-
Writen byGOD's Love - PublisherDivine
- Year2025
“എൻറെ കർത്താവേ, എൻെറ ദൈവമേ !" യോഹന്നാൻ 20:28.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers
“എൻറെ കർത്താവേ, എൻെറ ദൈവമേ !" യോഹന്നാൻ 20:28.
Happy Customers
Book Collections
Our Stores
Famous Writers
ദൈവത്തെ കൂടാതെയുള്ള അവസ്ഥ എന്നു പറയുന്നത് നാശ ത്തിന്റെ അവസ്ഥയാണ്. അത് നിത്യമായ തകർച്ചയുടേതാണ്. ദൈവ ത്തെക്കൂടാതെയുള്ള ഒരു നിലനില്പ്‌പ് മനുഷ്യനില്ല. ദൈവവചനം ഇതൊക്കെ മനുഷ്യനു മനസ്സിലാക്കിത്തരുന്നു. ഇവിടെയാണ് പാപ ത്തിന്റെ ഭയാനകത മനുഷ്യൻ മനസ്സിലാക്കേണ്ടത്. പാപത്തെ കാഴ്ച്ച പ്പാടുകളിലൂടെ വിലയിരുത്തുന്നവരുണ്ട്. മനഃശാസ്ത്രപരമായി പാപത്തെ വ്യാഖ്യാനിക്കുന്നവരുണ്ട്. അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ പാപത്തെ കാണുന്നവരുണ്ട്. ഇതിൽ ഏതു ഭാഗത്തു നിന്നും പാപത്തെ നോക്കാം. പക്ഷേ, ഇവയൊന്നും പാപത്തെക്കുറിച്ച് പൂർണ്ണമായ ഒരറിവ് മനുഷ്യന് നല്‌കുന്നില്ല. പാപത്തെക്കുറിച്ചുള്ള യഥാർത്ഥമായ അറിവ് മനുഷ്യന് ലഭിക്കുക യേശുവിൽ നിന്നാണ്. എന്താണ് പാപം എന്ന് തനിക്ക് മനസ്സിലാക്കിത്തരണമേ എന്ന് അവിടു ത്തോടു പ്രാർത്ഥിച്ചാൽ മാത്രം മതി. മരണമില്ലാത്തവനായ ദൈവപു ത്രന് മരിക്കേണ്ടതായി വന്നു, മനുഷ്യകുലത്തിൻ്റെയാകെ പാപമേറ്റെടു ത്തപ്പോൾ. അതുകൊണ്ടാണ് വിശുദ്ധഗ്രന്ഥം പറയുന്നത്, പാപത്തിന്റെ ശമ്പളം മരണമത്രേ എന്ന്. മറ്റൊന്നു കൂടിയുണ്ട്: പാപമേറ്റെടുത്തപ്പോൾ മകൻ പിതാവിൽ നിന്നകന്നു. ഹ്യദയം പൊട്ടി മകൻ വിലപിക്കുന്നു. പിതാവേ, അങ്ങ് എന്തുകൊണ്ട് എന്നെ കൈവെടിഞ്ഞു, എന്ന്. പിതാ വിൽ നിന്നുള്ള അകൽച്ച എത്ര വേദനാജനകമാണെന്ന് യേശുവിൻ്റെ നിലവിളി നമ്മെ ഓർമ്മിപ്പിക്കുന്നു. പാപത്തിൻ്റെ മുഴുവൻ വേദന, അതിന്റെ സ്വഭാവത്തിൻ്റെ ഭീകരത, തൻ്റെ നിലവിളിയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നു.
അഹമ്മദ്ബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് യാത്രക്കാരും ജോലിക്കാരും വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമടക്കം മൂന്നൂറോളം പേർ മരണപ്പെട്ടിട്ടുണ്ട് എന്ന വാർത്ത പുറത്തുവരുന്ന സമയത്താണ് ഈ കുറിപ്പെഴുതുന്നത്. ഓരോ വിശുദ്ധ കുർബാനയും അവസാനിക്കുന്നത് ഓരോ മനുഷ്യന്റെയും ജീവി തത്തോട് സംസാരിച്ചുകൊണ്ടാണ്. ബലിയർപ്പിക്കുന്ന പുരോഹിതൻ പറ യുന്നതിങ്ങനെയാണ്: 'ഇനിയൊരു ബലി അർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ'
ഇന്നത്തെ അറിവിൻ്റെ ലോകത്തിൽ ആധിപത്യം പുലർത്തുന്നത് ഇന്ദ്രിയങ്ങളാണ്. കാണാവുന്നതിനും, കേൾക്കാവുന്നതിനും സ്‌പർശി ക്കാവുന്നതിനുമാണ് വില. ഇന്ദ്രിയങ്ങൾക്ക് അപ്പുറമുള്ള എല്ലാം ഉറപ്പി ല്ലാത്തവയും, മനുഷ്യജീവിതത്തിന് അപ്രസക്തവുമായി കണക്കാക്ക പ്പെടുന്നു. അതുകൊണ്ടുതന്നെ. ദൈവവും ആത്മീയമായ എല്ലാവും മനു ഷ്യന്റെ ചിന്തയിലും അധ്വാനത്തിലും അപ്രസക്തമാകുകയാണ്. ആകാ ശത്തിനു കീഴിലുള്ളവ മാത്രമാണ് അറിയപ്പെടേണ്ടതും, നേടേണ്ടതും. 'ദൈവം മരിച്ചു' എന്ന ഫെഡറിക് നിഷേയുടെ ആഹ്വാനവും, “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന കാൾ മാർക്‌സിന്റെ പ്രഖ്യാപ നവും ആധുനിക കാലത്തിൻ്റെ നിരീശ്വരത്വത്തിൻ്റെ പരമമായ ഉദാഹര ണങ്ങളാണ്. സത്യത്തെയും ധർമ്മത്തിൻ്റെ എല്ലാ വസ്തുനിഷ്ടമായ മാർഗ്ഗരേഖകളെയും പുറന്തള്ളുന്ന, പ്രായോഗിക സിദ്ധാന്തങ്ങൾ സന്തോ ഷകരവും, വിജയകരവുമായ ജീവിതത്തിൻ്റെ സുപ്രധാനഘടകങ്ങളായി മാറുന്നു. റിലേറ്റിവിസം (ആപേക്ഷികത) ജീവിതരീതിയും ചിന്താധാര യുമായി മാറുന്നു. ജീവിതത്തിൻ്റെ ലക്ഷ്യം തിരസ്‌കരിക്കപ്പെട്ടിരിക്കുന്ന തിനാൽ, ഈ ലോകത്തിനപ്പുറം ഒന്നും നേടാനില്ലെന്ന ചിന്ത പ്രബല മാകുന്നു. അതുകൊണ്ടുതന്നെ നൈമിഷിക സുഖങ്ങളാൽ ജീവിതം നിറയ്ക്കുവാനുള്ള ആവേശം ഭ്രാന്തായി മാറുന്നു. ചുറ്റുമുള്ള ലോക ത്തിൽ നിന്നും വെട്ടിപ്പിടിക്കാവുന്ന എല്ലാം സ്വന്തമാക്കാനുള്ള നെട്ടോട്ട
ദൈവം നമുക്കിടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ശാരീ രികമായ രോഗശാന്തി തരുന്നു. ആത്മീയമായ ബന്ധനങ്ങൾ മാറ്റിക്കള യുന്നു. മദ്യപാനം മുതലായ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ ശക്തി തരുന്നു. ഇതെല്ലാം നമുക്കു വേണ്ടി മാത്രമല്ല, അനേകരുടെ മുമ്പിൽ ഇവയെല്ലാം
നിയമജ്ഞരും ഫരിസേയരും കൂടി വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുവന്ന് യേശുവിൻ്റെ മുമ്പിൽ നിറുത്തി. അവർ പറഞ്ഞു: "ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളാ ണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കല്പി ച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?" (യോഹ.8:4), വി. യോഹന്നാൻ തുടർന്നു പറയുന്നു: "ഇത് അവനിൽ കുറ്റമാരോപിക്കാൻ വേണ്ടി അവനെ പരീക്ഷിച്ചിച്ചു കൊണ്ടു ചോദിച്ചതാണ്" (യോഹ. 8:6).
എല്ലാ ജീവികളും ഒളിസങ്കേതം തേടുകയും അവിടെ ആയിരിക്കു വാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം എല്ലാ ജീവികളും പിൻതലമുറയ്ക്ക് ഒളി സങ്കേതം കാണിച്ചു കൊടുക്കുകയും ഒളിച്ചിരി ക്കാൻ അവയെ പഠിപ്പിക്കുകയും ചെയ്യുന്നു. തള്ളക്കോഴി തന്നെ ഉദാഹ രണം. അതു കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ഒളിപ്പിക്കുന്നു; പൊന്ത ക്കാട്ടിൽ ഒളിച്ചിരിക്കാൻ പഠിപ്പിക്കുന്നു. ഒളിച്ചിരിപ്പിൻ്റെ പ്രധാന ലക്ഷ്യം സുരക്ഷിതത്വമാണ്, സ്വസ്ഥതയാണ്. സമാധാനമാണ്. സ്വാഭാവികമായ ഈ ഒളിസങ്കേതങ്ങളും സ്ഥായീഭാവമുള്ളതെന്നും ഭദ്രമായതെന്നും വിചാ രിക്കുന്നതു പോലും, ഭൂമി കുലുക്കം പോലുള്ള പ്രകൃതിക്ഷോഭത്തിൽ ക്ഷണികങ്ങളായിത്തീരുന്നു.
ക്കുറിച്ചു പറയുക. അതിനു കാരണവുമുണ്ട്. ഉത്ഥിതനായ യേശു മറ്റു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമ സ്ഥലത്തുണ്ടായിരുന്നില്ല. ഗുരുനാഥൻ ഉയിർത്തെഴുന്നേറ്റുവെന്നും തങ്ങൾക്കു പ്രത്യക്ഷപ്പെട്ടു വെന്നും മറ്റു ശിഷ്യർ പറഞ്ഞത് വിശ്വസിക്കാൻ തോമ വിസമ്മതിച്ചു. അഥവാ, താൻ വിശ്വസിക്കുകയില്ല എന്നു ശാഠ്യം പിടിച്ചു. വിശ്വസിക്കു ന്നതിന് അടയാളം അദ്ദേഹം ആവശ്യപ്പെട്ടു. യേശുവിൻ്റെ കൈകാലുക ളിലെ ആണിപ്പഴുതുകൾ കാണണം. അവയിൽ വിരലിടണം; യേശുവിന്റെ പാർശ്വത്തിലെ മുറിവിൽ തൻ്റെ കൈവയ്ക്കണം. ഇങ്ങനെ കണ്ടും തൊട്ടും അറിഞ്ഞെങ്കിലേ താൻ വിശ്വസിക്കൂ. ഇതൊരു ശാഠ്യമായിരുന്നു. ഇതിനെ ആധാരമാക്കി തോമയെ അവിശ്വാസി എന്നും നാം വിളിക്കാ റുണ്ട്. എന്നാൽ, ഒരു ശിശുവിൻ്റെ ശാഠ്യം പോലെയേ ഇതിനെ നമുക്കു
യേശു നല്കുന്ന സൗഖ്യം ആത്മാവിനും ശരീരത്തിനും ജീവനും പൂർണ്ണത നല്കുന്ന സൗഖ്യമാണ്. അത് നമ്മിൽ മുഴുവനായി നിറഞ്ഞു നിൽക്കുന്ന യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് അവിടുന്ന് നിക്കദേ മോസിനോടു പറഞ്ഞത്, നീ വീണ്ടും ജനിക്കുന്നില്ല എങ്കിൽ സ്വർഗ്ഗരാ ജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന്.
പടുത്തുയർത്താനും തച്ചുതകർക്കാനും വാക്കുകൾക്കു ശക്തിയു ണ്ട്. അവസരോചിതമായ ഒരു വാക്ക് അനവസരത്തിലുപയോഗിക്കുന്ന അനേകം വാക്കുകളേക്കാൾ മൂല്യമുള്ളതാണ്. മുറിവുകളിൽ തൈലമാ കാനും, തകർച്ചയിൽ ആശ്വാസമാകാനും, പരാജയങ്ങളിൽ ആത്മവിശ്വാ സവും കരുത്തുമേകാനും, പരാജയങ്ങളിൽ ആത്മവിശ്വാസവും കരുത്തു മേകാനും, ഹൃദയസ്‌പർശിയായ സംസാരത്തിലൂടെ സാധിക്കും. കൃത്യ സ്ഥലത്തും സമയത്തും ശ്രദ്ധാപൂർവ്വം ഒരുവൻ പറയുന്ന വാക്കുകൾക്ക് ലോകാവസാനത്തോളം അടങ്ങാത്ത നന്മയുടെ അലമാലകളുയർത്താ നാകും.
ആരെല്ലാമായിട്ടാണ് അനുരഞ്ജനം...? 1. ഞാൻ എന്നോടു തന്നെ സ്വയം അനുരഞ്ജനപ്പെടണം 2. ഞാനും എന്റെ ദൈവവുമായി അനു രഞ്ജനപ്പെടണം 3. മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ, സഹോദരങ്ങളും സഭയുമായ് അനുരഞ്ജനപ്പെടണം.
സങ്കീ. 69:9-ൽ പറയുന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ വിഴുങ്ങിക്കളഞ്ഞു എന്ന്. വി. യോഹന്നാന്റെ സുവി ശേഷം രണ്ടാം അദ്ധ്യായത്തിൽ, ദേവാലയ ശുദ്ധീകരണത്തിനു ശേഷം യേശുനാഥൻ തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റി പറയുന്നു. “യേശു മറുപടി പറഞ്ഞു: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക, മൂന്നു ദിവസ ത്തിനകം ഞാൻ അതു പുനരുദ്ധരിക്കും" (യോഹ 2:19), യോഹ. 2:21 -ൽ പറയുന്നു: എന്നാൽ, അവൻ പറഞ്ഞത് തൻ്റെ ശരീരമാകുന്ന ആല യത്തെപ്പറ്റിയാണ്
പിതാവായ ദൈവം, പാപം മൂലം നശിച്ചു പോയ തന്റെ മക്കൾ നഷ്ടപ്പെടാതിരിക്കാൻ നൽകിയ കാരുണ്യമാണ് പുത്രനായ യേശു. മനു ഷ്യമക്കളോടു കൂടെ ലോകാവസാനം വരെ ആയിരിക്കാൻ അന്ത്യ അത്താഴവേളയിൽ തൻ്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമായി നല്‌കിയതാണ് ദിവ്യകാരുണ്യം. "അൽപസമയം കൂടി കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടും അല്‌പസമയം കൂടി കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണും." യേശു ജീവിച്ചിരുന്ന കാലത്ത് നാഥന്റെ സാമീപ്യം എല്ലാവർക്കും ഒരേ സമയത്ത് ലഭിച്ചിരുന്നില്ല. എന്നാൽ, ഇപ്പോ ഴാകട്ടെ ദിവ്യകാരുണ്യമെന്ന കൂദാശയിലൂടെ, ലോകമെമ്പാടുമുള്ള ജന ങ്ങൾക്ക് ആ ഭാഗ്യം ലഭിക്കുന്നു. അത് യോഗ്യതയോടെ സ്വീകരിക്കുന്ന വരുടെ അടുക്കൽ, അവരിൽത്തന്നെ അവരുടെ ഭാഗമായി ശരീരത്തിൽ അലിഞ്ഞു ചേർന്ന് ഇന്നും എന്നും ജീവിക്കുന്നു.
നമ്മുടെ സ്വർഗ്ഗീയ അമ്മ നമുക്കൊരു സമ്മാനം തന്നു. യേശു എന്ന രക്ഷകനെ. അമ്മ ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇങ്ങനെയൊരു രക്ഷകനെ കിട്ടുകയില്ലായിരുന്നു. അമ്മ നല്‌കിയതു കൊണ്ടാണ് നമുക്ക് രക്ഷകനെ കിട്ടിയത്. രക്ഷകൻ വഴി നാം നിത്യമായ സ്വർഗ്ഗസൗഭാഗ്യത്തിന് അവ കാശികളായി. മാനവകുലത്തിനു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് രക്ഷകൻ. രക്ഷകനെ നമുക്കു നല്‌കിയ അമ്മ ഒത്തിരി സഹിച്ചു. ലോക ത്തിൽ മറ്റൊരുവളും സഹിക്കാത്തതുപോലുള്ള സഹനം അമ്മ ഏറ്റു വാങ്ങി. അങ്ങനെയുള്ള അമ്മയെ അവഗണിക്കരുത്. സമ്മാനം മാത്രം മതി, ദാതാവിനെ വേണ്ടാ എന്നു ചിലർ കരുതുന്നു. അത് എങ്ങനെ സാധിക്കും.
വിൻസെൻഷ്യൻ സഭയുടെ മേരിമാത പ്രൊവിൻസിന്റെ സാരഥികൾക്ക് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഊഷ്‌മള സ്വീകരണം
മദ്യപാനത്തിൽ നിന്നും മോചനം 3815 ഡിവൈനിൽ വന്നു ധ്യാനം കൂടുകയും പ്രാർത്ഥിക്കുകയും ചെയ്‌തതിന്റെ ഫലമായി രണ്ടു വർഷമായിട്ടുണ്ടായിരുന്ന മദ്യപാനം നിർത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ജോർജ്ജ്, പുതുപ്പറമ്പിൽ, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി