-
Writen byGOD's Love - PublisherDivine
- Year2025
66 അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. 19 คุณดูไวร์ 21:4.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



യേശു ഉയിർത്തെഴുന്നേറ്റതോടെ സ്ഥലകാല പരിമിതികളെ ഉല്ലംഘിച്ചു കൊണ്ട് എല്ലാ മനുഷ്യർക്കും ഒരു സാന്നിദ്ധ്യമായി മാറിയി രിക്കുന്നു. ഉയിർത്തെഴുന്നേറ്റ യേശുവിനെ ശിഷ്യന്മാർ സ്ഥലകാലപരി മിതികൾക്കപ്പുറത്ത് കാണാനിടയായി. എന്നാൽ, എപ്പോഴും എവിടെയും യേശുവിനെ നമുക്കിന്ന് കാണാൻ കഴിയും. മരണത്തിനപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത മനുഷ്യർക്ക് മരണ ത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച് ലഭിച്ച വലിയ വെളിപാടും പ്രത്യാ ശയും അനുഭവവുമാണ് യേശുവിൻ്റെ ഉയിർപ്പ്. മരണം ഒരന്ത്യമല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിത്യതയിലേക്കു നോക്കുവാൻ യേശുവിന്റെ ഉയിർപ്പ് നമ്മെ പഠിപ്പിക്കുന്നു.
ഒരിക്കൽ കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുത്ത് തിരിച്ചു നടക്കുമ്പോൾ കൂടെ നടന്നിരുന്ന ഒരാളോട് വെറുതെ ഒരു ചോദ്യം ചോദിച്ചു. പേരെന്താ? എന്തു ചെയ്യുന്നു? പെട്ടെന്നാണ് മറുപടി വന്നത്. എൻ്റെ പേര് മുരിക്കൻ ആന്റണി. ഉത്ഥാന ത്തിന്റെ പാതയിൽ ജോലി ചെയ്യുന്നു. ഞാൻ അമ്പരന്നു പോയി. ഒരു ചെറിയ പരു ങ്ങലോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പേര് മനസ്സിലായി. ജോലി മനസ്സിലായി ല്ല. അദ്ദേഹം മറുപടി പറഞ്ഞു. കുരിശിൻ്റെ വഴി അവസാനിക്കുന്നത് ഉയിർപ്പിന്റെ വഴിയിൽ ജോലി ചെയ്യുവാനാണ്. അപ്പോൾ ഞാൻ വീണ്ടും ചോദിച്ചു. എന്തു ജോലി? അപ്പോൾ അദ്ദേഹം കൂടുതൽ വാചാലനായി
ഈശോ കാൽവരി മലയിൽ വച്ച് നല്ല കള്ളനോട് പറയുന്ന വാക്കുകൾ പകരുന്ന സാന്ത്വനം ചില്ലറയല്ല. "നീ ഇന്ന് എന്നോട് കൂടെ പറുദീസയിലായിരിക്കും" (ലൂക്ക 23:43). മരിച്ചവരെക്കുറിച്ചുള്ള നമ്മുടെ ഓർമ്മ തിളക്കമുള്ളതാക്കേണ്ട തിരുവചനവും വാഗ്‌ദാനവും ഉറപ്പുമാ ണിത്. എങ്കിലും, മരിച്ചവരെക്കുറിച്ചുള്ള ഓർമ്മ പലർക്കും ഭീതി ഉളവാ ക്കുന്നതാണ്. മരിച്ചവരുടെ ആത്മാക്കൾ അവരുമായി ബന്ധപ്പെട്ട ഇട ങ്ങളെയും ജനങ്ങളെയും ശല്യപ്പെടുത്തി നാട്ടിലാകെ കറങ്ങി നടക്കുന്നു എന്ന അന്ധവിശ്വാസം പലരിലുമുണ്ട്.
ലോകത്തിൽ 750 കോടി ജനങ്ങളുണ്ട്. നിരവധി മതങ്ങളുണ്ട്. മതസ്ഥാപകരും ഗുരുക്കന്മാരുമുണ്ട്. ലോകം കണ്ട അതിപ്രഗത്ഭരായ ചക്ര വർത്തിമാരും, മതസ്ഥാപകരും, ഗുരുക്കന്മാരും എല്ലാം മരിച്ചു. അവരെ യെല്ലാം സംസ്‌കരിച്ചു. ആരും തിരിച്ചു വന്നില്ല. ഒരാൾ മാത്രം തിരിച്ചു വന്നു. ഇന്നും നമ്മുടെ മധ്യത്തിൽ ജീവിക്കുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തു. യേശു നമ്മുടെ ശക്തി കേന്ദ്രമാണ്. ഈ തിരിച്ചറിവുണ്ടാ യാൽ നമുക്കു ഫലപ്രദമായി പ്രാർത്ഥിക്കാനാവും.
അപ്പസ്തോലന്മാരാണ് യേശുവിൻ്റെ ഉയിർപ്പിന് ആദ്യ മായി സാക്ഷ്യം വഹിച്ചത്. അവരുടെ സാക്ഷ്യത്തെ വിശ്വ സിക്കുവാൻ ചില പ്രത്യേക കാരണങ്ങളുണ്ട്. അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ. അവ യേശുവിന്റെ അവകാ ശവാദങ്ങൾക്കുള്ള ശക്തമായ സാക്ഷ്യങ്ങളായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ പതിനൊന്നു പേരും രക്തസാ ക്ഷിത്വം വരിക്കുകയാണുണ്ടായത്. ഇതിനു അടിസ്ഥാനപ രമായി രണ്ടു കാരണങ്ങളുണ്ടായിരുന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്‌പും അവിടുന്നു ദൈവപുത്രനാണെന്നുള്ള അവരുടെ അടിയുറച്ച വിശ്വാസവും അവർ പീഡിപ്പിക്കപ്പെട്ടു. മർദ്ദനങ്ങളും ചാട്ടവാറടികളും ഏറ്റുവാങ്ങി. ഒടുവിൽ, നില നിന്നിരുന്ന ഏറ്റവും ക്രൂരമായ മാർഗ്ഗങ്ങളിൽ കൊല ചെയ്യ പ്പെട്ടു.
ഈശോ ശിഷ്യന്മാരോടു പറഞ്ഞു: "എൻ്റെ ശരീരം യഥാർത്ഥമായ ഭക്ഷണമാണ്; എൻ്റെ രക്തം യഥാർത്ഥ പാനീയവുമാണ്" (യോഹ.6:55) അതു കേട്ടപ്പോൾ ഇവൻ നരഭോജനത്തിന് പ്രേരിപ്പിക്കുകയാണെന്നു പറഞ്ഞ് ചുറ്റു മുണ്ടായിരുന്ന യഹൂദന്മാർ അകന്നുപോയി ശിഷ്യന്മാർ മാത്രം അവിടെയിരുന്നു. യേശു അവരോട് ചോദിച്ചു: ഞാനീ പറഞ്ഞതെല്ലാം നിങ്ങൾക്ക് മനസ്സിലായോ? അവരൊന്നും മിണ്ടാതെ വന്നപ്പോൾ യേശു പറഞ്ഞു: ഞാനീ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ മനുഷ്യപുത്രൻ സ്വർഗത്തി ലേക്ക് കരേറുന്നത് കണ്ടാലോ? തൻ്റെ ശരീരവും രക്തവും നമുക്കു തരുന്നതിനെ യേശു തൻ്റെ സ്വർഗ്ഗാരോഹണവു
മാനവചരിത്രത്തിൻ്റെ ഏടുകളിൽ എത്രയോ മഹാന്മാ രുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മരിച്ചു കല്ല റയ്ക്കുള്ളിൽ അടക്കപ്പെട്ട ഒരാൾ പുറത്തു വരാതിരിക്കാൻ
പാപങ്ങൾ ഏറ്റു പറഞ്ഞുപേക്ഷിക്കുമ്പോൾ ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാകുന്നു എന്നാണ്. യഥാർത്ഥത്തിൽ പാപത്തെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നതുകൊണ്ടു മാത്രം മാനസാന്തരം പൂർണ്ണമാകുന്നില്ല. മാനസാന്തരം പൂർണ്ണമാ കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ലക്ഷ്യബോധമു ണ്ടാകുമ്പോഴാണ്. ലക്ഷ്യബോധം എന്തായിരിക്കണം? ദൈവ ത്തിനു വേണ്ടി ജീവിക്കുക തന്നെ. ലക്ഷ്യബോധമില്ലായ്‌മ ഒരു വ്യക്തിയെ വീണ്ടും പാപ ത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. ദൈവം മനുഷ്യനു പല മുന്നറിയിപ്പുകളും നല്‌കുന്നു. ഈ മുന്നറിയിപ്പുകൾ സ്വീക രിക്കുന്ന മനുഷ്യന് അത് രക്ഷയായി മാറും. ദൈവത്തിന്റെ മുന്നറിയിപ്പുകളെ ആരു തള്ളിക്കളയുന്നുവോ അവർ നാൾ ത്തിലാവുകയും ചെയ്യും.
ആഹ്ലാദവും സന്തോഷവും നിറഞ്ഞ ഒരു ജീവിതമാണ് മനുഷ്യൻ കൊതിക്കുന്നത്. പക്ഷേ, ഓരോ ദിവസവും ഓരോ തരത്തിലുള്ള വേദനകൾ അവന്റെ ജീവിതത്തിലേക്കു ക്ഷണി ക്കപ്പെടാതെ കടന്നു വരുന്നു. പലപ്പോഴും രോഗപീഡകളാണ് അവന്റെ സഹനത്തിൻ്റെ പ്രത്യക്ഷമായ ഹേതു. രോഗവു മായി പെട്ടെന്ന് മുഖാമുഖം കണ്ടു നടുങ്ങുമ്പോൾ മനുഷ്യൻ നിസ്സഹായനായി സ്വയം ചോദിക്കുന്ന ഒരു രോഗമുണ്ട്-എ ന്തിനാണ് എനിക്ക് ഈ സഹനം? ജീവിതത്തിൽ ഒന്നില ധികം പ്രാവശ്യം നമ്മളോരോരുത്തരും സ്വയം ചോദിക്കുന്ന ചോദ്യമാണിത്; വേദന സഹിച്ചു കിടക്കുമ്പോഴോ, രോഗാന ന്തരം തിരിച്ച് പഴയ ആരോഗ്യസ്ഥിതിയിലേക്കു മടങ്ങുമ്പോ ഴോ, അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ വേദന കടി ച്ചമർത്തുന്നതു കാണുമ്പോഴോ, അങ്ങനെ ഏതെങ്കിലും അവ സരത്തിൽ
മർക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിൽ യേശു അരുളിച്ചെയ്യുന്നു; നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. ഈ പരമപ്രധാനമായ ദൗത്യം യേശു ശിഷ്യഗണങ്ങളെ ഏല്‌പിക്കുന്നത്, ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സാഹചര്യത്തിൽ, ഒരു പ്രത്യേക സ്ഥലത്തു വച്ചായിരുന്നു.
നമ്മുടെ ദൈവം വിസ്‌മയങ്ങളുടെ ദൈവമാണ്. വിസ്മ യങ്ങളുടെ ദൈവം ദിവ്യകാരുണ്യത്തിൽ എഴുന്നള്ളി ഇരു ന്ന്, നമ്മെ വിസ്‌മയിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയും അത് വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ ചങ്കാണ് വിശുദ്ധ കുർബ്ബാന, വിശുദ്ധ കുർബാന നമുക്ക് തീക്ഷ്‌ണമായ ഒരു അനുഭവമായി മാറണം. വിശുദ്ധ കുർബാനയെക്കുറിച്ച് ധ്യാനിക്കുകയും പഠിച്ച് പ്രാർത്ഥിച്ച് ബലിയർപ്പിക്കുമ്പോൾ ദിവ്യകാരുണ്യ അത്ഭുതമായി മാറും. ഇത് നമ്മിൽ വിസ്മ യകരമായ മാറ്റങ്ങൾ ഉണ്ടാകും. നമ്മുടെ മാറ്റം കണ്ട് മറ്റു ള്ളവർ അത്ഭുതപ്പെടാൻ ഇടയാക്കും. വിശുദ്ധ കുർബാന ആഘോഷമാണ്, ഓർമ്മയാണ്. അത് നമ്മുടെ മനസ്സിലേക്ക് കടന്ന് വരണം.
മനുഷ്യരുടെ കല്ലറകളുടെ പുറത്ത് അവരുടെ പേരും ജനിച്ച തീയ തിയും മരിച്ച തീയതിയും എഴുതിവയ്ക്കാറുണ്ട്. അവർ ഇവിടെ അന്ത്യ നിദ്രയിലാണ് അഥവാ 'അവർ ഇവിടെയുണ്ട്' എന്ന് സൂചിപ്പിക്കാനാണിത്. യേശുക്രിസ്തുവിന്റെ കല്ലറയാകട്ടെ, ഒഴിഞ്ഞു കിടക്കുന്നു "അവൻ ഇവി ടെയില്ല' എന്ന സന്ദേശമാണ് മഗ്ദലന മറിയത്തിനും മറ്റു സന്ദർശ കർക്കും ലഭിച്ചത്. ഈ സംഭവത്തിനു ശേഷം ഇതൾ വിടർത്തുന്ന മറ്റൊരു സംഭവം യോഹ. 20:11-18 ഭാഗങ്ങളിൽ മനോഹരമായി ചിത്രീകരിച്ചിരി ക്കുന്നു.
നിറഞ്ഞു കവിഞ്ഞ് ലഹരിമുക്തി കേന്ദ്രങ്ങൾ ലഹരി ചികിത്സ തേടി കുഞ്ഞുങ്ങളും സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്ന വീട്ടമ്മമാർ വർധിക്കുന്നു
ഡിസ്‌ക് കംപ്ലയിന്റ് സുഖപ്പെട്ടു 5 വർഷമായി എന്നെ അലട്ടിക്കൊണ്ടിരുന്ന, ഡിസ്‌ക് കംപ്ലയിന്റിനെ തുടർന്നുണ്ടായ നടുവേദന ഡിവൈനിൽ വന്നു ധ്യാനം കൂടുകയും പ്രാർത്ഥി ക്കുകയും ചെയ്തതിൻ്റെ ഫലമായി ഈശോ എന്നെ സുഖപ്പെടുത്തി. അനില, കുളങ്ങര ഹൗസ്, ചെങ്ങാലൂർ, തൃശ്ശൂർ