-
Writen byGOD's Love - PublisherDivine
- Year2025
"സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്‌തു തന്നത്" (മത്താ. 25:40) സമൂഹത്തിലെ വിവിധ തരക്കാരുടെ രോഗികളുടെയും പാപത്തിൽ വീണുപോകുന്നവരുടെയും ഒക്കെ മദ്ധ്യത്തിൽ പ്രവർത്തിക്കുമ്പോൾ അങ്ങ നെയുള്ളവരെ കുറ്റപ്പെടുത്തുന്ന മനോഭാവം നാം ഉപേക്ഷിക്കണം. അവരെ മനസ്സിലാക്കുന്ന ഹൃദയമുള്ളവർക്കേ അവർക്കിടയിൽ ശുശ്രൂഷ ചെയ്യാൻ സാധിക്കുകയുള്ളൂ. ലോകത്തിൻ്റെ മുമ്പിൽ നമുക്കവരുടെ വില മനസ്സിലാ ക്കാനാവില്ല. ദൈവത്തിൻ്റെ മുമ്പിൽ അവരെ നിർത്തുമ്പോഴാണ് അവരുടെ വില നിശ്ചയിക്കാൻ കഴിയുക. ലോകത്തിനു മുമ്പിൽ അവരെ വിലയിരു ത്തുന്നത് അവരുടെ സാമ്പത്തികനില, മറ്റു കഴിവുകൾ എന്നിവയുടെ അടി സ്ഥാനത്തിലാവും. ഇപ്പോൾ, അത്തരം കഴിവുകളെല്ലാം നഷ്ടപ്പെട്ട അവ സ്ഥയിലെത്തിയിരിക്കുന്നതിനാൽ അവരെ ആർക്കുവേണം? ലോകത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഉന്നതമായ വില കാണാൻ കഴിഞ്ഞാലേ, ബന്ധ നങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാൻ കഴിയൂ..
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



"സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്‌തു തന്നത്" (മത്താ. 25:40) സമൂഹത്തിലെ വിവിധ തരക്കാരുടെ രോഗികളുടെയും പാപത്തിൽ വീണുപോകുന്നവരുടെയും ഒക്കെ മദ്ധ്യത്തിൽ പ്രവർത്തിക്കുമ്പോൾ അങ്ങ നെയുള്ളവരെ കുറ്റപ്പെടുത്തുന്ന മനോഭാവം നാം ഉപേക്ഷിക്കണം. അവരെ മനസ്സിലാക്കുന്ന ഹൃദയമുള്ളവർക്കേ അവർക്കിടയിൽ ശുശ്രൂഷ ചെയ്യാൻ സാധിക്കുകയുള്ളൂ. ലോകത്തിൻ്റെ മുമ്പിൽ നമുക്കവരുടെ വില മനസ്സിലാ ക്കാനാവില്ല. ദൈവത്തിൻ്റെ മുമ്പിൽ അവരെ നിർത്തുമ്പോഴാണ് അവരുടെ വില നിശ്ചയിക്കാൻ കഴിയുക. ലോകത്തിനു മുമ്പിൽ അവരെ വിലയിരു ത്തുന്നത് അവരുടെ സാമ്പത്തികനില, മറ്റു കഴിവുകൾ എന്നിവയുടെ അടി സ്ഥാനത്തിലാവും. ഇപ്പോൾ, അത്തരം കഴിവുകളെല്ലാം നഷ്ടപ്പെട്ട അവ സ്ഥയിലെത്തിയിരിക്കുന്നതിനാൽ അവരെ ആർക്കുവേണം? ലോകത്തിന്റെ പശ്ചാത്തലത്തിലല്ലാതെ ഉന്നതമായ വില കാണാൻ കഴിഞ്ഞാലേ, ബന്ധ നങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാൻ കഴിയൂ
ഒരു കൺവെൻഷനിൽ പ്രസംഗിക്കാൻ ചാലക്കുടിയിൽ നിന്ന് കൊല്ല ത്തേക്ക് ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എന്റെ സഹയാത്ര ക്കാരായി ആറേഴുപേർ ഉണ്ടായിരുന്നു. അതിൽ ഒരാൾ സെക്രട്ടറിയേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് ഞാൻ മനസ്സിലാക്കി. കുറച്ചു കഴിഞ്ഞപ്പോൾ, ചായക്കാരൻ വന്നു. ഞങ്ങളിൽ ചിലർ ചായ വാങ്ങി, കൂട്ടത്തിൽ ഈ ഉദ്യോ ഗസ്ഥനും. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഒരു ഇരുപതിൻ് നോട്ട് ഇദ്ദേഹം നീട്ടി ചില്ലറ കൊടുക്കാത്തതിൻ്റെ പേരിൽ ചായക്കാരൻ ചൂടായി. അയാൾക്ക് തോന്നിയതെല്ലാം പറഞ്ഞു. ഇതിനിടയിൽ ജനാലയോട് ചേർന്ന് ഇരുന്ന മറ്റൊരു വ്യക്തി ചായ ചോദിച്ചു. വളരെ ധൃതിയിൽ പ്ലാസ്റ്റിക് കപ്പിൽ ചായ പകർന്നു യാത്രക്കാരന് കൊടുക്കുമ്പോൾ എങ്ങനെയോ ചായക്കാരന്റെ കൈയിൽ നിന്ന് കപ്പ് വഴുതി ഉദ്യോഗസ്ഥന്റെ മേൽ ചായ വീണു. കടും ചായ അദ്ദേഹത്തിൻ്റെ ഷർട്ടിലും പാൻ്റ് സിലും പടരാൻ തുടങ്ങി
ബഹു. ഫാ. മാത്യു നായ്ക്കംപറമ്പിലിനെക്കുറിച്ച് പറയുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങൾ പ്രതിപാദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് നമ്മളെയെ ല്ലാവരെയും സംബന്ധിച്ച് വളരെ പ്രസക്തമായ കാര്യങ്ങളാണ്. ഒരു നല്ല കത്തോലി ക്കനായി മാമ്മോദീസ സ്വീകരിച്ച, തൻ്റെ ഉറച്ച വിശ്വാസം ഈ ഭൂമുഖത്ത് പ്രകാശിപ്പി ക്കാൻ, പ്രതിഫലിപ്പിക്കാൻ ശക്തനായി മുന്നോട്ടു നീങ്ങിയ വ്യക്തിയാണ് നായ്ക്കം പറമ്പിലച്ചൻ, മാമ്മോദീസ സ്വീകരിച്ച എല്ലാവരും ഏറ്റെടുക്കേണ്ട ദൗത്യമാണ് പ്രവാ ചക, പൗരോഹിത്യ, രാജകീയ ദൗത്യം. മാമ്മോദീസ വേളയിൽ നമ്മുടെ നെറ്റിയിൽ തൈലം പൂശിക്കൊണ്ട് പറയുന്നത്: "ക്രിസ്‌തുവിൻ്റെ ഭൗതിക ശരീരത്തിന്റെ അംഗ മായി ജീവിക്കാൻ പ്രതിഷ്ഠാ തൈലം കൊണ്ട് നിന്നെ ഞാൻ അഭിഷേകം ചെയ്യുന്നു എന്നാണ്.” മാമ്മോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കന്റെയും ദൗത്യമാണ് ഇത്. പൗരോഹിത്യ ധർമ്മം എല്ലാവരെയും വിശുദ്ധീകരിക്കാനുള്ള ധർമ്മമാണ്. ആ ധർമ്മം അക്ഷീണം നിറവേറ്റിക്കൊണ്ട് പ്രിയങ്കരനായ നായ്ക്കംപറമ്പിലച്ചൻ തന്റെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. പ്രവാചക ദൗത്യം, കേരള കൗമുദി, മാത്യ ഭൂമി തുടങ്ങിയ മാധ്യമങ്ങളിൽ അച്ചൻ്റെ പ്രവാചകദൗത്യം വളരെ പ്രാധാന്യത്തോടെ പ്രതിപാദിച്ചിരിക്കുന്നു. അതൊടൊപ്പം ചിലർ വിമർശനാപരമായും ചോദ്യം ഉയർത്തി
ലെത്തി നിൽക്കുമ്പോൾ മനുഷ്യൻ ആഗ്രഹിക്കുകയാണ് ഒരു അത്ഭുത ത്തിനു മാത്രമേ എൻ്റെ കുടുംബത്തെ രക്ഷിക്കാനാകു. സാമ്പത്തികമോ, കുഞ്ഞുങ്ങളുടെ രോഗമോ, ദാമ്പത്യത്തിലെ അസ്വാ രസ്യങ്ങളോ, മക്കൾ വഴി തെറ്റിപ്പോയതോ, ഭർത്താവിന്റെ മദ്യപാനമോ-പ്രശ്നം എന്തുമാകാം. ദൈവത്തിൻ്റെ അത്ഭുതത്തിനേ എന്തെങ്കിലും ചെയ്യാ നാകു എന്നിടത്തെത്തി നിൽക്കുകയാണ് കുടുംബം. ദൈവത്തിന്റെ അത്ഭുതത്തിന് കുടുംബത്തെ രക്ഷപ്പെടുത്താനാകും എന്ന തോന്നലുണ്ടെങ്കിൽ ചെയ്യേണ്ടത് ദൈവത്തിന്റെ അത്ഭുതത്തിനു വേണ്ടി വിശ്വസിച്ചു പ്രാർത്ഥിച്ചു കാത്തിരിക്കുകയാണ്, അവിടുത്തെ വചനം കേൾക്കാനും കല്പനകൾ അനുസരിക്കാനും തീരുമാനമെടുക്കുകയാണ്. അപ്പോൾ ദൈവം ഇറങ്ങി വന്ന് കുടുംബത്തെ പുതുക്കിപ്പണിയുന്നത് കണ്ട റിയാനുള്ള സൗഭാഗ്യം നമുക്കുണ്ടാകും. “കർത്താവായ യേശുവിൽ വിശ്വ
സുവിശേഷവൽക്കരണ ഘോത്തെ സഭയും ജനങ്ങളു മായി ബന്ധിപ്പിച്ച കരിസ്മാറ്റിക് ധ്യാനങ്ങളുടെ തലതൊട്ടപ്പനാണ് ഫാ. മാത്യു നായ്ക്കംപറമ്പിൽ ധ്യാനകേന്ദ്രത്തിന്റെ പ്രാരംഭനാ ളുകളിൽ പോട്ട ആശ്രമത്തെ ആത്മാവിന്റെ ഭവനമാക്കി മാറ്റാൻ അദ്ദേഹം ചെയ്‌ത പ്രയ ത്നങ്ങൾ ഗ്ലാഹനീയമാണ്. ധ്യാനത്തിന്റെ ന്യൂക്ലിയസ്സായി മാറിയിരുന്ന പോട്ടയിലേക്ക് ജനം ഒഴുകിയെത്തുവാൻ തുട ങ്ങിയത് കൺവെൻഷനുകളു ട ആവിർഭാവത്തോടെയാണ്. 1964- ലെ രണ്ടാം വത്തി ക്കാൻ സുനഹദോസിൽ ജോൺ 23-ാമൻ മാർപാപ്പയുടെ നേത്യ ത്വത്തിൽ ഒത്തുകൂടിയവർ പരി ശുദ്ധാത്മാവിന്റെ അഭിഷേക ത്തേയും ഭാഷാവരത്തേയും ദീർഘദർശനവരത്തേയും രോഗ ശാന്തിവരത്തേയും കുറിച്ച് എല്ലാ ക്രൈസ്തവ സഭക ളോടും ഉദ്ബോധിപ്പിക്കുന്നുണ്ട്. 1972 ലാണ് കരിസ്‌മാറ്റിക്ക് പ്രസ്ഥാനം ഇന്ത്യയിലെത്തു ന്നതും ഫാ. മാത്യു നായ്ക്കം പറമ്പിൽ അതിന്റെ ആദ്യകാല ശുശ്രൂഷകരിൽ ഒരാളായിമാറു ന്നതും.
ക്രിസ്ത്യാനിയുടെ മുഖ മുദ്ര സ്നേഹം തന്നെയാ ണെന്ന് പ്രഘോഷിക്കപ്പെടുന്നു ണ്ടല്ലോ. അതുപോലെ, ക്ഷമി ക്കാനും പൊറുക്കാനും കഴിയു ന്നവനായിരിക്കണം ക്രിസ്ത്യാ നിയെന്നുമുണ്ട്. അപ്രകാരം തന്നെ ക്രിസ്ത്യാനിക്ക് ഒഴിവാ ക്കാനോ മറന്നു കളയാനോ പാടില്ലാത്ത ശ്രേഷ്ഠമായൊരു സ്വഭാവ വൈശിഷ്ഠ്യമാണ് കരുണ. ക്രിസ്ത്യാനി കരുണയുള്ളവനാ യിരിക്കണമെന്ന് നിർബന്ധ പൂർവ്വം ആവശ്യപ്പെടുന്നത്? പിതാവ് കരുണയുള്ളവനായിരി ക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. അതാണ് കാരണം പിതാവായ ദൈവം കരുണയുള്ളവനാണ്; അവിടുത്തെ പുത്രനായ യേശു ക്രിസ്തു കരുണയുള്ളവനാണ്. അതുകൊണ്ട്, പരിശുദ്ധ ത്രീത്വത്തെ സ്നേഹിക്കുകയും ആശ്രയിക്കുകയും വിശ്വസിക്കു കയും ചെയ്യുവന്നവർ കരുണ യുള്ളവരായിരിക്കണം. കരുണ യുള്ളവർക്കു മാത്രമേ പിതാവായ ദൈവത്തിൽ നിന്ന് കരുണ പ്രതീ ക്ഷിക്കാൻ അർഹതയുള്ളൂ. “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും" (മത്താ. 5-7). നിങ്ങളുടെ പിതാവ് കരു ണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായി രിക്കുവിൻ എന്ന് ദൈവം കല്‌പിച്ചിട്ടുണ്ട്. എന്നാൽ, മത്തായി. 5:7-ൽ കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും എന്നാണ് വ്യക്തമാക്കുന്നത്. അത് ഒരുപാധിയോടു കൂടിയ കല്‌പന യാണ്. കരുണയുള്ളവർക്കേ കരുണ ലഭിക്കുകയുള്ളൂ. അതിൻ്റെ മറുവശം ഇതാണ്: കരുണ ഇല്ലാത്തവർ നിർഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കുകയില്ല
*യേശുവേ, നീ നിൻ്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!" കുരി ശിൽക്കിടന്നു കൊണ്ട് നല്ല കള്ളൻ തന്റെ പങ്കിലഹൃദയം തുറന്നു. അതിദാരുണമായ മര ണപ്പാച്ചിലിനിടയിലും മനുഷ്യ ഹൃദയത്തിനുവേണ്ടി ദാഹിക്കുന്ന അവിടുന്ന് അവനെ കൈവിട്ടില്ല; പിടിച്ചു നിർത്തി; അവനിൽ പശ്ചാത്താപമുണർത്തി. അവനു പാപ മോചനം നല്കിയെന്നു മാത്രമല്ല, തന്നോടൊപ്പം പറുദീസയിൽ അപ്പോൾത്തന്നെ ഇരുത്തുവാൻ പോരുന്ന കരുത്തുറ്റ കരുണ അവ നോടു കാണിക്കുകയും ചെയ്‌തു. അവിടുന്ന് അവനോടരുളിച്ചെയ്തു: “നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും" (ലൂക്ക 23:43).
ഒട്ടേറെപ്പേരിൽ കാണപ്പെ ടുന്ന അപകടകരമായ ഒരു പ്രവ ണതയാണ് പാപം മൂടിവയ്ക്കാ നുള്ള വ്യഗ്രത, ശിക്ഷയെക്കുറി ച്ചുള്ള ഭയം ഈ വ്യഗ്രതയോ ടൊപ്പമുണ്ട്. യോഹന്നാൻ എഴു തിയ ഒന്നാം ലേഖനത്തിൽ നാലാം അദ്ധ്യായത്തിൽ 18-ാം വാക്യം ഇപ്രകാരമാണ്. 'സ്നേഹ ത്തിൽ ഭയത്തിന് ഇടമില്ല; പൂർണ്ണമായ സ്നേഹം ഭയത്തെ ബഹി ഷ്കരിക്കുന്നു. കാരണം ഭയം, ശിക്ഷയെക്കുറിച്ചാണ്.' പാപം ഉള്ളിലുള്ളിടത്തോളം കാലം ഭയവും കടന്നുവരും. പാപം നീങ്ങാതെ ഭയം വിട്ടുപോവുകയില്ല. പാപവും ഭയവും തമ്മിൽ വലിയ
സഹിച്ച്മരിച്ച് ഉയിർത്തെഴുന്നേറ്റ യേശു രണ്ടായിരം വർഷം മുമ്പ് തന്റെ പര സ്യജീവിതകാലത്ത് നല്കിയ ഈ മഹത്തായ ആഹ്വാനം മനുഷ്യർ പൂർണ്ണമായി പാലിച്ചിരുന്നുവെങ്കിൽ ലോകം ഇതിനകം പറുദീസ യായി മാറുമായിരുന്നു. മറ്റുള്ളവർ നമ്മെ വെറുക്കുവാൻ, ദ്രോഹി ക്കുവാൻ, അപവാദങ്ങൾ പ്രചരിപ്പിക്കുവാൻ നാം ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മളോ? കിട്ടുന്ന അവസരങ്ങളെല്ലാം മറ്റുള്ളവർക്കു പീഡ നങ്ങൾ നെയ്തെടുക്കുന്നു. പ്രതികാരം ചെയ്യുന്നു. തിന്മ നിറഞ്ഞ പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നു. സ്വാർത്ഥത നമ്മെ അടക്കി ഭരിക്കുന്നു. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നിരവധി അനുതാപാചര ണാവസരങ്ങൾ കടന്നുപോയിട്ടും നമ്മുടെ മനോഗതിയിൽ മാറ്റങ്ങൾ വരുന്നില്ല. സന്മനസ്സുകൾ ഉദയം ചെയ്യുന്നില്ല. അനുതപിക്കുന്ന പാപി കളെ തേടിയാണ് യേശു ഭൂമിയിൽ വന്നത്. അനുതാപത്തിനുള്ള വചസ്സുകൾ വാരിവിതറി. എന്നിട്ടും നമ്മിൽ നന്മ പ്രവർത്തിക്കുന്ന
തന്റെ സത്കർമ്മങ്ങൾക്കു പ്രതിഫലമായിട്ടാണ് ദൈവം തനിക്ക് അനുഗ്രഹങ്ങൾ നല്‌കുന്നതെന്ന് ഏതെങ്കിലും ഒരു വ്യക്തി ചിന്തിച്ചാൽ ആ വ്യക്തിക്ക് ദൈവത്തിൽ നിന്നു സൗജന്യമായി കിട്ടേണ്ടതു നേടാൻ കഴിയാതെ പോകുന്നു. ദൈവം സൗജന്യമായി നല്‌കു ന്നതു സ്വീകരിക്കാൻ ആ മനു ഷ്യന്റെ മനസ്സ് സജ്ജമായിട്ടില്ല. കൊടുത്തതിന്റെ പ്രതിഫല മാണ് അയാൾ ആഗ്രഹിക്കു ന്നത്. അതുകൊണ്ടു തന്നെ. സത്യദൈവത്തെ അയാൾ അറിയുന്നില്ല. സമീപിക്കുന്നതു മിഥ്യാ ദൈവത്തെയാണു താനും അങ്ങനെയൊരു ദൈവമില്ലാത്ത തുകൊണ്ട് ആ ഭാഗത്തു നിന്നും ഈ വ്യക്തിക്ക് ഒന്നും ലഭിക്കു ന്നില്ല
കാർത്താവിലായിരിക്കുക എന്നാൽ, യേശുവിന്റെ ഇഷ്ടം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമി ക്കുക എന്നാണ്. നിരന്തരമായ പശ്ചാത്താപമാണ് ഏറ്റവും ആവശ്യമായിട്ടുള്ളത്. നിരന്തരം പശ്ചാത്താപിക്കുന്ന വ്യക്തി ദൈവവുമായി നല്ല വ്യക്തി ബന്ധം പുലർത്തുന്നവനാണ്. ദൈവവും നമ്മളും എപ്പോഴും ഒട്ടിച്ചേർന്നിരിക്കണം. ആത്മീയ ജീവിതത്തിൽ ഉന്നതി പ്രാപി ക്കാൻ ആഗ്രഹിക്കുന്നവൻ കൂടെക്കൂടെ ധ്യാനങ്ങളിലും കൺവെൻഷനുകളിലും മറ്റും പങ്കെടുക്കും സ്വയം നന്നാകാൻ ശ്രമിക്കു മ്പോൾ നാം ദൈവത്തിൽ നിന്ന് ബഹുദൂരം അകന്നു മാറുകയാണ് ചെയ്യുന്നത്. നവീകരണ ജീവിത ത്തിൽ നിരന്തരമായ പശ്ചാത്താപവും ദൈവസ്‌തുതിപ്പും ദൈവിക മായ പ്രവർത്തനങ്ങളും തുല്യപ്രാധാന്യമുള്ളവയാണ്. ധ്യാനസമ യത്ത് പശ്ചാത്തപിക്കാൻ ആവശ്യപ്പെടുമ്പോൾ നാം നന്നായി പശ്ചാ ത്തപിച്ച് വിശുദ്ധി കൈവരിക്കാൻ പരിശ്രമിക്കണം. പശ്ചാത്തപിച്ചി ല്ലെങ്കിൽപ്പിന്നെ പ്രാർത്ഥനയിലോ ധ്യാനത്തിലോ പൂർണ്ണത ലഭിക്കില്ല. പല വചനപ്രഘോഷകരും നവീകരണരംഗത്ത് പ്രവർത്തിക്കുന്ന ആളുകളും വീണുപോകാൻ പ്രധാനകാരണം അഹങ്കാരമാണ്. അഹ ങ്കാരം വരുന്നത് ആരും ഒരിക്കലും അറിയില്ല. ധാരാളം വരങ്ങൾ പ്രത്യേകിച്ച് ദർശനവരം, പ്രവചനവരം, വ്യാഖ്യാനവരം ഇങ്ങനെ ഏതു വരമെന്നല്ല, അഹങ്കരിക്കുന്നവർ നിരവധിയാണ്. തിരുവചനം പറയുന്നു: “അഹങ്കാരം നാശത്തിൻ്റെ മുന്നോടിയാണ്. വിനയം ബഹു മതിയുടേയും" (സുഭാ. 16:18), ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നതിപ്രകാരമാണ്. “ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്ന വരെ ചിതറിച്ചു” (ലൂക്കാ 1:51). അഹങ്കരിക്കുന്നവർ എപ്പോഴും ചിന്തി ക്കുന്നത് സ്വന്തം ശക്തികൊണ്ടാണ് എല്ലാം നേടിയെന്നതാണ്. നാം എപ്പോഴും ചിന്തിക്കേണ്ടത് വിനയമുള്ളവയാണ്. കല്‌പിക്കപ്പെട്ടതു ചെയ്ത ദാസന്റെ മനോഭാവം. ഇതാണ് ആവശ്യമായിട്ടുള്ളത്. യേശു വേ, അഹങ്കരിച്ചതിനെയോർത്തു പശ്ചാത്തപിക്കുന്നു.
സന്തോഷവും ദുഃഖവും ഇടകലർന്നതാണ് ഈ ജീവിതം. ജീവിത ത്തിന്റെ വഴികാട്ടിയാണ് വചനഗ്രന്ഥം. അതിൽ സന്തോഷവും പ്രകാ ലും ദുഃഖവും മഹിമയും ഉണ്ട്. ഒരിക്കൽ ബൈബിൾ തുറന്നപ്പോൾ ശവും കിട്ടിയ ഭാഗം ഇതാണ്. “പിലാത്തോസ് അവരോടു ചോദിച്ചു. നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്മാർ പറഞ്ഞു: സീസർ അല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല. അപ്പോൾ അവൻ യേശുവിനെ ക്രൂശിക്കാനായി വിട്ടു." (യോഹ. 19:15-16).
ക്രൈസ്‌തവർക്കെതിരെ അതിക്രമം വർധിക്കുന്നെന്ന് റിപ്പോർട്ട്
മൈഗ്രേൻ സുഖപ്പെട്ടു 31 വർഷമായി മൈഗ്രേൻ്റെ തലവേദനയായിരുന്നു. ഈ അവസ്ഥയിൽ ഡിവൈൻ വോയ്‌സ് മീഡിയ കൂട്ടായ്‌മ പ്രാർത്ഥനയിൽ വെള്ളിയാഴ്ച്ച വന്ന് പ്രാർത്ഥിച്ചതിൻ്റെ ഫലമായി ഈശോ സുഖപ്പെടുത്തി. യേശുവേ സ്തോത്രം, യേശുവേ നന്ദി. ജോസ്, പൊൻവേലിൽ, ചേർത്തല, ആലപ്പുഴ കൈ ഉയർത്താൻ സാധിച്ചു
ഏശയ്യ 43: 10 മുതൽ 13 വരെയുള്ള വചനഭാഗങ്ങളിൽ കർത്താവ് അരുളിച്ചെയ്‌ത ചില വചനം ഇപ്രകാരം ആണ്. നിങ്ങൾ എൻ്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞ് വിശ്വസിക്കു വാനും ഞാനാണ് ദൈവമെന്ന് ഗ്രഹിക്കാനും ഞാൻ തിരഞ്ഞെടുത്ത ദാസൻ. എനിക്ക് മുമ്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല. എനിക്ക് ശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാൻ, അതെ ഞാൻ തന്നെയാണ് കർത്താവ്, ഞാനല്ലാതെ വേറൊരു രക്ഷകൻ ഇല്ല. അതിനാൽ, കർത്താവിനാൽ രക്ഷിക്കപ്പെട്ട നമ്മൾ ഓരോരുത്തരും കർത്താവിൻ്റെ സാക്ഷികളാണ്. അതിനു വേണ്ടി കർത്താവ് നമ്മളെ തിരഞ്ഞെടുത്തിരിക്കുന്നു. ജെറെമിയ1/5-ൽ പറയുന്നത് ഇപ്രകാര മാണ്. മാതാവിൻ്റെ ഉദരത്തിൽ രൂപം നൽകുന്നതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞു. ജനിക്കു ന്നതിനു മുമ്പേ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്ക് പ്രവാചകനായി നിന്നെ ഞാൻ നിയോ ഗിച്ചു. നമ്മളെ തിരഞ്ഞെടുത്ത യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നമ്മൾ അവി ടുത്തോട് എന്നും വിശ്വസ്‌തത പുലർത്തണം. അതിന് നമ്മൾ നമ്മളെത്തന്നെ ഒന്നു പരിശോ ധിക്കണം. യേശു നമ്മളോട് നീതി പുലർത്തുന്നത് പോലെ നമ്മളും യേശുവിനോട് നീതി പുലർത്തുന്നുണ്ടോ, ഇല്ല. കാരണം, നമ്മൾ പാപികളും ബലഹീനരും ആണ്. പൗലോസിന്റെ അടുത്ത് യേശു പറയുന്നുണ്ട്. അവിടുന്ന് എന്നോട് അരുൾചെയ്‌തു.: നിനക്ക് എന്റെ കൃപ മതി. എന്തെന്നാൽ, ബലഹീനതയിൽ ആണ് പൂർണമായും എൻ്റെ ശക്തി പ്രകടമാകുന്നത്. (2 കോറി. 12:9)