-
Writen byGOD's Love - PublisherDivine
- Year2025
"എനിക്ക് ഇഷ്‌ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും". ജെറമിയ 3:15.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers
"എനിക്ക് ഇഷ്‌ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും". ജെറമിയ 3:15.
Happy Customers
Book Collections
Our Stores
Famous Writers
കാത്തിരിപ്പിൽ മനുഷ്യനിലേക്ക് കടുകിട പോലും നിരാശ കടന്നു വര രുത്. ദൈവത്തിന്റെ ഉന്നതമായ വാഗ്ദാനം സ്വീകരിക്കുന്നതിൽ നിന്നു മനുഷ്യനെ തടയാൻ സാത്താൻ പലരീതിയിലും തന്ത്രങ്ങളാവിഷ്കരി ക്കും. ഉന്നതമായ അനുഗ്രഹം സ്വീകരിക്കുവാൻ ദൈവം തെരഞ്ഞെടുത്ത ജീവിതങ്ങളാണ് മനുഷ്യരുടേതെന്ന് സാത്താനറിയാം. അതിനാൽ, ഏതെ ങ്കിലുമൊക്കെ വിധത്തിൽ മനുഷ്യനെ നിരാശയിലേക്കു തള്ളിനീക്കാൻ സാത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. ദൈവം തെരഞ്ഞെടുത്തവരും ദൈവ ത്തിന്റെ വാഗ്ദാനം സ്വീകരിക്കാനുമുള്ളവരുമാണ് തങ്ങൾ എന്ന ബോധം എപ്പോഴും മനുഷ്യരിലുണ്ടാവണം.
മേൽപ്പറഞ്ഞ തിരുവചനം ഒരു ഒമ്പതാം ക്ലാസ്സുകാരന്റെ ജീവിതത്തിൽ യേശു വരുത്തിയ ഒരു അത്ഭുതത്തിൻ്റെ സാക്ഷ്യത്തിന് ഉതകുന്നതാണ്. ആ അത്ഭുതം ഞാൻ കണ്ണു കൊണ്ട് കണ്ടതും കാതു കൊണ്ട് കേട്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈ കൊണ്ട് സ്‌പർശിച്ചതുമാണ്. ഒരു അമ്മച്ചി തന്റെ ഒമ്പതാം ക്ലാസ്സുകാരൻ മകനെയും കൊണ്ട് പനയ്ക്കലച്ചന്റെ മുറി യിലേക്കു വന്നു. ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു
പന്തക്കുസ്‌ത പൂർത്തീകരണത്തിൻ്റെ ദിവസമായിരുന്നു. മനുഷ്യ രക്ഷയ്ക്കായുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം അന്നു പൂർത്തി യായി. രക്ഷാനുഭവത്തിൻ്റെ നിറവിലേക്ക് മനുഷ്യർ ആനയിക്കപ്പെട്ടു. സൃഷ്ടിയാണ് ദൈവത്തിൻ്റെ ആദ്യത്തെ രക്ഷാപ്രവർത്തനം. മനു ഷ്യനെ സൃഷ്ടിച്ചുകൊണ്ടാണ് അവനുവേണ്ടിയുള്ള അവിടുത്തെ പദ്ധ തിക്ക് തുടക്കം കുറിച്ചത്. ഈ സൃഷ്‌ടികർമ്മം നടന്നത് പരിശുദ്ധാത്മാ വിന്റെ ആവാസത്തിലാണ്. "ദൈവത്തിൻ്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു" (ഉൽപ. 1:2). ആദിയിൽ ആകാരമില്ലാ യ്മയ്ക്ക് ആകാരം നല്‌കുകയും രൂപരാഹിത്യത്തിനു രൂപം നല്കുകയും ചെയ്തത് ആ ചൈതന്യത്തിന്റെ ശക്തിവിശേഷമായിരുന്നു. അതിന്റെ ഫലമായി മനോഹരമായ ഈ പ്രപഞ്ചം ഉടലെടുത്തു.
ഹല്ലേലൂയ്യ! കർത്താവിനെ സ്‌തുതിക്കുവിൻ എന്നർത്ഥം, കേവലം ഒരു വാക്കിന്റെ സാധാരണ അർത്ഥത്തിൽ നിന്നുപരി നിരുപമമായ ആശ യവ്യാപ്തി ഉൾക്കൊള്ളുന്ന ഒരു പദം. ഈ പദം ദൈവവിശ്വാസത്തിന്റെ ശക്തിപ്രകടനമായി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. വി. ഗ്രന്ഥ ത്തിലെ സങ്കീർത്തനത്തിൽ ഭൂരിഭാഗവും ദൈവസ്‌തുതികളുടെ ആലാ പനമാണ്. പതിനഞ്ചു സങ്കീർത്തനങ്ങളും തുടങ്ങുന്നതോ അവസാനി ക്കുന്നതോ കർത്താവിനെ സ്‌തുതിച്ചുകൊണ്ടാണ്. “കർത്താവിനെ സ്തുതിക്കുവിൻ, കർത്താവിന് പുതിയ കീർത്തനം ആലപിക്കുവിൻ" (സങ്കീ 149:1). "സർവ്വജീവജാലങ്ങളും കർത്താവിനെ സുതുതിക്കട്ടെ! കർത്താ വിനെ സ്തുതിക്കുവിൻ" (സങ്കീ. 150:6). ഹൃദയപൂർവ്വം ഹല്ലേലൂയ എന്നു മന്ത്രിക്കുമ്പോൾ സ്വർഗ്ഗത്തിൽ
"ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല" (യോഹ. 14:18). ഈശോ പറഞ്ഞു: മൂന്നുവർഷം ശിഷ്യരോടു കൂടെ കഴിഞ്ഞതിനു ശേഷം വിടപറയും മുമ്പേ അവരോട് അരുളിച്ചെയ്‌തതാണ്: ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ലോകം പണ്ടേ അനാഥമായതാണ്. പറുദീസായിൽ വച്ചുതന്നെ. ലോക ത്തിന്റെ നാഥനെ, പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവിനെ മനുഷ്യൻ തളളിപ്പറ ഞ്ഞപ്പോഴേ അനാഥത്വം ഇവിടെ കുടിയേറി. അതോടെ പ്രപഞ്ചത്തിന്റെ താളം തെറ്റി. മനുഷ്യജീവിതത്തിൻ്റെ ഈണം പാളി. മനുഷ്യൻ ദൈവ ത്തിൽ നിന്നകന്ന് ഒളിക്കാൻ ശ്രമിച്ചു. ഭർത്താവ് ഭാര്യയെ കുറ്റം വിധിച്ചു. സഹോദരൻ സഹോദരന് ഭീഷണിയായി. "ഞാനാണോ എൻ്റെ സഹോ ദരന്റെ കാവൽക്കാരൻ" എന്ന ധാർഷ്‌ട്യ ശബ്‌ദം വിഹായസ്സിൽ മുഴങ്ങി. അതുകേട്ട് സൃഷ്ടപ്രപഞ്ചം ഞെട്ടിവിറച്ചു. കുറ്റിച്ചെടികൾ ഇല പൊഴിച്ച് മുള്ളുകൾ കൂർപ്പിച്ച് മനുഷ്യനോട് പ്രതികാരം വീട്ടാൻ ഒരുങ്ങി നിന്നു. ദൈവത്തിൽ നിന്നും സഹോദരനിൽ നിന്നും ഓടിയൊളിച്ച് മനുഷ്യന്റെ കാലിൽ മുള്ളുകൾ തറഞ്ഞു കയറി. ജീവിതം വേദനയായി. പ്രപഞ്ചം മനുഷ്യനെതിരെ സംഹാരതാണ്‌ഡവമാടാൻ തുടങ്ങി
ഭണ്ഡാരത്തിൽ നേർച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകൾ ഇടുന്നതും അവൻ കണ്ടു. അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു. എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽ നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചി രിക്കുന്നു" (ലൂക്ക. 21:1-4),
യേശു പറയുന്നു: "സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്ന തിനേക്കാൾ വലിയ സ്നേഹം ഇല്ല" (യോഹ. 15:13). മനുഷ്യമക്കൾക്കായി കുരിശിൽ മരിച്ചുകൊണ്ട് യേശു നമ്മോടുള്ള സ്നേഹം പ്രകടിപ്പിച്ചു. അപ്പസ്തോലൻ പറയുന്നു: "നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരി ക്കുക പ്രയാസമാണ്. ഒരു പക്ഷേ, ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നു വരാം. എന്നാൽ, നാം പാപികളായിരിക്കെ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തൻ്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമ 5:7-8)
സൃഷ്ടി സ്രഷ്ടാവിനെ തേടുന്നത് എത്രയോ മഹനീയം. സൃഷ്ടിയെ പിൻചെല്ലുന്നതിനേക്കാൾ മഹത്തരമല്ലേ സ്രഷ്‌ടാവിനെ പിൻചെല്ലുന്നത്. അതല്ലേ അഭികാമ്യം? നിങ്ങൾ എന്നെ അന്വേഷിക്കും. പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും (ജെ റെമിയ 29:13). എല്ലാ മനുഷ്യരിലും ദൈവത്തെ തേടുവാനും അവിടുത്തെ അനുധാവനം ചെയ്യാനുമുള്ള ഒരു അദമ്യമായ ആഗ്രഹവുമുണ്ട്. "ഭൂമുഖം മുഴുവൻ വ്യാപിച്ചു വസിക്കാൻ വേണ്ടി അവിടുന്ന് ഒരു വനിൽ നിന്ന് എല്ലാ ജനപഥങ്ങളെയും സൃഷ്‌ടിച്ചു. അവർക്ക് വിഭിന്ന കാലങ്ങളും വാസഭൂമികളും നിശ്ചയിച്ചു കൊടുത്തു. ഇത് അവർ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരു പക്ഷേ ദൈവാനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ് എങ്കിലും അവിടുന്ന് നാമാരിലും നിന്ന് അകലെയല്ല" (അപ്പ. പ്രവ. 17:26-27). പ്രിയ ദൈവജ നമേ, ദൈവം നമ്മെ മാടിവിളിക്കുകയാണ്. മകനേ, മകളേ, നിൻ്റെ ദൈവം ഞാനാണ്. നീ ഈ ഭൂമിയിൽ എന്നെ അന്വേഷിക്കുക എന്നിലേക്ക് തീർത്ഥാടനം ചെയ്യുക, എൻ്റെ ഹിതം അഭിലഷിക്കുക നിന്നെ ഞാൻ അനുഗ്രഹിക്കും
പുതിയ നിയമത്തിലെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കുടുംബ മാണ് ധൂർത്തപുത്രൻ്റേത് (ലൂക്ക 15:11-32), പിതാവും രണ്ടു പുത്രന്മാരും അടങ്ങിയ ആ കുടുംബത്തിലെ ഇളയവൻ എങ്ങനെ ധൂർത്തനായി? പണ്ഡിതന്മാർ പല കാരണങ്ങൾ പറയാറുണ്ട്. സമ്പന്ന കുടുംബങ്ങ ളുടെ സ്വാഭാവിക പരിണാമമാണ് അത് എന്ന് പറയുന്നവരുണ്ട്. ഈ കഥയിലെ പിതാവ് സമ്പന്നനാണ്. വേലക്കാർ, മേൽത്തരം വസ്ത്രം, മോതിരം, കൊഴുത്ത കാളക്കുട്ടിയെ കൊന്നുള്ള സദ്യ തുടങ്ങിയ പ്രയോ ഗങ്ങൾ അതിന് തെളിവാണ്. സമ്പന്ന കുടുംബങ്ങളിലെ ചില സന്തതി കൾ ധാരാളികളും ധൂർത്തരും തെമ്മാടികളും ആയിത്തീരുന്നത് കാണാ റുണ്ടല്ലോ, അവർക്കു പണത്തിൻ്റെ വിലയോ, അതുണ്ടാക്കാനുള്ള ബുദ്ധി മുട്ടോ അറിഞ്ഞു കൂടാ. അങ്ങനെ നോക്കുമ്പോൾ സമ്പത്തും ധാരാളി ത്തവും
പടുത്തുയർത്താനും തകർക്കാനും വാക്കുകൾക്കു ശക്തിയുണ്ട്. അവസരോചിതമായ ഒരു വാക്ക് അനവസരത്തിലുപയോഗിക്കുന്ന അനേകം വാക്കുകളേക്കാൾ മൂല്യമുള്ളതാണ്. മുറിവുകളിൽ തൈലമാ കാനും, തകർച്ചയിൽ ആശ്വാസമാകാനും, പരാജയങ്ങളിൽ ആത്മവിശ്വാ സവും കരുത്തുമേകാനും, പരാജയങ്ങളിൽ ആത്മവിശ്വാസവും കരുത്തു മേകാനും, ഹൃദയസ്‌പർശിയായ സംസാരത്തിലൂടെ സാധിക്കും. കൃത്യ സ്ഥലത്തും സമയത്തും ശ്രദ്ധാപൂർവ്വം ഒരുവൻ പറയുന്ന വാക്കുകൾക്ക് ലോകാവസാനത്തോളം അടങ്ങാത്ത നന്മയുടെ അലമാലകളുയർത്താ നാകും.
ദൈവസ്നേഹത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു: എനിക്കിതുവരെ ദൈവസ്നേഹം മനസ്സിലാ യിട്ടില്ല. ദൈവം സ്നേഹിക്കുന്നുവെന്ന് ബൈബിൾ പറയുന്നുണ്ടെങ്കിലും എനിക്ക് അതുകൊണ്ട് എന്താണ് പ്രയോജനം? വി.ലൂക്കായുടെ സുവിശേഷത്തിൽ (8:14) ദൈവവചനത്തെ ഞെരുക്കിക്കളയുന്ന മുൾച്ചെ ടികളെക്കുറിച്ച് പറയുന്നുണ്ട്. ദൈവസ്നേഹം മനസ്സിലാക്കാനുള്ള തട സ്സങ്ങളായി അവയെ കണക്കാക്കാവുന്നതാണ്. ജീവിതക്ലേശങ്ങൾ, സമ്പ ത്ത്, സുഖഭോഗങ്ങൾ എന്നിവയാണവ. ജീവിതക്ലേശങ്ങൾ (ദുഃഖങ്ങൾ)
താൻ ലോകത്തിൻ്റെ പ്രകാശമാകുന്നു എന്നരുളിച്ചെയ്‌തുകൊണ്ട് ഈ ലോകത്തിൽ മനുഷ്യനായി അവതരിച്ച യേശുവിന്റെ പ്രസക്തി വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ലോകത്തിലെ മനുഷ്യർ ദൈവ പ്രമാണങ്ങളെ ലംഘിച്ചുകൊണ്ട് മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തി ച്ചു. ആദ്ധ്യാത്മികമായ അന്ധകാരത്തിൽ കഴിയുകയായിരുന്നു അവൻ. പ്രമാണങ്ങളുടെ ലംഘനം സർവ്വശക്തനും സർവ്വനന്മസ്വരൂപനുമായ ദൈവത്തിനെതിരായതുകൊണ്ട് ആ ലംഘനത്തിൻ്റെ മാലിന്യം കഠിനത രമാണ്. ആ മാലിന്യത്തെ കഴുകിക്കളയുവാൻ അപാരമായ ഒരു ശക്തി ആവശ്യമായിരുന്നു. അതുകൊണ്ടാണ്, ദൈവപുത്രൻ മനുഷ്യനായി അവ തരിച്ചത്. മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾക്കു മുഴുവൻ പരിഹാരം ചെയ്യാൻ വേണ്ടിയാണ് യേശു മനുഷ്യനായിപ്പിറന്നത്
“എൻ്റെ ദാസന്മാരുടെയും ദാസികളുടെയും മേൽ ഞാനെന്റെ ആത്മാ വിനെ വർഷിക്കും" (ജോയേൽ 2:29). ദൈവത്തിന്റെ ദാസനോ ദാസിയോ ആകുന്ന വ്യക്തിക്കാണ് ദൈവാ രൂപിയെ ലഭിക്കുക. ആരാണ് ദാസൻ? യജമാനൻ്റെ ഇഷ്‌ടം നിർവഹി ക്കുന്നവനാണ് ദാസൻ. ദൈവത്തിൻ്റെ ഇഷ്‌ടം അന്വേഷിക്കുക, അതു നിർവഹിക്കുക-ഇതാണ് ദൈവത്തിൻ്റെ ദാസൻ ചെയ്യേണ്ടത്. സ്വന്തം ഇഷ്‌ടം അന്വേഷിക്കുകയും അതു നടപ്പാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ദൈവാത്മാവിൻ്റെ ആവശ്യമില്ല. ദൈവതിരുവിഷ്ടം അറിയുവാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമല്ലാത്തതിനാൽ, അത് ദൈവം തന്നെ വെളിപ്പെടുത്തി തരേണ്ടതിലേക്ക് ദൈവാരൂപിയുടെ സഹായം ആവശ്യമാണ്. അതുകൊണ്ട്, ആര് ദൈവഹിതമറിയാൻ വേണ്ടി ദൈവ സന്നിധിയിലേക്ക് ഹൃദയം ഉയർത്തുന്നുവോ, ദൈവഹിതം അറിയാനുള്ള പ്രാർത്ഥന ചൊല്ലുന്നുവോ അവർക്കുവേണ്ടി സ്വർഗ്ഗം തുറക്കപ്പെടുകയും അവരിലേക്ക് ദൈവത്തിൻ്റെ ആത്മാവ് ഇറങ്ങി വരുകയും ചെയ്യും
വെടിനിർത്തൽ സ്വാഗതം ചെയ്‌ത് പാപ്പ യുക്രൈനിൽ നീതിപൂർവ്വകവും ശാശ്വതവുമായ സമാധാനത്തിനും ഗാസയിൽ അടിയന്തര വെടി നിർത്തലിനും ആഹ്വാനം ചെയ്‌ത് ലിയോ പതിന്നാലാമൻ മാർപ്പാപ്പ ഇനിയൊരു യുദ്ധമുണ്ടാകരുതെ ന്ന് പാപ്പ പറഞ്ഞു. മാർപാപ്പയായശേഷം ആദ്യമായി ഞായറാഴ്‌ച സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ-പാക് വെടിനിർത്തലിനെ മാർപാപ്പ സ്വാഗതം ചെയ്‌തു. വരും ദിവസങ്ങളിലെ ചർച്ചകളി ലൂടെ ഇരുരാജ്യങ്ങൾക്കിടയിലും ശാശ്വതമായ സമാധാരക്കരാറുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഹമാ സിന്റെ പക്കലുള്ള ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായമെ ത്തിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു. രണ്ടാംലോകയുദ്ധത്തിൽ എൺപതാം വാർഷികം അനുസ്മരിച്ച അദ്ദേഹം, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങളെ അപലപിച്ചു. ലോകത്തെ മ്പാടുമുള്ള അമ്മമാർക്ക് മാതൃദിനാശംസകളും നേർന്നു. വിശ്വാസികളെ കാണുംമുമ്പ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിയിലുള്ള വി. പത്രോസിൻ്റെ ശവകുടീരത്തിനു സമീപം ദിവ്യബലി യർപ്പിച്ചു. സഹോദരൻ ജോൺ, അഗസ്റ്റീനിയൻ സഭാതലവൻ എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു. വിധിയെഴുതാതെ മറ്റുള്ളവരെ കേൾക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കണമെന്നും, നമുക്കെല്ലാ സത്യവും അറിയാം ആരും ഒന്നും പറയേണ്ട എന്ന ചിന്തയോടെ വാതിലുകളടയ്ക്കരുതെന്നും അവിടെ നല്കിയ വചനസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലെ ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിൽ അദ്ദേഹം പ്രാർത്ഥിച്ചു
കണ്ണിനു കാഴ്‌ച ലഭിച്ചു “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്" (പുറ. 15:26). എന്റെ പേര് ചിന്നമ്മ എൻ്റെ വലതു കണ്ണിനു അഞ്ചുവർഷമായിട്ടു കാഴ്ച്ച കുറവായിരുന്നു. ഇടതു കണ്ണിനും കാഴ്‌ച കുറവായിരുന്നു. കൂടാതെ രണ്ടു കണ്ണിനും ചൊറിച്ചിലായിരുന്നു. വർഷങ്ങളായിട്ട് വിട്ടുമാറാത്ത ജലദോഷം ഉണ്ടായിരുന്നു. ഡിവൈനിൽ വന്നു ധ്യാനം കൂടുകയും പ്രാർത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി എൻ്റെ കണ്ണിനു കാഴ്‌ച ലഭിച്ചു. ജലദോഷം മാറി. യേശുവേ നന്ദി, യേശുവേ സ്‌തുതി. ചിന്നമ്മ ചാക്കോ, തണ്ടേൽ, നെല്ലിക്കുഴി, എറണാകുളം