-
Writen byGOD's Love - PublisherDivine
- Year2024
"നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു." യോഹ. 16:33.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



നാമെല്ലാം പാപികളാണ്. ക്ലേച്ഛകരമായ പലതും നമ്മുടെ ജീവിതത്തിൽ നാം കാണുന്നു. വളരെ ഹീനമായ പലതും. ദൈവം ആകെ കൈവിട്ടതുപോലെ തോന്നുന്നു. ഇത്തരത്തിൽ ഒരു അവസ്ഥ എന്തുകൊണ്ട് ജീവിതത്തിൽ ഉണ്ടാകുന്നു എന്ന് റോമാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നുണ്ട്: “അതുകൊണ്ട്, ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങൾ പരസ്പരം അപമാനിക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു.., അവരുടെ സ്ത്രീകൾ സ്വാഭാവിക ബന്ധങ്ങൾക്കു പകരം പ്രകൃതി വിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വഭാവബന്ധം ഉപേക്ഷിക്കുകയും പരസ്‌പരാസക്തിയാൽ ജ്വലിച്ച് അന്യോന്യം ലജ്ജാകരമായ കൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. അവർ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം. ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയിൽ അവർ മുഴുകുന്നു" (റോമ.1.24-32). എല്ലാത്തരം അശുദ്ധിയും അവരിൽ നിറയുന്നു. ധാർമ്മികാധഃപതനത്തിന്റെ അതിഭീകരമായ ഒരു ചിത്രം നാം ഇവിടെ കാണുന്നു. ഇത്തരം ഒരു സമൂഹത്തെ നിയമമില്ലാത്ത ധർമ്മമില്ലാത്ത ഒരു സമൂഹമായിട്ടാണ് മനുഷ്യർ കാണുക. എന്നാൽ, അതിനെക്കുറിച്ച് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത് അങ്ങനെയല്ല. ദൈവത്തെ അറിഞ്ഞിട്ടും അവർ അവിടുത്തെ ദൈവമായി മഹത്ത്വപ്പെടുത്തുകയോ അവിടുത്തേക്ക് നന്ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല. അതുകൊണ്ടാണ് ഈ ദുരന്തം (റോമ 121) നമ്മുടെ ഏതു പാപപ്രവൃത്തിയെയും ദൈവനിഷേധമായി കാണണം. വലിയ പാപങ്ങൾ മാത്രമല്ല, ചെറിയ പാപങ്ങളെപ്പോലും അങ്ങനെ കാണണം. ഒരു നുണ പറഞ്ഞതുപോലും ദൈവ നിഷേധമാണ്. ഈ സത്യം അംഗീകരിക്കുന്നവർക്കാണ് അതിൽ നിന്നും മോചനം നേടാനാവുക. ഈ തിരിച്ചറിവു തരുന്നത് പരിശുദ്ധാത്മാവാണ്. ഈശോ പറയുന്നു: പരിശുദ്ധാത്മാവ് വരുമ്പോൾ അവിടുന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും നിങ്ങളെ ബോധ്യപ്പെടുത്തും (യോഹ. 16.8). പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി അതു മാത്രമാണ്. ഇതിലൂടെ നമ്മുടെ സ്വാർത്ഥത ഉടയും. നമ്മിൽ ദൈവിക ജീവൻ നിറയും. നമ്മുടെ ജീവിതത്തെ ക്രിസ്‌തുവിന് വിട്ടുകൊടുക്കുക. അവിടുന്ന് ജീവിതത്തെ നയിക്കട്ടെ. അങ്ങനെ, പാപത്തിന്റെ മേൽ വിജയം നേടുക (റോമ 6.22). ദൈവത്തിന് നന്ദി പറയുകയും അവിടുത്തേക്ക് മഹത്വം കൊടുക്കുകയും ആണ് നാം ചെയ്യേണ്ടത്. എന്നാൽ നാം നമുക്ക് തന്നെ മഹത്വം കൊടുക്കുകയാണ് ചെയ്യുക. പലപ്പോഴും നാം അറിയാതെയാണ് ഇങ്ങനെ ചെയ്യുന്നത്. 'ഞാൻ' കേന്ദ്രീകൃതമായ ചിന്തയാണ് നമ്മിൽ നാം സ്വയം എത്ര പരിശ്രമിച്ചാലും ഇതിൽ നിന്നും രക്ഷപ്പെടാനാവില്ല. യേശുവിനെ ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചാൽ മാത്രമേ അതിന് സാധിക്കൂ. അവിടുന്ന് ലോകത്തിലേക്ക് വന്നത് സ്വന്തം ഇഷ്ടം ചെയ്യാനല്ല. പിതാവിന്റെ ഇഷ്ടം മാത്രം ചെയ്യുവാനാണ്. ക്രിസ്‌തു നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ നമുക്കും ആ മനോഭാവം കൈവരും. പിതാവേ, ഞങ്ങൾക്കു ഈശോയെ വെളിപ്പെടുത്തണമേ. ഈശോ ഞങ്ങളുടെ ജീവിതത്തിൻ്റെ കേന്ദ്രമാകുവാൻ ഇടയാക്കണമേ. അങ്ങനെ ഞങ്ങൾ അവനൊടൊപ്പം ഉയിർപ്പിക്കപ്പെടട്ടെ.
ഡിവൈൻ ധ്യാനകേന്ദ്രം ബൈബിൾ വചനങ്ങൾ പ്രാവർത്തികമാക്കുന്നു: മുഖ്യമന്ത്രി സെപ്റ്റംബർ 24-ാം തീയതി അച്ചടി മാധ്യമങ്ങൾ ലോകത്തെ അറി യിച്ചത് മുഖ്യമന്ത്രിയുടെ മേൽപ്പറഞ്ഞ പ്രസംഗ ഭാഗമാണ്. റവ. ഡോ. അഗ സ്റ്റിൻ വല്ലൂരാനച്ചൻ്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവേള യിൽ ഡിവൈൻ ധ്യാനമന്ദിരം പ്രവർത്തന സജ്ജമാക്കിയ 100 കിടപ്പുരോഗി കൾക്കുള്ള ആജീവനാന്ത പരിപാലനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന വേളയി ലാണ് ബഹു. മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. പൗരോഹിത്യത്തിന്റെ 50 ആണ്ടുകൾ പൂർത്തിയാക്കിയ ബഹു. വല്ലൂരാനച്ചനെ പൊന്നാട അണിയിച്ച തിനു ശേഷം പതിനായിരങ്ങൾ അണിചേർന്ന വിശ്വാസിക്കൂട്ടായ്മയിൽ കൈയ്യടികൾക്കു നടുവിൽ മുഖ്യമന്ത്രി എഴുന്നേറ്റു നിന്ന് പ്രസംഗമാരംഭിച്ചു. “എന്തെന്നാൽ എനിക്കു വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു, നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു. നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലാ യിരുന്നു; നിങ്ങൾ എൻ്റെയടുത്തു വന്നു" (മത്താ. 25:35-36). ഒരു പക്ഷേ, മുഖ്യമന്ത്രിയുടെ ജീവിതത്തിൽ ആദ്യത്തെ വചന വ്യാഖ്യാനമായിരിക്കും ഇത് ഒന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു, നിങ്ങളിൽ എളിയ ഒരുവന് ചെയ്യു മ്പോൾ എനിക്ക് തന്നെയാണ് ചെയ്യുന്നത്. ഒരു മിനിറ്റ് സദസ്സിനെ നോക്കിയ പ്പോൾ കൈയ്യടികളും ഹല്ലേലൂയ വിളികളും ഹാളിൽ നിറഞ്ഞു.
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തിലുള്ള വിവിധ ജീവകാ രുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് ഇവിടെ നട ക്കുന്നത്. കിടപ്പുരോഗികൾക്ക് പരിചരണം നല്കുന്ന പുനരധി വാസ പദ്ധതി, 141 സാന്ത്വന കേന്ദ്രങ്ങളുടെ രജതജൂബിലി ആഘോഷം, ഇവയ്ക്കെല്ലാം ചുക്കാൻ പിടിക്കുന്ന അഗസ്റ്റിൻ വല്ലൂരാനച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ഇതെല്ലാം ഇതോടൊപ്പം നടക്കു കയാണ്. വിവൈൽസത്തിൻ്റെ ചിന്താഗതികളുമായും കരിസ്‌മാ റ്റിക് പ്രസ്ഥാനങ്ങളുമായും ഒക്കെ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സ്ഥാപനമായാണ് ഡിവൈൻ ധ്യാനകേന്ദ്രം പൊതുവിൽ വിലയിരുത്തപ്പെ ടുന്നത്. ലോകമാകെ മതോദ്ധാരണവുമായി ബന്ധപ്പെട്ട പ്രക്രിയയായാണ് വിവൈവൽസത്തെ കണക്കാക്കു ന്നത്. കഴിഞ്ഞ 35 വർഷമായി മുഖ്യമായും ആ നില യ്ക്കുള്ള പ്രവർത്തനമാണ് ഈ ധ്യാനകേന്ദ്രം നടത്തി വരുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ക്ഷണ പ്പത്രത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ പ്രവർത്ത നങ്ങളുടെ മറ്റൊരു വശം വ്യക്തമാക്കുന്ന ഒരു ബൈബിൾ വചനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. "എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു. ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു. ഞാൻ അതിഥിയായിരുന്നു. നിങ്ങൾ എന്നെ ചേർത്തു.. ഞാൻ നഗ്നനായിരുന്നു. നിങ്ങൾ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണാൻ വന്നു. തടവിലായിരുന്നു. നിങ്ങളെൻ്റെ അടു ക്കൽ വന്നു." ഇതാണ് ആ ബൈബിൾ വചനം. ആ ബൈബിൾ ഭാഗത്തിൻ്റെ തുടർച്ചയായി ഒരു കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എൻറെ ഏറ്റവും ചെറിയ ഈ സഹോദരരിൽ ഒരുത്തന് നിങ്ങൾ
റവ. ഡോ. അഗസ്റ്റിൻ വല്ലൂരാനച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബ ന്ധിച്ച് 1200 നിർദ്ധന കുടുംബ ങ്ങളെ ജീവിതാന്ത്യം വരെ സൗജന്യമായി പരിപാലിക്കുന്ന സാന്ത്വന കേന്ദ്രങ്ങളുടെ 25-ാം വാർഷികവും 100 കിടപ്പുരോഗി കൾക്ക് ജീവിതാന്ത്യം വരെ പരി ചരണം നല്‌കുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ ശിലാഫലക അനാച്ഛാദനവും ത്യശ്ശൂരിന്റെയും ചാലക്കുടിയു ടെയും മാത്രമല്ല, മലയാളിക ളുടെ മനസ്സുകളിലെക്കാലവും നിറഞ്ഞു നിൽക്കുന്ന സ്‌നഹ നിർഭരമായിട്ടുള്ള സാമൂഹ്യപ്രതി ബദ്ധതയുടെയും ജീവകാരുണ്യ പ്രവർത്തനത്തിന്റെയും സമാന തകളില്ലാത്ത ഒരു അടയാളപ്പെ ടുത്തലാണ്. വി. മത്തായിയുടെ സുവിശേഷം വായിച്ചുകൊണ്ട് ഇവിടെ ബഹു. മുഖ്യമന്ത്രി സൂചിപ്പി ച്ചതുപോലെ, മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെത്തിച്ചേരു ന്നതോ ക്ഷണിച്ചുകൊണ്ടു വരുന്നതോ ആയ നിർദ്ധ നരും നിരാലംബരും അധഃസ്ഥിതരും ആദിവാസികളു മൊക്കെയായ സാധാരണക്കാരായ മനുഷ്യർക്ക് സമൂ ഹത്തിൻ്റെ ഓരങ്ങളിലേക്ക് മാറ്റി നിർത്തുന്ന ഏറ്റവും ദയനീയമായിട്ടുള്ള പ്രയാസങ്ങളുണ്ടാകുമ്പോൾ, ഏതെ ങ്കിലും വിധത്തിലുള്ള മുൻഗണനകളോ, ജാതിമത രാഷ്ട്രീയ വർണലിംഗവ്യത്യാസങ്ങളോ ഇല്ലാതെ, തുറന്ന മനസ്സോടെ സ്വാഗതം ചെയ്‌ത അഭിമാനകര മായ പാരമ്പര്യമുള്ള മുരിങ്ങൂർ ധ്യാനകേന്ദ്രം, മഴവില്ലു പോലെ നിറഞ്ഞു നിൽക്കുന്ന ഏറ്റവും സന്തോഷകര മായിട്ടുള്ള ഒരു കുടക്കീഴിൽ നിന്നുകൊണ്ട് അക്കാര്യ ങ്ങളൊക്കെ വീണ്ടും അഭിമാനത്തോടെ പ്രഖ്യാപിക്കു കയാണ്, ഞങ്ങൾ തളരാത്തവിധം സാമൂഹിക പ്രതി ബദ്ധതകളുടെ അടയാളപ്പെടുത്തലുകളുമായി ഏറ്റവും കരുത്തോടെ മുന്നോട്ടു പോകുകയാണ്. ദുരന്തങ്ങളും ദുരിതങ്ങളും ഒരുപോലെ നടക്കുന്ന ഒരു നാടായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. 2018
ഏവരും സന്തോഷിക്കുന്ന ഒരു നിമിഷമാണിത്. കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണഭേദങ്ങളില്ലാതെ ഏവരു ടെയും സന്തോഷത്തിന്റെ ഒരു സുദിനം അടുത്തു വന്നു എന്നു പറഞ്ഞാൽ അതിന്നാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ഈ ചടങ്ങ്, എല്ലാവ മെയും ഒരുമിപ്പിച്ചിരിക്കുന്ന ഒന്നിച്ച് ചിന്തിപ്പിക്കുന്ന എന്താണ് ഡിവൈൻ എന്ന് ലോകം ശ്രദ്ധിക്കുന്ന ഒരു നിമിഷം. വിവിധങ്ങളായ പദ്ധതി കളുടെ ഉദ്ഘാടനങ്ങളാണ് ഇവിടെ നിർവഹിച്ചത്. നിർദ്ധന രായ കുടുംബങ്ങളെ സഹായി ക്കുന്നു. അതിലേറ്റവും ശ്രദ്ധേയമായതാണ് നൂറിൽപരം കിടപ്പുരോഗികൾക്ക് ജീവിതാന്ത്യം വരെ പരിചരണം നല്‌കുന്ന വയോനിവാസ പദ്ധതി ഉൾപ്പെടെയുള്ള ധാരാളം കാര്യങ്ങൾ, അതോടൊപ്പം അഗസ്റ്റിനച്ചന്റെ ജൂബിലി. ആ സന്തോഷത്തിൽ നമ്മൾ പങ്കുചേരുക യാണ്. എനിക്ക് ഇവിടെ നിൽക്കുമ്പോൾ പ്രസംഗിക്കു വാനായി ഒന്നും തന്നെ തോന്നുന്നില്ല. 1998-ൽ ഇതേ സ്ഥലത്ത് താഴെ ഒരു കസേരയിലിരുന്ന് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ പനയ്ക്കലച്ചൻ്റെയും അതോടൊപ്പം ഉണ്ടായിരുന്ന വചനപ്രഘോഷകരുടെയും ശ്രദ്ധാ പൂർവ്വം അവർ നടത്തിയ വചനങ്ങൾ ശ്രവിക്കുവാൻ എനിക്കവസരം ലഭിച്ചതിനെയോർത്ത് ഞാൻ നന്ദി പറ യുകയാണ്. അതെൻ്റെ ജീവിതത്തിലെ മാറ്റത്തിനു വഴി തെളിച്ചു. ഇവിടെ കാണേണ്ടത് ഈ ആലയത്തിൽ വരുമ്പോൾ കർത്താവിനെ പരിചയപ്പെടുത്തലാണ്. ദൈവത്തെ തിരിച്ചറിയുവാനുള്ള അവസരം സൃഷ്ടി ക്കപ്പെടുകയാണ്. അതിലൂടെ ഒരു നവീകരണത്തിനും
പൗരോഹിത്യ ജീവിത ത്തിന്റെ 50 വർഷം പൂർത്തിയാ ക്കിക്കൊണ്ട് ദൈവത്തിന് കൃതജ്ഞതാ ബലിയർപ്പിക്കുന്ന അഗസ്റ്റിൻ വല്ലൂരാനച്ചന് നമുക്കെ ല്ലാവർക്കും നന്ദി പറയാം. തൻ്റെ പൗരോഹിത്യ ജീവിതത്തിൽ ഈ ധ്യാനമന്ദിരവുമായി ബന്ധ പ്പെട്ട് പതിന്നാലോളം ജീവകാ രുണ്യ കേന്ദ്രത്തിൽ കഴിയുന്ന വർക്ക് അച്ചൻ കൊളുത്തിയ ആ പ്രകാശം, അതിനോട് ബന്ധ പ്പെട്ട് എത്രയോ ആയിരങ്ങളിൽ കൊളുത്തിയ പ്രകാശം, കൃത ജ്ഞതയുടെ തിരുനാളമായി ഈ ബലിപീഠത്തിന്റെ മുമ്പിൽ വച്ചു കൊണ്ട് അച്ചനർപ്പിക്കുന്ന ഈ ബലി വലിയ ഒരനുഗ്രഹമായി നമ്മളിൽ മാത്രമല്ല, ഈ ബലിയിൽ ദൂരെ നിന്നും സംബന്ധിക്കുന്ന എല്ലാവരിലേയ്ക്കും, അച്ചന്റെ ശുശ്രൂഷ ഏറ്റുവാങ്ങിയിരിക്കുന്ന എല്ലാ ഭൂഖണ്ഡങ്ങ ളിലേക്കും ജനലക്ഷങ്ങളിലേക്കും കടന്നു ചെല്ലട്ടെ. ഏറ്റവും കൂടുതൽ അച്ഛന്റെ കൂടെ സഹകരിച്ച ഒരു വ്യക്തിയാണ് ഞാൻ. അച്ചനെക്കുറിച്ച് ഞാനിവിടെ സംസാരിക്കുമ്പോൾ, ഞാൻ അനുഭവിക്കുന്ന ഒരു ചെറിയ ബുദ്ധിമുട്ടിതാണ്. അമ്പതുലക്ഷം പേജുള്ള ഒരു പുസ്തകത്തിന് ഒരു പേജിൻ്റെ അവതാരിക എഴു താൻ പറഞ്ഞാൽ ഊഹിക്കാവുന്നതേയുള്ളൂ, ആ ബുദ്ധിമുട്ട് എന്താണെന്ന്. സാധാരണ കിടപ്പാടം ഇല്ലാത്ത അവസ്ഥ എന്നു പറയുന്നത്. ഒരു ഭൗതികമായ പ്രശ്‌നമാണ്. രോഗം എന്നു പറയുന്നത്, ഒരു ശാരീരിക പ്രശ്നമാണ്. ബന്ധ ത്തകർച്ചകൾ ഒരു മാനസിക പ്രശ്‌നമാണ്. അങ്ങനെ യാണ് ലോകം അതിനെ കാണുന്നത്. എന്നാൽ, കിട പ്പാടമില്ലായ്മയും ശാരീരിക രോഗവും ബന്ധത്തകർച്ച കളുമെല്ലാം ഒരു ആത്മീയ പ്രശ്‌നമാണ് എന്ന്
മരിയ വാൾത്തോർത്താ എഴുതിയ 'ദൈവമനു ഷ്യന്റെ സ്നേഹഗീത' എന്ന പുസ്തകത്തിൽ യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്ന രംഗം വളരെ വിശദമായി വിവരിക്കുന്നു. ഇത് സകല മനുഷ്യർക്കും വേണ്ടിയുള്ള പ്രാർത്ഥനയാണ്. എല്ലാവരും ദൈവത്തിന്റെ അനന്തസ്നേഹവും അനന്തകരുണയും അറിയണം. നമ്മൾ അത് ആഗ്രഹിക്കണം. നമ്മൾ ആഗ്രഹിക്കണമെ ങ്കിലോ നമുക്കു മാനസാന്തരമുണ്ടായിരിക്കണം. നമുക്കു പരിശുദ്ധാത്മാവിൻ്റെ അഭിഷേകമുണ്ടായിരിക്കണം. പരി ശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും നമ്മിൽ ഉണ്ടെ ങ്കിലേ ലോകം മുഴുവനെയും സ്നേഹിക്കാൻ, ലോകം മുഴുവനുവേണ്ടിയും എല്ലാ മനുഷ്യർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ സാധിക്കൂ. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു തുടർന്നുവരുന്ന ഓരോ ജപവും ലോകം മുഴുവനും വേണ്ടിയുള്ളതാണ്. അങ്ങയുടെ രാജ്യം വരണമേ, എല്ലാ മനുഷ്യഹൃദയങ്ങളിലും പരിശുദ്ധാത്മാവു വന്നു നിറ യണം. അതുവഴി, ദൈവസ്നേഹം നിറയും, ക്ഷമിക്കാൻ ശക്തി കിട്ടും, കരുണ കാണിക്കാൻ ശക്തി കിട്ടും. കരു ണാർദ്രസ്നേഹം നമ്മിൽ നിറയും അങ്ങയുടെ തിരുമ നസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം. എന്താ ൈാണ് അങ്ങയുടെ തിരുമനസ്സ്? വചനം പറയുന്നു: എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ അറി വിലേക്ക് വരണമെന്നും വഴിയും സത്യവും ജീവനുമായ ദൈവപുത്രനായ മനുഷ്യാവതാരം ചെയ്ത യേശുവി ന്റെയും യേശു പഠിപ്പിച്ച ത്രിയേക ദൈവത്തിന്റെയും അറി വിലേക്ക് വരണം എന്നുമാണ്. എല്ലാവരും രക്ഷ പ്രാപി ക്കണം. ഒരാൾ പോലും നശിച്ചുപോകരുത്. ഇതു ദൈവ
അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ അവൻ ഇപ്ര കാരം മരിക്കുന്നതു കണ്ട് പറഞ്ഞു: "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു" (മർക്കോ. 15:39), കുരിശിൽ കിടന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ജീവൻ വെടിഞ്ഞ യേശുവിനെ ഒരു വിജാതീയ നായ റോമൻ ശതാധിപൻ ദൈവപുത്രനായി ഏറ്റുപറയാൻ എന്താണ് കാരണം? എന്തായിരുന്നു ആ മരണത്തിൻ്റെ പ്രത്യേകത? "എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്?" എന്ന് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടല്ലേ യേശു മരിച്ചത്. കുരിശിൽ തൂങ്ങി നിരാശയുടെ അടിത്തട്ടിലെത്തി നിലവിളിച്ചു കൊണ്ടു മരിച്ച ഒരു കുറ്റവാളിയെ ദൈവപുത്രനായി ഏറ്റു പറയാൻ ശതാധിപനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? സുവിശേഷം സശ്രദ്ധം വായിക്കുന്ന ആരെയും പിടിച്ചു നിർത്തു ന്നതാണ് ഈ ചോദ്യം. നിരാശനായി നിലവിളിച്ചു കൊണ്ടു മരിച്ച ഒരു കുറ്റവാളിയെ, അയാളെ കുരിശിൽ തറയ്ക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ആൾ മരിച്ചു എന്നു ഉറപ്പാകുന്നതു വരെ കാവൽ നിൽക്കുകയും ചെയ്‌ത ശതാധിപൻ എന്തുകൊണ്ട് ദൈവപുത്രൻഎന്നു വിളിച്ചു? സമാന്തരസുവി ശേഷങ്ങൾ യേശുവിന്റെ മരണ ത്തോടനുബന്ധിച്ചുള്ള ശതാധി പന്റെ പ്രതികരണം രേഖപ്പെടു ത്തിയിട്ടുണ്ട്. എന്നാൽ, യേശു മരിച്ചതു കണ്ടിട്ടല്ല, മരണശേഷ മുണ്ടായ അത്ഭുതപ്രതിഭാസ ങ്ങൾ കണ്ടിട്ടാണ് ശതാധിപൻ യേശുവിനെ ദൈവപുത്രനായി ഏറ്റുപറയുക. ശതാധിപൻ മാത്ര മല്ല കൂടെയുണ്ടായിരുന്ന പടയാ ളികളും ഈ വിശ്വാസപ്രഖ്യാപ നത്തിൽ പങ്കുചേരുകയും
പാപം ചെയ്തിട്ട് അത് ഏറ്റു പറയാതിരിക്കുക; പാപബോധമി ല്ലാതിരിക്കുക- ഒരാളുടെ ജീവിതത്തിലെ ഏറ്റവും നാശകരമായ ഒരവ സ്ഥയാണത്. ചിലർക്ക് ഏറ്റുപറയണമെന്നാഗ്രഹമുണ്ടാകും. എന്നാലും കഴിയുന്നില്ല. പാപം ചെയ്യാൻ നിർവ്വാഹമില്ലാത്ത ഘട്ടമെത്തുമ്പോൾ, കഴിഞ്ഞ കാലങ്ങളിൽ ചെയ്‌ത പാപത്തെ ഓർത്തു സന്തോഷിക്കുന്ന വരാണ് ഇനിയൊരു കൂട്ടർ. ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും മാനസാന്തരവും രോഗശാന്തിയുമൊക്കെയായി അനുഭവപ്പെടുന്നത് ചെയ്‌തുപോയ പാപം പാപബോധത്തോടെ ഏറ്റുപറയുമ്പോഴാണ്. നമുക്കു പാപമില്ലെന്നു നാം പറഞ്ഞാൽ അതു ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമി ല്ലെന്നു വരും. സത്യം വസിക്കാത്തവനിൽ ദൈവം വസിക്കുന്നില്ല. ദൈവം വസിക്കാത്തവൻ നിത്യനാശത്തിലാണെത്തുക. "നിൻ്റെ അകൃത്യങ്ങൾ നിന്നെയും ദൈവത്തെയും തമ്മിൽ അകറ്റി യിരിക്കുന്നു" (ഏശ. 59:2). അപ്പോൾ, ദൈവവും മനുഷ്യനും തമ്മിൽ അകൽച്ച ഉണ്ടോ? ഉണ്ട്. എപ്പോൾ? മനുഷ്യൻ പാപം ചെയ്യുമ്പോൾ മനുഷ്യൻ ദൈവത്തിൽ നിന്നകന്നു പോവുകയാണ്. ദൈവം അകലു കയില്ല. വീണ്ടും പിന്നാലെ വരികയാണ്. ആദിമാതാപിതാക്കളുടെ അനുഭവം അതാണ് തെളിയിക്കുന്നത്. പതിവുപോലെ വെയിലാറിയ നേരത്ത് ദൈവം അവരെത്തേടിച്ചെന്നു. അവർ ഓടി മരങ്ങൾക്കു പിന്നി ലൊളിച്ചു. ദൈവത്തോട് ഒപ്പമിരുന്ന ആദവും ഹവ്വയും പാപം വഴി ദൈവ ത്തിൽ നിന്നകന്നു. ദൈവത്തിൻ്റെ നിയമം ലംഘിച്ചതിലൂടെ. അപ്പോൾ, പാപം ദൈവനിയമത്തിൻ്റെ ലംഘനം കൂടിയാവുന്നു. തങ്ങൾ നീതിമാന്മാരാണെന്ന ഉറച്ച ധാരണയിൽ കഴിയുകയും മറ്റു ള്ളവരെ നിന്ദിക്കുകയും ചെയ്യുന്ന സ്വഭാവമുള്ളവരെക്കുറിച്ച് യേശു പറ യുന്നുണ്ട്. ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയിൽ "രണ്ടുപേർ പ്രാർത്ഥിക്കാൻ ദേവാലയത്തിലേക്കു പോയി. ഒരാൾ ഫരിസേയനും മറ്റേയാൾ ചുങ്കക്കാരനും. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ
അതിരാവിലെ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. ദൈവമേ, അങ്ങ യുടെ മക്കൾ ദുഃഖഭാരത്തോടെ, രോഗപീഡകളോടെ അവിടുത്തെ തിരു മുമ്പിലേക്കു വന്നുകൊണ്ടിരിക്കുന്നു. അങ്ങയുടെ വചനം കേൾക്കുവാനും വചനം കേട്ട് ആശ്വാസവും സൗഖ്യവും പ്രാപിക്കുവാനും വേണ്ടിയാണ് അവർ വരുന്നത്. അവരോടു പറയാൻ അങ്ങേക്ക് ഒരു വചനമുണ്ടല്ലോ, ആ വചനം എനിക്കു ഇപ്പോൾ വെളിപ്പെടുത്തിത്തരണമേ. ജനം വരുന്നത് എന്റെയോ മറ്റാരുടെയോ വാക്ക് കേൾക്കുവാനല്ല. അങ്ങയുടെ വചനം കേൾക്കുവാനാണ്. ദൈവത്തിന്റെ വചനം അവിടുത്തെ സ്നേഹവും ശക്തിയും നിറഞ്ഞ് നമ്മിലേക്കൊഴുകുന്നു. ആ വചനമാണ് നമുക്ക് ആശ്വാസം, നമുക്ക് ശക്തിരോഗസൗഖ്യം എന്നിവ നല്കു ന്നത്. ആ വചനം വെളിപ്പെടുത്തി ത്തരണമേയെന്നു ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ പറയുവാനുള്ള വചനം അവി ടുന്നു എനിക്കു വെളിപ്പെടുത്തി ത്തന്നു. ആ വചനമിതായിരുന്നു. "അങ്ങയുടെ പ്രമാണം എൻ്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ ദുരിതത്തിൽ ഞാൻ നശി ച്ചുപോകുമായിരുന്നു" (സങ്കി 119:92). ദു:ഖവും, ദുരിതവും, രോഗവും. പീഡകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വേദ നയുടെയും, മരണത്തിന്റെയും താഴ്വരയിലാണ് നാം ജീവിക്കു ന്നത് രോഗങ്ങളും, ദുഃഖങ്ങളും, പീഡകളും നമുക്ക് സർവ്വസാധാ രണമാണ്. അവ മൂലം നമ്മുടെ ജീവിതം നശിക്കാൻ ഇടവരരുത്. ദൈവത്തിന്റെ വചനം ഒഴുകിയെ ത്തുമ്പോൾ ഹൃദയത്തിന് സൗഖ്യവും മനസ്സിന് ആശ്വാ സവും കിട്ടുന്നു. ഈശോ പറ ഞ്ഞു: “എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരി ക്കുകയും ചെയ്യുന്നവൻ പാറ മേൽ ഭവനം പണിത വിവേകമ തിയായ മനുഷ്യനു തുല്യനായി രിക്കും" (മത്താ 7:24).. വീഴാതെ ഉറച്ചു നിന്ന ഭവന ത്തെക്കുറിച്ചാണ് ഈശോ പറ ഞ്ഞത്. വിവേകമതിയായ മനു ഷ്യന്റെ വീട് കൊടുങ്കാറ്റിലും വീഴാതെ ഉറച്ചു നിന്നു. മഴ പെയ്തു. കാറ്റൂതി, വെള്ളപ്പൊക്ക മുണ്ടായി. എല്ലാം ആഞ്ഞടിച്ചു. എന്നാൽ, വീട് ആ വീട് ഉറച്ചു നിന്നു. കാരണം, അത് പാറമേൽ പണിയപ്പെട്ടതായിരുന്നു. എന്നാൽ, ഭോഷനാകട്ടെ വീട് പണിതത് മനുഷ്യരുടെ വചനമായ മണൽപ്പരപ്പിലായിരുന്നു. പണിയാൻ എളു പ്പമായിരുന്നു. കാണാൻ മനോഹരമായിരുന്നു. പക്ഷേ, ഉറപ്പില്ലാതെ പോയി മറിഞ്ഞു വീണു. ഈശോ ആവശ്യപ്പെടുന്നത് പാറമേൽ ഭവനം പണിയാനാണ്. എന്താണ് ഈ പാറ? ദൈവത്തിന്റെ വചന മാണത്. ദൈവത്തിന്റെ വചനം കേൾക്കുകയും അനുസരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് ഭയപ്പെടാൻ ഒന്നുമില്ല, അവനു ആശങ്കയില്ല. മഴപെയ്യാം, കാറ്റടിക്കാം, വെള്ളപ്പൊക്കമുണ്ടാകാം. നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും ജോലിസ്ഥലത്തും എല്ലാം ദുഃഖങ്ങളും ആവലാതികളും പാളിച്ചകളും ഉണ്ടാകാം. നമ്മുടെ ജീവിതം ഉറച്ചു നില്ക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ ഉറപ്പ് -അത് വചനത്തിൻ്റെ ഉറപ്പാണ്. ദൈവത്തിൻ്റെ വചനത്തിന്മേൽ ജീവിതം പണിയുക എന്നാൽ ദൈവത്തിന്റെ വചനം കേൾക്കുക എന്നും വചനം അനുസരിക്കുക എന്നുമാണ്. ഈശോ പറഞ്ഞത് ദൈവത്തിൻ്റെ വചനം കേൾക്കണമെന്നാണ്. നാം ദൈവവചനം വായിക്കുന്നവരാകാം, വായിക്കേണ്ടതുമാണ്. കാരണം, ദൈവത്തിന്റെ വചനം ബൈബിളിലാണ് ഉള്ളത്. ഈ വചനം നമ്മൾ വായിക്കണം. വായിച്ചാൽ പോരാ, വായിച്ച വചനം നാം കേൾക്കണം. വചനം കേൾക്കുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്? നാം ഓരോ അദ്ധ്യായം വച്ച് ദിവസവും വചനം വായിക്കാറുണ്ട്. ബൈബിൾ മുഴുവൻ ഞാൻ വായിച്ചു തീർത്തിട്ടേ ഉള്ളൂ എന്നു വാശി യോടെ വചനം വായിക്കുന്നവരുമുണ്ട്. വായിച്ച വചനം എൻ്റെ ഹൃദയത്തിൽ ഒരു സ്വരമായി മാറണം. ബൈബിളിലുള്ളത് എഴുതപ്പെട്ട വചനമാണ്. എഴുതപ്പെട്ട് അച്ചടിക്ക പ്പെട്ട വചനമാണ്. ഈ വാചകങ്ങൾ ദൈവത്തിൻ്റെ സ്വരമായി എന്റെ ഹൃദയത്തിൽ മാറുമ്പോഴാണ് വചനം കേൾക്കുവാൻ എനിക്കു സാധിക്കുന്നത്. അത് വലിയ ഒരനുഭവമാണ്. കേൾക്കുക എന്നു പറഞ്ഞാൽ ദൈവം എന്നോട് സംസാരിക്കുന്നത് ഞാൻ കേൾക്കു കയാണ്. നിത്യവചനമായ മിശിഹായേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അവിടുന്ന് എന്നിൽ സാന്ത്വനമായി വിടുതലായി സൗഖ്യമായി നിറയണമേ. എന്നെ സുഖപ്പെടുത്തണമേ. മരുന്നോ ലേപനൗഷധമോ അല്ല, ദൈവത്തിൻ്റെ വചനമാണ് എന്നെ സുഖപ്പെടുത്തുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ തിരുവചനം എന്നിൽ നിവേറണമേ ഫലമണിയണമേ. ആമ്മേൻ
വേദനകളും കഷ്ടതകളും ഒരിക്കലും ശാപമല്ല. മറിച്ച്, വിജയത്തിൻ്റെ നീർച്ചാലുകളാണ്. ഓരോ വേദനയിലും പ്രത്യാശ നഷ്ടപ്പെടാതിരിക്കട്ടെ വേദനയുടെ നടുവിലും കർത്താവിനെ അനുഗമിക്കു മ്പോൾ പിന്നീട് അവയെല്ലാം വലിയ അനുഗ്രഹങ്ങളായി മാറും പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പറയുന്നു: “വേദന ഒരു പുണ്യമല്ലെങ്കിലും, അതിനെ സ്വീകരിക്കുന്ന രീതി പുണ്യമായി മാറാം." “സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിൻ്റെ ചൂളയിൽ കർത്താവിനു സ്വീകാര്യ രായ മനുഷ്യരും, കർത്താവിൽ ആശ്രയിക്കുക. അവിടുന്ന് നിന്നെ സഹായിക്കും. നേരായ മാർഗ്ഗത്തിൽ ചരിക്കുക; കർത്താവിൽ പ്രത്യാശ അർപ്പിക്കുക" (പ്രഭാ. 2:5-6). ഒരു പള്ളി ശുശ്രൂഷ കഴിഞ്ഞ് പുറത്തേയ്ക്ക് വരുമ്പോൾ ഒരു സഹോദരി പ്രാർത്ഥനാ സഹായ വുമായി എന്റെ അടുത്തു വന്നു. അവർ ക്യാൻസർ രോഗിയാണ്. അവർ പല ആവലാതികളും പ്രശ്ന ങ്ങളും കഷ്ടപ്പാടുകളും എന്നോടു പറഞ്ഞു. എൻ്റെ പല ബന്ധുക്കളും അയൽവാസികളും പള്ളിയിൽ പോകുന്നില്ല. പ്രാർത്ഥനയില്ല, കുമ്പസാരമില്ല. മദ്യപാനത്തിലും ജഡികപാപങ്ങളിലും മുഴുകി ജീവി ക്കുന്നു. അവരുടെ ജീവിതത്തിൽ രോഗങ്ങളോ മറ്റ് പ്രശ്‌നങ്ങളോയില്ല. ഒരു മൂക്കൊലിപ്പു പോലും വരു ന്നില്ല. ഞാൻ എല്ലാ ആഴ്‌ചയിലും പോട്ട ആശ്രമത്തിൽ പോകുന്നുണ്ട്. മദ്ധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെ ടുക്കുന്നുണ്ട്. എന്നിട്ടെന്തേ എനിക്കു മാത്രം ഇങ്ങനെ? അതെല്ലാം കേട്ടതിന് ശേഷം ഞാൻ പറഞ്ഞു: സഹോദരീ, ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ നടക്കുന്നില്ല. പ്രത്യാശയോടെ മുമ്പോട്ട് പോകണം. കർത്താവിൻ്റെ വേദനയോടും കുരിശ് മരണത്തോടും ചേർത്തുവച്ചുകൊണ്ട് പിതാവായ ദൈവത്തിന് സമർപ്പിച്ച് പ്രാർത്ഥിക്കണം. നിങ്ങളുടെ വിശുദ്ധീകരണത്തിനും കുടുംബത്തിലെ ഓരോ അംഗത്തിൻ്റെ വിശുദ്ധീകരണത്തിനും അനേകം പാപി കളുടെ മാനസാന്തരത്തിനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥി ക്കണം. സ്വർഗ്ഗത്തിൽ നിങ്ങൾക്ക് പ്രതിഫലം ഉണ്ട്. ദൈവം നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. അത് ഇപ്പോൾ മനസ്സിലാക്കില്ല. എന്നാൽ, പിന്നീട് മനസ്സിലായിക്കൊള്ളും. വിശുദ്ധ പൗലോസ്‌ശ്ലീഹ തൻ്റെ ഓരോ വേദനയേയും കഷ്ടപ്പാടുകളേയും നോക്കി ഇപ്രകാര മാണ് പറഞ്ഞത്. "നിങ്ങളെ പ്രതിയുള്ള പീഡകളിൽ ഞാൻ സന്തോഷിക്കുന്നു, സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്‌തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എൻ്റെ ശരീരത്തിൽ ഞാൻ നികത്തുന്നു" (കൊളോ. 1:24). യേശുക്രിസ്‌തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ ആഗ്ര ഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും" (1പത്രോ. 2:19). പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ യുവാവായിരിക്കുമ്പോൾ സെമിനാരിയിൽ ചേരുന്നതിന് മുമ്പ് ഗുരുതരമായ ന്യൂമോണിയ പിടിപെടുകയും ശ്വാസകോശത്തിൽ മൂന്നു മുഴകൾ കാണപ്പെടുകയും ചെയ്തു. അതിനാൽ, വലതു ശ്വാസകോശത്തിൻ്റെ മുകൾഭാഗം അടിയന്തിര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു. ശക്തമായ വേദനയിലൂടെയും നിരാശയിലൂടെയും കടന്നുപോകുന്ന ദിനങ്ങളായിരു ന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായത്. പലരും സന്ദർശകരായി കടന്നുവന്നു. അവർ സാധാരണ പറഞ്ഞു തുരുമ്പിച്ച ആശ്വാസവാക്കു കൾ അവനോട് പറഞ്ഞു. ഒരു ദിവസം ദൈവനിയോഗം എന്നപോലെ സന്ദർശകയായി കടന്നുവന്നത് ആദ്യകുർബ്ബാന കൈക്കൊള്ളാൻ ഒരുക്കിയ സിസ്റ്റർ ഡോളറസ് ആയിരുന്നു. അവർ അവനോട് പറഞ്ഞു: നിൻ്റെ വേദനകൾ ഒക്കെയും ഈശോയെ അനുകരിക്കുന്നതാക്കി മാറ്റുക. ആ വാക്കുകൾ യുവാവിൻറെ വേദനയ്ക്ക് ശാന്തി പകർന്നു. വേദനകൾ ആശ്വാസമായി. അവൻ്റെ മനസ്സ് പറഞ്ഞു: വേദനിക്കുന്ന വർക്ക് ഏറ്റവും വലിയ ആശ്വാസം തൻ്റെ നന്മ കാംക്ഷിക്കുന്ന ഒരാൾ കൂടെയുണ്ടെന്ന ഉറപ്പാണ്. ഈശോ കൂടെ ഉണ്ടെന്ന ഉറപ്പ് ചുരുക്കത്തിൽ, നിൻ്റെ വേദനകളുടെ കുരിശിൽ നീ ഒറ്റയ്ക്കല്ല; നിന്റെ കുരിശിൻറെ മറുവശത്ത് ക്രൂശിതനായ ഈശോയുമുണ്ടെന്നു സാരം. രോഗം സമ്മാനിച്ച സഹനങ്ങളിലൂടെ യുവാവിൻ്റെ ദൈവവിളി പാകപ്പെടുത്തുവാനും അതിൽ നിലനിൽക്കുവാനും പിന്നീട് വൈദികനും മെത്രാനും അവസാനം വിശുദ്ധ പത്രോസിന്റെ സിംഹാസന ത്തിൽ ഇരിക്കുവാനും സഭയുടെ വലിയ ഇടയനായി രൂപാന്തരപ്പെടുവാനും സാധിച്ചു. "ദുരിതങ്ങൾ എനിക്കുപകാരമായി; തൻമൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ" (സങ്കീ. 119:71). ജീവിതത്തിലെ ഓരോ സഹനവും വേദനകളും കഷ്ടപ്പാടുകളും വിജയത്തിലേക്ക് നയിക്കുന്ന ദൈവകരങ്ങളിൽ കൊടുത്ത് അവിടുത്തെ പൂർണ്ണ ഹ്യദയത്തോടെ സ്‌തുതിക്കാം. "ക്ഷമാശീലനും കുറച്ചുകാലത്തേക്കു മാത്രമേ സഹിക്കേണ്ടി വരൂ. അതുകഴിഞ്ഞാൽ അവൻ്റെ മുമ്പിൽ സന്തോഷം പൊട്ടിവിടരും" (പ്രഭാ. 1:23). "എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനേക്കാൾ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാൽ, അതിൽ പരിശീലിപ്പിക്കപ്പെട്ടവർക്കു കാലാന്തരത്തിൽ നീതി യുടെ സമാധാനപൂർവ്വകമായ ഫലം ലഭിക്കുന്നു" (ഹെബ്രാ. 12/11). ഈശോയെ, എന്റെ സഹനങ്ങളെ അനുഗ്രഹത്തിൻ്റെ നീർച്ചാലുകളാക്കുവാൻ എന്നെ അനുഗ്രഹിക്കണമെ. പരിശുദ്ധ വ്യാകുലമാതാവേ, വ്യാകുലങ്ങളെ ദൈവിക സമ്മാനങ്ങളായി സ്വീകരിക്കുവാൻ ഞങ്ങൾക്കു കരുത്തു തരണമെ
ഒരാളും നശിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനായി അവിടുന്നു നൽകിയ സ്വർഗ്ഗീയ വെളിപ്പെടുത്തലുകളാണ് വിശുദ്ധ ഗ്രന്ഥത്തിലെ 73 പുസ്‌തക ങ്ങളിലൂടെ നമുക്കു ലഭിക്കുന്നത്. ഈ പുസ്‌തകങ്ങളിലെ സുവിശേഷങ്ങളുടെ സാര സംഗ്രഹമായി ഒരു വചനമുണ്ട്. "അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോ കാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു." (യോഹ. 3:16) തന്നിൽ വിശ്വസിക്കുന്ന ഒരാളും നശിക്കരുതെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അവർ നിത്യജീവൻ പ്രാപി ക്കണം. അതിനായി ദൈവം തന്റെ ഏകജാതനെ നൽകി. ഇത് സകലജനത്തിനുമുള്ള സദ് വാർത്തയാണ്. ലോക ത്തിലെ ഏതു ഗണത്തിൽപ്പെട്ട വനും യേശുവിൽ വിശ്വസിച്ചാൽ രക്ഷിക്കപ്പെടും. അവൻ തക രില്ല. ദൈവം അതിന് അനുവദി ക്കില്ല. ദൈവം ദൈവമാകുന്ന തിന്റെ മൂന്നു കാരണങ്ങൾ അവി ടുന്ന് സർവവ്യാപിയും സർവശ ക്തനും സർവജ്ഞാനിയും ആകുന്നതാണ്. ദൈവം എല്ലായി ടത്തും ഉണ്ട്. ദൈവത്തിനു കടന്നു ചെല്ലാനാകാത്ത ഇട ങ്ങൾ ഇല്ല. അവിടുന്ന് സർവ്വശ ക്തനാണ്. അവിടുന്ന് എല്ലാം അറിയുന്നവനാണ്. ഈ ദൈവ മാണ് ഒരാൾ പോലും നശിക്ക രുത് എന്ന് ആഗ്രഹിക്കുന്നത്. ഇന്നു ലോകത്തുള്ള 750 കോടി ജനങ്ങളിൽ ഒരാൾ പോലും നശിക്കരുത് എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതിന് ഒരു ഉപാധിയേയുള്ളൂ. യേശുവിൽ വിശ്വസിക്കണം. അവനാണ് സത്യദൈവവും കർത്താവും എന്ന് ഏറ്റു പറയണം. ഈ സത്യം ഏറ്റുപറയുന്ന വന്റെ ഹൃദയത്തിലേക്ക് ഈശോ കടന്നുചെല്ലുന്നു. അവൻ അത്ഭുതങ്ങൾ പ്രവർ ത്തിക്കുന്നു. ആരും സങ്കടപ്പെട രുത് എന്നാണ് ദൈവം ആഗ്രഹി ക്കുന്നത്. തോൽക്കാനല്ല ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. കർത്താവിൽ വിശ്വസിക്കുന്നവൻ എന്നും ജീവിക്കണമെന്ന് അവി ടുന്നാഗ്രഹിക്കുന്നു. നാം നമ്മുടെ ദുരവസ്ഥകളിൽ നിന്നും വിമോ ചനം ആഗ്രഹിക്കണം. വിശ്വാസ ത്തോടെ പ്രാർത്ഥിക്കണം. വീൽചെയറുകളിൽ ചരിക്കുന്ന വർ കുതിച്ചു ചാടി നടക്കുവാൻ അവിടുന്ന് ഇടയാക്കും. സങ്കീർത്തകൻ പറയുന്നു: "അവിടുന്നാണ് നിന്റെ അന്തരംഗ ത്തിന് രൂപം നൽകിയത്. എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്‌തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടി കൾ അത്ഭുതകരമാണ്. എനിക്കത് നന്നായി അറിയാം. ഞാൻ നിഗൂ ഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ വച്ച് സൂക്ഷ്‌മതയോടെ സൃഷ്‌ടിക്കപ്പെടുകയും ചെയ്‌തപ്പോൾ എന്റെ രൂപം അങ്ങേയ്ക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭി ക്കുന്നതിനു മുമ്പുതന്നെ അവിടുത്തെ കണ്ണുകൾ എന്നെക്കണ്ടു. എനിക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിനു മുമ്പ് തന്നെ അങ്ങയുടെ പുസ്‌തകത്തിൽ അവ എഴുതപ്പെട്ടു" (സങ്കീ. 139:13-16). രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്ന താണ് വെള്ളം എന്നു ശാസ്ത്രം പറയുന്നു. എന്നാൽ, ഒരു തുള്ളി വെള്ളം കണ്ടുപിടിക്കുവാൻ ശാസ്ത്രത്തിനാകില്ല. അതു സാധിക്കു ന്നത് ദൈവത്തിനാണ്. ഇല്ലായ്‌മയിൽ നിന്നും അവിടുന്നാണ് ഇതു സാധ്യമാക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുക. വിശ്വസിക്കുന്നവൻ എന്നെ രക്ഷിക്കും എന്നു വിശ്വസിക്കുക. ദാനിയേലിൻ്റെ പുസ്‌തക ത്തിൽ തീച്ചൂളയിലേക്ക് എറിയപ്പെടാനായി നെബുക്കദ് നേസർ രാജാവ് ഒരുക്കി നിർത്തിയിരിക്കുന്ന മൂന്നു യുവാക്കളോട് രാജാവ് ചോദിക്കുന്നു: 'ഏതു ദേവൻ എൻ്റെ കരങ്ങളിൽ നിന്നും നിന്നെ രക്ഷിക്കും?" ചോദ്യം കേട്ട ഷദാക്കും. മെഷാക്കും, അബ്ദ്നെ ഗോയും ഒറ്റ വാക്കിൽ പറയുന്നു: "രാജാവേ, ഞങ്ങൾ സേവിക്കുന്ന ഞങ്ങളുടെ ദൈവം, എരിയുന്ന തീച്ചുളയിൽ നിന്നും ഞങ്ങളെ രക്ഷി ക്കുവാൻ കഴിവുള്ളവനാണ്. അവിടുന്ന് ഞങ്ങളെ നിൻ്റെ കൈയിൽ നിന്നും മോചിപ്പിക്കും. ഇക്കാര്യം നീ അറിഞ്ഞുകൊള്ളുക. അവി ടുന്നു ഞങ്ങളെ മോചിപ്പിച്ചില്ലെങ്കിൽ പോലും ഞങ്ങൾ നിന്റെ ദേവ ന്മാരെയോ നീ നിർമ്മിച്ച സ്വർണ്ണബിംബത്തെയോ ആരാധിക്കുക ญ” (๒๓๗. 3:15-16). ഇതാണ് വിശ്വാസം. പുതിയ നിയമത്തിൽ പരിശുദ്ധ അമ്മ സ്‌തുതിച്ചു പാടി. "ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്" (ലൂക്ക 1:49). വലിയ കാര്യം നിർണ്ണയിക്കപ്പെടുന്നത് എണ്ണം നോക്കിയല്ല, ഗുണം നോക്കിയാണ്. അമ്മ തുടർന്നു പറയുന്നു: "വിശക്കുന്നവരെ വിശി ഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തരാക്കി" (ലൂക്കാ 1:53). ഈ ദൈവമാണ് നമ്മുടെ കർത്താവ്. ഒരു സത്യം കൂടി നാം മനസ്സിലാ ക്കണം. എല്ലാ രോഗവും സൗഖ്യപ്പെടാനുള്ളതല്ല. എന്നാൽ, എല്ലാ രോഗിയും ആശ്വസിക്കപ്പെടാനുള്ളവനാണ്. രോഗം ദൈവം തരുന്ന ശിക്ഷയുമല്ല, ദൈവം നല്ലവനാണ്. അവിടുന്ന് തരുന്നത് സൗഖ്യവും വിടുതലുമാണ്. സർവ്വശക്തനായ ദൈവമേ, അവിടുത്തെ അനന്തശക്തിയിലും അനന്തസ്നേഹത്തിലും, കരുണയിലും ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനായ യേശുവാണ് എൻ്റെ ഏകരക്ഷകനും കർത്താവും എന്ന് ഏറ്റു പറയുന്നു. എന്നെ സുഖപ്പെടുത്തണമേ. എന്നെ സ്പർശിക്കണമേ. എൻ്റെ കെട്ടുകൾ അഴിക്കണമേ എന്റെ വിശ്വാസം ബലപ്പെടുത്തണമേ. ഹല്ലേലൂയ, ഹല്ലേലൂയ.
അൾസർ രോഗം സുഖപ്പെട്ടു എനിക്ക് ആറ് വർഷമായിട്ട് അൾസർ മൂലം അടിവയറ്റിൽ ഭയങ്കര വേദനയായിരുന്നു. ഡിവൈനിൽ വന്നു ധ്യാനം കൂടുകയും വചനം ശ്രവിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഈശോ എന്നെ സുഖപ്പെ ടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി, മേരി വർഗീസ്, കരിമിത്തി, കാഞ്ഞൂർ
സ്യൂചിക്ക് വത്തിക്കാനിൽഅഭയം നൽകാമെന്ന് മാർപാപ്പ പട്ടാളത്തിൽ തടവിൽക്കഴിയുന്ന മ്യാൻമറിലെ ജനാധിപത്യനേതാവ് ആങ് സാൻ സ്യൂചിക്ക് വത്തിക്കാനിൽ അഭയം നൽകാമെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വാഗ്‌ദാനം, ചിയെ മോചിപ്പിക്ക ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസമാദ്യം നടത്തിയ ഏഷ്യാ-പസഫിക് സന്ദർശനവേളയിൽ ജസ്യൂട്ട് പുരോഹിതരുമാ യുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച്‌ചയെക്കുറിച്ച് ഇറ്റാലിയൻ പുരോഹി തൻ അന്റോണിയോ സ്‌പഡാറോ 'കൊറിയെറി ഡെല സെറ' ദിനപത്രത്തിലെഴുതിയ കുറിപ്പിലാണ് ഈ വിവരമുള്ളത്. മ്യാൻമറിലെ സാഹചര്യം കണ്ട് നിശ്ശബ്ദരായിത്തുടരാനാവില്ലെന്നും എന്തെങ്കിലും ചെയ്തേ തീരുവെന്നും പാപ്പ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. 1991-ലെ സമാധാന നൊബേൽ ജേതാവായ സ്യൂചി 2021 ഫെബ്രുവരി മുതൽ തടവിലാണ്. സ്യൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറും മുമ്പ് അട്ടിമറിച്ച പട്ടാളം നേതാക്കളെ തടവിലാക്കുകയായിരുന്നു.