചെയ്തത് തൻ്റെ മക്കളായ എല്ലാ മനുഷ്യർക്കും വേണ്ടി തുടർന്നു ചെയ്യുവാൻ യേശു തന്റെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. വി. യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ

  4. ഓരോ പ്രഭാതത്തിലും പുതുതാവുന്ന സസ്നേഹം says:

    യേശു പറഞ്ഞു: "നിങ്ങ ളുടെ ഹൃദയം അസ്വസ്ഥമാകേ ണ്ടാ, ദൈവത്തിൽ വിശ്വസിക്കു വിൻ: എന്നിലും വിശ്വസിക്കു വിൻ" (യോഹ. 14:1). എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ഒന്നാണ് സ്വസ്ഥത. കാരണം, സ്വസ്ഥത ഉണ്ടായെങ്കിലേ മനു ഷ്യനു പ്രവർത്തിക്കാൻ കഴിയൂ. പഠിക്കാൻ, പ്രാർത്ഥി ക്കാൻ, ജോലി ചെയ്യാൻ, എല്ലാ ക്കാര്യത്തിനും സ്വസ്ഥത ആവ ശ്യമാണ്. സ്വസ്ഥത മനസ്സിനു സമാധാനവും ജീവിതത്തിനു സംരക്ഷണവും നല്‌കുന്നു. ഒരു മനുഷ്യന്റെ ജീവിത ത്തിൽ ഏറ്റവും വലിയ സന്തോ ഷമുണ്ടാകുന്നത് ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കപ്പെടുമ്പോ ഴാണ് അപ്പോൾ ഒരു ചോദ്യം: മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? ചിലർ പറയും: ഞാനൊരു ദരിദ്രനാണ്. സമ്പ ന്നനായിത്തീർന്നാൽ ഇപ്പോഴുള്ള ബുദ്ധിമുട്ടുകളെല്ലാം തീരും; സന്തോ ഷിക്കാൻ സാധിക്കും. സമ്പന്നനായിത്തീരുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. ശരി, സമ്പന്നനായി എന്നു വിചാരിക്കുക. സമ്പന്നനായാൽ ജീവിതത്തിൽ എപ്പോഴും സന്തോഷിക്കാൻ കഴി യുമോ? സാധിക്കുമെങ്കിൽ എല്ലാ സമ്പന്നർക്കും സന്തോഷമുണ്ടാ കേണ്ടതല്ലേ? മറ്റു ചിലരെ നോക്കുക. അവർ പറയും: എൻ്റെ ജീവിത ത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ജോലി. നല്ലൊരു ജോലി കിട്ടിക്കഴിഞ്ഞാൽ എനിക്കു സന്തോഷിക്കാൻ കഴിയും. ആ വ്യക്തിക്കു ജോലി കിട്ടി എന്നിരിക്കട്ടെ. പൂർണ്ണസന്തോഷം അയാളുടെ ജീവിത ത്തിലുണ്ടാകുമോ? അപ്പോൾ, അതുമല്ല ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഒരു മനുഷ്യവ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഗ്രഹം സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്ന താണ്. ഈ ഏറ്റവും വലിയ ആഗ്രഹത്തെ ആർക്കു പൂർത്തീകരി ക്കാൻ സാധിക്കും? ഒരു വ്യക്തിക്കും മറ്റൊരു വ്യക്തിയെ സ്നേഹം കൊണ്ട് നിറച്ച് സന്തോഷിപ്പിക്കാൻ കഴിയുകയില്ല. അങ്ങനെയെങ്കിൽ സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്ന മനുഷ്യന്റെ ആഗ്രഹത്തെ ആരു തൃപ്‌തിപ്പെടുത്തും? ഭാര്യയ്ക്ക് പറ്റുമോ? ഭർത്താവിനു സാധി ക്കുമോ? മാതാപിതാക്കൾക്കോ, മക്കൾക്കോ, സഹോദരങ്ങൾക്കോ, സ്നേഹിതർക്കോ കഴിയുമോ? അധികാരികൾക്കു സാധിക്കുമോ? ദൈവത്തിന് മാത്രമേ അതിന് കഴിയൂ. ദൈവത്തിന്റെ സ്വഭാവം എല്ലാ വരെയും എല്ലായ്പ്‌പോഴും ഒരുപോലെ സ്നേഹിക്കുക എന്നതാണ്

  5. ശത്രുക്കളെ സ്നേഹിക്കുക says:

    അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻ്റ് ജോർജ്ജ് വാഷിംഗ്‌ടൺ വിർജീനിയക്കാരനായിരുന്നു. അവിടുത്തെ അദ്ദേഹത്തിൻ്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്നു പീറ്റർ മില്ലർ. ക്രമേണ രണ്ടുപേരും രണ്ടു തലങ്ങളിലേക്കു നീങ്ങി. അനിതരസാധാരണമായ സംഘടനാവൈഭ വവും സാമർത്ഥ്യവും ജോർജ്ജ് വാഷിംഗ്‌ടനെ അമേരിക്കൻ പ്രസിഡന്റ് പദവിയിലെത്തിച്ചു. സഹപാഠി പീറ്റർ മില്ലർ ഒരു വചനപ്രഘോഷകനായി മാറി. ജോർജ്ജ് വാഷിംഗ്ടണോളം ഉയരാനായില്ലെങ്കിലും വിശുദ്ധമായ ഒരു വ്യക്തിത്വ ത്തിന്റെ ഉടമയായിരുന്നു പീറ്റർ മില്ലർ. പ്രസംഗിച്ചതു മുഴുവൻ പ്രവൃത്തിപ ഥത്തിൽ കൊണ്ടുവന്ന മാതൃകാപുരുഷൻ. എഫ്രാത്ത എന്ന സ്ഥലത്ത് അദ്ദേ ഹത്തിന് ഒരു എതിരാളി ഉണ്ടായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അദ്ദേ ഹത്തെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന കുബുദ്ധിയായ മൈക്കിൾ വിറ്റ്മാൻ ഒരിക്കൽ വിറ്റ്മാൻ ഒരു രാജ്യദ്രോഹക്കുറ്റത്തിൽ പിടിക്കപ്പെട്ടു

  6. ബുദ്ധിയിൽ ഒതുങ്ങാത്ത ജീവിതം says:

    ദൈവത്തെയും അവി ടുത്തെ പ്രവർത്തനങ്ങളെയും ബുദ്ധിയുടെ അളവുകോലിൽ ഒതുക്കാൻ ശ്രമിക്കുന്നവരാണ് പലപ്പോഴും നമ്മളിൽ പലരും. "ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ലൗകിക വിജ്ഞാന ത്താൽ അവിടുത്തെ അറി ഞ്ഞില്ല. തൻമൂലം വിശ്വസി ക്കുന്നവരെ സുവിശേഷ പ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാൻ അവിടുന്നു തിരുമനസ്സായി" (1കൊരി. 1:21). പഴയനിയമത്തിൽ 2 രാജാക്കന്മാർ 5-ാം അദ്ധ്യായത്തിൽ ഒരു സംഭവമുണ്ട്. അതിൽ നാമാൻ എന്നൊരു കുഷ്‌ഠരോഗിയെ നാം കാണുന്നു. സിറിയാ രാജാവിൻ്റെ സൈന്യാധിപനായിരുന്നു നാമാൻ. ധൈര്യശാലിയും പരാക്രമിയും. സിറിയാ രാജാവിനും രാജ്യത്തിനും നാമാനിലൂടെ വളരെയേറെ നേട്ടങ്ങളുണ്ടായി. രാജാവിന്റെ പ്രീതിപാത്രവുമായിരുന്നു. നാമാൻ രോഗബാധിതനായ കാലത്ത് അദ്ദേഹത്തിന്റെ പത്നിയെ പരിചരിക്കാൻ ഒരു പെൺകുട്ടിയുണ്ടാ യിരുന്നു. സിറിയയും ഇസ്രായേലും തമ്മിൽ യുദ്ധം നടന്നപ്പോൾ സിറിയക്കാർ പിടിച്ചു കൊണ്ടുപോന്ന ഇസ്രായേലി പെൺകുട്ടിയാ ണവൾ. ദൈവത്തിൻ്റെ ദാസിയായ അവൾ പറഞ്ഞു: യജമാനൻ, ഇസ്രായേലിൽ ദൈവപുരുഷനായ എലീഷാ പ്രവാചകന്റെ അടു ത്തായിരുന്നെങ്കിൽ ഇപ്പോൾ രോഗവിമുക്തനായേനേ. ഒരടിമ പ്പെൺകുട്ടിയിലൂടെ അവിടെ ദൈവം പ്രവർത്തിക്കുകയാണ്.

  7. പ്രാർത്ഥനയുടെ ലക്ഷ്യം says:

    പ്രാർത്ഥനയുടെ ലക്ഷ്യം എന്തായിരിക്കണം? അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നു: "പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശു ദ്ധാത്മാവിനാൽ പൂരിതരായി. ദൈവവചനം ധൈര്യപൂർവ്വം പ്രസംഗിച്ചു" (അപ്പ. 4:1). അപ്പസ്തോലപ്രവർത്തനം രണ്ടിൽ ഒന്നുമുതൽ നാലുവരെ ഇങ്ങനെ കാണാം. "പന്തക്കുസ്‌താ ദിനം സമാഗതമായപ്പോൾ അവരെല്ലാ വരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കു ന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുണ്ടാ യി അത് അവർ സമ്മേളിച്ചിരുന്ന വീടു മുഴുവൻ നിറഞ്ഞു. അഗ്നി ജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശു ദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനു സരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി." ഫാ. ആന്റണി പയ്യപ്പിള്ളി വി.സി പ്രാർത്ഥനയുടെ ലക്ഷ്യം എന്തായിരിക്കണം? അപ്പസ്തോല പ്രവർത്തനങ്ങളിൽ പറയുന്നു: "പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശു ദ്ധാത്മാവിനാൽ പൂരിതരായി. ദൈവവചനം ധൈര്യപൂർവ്വം പ്രസംഗിച്ചു" (അപ്പ. 4:1). അപ്പ ഈ രണ്ടിടത്തും നാം കാണുന്നത് പ്രാർത്ഥിച്ചു കൊണ്ടിരുന്ന സമൂഹത്തിനു മേൽ ദൈവശക്തിയായ പരിശുദ്ധാത്മാവ് കടന്നു വരുന്നതും അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയപ്പെടു ന്നതുമായിട്ടാണ്. നമ്മുടെ പ്രാർത്ഥനയുടെ പരമപ്രധാനമായ ലക്ഷ്യവും ദൈവത്തിൻ്റെ ശക്തിയായ, യേശുവിന്റെ വാഗ്ദ‌ാനമായ പരിശുദ്ധാത്മാവു കൊണ്ടു നിറയുക എന്നതായിരിക്കണം. ഞാൻ നിങ്ങളോടു പറയുന്നു: "ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്കു തുറന്നു കിട്ടും. എന്തെന്നാൽ, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവന് തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ്

  8. ക്രിസ്തുവിൽ നവജീവിതം says:

    റോമാ, 12:1- "ആകയാൽ സഹോദരരേ. ദൈവത്തിന്റെ കാരുണ്യം അനുസ്‌മരിച്ചു കൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികര വുമായ സജീവ ബലിയായ് സമർപ്പിക്കുവിൻ. ഇതാ യിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന." ഓരോ മനുഷ്യനും ക്രിസ്‌തുവിൽ ഒരു പുതിയ ജീവിതം നയിക്കണമെങ്കിൽ സ്വശരീരത്തെ ദൈവ ത്തിന് പ്രീതികരമായ സജീവബലിയായി സമർപ്പി ക്കുന്നതാണ് ഒരു മനുഷ്യൻ്റെ യഥാർത്ഥമായ ആരാധന എന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. എന്റെ ശരീരത്തെ വിശുദ്ധ ബലിയായി ഞാൻ ദൈവത്തിന് സമർപ്പിച്ചിട്ടുണ്ടോ? നമ്മുടെ ശരീ രത്തെ ഒരു വിശുദ്ധ ബലിയായ് സമർപ്പിക്കണ മെന്ന് ദൈവവചനം പറയാനുള്ള അടിസ്ഥാനപര മായ കാരണമെന്താണ്? മാമോദീസയും സൈര്യലേപനവും സ്വീകരിച്ച്, വിശുദ്ധ കുർബ്ബാന സ്വീകരിച്ച ഓരോ വ്യക്തിയു ടെയും ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ് (1കൊറി. 3:16). "നിങ്ങൾ ദൈവത്തിൻ്റെ ആലയമാ ണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു വെന്നും നിങ്ങൾ അറിയുന്നില്ലേ?" ഈ വചനമനു സരിച്ച് മാമ്മോദീസ സ്വീകരിച്ച് തിരുസ്സഭയിലെ അംഗമായി മാറപ്പെട്ട ഓരോ വ്യക്തിയുടെയും ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമാണ് എന്ന സത്യം നമ്മൾ മറന്നു പോകരുത്! തിരുസ്സഭയി ലുള്ള മക്കൾ മറ്റുള്ളവരെ കാണുമ്പോൾ അവരിൽ ക്രിസ്തുവിനെ കാണണം. അങ്ങനെ കാണുന്ന വ്യക്തികൾക്കു മാത്രമേ യഥാർത്ഥമായ ക്രിസ്‌തു വിന്റെ സ്നേഹം പങ്കുവയ്ക്കാൻ പറ്റുകയുള്ളൂ. “നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്" (1കൊറി 12:27). മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും ക്രിസ്‌തു

  9. അമ്മയെ വിട്ട് ഓടാതിരിക്കാം says:

    എന്റെ കുട്ടിക്കാലത്ത് അമ്മ എന്നെ സുകൃതജപങ്ങൾ പഠി പ്പിച്ചിരുന്നു. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ട അത്യാവശ്യ പ്രാർത്ഥനയാണ് സുകൃതജപങ്ങൾ. സുകൃതജപങ്ങൾ ഉരുവിടുന്നത് മനസ്സും ശരീരവും ആത്മാവും വിശുദ്ധീകരിക്കപ്പെടുവാൻ കാരണ മാവും. അമ്മ എന്നെ പഠിപ്പിച്ച ആദ്യത്തെ സുകൃതജപം ഇതാണ്. “എന്റെ അമ്മേ, എൻ്റെ ആശ്രയമേ" പരിശുദ്ധ അമ്മയെ നോക്കി ഞാൻ പറയുകയാണ് എന്റെ അമ്മേ നീയാണ് എൻ്റെ ആശ്രയം. ഒരാളിൽ ആശ്രയിക്കുക എന്നാൽ ആ വ്യക്തി എന്നെ സംരക്ഷിക്കും വഴി നടത്തും വേണ്ട നിർദ്ദേശം തരും, ഞാൻ വഴി തെറ്റാതെ നോക്കും എന്നെല്ലാമാണ് അർത്ഥം.

  10. സഹായകനായ പരിശുദ്ധാത്മാവ് says:

    വലിയ ബുദ്ധിമുട്ടുകളിലൂടെ പോകുന്ന കാലമാണിത്. ഇല്ലാത്തതെന്ന് കരുതുന്നത് ന്നവയാണ് അവ. നമ്മുടെ പ്രാർത്ഥനകൾ പോലും വൃഥാവിലാകുന്നുവോ എന്ന് കരുതിപ്പോകുന്ന സ്ഥിതി. തളരരുത്. നമ്മുടെ ഏക കർത്താവും രക്ഷകനുമായ ഈശോയിൽ വിശ്വസിക്കുക. അവിടുന്നു തരുന്ന ഉറച്ച മാറ്റമില്ലാത്ത വാഗ്ദാനമുണ്ട്. "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതൊടൊപ്പം മറ്റുള്ളവ എല്ലാം നിങ്ങൾക്ക് ലഭിക്കും" (മത്ത. 6.33). സർവശക്തനും എല്ലാറ്റിന്റെയും സ്രഷ്‌ടാവുമായ ദൈവം എല്ലാം എന്ന് പറഞ്ഞാൽ എല്ലാം എന്നു തന്നെയാണ് അർത്ഥം. ഒന്നും ദൈവത്തിൻ്റെ ശക്തിക്ക് അപ്പുറമല്ല. അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല. വി.മത്തായിയുടെ സുവിശേഷത്തിൽ ഈ വാഗ്ദാന പ്രഖ്യാപനത്തിലേക്ക് ഈശോ വരുന്നത് നിരവധിയായ ജീവിത സാഹചര്യങ്ങൾ വിവരിച്ചു കൊണ്ടാണ്. എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്ന വിഷയങ്ങളൊന്നും നമ്മെ ആകുലപ്പെടുത്തരു തെന്ന് പറഞ്ഞു കൊണ്ടാണ് നമ്മുടെ ഏക രക്ഷകൻ ഈ വാഗ്ദാനം തരുന്നത്. എന്താണ് ദൈവരാജ്യം? പൗലോസ് ശ്ലീഹ പറഞ്ഞു തരുന്നു: 'ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവും അല്ല. പ്രത്യുത, നീതിയും, സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്' (റോമ.14,17) ദൈവരാജ്യം എന്നാൽ അത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഈ ലോകത്തിലെ ആവശ്യങ്ങളുണ്ട്. നമുക്ക് ജീവൻ നിലനിർത്താൻ അവ വേണം. ദൈവം തരുകയും ചെയ്യും. അതെക്കുറിച്ചും ഈശോ പറയുന്നു. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗ്ഗീയ പിതാവ് അറിയുന്നു (മത്ത 6.32). അതുകൊണ്ട്, നാം ആകുലപ്പെടേണ്ടാ എന്ന് ഓർമ്മിപ്പിക്കാനും ഈശോ മറക്കുന്നില്ല. അവിടുന്ന് വയലിലെ ലില്ലിപ്പൂക്കളെയും പറവകളെയും നോക്കുവാൻ ആകാശത്തിലെ ഉപദേശിക്കുന്നു. അവയെ പരിപാലിക്കുന്ന ദൈവം പരിപാലിക്കും കടന്നു എന്നതാണ് സത്യം. മനുഷ്യൻ്റെ എല്ലാ സുരക്ഷാ പരിഹാരം ക്രമീകരണങ്ങളും മുൻകരുതലുകളും തകർത്ത് ഭീതിപ്പെടുത്തു നിസഹായമാക്കി പല വിധ രോഗങ്ങൾ ലോകത്താകെ പടരുമ്പോൾ ഈ സ്നേഹം. കരുതൽ, പരിപാലന എല്ലാം നമുക്ക് കരുത്താണ്. ശക്തിയാണ് ആശ്രയവുമാണ്. ദൈവരാജ്യ ത്തിനായി അധ്വാനിക്കുക എന്നാൽ എന്താണ്? പരിശുദ്ധാത്മാവിനോട് ചേർന്ന് പ്രവർത്തിക്കുക എന്നാണ് അതിനർഥം. നാം ബലഹീനരാണ്. എന്നാൽ ദൈവവചനം പറഞ്ഞു തരുന്നു. 'നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായി ക്കുന്നു' (റോമ 8.25), മണ്ണുകൊണ്ട് ഉണ്ടാക്കിയ മനുഷ്യരൂപത്തിലേക്ക് ദൈവത്തിന്റെ ജീവനെ ചൊരിഞ്ഞത് അതിനുവേണ്ടിയാണ്. നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കും അതുകൊണ്ട്. നമ്മുടെ ബലഹീനത നമ്മെ തളർത്തരുത്. സർവശക്തനായ ദൈവാത്മാവിൽ ആശ്രയിക്കുക. പരിശുദ്ധാത്മാവായ ദൈവത്തിൽ ശരണപ്പെടുക. അവിടുന്ന് നിത്യസഹായകനാണ്. നമ്മുടെ ബലഹീനതയിൽ ആഹ്ലാദിക്കുന്നതും നമ്മെ ഭയപ്പെടുത്തുന്നതും സാത്താനാണ്. അവന്റെ തോന്നിപ്പിക്കലുകളിൽ തളരരുത്. എപ്പോഴും നമ്മോടു കൂടി ആയിരിക്കുവാൻ നമ്മുടെ ഈശോ തന്നിരിക്കുന്ന പരിശുദ്ധാത്മാവുണ്ട്. അവിടുന്ന് ജീവിക്കുന്ന ദൈവമാണ്. കൂടെ വസിക്കുന്ന ദൈവമാണ്. ലോകത്തിലുള്ള ആരേയുംകാൾ ശക്തനാണ്. കൂടുതൽ വിശ്വാസ ത്തോടെ നമുക്ക് പരിശുദ്ധാത്മാവിന്റെ സഹായം തേടാം. റൂഹായുടെ നിറവിനായി പരിശുദ്ധ അമ്മ പഠിപ്പിച്ച പ്രാർത്ഥന നമുക്ക് വിശ്വാസത്തോടും ഭക്തിയോടും കൂടി ഏറ്റേറ്റു ചൊല്ലി റൂഹാഭിഷേകം നേടാം.

  11. മുള്ളുകൾക്കിടയിൽ വിതയ്ക്കരുത് says:

    ഈശോ വിതക്കാരൻ്റെ ഉപമയിൽ മുള്ളു കൾക്കിടയിൽ വീഴുന്ന വിത്തുകളെക്കുറിച്ചു പറ യുന്നുണ്ട്. എന്തുകൊണ്ടാണ് മുള്ളുകൾക്കിടയിൽ വിതയ്ക്കരുത് എന്ന് ഈശോ പറഞ്ഞത്? മുള്ളു കൾക്കിടയിൽ വിത്തു മുളച്ചു വന്നപ്പോൾ മുൾച്ചെ ടികൾ അവയെ ഞെരുക്കിക്കളയുന്നു. ഇന്ന് ഭൂരിഭാഗം പേരും വചനം സ്വീകരിക്കുന്നവരാണ്. ധ്യാനങ്ങൾ, കൺവെൻഷനുകൾ, ഏകദിന സെമി നാറുകൾ, വചന പാരായണം, വി, ബലി മദ്ധ്യേ യുള്ള വചനപ്രഘോഷണം എന്നിവയിലൂടെ നമ്മി ലെത്തുന്ന വചനം മുളച്ചുപൊന്തി ഞെരിഞ്ഞമർന്നു പോകുന്നുണ്ടോ? അതു നാം അറിയുന്നുണ്ടോ? എങ്ങനെയാണ് വചനം ഞെരിയുന്നത് എന്ന് ഈശോ പറയുന്നുണ്ട്. ലൗകികവ്യഗ്രതയും ധന ത്തിൻ്റെ ആകർഷണവും മൂലമാണ് വചനം ഞെരു ക്കപ്പെട്ട് ഫലശൂന്യമാകുന്നത് (മത്തായി 13:22). വചനം ഫലം പുറപ്പെടുവിക്കാനായി തീരുമാനമെ ടുക്കുന്ന നമ്മെ എങ്ങനെയാണ് ലൗകിക വ്യഗ്രത

  12. ആ സുകൃതങ്ങൾക്കായി പ്രാർത്ഥിക്കാം says:

    ദൈവകൃപ നിറഞ്ഞവളേ, സ്വസ്‌തി, കർത്താവ് നിന്നോടു കൂടെ(ലൂക്ക 1:20). ഈ വചനം ദൈവദൂതനിൽ നിന്നു കേട്ട് മറിയം അസ്വ സ്ഥയായി എന്ന് വചനത്തിൽ നിന്ന് മനസ്സിലാകുന്നു. കൃപ നിറഞ്ഞ വളായിരുന്നു മറിയം. മറ്റാർക്കും ഇല്ലാതിരുന്ന ഈ ഗുണം മാതാ വിൽ വിളങ്ങിയിരുന്നു. ദൈവകൃപയുടെ നിറവ് അല്ലെങ്കിൽ അരൂപി യുടെ നിറവ് ആണ് മറിയത്തെ മറ്റു സ്ത്രീകളിൽ നിന്ന് ഉയർത്തി ഇത്ര വലിയ സ്ഥാനത്തേക്ക് എത്തിച്ചത്. കൃപ നിറയുമ്പോൾ രൂപാ ന്തരപ്പെടുന്ന അവസ്ഥയിലേക്കു മാറുന്നു

  13. വാര്‍ത്തകള്‍ says:

    സൗഹൃദടണലിൽ മാർപാപ്പയും ഇമാമും

  14. സാക്ഷ്യങ്ങള്‍ says:

    26 വർഷമായുണ്ടായിരുന്ന കാലുവേദന സുഖപ്പെട്ടു 26 വർഷം മുമ്പ് ഡിസ്‌ക് ബൾജായി നടുവേദനയും കാലുവേദനയുമായിരുന്നു. ഓപ്പറേഷൻ വേണമെന്ന് ഡോക്‌ടർ പറഞ്ഞിരുന്നു. ഈ അവസരത്തിൽ ധ്യാനം കൂടിയിട്ട് പോകാമെന്ന് തീരുമാനിക്കുകയും ധ്യാനത്തിൽ സംബന്ധി ക്കുകയും ചെയ്‌തു. രോഗികളുടെ വാർഡിൽ കിടന്നാണ് ധ്യാനം കൂടിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹാളിൽ വന്നു ധ്യാനം കൂടി. ധ്യാനാവസര ത്തിൽ എനിക്ക് സൗഖ്യം കിട്ടി. തിരിച്ച് വീട്ടിലേക്ക് ഞാൻ തനിയെ ബാഗുമെ ടുത്താണ് പോയത്. യേശുവേ നന്ദി, യേശുവേ സ്‌തുതി. ഷീന പോൾ, വടക്കെൻച്ചേരി, പത്തേരിപ്പുറം, ആലുവ

  15. കാത്തിരിക്കാം ആ വാഗ്‌ദാനത്തിനായി says:

    ദൈവത്തിന്റെ വാഗ്ദാന ങ്ങൾ നിറവേറപ്പെടുന്നതു കാണാൻ വേണ്ടി പ്രതീക്ഷയോ ടെയുള്ള ഒരു കാത്തിരിപ്പാണ് ക്രിസ്തീയജീവിതം. അവൻ അവരോടൊപ്പം ഭക്ഷണത്തിനി രിക്കുമ്പോൾ കല് പിച്ചു: "നിങ്ങൾ ജറുസലേം വിട്ടുപോ കരുത്. എന്നിൽ നിന്നു നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ." (അപ്പ പ്രവ 1:4). തന്റെ സ്വർഗ്ഗാരോഹണ ത്തിനു മുമ്പ് അവിടുന്നു നല്‌കിയ കല്പ‌നയായിരുന്നു “പിതാവിന്റെ വാഗ്ദാനം (പരിശു ദ്ധാത്മാവ്) കാത്തിരിക്കണം എന്നത്. തന്നെ സ്നേഹിക്കുന്ന വൻ തന്റെ കല്പന പാലിക്കു മെന്ന് അവിടുന്ന് അരുൾചെ യ്‌തു. (യോഹ 14:15), എങ്കിൽ, യേശുവിനെ സ്നേഹിക്കുന്നവർ അനുസരിക്കേണ്ട കല്പന യാണ് "കാത്തിരിക്കുക" എന്നത്. വിശുദ്ധ ലൂക്കായുടെ സുവി ശേഷം 15-ാം അദ്ധ്യായത്തിൽ ധൂർത്ത പുത്രൻ്റെ തിരിച്ചു വരവും കാത്ത് ഊണും ഉറക്ക വുമുപേക്ഷിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്നേഹസമ്പ ന്നനായ പിതാവിനെ നാം കാണുന്നു. പിത്യസ്വത്തിൽ അവനു അവകാശമായുണ്ടായി രുന്ന ഓഹരി വാങ്ങി പിതാവി നെയും പിത്യഭവനത്തെയും ഉപേക്ഷിച്ചു പോയ മകനു വേണ്ടി കാത്തിരിക്കുവാൻ പിതാവിനെ പ്രേരിപ്പിച്ചത്, അവ നോടുള്ള അവാച്യമായ സ്നേഹമായിരുന്നു. ഈ കാത്തിരിപ്പിൻ്റെ സ്നേഹം മൂലമാണ് മകൻ്റെ തിരിച്ചുവരവു കാണാനുള്ള ഭാഗ്യം പിതാവിനു ലഭിച്ചത്. പ്രതീക്ഷയും കാത്തി രിപ്പും നമ്മുടെ കുടുംബങ്ങ ളിലും സമൂഹത്തിലും ഇല്ലാത്ത തുകൊണ്ടല്ലേ അനേകർ ആത്മ ഹത്യയിലേക്കു വഴുതി വീഴു ന്നത്. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 4-ാം അദ്ധ്യായ ത്തിൽ, നട്ടുച്ചനേരത്ത് പൊരി വെയിലിൽ ഉച്ചഭക്ഷണം പോലു മുപേക്ഷിച്ച് യാക്കോബിൻ്റെ കിണറ്റിൻ കരയിൽ യേശുനാ ഥൻ പാപിനിയായ സമരിയാക്കാരി സ്ത്രീയുടെ വരവിനായി കാത്തി രിക്കുന്നു. അവളെ മാനസാന്തരത്തിലേക്കും ജീവജലമാകുന്ന പരി ശുദ്ധാത്മാവിൻ്റെ നിറവിലേക്കും നയിച്ചിട്ടാണ് യേശുനാഥൻ അവിടം വിട്ടുപോകുന്നത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 23-ാം അദ്ധ്യാ യത്തിൽ യേശുവിൻ്റെ ക്രൂശീകരണത്തിൻ്റെ വിവരണം നാം വായി ക്കുന്നു. ക്രൂശിതനായ യേശുവിൻ്റെ ഇരുവശങ്ങളിലുമായി ഓരോ കള്ള ന്മാരെയും കുരിശിൽ തറച്ചിരുന്നു. യേശുവിനെ കുരിശിൽ തറയ്ക്കും മുമ്പേ തന്നെ അവിടുത്തെ ശരീരത്തിൽ നിന്നും രക്തം മുഴുവൻ നഷ്‌ട പ്പെട്ടിരുന്നു. എന്നിട്ടും മൂന്നുമണിക്കൂർ സമയം യേശു കുരിശിൽ മരണം കാത്തു കിടന്നു. “നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും" (ലൂക്ക 23:43) എന്ന് തൻ്റെ വലതുവശത്തു തറയ്ക്കപ്പെട്ടിരുന്ന കള്ള നോട് വാഗ്ദാനം ചെയ്ത ശേഷമാണ് അവിടുന്ന് മരിക്കുന്നത്. അവന്റെ മാനസാന്തരത്തിനുവേണ്ടി മാത്രമായിരുന്നു മരണത്തോടു മല്ലടിച്ചു കുരിശിൽ കാത്തു കിടന്നത് എന്നും മാണിക്കർ കാത്തിരിപ്പിന്റെ സ്നേഹം! വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം 21-ാം അദ്ധ്യായത്തിൽ, യേശുവിൻ്റെ പുനരുത്ഥാനശേഷം അവൻ്റെ ശിഷ്യന്മാർ വീണ്ടും മീൻ പിടിക്കാൻ പോകുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. രാത്രി മുഴ വൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതെ നിരാശയിലാണ്ട് ശിഷ്യന്മാർക്ക് യേശുനാഥൻ മീൻപിടിക്കുവാനുള്ള വഴി കാട്ടിക്കൊടുക്കുന്നു. 153 വലിയ മത്സ്യങ്ങൾ കൊണ്ട് വല നിറയുന്നു. ശിഷ്യന്മാർ വല വലിച്ചു കൊണ്ട് തീരത്തടുത്തപ്പോഴേക്കും യേശു അവർക്കുവേണ്ടി പ്രഭാതഭ ക്ഷണം ഒരുക്കി കാത്തിരിക്കുന്നു. "കരയ്ക്കിറങ്ങിയപ്പോൾ തീകൂട്ടിയി രിക്കുന്നതും അതിൽ മീൻ വച്ചിരിക്കുന്നതും അപ്പവും അവർ കണ്ടു. യേശു അവരോട് പറഞ്ഞു: വന്നു പ്രാതൽ കഴിക്കുവിൻ." (യോഹ 22 9,12) തന്റെ വിളി കേട്ട് സകലതും ഉപേക്ഷിച്ചവർ വീണ്ടും പഴയ ജീവിതത്തിലേക്കു തിരിച്ചുപോയി. അവിശ്വസ്‌തത കാണിച്ചിട്ടും അതൊക്കെ പൊറുത്ത് അവർക്കുവേണ്ടി പ്രാതൽ ഒരുക്കി കാത്തിരി ക്കുന്ന യേശുവിൻ്റെ സ്നേഹവും കരുതലും. കർത്താവ് അബ്രാഹത്തിനു പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്‌തു. ഈ നാട് നിൻ്റെ സന്തതികൾക്ക് ഞാൻ കൊടുക്കും (ഉല്പ 12:7). ഈ വാഗ്‌ദാനം ദൈവം അബ്രാഹത്തിനു നല്‌കുമ്പോൾ അവനു പ്രായം എഴുപത്തഞ്ച്. ദൈവത്തിന്റെ വാഗ്ദാനം പൂർത്തീകരിച്ചുകൊണ്ട് അബ്രാഹത്തിനു സാറായിലൂടെ പുത്രനെ ലഭിക്കുമ്പോൾ അവന് പ്രായം നൂറ്. എന്നുവച്ചാൽ, ദൈവം അബ്രാഹത്തിനു നല്‌കിയ വാഗ്ദാനം പൂർത്തിയാകാനായി നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ വിശ്വാസത്തോടെ കാത്തിരുന്നു. ഉത്ഥാനം ചെയ്ത കർത്താവ് ശിഷ്യ ന്മാരോട് പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിക്കണമെന്നു കല്പിച്ച പ്രകാരം അവർ കന്യകാമറിയത്തോടൊപ്പം പത്തുദിവസങ്ങൾ സെഹി യോൻ മാളികയിൽ പ്രാർത്ഥനാപൂർവ്വം വിശ്വാസത്തോടെ കാത്തി രുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ 25-ാം അദ്ധ്യായ ത്തിൽ, മണവാളനുവേണ്ടി വിളക്കുകൾ തെളിച്ച് കാത്തിരിക്കുന്ന കന്യ കമാരുടെ ഉപമ പറയുന്നുണ്ടല്ലോ. ക്രിസ്തീയ ജീവിതം ക്രിസ്‌തു ആകുന്ന മണവാളന്റെ രണ്ടാമത്തെ വരവിനുവേണ്ടിയുള്ള കാത്തിരിപ്പാണ്. സ്നേഹത്തോടും വിശ്വാസ ത്തോടും കൂടി കാത്തിരിക്കുന്നവർക്കു മാത്രമേ വാഗ്ദാനങ്ങൾ നിറ വേറപ്പെടുന്നതു കാണുവാനുള്ള ഭാഗ്യമുണ്ടാവുകയുള്ളൂ. കുടുംബ ജീവിതത്തിൽ ഇത്തരത്തിലുള്ള കാത്തിരിപ്പ് ഇല്ലാത്തതുകൊണ്ടല്ലേ കുടുംബാംഗങ്ങളുടെ മാനസാന്തരവും ജീവിത് പരിവർത്തനവും കാണാൻ സാധിക്കാതെ ഈ ലോകത്തോടു വിടപറയേണ്ടി വരുന്നത്. മദ്യപാനിയായ, ദൈവവിശ്വാസമില്ലാത്ത എൻ്റെ ഭർത്താവ്, എന്റെ അപ്പൻ, എൻ്റെ മകൻ തന്നിഷ്‌ടക്കാരിയായ ആഡംബരക്കാരിയായ അനുസരണമില്ലാത്ത എൻ്റെ ഭാര്യ. എൻ്റെ മകൾ ഒരു ദിവസം മാന സാന്തരപ്പെടും എന്ന പ്രതീക്ഷയോടെ നാം കാത്തിരിക്കണം. ഈശോയെ, പ്രത്യാശയോടെ കാത്തിരിക്കുവാനുള്ള കൃപ ഞങ്ങൾക്കു നല്‌കണമേ.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;