-
Writen byGOD's Love - PublisherDivine
- Year2025
"എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു ലൂക്ക 1:46.
125,663
Happy Customers
50,672
Book Collections
1,562
Our Stores
457
Famous Writers
"എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു ലൂക്ക 1:46.
Happy Customers
Book Collections
Our Stores
Famous Writers
"എന്റെ ദാസന്മാരുടെയും ദാസികളുടെയും മേൽ ഞാൻ എൻ്റെ ആത്മാവിനെ വർഷിക്കും. അവർ പ്രവചിക്കുകയും ചെയ്യും" (അപ്പ. പ്രവ. 2:18). ദൈവതിരുവിഷ്‌ടം അന്വേഷിക്കുകയും അത് നടപ്പാക്കുകയും ചെയ്യു ന്നവനാണ് ദൈവത്തിൻ്റെ ദാസൻ. മനുഷ്യൻ്റെ കൊച്ചു ബുദ്ധികൊണ്ട് ദൈവത്തിന്റെ തിരുവിഷം ഗ്രഹിക്കുക സാദ്ധ്യമല്ല. ദൈവഹിതമറിയാൻ ആഗ്രഹിക്കുന്നവർക്ക് ദൈവം പരിശുദ്ധാരൂപിയെ നല്‌കുന്നു. അങ്ങനെ, ദൈവാത്മാവിലൂടെ നാം ദൈവത്തിൻ്റെ ഹിതം അറിയുന്നു. ദൈവഹിത മറിയുന്നതിനു വേണ്ടിയുള്ള പ്രാർത്ഥനകളിലെല്ലാം പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ട്. ഒരു വ്യക്തി സ്വന്തം ഇഷ്‌ടം ഉപേക്ഷിക്കുകയും ദൈവ തിരുവിഷ്ടം അറിയാനാഗ്രഹിക്കുകയും അതിനുവേണ്ടി പ്രാർത്ഥിക്കു കയും ചെയ്യുമ്പോൾ ആ പ്രാർത്ഥന പരിശുദ്ധാത്മാവ് ഏറ്റെടുക്കുന്നു. ഈ സന്ദർഭത്തിൽ നമുക്ക് ചിന്തിക്കാം: നാം സ്വന്തം ഇഷ്ടത്തിൽ വഴിയിലാണോ, അതോ. ദൈവഹിതം അറിയുന്നതിനു വേണ്ടി ദൈവാ ത്മാവിനെ സ്വീകരിക്കുന്ന പ്രാർത്ഥനയിലാണോ? സ്വന്തം ഇഷ്‌ടത്തിന്റെ പ്രാർത്ഥനയിൽ നിന്ന് ദൈവഹിതം അന്വേഷിക്കുന്ന പ്രാർത്ഥനയിലേക്ക് നാം മാനസാന്തരപ്പെടേണ്ടതുണ്ട്. അങ്ങനെയല്ലാത്തവർക്ക് പ്രാർത്ഥനാ ജീവിതത്തിൽ വളരാൻ കഴിയില്ല. സ്വന്തം താല്‌പര്യങ്ങളും ആഗ്രഹ ങ്ങളും മാത്രമുള്ള ഒരു ജീവിതത്തെ കേന്ദ്രമാക്കുമ്പോൾ ഒരാളിൽ വള രുക സ്വാർത്ഥതയാണ്. അവരിൽ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന അനുഭവം ഒരിക്കലും ഉണ്ടാവില്ല. അതിനാൽ സ്വന്തം ഇഷ്ടത്തെ അടിയറ വയ്ക്കുവാൻ സാധിച്ചാലേ ദൈവഹിതം അറിയുന്ന പ്രാർത്ഥനയിലേക്കു കടന്നു വരാൻ കഴിയൂ.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഒരു കാര്യത്തിനു വേണ്ടി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. ഞാൻ താമ സിക്കുന്നിടത്തു നിന്നും തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിന്റെ മുൻവശത്തു കൂടി നടന്നു പോകുകയായിരുന്നു. ഹാളിൻ്റെ മുറ്റത്ത് കൊച്ചു കൂട്ടങ്ങൾ സ്ഥാനം പിടിച്ചിട്ടു വെറും സാധാരണക്കാർ. അപ്പോഴാണ് ഞാൻ ബോർഡ് ശ്രദ്ധിച്ചത്. നവ സാക്ഷരതാ പദ്ധതിയിലെ വിജയികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് വിതരണം. അതിലെനിക്കെന്തു കാര്യം? വി.ജെ.ടി ഹാൾ കടന്ന് 50 മീറ്റർ കഴിഞ്ഞാൽ മലങ്കര റീത്തിൻ്റെ മനോഹരമായ പള്ളിയാണ്. അവിടെ പോയി പ്രാർത്ഥിക്കുമ്പോൾ പരമാനന്ദ സുഖമാണ്. പതുക്കെ സ്റ്റെപ്പുകൾ കയറി പള്ളിയുടെ പിൻഭാഗത്തെ ചാരുബഞ്ചിൽ താനിരുന്നു. അല്‌പനേരം മൗനത്തിൽ പ്രാർത്ഥിച്ച് ഞാൻ കൊന്ത ചൊല്ലാനാരംഭിച്ചു.
“സഹോദരന്റെ കാവൽക്കാരനാണോ ഞാൻ" (ഉൽപ. 4:9). ലോകാരംഭത്തിൽ ഒരു ചെറുപ്പക്കാർ ദൈവത്തോട് ആക്രോശി ച്ചതാണിത്. കായേൻ്റെ ഔദ്ധത്യം നിറഞ്ഞ ഈ അലർച്ചയ്ക്ക് ഉന്നത ങ്ങളിൽ നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. യുക്തമായൊരു മറു പടി കൊടുക്കുവാൻ വേണ്ടി സ്വർഗ്ഗം യുഗങ്ങളോളം കാത്തിരുന്നു. കാല ത്തിന്റെ പൂർത്തീകരണത്തിൽ ഉചിതമായ മറുപടി നല്‌കുവാൻ മറ്റൊരു ചെറുപ്പക്കാരൻ അയയ്ക്കപ്പെട്ടു. ദൈവപുത്രൻ തന്നെയായ ഈ യുവാവ് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ മുറിവേറ്റവരുടെ എല്ലാ മുറിവുകളും പീഡിതരുടെ എല്ലാ ദുഃഖവും സാധുക്കളുടെ ദുരിതവും പാപികളുടെ ദുഷ്ടതയും ഏറ്റെടുക്കുവാൻ കുരിശിൽ തന്റെ കൈകൾ വിരിച്ചു. ഒരു മനുഷ്യജീവിയും അവിടുത്തേക്ക് അന്യനായിരുന്നില്ല. അവി ടുത്തെ ഹൃദയം എല്ലാ സ്ത്രീ പുരുഷന്മാരുടെയും പാപങ്ങളും ദുഃഖ ങ്ങളും ഉൾക്കൊള്ളുവാൻ മാത്രം തുറന്നതായിരുന്നു. മറ്റുള്ളവരുടെ വേദ നയിൽ അവിടുന്ന് കണ്ണീർ പൊഴിച്ചു. ഓരോരുത്തരുടെയും ഭാരം വഹി ക്കുന്നതിനുവേണ്ടി അവിടുന്ന് തന്റെ ഭുജം നിവർത്തി എല്ലാവർക്കുമായി വിധിക്കപ്പെട്ട മരണം അവിടുന്ന് ഏറ്റുവാങ്ങി. എല്ലാ മനുഷ്യജീവിതങ്ങ ളുടെയും പങ്കുകാരനാകാൻ പ്രേരിപ്പിച്ച മഹത്തായ സ്നേഹം അവി
മനുഷ്യനാവശ്യമുള്ളതെല്ലാം നല്കി ആകാശവിതാനത്തിനപ്പുറത്ത് മാറി നിൽക്കുന്നൊരു ദൈവത്തെയാണ് പഴയ നിയമത്തിൽ കാണുക. മോശയടക്കമുള്ള മനുഷ്യർ ദൈവത്തെ കണ്ടത് വിദൂരതയിലാണ്. തന്റെ നിസ്സാരതയെക്കുറിച്ചുള്ള അവബോധം, സർവശക്തിയുടെയും മഹത്വ ത്തിന്റെയും മുമ്പിൽ നിന്ന് അകന്നു നിൽക്കാനുള്ള ഭയവും അകലവും മനുഷ്യനിൽ സൃഷ്ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, പുതിയ നിയ മത്തിലേക്കു വരുമ്പോൾ കാണുക, മനുഷ്യൻ്റെ അനുദിന ജീവിത ത്തിലെ വിശദാംശങ്ങളിൽപ്പോലും ഇടപെട്ടുകൊണ്ട് മനുഷ്യനോട് തൊട്ടുനിൽക്കുന്ന ദൈവത്തെയാണ്. പന്തക്കുസ്‌താനുഭവത്തിലെ പരി ശുദ്ധാത്മ വരവോടു കൂടി ദൈവത്തെ മനുഷ്യന് അവൻ്റെയുള്ളിൽ സ്വീകരിക്കുവാനും ഹൃദയത്തിൽ അനുഭവിക്കാനുമുള്ള ഭാഗ്യം ലഭിച്ചു; മനുഷ്യകുലത്തിനാകെ ലഭിച്ച മഹാഭാഗ്യമാണത്.
സ്വർഗ്ഗപ്രവേശം ചെയ്യുന്ന നമ്മുടെ പ്രിയ അമ്മയെ സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ട് മാലാഖമാർ ചോദിക്കുന്ന ചോദ്യമാണ് മേലുദ്ധരിച്ചത്. ദൈവമാതാവും മനുഷ്യകുലത്തിൻ്റെ തന്നെ അമ്മയുമായ മറിയം ഐഹി കവാസത്തിന്റെ അവസാനം ശരീരത്തോടും ആത്മാവോടും കൂടി സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആരോപണം ചെയ്യപ്പെട്ടു. ദൈവത്തിന്റെ അന ന്തസ്നേഹത്തിൻ്റെ ജ്ഞാനത്തിൽ, രക്ഷകനായി ലോകത്തിൽ അവത രിക്കാനിരുന്ന പുത്രൻ്റെ അമ്മയായി മറിയത്തെ ദൈവം തിരഞ്ഞെടുത്തു എന്നതുകൊണ്ടു തന്നെ ജനനത്തിൻ്റെ ആദ്യനിമിഷം മുതൽ ദൈവക്യപ നിറഞ്ഞവളായി മറിയം പരിപാലിക്കപ്പെട്ടു. "ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി, കർത്താവ് നിന്നോടു കൂടെ" (ലൂക്ക 1:28) എന്നാണല്ലോ മാലാഖ
രണ്ടായിരം വർഷങ്ങൾക്കു മുമ്പ് മംഗളവാർത്താവേളയിൽ മറിയം സമ്മതം നല്കിയതോടെ മനുഷ്യവർഗ്ഗത്തിൻ്റെ പുതിയ ചരിത്രത്തിനു തുടക്കം കുറിച്ചു. “ഇതാ, കർത്താവിൻ്റെ ദാസി! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്ക 1:38) എന്നു പറഞ്ഞപ്പോൾ തീർച്ചയായും ദൈവപു ത്രൻ അവതരിക്കുകയും നമുക്കിടയിൽ വസിക്കാൻ തുടങ്ങുകയും ചെയ്തു. മംഗളവാർത്താവേളയിലും സന്ദർശന വേളയിലും മറിയം പരിശുദ്ധാ ത്മാവിനോടു പ്രകടിപ്പിച്ച സഹകരണം സഹായകൻ്റെ പ്രചോദനങ്ങൾക്കു മറിയം നിരന്തരം വിധേയത്വം പുലർത്തിയെന്നു വ്യക്തമാക്കുന്നു. തന്റെ പുത്രൻ ദൈവത്തിൻ്റെ പുത്രനാണെന്ന നിഗുഢരഹസ്യത്തെക്കുറിച്ചു മറി യത്തിന് എപ്പോഴും ബോധ്യമുണ്ടായിരുന്നു. ദൈവപുത്രൻ്റെ മാതാവ് എന്ന
"ഇവൻ മറിയത്തിൻ്റെ മകനും യാക്കോബ്, യോസെ, യുദാസ്, ശിമ യോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ?" (മർക്കോ. 6:3). യേശുവിന്റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ച് ഇത് വ്യക്തമായി സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുമ്പോൾ പിന്നെ എങ്ങനെയാണ് യേശുവിൻ്റെ അമ്മയായ മറിയം നിത്യകന്യകയാണെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്? ഈ പ്രബോധനത്തിന് എന്തടിസ്ഥാ നമാണുള്ളത്? പ്രത്യേകിച്ച്, പ്രൊട്ടസ്റ്റൻ്റു സഹോദരന്മാർ ഉന്നയിക്കാറുള്ള ഒരു ചോദ്യമാണിത്. മേലുദ്ധരിച്ചതിനു പുറമേ മറ്റു സുവിശേഷഭാഗങ്ങ ളിലും യേശുവിന്റെ്റെ സഹോദരന്മാരെക്കുറിച്ചു പരാമർശങ്ങളുണ്ട്.
ക്രൂരനായ ഒരു ശത്രുവിനെപ്പോലെ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കടൽ അത്യധികം ക്ഷോഭിച്ചു. തിരമാലകൾ ക്രോധത്തോടെ ഉയർന്നു പൊങ്ങി. വഞ്ചിയിൽ വെള്ളം നിറഞ്ഞു കൊണ്ടിരുന്നു. വഞ്ചിയിൽ ഉണ്ടായിരുന്ന യേശുശിഷ്യന്മാർ ഭയന്നു വിറച്ചു. മരണം കൺമു മ്പിൽ വന്നു നിന്ന് മാടി വിളിക്കുന്നതായി അവർക്കു തോന്നി. യേശു അമരത്തു തലയണ വച്ച് ഉറങ്ങുകയായിരുന്നു. ഭയപ്പെട്ടിരിക്കുന്ന ശിഷ്യന്മാർ യേശുവിനെ വിളിച്ചുണർത്തി പറഞ്ഞു: ഗുരുവേ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ? യേശു ഉണർന്ന് കാറ്റി നെയും കടലിനേയും ശാസിച്ചു കൊണ്ട് പറഞ്ഞു: "അടങ്ങുക; ശാന്തമാകുക" (മർക്കോ. 4:39). കൊടുങ്കാറ്റ് ശമിച്ചു. കടൽ ശാന്തമായി.
പരി. കന്യാമറിയം യേശുവിനെയും പരിശുദ്ധാത്മാവിനെയും സ്വീക രിച്ചത് ഇതാ, കർത്താവിൻ്റെ ദാസി. അവിടുത്തെ വചനം പോലെ എന്നി ലാവട്ടെ - എന്നു പ്രാർത്ഥിച്ചു കൊണ്ടാണ്. ഏറ്റവും വലിയ ദാനം സ്വീക രിക്കുവാൻ ഇതിലൂടെ ദൈവം നമ്മെ പഠിപ്പിക്കുകയാണ്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും സ്വീകരിക്കുവാൻ, ദൈവത്തെ തന്നെ സ്വീകരിക്കു വാൻ നമ്മെ പ്രാപ്‌തരാക്കുന്നത്, അവിടുത്തെ ദാസനും ദാസിയുമായി ത്തീരാനുള്ള മനോഭാവമാണ്. അതിനെതിരായ എല്ലാ കാഴ്‌ചപ്പാടുക ളെയും നമ്മുടെ ഉള്ളിൽ നിന്നു മാറ്റിക്കളയേണ്ടതായിട്ടുണ്ട്.
“അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്‌തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി" (മത്താ. 8:17). ഏശയ്യ. 53:4-ലെ പ്രവചനമാണ് സൂചിപ്പിക്കപ്പെട്ടിരിക്കു ന്നത്. നമ്മുടെ രോഗങ്ങളും ബലഹീനതകളും ക്രിസ്‌തു ഏറ്റെടുത്തത് എങ്ങനെയാണ് എന്ന ആശങ്കയുളവാകുന്നതിനു കാരണം ക്രിസ്തു ഒരി ക്കലും രോഗിയായിരുന്നില്ലെന്നുള്ളതാണ്. ദാഹം, വിശപ്പ്, ക്ഷീണം, മുറി വുകൾ, ചാട്ടവാറടി തുടങ്ങിയ മനുഷ്യാനുഭവങ്ങളിലൂടെ ക്രിസ്‌തു കടന്നു പോയി എന്നതു ശരിയാണ്. എന്നാൽ, തൻ്റെ സമയം ആഗതമാകും മുമ്പ് അവിടുത്തേക്ക് മനുഷ്യൻ്റെ രോഗങ്ങളുടെയും ബലഹീനതകളു ടെയും കപ്പിൽ നിന്നു കുടിക്കാൻ കഴിയുമായിരുന്നില്ല. 91-ാം സങ്കീർത്ത നത്തിൽ പറയുന്ന പാദം കല്ലിൽ തട്ടാതിരിക്കാൻ തക്ക സംരക്ഷണമുള്ള ക്രിസ്‌തുവിന്റെ ജീവിതത്തിൽ പാപത്തിൻ്റെ അനന്തരഫലങ്ങൾ പ്രവർത്തനക്ഷമാകണമെങ്കിൽ അവിടുത്തെ സമ്മതം ആവശ്യമാണ്. “ഉന്നതത്തിൽ നിന്നു നല്‌കപ്പെട്ടില്ലായിരുന്നെങ്കിൽ എൻ്റെ മേൽ ഒരധി
എല്ലാം അനുകൂലമാക്കി മാറ്റുന്നവൻ അലയടിച്ചുയരുന്ന തിരമാലകൾ തൻ്റെ നിയന്ത്രണത്തിലാണ് എന്നു വെളിപ്പെടുത്തിക്കൊടുത്തു കൊണ്ടാണ് യേശു ശിഷ്യരെ ഭയ ത്തിൽ നിന്നു മോചിപ്പിക്കുന്നത്. ഓരോ അത്ഭുതത്തിലൂടെയും താൻ ആരാകുന്നുവെന്ന് അവിടുന്ന് പഠിപ്പിക്കുക കൂടിയാണ്, ഒരിക്കലും ശിഷ്യ ന്മാർ ഭയപ്പെടാതിരിക്കാൻ വേണ്ടി: ചീറിപ്പാഞ്ഞു വരുന്ന കൊടുങ്കാറ്റി നെയോ, അലറിത്തിമർക്കുന്ന തിരമാലകളെയോ നിങ്ങൾ ഭയപ്പെടേണ്ട തില്ല. അവ എന്റെ നിയന്ത്രണത്തിലാണ്.
നമ്മുടെ ആത്മീയ ജീവിതം ദൈവസന്നിധിയിൽ എത്തിച്ചേരാനുള്ള ഒരു കോണിപ്പടിയാണ് എളിമയെന്ന പുണ്യം. ആദ്യമായി എളിമ നമ്മെ പരിശീലിപ്പിച്ചത് പരിശുദ്ധ അമ്മയാണ്. പിതാവായ ദൈവത്തിന്റെ ദൂതു മായി കടന്നു വന്ന ഗ്രബ്രിയേൽ മാലാഖയുടെ വാക്കുകൾക്കു മുന്നിൽ വളരെ വിനീതമായി നിന്നുകൊണ്ട് പരിശുദ്ധ അമ്മ പറഞ്ഞു: “ഇതാ, കർത്താവിന്റെ ദാസി, നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ." ജീവിതത്തിൽ എളിമയ്ക്ക് തടസ്സമായി നിൽക്കുന്ന ഒന്നാണ് അഹങ്കാരം. “ഹൃദയവി ചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസന ത്തിൽ നിന്നും മറിച്ചിട്ടു" (ലൂക്ക. 1:51-52). "അവിടുന്ന് കൃപാവരം ചൊരി യുന്നു" (യാക്കോ. 4:6). അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്ന ത്. ദൈവം അഹങ്കാരികളെ എതിർക്കുകയും എളിമയുള്ളവർക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു.
പ്രാർത്ഥനയുടെ ലക്ഷ്യമെന്തായിരിക്കണം? അപ്പസ്തോലപ്ര വർത്തനങ്ങളിൽ പറയുന്ന പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളി ച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പുരി തരായി. ദൈവവചനം ധൈര്യപൂർവ്വം പ്രസംഗിച്ചു. അപ്പ. പ്രവർത്തനം രണ്ടിൽ ഒന്നുമുതൽ നാലുവരെ ഇങ്ങനെ കാണാം. “പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചു കൂടിയിരിക്കുകയായിരു ന്നു. കൊടങ്കാറ്റടിക്കുന്നതു പോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടു മുഴുവൻ നിറഞ്ഞു. അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാ വിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി
"...അവൻ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീൻ പിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനു സരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളരെയേറെ മത്സ്യ ങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ള ത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആഗ്യം കാണിച്ച് സഹായത്തിനു വിളി ച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു..." (.5:1-11).
ഈശോ എന്നെ സുഖപ്പെടുത്തി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വന്നു ധ്യാനത്തിൽ സംബന്ധിച്ചതിന്റെ ഫലമായി എനിക്കുണ്ടായിരുന്ന ഫാറ്റി ലിവർ ഗ്രേഡ് 2 യേശു പൂർണ്ണ മായി സൗഖ്യപ്പെടുത്തിയതായി പിന്നീടുള്ള പരിശോധനയിൽ കണ്ട ത്തി. യേശുവേ നന്ദി, യേശുവേ സതി. ജേക്കബ് തോമസ്, ഞാവള്ളിൽ തെക്കേൽ, പാല
ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ധ്യാനം വെള്ളിയാഴ്‌ച രാവിലെ അവസാനിക്കുന്നു