-
Writen byGOD's Love - PublisherDivine
- Year2024
ദൈവത്തെ അനുസരിക്കുന്ന മനസ്സ് ഉന്നതമായ സ്നേഹത്തിൻ്റെ ഒരു കൂട്ടായ്‌മയിലേക്കുള്ള വിളിയാണ് ദൈവം മനുഷ്യർക്കെല്ലാം നല്കിയിരിക്കുന്നത്, ഈ വിളി, നിയോഗം, ദൈവ പദ്ധതി ഒരു പക്ഷേ, നാം മനസ്സിലാക്കാതെ കഴിയുകയാവാം. ദൈവവും മനുഷ്യനും തമ്മിലുള്ള കൂട്ടായ്‌മയ്ക്ക്, ശാഖയും തായ്ത്‌തണ്ടും തമ്മിലുള്ള ബന്ധമാണുള്ളതെന്നു യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു. നമുക്കു സങ്കല്പിക്കാൻ കഴിയാവുന്നതിൽ വച്ച് ഏറ്റവും വലിയ ബന്ധമാണത്-ശാ ഖയും തായ്ത്തണ്ടും. തായ്ത്‌തണ്ടിനോട് ചേർന്നിരിക്കുന്നില്ലെങ്കിൽ ശാഖ ഉണങ്ങിപ്പോകുന്നു-അതുപോലെ ശ്രേഷ്ഠമായ ഒരു ബന്ധം. ഈ ദൈവിക പദ്ധതി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്, ദൈവത്തിന്റെ ദാസനാവുക, ദാസിയാവുക എന്ന താണ്. ഇതാണ് നമുക്ക് ദൈവത്തിനു കൊടുക്കാനുള്ളത്. ദൈവത്തെ അനു സരിക്കുന്ന, ഇതാ ഞാൻ എന്നു പറയുന്ന, ആമേൻ എന്നുരുവിടുന്ന ഒരു മനസ്സ്. ഇതു തന്നെയാണ് ദൈവം നമ്മോടാവശ്യപ്പെടുന്നതും. അവിടുന്നു സംപ്രീതനാവുക, അവിടുത്തെ അനുസരിക്കുന്ന മനസ്സിന്റെ മുമ്പിലാണ്..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ഉന്നതമായ സ്നേഹത്തിൻ്റെ ഒരു കൂട്ടായ്‌മയിലേക്കുള്ള വിളിയാണ് ദൈവം മനുഷ്യർക്കെല്ലാം നല്കിയിരിക്കുന്നത്, ഈ വിളി, നിയോഗം, ദൈവ പദ്ധതി ഒരു പക്ഷേ, നാം മനസ്സിലാക്കാതെ കഴിയുകയാവാം. ദൈവവും മനുഷ്യനും തമ്മിലുള്ള കൂട്ടായ്‌മയ്ക്ക്, ശാഖയും തായ്ത്‌തണ്ടും തമ്മിലുള്ള ബന്ധമാണുള്ളതെന്നു യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു. നമുക്കു സങ്കല്പിക്കാൻ കഴിയാവുന്നതിൽ വച്ച് ഏറ്റവും വലിയ ബന്ധമാണത്-ശാ ഖയും തായ്ത്തണ്ടും. തായ്ത്‌തണ്ടിനോട് ചേർന്നിരിക്കുന്നില്ലെങ്കിൽ ശാഖ ഉണങ്ങിപ്പോകുന്നു-അതുപോലെ ശ്രേഷ്ഠമായ ഒരു ബന്ധം. ഈ ദൈവിക പദ്ധതി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്, ദൈവത്തിന്റെ ദാസനാവുക, ദാസിയാവുക എന്ന താണ്. ഇതാണ് നമുക്ക് ദൈവത്തിനു കൊടുക്കാനുള്ളത്. ദൈവത്തെ അനു സരിക്കുന്ന, ഇതാ ഞാൻ എന്നു പറയുന്ന, ആമേൻ എന്നുരുവിടുന്ന ഒരു മനസ്സ്. ഇതു തന്നെയാണ് ദൈവം നമ്മോടാവശ്യപ്പെടുന്നതും. അവിടുന്നു സംപ്രീതനാവുക, അവിടുത്തെ അനുസരിക്കുന്ന മനസ്സിന്റെ മുമ്പിലാണ്. കായേനും ആബേലും ദൈവത്തിന് ബലിയർപ്പിച്ചു. ആബേലിന്റെ ബലി അവിടുന്നു സ്വീകരിക്കുകയും കായേൻ്റെ ബലി നിരസിക്കുകയും ചെയ്തു. കാരണം, ആബേൽ തൻ്റെ ബലിയിലൂടെ സമർപ്പിച്ചത് ദൈവത്തെ അനു സരിക്കുന്ന സ്വന്തം മനസ്സിനെയാണ്. തന്നെ അനുസരിക്കുന്നവരുണ്ടോ എന്നു ദൈവം നോക്കുന്നു. അനുസരിക്കുന്നവരുടെ മനസ്സിലേക്ക് അവി ടുന്ന് വസിക്കാനെത്തുന്നു.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ 40-ാം ഓർമ്മ ദിനാചരണത്തിന് സഭ തയ്യാറെടുത്തു കൊണ്ടിരിക്കുകയാ ണ്. ഡിസംബർ 9-നാണ് ശ്രേഷ്ഠ ബാവയുടെ 40-ാം ഓർമ്മദിനം. ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മാർ അത്തനേഷ്യസ് കത്തീഡ്രലിലാണ് വിപുലമായി ആചരിക്കു വാൻ യാക്കോബായ സഭ തീരുമാനിച്ചിട്ടുള്ളത്. അന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പരി. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പങ്കെടുക്കും. ശ്രേഷ്ഠ ബാവ എഴുതിവച്ച മരണപത്രം ആത്മീയ ലോകത്തിന് ഉജ്ജ്വലമായ ഒരു രേഖയാണ്. ആ രേഖയടക്കം ശ്രേഷ്ഠബാവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി മൂന്ന് വാല്യമായി ആ ദൈവ ദാസന്റെ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കും. ഡിവൈൻ ധ്യാനകേന്ദ്രം സ്നേഹത്തോടു കൂടി ആദ രാഞ്ജലികൾ അർപ്പിക്കാൻ പനയ്ക്കലച്ചന്റെയും മാത്യു അച്ചൻ്റെയും നേതൃത്വത്തിൽ ബാവയുടെ കബറിടത്തിൽ പോയിരുന്നു. ശ്രേഷ്ഠ ബാവയ്ക്ക് ഡിവൈൻ ധ്യാനകേന്ദ്രവുമായി ആഴമേറിയ മമത യിൽ പൊതിഞ്ഞ ഒരു സ്നേഹബന്ധമുണ്ടായിരുന്നു. പലചരക്കു കടയിലെ ഒരു സാധാരണ ജോലിക്കാരൻ കർത്താവിൻ്റെ ദാസനായി എങ്ങനെ മാറി എന്ന് ഒരിക്കൽ പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ ഡിവൈൻ ധ്യാനവേദിയിൽ അദ്ദേഹം പങ്കുവച്ചു. ആ പ്രസംഗം പകുതി തീർന്നപ്പോൾ ആ ജനക്കൂട്ടം മുഴുവൻ വലിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ട് ഹല്ലേ ലൂയ ഈശോയേ എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി. വേദിയിലെ വൈദികരും അത്മായ പ്രമുഖരും ഉച്ച ത്തിൽ നിലവിളിക്കുന്നതും കൈയ്യടിക്കുന്നതും കർത്താവിന് നന്ദി പറയുന്നതും ഡിവൈൻ വോയ്‌സ് കണ്ണു കൊണ്ടു കണ്ടിട്ടുണ്ട്. കാതു കൊണ്ട് കേട്ടിട്ടുണ്ട്, കൈ കൊണ്ടി സ്‌പർശിച്ചിട്ടുണ്ട്. ജീവൻ വച നവാക്യങ്ങൾ ശ്രേഷ്ഠ ബാവ പങ്കിടുമ്പോൾ ബാവയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായി. സഭാ നേതൃത്വം ഏറ്റെടുക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ദൗത്യത്തിന് ഡിവൈൻ ധ്യാനകേന്ദ്രം ആഴമേ റിയ പ്രാർത്ഥനാശംസകളും പവിത്രമായ ഹല്ലേലൂയ വിളികളും പിന്തുണക്കുകയാണ്. ശ്രേഷ്‌ഠബാവ യുടെ പ്രഭാഷണങ്ങളും ആരാധനകളും സഭയുമായി ബന്ധപ്പെട്ട ചരിത്രരേഖകളും അമൂല്യവസ്തുക്ക ളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കപ്പെടുകയാണ്. ഇത് ക്രിസ്‌തീയ സഭകളുടെ ചരിത്രത്തിൽ അതിനൂതനമായ ഒരു സംരഭമാണെന്ന് ദൈവനാമത്തിൽ ഞങ്ങൾ കുറിക്കുകയാണ്. പാവപ്പെട്ടവരുടെ പ്രവാചകനായും ആരുമില്ലാത്തവരുടെ ആലംബമായും പ്രതിസന്ധികളിൽ കാലിട റാത്ത കരുത്തനുമായി ശ്രേഷ്ഠബാവ വിശ്വാസികളുടെ ഹൃദയത്തിൽ എന്നും ജീവിക്കും. അന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദൈവത്തിൻ്റെ ക്രമീകരണത്തെക്കുറിച്ച് ശ്രേഷ്ഠബാവ പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്. ഒരു കവണ മാത്രം കൈവശമുണ്ടായിരുന്ന ദാവീദ് എന്ന ഇടയച്ചെ റുക്കനെ മഹാരാജാവായി മാറ്റിയ കർത്താവാണ് എല്ലാത്തിനും രൂപം കൊടുക്കുന്നത്. അതുകൊണ്ട് ആ അത്ഭുതകരമായ ദൈവശക്തിയ്ക്ക് ആഴമേറിയ വിശ്വാസത്താൽ ആരാധന അർപ്പിക്കുക, ബാക്കി യെല്ലാം ദൈവം നടത്തും. അങ്ങനെയാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന ധ്യാനപരിപാടികൾ നട ത്തുക. ഈ ഡിവൈൻ ധ്യാനമന്ദിരത്തെ ലോകത്തിൻ്റെ മുമ്പിൽ ദൈവം ഉയർത്തി. ഈ ചരിത്രം തന്നെ യാണ് ദൈവത്തിന്റെ്റെ മഹത്വരമായ കാര്യങ്ങൾക്ക് ലോകമനുഷ്യൻ്റെ മുമ്പിൽ വയ്ക്കാവുന്ന ഏറ്റവും നല്ല അടയാളവും അത്ഭുതവും. ശ്രേഷ്ഠബാവയുടെ ഓർമ്മകൾക്കു മുമ്പിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ മുഖമാസികയായ ഡിവൈൻ വോയ്സ് പ്രാർത്ഥനാപൂർവ്വം സമർപ്പിക്കുന്ന ഒരോർമ്മപ്പെടുത്തലായി ഈ കുറിപ്പ് ഞങ്ങൾ സമർപ്പിക്കുന്നു
ക്രിസ്തുമസ് ശിശുക്ക ളുടെ തിരുനാളാണ്. ദൈവം ശിശുവായി പ്രത്യക്ഷപ്പെട്ട തിന്റെ ഓർമ്മയാണത്. ശിശുക്ക ളായി മാറുവാൻ ദൈവം എല്ലാ മനുഷ്യരേയും ആഹ്വാനം ചെയ്തതിന്റെ ആഘോഷം. ശൈശവത്തിന്റെ ലാളിത്യ ത്തോടും എളിമയോടും കൂടെതിരുമുമ്പിൽ വരുവാൻ സാധിച്ചവർക്കൊക്കെ പുൽത്തൊഴുത്തിലെ ദൈവത്തെ തിരിച്ചറിയാൻ കഴിഞ്ഞു. പാവപ്പെട്ട ആട്ടിടയർ അവരുടെ ഹൃദയലാളിത്യത്തിൽ ബെത്ലഹേമിൽ ദൈവത്തെ കണ്ടറിഞ്ഞു. ആഹ്ലാദിച്ചു. പിന്നെ കിരീടം താഴെ ഇറക്കിവയ്ക്കാൻ തയ്യാറായ രാജാ ക്കന്മാരും പുൽത്തൊഴുത്തിലെത്തി, ഒരു കുഞ്ഞായി ചുരുങ്ങി ഇറങ്ങി വന്ന ദൈവത്തെ കണ്ടു കുമ്പിട്ടു നിന്നു. കിരീടത്തിന്റെ കനത്തിൽ തലയ്ക്കു മത്തുപിടിച്ച ഹോറോദേസ് രാജാവ് ശിശുവിൻ്റെ മുമ്പിൽ കുമ്പിടാൻ വിസമ്മതിച്ചു. ഭയവിഹ്വലനായ ഹേറോദേസ് രാജ്യത്ത് കുരുതിക്കളങ്ങൾ സൃഷ്‌ടിച്ചു. അതോടെ, മനുഷ്യവർഗ്ഗം രണ്ടായി
പിതാവായ ദൈവം തൻ്റെ പുത്രനെ നല്‌കുവാൻ തക്ക വണ്ണം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം നമുക്ക് നല്‌കിയ ഏറ്റവും അമൂല്യമായ ഒരു സമ്മാനമാണ് അവിടുത്തെ പുത്രൻ. യേശു നമ്മുടെ പാപ വിമോചകനാണ്. അവിടുന്ന് നമ്മുടെ ശരീരത്തിന്റെയും, മന സ്സിന്റെയും ആത്മാവിന്റെയും ദിവ്യവൈദ്യനും ഔഷധവു മാണ്. രക്ഷയും സൗഖ്യവും യേശുക്രിസ്‌തു മാത്രമാണ്. രക്ഷകൻ്റെ വരവിനായി ഒരുങ്ങിക്കൊ ണ്ടിരിക്കുന്ന ഈ വേളയിൽത്തന്നെ പിതാവായ ദൈവം സ്വർഗ്ഗത്തിൽ നിന്ന് അവിടുത്തെ അനുഗ്രഹങ്ങളും കൃപകളും നമ്മിൽ വർഷിക്കാ നായി കാത്തിരിക്കുന്നു. രക്ഷകനെക്കുറിച്ചുള്ള സദ്വാർത്ത നമ്മൾ പ്രഘോഷിക്കുമ്പോൾ കിട്ടുന്ന എല്ലാ വേദനകളും, സഹനങ്ങളും സ്വീകരിക്കാൻ വേണ്ട ശക്തി പരിശുദ്ധാത്മാവ് നമുക്ക് നല്കട്ടെ. സദ്വാർത്ത നമ്മളെ മുഴുവനായി യേശുവിൻ്റെ മുമ്പിൽ അടിയറ വയ്ക്കുമ്പോൾ പിതാവായ ദൈവം നൽകുന്ന സൗജന്യ ദാനമാണ് പാപമോചനം. യേശുവിൽ വിശ്വസിക്കുകയും, അവിടുത്തെ വചനങ്ങൾ അനു സരിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന മറ്റൊരു ദാനമാണ് അവിടുത്തെ
"ആയിരം ദേവാലയ ത്തിലെ പുൽക്കൂടുകളിൽ ഉണ്ണി യേശു പിറന്നാലും അവിടുന്ന് എന്റെ ഹൃദയത്തിൽ പിറക്കു ന്നില്ലെങ്കിൽ അതുകൊണ്ട് നിക്ക് എന്തു പ്രയോജനം?" മഹാനായ അലക്‌സാണ്ടർ പോപ്പിന്റെ മഹദ് വചനമാണ് മേലുദ്ധരിച്ചത്. ദൈവത്തെ മറന്ന മനു ഷ്യനെ വീണ്ടെടുക്കുവാനായി, അവന്റെ ദുഷ്‌കർമ്മങ്ങളിൽ നിന്ന് അവന് സമഗ്രവിമോചനം നല്‌കുവാനായി, അവനു രക്ഷ യുടെ പാത തുറന്നു കൊടുക്കുവാനായി, തൻ്റെ മഹിമകളെല്ലാം മറ ച്ചുവച്ച് ദൈവം മനുഷ്യനായി. ഏശയ്യാ ദീർഘദർശി പറയുന്നു: "അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കുരിരുട്ടിൻ്റെ ദേശത്തു വസി ച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു. എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവൻ്റെ ചുമലിലായിരിക്കും, വിസ്‌മയനീയനായ ഉപ ദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും" (ഏശയ്യ. 9:2-6). സത്യവും നീതിയും സമാധാനവും പുനഃസ്ഥാപിച്ച് ഈ ലോകത്തെ രക്ഷയിലേക്കു നയിക്കുവാൻ വന്ന ലോകൈക രക്ഷ കൻ. ഈ രക്ഷകനെക്കുറിച്ചാണ് മാലാഖ ആട്ടിടയന്മാരോടു പറ ഞ്ഞത്: "ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്‌തു. ഇന്നു ജനിച്ചിരിക്കുന്നു"
രക്ഷകൻറെ അടുക്കലേക്ക് വിജാതീയരായ സത്യാന്വേഷ കരെ ക്ഷണിച്ചു വരുത്തിയ ഒര ടയാളമായിരുന്നു നക്ഷത്രം: ഇത് പ്രകൃതിയിൽ നിന്നുണ്ടായ ഒരു പ്രതിഭാസമാണോ, എന്നാണ് സംഭവിച്ചത്. എതു നക്ഷത്രമായിരുന്നു എന്നതിനെ ക്കുറിച്ചൊക്കെ ശാസ്ത്രകാര ന്മാർ അന്വേഷിക്കുന്നുണ്ട്. അതോടൊപ്പം, ആരായിരുന്നു ഈ മൂന്നുപേർ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കാറുണ്ട്. സഭാ പാരമ്പര്യത്തിൽ, അവർ പിന്നീട് മൂന്നു രാജാക്കന്മാരായി. അവരെ പൂജ രാജാക്കന്മാർ എന്നു വിളിച്ചു. അവർക്കു പേരുകൾ കൊടുത്തു. മെൽക്കിയോർ, കാസ്‌പൽ, ബെൽത്താസർ എന്നിങ്ങ നെ. അവരോടൊപ്പമിറങ്ങിത്തിരിച്ച ഒരാൾ സ്ഥലത്തെത്താൻ താമ സിച്ചു പോയി എന്നും, വഴിതെറ്റിപ്പോയ നാലാമത്തെ രാജാവാണ് ആർത്തബാൻ എന്ന കഥയും നമുക്കൊക്കെ പരിചിതമാണ്. പക്ഷേ, ബൈബിളിൽ അവരെ രാജാക്കന്മാർ എന്നു വിളിക്കുന്നില്ല. അവരുടെ എണ്ണമോ, അവർ ഏതു രാജ്യത്തു നിന്നു വന്നുവെന്നോ പറയുന്നില്ല. പക്ഷേ, അവർ ജ്ഞാനികളായിരുന്നു എന്നു പറയുന്നുണ്ട്. ജ്ഞാനി കൾ എന്ന പദത്തിന് ഗ്രീക്കിൽ മാഗോയി അല്ലെങ്കിൽ മാഗി എന്നു
മാനവ വംശത്തിൻ്റെ മുഴു വൻ രക്ഷയ്ക്കുവേണ്ടി പാപപ രിഹാരബലിയാകാൻ, മനു ഷ്യരെ നിത്യതയിലേക്കു നയി ക്കാൻ മനുഷ്യനായി അവതരി ക്കുന്നതിനു ദൈവം തീരുമാ നിച്ചു. പൂർണ്ണ മനുഷ്യനാകണ മെങ്കിൽ ഒരു സ്ത്രീയുടെ ഉദരത്തിൽ ഉരുവാക്കപ്പെടണം. മനുഷ്യൻ പാപം ചെയ്തതു മുതൽ യോഗ്യതയുള്ള ഒരു സ്ത്രീയെ ദൈവം നോക്കിത്തുടങ്ങി അപ്പോൾ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ അന്നായുടെ മകൾ മറിയം എന്ന യുവതിയിൽ ദൈവം ഈ യോഗ്യത കണ്ടു. ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹ നിശ്ചയം ചെയ്ത കന്യകയുടെ അടുത്തേക്ക് ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടു (ലൂക്കാ. 1:28). ദൂതൻ അവളെ സംബോധന ചെയ്‌തു: ദൈവകൃപ നിറഞ്ഞവളേ, നിനക്കു സ്വസ്തി. "നിറഞ്ഞവളേ" എന്ന വാക്ക്
ഓരോ മനുഷ്യന്റെയും ജന്മം ഒരു അത്ഭുതമാണ്. ഓരോ മനുഷ്യനും ആദ്യം ജനി ക്കുന്നത് ദൈവത്തിന്റെറെ മനസ്സി ലാണ്. പിന്നീടാണ് അമ്മയുടെ ഉദരത്തിൽ ജന്മമെടുക്കുന്നത്. കർത്താവ് അരുളിച്ചെയ്‌തു: "മാതാവിൻ്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീക രിച്ചു" (ജറ, 1:5). വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദി പ്പിക്കുവാൻ കഴിയുകയില്ല. ഹ്യദയവിശുദ്ധിയുള്ളവർ ദൈവത്ത കാണും എന്ന് തിരുവചനം നമ്മോടു പറയുന്നു (മത്താ. 5:8), ജോഷ്വ ജനത്തോടു പറഞ്ഞു: “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ; നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും
യേശു യുവാവായി രിശ് ഏറ്റുവാങ്ങാനുള്ള ചങ്കുറപ്പും കരളുറപ്പും സ്വർഗ്ഗീയ വിശുദ്ധിയും വളർന്നു കഴിഞ്ഞപ്പോൾ പിതാ യുവാവായ യേശുവിനുണ്ടായിരുന്നു. എന്നാൽ, യേശു എന്ന നവജാ വായ ദൈവം താൻ കരുതി തശിശുവിന് സ്വർഗ്ഗസ്ഥനായ പിതാവു സമ്മാനിച്ചത് കടുത്ത ദാരിദ്ര്യ വച്ചിരുന്ന മരക്കുരിശ് മകനു മായിരുന്നു. ഉണ്ണീശോ ദാരിദ്ര്യത്തിൽ ജനിച്ചു. ആ ദാരിദ്ര്യം ഏറ്റുവാ നല്‌കി. അക്കാര്യത്തിൽ അത്ഭു ങ്ങിക്കൊണ്ടു വളർന്നു. രാജകൊട്ടാരത്തിലോ സമ്പന്ന കുടുംബ തപ്പെടേണ്ടതില്ല. ആ മരക്കു ത്തിലോ യേശുവിൻ്റെ ജനനത്തിനു വേണ്ടിയുള്ള സാഹചര്യങ്ങളൊ
ബെത്സെയ്‌ദാ കുളക്ക രയിൽ 38 വർഷം തളർവാത രോഗിയായിക്കിടന്ന മനുഷ്യ നോട് യേശു ചോദിക്കുന്നു. "നിനക്ക് സുഖം പ്രാപിക്കാൻ ആഗ്രഹമുണ്ടോ" (യോഹ. 5:6), ലോകത്തിലെ എല്ലാ മനു ഷ്യരോടും ഈ ചോദ്യം യേശു ചോദിക്കുന്നു: നിനക്കു സുഖം പ്രാപിക്കാൻ ആഗ്രഹമുണ്ടോ? ഈ ചോദ്യത്തിനു പിന്നിൽ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങ ളുണ്ട്. തളർവാതരോഗിയുടെ വിളി കേട്ടല്ല യേശു അയാളുടെ സമീ പത്തേക്കു ചെന്നത്. ധാരാളം രോഗികൾ ആ കുളക്കരയിൽ കിടപ്പുണ്ട്. അവരുടെയെല്ലാം ചാരേ അവരുടെ പ്രിയപ്പെട്ടവരും ബന്ധുക്കളുമുണ്ട്. ഈ മനുഷ്യന്റെയടുക്കൽ മാത്രം ആരുമില്ല. ആരുമില്ലാത്തവന്റെയ ടുക്കലേക്ക് യേശു ചെന്നു. ഒരു വ്യക്തിപോലും നശിച്ചു പോകാതിരി ക്കാനാണ് യേശു ലോകത്തിലേക്കു വന്നത്. രോഗത്തിലും ദുഃഖ ത്തിലും വേദനയിലും കഴിയുന്ന ഓരോ മനുഷ്യന്റെയടുത്തേക്കും യേശു വരുന്നു. എന്നിട്ടു ചോദിക്കുന്നു. നിനക്കു സുഖം പ്രാപിക്കു വാൻ ആഗ്രഹമുണ്ടോ?
പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോ ഷിക്കുന്ന ഫാ. അഗസ്റ്റിൻ വല്ലൂരാൻ വിസിയുടെ ജീവിത ത്തിന്റെ നാൾവഴികളിൽ പ്രാർത്ഥനാപൂർവ്വം നാം കടന്നു പോകുമ്പോൾ, ഏറെ കരു ണയും കരുതലും ചൊരിഞ്ഞ ദൈവത്തിന് നന്ദി പറയുവാൻ മാത്രമേ സാധിക്കുകയുള്ളൂ. സങ്കീ. 116:12-ൽ പറയുന്നതു പോലെ കർത്താവ് എൻ്റെ മേൽ ചൊരിഞ്ഞ അനുഗ്രഹ ങ്ങൾക്ക് ഞാനെന്ത് പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താ വിന്റെ നാമം വിളിച്ചപേ ക്ഷിക്കും എന്നു മാത്രമേ പറ യാനുള്ളൂ. ജീവിതം സമ്പൂർണ്ണമായി ദൈവസന്നിധിയിൽ ഉയർത്തു മ്പോൾ, “മാതാവിന്റെ ഉദര ത്തിൽ നിനക്ക് രൂപം നല്‌കു ന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു, ജനിക്കുന്ന തിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജനത കൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു" വെന്ന തിരുവചനം (ജറമിയ 1:4) അഗസ്റ്റിനച്ചന്റെ ജീവിതത്തിൽ അന്വർത്ഥമാകുന്നത് നമുക്ക് കാണാം. ലോകത്തിന്റെ അതിരുകളോളം വിസ്‌ത്യതമാക്കപ്പെട്ട സുവിശേഷ വേലയുടെ ദീപ്തമുഖം അഗസ്റ്റിനച്ചനിലൂടെ രൂപപ്പെടുവാൻ കുടും ബത്തിലെ ചിട്ടയായ പ്രാർത്ഥനാശീലവും സഹോദരസ്നേഹത്തിന്റെ തണലും നന്നായി സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഉറച്ച കാൽവയ്‌പുകളോടെ ലോകത്തിൻ്റെ വഴികൾ ഉപേക്ഷിച്ച്, ക്രിസ് വിന്റെ വഴിയെ നടന്നു നീങ്ങിയപ്പോൾ, വി. പൗലോസ് ശ്ലീഹ പറ ഞ്ഞതുപോലെ, "യേശുക്രിസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം കുടു തൽ വിലയുള്ളതാകയാൽ ഞാൻ സർവ്വവും ഉച്ഛിഷ്‌ടം പോലെ കരുതുകയാണ്. ഇതു ക്രിസ്‌തുവിനെ നേടുന്നതിനും അവനോടു കൂടി ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയായിരുന്നു" (ഫിലി പ്പി. 3:8,9). ഈ ദൈവനിയോഗം അതിൻ്റെ പൂർണ്ണതയിലേക്ക് അഗ സ്റ്റിനച്ചനിൽ വളരുകയായിരുന്നു. പൗരോഹിത്യത്തിൻ്റെ പരിശീലന വേളയിൽ നന്നായി സ്‌ഫുടം ചെയ്ത്, ജീവിതത്തെ ദിവ്യനാഥന് സമർപ്പിച്ചപ്പോൾ, അൾത്താരമേ ശയിൽ നിന്ന് ഉൾക്കൊണ്ട് ആത്മീയ അഗ്നിയിൽ ജ്വലിച്ച്, തന്റേതായ കർമ്മമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ, ദൈവം അഗ സ്‌റ്റിനച്ചനെ കനിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്. നല്ലൊരു വിശ്വാസപരി ശീലകൻ, നലം തികഞ്ഞ അദ്ധ്യാപകൻ, പ്രശസ്‌തനായ ധ്യാനഗു രൂ. മാധ്യമ ശുശ്രൂഷയുടെ അമരക്കാരൻ, അതിലുപരി ക്രിസ്തുവിന്റെ
ഓരോ മനുഷ്യൻറെയും ജന്മം ഒരു അത്ഭുതമാണ്. ഓരോ മനു ഷ്യനും ആദ്യം ജനിക്കുന്നത് ദൈവത്തിൻ്റെ മനസ്സിലാണ്. പിന്നീടാണ് അമ്മയുടെ ഉദരത്തിൽ ജന്മമെടുക്കുന്നത്. കർത്താവ് അരുളിച്ചെയ്തു: “മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിന് മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീക രിച്ചു" (ജറ. 1:5). വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പി ക്കുവാൻ കഴിയുകയില്ല. ഹൃദയവിശുദ്ധിയുള്ളവർ ദൈവത്തെ കാണും എന്ന് തിരുവചനം നമ്മോടു പറയുന്നു (മത്താ. 5:8). ജോഷ്വ ജന ത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ; നാളെ നിങ്ങ ളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും (3:5). ദൈവത്തിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. വ്യക്തിപരമായ എന്റെ പദ്ധതികൾ തകർന്നു പോയേക്കാം. എന്നാൽ എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി ഒരിക്കലും തകർന്നു പോവുകയില്ല. ദൈവ ത്തിന്റെ പദ്ധതിയോടു ചേർന്നു നിന്നാൽ ദൈവാനുഗ്രഹം ലഭിക്കും. ഈ പദ്ധതി പൂർത്തിയാക്കുവാൻ ദൈവം നമ്മുടെ കൂടെ വസിക്കും. ഏശയ്യാപ്രവാചകൻ പറയുന്നു: ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെ ഉണ്ട് (41:10). എന്നാൽ ആ ദൈവം സഹനങ്ങൾ അനുവദിക്കുന്നു. യേശു പറഞ്ഞു: ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എൻ്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരി ക്കുന്നു. നിങ്ങൾ എന്നിൽ വസിക്കുവിൻ. ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെ ടുവിക്കാൻ സാധിക്കാത്തതുപോലെ എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖ കളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖ പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ട് കത്തിച്ചുകളയുന്നു. നിങ്ങൾ എന്നിൽ വസിക്കുകയും എൻ്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കു കയും ചെയ്യുന്നെങ്കിൽ ഇഷ്‌ടമുള്ളത് ചോദിച്ചുകൊള്ളുക. നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്ത്വ പ്പെടുന്നു. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ. ഞാൻ എന്റെ പിതാവിന്റെറെ കൽപനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ നിങ്ങൾ എൻ്റെ കൽപനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും (യോഹ. 15:1-10), എന്റെ അമ്മയുടെ ഉദരത്തിൽ എനിക്കു രൂപം നൽകുന്നതിന് മുമ്പേ എന്നെ അറിഞ്ഞ ദൈവമേ ഞാൻ അങ്ങയെ ആരാധിക്കുന്നു. ജനിക്കുന്നതിനു മുമ്പേ എന്നെ വിശുദ്ധീകരിച്ച ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമെ. എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി പൂർത്തിയാക്കി ദൈവത്തെ മഹത്വപ്പെടുത്തി നിത്യഭാഗ്യത്തിന് അർഹനാകുവാൻ എന്നെ കാത്തുകൊള്ളേണമെ പരിശുദ്ധ അമ്മേ പ്രാർത്ഥിക്കണമെ
മാർപാപ്പ ഈ വർഷം ഇന്ത്യ സന്ദർശിക്കില്ല നിയുക്ത കർദ്ദിനാൾ ജോർജ്ജ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് നിയുക്ത കർദ്ദി നാൾ. മാർപാപ്പയുടെ വിദേശയാത്രകൾ ക്രമീകരിക്കുന്ന ചുമതല വഹിക്കുന്നത് മോൺ. ജോർജ് കൂവ ക്കാടാണ്. 2020-ൽ നടക്കേണ്ടിയിരുന്ന യാത്രയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാ ഓഷ്യാനയിൽ നടന്നത്. 2025 ജൂബിലി വർഷമായതിനാൽ കൂടുതൽ സമയവും പാപ്പ റോമിൽ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർദ്ദിനാൾ പദവി ലഭിച്ച ശേഷം നാട്ടിലെത്തിയ മോൺ. ജോർജ് കൂവക്കാട് കൊച്ചി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഭാരതസഭയ്ക്കും കേരളത്തിനും സീറോ മലബാർ സഭയ്ക്കും ഫ്രാൻസിസ് മാർപാപ്പ പ്രത്യേക മായി നൽകിയ സമ്മാനമാണ് കർദ്ദിനാൾ പദവിയെന്ന് മോൺ. ജോർജ്ജ് കുവക്കാട് പറഞ്ഞു. മാർ ജോസഫ് പവ്വത്തിൽ പിതാവിനു ലഭിക്കേണ്ടിയിരുന്ന അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ കുർബാന തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് തൻ്റെ ഉത്തരവാദിത്വം പാപ്പയുടെ വിദേശ സന്ദർശനം മാത്രമാണെന്നും മറ്റൊരു സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും നിയുക്ത കർദ്ദിനാൾ മറുപടി നല്‌കി. മോൺ. ജോർജ്ജ് കൂവക്കാടിന് കൊച്ചി വിമാനത്താവളത്തിൽ സഭാ വിശ്വാസികളും ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും ബന്ധുക്കളും സുഹൃത്തുക്കളും കാത്തലിക് നസ്രാണി അസോസിയേ ഷനും ചേർന്ന് സ്വീകരണം നല്‌കി, ആർച്ച് ബിഷപ് മാർ ജോർജ് കോച്ചേരി, കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ജോബ് മൈക്കിൾ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലായി രുന്നു സ്വീകരണം.
7 വർഷമായുണ്ടായിരുന്ന ഷോൾഡർ വേദന സുഖപ്പെട്ടു എനിക്ക് 7 വർഷമായി ഷോൾഡർ വേദന ആയിരുന്നു. ഇത് സ്പ്രെഡായി ബാക്കിലേയ്ക്കും, ചെസ്റ്റിലേക്കും ഉണ്ടായിരുന്നു. ഈ അവസ്ഥയിലാണ് ഞാൻ ഡിവൈനിൽ ധ്യാനത്തിൽ സംബന്ധിക്കു ന്നത്. ധ്യാനാവസരത്തിൽ എനിക്ക് പൂർണ്ണസൗഖ്യം ലഭിച്ചു എന്ന് യേശുനാമത്തിൽ ഞാൻ വിശ്വസിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്‌തുതി: സിമി, ചിലവന്നാർ, കടവന്തറ, കൊച്ചി
"യേശുവിൽ വിശ്വസിക്കുക; നീയും നിൻ്റെ കുടുംബവം രക്ഷ പ്രാപിക്കും" (അപ്പ. 16:31) യേശുനാമം വിളിച്ചപേക്ഷിച്ച് രക്ഷ നേടിയ കാനാൻകാരി സ്ത്രീയെപ്പോലെയും അന്ധ നായ യാചകനെപ്പോലും ഇതാ ഞാനും അങ്ങയെ വിളിക്കുന്നു. യേശുവേ എന്നിൽ കനിയ ണമേ, യേശുവിൽ വിശ്വസിക്കാനുള്ള കൃപ നല്‌കണമേ. യേശുവിനെ എൻ്റെ രക്ഷകനും നാഥ നുമായി ഹൃദയത്തിൽ സ്വീകരിക്കുവാനും അത് ഏറ്റുപറയുവാനും വിശ്വാസം മറ്റുള്ളവർക്ക് പകർന്നു നല്‌കുവാനും എൻ്റെ ഹ്യദയത്തിൽ തടസ്സമായി നിൽക്കുന്ന ജഡിക പാപബന്ധന ങ്ങളും അന്ധകാരവും നീക്കി പ്രകാശമാകുന്ന യേശുവേ എൻ്റെ ഹൃദയത്തിൽ വസിക്കണമേ. എന്റെ ഹൃദയത്തിലുള്ള അശുദ്ധിയെല്ലാം നീക്കി ദൈവസ്നേഹം നിറച്ച് അനുഗ്രഹിക്കണമേ. “എന്റെ ആത്മാവിനെ ഞാൻ നിങ്ങളുടെ മേൽ നിവേശിപ്പിക്കാം. നിങ്ങളെ എന്റെ കല്പനകളെ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും" (എസെ. 36:27). നമ്മുടെ ഹൃദയത്തിൽ ദൈവത്തിൻ്റെ ആത്മാവ് നിറഞ്ഞു കഴിഞ്ഞാൽ, നിങ്ങൾ എൻ്റെ സാക്ഷി കളാകും. ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽ 42-ാം അദ്ധ്യായത്തിൽ ഏഴാം വാക്യത്തിൽ പറഞ്ഞിരിക്കുന്നതുപോലെ അന്ധർക്ക് കാഴ്‌ച നല്‌കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കുന്നതിനു വേണ്ടി ഞാൻ നിന്നെ ജനത്തിന് ഉടമ്പടിയും, ജനതകൾക്ക് പ്രകാശവുമായി നല്‌കിയിരിക്കുന്നു. പ്രവാ ചകന്മാരിലൂടെ നമ്മൾക്ക് പിതാവായ ദൈവം തന്ന വാഗ്ദാനം, ആ വാഗ്ദാനമാണ് യേശുക്രി സ്തു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം" (ലൂക്ക 1:31). കന്യകാമറിയം ഗർഭം ധരിക്കുന്നതിനു മുമ്പ് തന്നെ പിതാവായ ദൈവം യേശു എന്ന നാമം ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്‌കി. യേശുവിന്റെ സാക്ഷികളാകാൻ വേണ്ടിയാണ് നമ്മെ ഓരോരുത്തരെയും പിതാ വായ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. ആ തിരഞ്ഞെടുപ്പും വിളിയുമനുസരിച്ച് നമുക്ക് യേശുവിനു വേണ്ടി ശുശ്രൂഷ ചെയ്യാം. ലൂക്ക 10:17-ൽ ഇപ്രകാരം പറ യുന്നു. എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചു വന്ന് പറയുന്നു: നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്പ്പെടുന്നു.