-
Writen byGOD's Love - PublisherDivine
- Year2025
“കർത്താവാണ് എൻറെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" സങ്കീർത്തനം 23:1.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers
“കർത്താവാണ് എൻറെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല" സങ്കീർത്തനം 23:1.
Happy Customers
Book Collections
Our Stores
Famous Writers
പുതിയ വർഷം ഒരു പുതിയ തുടക്കമാണ്. മനുഷ്യൻ പുതുതാക്ക പ്പെടുന്ന് അനുഭവത്തിലൂടെയാണ് എപ്പോഴും മുന്നോട്ടു പോകുന്നത്. "പഴ യത് കടന്നു പോയി. ഇതാ, പുതിയത് വന്നു കഴിഞ്ഞു" (2 കോറി, 5:17). പക്ഷേ, മനുഷ്യൻ എപ്പോഴും പഴയതായിക്കൊണ്ടിരിക്കുന്നു. ജീവിത ത്തിന്റെ ഹരിതാഭ വാർന്നു പോകുന്ന അവസ്ഥ. ഒരു റോസാപ്പൂവിന്റെ സൗന്ദര്യം ആസ്വദിക്കുന്ന മനുഷ്യന് കുറേക്കഴിയുമ്പോൾ അതിലെ സൗന്ദര്യം നഷ്ടമാകുന്നു. ഒരിളം കാറ്റ് ആദ്യം കുളിർമ്മയായി അനുഭവ പ്പെടുന്ന മനുഷ്യന് തെല്ലുകഴിയുമ്പോൾ അതൊരു മരവിപ്പായി മാറുന്നു. മനുഷ്യബന്ധങ്ങളിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. എത്ര നല്ല രീതിയിൽ തുടങ്ങിയാലും കുറേക്കഴിയുമ്പോൾ പഴയതാകുന്നു. ഇവിടെ യാണ് എന്നും പുതുക്കേണ്ടതിന്റെ ആവശ്യകതയുയരുന്നത്. പുതുക്കുന്ന ഈ പ്രക്രിയ മനുഷ്യന് തനിയെ പറ്റില്ല. ഇത് ദൈവത്തിൽ നിന്നാണ് വരു ന്നത്. ദൈവം നമ്മെ എപ്പോഴും പുതുക്കിക്കൊണ്ടിരിക്കുന്നു. ദൈവം എല്ലാം പുതുതാക്കുന്നു. “ഇതാ സകലവും ഞാൻ നവീകരിക്കുന്നു" (വെളി. 21:5). ദൈവം എങ്ങനെയാണ് പുതുക്കിപ്പണിയുന്നത്? ദൈവം പറയുന്നു: “ദാഹിക്കുന്നവന് ഞാൻ ജീവൻ്റെ ജലം നൽകും." ഈ ജലം പരിശുദ്ധാ ത്മാവാണ്. പരിശുദ്ധാത്മാവിലൂടെയാണ് നവീകരിക്കപ്പെടുന്ന പ്രക്രിയ നമ്മിൽ നടക്കുക. അതാണ് സങ്കീർത്തനം പറയുന്നത്. കർത്താവേ, നിന്റെ ആത്മാവിനെ അയയ്‌ക്കേണമേ. ഈ പ്രപഞ്ചം പുതുതായി സൂക്ഷിക്കേ ണമേ
ധ്യാനം തീരുന്ന ദിവസം രാവിലെയുള്ള കുർബ്ബാനയുടെ മദ്ധ്യേ അച്ചൻ പറഞ്ഞു: വചനത്തിൻ്റെ ലിഖിതരു പമാണ് ബൈബിൾ, ദൈവഹിതത്തിന് അനുസൃതമായി നിങ്ങളുടെ ജീവിതത്തെ പുനഃസംഘടിപ്പിക്കുവാനും, പുനർക മീകരിക്കുവാനും ആവശ്യമായ ഉൾക്കാഴ്ചകളും ആന്തരിക പ്രേരണകളും വചനം നിങ്ങൾക്കു തരും. അതുകൊണ്ട്, ദിവസവും ബൈബിൾ വായിക്കണം. വായന കഴിഞ്ഞാൽ, ആ വചനങ്ങൾ തന്റെ ജീവിതത്തോട് എന്തു സംസാരിക്കുന്നു എന്നു മനസ്സിലാക്കിത്തരണമേ എന്നു പ്രാർത്ഥിക്കണം. അപ്പോൾ വചനത്തിലൂടെ ദൈവം സംസാരിക്കുന്ന അനുഭവം നിങ്ങൾക്കു തീർച്ചയായും ഉണ്ടാകും. തിരിച്ചു വന്നതിന്റെ്റെ നാലാം ദിവസം. വി. കുർബ്ബാന കഴിഞ്ഞ് ഭക്തജനങ്ങൾ പിരിഞ്ഞുപോയെങ്കിലും ഞാൻ എഴുന്നേറ്റില്ല. സക്രാരിയുടെ തൊട്ടുമുമ്പിൽ ഞാൻ അല്പനേരം കൂടി ഇരുന്നു. ജനങ്ങളെയും മദ്ബഹയെയും വേർതിരിക്കുന്ന ചെറിയ തിണ്ണയിൽ ഒരു ബൈബിൾ ഞാൻ അതു കൈകളിലെടുത്തു. വചനങ്ങളിലൂടെ എന്നോടു സംസാരിക്കണമേ എന്നു ഞാൻ പ്രാർത്ഥിച്ചു. എനിക്കു തുറന്നു കിട്ടിയത് ബാബേൽ ഗോപുരത്തെക്കുറിച്ചുള്ള ഭാഗമായിരുന്നു. (ഉല്പ 11:1-9), രണ്ടാമതു തവ ണയും അതു വായിച്ചു. ഒരുപിടിയും കിട്ടുന്നില്ല. ആയിരക്കണക്കിനു വർഷം മുമ്പു നടന്ന ഒരു സംഭവത്തിന്റെ വിവ രണം. ആ സംഭവവും ഇന്നു ജീവിച്ചിരിക്കുന്ന ഞാനും തമ്മിൽ എന്തു ബന്ധം! ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. ബാബേൽ ഗോപുരം, ബാബേൽ ഗോപുരം എന്നു ഞാൻ അഞ്ചു തവണ വെറുതെ അങ്ങു പറഞ്ഞു. സക്രാരിയി ലേക്ക് ഒരു വട്ടം നോക്കി. കണ്ണുകളടച്ചു. "ദൈവമേ, ഈ വചനഭാഗത്തിലൂടെ എന്നോടു സംസാരിക്കണമേ" ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു. ഒരു ആന്തരികശബ്ദം ഞാൻ അനുഭവിക്കാൻ തുടങ്ങി ഒരു ബാബേൽ ഗോപുരം നിന്റെ ഹൃദയത്തിലുണ്ട്. വ്യക്തിത്വത്തിലുണ്ട്. ജീവിത രീതിയിലും ജീവിത ബന്ധങ്ങളിലും ഉണ്ട്. എന്റെ ചിന്തയിലെ കാർമേഘങ്ങൾ പതുക്കെ പതുക്കെ നീങ്ങുവാൻ തുടങ്ങി. കുടുംബത്തിൽ എന്റെ പ്രവർത്തനം ഞാൻ ചിന്തിച്ചു. അവിടെ ഞാൻ രാജാവാണ് ഭാര്യയും മക്കളും അപ്പനും അമ്മയും ആ രാജാവിന്റെ പ്രജകളാണ്. അതുകൊണ്ട് ഒരു അധികാര മനോഭാവം എന്നിലുണ്ട്. ഒരു 'അഹംഭാവം' കൊണ്ടു ഞാൻ നിറഞ്ഞിരുന്നു. ആരും കൂടുതൽ അഭിപ്രായം പറയേണ്ടാ, ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. എൻ്റെ ബുദ്ധിയും കഴിവും ആണ് ഇത യൊക്കെ നേടാൻ ഉപകരിച്ചത്. പെട്ടെന്ന് എനിക്കു മനസ്സിലായി, എന്റെ ജീവിതവീക്ഷണവും ജീവിതബന്ധങ്ങളും ഒരു ബാബേൽ ഗോപുരം പോലെയാണ്. ആരോടും ബന്ധമില്ലാതെ മുകളിലേക്കു കെട്ടിപ്പൊക്കുന്ന ഒരു ബാബേൽ ഗോപുരം. ആരിലേക്കും ചിതറിക്കു വാൻ ആഗ്രഹിക്കാത്ത ഒരു ബാബേൽ ഗോപുരം. എനിക്കു മനസ്സിലായി. 'ദൈവമേ, അങ്ങ് ഇറങ്ങി വന്നു ചിതറിക്കുവാനുള്ള ഒരു മുഴുത്ത പാപത്തിൻ്റെ ബാബേൽ ഗോപുരം എന്നിലുണ്ട്. അങ്ങതു തകർക്കണമേ' എന്നു ഞാൻ പ്രാർത്ഥിക്കുവാൻ തുടങ്ങി. തീരുന്നില്ല. പിന്നെയും എന്റെ ജീവിതബന്ധങ്ങളിൽ ഞാൻ പുലർത്തുന്ന ബാബേൽ ഗോപുരങ്ങൾ എനിക്കു കാണാൻ കഴിഞ്ഞു. മറ്റുള്ളവ രോട് കാണിക്കുന്ന സഹതാപവും നടപടികളും എൻ്റെ അവകാശവാദങ്ങൾക്കു വേണ്ടി ഞാൻ ഉപയോഗിച്ചു. എന്റെ മഹത്വം നാലുപേർ അറിയുന്നതിനും, അതുവഴി എൻ്റെ സാമൂഹിക അന്തസ്സ് വർദ്ധിപ്പിക്കുന്നതിനും ഉപയോഗിച്ചു. ഒരു ബാബേൽ കൂടി ഞാൻ തിരിച്ചറിഞ്ഞു. മറ്റുള്ളവർ എന്നെ വിമർശിക്കുന്നത് എനിക്ക് ഇഷ്‌ടമല്ല. ഞാൻ അവരെ ഉള്ളുകൊണ്ടു വെറുത്തിരുന്നു. എന്റെ പാപങ്ങൾ എനിക്ക് ബോദ്ധ്യപ്പെട്ടു. ഇതിന്റെ നടുക്കത്തിൽ ഞാൻ കണ്ണുകൾ തുറന്നു. തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഭാര്യയും ഭർത്താവും അവരുടെ മക്കളും കൈകോർത്തു പ്രാർത്ഥിക്കുകയാണ് “എന്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒന്നിച്ചു കൂടുമ്പോൾ അവർക്കു മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും." എന്റെ കുടുംബത്തിന്റെ മദ്ധ്യത്തിലും തമ്പുരാൻ വരണമെങ്കിൽ എല്ലാക്കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ച് ഇരിക്കണമെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. അത്രയും നാൾ ഞാൻ ഹൃദയത്തിൽ കൊണ്ടു നടന്ന ബാബേൽ ഗോപുരത്തെ തിരിച്ച റിഞ്ഞു. എനിക്കവയെ തകർക്കണം. എൻ്റെ കുടുംബബന്ധങ്ങളും അയൽപക്ക ബന്ധങ്ങളും സാമൂഹിക ബന്ധ ങ്ങളും. ഇനി ബാബേൽ ഗോപുരം കൊണ്ടു മലിനമാക്കരുതെന്നു ഞാൻ നിശ്ചയിച്ചു. ദൈവവചനത്തിനനുസരിച്ചു നിങ്ങളുടെ ജീവിതം പുനഃസംഘടിപ്പി ക്കുവാൻ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്‌താലേ ആ ആഗ്ര ഹത്തിന്റെയും നിശ്ചയത്തിന്റെയും പുറത്ത് തമ്പുരാനു പ്രവർത്തിക്കാൻ കഴിയൂ.. പനയ്ക്കലച്ചൻ്റെ വാക്കുകൾ ഉള്ളിൽ മുഴങ്ങുകയായിരുന്നു.
ഒരു വർഷം കൂടി കടന്നു പോവുകയാണ്. കാലം വേഗം പായുന്നു. വിചാരിച്ചതു പലതും പൂർത്തിയാക്കാൻ പറ്റിയില്ല. ആഗ്രഹിച്ചിടത്തോളം ഉയരത്തി ലേക്ക് എത്താനും സാധിച്ചില്ല. നേടാൻ പലതും കണക്കുകൂട്ടി വച്ചിരുന്നു. ഒന്നും അത്ര ത്തോളം എത്തിയില്ല. സത്യത്തിൽ ഇക്കൊല്ലത്തിൻ്റെ ആദ്യത്തിൽ ചിന്തിച്ചിരുന്നതു പോലെയില്ല ഒന്നും മുന്നോട്ടു നീങ്ങിയത്. സാഹചര്യങ്ങൾ അങ്ങനെ സംഭവങ്ങളെ ഒരുക്കുകയായിരുന്നു. മുറുകെപ്പിടിക്കണമെന്നു ചിന്തിച്ച പലതിലും അയഞ്ഞു കൊടുക്കേണ്ടി വന്നു. കുതിക്കണമെന്നു ഉറച്ചിരുന്ന ചില യിടങ്ങളിൽ തളർച്ച തോന്നി. വിടർന്നു വികസിക്കണമെന്നു തോന്നിയ വേദികളിൽ ഒതുങ്ങിക്കൊടുക്കേണ്ടതായും വന്നു. ദൗർബല്യവും തളർച്ചയും അംഗീകരിക്കാം. പക്ഷേ, ഒരു ചോദ്യം: കഴിഞ്ഞ കൊല്ലവും ഇങ്ങനെതന്നെ ചിന്തിച്ചതാണല്ലോ. ഓരോ വർഷം കഴിഞ്ഞു പോകുമ്പോഴും ഇത്തരം ഒരു ദുഃഖചിന്ത മനസ്സിൽ വരും. പിന്നെ അത് മറന്നു പോകും. പുതിയ വർഷമായി; അതിന്റെ പ്രശ്‌നങ്ങളായി, ആകുലതകളായി, തിരക്കായി, വർഷാന്ത്യം ഒരി ക്കൽക്കൂടി വന്നു ചേരുന്നു. എന്തുകൊണ്ട് ഇങ്ങനെയൊക്കെ? കാലം കഴിയുന്തോറും ജീവിതം പൂർണ്ണതയില്ലാതെ പോകുകയാണോ? എന്തു നേടി? എത്രത്തോളം എത്തി? ഒന്നും നേടിയില്ലെന്നും എങ്ങും എത്തിയില്ലെന്നും ഉള്ള ചിന്ത നഷ്‌ടബോധത്തിൻ്റെ ദുഃഖമായി മനസ്റ്റിന്റെ മുകൾത്തട്ടിൽ പതഞ്ഞു കിടക്കുന്നു. ഒരി ക്കലും സാക്ഷാത്കരിക്കപ്പെടി ല്ലാത്ത സ്വപ്നങ്ങളുടെ പരമ്പര മാത്രമോ ജീവിതം? ഒരിക്കലും തൃപ്തി വരാത്ത ആഗ്രഹ ങ്ങളും മനസ്സിനെ മഥിച്ച നൊമ്പരങ്ങളും മാത്രമോ വർഷാന്ത്യത്തിൽ ഓർത്തിരി ക്കാൻ? ഒരിക്കലും തൃപ്തി വരാത്ത, എങ്ങും എത്തി നിൽക്കാത്ത, ഒന്നിനും ഉത്തര മില്ലാത്ത അർത്ഥശൂന്യമായ ഒരു കടംകഥയോ ജീവിതം. മന സ്സിൽ വിഷാദം മാത്രം ബാക്കി നിൽക്കേ, ഒരു വർഷം കൂടി അത്യപ്തമായി കൊഴിഞ്ഞു വീഴുകയാണോ?
യേശു പറഞ്ഞു: “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖ കളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കു ന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു" (യോഹ. 15:5). ശാഖ മുന്തിരിച്ചെടിയോടു ചേർന്നു നിൽക്കുന്നില്ലെങ്കിൽ അതു ണങ്ങിപ്പോകും. തന്മൂലം ഫലം പുറപ്പെടുവിക്കാൻ അതിനു കഴിയാ താകുന്നു. യേശുവാകുന്ന മുന്തിരിച്ചെടിയോടു ചേർന്നു നിൽക്കാൻ കഴിയാത്ത വിധം നമുക്ക് തടസ്സങ്ങളനുഭവപ്പെടുന്നുവെങ്കിൽ ആ തട സ്സങ്ങളെന്തെന്നു കണ്ടെത്തുവാൻ ദൈവകൃപ ആവശ്യമാണ്. ദൈവ വുമായി ബന്ധപ്പെടണമെങ്കിൽ ആത്മീയമായ വിശുദ്ധി വേണം. നമ്മിലെ അശുദ്ധി, ദുരാസക്തി, അഹങ്കാരം, ദുർമ്മോഹങ്ങൾ ഇവ യൊക്കെ നീക്കിക്കളയുവാൻ നമ്മുടെ ശക്തി അപര്യാപ്തമായതി നാൽ നാം ദൈവാരൂപിയുടെ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കണം. “ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയു ള്ളവരായിരിക്കുന്നു" (യോഹ. 15:3).
നമ്മുടെ ഉള്ളിൽ നിതാന്ത മായി സമാധാനം നിലനി ല്ക്കാൻ ഒരു മാർഗ്ഗം യേശു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉപാധിക ളില്ലാതെ ക്ഷമിക്കുക എന്ന താണ് അത്. ഇതുകൊണ്ട് നമുക്ക് ലഭിക്കുന്നത് സമാ ധാനം മാത്രമല്ല, ശേഷിയും ശക്തിയും മറ്റൊരു വിധത്തിലുംനേടാൻ കഴിയാത്ത സ്നേഹത്തിൻ്റെ വറ്റാത്ത നീരുറവയും കൂടി യാണ്. ചിലർ ഇത് ജീവിതത്തിൽ ആചരിക്കുന്നു. ആത്മാർത്ഥമായി അന്ത്യം വരെ. മറ്റു ചിലർ പകുതി വഴി വരെ പോയി, സംഭ്രാന്തി പൂണ്ട്, മോഹഭംഗം വരെയെത്തി, മാനസികമായി സന്തുലിതാവസ്ഥ നഷ്ടപ്പെട്ടവരായിപ്പോകുന്നു. ഈ പരാജയം തൻ്റെ കഴിവിൻ്റെ പോരായ്‌മയാണെന്ന് ലോക ത്തോട് പറയാൻ മടിക്കുന്ന ഇവർ, ഈ ക്ഷമിക്കുക എന്നതിന് ശ്രമി ക്കുക തന്നെ പമ്പരവിഡ്ഢിത്തരമാണെന്നും അതുകൊണ്ട് നമ്മൾ പുണ്യവാളനാകുന്നില്ലെന്നും പറഞ്ഞു രക്ഷപ്പെടുന്നു. വേറെ ചിലർ, അജ്ഞതയാലും തുനിയാനുള്ള വിമ്മിഷ്‌ടത്താലും വെറും ചേതന നഷ്ടപ്പെട്ട കാഴ്ചക്കാരായി വഴിയോരത്ത് നിൽക്കുന്നു. ബലഹീനർക്ക് മാത്രം വിധിച്ച ഒരു സിദ്ധിയാണ് ക്ഷമയെന്നും, ആത്മവിശ്വാസം പൂർണ്ണമായില്ലാത്തതിനാലാണ് ക്ഷമിച്ചു അടിയറവു പറയുന്നതെന്നും, തൻ്റെ ഗുണത്തിനല്ല, മറിച്ച് തൻ്റെ ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും ഈ ക്ഷമ വിഘാതം സൃഷ്ടി ക്കുമെന്നും പല ഘട്ടങ്ങളിലായി പലർക്കും തോന്നാറുണ്ട്.
അനന്തമായ കാലത്തെ കലണ്ടറിലും കൈവാച്ചിലു മൊക്കെ ഒതുക്കിയ നാൾ മുതൽ മനുഷ്യനെ ആകുലപ്പെ ടുത്തുന്ന ചിന്തയാണ് അയു സ്സിലെ തീർന്നു പോകുന്ന ദിന ങ്ങളെക്കുറിച്ചുള്ളത്. എനിക്ക് ഒരു വയസ്സു കൂടിയെന്നു പറ യുമ്പോൾ ഉള്ളിൽ തേങ്ങലുയരാൻ കാരണമിതാണ്. ഒരു വർഷവും കൂടി ജീവിതത്തിൽ നിന്നു കൊഴിഞ്ഞു പോയെന്നതാണ് ഓരോ പുതുവർഷവും ഉള്ളിലൊതുക്കുന്ന ഖേദം. കവികൾ, കടന്നുപോയ ദിനങ്ങളെ കാലവ്യതിയാനത്തിൽ കൊഴിഞ്ഞ ഇലകളോട് ഉപമിക്കു ന്നതിന്റെ കാരണവും ഇതു തന്നെയാവും. ഒപ്പം, മുന്നിൽ വരാനുള്ള നല്ല നാളുകളെക്കുറിച്ചു ശുഭാപ്തിവിശ്വാസം നിറഞ്ഞ സ്വപ്നങ്ങളും ഓരോ പുതുവർഷാഘോഷവും പകർന്നു നല്‌കുന്നുണ്ട്. വസന്തം, ശിശിരം, ഗ്രീഷ്‌മം, ഹേമന്തം എന്നൊക്കെയുള്ള ചാക്രി കതയുടെ ഒരു വട്ടം പൂർത്തിയാക്കിയപ്പോൾ, കൊച്ചു സംഭവങ്ങളി ലൂടെയും വ്യക്തികളിലൂടെയുമൊക്കെ ദൈവം നമ്മെ വളർത്തി. "നീ വലത്തോട്ടോ, ഇടത്തോട്ടോ തിരിയുമ്പോൾ നിൻ്റെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി ഇതിലേ പോവുക" (ഏശയ്യ. 30:21
ദൈവത്തെ പിതാവേ എന്നു വിളിക്കാൻ ലോകത്തെ പഠിപ്പിച്ചത് യേശുവാണ്. ആ വിളിയിൽ സ്നേഹമുണ്ട്, സ്വാതന്ത്ര്യമുണ്ട്. അടുപ്പവും വാത്സല്യവുമുണ്ട്. പിതാവേ എന്നു വിളിക്കുമ്പോൾ അടുപ്പത്തേക്കാൾ കൂടുതൽ അകൽച്ചയും സ്നേഹത്തേക്കാൾ ആദരവു മാണു പൊതുവേ പ്രത്യക്ഷപ്പെടുക. ആ പദത്തിനു തന്നെ ഔദ്യോ ഗികതയുണ്ട്. എന്നാൽ, യേശു പഠിപ്പിച്ച പ്രാർത്ഥനയിൽ ഒരു കുടും ബാന്തരീക്ഷത്തിൻ്റെ പ്രതിദ്ധ്വനിയാണ് കേൾക്കുക. കുഞ്ഞുങ്ങൾ തങ്ങളുടെ പിതാവിനെ അപ്പാ, ഡാഡീ എന്നൊക്കെ വിളിക്കുന്നതു പോലെ വാത്സല്യത്തോടും വലിയ സ്വാതന്ത്ര്യ ത്തോടും കൂടെ ദൈവത്തെ വിളിക്കാനാണ് യേശു പഠിപ്പിച്ചത്. യേശു നമുക്കു നല്കുന്ന ആദ്യത്തെ പാഠം, അങ്ങകലത്തിരുന്ന് മനുഷ്യന്റെ പ്രവൃത്തികളെല്ലാം സൂക്ഷ്‌മമായി നിരീക്ഷിച്ച് കുറ്റം കണ്ടുപിടിച്ച് ഉടനേ നരകത്തിലേക്ക് തള്ളിയിടുന്ന ഒരു വിധിയാളനല്ല ദൈവം എന്നാണ്. ദൈവം സ്നേഹമുള്ള പിതാവാണ് എന്ന അവബോധ ത്തിലേക്കു നമ്മെ ഉയർത്താനാണ് യേശു ആഗ്രഹിച്ചത്.
"സമാധാനത്തിൻ്റെ കർത്താവു തന്നെ നിങ്ങൾക്ക് എക്കാലത്തും എല്ലാ വിധ ത്തിലും സമാധാനം നൽകട്ടെ" (26. 3-16). ജീവിതപങ്കാളിയുണ്ട്; മക്ക ളുണ്ട്. ജോലിയുണ്ട്. പണസമാധാനമില്ല. ഈ സമാധാനം എവിടെ നിന്നു കിട്ടും? പുറമെ നിന്നു നോക്കുന്നവർക്കു എല്ലാം തൃപ്‌തികരമായി തോന്നുന്നുണ്ട്. എല്ലാം തികഞ്ഞവൻ; ഒന്നിനും കുറവില്ലാത്തവൻ; സമ്യദ്ധിയും സന്തോ ഷവും നിറഞ്ഞവൻ. എന്നാൽ, അവൻ്റെ ഹൃദയത്തിൽ സമാധാന മില്ല, അല്പം പോലുമില്ല. ജീവിതപങ്കാളിയെ ലഭിച്ചിരുന്നെങ്കിൽ ജീവിതം സന്തോഷവും സമാധാനവും കൊണ്ട് നിറയുമായിരുന്നുവെന്ന് ചിന്തിച്ചും മോഹിച്ചും കഴിഞ്ഞവർ. ആഗ്രഹിച്ചിരുന്നതുപോലെ അവർ വിവാഹിതരായി. പക്ഷേ, നാളുകളേറെ കഴിഞ്ഞിട്ടും അവർക്കു സമാധാനം കൈവരി ക്കാൻ കഴിഞ്ഞില്ല. മറ്റു ചിലർ മക്കളില്ലാത്ത ദുഃഖം പേറുന്ന ദമ്പതി മാരാണ്. അവരും സമാധാനമില്ലാതെ പിടയുകയാണ്.
ക്രിസ്തുമസ് മാസത്തിൽ ഭാരത കത്തോലിക്കാ വിശ്വാസികളുടെ മനസ്സുകളിൽ നക്ഷത്രദീപ ങ്ങൾ തെളിച്ച് മാർ ജേക്കബ് കുവക്കാട് കർദ്ദിനാളായി അഭിഷിക്തനായി. സെൻ്റ് പീറ്റേഴ്‌സ് ബസിലി ക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ, മാർ കൂവക്കാടിന് സ്ഥാനചിഹ്നങ്ങൾ നൽകി വാഴിച്ചു. 21 പേരാണ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉർത്തപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമ്മികരായി. മാർ കൂവക്കാടിൻ്റെ സ്വന്തം രൂപതയിലെ മേൽപ്പട്ട ക്കാർ ചടങ്ങിൽ ശുശ്രൂഷ നിർവഹിച്ചത് അപൂർവ്വനിമിഷമായി. വൈദികനായിരിക്കെ നേരിട്ട് കർദ്ദി നാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടതിന്റെ ബഹുമതിയും കൂവക്കാടിന് സ്വന്തം. ചങ്ങനാശ്ശേരി മാമ്മൂട് കൂവക്കാട് കുടുംബാംഗമായ കുർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മാമ്മൂട് ലൂർദ്ദ് മാതാ പള്ളി ഇടവകാംഗമാണ്. ശനിയാഴ്ച രാവിലെ മാർ കൂവക്കാട്, മാർ തോമസ് തറയിൽ തുടങ്ങിയവർ മാർപ്പാപ്പയുമായി കൂടി ക്കാഴ്ച നടത്തി. മാർ കൂവക്കാടിനും ഭാരതസഭയിലെ ബിഷപ്പുമാർക്കും മാർപാപ്പ ആശീർവാദം നൽകി. ചടങ്ങിന് കർദ്ദിനാളിൻ്റെ മാതാപിതാക്കളായ ജേക്കബ് വർഗ്ഗീസ്, ലീലാമ്മ ജേക്കബ് എന്നിവരും ബന്ധു ക്കളും സാക്ഷികളായി. പ്രധാനമന്ത്രി നിയോഗിച്ച ഇന്ത്യൻ ഔദ്യോഗിക സംഘത്തെ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ നയിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് ആല ഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോ ലിക്കാബാവ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, ബി.ജെ.പി. നേതാക്കളായ രാജീവ് ചന്ദ്രശേഖർ, അനിൽ ആൻ്റണി, അനൂപ് ആൻ്റണി തുടങ്ങിയവരും എത്തിയി രുന്നു. മാർ കൂവക്കാട് വത്തിക്കാനിലാണ് തുടർന്നും പ്രവർത്തിക്കുക.
അപ്പസ്തോലപ്രവർത്ത നങ്ങളിൽ അനനിയാസിന്റെയും സഫീറയുടെയും കഥയുണ്ട്. പറമ്പു വിറ്റു കിട്ടിയ തുകയുടെ ഒരു ഭാഗം മാറ്റിവച്ചിട്ട് ബാക്കി യാണവർ അപ്പസ്തോലന്മാ രുടെ മുമ്പിൽ കൊണ്ടുവന്നത്നിജസ്ഥിതി മനസ്സിലാക്കിയ പത്രോസ് ചോദിച്ചു: "അനനിയാസേ, പരിശുദ്ധാത്മാവിനെ വഞ്ചിക്കാനും പറമ്പിൻ്റെ വിലയുടെ ഒരംശം മാറ്റിവയ്ക്കാനും സാത്താൻ നിൻ്റെ ഹൃദയത്തെ പ്രേരിപ്പിച്ചതെന്ത്? പറമ്പു നിന്റെ സ്വന്തമായിരുന്നില്ലേ? വിറ്റു കിട്ടിയതും നിന്റെ അധീ നതിയിലായിരുന്നില്ലേ? ഈ പ്രവൃത്തി ചെയ്യാൻ നിന്നെ പ്രേരിപ്പിച്ച തെന്താണ്? നീ വ്യാജം പറഞ്ഞത് മനുഷ്യനോടല്ല, ദൈവത്തോ ടാണ്." പത്രോസിൻ്റെ വാക്കുകൾ കേട്ടപ്പോൾ അനനിയാസ് നിലത്തു വീണു മരിച്ചു. പിന്നാലെ, വിവരമറിഞ്ഞെത്തിയ അവന്റെ ഭാര്യ സഫീ റയും മരിച്ചു.
കാനായിൽ വച്ച് മറിയം മകനോടു പറഞ്ഞു: “അവർക്കു വീഞ്ഞില്ല" കല്യാണത്തിനിടെ വീഞ്ഞു തീർന്നു പോയാൽ വീട്ടുകാർക്കു നാണക്കേടാണ്. ആ നാണക്കേട് കുറെക്കാലം നീണ്ടു നിൽക്കും. പിന്നെ ആളുകൾ അതങ്ങ്. മറക്കും. എന്നാൽ, അതിലപ്പുറം ചില അർത്ഥം കൾക്കുണ്ട്. വാക്കു CLE യഹൂദരുടെ കല്യാണത്തിന് പ്രധാന വിഭവമാണ് വീഞ്ഞ്. ആദ്യം പഴകിയ വീഞ്ഞു വേണം. അത് ആവോളം വേണം. അതിഥികൾക്ക് ഇഷ്ടംപോലെ വിളമ്പണം. ചിലർ കുറച്ചു കുടിക്കും. ചിലർ മൂക്കറ്റം കുടിച്ചു മത്തു പിടിക്കും. അതാണ് പതിവ്. അന്ന് കല്യാണ വിരുന്നിന് എത്തിയവർ പലരും മൂക്കറ്റം കുടിച്ചു. അങ്ങനെയാണ് ഇടയ്ക്കു വച്ച് വീഞ്ഞു തീർന്നുപോയത്. അഞ്ഞൂറു പേർ കല്യാണത്തിന് വരുമെന്ന് കണക്കുകൂട്ടി ആയിരം പേരെ ക്ഷണിച്ചെന്നിരിക്കട്ടെ. ആയി രവും പേരും വന്നു. എന്തു ചെയ്യും? അതാണ് പ്രതിസന്ധി. കല്യാണവീട്ടിൽ വിളമ്പുന്ന വനും കുടിക്കുന്നവനും ഔചി ത്യമില്ലാതെപോയി. കുടിച്ചവർ പിന്നെയും പിന്നെയും കുടിച്ചു. വീഞ്ഞു തീർന്നുപോയി. അക്കാര്യം ഒരാൾ ഒഴികെ ആരും അറിഞ്ഞില്ല. അത് യേശുവിന്റെ അമ്മയായിരുന്നു. അന്ന് അമ്മയുടെ സ്വഭാവം അതായിരുന്നു. കുറവ് കണ്ട ത്തുക. അതു നിറവായി മാറ്റുക. അന്നത്തെ സ്വഭാവം തന്നെയാണ് ഇന്നും അമ്മ യ്ക്ക്. കുറവുള്ളത് ആദ്യം കണ്ടെത്തും. എന്നിട്ടത് നിറവായി മാറ്റും. വീഞ്ഞ് ഒരു പാനീയമാണ്. അതിലപ്പുറം ഒരു ഭാഗ്യചിഹ്നവുമാണ്. കല്യാണത്തിന് വീഞ്ഞു തീർന്നു പോകുന്നത് ദുഃശ്ശകുനം ആണ്. പുത്തരിയിൽ കല്ലു കടിക്കുന്ന അനുഭവം. അത് മണവാളന്റെയും മണ വാട്ടിയുടെയും ജീവിതം അലോസരപ്പെടുത്തും. അങ്ങനെ ആരംഭി ക്കുന്ന ദാമ്പത്യം തന്നെ അരോചകമാകും. യുക്തിക്കപ്പുറം ഓരോ വിശ്വാസമാണത്. ഓരോ ആചാരം. അമ്മയെ അതാണ് അലട്ടിയത്. ദമ്പതികളുടെ ജീവിതത്തിലെ വീഞ്ഞ്, അത് തീർന്നു പോകരുത്. എന്നെന്നും സ്നേഹം നിലനിൽക്കണം. തുടക്കം നന്നായാൽ ഒടു ക്കവും നന്നാവും. അമ്മ മകനോടു പറഞ്ഞു: "അവർക്കു വീഞ്ഞില്ല." കല്യാണവീട്ടിൽ അമ്മ ഒരു അതിഥി എന്നതിലപ്പുറം ഒരു വീട്ടുകാ രിയായിരുന്നു. വീട്ടിൽ വീഞ്ഞു തീർന്നു പോയാൽ അമ്മ എങ്ങനെ യാണ് പറയുക. “മകനേ, ഈ വീട്ടിലെ വീഞ്ഞു തീർന്നു എന്നോ, “നമ്മുടെ വീഞ്ഞു തീർന്നു" എന്നോ ആയിരിക്കണമല്ലോ. വീഞ്ഞിന്റെ കുറവു കണ്ടെത്തിയ കണ്ണുകൾ വീട്ടുകാരെ അന്യരായി, അവർ ആയി കാണില്ല. അമ്മ കണ്ട അവർ ആ ദമ്പതികൾ ആയിരുന്നിരിക്കണം. അമ്മ അങ്ങനെയാണ്: കുടുംബങ്ങളിൽ, ബന്ധങ്ങളിൽ, സമൂഹ ങ്ങളിൽ, സ്നേഹത്തിൻ്റെ ഉറവ വറ്റുമ്പോൾ അമ്മ മകനോടു പറയും: "വീഞ്ഞില്ല അവർക്ക്." മകനാകട്ടെ, യഥാർത്ഥ സ്നേഹമാകുന്ന ദൈവാരമാവിനെ അവർക്ക് അയച്ചു കൊടുക്കും. അത് അളന്നല്ല, സമ്യ ദ്ധമായി. മകൻ തരുന്ന വീഞ്ഞിനു വീര്യമേറും. കാരണം, അത് യഥാർത്ഥ വീഞ്ഞാണ്. ആ വീഞ്ഞ് എന്നും പകരുന്നു അൾത്താരകളിൽ വീഞ്ഞു മാത്രമല്ല, അപ്പവും. അത് നമുക്കു സ്വന്തമാക്കിക്കൂടേ? അമ്മ നമ്മോടു പറയുന്നു: മകനേ, ഇതാ നിനക്കുവേണ്ട വീഞ്ഞ്. നിനക്കു വേണ്ട അന്നന്നപ്പം. ഇതെൻ്റെ മകൻ തന്നെയാണ്. അതിലപ്പുറം വച്ചു വിള മ്പാൻ അമ്മയ്ക്കൊന്നുമില്ല. വാങ്ങി ഭക്ഷിക്കൂ... വാങ്ങി പാനം ചെയ്യൂ... അതിനപ്പുറം എന്താണ് തരാൻ? എന്താണു കിട്ടാൻ?
യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ ഒന്നു മുതൽ മൂന്നു വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരി ക്കുന്നതു പോലെ, നമ്മൾ ആരും ദൈവത്തെ കണ്ടിട്ടില്ല. അദൃശ്യനായ ദൈവത്തെ കാണാനും, കേൾക്കാനും, അനുഭവിച്ചറിയാനും മനുഷ്യരായ നമുക്ക് സാധിച്ചത് യേശുക്രിസ്തുവിലൂടെയാണ്. യേശു മുപ്പത്തിമൂന്നു വർഷം നമ്മുടെയിടയിൽ ജീവിച്ചു. അതിൽ മൂന്നുവർഷം ആണ് ജനങ്ങളുടെ ഇടയിൽ ജീവിച്ചത്. അവിടുന്ന് തൻ്റെ ജീവിതവും പ്രബോധനവും വഴി ദൈവത്തിന്റെ അനന്തമായ സ്നേഹവും കരുണയും വെളിപ്പെടുത്തിത്തന്നു. സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല (യോഹ. 15:13). കുരിശിൽ തൻ്റെ ആത്മബലിയിലൂടെ ഈ വാക്കുകൾ സാക്ഷാൽകരിച്ചു. നമ്മളിൽ വസിക്കുവാൻ വേണ്ടി യേശു വിശുദ്ധ കുർബ്ബാന സ്ഥാപിച്ചു. സ്വർഗ്ഗാരോഹണവേളയിൽ യേശു ശിഷ്യന്മാർക്ക് വാക്ക് നൽകി, "യുഗാന്തം വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും" (മത്താ. 28:20). എന്നിലൂടെ അല്ലാതെ ആരും പിതാവിൻ്റെ അടുക്കലേക്ക് വരുന്നില്ല (യോഹ. 14:6). ദൈവത്തിലേക്ക് എത്തിച്ചേരുവാനുള്ള ഏക വഴി യേശുക്രിസ്‌തു മാത്രമാണ്. വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിലേക്ക് വരുന്നില്ല (യോഹ. 14:16). ഓരോ ദിവസവും നമ്മൾ ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ നാം യേശുവിനെ കാണുന്നു. കേൾക്കുന്നു, അനുഭവിച്ചറിയുന്നു. ഈ മൂന്നു കാര്യവും നമ്മളിൽ സംഭവിക്കുവാൻ അതിന് നമ്മൾ യോഗ്യരാണോ എന്ന് പരിശോധിക്കുക. യോഗ്യതയോടെ യേശുവിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയ ത്തിലേക്ക് ആത്മാവിലേയ്ക്ക് ശരീരത്തിലേക്ക് നോക്കുക. ആത്മപരിശോധന ചെയ്യുക. വിശുദ്ധിയിൽ ആണോ എന്ന്. കാരണം, നമ്മൾ നിരന്തരം പാപം ചെയ്യുന്നു. അത് പല രീതിയിൽ ആണ്. ഉദാ. ചിന്ത യിലൂടെ, വിചാരത്തിലൂടെ, നോട്ടത്തിലൂടെ.. അങ്ങനെ പലവിധത്തിൽ അതെല്ലാം കുമ്പസാരമെന്ന കൂദാശയിലൂടെ ഏറ്റുപറഞ്ഞ് നമ്മളെ ശുദ്ധീകരിച്ച് യേശുവിനെ സ്വീകരിച്ച് യേശു നമ്മിലൂടെ ജീവി ക്കുന്നവരായി മാറണം. യേശു ഒരു മനുഷ്യനായി ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ താൻ ദൈവപുത്രനാണെന്നുള്ള അവ ബോധം യേശുവിന് ഉണ്ടായിരുന്നു. പിതാവായ ദൈവത്തിൻ്റെ സ്നേഹവും കരുണയും സ്വജീവിത ത്തിലും പ്രകടിപ്പിച്ചു. പിതാവിനെ വെളിപ്പെടുത്തിത്തരുവാനും പിതാവിനെ മഹത്വപ്പെടുത്തുവാനും യേശു പരിശ്രമിച്ചിരുന്നു. അതുകൊണ്ടാണ് പിതാവിനെ ഞങ്ങൾക്കും കാണിച്ചു തരുവാൻ യേശുവി നോട് ശിഷ്യന്മാർ ആവശ്യപ്പെട്ടപ്പോൾ യേശു പറഞ്ഞത്: "ഇക്കാലമത്രയും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ. എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക എന്നു പറയുന്നത് എന്തിന്? (യോഹ. 14:9). യേശു വിന് പിതാവിനോടുള്ള ആദരവും സ്നേഹവും സദാ അവിടുത്തെ ഹിതം നിറവേറ്റുന്നതിന് അവിടുന്ന് എപ്പോഴും സന്നദ്ധനായിരുന്നു. ഇതിനെപ്പറ്റി യേശു അരുൾച്ചെയ്‌തു. ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറ ങ്ങിവന്നിരിക്കുന്നത് എൻ്റെ ഇഷ്‌ടം പ്രവർത്തിക്കാനല്ല, എന്നെ അയച്ചവൻ്റെ ഇഷ്‌ടം നിറവേറ്റാനാണ് (യോഹ. 6:38), അപ്പോൾ മനുഷ്യരായ നമ്മൾ യേശുക്രിസ്‌തുവിൽ (ക്രിസ്തുവിൽ വിശ്വസിക്കുന്നവർ) യേശു നമ്മളെ പഠിപ്പിച്ചതും കാണിച്ചു തന്നതുമായത് ദൈവപിതാവിൻ്റെ ഇഷ്‌ടം നമ്മളിലും നിറവേറു വാൻ വേണ്ടി നമ്മൾ പ്രാർത്ഥിക്കുക, പ്രയത്നിക്കുക. നമ്മുടെ ഇഷ്‌ടമല്ല, മറിച്ച് ദൈവത്തിന്റെ ഇഷ്ടം എന്നിൽ നിറവേറുവാൻ നമ്മളിൽ ആവശ്യമില്ലാത്തത് എന്താണോ അതെല്ലാം നമ്മളിൽ നിന്ന് മാറ്റുക. മറ്റൊരു ക്രിസ്‌തുവായി നമുക്ക് ജീവിക്കാം. പിതാവും പുത്രനും പരിശുദ്ധാത്മാവും നമ്മളെ അനുഗ്ര ഹിക്കുമാറാകട്ടെ..
"യേശുവിനെ കാണാൻ വേണ്ടി അവൻ മുമ്പേ ഓടി ഒരു സിക്ക മൂർ മരത്തിൽ കയറിയിരുന്നു. യേശു അതിലെയാണ് കടന്നു പോകാ നിരുന്നത്. അവിടെയെത്തിയപ്പോൾ അവൻ മുകളിലേക്കു നോക്കി പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങി വരുക. ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു. അവൻ തിടുക്കത്തിൽ ഇറങ്ങി ച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു" (ലൂക്ക. 19:4-6). തന്റെ വിശുദ്ധ സാന്നിധ്യം കൊണ്ട് യേശുവാണ് സക്കേവൂസിനെ നവീകരണത്തിലേക്കു നയിച്ചത്. പാപികളെയും വെറുക്കപ്പെട്ടവരെയും സ്നേഹിക്കുന്നവനെന്ന യേശുവിൻ്റെ കീർത്തി, നേരത്തേ തന്നെ സക്കേവൂസ് താമസിക്കുന്ന ജറീക്കോയിൽ എത്തിയിരുന്നു. യേശു ആ വഴി വരുന്നുവെന്നറിഞ്ഞത്, സക്കേവൂസ് കാത്തിരുന്ന സുവർണ്ണാവ സരമായി മാറി. ഭക്തർക്കു മാത്രം ദർശനം നല്‌കുന്ന ദിവ്യനല്ലായി രുന്നു യേശു. ഈ അറിവ് പാപികൾക്കെല്ലാം വളരെ വിലപ്പെട്ടതായി രുന്നു. നിർമ്മലനായ യേശുവിൻ്റെ സാന്നിദ്ധ്യത്തിൽ, സ്നേഹത്തിൽ, സക്കേവൂസിനു യഥാർത്ഥ അനുതാപവും മാനസാന്തരവും ഉണ്ടാ കുന്നു. സ്വന്തം ജീവിതത്തെ പൂർണ്ണമായും നവീകരിക്കുന്നതിനുള്ള ദൃഢപ്രതിജ്ഞയാണ് സക്കേവൂസ് എടുക്കുന്നത്. "സക്കേവൂസ് എഴു ന്നേറ്റ് പറഞ്ഞു: കർത്താവേ, ഇതാ, എൻ്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടു ണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു" (ലൂക്ക 19: 8-9). യേശുവിൻറെ പ്രഖ്യാപനം നാം പ്രത്യേകം നമ്മുടെ ധ്യാനത്തിനു വിഷയമാക്കേണ്ടതാണ്. അധർമ്മത്തിലൂടെ നേടിയ സമ്പത്ത് അനുഭ വിച്ചുകൊണ്ടിരുന്ന ആ കുടുംബത്തിൻ്റെ തന്നെ രക്ഷ അപകടത്തിലാ യിരുന്നു. സക്കേവൂസിൻ്റെ നവീകരണത്തിലൂടെയും ദാനധർമ്മത്തി ലൂടെയും ആ കുടുംബം മുഴുവനായി രക്ഷ പ്രാപിക്കുന്നു. നവീകരണധ്യാനം കൂടിയ സക്കേവൂസ്. കർത്താവിനെ സാക്ഷി നിർത്തി എടുത്ത് തീരുമാനങ്ങളും അവയുടെ ഫലവും നമുക്കു വില യിരുത്താം 1. തൻറെ മുഴുവൻ സ്വത്തിൻ്റെയും പകുതി ദരിദ്രർക്കു കൊടുക്കുന്നു. 2. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ അത് നാലിരട്ടി യായി തിരിച്ചു കൊടുക്കുന്നു. 3. ഈ പ്രതിജ്ഞകളെടുത്തതോടെ കുടും ബത്തിനു രക്ഷ ലഭിക്കുന്നു. ധ്യാനത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും യേശുവിന്റെ സഹായത്തോടെ ജീവിതത്തിൽ വരുത്തുന്ന ക്രമീകരണങ്ങളുമാണ് നമ്മെ യഥാർത്ഥ നവീകരണത്തിലേക്കും വിശുദ്ധിയിലേക്കും കുടും ബത്തിന്റെ രക്ഷയിലേക്കും നയിക്കുന്നത്. ജീവിതത്തെ വചനാധിഷ്ഠി തമായി പുതുക്കുന്ന തീരുമാനങ്ങളെടുക്കാൻ നമുക്ക് സാധിക്കു ന്നുണ്ടോ? നല്ലൊരു വിഹിതം ദരിദ്രരുമായി പങ്കുവയ്ക്കാനുള്ള മനസ്സ് നമുക്കുണ്ടാകുന്നുണ്ടോ? ഉള്ളതുകൊണ്ട് തൃപ്‌തിപ്പെടാൻ വേണ്ടി ജീവിതം ലളിതമാക്കാനും വലിയ കടബാധ്യതകളുണ്ടാകാത്ത വിധ ത്തിൽ ജീവിതം ക്രമീകരിക്കാനും നമുക്കു സാധിക്കുന്നുണ്ടോ? സക്കേ വൂസിന്റെ നവീകരണം സ്തോത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നില്ല. അതു യഥാർത്ഥ ജീവിത നവീകരണമായിരുന്നു. സക്കേവൂസിനെപ്പോലെ യഥാർത്ഥ നവീകരണം നമ്മുടെ ജീവിത ത്തിൽ സൃഷ്ടിക്കാൻ ദൈവാത്മാവിൻ്റെ സഹായത്തോടെ നമുക്കു പരി ശ്രമിക്കാം. വി. പൗലോസിൻ്റെ പ്രബോധനം നമുക്ക് പൂർണ്ണമായി സ്വീകരിക്കാം. “നിങ്ങൾ മനസ്സിൻ്റെ ചൈതന്യത്തിൽ നവീകരിക്കപ്പെ ടട്ടെ. യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻ്റെ സാദ്യ ശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ" (എഫേ. 4:23-24). സക്കേവൂസ് പഴയ വ്യക്തിത്വം ദൂരെയെറിഞ്ഞു. ദൈവത്തിന്റെ സാദൃശ്യത്തിലുള്ള പുതിയ വ്യക്തിത്വം ധരിച്ചു. അതാണ് യഥാർത്ഥ നവീകരണം. നമ്മിൽ നിന്നും ദൈവം ആവശ്യപ്പെടുന്നതും അതുതന്നെ.
വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ ഏപ്രിൽ 27-ന് വിശുദ്ധനായി പ്രഖ്യാപിക്കും ഊർജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങൾക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസി ന്റെയും പിയർ ജോർജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025-ലെ ജൂബിലി വർഷത്തിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപാപ്പ. ലോകശിശുദിനത്തിൽ പൊതുദർശന പരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാര ക്കാരുടെ ജൂബിലിയാഘോഷത്തിൻ്റെ ഭാഗമായി കാർലോ അക്യു ട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം ഏപ്രിൽ 27-നും ഫ്രാസാറ്റി യുടെ വിശുദ്ധ പദവി പ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു. 1991-ൽ ജനിച്ച കാർലോ ചെറുപ്പം മുതൽ ദിവ്യകാരുണ്യത്തോട് ആഗാധമായ ബന്ധം പുലർത്തിയിരുന്നു. 2006-ൽ അർബുദം ബാധിച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അക്യൂട്ടിസ്, ദിവ്യ കാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിനായി തൻ്റെ സാങ്കേതിക കഴി വുകൾ ഉപയോഗിച്ചു. ദിവ്യകാരുണ്യത്തെ "സ്വർഗത്തിലേക്കുള്ള എൻ്റെ ഹൈവേ' എന്നാണ് അക്യൂട്ടിസ് വിശേഷിപ്പിച്ചിരു ന്നത്. ജോൺപോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച ദിവ്യകാരുണ്യ വർഷത്തിൽ ദിവ്യകാരുണ്യ അത്ഭു തങ്ങളെക്കുറിച്ചുള്ള ഒരു പ്രദർശനം കുടുംബാംഗങ്ങളുടെ സഹായത്തോടെ അക്യൂട്ടിസ് നടത്തി ലോക ത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോൾ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധ നേടിയിരുന്നു. കാർളോ ഒരുക്കിയ ദിവ്യകാരുണ്യ വിർച്വൽ ലൈബ്രറിയുടെ പ്രദർശനം അഞ്ചു ഭൂഖണ്‌ഡങ്ങളിലാണ് നടന്നിരിക്കുന്നത്. 1925-ൽ 24-ാമത്തെ വയ സ്സിൽ അന്തരിച്ച ഇറ്റാലിയൻ യുവാവായ ഫ്രാസാറ്റിയും ഉജ്ജ്വലമായ വിശ്വാസസാക്ഷ്യത്തിലൂടെ അനേ കർക്ക് പ്രചോദനം നല്‌കിയ വ്യക്തിത്വമാണ്. ഡൊമിനിക്കൻ മൂന്നാം സഭാംഗവും വിൻസെന്റ് ഡി പോൾ സംഘടനയുടെ സജീവ അംഗമായും ദരിദ്രരുടെ ഇടയിൽ പ്രവർത്തിച്ച ഫ്രാസാറ്റി ശുശ്രൂഷ യുടെ ഇടയിൽ പിടിപെട്ട പോളിയോ ബാധിച്ചാണ് മരണമടഞ്ഞത്.
ആഗോള സഭ ജനുവരി 20 വി. സെബസ്ത്യാനോസിന്റെ രക്തസാക്ഷി ദിനമായി, തിരു നാളായി ആഘോഷിക്കുന്നു. ക്രിസ് തീയ സഭയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്യു കയും സകല ഔദ്യോഗികസ്ഥാനമാനങ്ങളും ഉന്നതിയും തിരസ്‌കരിച്ച് ഉദ്ദേശ്യപ്രാപ്തിക്കായി ജീവൻ ബലിയർപ്പിക്കുകയും ചെയ്‌ത വിശുദ്ധൻ, അധികാരത്തി ന്റെയും ബഹുമതികളുടെയും പ്രശംസകളുടെയും പുറകെ കടിഞ്ഞാ ണില്ലാതെ ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഒരു ഉത്തമമാതൃകയാണ്. വി. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 48-ാം വാക്യ ത്തിലൂടെ യേശു അരുളിച്ചെയ്‌തു: "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണ രായിരിക്കുവിൻ" എന്ന തിരുവചനം ജീവിതത്തിൽ പ്രാവർത്തികമാ ക്കിയ മഹാത്മാവാണ് വി. സെബസ്‌ത്യാനോസ്. ആറാം അദ്ധ്യായം 33-ാം വാക്യത്തിലെ "നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അപ്പോൾ മറ്റുള്ളവയെല്ലാം കൂട്ടിച്ചേർക്ക പ്പെടും" എന്ന ദിവ്യവചനം പൂർണ്ണമായി പാലിച്ച മഹാവ്യക്തിയാണ് വിശുദ്ധൻ.
ഷോൾഡറിന്റെയും മസിലിൻ്റെയും വേദന ഈശോ സുഖപ്പെടുത്തി 12 വർഷത്തിനു മുമ്പ് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണതിന്റെ ഫലമായി ഷോൾഡറിനും മസിലിനും വേദനയായിരുന്നു. അതു കൊണ്ട് ജോലിക്കു പോകാൻ സാധിക്കില്ലായിരുന്നു. ഡിവൈൻവോയ്സ് മീഡിയ കൂട്ടായ്‌മ പ്രാർത്ഥനയിൽ പങ്കെടുക്കു കയും പ്രാർത്ഥിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഈശോ സ്പർശി ക്കുകയും സുഖപ്പെടുത്തുകയും ചെയ്‌തു. യേശുവേ നന്ദി, യേശുവേ സ്തുതി. റൂബൻ, രണ്ടുതൈകൾ, പള്ളിപ്പുറം, മുനമ്പം
എന്റെ മകൻ ഒരു ക്രിസ്‌തുവിശ്വാസിയായി ജീവിക്കുവാൻ പ്രാർത്ഥനാ സഹായം തേടുന്നു ലിൻസി, ചാലക്കുടി ക്യാനഡയിൽ പിആർ കിട്ടുവാൻ പ്രാർത്ഥനാ സഹായം തേടുന്നു ആൻലിയ ലിവേര, ക്യാനഡ ജീവിതപങ്കാളിക്ക് മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥനാ സഹായം തേടുന്നു സവിത, യുകെ ജർമ്മനിയിൽ പോകുന്നതിനുള്ള വർക്ക് വിസ കിട്ടുവാൻ പ്രാർത്ഥനാ സഹായം തേടുന്നു ഗോഡു മാള എഴുതിയിരിക്കുന്ന നീറ്റ് എക്‌സാം പാസാകുന്നതിന് പ്രാർത്ഥനാ സഹായം തേടുന്നു ആൻമേരി, ചേർത്തല ജർമ്മനിയ്ക്ക് പോകുന്നതിനുള്ള എം.എം പരീക്ഷ പാസാകുന്നതിന് പ്രാർത്ഥനാ സഹായം തേടുന്നു സുബിൻ, കോട്ടയം വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞു. മക്കളുണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥനാ സഹായം തേടുന്നു ജിസ, ജിനോബ് ലാസർ, ദുബായ് കുടുംബത്ത് ഐക്യവും സമാധാനവും ഉണ്ടാകാൻ കർത്താവേ അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു. ഹെനി, ചാവക്കാട് എളിമയിലും വിശുദ്ധിയിലും ജീവിക്കുവാൻ കർത്താവേ എന്നെ സഹായിക്കണമേ അൽഫോൻസ, മുരിങ്ങൂർ ജോലി ലഭിക്കാൻ (വിസ ലഭിക്കാൻ) ഏശയ്യ 45:2 "ഞാൻ നിനക്കു മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ചെയ്യും." ໑໑. 32:27 “ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലു മുണ്ടോ?" വിശ്വാസത്തിൽ വളരാൻ " 2:8 വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല. ദൈവത്തിന്റെ ദാനമാണ്. യോഹ. 12:46 “എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്ക് വന്നിരിക്കുന്നു." പരിശുദ്ധിയിൽ വളരുന്നതിന് 10. 11:44 "ഞാൻ നിങ്ങളുടെ ദൈവമായ കർത്താവാകുന്നു. നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിൻ. കാരണം, ഭൂമിയിലെ ഇഴജന്തുക്കൾ നിമിത്തം നിങ്ങൾ മലിനമാകരുത്.