-
Writen byGOD's Love - PublisherDivine
- Year2025
'അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ' (. 2:4).
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers



ഉയിർപ്പ് പ്രത്യാശയുടെ പ്രതീകമാണ്. യേശുവിനെ ഉയിർപ്പിച്ചതി ലൂടെ നമ്മെ എല്ലാവരെയും ഉയിർപ്പിക്കാമെന്ന് ദൈവം ഉറപ്പു തരുന്നു. ജീവിതമെന്ന നിഗൂഢതയിൽ ഉത്ഥാനം പ്രതീക്ഷ ചൊരിയുന്നു. സത്യവും സാഹോദര്യവും സ്നേഹവും നിലനിർത്താൻ ശ്രമിക്കുന്നവരെ ദൈവം മഹത്വമണിയിക്കും. മറ്റുള്ളവർക്കു സ്നേഹം നിറഞ്ഞ സേവനം നല്കാൻ നിങ്ങൾ ആത്മാർത്ഥമായി സന്നദ്ധരാവുക. നിങ്ങളുടെ ജീവൻ നിങ്ങൾ അനശ്വരമായി സൂക്ഷിക്കുക. ഇത്തരം വാഗ്ദാനങ്ങളാണ് ദൈവം യേശുവിനെ ഉയിർപ്പിക്കുക വഴി നമുക്കു തന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സഹനവും മരണവുമല്ല അന്തിമപദങ്ങൾ. ദുഃഖ വെള്ളിയ്ക്കു ശേഷം എപ്പോഴും ഉയിർപ്പു ഞായർ ഉണ്ട്.
പുനരുത്ഥാനത്തിനു ശേഷം യേശു പത്രോസിനും മറ്റു ശിഷ്യ ന്മാർക്കും തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന രംഗമുണ്ട്. വി. യോഹ ന്നാൻ്റെ സുവിശേഷത്തിൽ 21-ാം അദ്ധ്യായത്തിൽ 1 മുതൽ 8 വരെയുള്ള വാക്യങ്ങളിൽ. എപ്രകാരം യേശു ശിഷ്യന്മാർക്കു വെളിപ്പെടുത്തിക്കൊ ടുത്തുവോ, അപ്രകാരം തന്നെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തിത്തരു ന്നുണ്ട്. പത്രോസ് ശ്ലീഹായുടെയും മറ്റു ശിഷ്യരുടെയും ജീവിതത്തിൽ വളരെ ദുർബ്ബലവും ഒപ്പം നിർണ്ണായകവുമായ ഒരു സന്ദർഭത്തിലാണ് യേശു താനാരാണെന്ന് വെളിപ്പെടുത്തിക്കൊടുത്തത്. ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യഗണത്തിനു പലവട്ടം പ്രത്യക്ഷനായതാണ്. എന്നിട്ടും, പത്രോസും അനുചരന്മാരും പിന്നെയും കർത്താവിനെക്കാണാതെ കാത്തിരുന്നു മടുക്കുന്നു.
എല്ലാ ദിവസവും പള്ളിയിൽ പോയാലും വിശുദ്ധകുർബ്ബാന സ്വീക രിച്ചാലും ധാരാളം പ്രാർത്ഥിച്ചാലും അതെല്ലാം ഭൗതികലക്ഷ്യത്തോടെ ആവും ചെയ്യുക. എന്നാൽ, ദൈവതിരുവിഷ്‌ടം അന്വേഷിക്കുക ദൈവ ത്തോട് ആലോചന ചോദിക്കുക. ദൈവാരമാവുകൊണ്ട് നിറയുക. ഇതൊക്കെയാവണം പ്രാർത്ഥനയുടെ ലക്ഷ്യങ്ങൾ. എന്നാൽ നാം താത്കാലിക നേട്ടങ്ങൾക്കും ഭൗതികനന്മകൾക്കും വേണ്ടി മാത്രം അധ്വാ നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തു വസ്ത്രം ഇല്ലാ ത്തവനായി നഗ്നനാക്കപ്പെട്ടു. മൂന്നാണികളിൽ തൂങ്ങി. അവസാനതുള്ളി രക്തം വരെ ചിന്തി, നമുക്കുവേണ്ടി മരിച്ചു. രണ്ടു കള്ളന്മാരുടെ നടുവി ലാണ് അവിടുന്നു മരിച്ചത്. പാപപരിഹാരബലിയായി അവിടുന്നു കുരി ശിൽ കിടക്കുന്ന രംഗം ഓർത്തുവേണം നാം ജീവിക്കുവാൻ. പാപത്തി
മനുഷ്യനായി അവതരിച്ച്, ദരിദ്രനിൽ ദരിദ്രനായി ജീവിച്ച്, മരക്കുരി ശിൽ മരിച്ച്, മഹിമയോടു കൂടി ഉയിർത്ത യേശുക്രിസ്‌തുവിനെ എന്തു വില കൊടുത്തും സ്വന്തമാക്കുക-അതാണ് നമ്മുടെ ലക്ഷ്യം. മർക്കോസ് സുവിശേഷകനിലൂടെ അവിടുന്നു നമ്മോടു പറയുന്നു: "എന്നെപ്രതി സ്വന്തം ജീവൻ നഷ്‌ടപ്പെടുത്തുന്നവൻ അതു കണ്ടെത്തും" (മർക്കോ. 8:35). യേശുവിന്റെ പ്രതി, അവിടുത്തെ വചനത്തെ പ്രതി, അനുഭവിക്കുന്ന ത്യാഗപൂർണ്ണമായ ജീവിതം മഹത്ത്വമേറിയതാണ്. ഒരിക്കൽ വേണ്ടാ എന്നു വച്ച സുഖസന്തോഷങ്ങൾ ഒരു നഷ്‌ടമല്ല, മറിച്ച്, ഒരു നേട്ടമാണ്. മാത്രമല്ല, നമ്മുടെ ത്യാഗജീവിതം അനേകർക്ക് ഉത്തേജനം നല്കും, മാന സാന്തരത്തിനിട നല്കും.
യാണ്. അവളാകട്ടെ എല്ലാ കാര്യങ്ങളും ഹൃദയത്തിൽ സംഗ്രഹിച്ചു. ഹൃദ യത്തിൽ സംഗ്രഹിക്കുന്ന ആത്മീയശൈലി നമുക്കും രൂപപ്പെടുത്തി എടു ക്കാവുന്നതാണ്. എല്ലാത്തിനും നമുക്ക് ഉത്തരങ്ങളില്ല. ചിലതിനൊക്കെയേ ഉത്തരങ്ങളുള്ളൂ. എല്ലാം നമുക്കറിയില്ല. എല്ലാം പരിഹരിക്കാൻ സാധി ക്കില്ല. എന്തുകൊണ്ടാണ് ഇതൊക്കെ എന്ന് നാം മനസ്സുകൊണ്ട് ചോദി ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങൾ ഉണ്ടാവാം. അവിടെയെല്ലാം പരി. അമ്മ നമുക്കു വലിയൊരു മാതൃകയാണ്. ജീവിതത്തിൽ നമ്മുടെ രക്ഷയെ മുൻനിറുത്തിയുള്ള കാര്യങ്ങൾ മാത്രമേ കർത്താവ് അനുവദി ക്കുകയുള്ളു. ഈയൊരു മനോഭാവം നാം രൂപപ്പെടുത്തിയെടുക്കണം. ദുഃഖങ്ങളുണ്ടാകാം, വേദനകളുണ്ടാകാം. അല്ലെങ്കിൽ അതുപോലെയുള്ള
മുപ്പത്തിമൂന്നു ദിവസം മാത്രം മാർപാപ്പ ആയിരുന്ന പരിശുദ്ധ ജോൺപോൾ ഒന്നാമൻ മാർപാപ്പ എഴുതിയ ഒരു പുസ്‌തകത്തിൽ യേശു വിന്റെ കുരിശിനോടും കുരിശുപോലുള്ള എന്തിനോടും അലർജിയുള്ള ഒരു വ്യക്തിയെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ഈ കുരിശലർജിക്കാരൻ കുരിശ് എവിടെക്കണ്ടാലും നശിപ്പിക്കും. ഒരിക്കൽ ഈ വ്യക്തി നടന്നു വരുമ്പോൾ വഴിയരികിൽ ഒരു കുരിശു നാട്ടിയിരിക്കുന്നത് കണ്ടു. ഉടൻ തന്നെ ആ കുരിശ് അടിച്ചു തകർത്തിട്ട് വലിയ ഗമയിൽ മുന്നോട്ടു നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ മുളകൾ കൊണ്ടുള്ള ഒരു വേലി കണ്ടു. കുറു കെയും നെടുകെയും വേലി കെട്ടിയിരിക്കുന്നതു കണ്ടപ്പോൾ അതെല്ലാം കുരിശുകളായിട്ടാണ് അലർജിക്കാരനു തോന്നിയത്. പിന്നെ, ഒട്ടും സമയം കളയാതെ അദ്ദേഹം മുളകൾ കൊണ്ടുള്ള വേലിയും പൊളിച്ചു നശി
ദൈവഭയം ജ്ഞാനത്തിൻ്റെ ഉറവിടമാണ് എന്ന് സുഭാ. 1:7-ൽ പറ യുന്നു. എന്താണ് ദൈവഭയം? ദൈവത്തോടുള്ള സ്നേഹവും ബഹുമാ നവും നിമിത്തം അവിടുത്തെ കല്‌പന അനുസരിക്കാനുള്ള സന്നദ്ധത തന്നെ. വന്യമൃഗങ്ങളെ നമുക്കു പേടിയാണ്. അതു നമ്മെ ആക്രമിച്ചെ ന്നിരിക്കും. ദൈവത്തോടു ഭയവും സാത്താനോടു പേടിയും വേണം. ദൈവം കൂടെയുണ്ടെന്ന ബോദ്ധ്യം ഉണ്ടെങ്കിൽ സാത്താനെ പേടിക്കേ ണ്ടതില്ല താനും. ബൈബിളിൽ ഉടനീളം ആവർത്തിക്കപ്പെടുന്ന വാക്യ മാണ് 'ഭയപ്പെടേണ്ട' എന്നത്. പേടി വേണ്ട. താൻ നമ്മോടു കൂടെ ഉണ്ട് എന്ന് ദൈവം നമുക്ക് ഉറപ്പു തരുന്നു. നമ്മെ ധൈര്യപ്പെടുത്തുന്നു. എന്നാലും പേടിയിൽ കഴിഞ്ഞു കൂടുന്നവരാണ് നാം. പലപ്പോഴും നമ്മുടെ പേടി അകാരണമാണു താനും.
ഇല്ലാത്ത ശത്രുക്കളോടു യുദ്ധം ചെയ്യുന്നു. ശബ്ദമില്ലെന്നു പറഞ്ഞ് ടി.വി. അടിച്ചു പൊട്ടിക്കുന്നു. ശത്രുവാണെന്നു കരുതി ബൈക്കിനു തീ വയ്ക്കുന്നു. ഇത് ലഹരിയുടെ വൈബ് അല്ല. മസ്‌തിഷ്‌കം തകർന്ന തിന്റെ ലക്ഷണമാണ്. നമ്മുടെ യുവാക്കളെ ലഹരി കൊണ്ടുചെന്നെ ത്തിക്കുന്നതു മരിച്ചു മരവിച്ച മസ്‌തിഷ്‌കങ്ങളുടെ ലോകത്തേക്കാണ്. കോടിക്കണക്കിനു ന്യൂറോണുകൾ ചേർന്നതാണ് നമ്മുടെ മസ്തി ഷ്കം. ആ ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന അതിലേറെ കോടി കണ ക്ഷനുകൾ, ആ ന്യൂറോണുകളെയും കണക്ഷനുകളെയും പുറത്തു നിന്നെത്തിയ ഒരാൾ വലിച്ചു പറിച്ചു കളഞ്ഞാൽ എങ്ങനെയിരിക്കും? അതാണ് ലഹരിക്ക് അടിമയായ ഒരാളിൻ്റെ മസ്‌തിഷ്‌കത്തിന്റെ അവ സ്ഥ. ലഹരിവസ്‌തുക്കൾ സന്തോഷ ഹോർമോണായ ഡോപമിന്റെ ഉത്പാദനം കൂട്ടുന്നതിനാൽ എപ്പോഴും ഒരു ഫീൽഗുഡ് തോന്നലാണു ണ്ടാവുക. സങ്കടവും വേദനയും തോന്നേണ്ട കാര്യങ്ങളോടുള്ള പ്രതി കരണം മറിച്ചാകും. എന്നാൽ കാര്യങ്ങൾ അത്ര ഫീൽഗുഡല്ലെന്നു തിരി ച്ചറിയുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിട്ടുണ്ടാകും.
ലഹരി വിമുക്ത പ്രവർത്തനങ്ങളുമായി ഡിവൈൻ വോയ്‌സ്
നടക്കാൻ സാധിച്ചു 10 വർഷം മുമ്പ് വഴുതി വീണതിനെ തുടർന്ന് കൈകാലുകളുടെ എല്ലുകൾ പൊട്ടുകയും ഓപ്പറേഷൻ നടത്തുകയും ചെയ്‌തിരുന്നു. അതിനുശേഷം നട ക്കാൻ സാധിക്കില്ലായിരുന്നു. ഈ അവസ്ഥയിൽ ഡിവൈനിൽ വന്നു ധ്യാനം കൂടുകയും പ്രാർത്ഥിക്കുകയും ചെയ്‌തതിൻ്റെ ഫലമായി ഈശോ സൗഖ്യം നല്‌കി അനുഗ്രഹിച്ചു. യേശുവേ സ്തോത്രം, യേശുവേ നന്ദി മേരി വർഗ്ഗീസ്, ചാലയ്ക്കൽ, മുല്ലക്കര, ത്യശ്ശൂർ
ഏഴാം ദിവസം എന്നു പറയുന്നതു തന്നെ മനുഷ്യനെ സംബന്ധി ച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഒന്നാമത്തെ ദിവസമാണ്. ആ ഒന്നാ മത്തെ ദിവസം മനുഷ്യൻ എന്താണ് ചെയ്‌തത്. അവൻ നോക്കുമ്പോൾ ദൈവം അവനുവേണ്ടി സൃഷ്‌ടിച്ച മനോഹരമായ പറുദീസ അവൻ കാണുകയാണ്. ആ ചുറ്റുപാടുകളിലേക്ക് നോക്കിയിട്ട് ഇത് ഞാനുണ്ടാ ക്കിയതാണ്, എൻ്റെ മിടുക്കാണ്, എൻ്റെ അദ്ധ്വാനമാണ് എന്നൊന്നും പറ യാനായിട്ട് അവിടെയെങ്ങും ഒന്നുമില്ല. കാരണം, എല്ലാം ദൈവം നല്കി യതാണ്. എല്ലാം ദൈവം നല്‌കിയതിൻ്റെ മുമ്പിൽ അവന് ഒന്നേ പറയാ നുള്ളു. ദൈവമേ നന്ദി. എല്ലാം ദൈവം ദാനമായി നല്‌കിയ തുകൊണ്ട് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്ന ദിവസമാണ് യഥാർത്ഥ ശാബ ത്തദിനം. ദൈവത്തിന് നന്ദി പറയുക. കാരണം ഇതു മുഴുവനും ദൈവ ത്തിന്റെ സൗജന്യമായ ദാനമാണ്
തൃശൂർ രൂപതയെ ധീരമായി നയിച്ച പാവങ്ങളുടെ പിതാവ് ആർച്ച് ബിഷപ് മാർ ജോസഫ് കുണ്ടുകുളം ഓർമയായിട്ട് ഏപ്രിൽ 26ന് 27 വർഷം തികയുന്നു. ആഫ്രിക്കയിലെ നെയ്‌റോബിയിൽ മിഷൻ പ്രവർത്ത നത്തിൽ ഏർപ്പെട്ടിരുന്ന നിർമ്മല ദാസി സഹോദരിമാരുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വേർപാ ട്. 1970 ഓഗസ്റ്റ് 16-നായിരുന്നു മാർ ജോർജ് ആലപ്പാട്ട് തിരുമേനിയുടെ പിൻഗാമിയായി മാർ ജോസഫ് കുണ്ടുകുളത്തിൻ്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും. ജാതിമതഭേദമെന്യേ എല്ലാവരെയും സ്നേഹിക്കാനും സഹായി ക്കാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും അഹോരാത്രം ഓടി നടന്ന കുണ്ടുകുളം പിതാവ് തൃശൂരിൻ്റെ പാവങ്ങളുടെ പിതാവ് എന്നറി യപ്പെടാൻ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. രൂപതാ അദ്ധ്യക്ഷ നായുള്ള തന്റെ അജപാലന ശുശ്രൂഷകളിൽ പ്രഥമ പരിഗണന ദിവ്യ ബലിക്കും ദൈവാരധനയ്ക്കുമായിരുന്നു. സാധാരണ ജനങ്ങൾക്ക് സൗക ര്യപ്രദമായി പള്ളികളും കുരിശുപള്ളികളും വേണ്ടിടത്തൊക്കെ പണി തൊരുക്കാനും പിതാവ് ബദ്ധശ്രദ്ധനായിരുന്നു. വിദ്യാഭ്യാസ സ്ഥാപന
ഒരു ഫരിസേയൻറെയും ചുങ്കക്കാരൻറെയും പ്രാർത്ഥനയെക്കുറിച്ച് ലൂക്കായുടെ സുവിശേഷം 18-ാം അദ്ധ്യായത്തിന്റെ 10 മുതൽ 14 വരെ യുള്ള തിരുവവചനങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളത് നാം വായിക്കുന്നു. ആഴ്ച്‌ച യിൽ രണ്ടുവട്ടം ഉപവസിക്കുകയും സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുകയും ചെയ്യുന്ന ഫരിസേയൻ്റെ പ്രാർത്ഥന കർത്താ വിനു സ്വീകാര്യമായില്ല. കാരണം, അവൻ മറ്റുള്ളവരെക്കുറിച്ച് ദുഷ്ടത മനസ്സിൽ നിരൂപിച്ചുകൊണ്ടു പ്രാർത്ഥിച്ചു. അതിനാൽ, അവന്റെ പ്രാർത്ഥന ദൈവം തിരസ്ക്‌കരിച്ചു