book
  • book
    Writen byGOD's Love
  • PublisherDivine
  • Year2025

" യേശു ശിഷ്യൻമാരോട് അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തൻറെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. " മത്തായി 16:24.

  1. യേശു ഉയിർത്തപ്പെട്ടു, നമ്മുടെ ഉയിർത്തപ്പെടലിനായി says:

    യേശുവിന്റെ ശിഷ്യന്മാർ മർദ്ദനവും മരണവും ഏറ്റുവാങ്ങിയത് ഉയിർത്തെഴുന്നേല്‌പിലുള്ള വിശ്വാസം നിമിത്തമാണ്. അവരുടെ പ്രവർത്തനങ്ങളിലെ ഏകാഗ്രതയും അവരുടെ കർമ്മോന്മുഖതയും അതി ശയകരമാണ്. ഒരു വലിയ സമൂഹത്തിൻ്റെ ഐകരൂപമുള്ള അഭിപ്രായ ഗതി വളരെ വലുതാണ്. അവർ വഞ്ചിതരാണെങ്കിൽ അവരിലൊരാളെ ങ്കിലും സമ്മർദ്ദങ്ങൾക്കു വഴങ്ങാതിരിക്കുകയില്ലായിരുന്നു. ഒരു ഫ്രഞ്ച് തത്ത്വശാസ്ത്രജ്ഞൻ ഇങ്ങനെ എഴുതി: അപ്പസ്തോല ന്മാർ കാപട്യക്കാരായിരുന്നു എന്ന ആരോപണം തികച്ചും അസംബന്ധ മാണ്. നമുക്ക് ഈ ആരോപണത്തെ വിശദമായി പരിശോധിച്ച് ബുദ്ധി പൂർവ്വകമായ ഒരു തീരുമാനത്തിൽ എത്തിച്ചേരാം. ക്രിസ്തുവിന്റെ മര ണശേഷം ശിഷ്യന്മാർ പന്ത്രണ്ടു പേരും ഒത്തു ചേർന്ന് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് പ്രചരിപ്പിക്കാൻ ഒരു ഗൂഢാലോചന നടത്തു ന്നുവെന്നു കരുതുക. മതനേതാക്കളുടെയും സാമാന്യജനതയുടെയും മേൽ ഒരു കടന്നാക്രമണമാകുമായിരുന്നു അത്. പഞ്ചലവും മാറ്റങ്ങൾക്കു വിധേയവുമായ മനുഷ്യമനസ്സ് വാഗ്‌ദാനങ്ങളിൽ ചാഞ്ചാടുന്നു. ഭൗതിക മായ പ്രലോഭനങ്ങൾക്കു വശംവദമാകുന്നു. ക്രിസ്‌തുശിഷ്യരിൽ ആരെ ങ്കിലും ആകർഷകമായ പ്രലോഭനങ്ങൾക്ക് അടിമപ്പെട്ടിരുന്നെങ്കിൽ, തട വറയെയോ മർദ്ദനങ്ങളെയോ ഭയപ്പെട്ടിരുന്നെങ്കിൽ, അവരുടെ എല്ലാ ദൗത്യങ്ങളും പരാജയമാകുമായിരുന്നു.

  2. അങ്ങയുടെ രാജ്യം വരേണമേ... says:

    നമ്മുടെ ജീവിതത്തിലേക്ക് ഒരു ഈസ്റ്റർ കൂടി കടന്നു വരുന്നു. യേശു വിന്റെ ഉത്ഥാനത്തിൽ ആനന്ദിക്കുവാനും ആ ശക്തിയിൽ നിറയുവാനും നമുക്ക് ഒരവസരം കൂടി ലഭ്യമാകുന്നു. അവനാൽ നിറഞ്ഞ് ഈ ലോക ത്തിലേക്ക് നോക്കുമ്പോൾ അവന് ഹിതകരമല്ലാത്ത ഒരു ലോകത്തെയാണ് കാണുവാൻ കഴിയുക. ഈ ബോധ്യത്തിൽ നിന്നാണ് വി. യോഹന്നാൻ വിളിച്ചു പറഞ്ഞത്: "ലോകം മുഴുവൻ ദുഷ്‌ടന്റെ ശക്തിവലയത്തിലാണെന്നു നാം അറിയുന്നു" (1 യോഹ. 5:19). ഇപ്രകാരമുള്ള ലോകത്തെ രൂപാന്തര പ്പെടുത്താൻ നിരവധിയായ ശ്രമങ്ങൾ പല തത്ത്വശാസ്ത്രങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തി നോക്കി. എന്നാൽ, അവയെല്ലാം നിലംപരിശാവു കയും ലോകം പഴയതുപോലെ തുടരുകയുമാണ്.

  3. യേശു നമ്മോടു കൂടെ says:

    നീ എന്തിന് കരയുന്നു? എന്ത് അന്വേഷിക്കുന്നു? മരിച്ച യേശുവിന്റെ ശവശരീ രത്തിൽ സുഗന്ധതൈലം പൂശാൻ വെളുപ്പിനേ കരഞ്ഞെത്തിയ മഗദലേന മറിയ ത്തോടു ഉത്ഥാനം ചെയ്‌ത യേശു ചോദിച്ചു: “നീ എന്തിനു കരയുന്നു? നീ എന്ത് അന്വേഷിക്കുന്നു?" (യോഹ. 20:15). അന്വേഷണത്തിൽ വരുന്ന തെറ്റ് ദുഖത്തിലേക്കാണ് മനുഷ്യനെ കൊണ്ടെത്തി ക്കുക. മരണത്തോടെ യേശുവിൻ്റെ ജീവിതത്തിൻ്റെ അറുതിയായി എന്ന് തെറ്റിദ്ധ രിച്ച് ശേഷക്രിയ ചെയ്യാൻ വന്നതായിരുന്നു മറിയം. മരണം യേശുവിന്റെ ജീവിത ത്തെയും എന്നേക്കുമായി പരാജയപ്പെടുത്തി എന്നതായിരുന്നു അവളുടെ കണ്ണീരിന്റെ കാരണം. എല്ലാ ശിഷ്യരെയും ദുഃഖത്തിലാഴ്ത്തിയ ദുഃഖ ചിന്തയും അതു തന്നെയാ യിരുന്നു. മരണത്തിൽ യേശുവിൻ്റെ ജീവനും അതോടെ യേശുവിൻറെ പ്രസക്തിയും അറ്റുപോയി എന്ന വിചാരമായിരുന്നല്ലോ, ശിഷ്യന്മാർക്ക്. അതുകൊണ്ടാണ്, ശിഷ്യ പ്രമുഖനായ പത്രോസ് ഗുരുവിനെ അന്വേഷിച്ച് കല്ലറയിലേക്ക് ഓടിയത്. ഒഴിഞ്ഞ കല്ലറയിൽ നിന്നു കേട്ട സ്വരം പത്രോസിനെ നടുക്കി. "ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്?" (ലൂക്ക 24:5) യേശുവിന്റെ മരണ ത്തിൽ മനസ്സ് നിരാശയിലേക്കു മടങ്ങിയതു മൂലം എമ്മാവൂസിലെ സ്വന്തം വീട്ടിലേക്ക് തിരികെ പോയിക്കൊണ്ടിരുന്ന ശിഷ്യന്മാരോട് ഉയിർത്തെഴുന്നേറ്റ യേശു 'ഭോഷന്മാരേ' എന്ന് വിളിച്ചാണല്ലോ സംസാരിച്ചത്. (ലൂക്ക 24:25).

  4. ദയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട് says:

    മൂവായിരത്തോളം പ്രാവശ്യം ബൈബിളിലൂടെ ദൈവം സംസാരി ച്ചിട്ടുള്ള സന്ദേശമാണ് 'ഭയപ്പെ ടേണ്ടാ' എന്നുള്ളത്. ഭയത്തിനു കാരണം അനേകങ്ങളായിരിക്കാം. ജീവിതത്തിൽ പരാജയപ്പെടുമോ എന്ന ഭയം. ആരും തന്നെ സഹാ യിക്കാനില്ലാതെ വരുമോ എന്ന ഭയം. വിമർശിക്കപ്പെടുമോ എന്ന ഭയം. തെറ്റു പറ്റുമോ, തെറ്റു കണ്ടു പിടിക്കപ്പെടുമോ എന്ന ഭയം. അപ കടഭയം. മരണഭയം. ഇരുട്ടിനെ, കള്ളനെ, മനുഷ്യനെ, മൃഗങ്ങളെ, പക്ഷികള, ഏതെങ്കിലും പ്രാണിക ളെ ഇഴജന്തുക്കളെ എല്ലാം ഭയം. നാനാവിധത്തിലുള്ള ഭയങ്ങൾക്ക് അടിമയാകാറുള്ള മനുഷ്യമക്ക ളോട്, സർവ്വശക്തനായ യേശു അരുളിച്ചെയ്യുന്നു

  5. യേശുവിലേക്ക് നോക്കാം says:

    യേശുക്രിസ്തുവിനെക്കു റിച്ചു പ്രസംഗിച്ച പൗലോസ്സി നെയും സീലാസ്സിനെയും ജയി ലിലടച്ചു. കൈകാലുകൾ ചങ്ങല കൊണ്ടു ബന്ധിച്ചു. ജയിലറ യുടെ വാതിൽക്കൽ വാളേന്തിയ പാറാവുകാരൻ കാവൽ നിന്നു. ഈ സംഭവം വി. ഗ്രന്ഥത്തിൽ അപ്പസ്തോല പ്രവർത്തനങ്ങ ളിൽ വിവരിക്കുന്നുണ്ട്ഒരു വേള, ഈ സംഭവ ത്തിലെ കഥാപാത്രങ്ങൾ നമ്മ ളാണെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ? നൂറുനൂറായിരം ചോദ്യങ്ങൾ നമ്മുടെ ചിന്തയിൽ ഉദിക്കുകയായി. ദൈവവചനം പ്രസംഗിച്ചിട്ട് എന്താണ് ഇങ്ങനെ സംഭവിച്ചത്? യേശുക്രിസ്‌തുവിനെ സ്നേഹിച്ചിട്ട് എനിക്കെന്തു കൊണ്ടാണ് ഇപ്രകാരം ഒരനുഭവമുണ്ടായത്? എന്തിന് ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെ ടുകയും മർദ്ദിക്കപ്പെടുകയും ചെയ്‌തു? ഇങ്ങനെ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ. കൈകാലുകൾ ചങ്ങലകളാൽ ബന്ധിക്കപ്പെ ട്ടിരിക്കുന്നു. ജയിലറ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. പാറാവുകാരൻ പുറത്ത് വാളുമായി കാവൽ നിൽക്കുന്നു. നമ്മുടെ ഹ്യദയത്തിൽ അടുത്ത ചോദ്യം ഉയരുകയാണ്. എങ്ങനെ രക്ഷപ്പെടാൻ കഴിയും? തല പുകഞ്ഞു ചിന്തിച്ചിട്ടും അനേകം ചോദ്യങ്ങൾ സ്വയം ചോദിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ആ ഉത്തരമില്ലായ്‌മയിൽ അസ്വസ്ഥമാവുകയായി മനസ്സ്. ഇത്തരം ഒരവസ്ഥയായിരിക്കില്ലേ, മേല്പറഞ്ഞ ഒരനുഭവം നമ്മിൽ സൃഷ്ടിക്കുക?

  6. പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി says:

    മാനവചരിത്രത്തിന്റെ ഏടുക ളിൽ എത്രയോ മഹാന്മാരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മരിച്ച് കല്ലറയ്ക്കുള്ളിൽ അടക്കപ്പെട്ട ഒരാൾ പുറത്തു വരാതിരിക്കാനാണ് പട്ടാളം കാവൽ നിന്നതെങ്കിൽ ആ ആളുടെ പുനരുത്ഥാനത്തിന് അവർക്കു തന്നെ സാക്ഷികളാ കേണ്ടി വന്നു. പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്ന ഈ അവസരത്തിൽ പേർഷ്യക്കാരുടെ ഇടയിൽ നിലവിലുള്ള ഒരു കഥയോർക്കുക യാണ്. ദൈവം ഒരു മാലാഖ വഴി വിവിധ തരത്തിലുള്ള വിത്തു കൾ ഭൂമിയിൽ വിതറി. എന്നാൽ, ദൈവശത്രുവായ സാത്താൻ ദൈവത്തിൻ്റെ പദ്ധതി തകർക്കാൻ തന്നെ തീരുമാനിച്ചു. അവൻ തൻ്റെ അനുയായികളെ അയച്ച് ഭൂമിയിൽ വിതറപ്പെട്ട വിത്തെല്ലാം പെറുക്കിയെടുപ്പിച്ച് മണ്ണിനടിയിൽ കുഴിച്ചിട്ടു. വിത്തുകൾ മണ്ണി നടിയിലായാൽ മുളയ്ക്കാതെ നശിച്ചു പോകുമെന്നാണ് സാത്താൻ വിചാരിച്ചത്. എന്നാൽ, അവയെല്ലാം പുതുജീവൻ

  7. ശിക്ഷിക്കാത്ത ദൈവം says:

    ദൈവം എന്തിനാണ് ചരിത്രത്തിലവതരിച്ചത്? ചരിത്ര ത്തിൽ സംഭവിക്കുന്നതിനു മാത്രമേ അടിസ്ഥാനമുള്ളൂ. ആല്ലാ ത്തതെല്ലാം കെട്ടുകഥയായി തള്ളിക്കളയും. ആ വിധത്തിൽ തന്റെ മനുഷ്യാവതാരത്തേയും കുരിശുമരണത്തേയും ഉയർപ്പി നെയും മനുഷ്യൻ നിഷേധിക്കാതിരിക്കാനാണ് ദൈവം ചരിത ത്തിനായി കാത്തുനിന്ന് സമയത്തിൻ്റെ പൂർണ്ണതയിൽ ഭൂമിയി ലക്കു വന്നത്. ജനിക്കാനിരിക്കുന്ന സകല ജനത്തിനും സംഭവി ച്ചതൊക്കെ സത്യമാണെന്ന് ബോദ്ധ്യമാവണമെങ്കിൽ ഇതൊക്കെ ചരിത്രത്തിൽ സംഭവിച്ചതാണ് എന്നതിന് തെളിവും ഉറപ്പും വേണം. അങ്ങനെയാണ്, യേശുക്രിസ്‌തുവിൻറെ ജനനവും പീഡാസഹനവും കുരിശുമരണവും ഉയിർപ്പും മനുഷ്യവർഗ്ഗ ത്തിന് ഒരു സത്യത്തെ മറനീക്കി നല്‌കിയത്.

  8. പരിശുദ്ധ വിശുദ്ധീകരണത്തിന്റെ ആവശ്യകത says:

    എന്താണ് കുടുംബം? കുടുംബത്തിലെ അംഗങ്ങളെല്ലാം ഒന്നിച്ച് കൂടു മ്പോൾ അവിടെ ദൈവികമായ സന്തോഷമുണ്ടെങ്കിൽ അതുമാത്രമാണ് കുടുംബം എന്നു പറയുന്നത്. ഇന്ന് പല കുടുംബങ്ങളിലും എല്ലാവരും ഒന്നിച്ചു കൂടുമ്പോൾ ഇമ്പമുണ്ടെങ്കിലും ദുഃഖത്തിലേ അവസാനിക്കാറുള്ളൂ. നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾ എന്താഗ്രഹിക്കുന്നു? സമാധാനം വേണം. ആ സമാ ധാനത്തിനുള്ള മാർഗ്ഗമാണ് ദൈവം നമുക്ക് നല്‌കിയിരിക്കുന്ന തിരുവചനങ്ങൾ. ആ ദൈവവചനങ്ങൾ അനുസരിക്കാൻ നിങ്ങൾ സന്നദ്ധരാണെങ്കിൽ ഐശ്വര്യം നദിപോലെ നിങ്ങളുടെ കുടുംബങ്ങളിലേക്കൊഴുകും

  9. ദൈവത്തിനു കഴിയുമോ? says:

    ഒരിക്കൽ എസക്കിയേൽ പ്രവാചനകനെ ദൈവം ഒരു താഴ്വരയിലേക്കു ക്ഷണിച്ചു. വലിയൊരു മൈതാനം. അവിടം മുഴുവൻ മൺമറഞ്ഞു പോയവരുടെ അസ്ഥിക്കഷണ ങ്ങളാണ്. വേർപെട്ടു കിടക്കുന്ന തലയോട്ടികൾ, കൈകാലു കൾ, വരണ്ടുണങ്ങിയ വാരിയെ ല്ലുകൾ! ദൈവം പ്രവാചക നോടു ചോദിച്ചു. 'ഈ അസ്ഥി കൾക്ക് ജീവിക്കാനാവുമോ? (എസക്കി. 37:3). പ്രവാചകൻ ഒരു നിമിഷം ആലോചിച്ചു. “എന്താണ് മറുപടി കൊടു ക്കുക" അവസാനം ഉത്തരം പറഞ്ഞു. തികച്ചും ബുദ്ധി പൂർവ്വം. "ദൈവമായ കർത്താ വേ, അങ്ങേക്കറിയാമല്ലോ" (എ സക്കി. 37:3).

  10. ലൊറേറ്റോ ചാപ്പലിലെ അത്ഭുത ഗോവണി says:

    പരി. കന്യാമറിയവുമായി വിവാഹനിശ്ചയം ചെയ്യുന്നതു മുതൽ, ബാലനായ യേശുവിനെ ജറുസലേം ദൈവാലയത്തിൽ വച്ചു കാണാതായ ശേഷം അന്വേഷിച്ചു കണ്ടുപിടിച്ച് ദൈവാല യത്തിൽ നിന്നു തിരികെ വീട്ടിൽ കൊണ്ടുവരുന്നതു വരെ വി. യൗസേപ്പിതാവിനെക്കുറിച്ച് വി. ഗ്രന്ഥത്തിൽ പരാമർശിക്കപ്പെ ടുന്നു. മാതാവിന്റെയും ഉണ്ണീശോയുടെയും ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടത്തിൽ ഇരുവരേയും സംരക്ഷിക്കുക എന്ന ശ്രമകരമായ ദൗത്യം വി. യൗസേപ്പിതാവ് സ്‌തുത്യർഹമായ വിധ ത്തിൽ നിർവ്വഹിച്ചു. "നീതിമാൻ" എന്ന ഒറ്റവാക്കിൽ മാർ യൗസേപ്പിതാവിന്റെ സകല ഗുണങ്ങളും ഉൾക്കൊള്ളുന്നു. പുതിയ നിയമത്തിലെ ആദ്യ വിശുദ്ധനും സഭാമക്കളിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന നാമധേയത്തിന്റെ ഉടമയുമായ വി. യൗസേപ്പിതാവ് കന്യകകൾക്ക് കാവൽക്കാരനും സംരക്ഷകനുമാണ്. മാർ യൗസേപ്പിന്റെ മാദ്ധ്യസ്ഥ്യം തേടി ഉദ്ദിഷ്ട കാര്യങ്ങൾ സാധിച്ചെടുത്ത ധാരാളം അനുഭവങ്ങൾ സഭാ മക്കൾക്കുണ്ടായിട്ടുണ്ട്. കന്യകകളുടെ പ്രാർത്ഥനാഫലമായി എന്നും നിലനിൽക്കുന്ന ഒരു അതിശയത്തിന് വി. യൗസേപ്പി താവ് കാരണഭൂതനായിട്ടുണ്ട്

  11. മാനസാന്തരത്തിന് വൈകരുത് says:

    ലാസർ രോഗിയായി. ഈ ലാസറായിരുന്നു ധനവാന്റെ വീട്ടിലെ അടിമകളുടെ മേലാ ളായി എല്ലാം നടത്തിയിരുന്നത്. അബ്രഹാമിന്റെ ഭവനത്തിലെ എലയാസറെപ്പോലെ വിശ്വസ്ത നായിരുന്നു അവൻ. പക്ഷേ, ഇപ്പോൾ രോഗിയായി. ധനവാനി രുന്നു കണക്കുകൂട്ടി. ലാസർ ജീവിക്കുന്നതോ മരിക്കുന്നതോ ലാഭം. ചികിത്സിക്കാൻ ചെലവാ ക്കുന്ന പണമുണ്ടെങ്കിൽ മറ്റൊരു അടിമയെ വാങ്ങാം. പിന്നെന്തിന് ഈ പാഴ്വേല, ലാസർ മരിച്ചോട്ടെ അയാൾ, മറ്റു അടിമകളെ വിളിച്ചു പറഞ്ഞു: ലാസറിന് ഇനി ആരും ഭക്ഷണം കൊടുക്കരുത്. ഭക്ഷണം കഴിച്ചാൽ അവൻ പിന്നെയും ജീവിക്കും. വേണ്ടാ, അവൻ മരി ച്ചോട്ടെ. ലാസർ പടിപ്പുരയിൽ മരണം കാത്തു കിടക്കുകയാണ്. വിശപ്പും ദാഹവും ഉണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. സാധാരണ ധനവാന്മാർ ഭക്ഷിക്കുമ്പോൾ ഭക്ഷണത്തിനു ശേഷം കൈ കഴു കാറില്ല. ഒരപ്പം എടുത്തു കൈ തുടയ്ക്കും. അത് താഴോട്ടിടും. അതാണ് മേശയിൽ നിന്നു വീഴുന്ന അപ്പനുറുക്ക്. അത് അടിമയ്ക്കു ള്ളതാണ്. അതെങ്കിലും കിട്ടിയെങ്കിൽ എന്നാണ് ലാസർ കൊതി

  12. ലോകത്തെ ജയിക്കണമോ? says:

    "സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു. സഹനത്തിൻ്റെ ചൂള യിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും" (പ്രഭാ: 2:5). സ്വർണ്ണ ത്തിൽ കലർന്നിരിക്കുന്ന മാലിന്യ ങ്ങൾ നീങ്ങി തനി സ്വർണ്ണമാകുവാൻ അതിനെ അഗ്നിയിലിട്ട് ചൂട് പിടിപ്പിക്കു ന്നതുപോലെ കർത്താവിന് സ്വീകാര്യ രായ മനുഷ്യരെ വിശുദ്ധീകരിച്ചെടു ക്കാൻ കർത്താവ് സഹനങ്ങൾ അനു വദിക്കുന്നു. ഇവിടെ ഊന്നിപ്പറയു ന്നത് കർത്താവിന് സ്വീകാര്യരായ മനുഷ്യരെ ആണ് സഹിക്കുവാൻ തിര ഞ്ഞെടുക്കുന്നത് എന്നാണ്. ആരാണ് കർത്താവിന് സ്വീകാ ര്യരായ മനുഷ്യർ? വിശുദ്ധഗ്രന്ഥം വായിക്കുമ്പോൾ നമുക്ക് വെളിപ്പെടു ന്നത് കർത്താവിനെ ഇടയനായി സ്വീകരിക്കുന്ന ആടുകളാണ് കർത്താ വിന്റെ സ്വീകാര്യർ എന്നാണ്. അവൻ്റെ ശബ്ദത്തിന് ചെവി കൊടുത്ത് ഇട യനെ അനുഗമിക്കുന്ന അജഗണമാ ണത്. കർത്താവ് നമ്മുടെ ഇടയനും നമ്മൾ അവിടുത്തെ അജഗണവും ആണെന്നു ബൈബിളിൽ പലയി ടത്തും ഓർമ്മിപ്പിക്കുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ യേശു പറയുന്നു: "ഞാൻ നല്ല ഇടയ നാണ്, എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമി ക്കുന്നു. ഞാൻ അവക്ക് നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചു പോകുകയില്ല" (യോഹ. 10:11,27) ഇവ രാണ് കർത്താവിന് സ്വീകാര്യരായ മനുഷ്യർ. സ്വീകാര്യരല്ലാത്തവരെ പറ്റിയും ഈശോ പറയുന്നു: എൻ്റെ പിതാവിൻ്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്ക് സാക്ഷ്യം നൽകുന്നു. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല. കാരണം നിങ്ങൾ എന്റെ ആടുക ളിൽപ്പെടുന്നവരല്ല. ഇവരുടെ അവസ്ഥയെപ്പറ്റിയും യേശു വിവ രിക്കുന്നുണ്ട്. ചെന്നായ് അവയെ പിടിക്കുകയും കൊല്ലുകയും നശിപ്പിക്കുകയും ചിതറിച്ചു കളയുകയും ചെയ്യുന്നു

  13. സാന്ത്വനം ദൈവിക പ്രവൃത്തി says:

    തളരുന്നവനു പകരുന്ന സാന്ത്വനം, വേനൽക്കാലത്തു ലഭി ക്കുന്ന കുളിരുപോലെ പ്രിയങ്കരമാണ്. ഭക്ഷണത്തിനോ, മരുന്നിനോ ഒന്നും സാധിക്കാത്ത സന്തോഷം പകരു വാൻ സാന്ത്വനവചനങ്ങൾക്കു സാധിക്കും. ഗത്സമേനിയിൽ രക്തം വിയർക്കുന്നത് വേദനിച്ച യേശുവിന് സ്വർഗ്ഗീയ ദൂതൻ്റെ സാമീപ്യവും സാന്നിധ്യവും വലിയ സാന്ത്വനമായി, കരുത്തായി. ആധിയിലും വ്യാധി യിലും ഉഴലുന്നവരുടെ അത്താണി യാണ് ആശ്വാസം. "ജോബിൻ്റെ കഷ്ടകാലത്ത് ആശ്വസിപ്പിക്കാൻ സുഹ്യത്തുക്കളും ബന്ധുക്കളും കട ന്നുവന്നപ്പോൾ നിങ്ങളെനിക്കു തരുന്ന ഏറ്റവും വലിയ സമാശ്വാസം അതായിരിക്കട്ടെ" (ജോബ് 21:2) എന്ന് ജോബ് പറഞ്ഞു. "എൻ്റെ ഹ്യദയ ത്തിൻ്റെ ആകുലതകൾ വർദ്ധിക്കു മ്പോൾ അങ്ങു നൽകുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു" എന്ന് സങ്കീർത്തകൻ ദൈവത്തോട് പറ യുന്നു. ജോബിനെപ്പോലെ സങ്കീർ ത്തകനും കർത്താവിന് നന്ദിയർപ്പിച്ചു കൊണ്ട് പറയുന്നു: "അങ്ങയുടെ വാഗ്ദാനം എനിക്ക് ജീവൻ നൽകുന്നു എന്നതാണ് ദുരിതങ്ങളിൽ എന്റെ ആശ്വാസം" (സങ്കീ. 119:50). മരിച്ചവനെ പ്രതി വിലപി ക്കാനും അതേസമയം ആശ്വസിപ്പി ക്കാനും നാം തയ്യാറാകണം കാരണം, ഇന്നു നീ, നാളെ ഞാൻ എന്നുള്ള ഈ നിത്യസത്യം നമ്മുടെ മുമ്പിൽ സൂര്യനെപ്പോലെ ജ്വലിച്ചു നിൽക്കുന്നു. ലാസർ മരിച്ചപ്പോൾ യേശു പോലും കണ്ണീർ പൊഴിച്ചു. "അനേകം യഹൂദർ മർത്തായെയും

  14. ആദ്യം നമുക്ക് വിശ്വാസികളാകാം says:

    ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറ അർത്ഥ സമ്പുഷ്ടമായി വെളിപ്പെടുത്തുന്ന വചനഭാഗമാണ് മർക്കോസ് 16ൽ 1 മുതൽ 10 വരെയുള്ളത്. വെറുമൊരു പ്രവാചകൻ്റെയോ ഗുരുവിന്റെയോ പദവിയിൽ നിന്ന് യേശു ഈശ്വരപീഠത്തിലേക്കുയർത്തപ്പെട്ടത് ഈ തിരുവചനങ്ങ ളിലൂടെയാണ്. മരിച്ചവരിൽ നിന്നു യുർപ്പിക്കപ്പെട്ട ക്രിസ്‌തുവാണ് ക്രൈസ്തവ വിശ്വാസത്തിലൂടെയുള്ള ഈശ്വരസാക്ഷാത്കാരത്തിനടി സ്ഥാനം. ദൈവപുത്രനായി, മനുഷ്യരക്ഷയ്ക്കായി ഭൂമിയിലേക്കു വന്ന ക്രിസ്തു! മനുഷ്യവംശത്തിന്റെയാകെ പാപങ്ങൾക്കായി കുരിശിൽ യാഗ മായി മരിച്ച്, അടക്കപ്പെട്ട് മൂന്നാംദിവസം മരിച്ചവരിൽ നിന്നുയിർപ്പിക്ക പ്പെട്ട ഈശോ! ക്രിസ്തു‌മാർഗ്ഗമെന്ന ഒരു വെറും ജീവിതശൈലി മനു ഷ്യന്റെ മോചനമാർഗ്ഗമായി, ആത്മരക്ഷാമാർഗ്ഗമായി ഉയരുന്നതവിടെ യാണ്

  15. സാക്‌ഷ്യം says:

    ജോലി നല്കി അനുഗ്രഹിച്ചു ഫോട്ടോ എനിക്ക് 2022-ൽ അവിചാരിതമായ ജോലി നഷ്ട‌ം സംഭവിച്ചിരുന്നു. അതി നുശേഷം ഒരുപാട് ജോലിക്ക് ശ്രമിച്ചിട്ടും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഒരാഴ്ച്ച ഡിവൈനിൽ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു ബഹുരാഷ്ട്ര കമ്പനിയുടെ അസിസ്റ്റൻ്റ് മാനേജർ തസ്‌തികയിൽ ജോലി ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ജയൻ സെബാസ്‌റ്റ്യൻ, കാട്ടടി, ചങ്ങനാശ്ശേരി, കോട്ടയം

  16. വര്‍ത്തകള്‍ says:

    മണിപ്പൂർ വംശഹത്യ: ശബ്ദ്ദസന്ദേശം ബിരേൻ സിങ്ങിൻ്റേതെന്ന് ട്രൂത്ത് ലാബ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ മുഖ്യമന്ത്രി ബിരേൻ സിങ്ങി ന്റേതെന്ന് സ്വതന്ത്ര ഫോറൻസിക് സയൻസ് പരിശോധനാ കേന്ദ്രമായ ട്രൂത്ത്‌ലാബ്‌സിൻ്റെ റിപ്പോർട്ട്. അതെസമയം വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ പ്രതികരണത്തെത്തുടർന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്.എസ്.എൽ) നിന്നും സുപ്രീം കോടതി റിപ്പോർട്ട് തേടി. ആരോപണവിധേയമായ ടേപ്പുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കുക്കി ഓർഗനൈസേ ഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് നൽകിയ റിട്ട് ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മാർച്ച് 24-ന് ഹർജിയിൽ വാദം കേൾക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ഏക സമ്പൂർണ്ണ സ്വതന്ത്ര ഫോറൻസിക് സയൻസ് പരിശോധനാ കേന്ദ്രമാണ് ട്രൂത്ത് ലാബ്‌സ്. അവിടെ ടേപ് പരിശോ ധിച്ചെന്നും ശബ്ദം 93 ശതമാനം ബിരേൻ സിങ്ങിൻ്റെ ശബ്ദവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീ കരിച്ചതായും കുക്കി സംഘടനയ്ക്കായി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. മെയ്‌തി സമുദായ ത്തിന് അറസ്റ്റിൽ നിന്ന് സംരക്ഷണം ഉറപ്പു നല്‌കിയതായും സംസ്ഥാന ആയുധശേഖരത്തിൽ നിന്ന് വസ്‌തുക്കൾ മോഷ്ട‌ിക്കാൻ അനുവദിച്ചതായും മുഖ്യമന്ത്രി അവകാശപ്പെടുന്നതാണ് ടേപ്പിലുള്ളത്. ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കുന്ന മറ്റേതൊരു സർക്കാർ ഏജൻസിയേക്കാളും ട്രൂത്ത് ലാബ്സ് റിപ്പോർട്ട് വിശ്വസനീയമാണെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എന്നാൽ, ഓഡിയോ ക്ലിപ്പുകൾ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്നും പരിശോധന നടക്കുന്നു ണ്ടെന്നും മണിപ്പൂർ സർക്കാരിനു വേണ്ടി ഹാജരായ സോളിസ്റ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടർന്ന് ശബ്ദ സന്ദേശം പരിശോധിച്ച ശേഷം റിപ്പോർട്ട് സീൽ ചെയ്‌ത്‌ കവറിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നല്‌കി. രഹസ്യയോഗത്തിൽ മുഖ്യമന്ത്രി നടത്തിയ സംസാരം ആരോ റെക്കോർഡ് ചെയ്‌ത് പുറത്തു വിടു കയായിരുന്നു. അതേസമയം ശബ്ദസന്ദേശം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സമാധാന ശ്രമ ങ്ങൾ താറുമാറാക്കുന്നതിനും വർഗീയ കലാപം ആളിക്കത്തിക്കുന്നതിനും വേണ്ടി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണെന്നും സംസ്ഥാന പോലീസും സർക്കാരും വാദിക്കുന്നു. 2023 മേയിൽ തുടങ്ങിയ മെയ്തി-കുക്കി കലാപത്തിൽ ഇതുവരെ 258 പേരാണ് കൊല്ലപ്പെട്ടത്. 59,000 പേർ വീടും നാടും ഉപേ ക്ഷിച്ച് പലായനം ചെയ്തു.

Latest Issues

2023 ഡിസംബർ അവിടുത്തേതെല്ലാം നമ്മുടേതാണ്

  • December,
  • 2023,
View Issue

ജനുവരി 2024

  • January,
  • 2024,
View Issue

2024 ഫെബ്രുവരി രണ്ട് വളർച്ചകൾ

  • February,
  • 2024,
View Issue

നവംബർ 2023

  • November,
  • 2023,
View Issue

ഒക്ടോബർ 2023

  • October,
  • 2023,
View Issue

125,663

Happy Customers

50,672

Book Collections

1,562

Our Stores

457

Famous Writers

;